രചന – പൂർണിമ വിനീത്
അർജുനോട് വഴക്കിട്ട് ഭദ്ര നേരെ പോയത് വീണയുടെ റൂമിലേക്കാണ്…
ഭദ്ര റൂമിലേക്കു വന്നപ്പോൾ കണ്ടത് ബാഗ് പാക്ക് ചെയുന്ന വീണയെ ആണ്…….
” നീ ഇത് എവിടെക്കാ.. ബാഗ് ഒക്കെ പാക്ക് ചെയുന്നത്… ഭദ്ര മനസിലാവാതെ ചോദിച്ചു…
” ഞാൻ അർജുൻ സാർന്റെ ഫ്ലാറ്റിലേക്ക് മാറുകയാണ്…… നിങ്ങൾ ഇവിടെ ഭാര്യയും ഭർത്താവും കൂടെ താമസിക്കുമ്പോൾ എന്നെ പോലെ ഉള്ള അവിവാഹിതകൾ കാണാൻ പാടില്ലാത്ത എന്തെങ്കിലും കണ്ടാലോ…… ശോ പകച്ചു പോവില്ലേ എന്റെ ബാല്യം…വീണ നെഞ്ചിൽൻ കൈ
വെച്ച് കൊണ്ട് പറഞ്ഞു…
” ദേ വീണ എന്നെ ദേഷ്യം പിടിപ്പിക്കരുത്…നീ അങ്ങേരോട് ഇറങ്ങി പോവാൻ പറ ….
” എന്തിന് 🙄?
” ഡി…. നീ പോവണ്ട… അങ്ങേരോട് പോവാൻ പറ എന്ന് …
” പിന്നെ… പിന്നെ…… അപ്പുവേട്ടനായിട്ട് അടുക്കാൻ പറ്റിയ അവസരമാണ് മോളെ, അത് ഞാൻ കളയും എന്ന് തോന്നുന്നുണ്ടോ ….. ഞാൻ എന്തായാലും പോവും…….ഞാൻ അങ്ങേരെ എങ്ങനെങ്കിലും വളച്ചൊട്ടെ ന്റെ ഭദ്രകുട്ടി……. 😁
ഭദ്ര അവളെ നോക്കി പല്ല് കടിച് പുറത്തേക് ഇറങ്ങി പോയി…. ഭദ്ര റൂമിൽ ചെന്നപ്പോൾ അർജുന് റൂമിൽ ഉണ്ടായിരുന്നില്ല.. ബാത്‌റൂമിൽ നിന്നും ശബ്ദം കേട്ടപ്പോൾ അവൻ അവിടെ ആണെന്ന് മനസിലായി…….. അവൾ ദേഷ്യത്തോടെ ബെഡിൽ ചെന്ന് ഇരുന്നു….
അർജുന് കുളി കഴിഞ്ഞ് ഒരു ടവൽ മാത്രം ചുറ്റി ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു….
ഭദ്ര തല ഉയർത്തി നോക്കി…. അവനെ കണ്ടതും ഭദ്ര ഉമിനീറിറക്കി…….
” ഈശ്വര ഇങ്ങേർ ഇത് എന്തിനുള്ള പുറപ്പാടാ… അവൾ മനസിൽ പറഞ്ഞു… ഒന്നൂടെ മുഖം ഉയത്തിയപ്പോൾ അവൾ കണ്ടു അവന്റെ കഴുത്തിൽ പറ്റിച്ചേർന് കിടക്കുന്ന ” ദേവഭദ്ര ” എന്ന് എഴുതിയ ലോക്കറ്റ്…. അവളുടെ ചൊടിയിൽ ചെറു പുഞ്ചിരി വിരിഞ്ഞു…
അവളുടെ ഭാവം ഒപ്പി എടുക്കുന്ന അർജുൻ അത് കൃത്യമായിട്ട് കാണുകയും ചെയ്തു….അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
അവൾ അവനെ നോക്കിയപ്പോ അവൻ എന്താ എന്ന് പുരികം ഉയർത്തി ചോദിച്ചു…
ഭദ്ര സ്വബോധത്തിൽ വന്ന്… അവൾ ബെഡിൽ നിന്നു എഴുനേറ്റ് അവന്റെ മുന്നിൽ ചെന്ന് നിന്നു……
” നിങ്ങൾ എന്താ..ഇവിടെ സ്ഥിരതാമസത്തിന് വന്നതാണോ…
” അതെ… “അർജുൻ കൂൾ ആയി മറുപടി കൊടുത്തു….
ഭദ്രക്ക് ദേഷ്യം വന്നു മുഖം ചുവന്നു…
” എന്നാ നിങ്ങൾ ഇവിടെ നിന്നോ ഞാൻ പോവാ… അതും പറഞ്ഞു അവൾ അവളുടെ ബാഗ് എടുത്ത് ബെഡിൽ വെച്ച് ഷെൽഫ് തുറക്കാൻ പോയി….
അർജുന് കൈ രണ്ടും പിണച്ച കെട്ടി അവളുടെ പ്രവർത്തികൾ നോക്കി നിന്നു…..
ഭദ്ര ഷെൽഫിലെ ആദ്യത്തെ ഡോർ വലിച്ചു… തുറക്കുന്നില്ല… രണ്ടാമത്തെ നോക്കി… അതും തുറക്കുന്നില്ല…. അവൾ ദേഷ്യത്തോടെ അവനെ കണ്ണുരുട്ടി നോക്കി…
” എന്തേ പോണില്ലേ? അർജുൻ ചിരി കടിച് പിടിച്ചു ചോദിച്ചു…
” കീ താ.. എനിക്ക് പോണം…
” പോവണ്ട… “അവൻ കുറുബോടെ പറഞ്ഞു…
“ഇയാളെന്റെ ഡ്രസ്സ് ഒകെ ലോക്ക് ചെയ്ത് വെച്ചാൽ ഞാൻ എന്താ ഇവിടെ തുണി ഇല്ലാതെ നടക്കണോ…..
” അങ്ങനെ നടന്നാലും എനിക്ക്
കുഴപ്പൊന്നും ഇല്ല… അവൻ ഒരു ചിരിയോടെ പറഞ്ഞു..
“ഇയാളെ ഇന്ന് ഞാൻ..ഭദ്ര ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെന്നത് അർജുന് അവളെ കെട്ടിപിടിച്ചു….കിട്ടിയ ചാൻസ് അവൻ ഒട്ടും പാഴാക്കിയില്ല…
” വിട്.. വിടാൻ… “ഭദ്ര കുതറി….
“I love u കണ്ണാ….. അവൻ അവളുടെ ചെവിയോരം പതുക്കെ പറഞ്ഞു… ഒന്നൂടെ അവളെ ഇറുക്കെ കെട്ടിപിടിച് അവൻ ബാൽക്കണിയിലേക്ക് പോയി നിന്നു…..
ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു……അവനെ ഒന്ന് നോക്കി അവൾ വേഗം പുറത്തേക് പോയി………
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കാളിങ് ബെൽ ശബ്ദം കേട്ടതും വീണ മനസ്സിൽ ലഡ്ഡു പൊട്ടിയത് പോലെ ഒരു ഒട്ടമായിരുന്നു ഡോർ തുറക്കാൻ…
അവളുടെ ഓട്ടം കണ്ട് ഭദ്ര വാ തുറന്ന് നിന്നു…
ഡോർ തുറന്നപ്പോൾ അപ്പു ആയിരുന്നു…വീണ അപ്പുവിനെ നോക്കി ചിരിച്ചു… 😁… അപ്പു തിരിച്ചും….
അപ്പുവിനെ കണ്ടപ്പോൾ ഭദ്ര കിച്ചണിലേക്ക് പോയി…
അവൾ പോവുന്നത് കണ്ടപ്പോൾ അപ്പുവിന്റെ കണ്ണു നിറഞ്ഞു….
” അജു എവിടെ.. “അവൻ വീണയോട് ചോദിച്ചു..
” റൂമിൽ ഉണ്ട് അപ്പുവേട്ട… ”
” മം ” ഒന്ന് മൂളി കൊണ്ട് അവൻ റൂമിലേക്കു പോയി….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അപ്പു ചെന്നപ്പോൾ അർജുൻ എന്തോ ആലോചനയിൽ ആയിരുന്നു… അവൻ
അടുത്ത് വന്ന് അർജുനെ വിളിച്ചു..
” അജു… “..
” മം പറ അപ്പു… എന്തായി? അർജുന് പുറത്തേക് നോക്കികൊണ്ട് തന്നെ ചോദിച്ചു….
“സെൽവത്തിനെ കിട്ടിയിട്ടുണ്ട്……..
” മം അവൻ ഒന്ന് മൂളി….കുറച്ചു നേരം ചിന്തിച്ചതിന് ശേഷം അജു അപ്പുവിനെ നേരെ തിരിഞ്ഞു….
” അപ്പു… കണ്ണൻ വീട് വിട്ട് ഇറങ്ങിയത്തിന് ശേഷം ഉള്ള കാര്യം നിനക്ക് ഓർമ ഇല്ലേ…..അന്ന് നമ്മൾ കുറച്ചു കാര്യങ്ങൾ മിസ്സ് ചെയ്‌തെന്ന് തോന്നുന്നു അപ്പു….
അപ്പു മനസിലാവാതെ അവനെ നോക്കി….
അർജുന്റെ ഓർമ അന്നത്തെ ദിവസത്തിലേക്ക് പോയി…..
” ഭദ്രയെ കുറെ സ്ഥലങ്ങളിൽ അർജുനും അപ്പുവും അന്വേഷിച്ചു… അങ്ങനെ, ഒരു കടക്കാരൻ വഴി അറിഞ്ഞു ഒരു പെൺകുട്ടിക്ക് ആക്‌സിഡന്റ് പറ്റി
ഹോസ്പിറ്റൽ കൊണ്ട് പോയി എന്ന്…… അത് അവന്റെ കണ്ണന് ആവരുത് എന്ന് പ്രാർത്ഥിച്ച കൊണ്ട് അവർ ഹോസ്പിറ്റലിലേക്ക് പോയി……..അവിടെ ചെന്നപ്പോൾ മനസിലായി
അത് അവന്റെ കണ്ണന് തന്നെ ആണെന്ന്…പക്ഷെ അവർ എത്തിയപോഴേക്കും അവൾ പോയിരുന്നു…..
പിനീട് അങ്ങോട്ടുള്ള ദിവസങ്ങൾ അർജുന്റെ അവസ്ഥ വളരെ മോശമായിരുന്നു…. അവൾ എങ്ങോട് പോയി എന്ന് അറിയാതെ അവൻ ആകെ ഭ്രാന്ത് പിടിച്ചത് പോലെ നടന്നു…. അപ്പോഴാണ് അപ്പുവിന് സിദ്ധുവിന്റെ കാൾ വന്നത്….
” ഹലോ.. അവിനാശ് ഞാൻ ആണ് സിദ്ധാർഥ്… ദേവയുടെ സീനിയർ…..
” അഹ് പറ സിദ്ധു…”
“അമ്മുക്കുട്ടി…. സോറി ദേവ ഇപ്പോൾ എന്റെ കൂടെ ഉണ്ട് അവിനാശ്…”
” സത്യാണോ സിദ്ധു നീ പറയുന്നത്…
അപ്പുവിന്റെ സംസാരം കേട്ട് അർജുനെ
അവനെ തല ഉയർത്തി നോക്കി…
” സത്യമാണ് അവിനാശ്….. അമ്മുവിനെ എന്റെ കാർ ഒന്ന് തട്ടി…
” ദേവക്ക് കുഴപ്പം ഒന്നുമില്ലലോ… ഞങ്ങൾ അങ്ങോട്ട് വരാം….അപ്പു തിരക്ക് കൂട്ടി പറഞ്ഞു.
ദേവ എന്ന് കേട്ടതും അർജുൻ അപ്പുവിന്റെ അടുത്തേക്ക് വന്നു കൊണ്ട് ഫോൺ സ്പീക്കറിൽ ഇടാൻ പറഞ്ഞു…….
അർജുൻ പറഞ്ഞതനുസരിച് അപ്പു ഫോൺ സ്പീക്കറിൽ ഇട്ടു….
” വേണ്ട അവിനാശ്… നിങ്ങൾ ഇപ്പോൾ വരണ്ട.. . സിദ്ധു പറഞ്ഞു…
” അതെന്താ സിദ്ധു… നീ ലൊക്കേഷൻ ആയിക്ക് ഞങ്ങൾ ഇപ്പോൾ തന്നെ പുറപ്പെടാം….
” വേണമെന്നില്ല അവിനാശ്…… അമ്മുന് ഞാൻ ഉണ്ട് ഏട്ടൻ ആയിട്ട്… ആരെങ്കിലും എന്തെങ്ങിലും പറഞ്ഞെന്ന് കരുതി ഞാൻ അവളെ ഒഴിവാക്കില്ല……ഒരിക്കലെങ്കിലും അവൾക് പറയാനുള്ളത് നിങ്ങൾ കെട്ടിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഒരു
അവസ്ഥ ഉണ്ടാവില്ലായിരുന്നു…വെറും മാസങ്ങൾ പരിചയമുള്ള എനിക്കറിയാം അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന്… എന്നിട്ട് പോലും അവളുടെ അപ്പെട്ടന് അവളെ മനസിലാക്കാൻ പറ്റിയില്ല…. കഷ്ട്ടം….
” അത് സിദ്ധു.. ഞാൻ..
” വേണ്ട അവിനാശ്… ന്യായികരിക്കാൻ നോക്കണ്ട….ഇതേ സാഹചര്യം അഭി മരിച്ചപ്പോൾ നിങ്ങൾക്കും ഉണ്ടായിരുന്നില്ലേ അവിനാശ്…….. അന്ന് ഒരിക്കൽ പോലും അവൾ നിങ്ങളെ ആവിശ്വസിച്ചിട്ടില്ല….. എല്ലാരും കൈ ഒഴിഞ്ഞപ്പോഴും അവൾ നിങ്ങളെ രക്ഷിക്കാൻ ആരുടെ ഒക്കെ കാല് പിടിച്ചു എന്ന് അറിയുമോ… എന്റെ അച്ഛന്റെ പെട്ടന്നുള്ള മരണം കാരണം അന്നെനിക് അവളെ സഹായിക്കാൻ പറ്റിയില്ല…..അവൾ എന്റെ കൂടെ ഉള്ളത് നിങ്ങൾ ആരെയും അറിയിക്കരുത് എന്ന് അമ്മു പറഞ്ഞതാ… പിന്നെ വേറെ പ്രോബ്ലെംസ് ഉണ്ടാവാതെ ഇരിക്കാനാ ഞാൻ ഇത് വിളിച്ച് പറഞ്ഞത് അല്ലാതെ അവളെ നിങ്ങളെ ഏൽപിക്കാൻ അല്ല…….. സിദ്ധു ദേഷ്യത്തോടെ പറഞ്ഞു….
” സിദ്ധു.. പ്ലീസ് ഞങ്ങൾ ഒന്ന് വന്ന്
കണ്ടോട്ടെ…
“അവൾക് ഇപ്പോ ആരെയും കാണാൻ ആഗ്രഹം ഇല്ല അവിനാശ്…… അത് കൊണ്ട് വേറെ ഒന്നും എന്നോട് ചോദിക്കരുത്…പിന്നെ അഡ്രസ് തപ്പി കണ്ടുപിടിച്ച വരണ്ട….അപ്പോ ശെരി ഞാൻ വെക്കുവാ..
എല്ലാം കെട്ടി കഴിഞ്ഞപ്പോൾ അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു ….
“സിദ്ധു.. പ്ലീസ്……ഞങ്ങൾ എവിടെയൊക്കെ അന്വേഷിച്ചു എന്ന് അറിയുമോ…. അവളെ ഒന്ന് കാണാൻ
” അമ്മുവിന്റെ മാനസികാവസ്ഥ നിങ്ങൾ എപ്പോഴെങ്കിലും ഒന്ന് മനസിലാക്കു…. അർജുന് പോലും അവളെ വിശ്വസിച്ചില്ല… പക്ഷെ ഏത് ഭാര്യയും സഹിക്കാൻ പറ്റാത്ത സാഹചര്യത്തിൽ പോലും അവൾ സഹിച് അവന്റെ കൂടെ നിന്നിട്ടുണ്ട്…. അത് കൊണ്ട് ഇപ്പൊ തത്കാലം എന്റെ അനിയത്തിയെ ഒരാൾക്കും ഞാൻ വിട്ട് തരുന്നില്ല… അവൾ ഒന്ന് ഓക്കേ അയാൾ ഞാൻ തന്നെ വിളികാം… അപ്പോ ശെരി…. അതും പറഞ്ഞു സിദ്ധു ഫോൺ കട്ട് ചെയ്തു….
അർജുന്റെ കണ്ണുകൾ നിറഞ്ഞു… കണ്ണുകൾ അമർത്തി തുടച്ചു അവൻ റൂമിന് പുറത്തേക്ക് പോയി….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എത്ര ആലോചിച്ചിട്ടും സിദ്ധു പറഞ്ഞത് ഒന്നും അർജുന് മനസിലായില്ല….
” അജു .. സിദ്ധു എന്താ അങ്ങനെ പറഞ്ഞത്… ഏത് ഭാര്യയും സഹിക്കാൻ പറ്റാത്ത സാഹചര്യമോ…. അതെന്താ..??
” നമ്മൾ അറിയാത്ത എന്തൊക്കെയോ നടന്നിട്ടുണ്ട് അപ്പു……..നമുക്ക് കണ്ണന്റെ ഷെൽഫ് ഒന്ന് നോക്കിയാലോ…..
“മം അപ്പു ഒന്ന് മൂളി
ഷെൽഫ് എല്ലാം തിരഞ്ഞെങ്കിലും കാര്യമായ ഒന്നും അവര്ക് കിടീയില്ല…. ആകെ ഭദ്രയുടെ പൊട്ടിയ ഫോൺ മാത്രം….
” ഈ ഫോൺ എങ്ങനെയാ പൊട്ടിയത്… അപ്പു ചോദിച്ചു…
” അറിയില്ല അപ്പു.. ഫോൺ കേടായ കാര്യം എന്നോട് പറഞ്ഞില്ല.. അല്ലെങ്കിലും രണ്ട് മൂന്ന് ദിവസമായിട്ട് അവൾ എന്നോട് മിണ്ടാറില്ലലോ…
” മം അപ്പോ ഇതിൽ എന്തെങ്കിലും കാണും….
ആവർ രണ്ട് പേരും കൂടെ ഫോണിലെ മെമ്മറി കാർഡ് എടുത്ത് ലാപ്പിൽ കണക്ട് ചെയ്തു…
കുറച്ചു നേരം നോക്കിയപ്പോൾ ആണ് അവർ ആ ഫോട്ടോസ് കാണുന്നത്… സെറയുടെയും അർജുന്റെയും ഫോട്ടോസ്….. അപ്പു അത് കണ്ടപ്പോൾ ഞെട്ടി അർജുനെ നോക്കി….. അർജുന്റെ മുഖം വലിഞ്ഞു മുറുകി… അവൻ കാറിന്റെ കീ എടുത്ത് ഫ്ലാറ്റിൽ നിന്നു പുറത്തേക്ക് പോയി… പിന്നാലെ അപ്പുവും…
അർജുന്റെ കാർ നേരെ ചെന്നത് അവന്റെ ഓഫീസിലേക്കാണ്…
അവൻ കാറിൽ നിന്നും ഇറങ്ങി സെറയുടെ റൂം ലക്ഷ്യമാക്കി നടന്നു…. പിന്നാലെ അപ്പുവും….
” സെറ !!!! അർജുൻ ഡോർ ഉറക്കെ തുറന്നു കൊണ്ട് വിളിച്ചു….. അവന്റെ വിളിയിൽ ഓഫീസിലെ എല്ലാരും അങ്ങോട്ട് ഓടി വന്നു…..
ആരോടോ ചിരിച് കളിച് ഫോണിൽ സംസാരിച്ചോണ്ടിരുന്ന സെറ അർജുന്റെ ശബ്ദം കേട്ടതും ഞെട്ടി പിടഞ്ഞു എഴുനേറ്റു…
അർജുൻ കാറ്റു പോലെ വന്നു സെറയുടെ കരണത്ത് നോക്കി ഒരെണ്ണം കൊടുത്തു….
ആ അടിയിൽ സെറ നിലത്തേക്ക് വീണിരുന്നു……
സെറക് ആകെ ഒരു മൂളൽ മാത്രമായിരുന്നു ….. കണ്ണുകളിൽ ആകെ ഒരു പുക മറ……….
അർജുൻ അവളുടെ അടുത്തേക് വന്ന് ഒരു കൈ കൊണ്ട് അവളെ വലിച്ചു എഴുനേൽപ്പിച്ച കൊണ്ട് വീണ്ടും കൊടുത്തു ഒരെണ്ണം കൂടെ…..
സെറ പേടിയോടെ അർജുനെ നോക്കി… അപ്പോഴത്തെ അവന്റെ ഭാവം അവളെ കൊല്ലാനുള്ളതാണെന്ന് അവൾക് തോന്നി….
തുടരും

by