18/04/2026

അങ്ങ് അകലെ ആകാശത്തിന്റെ വിളറിയ കോണിൽ നിന്നും പാതി മറഞ്ഞു നിന്ന് കൊണ്ട് അമ്പിളി താഴേക്കു എത്തി നോക്കുന്നുണ്ട് ഇടക്ക്

രചന – അക്ഷയ ആരോമലുണ്ണി

അങ്ങ് അകലെ ആകാശത്തിന്റെ വിളറിയ കോണിൽ നിന്നും പാതി മറഞ്ഞു നിന്ന് കൊണ്ട് അമ്പിളി താഴേക്കു എത്തി നോക്കുന്നുണ്ട് ഇടക്ക്. ചിലപ്പോൾ താഴെ ഉള്ള നിഴലിച്ച മുഖങ്ങൾ കാണാൻ വയ്യാഞ്ഞിട്ടാവാം ആകാശത്തിന്റെ കരിമേഘങ്ങൾക്കിടയിലേക് തന്നെ മറഞ്ഞു പോയത്. തീറ്റ തേടാൻ പോയ തന്റെ തള്ള പക്ഷിയെ കാണാതെ ഞാവൽ മരത്തിൽ കൊമ്പിൽ ഇരുന്ന കുഞ്ഞി കിളിയുടെ കരച്ചിൽ കേൾകാം.

വെളിച്ചത്തിന്റെ ഒരു കീറു പോലും നൽകാൻ ഒരു നക്ഷത്രങ്ങൾ പോലും താഴേക്കു തിരിഞ്ഞു നോക്കിയില്ല. എല്ലാവരും കാർമേഘങ്ങൾക്കിടയിൽ പോയി ഒളിച്ചിരിക്കുകയായിരുന്നു.. പെട്ടെന്ന് മേഘങ്ങൾ തന്റെ നെഞ്ച് പിളർത്തി കൊണ്ട് താഴേക്കു ജല കണികകൾ ഉതിർത്തു. ഒരു പക്ഷെ അവൾക്കു വേണ്ടിയുള്ള പ്രകൃതിയുടെ കണ്ണുനീരായിരിക്കാം അത്. ആ പിഞ്ചു ശരീരത്തിൽ ഓരോ തുളിയും സ്പർശിച്ചപ്പോൾ സൂചി മുന കുത്തി കയറിയ പോലെ ഉള്ള വേദന ഉണ്ടായിരുന്നു. കാരണം പിച്ചി കീറിയ ഒരു കുഞ്ഞുടുപ് പോലെ ആയിരുന്നു ആ കുരുന്നിന്റെ ശരീരം. എന്നിട്ടും ഒരു തുള്ളി കണ്ണ് നീര് പോലും ആ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയില്ല. കാരണം കണ്ണ് നീര് വരെ വറ്റിയിരുന്നു.

മുറുക്കി അടച്ച കണ്ണുക്കൾ ആ പിഞ്ചോമന പതിയെ തുറന്നു ചുറ്റും കണോടിച്ചു. അവൾ പരതി… എവിടെ തന്റെ പൂമ്പാറ്റക്കൾ.. പല നിറത്തിൽ ഉള്ള പൂക്കൾ കാണുന്നില്ലല്ലോ. പെട്ടെന്ന് ഭീതിയോടെ അവൾ തിരിച്ചറിഞ്ഞു…. തന്റെ പൂമ്പാറ്റകാലം നഷ്ട്ടപെട്ടിട്ട് നിമിഷങ്ങൾ കഴിഞ്ഞു. ആ രാക്ഷസനെ പറ്റി ഓർത്തപ്പോൾ പിഞ്ചു കണ്ണുക്കൾ അറിയാതെ ഭീതിയോടെ അടഞ്ഞു പോയി. എവിടെ നിന്നോ വന്നു ആ രാക്ഷസൻ അവളുടെ കുഞ്ഞു മനസ്സിന്റെയും വർണ്ണാഭമായ സ്വപ്നങ്ങളുടെയും മുകളിൽ കയറി നിന്ന് കിരാത നൃത്തം ആടി മടങ്ങി. പെട്ടെന്ന് അവിടെ ഒരു കൊടും കാറ്റു വീശി. ആ കാറ്റിൽ പ്രകൃതിയുടെ ഒരു പ്രതികാര താണ്ടവം തന്നെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

കാറ്റിൽ അവിടെ ഉള്ള ഓരോ ഇലകളും ലക്ഷ്യബോതമില്ലാതെ അലക്ഷ്യമായി പാറി കളിച്ചു. തന്റെ താണ്ടവം ആടി തീർത്ത കാറ്റ് മടങ്ങി പോയപ്പോൾ ഒരു കരിയിലയെ കൂടി കൊണ്ട് പോയിരുന്നു. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്… നിറമുള്ള പൂമ്പാറ്റക്കാലം രാക്ഷസ കിരാതൻ മാരാൽ നഷ്ട്ടമായ അനേകം ജന്മങ്ങൾ ഉള്ള ലോകത്തേക്കു……..