19/04/2026

പ്രണയം : ഭാഗം 19

രചന – പൂർണ്ണിമ വിനീത്

ഭദ്ര ബോധം വന്നതും ഞെട്ടി എഴുനേറ്റു……

“അമ്മ……… അപ്പേട്ടൻ എവിടെ……. അഭി അഭിക്കെന്താ പറ്റിയത്………. അവൾ എന്തോക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്നു….

“ഒന്നുമില്ല ദേവ.. നീ ഉറങ്ങിക്കോ…. ശ്രീദേവി അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു….

അവൾ വേഗം എണീറ്റ് ഇരുന്നു… ദേവമ്മ.. ദേവമ്മ ഞാൻ…. എനിക്ക് അഭിനേ കാണണം.. എന്നെ ഒന്ന് കൊണ്ട് പോവുമോ അവൾ കരഞ്ഞുകൊണ്ട് അവരോട് കെഞ്ചി….

” മോളെ…. അഭിയെ അവളുടെ ഏട്ടൻ കൊണ്ട് പോയി…. ശ്രീദേവി സാരീ തലപ്പ് കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു….

” കൊണ്ട് പോവേ… എങ്ങോട്ട്…… എങ്ങോട്ടാ എന്റെ അഭിനേ കൊണ്ട്

പോയത്….

” അവരുടെ നാട്ടില്ലെക്കാ ദേവ…. അവിടുത്തെ കാര്യങ്ങൾ ഒകെ കഴിഞ്ഞിട്ട് അപ്പോ തന്നെ കൊണ്ട് പോയി എന്നാ കേട്ടത്…..

ദേവ മുഖം പൊതി പിടിച്ചു കരയാൻ തുടങ്ങി……അഭിയെ ഓർക്കും തോറും അവളുടെ നെഞ്ചിൽ കത്തി കുത്തുന്നത് പോലെ തോന്നി അവൾക്……
💓💓💓💓💓💓💓💓💓💓💓💓💓💓

ഒരാഴ്ച്ചത്തോളം ദേവ റൂമിന് പുറത്തേക്ക് തന്നെ ഇറങ്ങിയില്ല….

അവളുടെ റൂമിൽ ഇരുന്നു ഭദ്ര ഓരോന്നു ആലോചിച്ചു…..അപ്പേട്ടൻ ഒരിക്കലും അവളുടെ അഭിയോട് അങ്ങനെ ചെയ്യില്ല എന്ന് നൂറുശതമാനം ഭദ്രക്ക് ഉറപ്പ് ഉണ്ടായിരുന്നു…… അച്ഛനും ദേവമാമയും വക്കീലും കൂടെ ചെന്നിട്ടും ശ്രീ ഏട്ടൻ അപ്പേട്ടനെ വിട്ടില എന്ന ദേവമ്മ പറഞ്ഞത് …. ഇന്ന്  ശ്രീ ഏട്ടനോട് സംസാരിച്ചേ പറ്റു………..

💓💓💓💓💓💓💓💓💓💓💓💓💓💓

ശ്രീ ബൽണിയിൽ നിൽക്കുമ്പോഴാണ് അവന് ഒരു കാൾ വന്നത്….

കാൾ കണ്ടതും അവന്റെ മുഖം ചുളിഞ്ഞു…… അവന്റെ മുഖം വലിഞ്ഞു മുറുകി… ശ്വാസം ആഞ്ഞു വലിച്ചു അവൻ കാൾ എടുത്തു….

” ഹലോ…. ഇനി എന്തിനാ നിങ്ങൾ എന്നെ വിളിക്കുന്നത്… നിങ്ങൾ പറഞ്ഞത് പോലെ അവിനാഷിനെ പ്രതി ആക്കിയല്ലോ… ..ഇനി നിങ്ങൾക് എന്താ വേണ്ടത്… “ശ്രീറാം ദേഷ്യത്തോടെ ചോദിച്ചു….

“അഹ് അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ അതും ഒരു IPS ചെറുക്കനെ…… നമുക്ക് ഭാവിയിൽ ആവശ്യം ഉണ്ടാവില്ലേ “അയാൾ പരിഹാസത്തോടെ പറഞ്ഞു….

ഇയാൾ ആരാ ഇയാൾ എന്തിനാ ഇതൊക്കെ ചെയുന്നത്… കണ്ട് പിടിക്കണം ശ്രീ മനസ്സിൽ പറഞ്ഞു….

” എന്താണ് Mr.SREERAM IPS  എന്നെ എങ്ങനെ കണ്ടു പിടിക്കാം എന്ന്  ആലോചിക്കുകയാണോ… നീ എങ്ങനെ തലകുത്തി നിന്നാലും എന്റെ മഷി പോലും കണ്ട് പിടിക്കാൻ പറ്റില്ല… അയാൾ ഉറക്കെ ചിരിച്ചു….

ശ്രീറാം പല്ല് കടിച് പിടിച്ചു…..

” നീ ആരായാലും ഞാൻ കണ്ട് പിടിച്ചിരിക്കും…ആർക് വേണ്ടിയാ നീ ഇത് ചെയ്തത് എന്ന് കണ്ടുപിടിച്ചില്ലെങ്കിൽ ഞാൻ ഈ യൂണിഫോം അഴിച് വെക്കും ” ശ്രീ  ദേഷ്യത്തോടെ പറഞ്ഞു…

” നീ ഉലത്തും….. പന്ന %&**&* മോനെ….നിന്റെ അനിയന്റെ വീഡിയോ എന്റെ കൈയിൽ ഇപ്പോഴും ഉണ്ട്.. അറിയാലോ നിനക്ക്.. അത് സോഷ്യൽ മീഡിയയിൽ ഇട്ടാൽ പിന്നെ SREERAM IPS ന്റെ കാര്യം കട്ട പോകയ അത് ഓർമ വേണം…… അയാൾ പുച്ഛത്തോടെ പറഞ്ഞു………

” വേണ്ട….പ്ലീസ് ” ശ്രീ അപേക്ഷിച്ചു….

“അവിനാഷിന് ജാമ്യം കിട്ടരുത് ” അതും പറഞ്ഞു  അയാൾ ഫോൺ കട്ട്‌ ആക്കി….

ശ്രീ ദേഷ്യത്തോടെ ഫോൺ ലേക്ക് നോക്കി.. പിന്നെ SI യെ വിളിച്ചു…

” ഹലോ… ഞാൻ പറഞ്ഞത് പോലെ ചെയ്ത മതി…ജിത്തുവിന്റെ പേര് ഒരിക്കലും ഈ കേസിൽ വരരുത്…

അവിനാശ് തന്നെ ആയിരിക്കണം കേസിൽ മുഖ്യ പ്രതി…. F I R നല്ല സ്ട്രോങ്കിൽ തന്നെ എഴുതണം… ജാമ്യം കിട്ടാത്ത രീതിയിൽ.. ഞാൻ പറഞ്ഞത് മനസിലായില്ലേ… മം.. ശെരി എന്നാ വെച്ചോ… അതും പറഞ്ഞു ശ്രീ ഫോൺ കട്ട്‌ ആക്കി തിരിഞ്ഞു…

അവനെ തന്നെ നോക്കി നിൽക്കുന്ന ഭദ്രയെ അവൻ കണ്ടു…

അവളുടെ നിൽപ്പ് കണ്ടപ്പോ അവനു മനസിലായി ഫോണിൽ പറഞ്ഞതെല്ലാം അവൾ കേട്ടു എന്ന്….

ശ്രീ പരിഭ്രമത്തോടെ രണ്ട് വിരൽ കൊണ്ട് നെറ്റി ഉഴിഞ്ഞു……

“ദേവ -” ശ്രീ അവളുടെ ഷോൾഡറിൽ കൈ വെച്ച് വിളിച്ചു….

അവൾ അവളുടെ നിറഞ്ഞ കണ്ണുകൾ മാത്രം ഉയർത്തി അവനെ നോക്കി…… ആവിശ്വാസത്തോടെ ഉള്ള നോട്ടം ആയിരുന്നു  അത്….പെട്ടന്ന് അവളുടെ കണ്ണുകളിൽ ചുവപ്പ് രാഷി പടർന്നു… അവൾ ദേഷ്യത്തിൽ അവന്റെ കൈ തട്ടി മാറ്റി….

കുറച്ചു നിമിഷങ്ങൾ അവൾക് ഒന്നും

ചോദിക്കാൻ നാവ് പൊങ്ങിയില്ല… എല്ലാം കേട്ടതിന്റെ ഷോക്ക് ആയിരുന്നു….

“അഭി എങ്ങനെയാ മരിച്ചത്?? അത്യത്തിഗം ദേഷ്യത്തോടെ അവൾ ചോദിച്ചു….

” അപ്പു…. ”
അവൻ പറയുന്നതിന് മുന്നേ അവൾ കൈ ഉയർത്തി അവനെ തടഞ്ഞു….

” നിർത്ത് “….. മതിയാക്കാറായില്ലേ നിങ്ങളുടെ അഭിനയം….ഇനിയും നിങ്ങളുടെ നാവ് കൊണ്ട് എന്റെ ഏട്ടന്റെ പേര് പറയരുത്… സത്യം പറഞ്ഞോ ആരാ എന്റെ അഭിയെ കൊന്നത്…. എന്തിനാ എന്റെ അപ്പേട്ടനെ ചതിച്ചത്… പറ… പറയാൻ…..അവന്റെ കൊള്ളറിൽ പിടിച്ചു വലിച്ചു കൊണ്ട് ഭദ്ര അലറി …….

“ദേവ….. മോളെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല… നീ… നീ വെറുതെ എന്നെ തെറ്റിദ്ധരിക്കല്ലേ……

” മതി നിർത്തികൊ…… എന്നെ ഇനിയും വിഡ്ഢി ആകാൻ  നോക്കണ്ട… ഇപ്പോ എല്ലാം പറഞ്ഞില്ലെങ്കിൽ ഞാൻ മുത്തശ്ശനെ വിളിക്കും… അവൾ ദേഷ്യത്തോടെ പറഞ്ഞു…

” വേണ്ട.. വേണ്ട ദേവ… ഞാൻ… ഞാൻ പറയാം.. ശ്രീ ടെൻഷൻ കൊണ്ട് തല ഉഴിഞ്ഞു…

ജിത്തു…ജിത്തു ആണ് അഭിയെ….

ബാക്കി പറയാൻ ആവാതെ ശ്രീ അവളെ നോക്കി…..

ഭദ്രക്ക് ആകെ പ്രാന്ത് പിടിക്കുന്നത് പോലെ ആയിരുന്നു…. അവൾ അവളുടെ മുടി വിരലുകൾ കൊണ്ട്  കോർത്തു വലിച്ചു താഴേക്ക് ഊർന്നിരുന്നു……

എന്തിനാ…. എന്തിന് വേണ്ടിയാ ആ പാവത്തിനെ…. സ്വന്തം ഏട്ടനെ പോലെ കണ്ടതല്ലേ അവൾ…. അവൾ എന്തോക്കെയോ പുലമ്പി…. പറ… എല്ലാം എനിക് അറിയണം…ശ്രീയെ നോക്കി അവൾ ചോദിച്ചു…..

ശ്രീ അവളെ തന്നെ നോക്കി… പിന്നെ പറഞ്ഞു…
” ജിത്തുവും ഫ്രണ്ട്സും ഈവെനിംഗ് പാർട്ടി കഴിഞ്ഞ് വരുമ്പോൾ അഭിയെ വഴിയിൽ കണ്ടു…. ജിത്തു കാറിൽ നിന്നും ഇറങ്ങി അവളോട് ചോദിച്ചു എവിടേക്കാണെന്നു…

നമ്മുടെ വീട്ടിലേക്ക് ആണെന്ന് പറഞ്ഞപ്പോൾ അവളെ അവന്റെ കാറിൽ ലിഫ്റ്റ് കൊണ്ടുത്തു… കാറിൽ കേറിയപ്പോഴാണ് അവന്റെ ഫ്രണ്ട്സും ഉണ്ടെന്ന് അഭി അറിഞ്ഞത്.. അപ്പോ തന്നെ അവൾ ഇറങ്ങാൻ നോക്കി…. പക്ഷെ ജിത്തു കാർ ലോക്ക് ചെയ്ത് കാർ വേഗം ഓടിച്ചു…. അഭി ബഹളം വെച്ചപ്പോൾ അവർ അവളെ ക്ളോരോഫോം ഉപയോഗിച്ച മയക്കി… കാർ നേരെ പോയത് നിങ്ങളുടെ കോളേജിന്റെ അടുത്തുള്ള ആ അടഞ്ഞ ബിൽഡിങ്ലേക്ക് ആയിരുന്നു…. അവിടെ വെച്ച് അവനും അവന്റെ ഫ്രണ്ട്സും അഭിയെ…..

ശ്രീ ക്ക്‌ ബാക്കി പറയാൻ പറ്റുന്നുണ്ടായിരുന്നില്ല….. അവൻ അവളെ ഒന്ന് നോക്കി പിന്നെ തുടർന്നു…അവർ മദ്യലഹരിയിലാരുന്നു ദേവ….അഭി.. അഭി അപ്പോഴേക്കും മരിച്ചിരുന്നു….അഭിയെ എവിടെങ്കിലും ഉപേക്ഷിക്കാം എന്ന് കരുതി പക്ഷെ ആരുടെയൊക്കെയോ ശബ്ദം കേട്ടപ്പോൾ അവർ അവളെ അവിടെ തന്നെ ഉപേക്ഷിച്ചു…

എല്ലാം കേട്ട് ഭദ്രക്ക് ഒന്ന് അനങ്ങാൻ കൂടെ പറ്റുന്നുണ്ടായിരുന്നില്ല…. അവളുടെ കണ്ണുകൾ മാത്രം

ഒഴുകികൊണ്ടിരുന്നു………എത്രമാത്രം വേദന എന്റെ അഭി അനുഭവിച്ചിട്ടുണ്ടാവും അവൾ മനസ്സിൽ പറഞ്ഞു……… അവൾ കണ്ണുകൾ ഇറുക്കെ അടച്ചു…

” സ്വന്തം അനിയനെ രക്ഷിക്കാൻ ശ്രീ ഏട്ടൻ അപ്പേട്ടനെ ചതിച്ചു ലെ… അവൾ അവനെ നോക്കാതെ ചോദിച്ചു….

” ദേവ.. അത്… അത് കൊണ്ട് അല്ല….

എല്ലാം കഴിഞ് ബോധം വന്നപ്പോ രാത്രി എപ്പോഴോ ജിത്തു എന്നെ വിളിച്ചു… പെട്ടന്ന് അവൻ പറഞ്ഞ സ്ഥലത്ത് എത്താൻ പറഞ്ഞു… അവിടെ എത്തിയപ്പോഴാണ് കാര്യങ്ങൾ ഒകെ പറഞ്ഞത്….ഞാൻ അവനെ കുറെ തല്ലി….. കൂടപ്പിറപ്പ് അല്ലെ രക്ഷിക്കണം പറഞ്ഞു കാല് പിടിച്ചപ്പോൾ വേറെ എന്തെങ്കിലും ചെയ്ത് കേസ് ഒഴിവാക്കാം എന്ന് കരുതി… പക്ഷെ എനിക്ക് ഒരു ആണ്നോൺ നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്നു… ജിത്തുവും അവന്റെ ഫ്രണ്ട്സും അഭിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ…. അത് കണ്ടപ്പോൾ എന്താ ചെയ്യണ്ടത് എന്ന് അറിയില്ലായിരുന്നു.. അതിന് ശേഷം അതെ നമ്പറിൽ നിന്നും ഒരു കാൾ വന്നു… അയാൾ  ബ്ലാക്‌മെയ്ൽ ചെയ്തു… വീഡിയോ ലീക് ആകും പറഞ്ഞു… ലീക്

അകത്തിറാകണമെങ്കിൽ അപ്പുവിനെ പ്രതി ആക്കണം എന്ന് …. വേറെ വഴി ഉണ്ടായിരുന്നില്ല ദേവ…ഞാൻ….ബാക്കി പറയാതെ ശ്രീ ഭദ്രയെ ഒന്ന് നോക്കി… കരഞ്ഞു തളർന്നിരിക്കുകയായിരുന്നു അവൾ….

അവൻ പതുകെ വിളിച്ചു ” ദേവ ”

“അഭിയുടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ നിങ്ങൾ ഇത് തന്നെ ചെയുമായിരുന്നോ? അവൾ അവനെ ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു…

” ദേവ ” ശ്രീ ഉച്ചത്തിൽ വിളിച്ചു….

അവൾ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ചിരിച്ചു…

ശ്രീ യുടെ തല താണു…….

” എന്റെ ഏട്ടനെ ചതിച്ച ജയിലിൽ ആക്കിയില്ലേ നീ… എത്രയും പെട്ടന് ഞാൻ എന്റെ അപ്പേട്ടനെ പുറത്ത് ഇറക്കും..നിങ്ങളുടെ അനിയനെ ജയിലിൽ കിടക്കുകയും ചെയ്യും….. ഞാൻ എല്ലാം മുത്തശ്ശനോട് പറയും…
അവൾ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ശ്രീ പറഞ്ഞു….

” വേണ്ട ദേവ… ഞാൻ എങ്ങനെങ്കിലും അപ്പുവിനെ പുറത്ത് ഇറക്കാം ” ശ്രീ കെഞ്ചി…

“നിങ്ങളുടെ സഹായം ഇല്ലാതെ തന്നെ ഞാൻ എന്റെ ഏട്ടനെ ഇറക്കിക്കോളാം…എല്ലാവരും അറിയട്ടെ നിങ്ങളുടെ അനിയൻ ചെയ്തത്…. ഭദ്ര വാശിയോട് പറഞ്ഞു

“ദേവ.. സോറി വേണം വെച്ച് ചെയ്തതല്ല…… പ്ലീസ് ഈ കാര്യം ആരും അറിയരുത്  അറിഞ്ഞാൽ നമ്മുടെ ജീവിതം തന്നെയാ നശിക്കുന്നത് ”

“നമ്മുടെ ജീവിതമോ”…അവൾ പുച്ഛത്തോടെ ചിരിച്ചു…..”നാണമില്ലേ നിങ്ങൾക് ഇങ്ങനെ പറയാൻ…ആരോട് ക്ഷേമിച്ചാലും ഈ ഭദ്ര നിങ്ങളോട് ക്ഷെമിക്കില്ല ഒരു കാലത്തും ക്ഷമിക്കില്ല….. ഭദ്ര ദേഷ്യത്തോടെ കണ്ണുകൾ തുടച്ചു റൂമിനു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി….

” നീ ഇത് ആരോടെങ്കിലും പറഞ്ഞാൽ നിന്റെ ഏട്ടന്റെ ശവം ആവും ജയിലിൽ നിന്നും പുറത്തേക് വരുക…”

ശ്രീ അത് പറഞ്ഞതും ഭദ്ര അവിടെ തന്നെ

നിന്നു… അവനെ തിരിഞ്ഞു നോക്കി…

” നിന്റെ ഏട്ടനെ ജീവനോടെ വേണമെങ്കിൽ മാത്രം നീ ഈ കാര്യം ആരോടും പറയരുത്… എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത് നീ….. ശ്രീ അവൾക് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു….

ഭദ്ര ഒന്നും പറയാനാവാതെ ഇറങ്ങി പോയി…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തുടരും……. ❤️