20/04/2026

പല്ലവി : ഭാഗം 32

രചന – അമ്മു സജീവ്

രാവിലത്തെ കോലാഹലങ്ങൾ ഒക്കെ കഴിഞ്ഞു കോളേജിലേക്ക് പോകാൻ ഒരുങ്ങുകയാണ് നമ്മുടെ ഗഥാ നായിക..

കുളിച്ചൊരുങ്ങി മേക്കപ്പ് ഒക്കെ ഇട്ട് ചുന്ദരികുട്ടിയായി താഴേക്ക് വന്നപ്പോഴാണ് അവിടെ ഡൈനിങ് ടേബിളിൽ ഇരുന്നു അപ്പവും മുട്ടക്കറിയും കുത്തിക്കേറ്റുന്ന അച്ചുവിനെ കണ്ടത്.

അമ്മു അവിടെ നിന്നുകൊണ്ട് തന്നെ ചുറ്റും ഒന്ന് നോക്കി.
വീട് മാറിപ്പോയതൊന്നുമല്ല.

“ഇതിനെ ആരാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചേ..?
നിന്നെ വീട്ടിൽ ആർക്കും വേണ്ടേ?”( അമ്മു )

” എന്താടി കുരുത്തം കെട്ടവളെ അവളും എന്റെ മോൾ തന്നെയാ…
മോൾ കഴിച്ചോടാ ”

അതും പറഞ്ഞു അമ്മ കാര്യായിട്ട് ഊട്ടുവാ..

” അപ്പൊ ഞാനോ?? എന്നെയെന്താ തവിടു കൊടുത്തു വാങ്ങിയതാണോ? “( അമ്മു )

” അങ്ങനെ വാങ്ങാൻ ആയിരുന്നേൽ നല്ലതിനെ നോക്കി എടുക്കില്ലേ? നിന്നെ എടുക്കുവോ “( അമ്മ )

” ഓഹോ ഇപ്പൊ അങ്ങനാണല്ലേ….
ഹും ഞാൻ പോണ്… ”

അതും പറഞ്ഞു അമ്മു വെട്ടിതിരിഞ്ഞു പോകാൻ തുനിഞ്ഞു.

” നീ കഴിക്കുന്നില്ലേ..?? “( അമ്മ )

” മോളല്ലേ മുന്നിൽ ഇരിക്കുന്നെ അങ്ങോട്ട്‌ കൊടുക്ക്. എനിക്കെങ്ങും വേണ്ട… ഹും…. “(അമ്മു )

” ഇങ്ങോട്ട് ഇട്ടോ അമ്മേ.. ഞാൻ കഴിച്ചോളാം.. “( അച്ചു )

” ഇതിന്റെ വായിൽ നാക്കുണ്ടായിരുന്നോ.
ഞാൻ കരുതി അതുകൂടി വിഴുങ്ങി കാണുമെന്ന്.. “( അമ്മു )

” അടങ്ങി ഇരിക്ക് അമ്മു… നിനക്ക് വേണെങ്കിൽ കഴിച്ചാൽ മതി… ”

അതും പറഞ്ഞു അമ്മ എന്റെ അപ്പവും മുട്ടയും കൂടി എടുത്തു അവൾക്ക് കൊടുക്കാൻ തുടങ്ങി.

ഇനിയും ജാഡയിട്ട് നിന്നാൽ പച്ചവെള്ളം പോലും കിട്ടില്ല എന്ന ആ നഗ്ന സത്യം മനസിലായതും അമ്മു വേഗം ഒരു പ്ലേറ്റ് എടുത്തു അപ്പവും കറിയും ഒഴിച്ച് കഴിക്കാൻ തുടങ്ങി..

കഴിച്ചു കഴിഞ്ഞു ബാഗും എടുത്തു രണ്ടു പേരും കൂടി കോളേജിലേക്ക് പോകാൻ ഇറങ്ങി..
നേരത്തെ പോയി നമുക്ക് പണ്ടേ ശീലം ഇല്ലാത്തതു കൊണ്ട് അത്യാവശ്യം താമസിച്ചു തന്നെയാണ് ഇറങ്ങിയത്.

ഓരോരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോൾ നമ്മളായിട്ട് തെറ്റിക്കാൻ പാടില്ലല്ലോ ല്ലേ….

അപ്പൊ നമ്മൾ പറഞ്ഞു വന്നത്…, ഇത്രയും താമസിച്ചെങ്കിലും അതിന്റെ ഒരു അഹങ്കാരവും ഇല്ലാണ്ട് നാട്ടുകാരുടെ മാവിന്റെയും പ്ലാവിന്റെയും എണ്ണം എടുത്തോണ്ട് നടക്കുവാണ്.

അപ്പോഴാണ് അംഗനവാടിയിൽ പോകാനായി ഒരു കൊച്ചിനെയും കൊണ്ട് അതിന്റെ അമ്മ പോകുന്നത് കണ്ടത്.
ഭാവിയിൽ ഞങ്ങളെ പോലെ കഷ്ടപ്പെടേണ്ടി വരും എന്ന് അകക്കണ്ണിൽ കണ്ടിട്ടാണോ എന്തോ ആ കൊച്ചു റോഡിൽ ഇരുന്നും കിടന്നും കരയുകയാണ്.

പാവം അതിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

എന്നാലും ഇത്രയും അഹങ്കാരം പാടുണ്ടോ കുട്ട്യോൾക്ക്…

റോഡിൽ മലർന്നു കിടന്ന് കരയുന്ന ആ ചെറുക്കനെ എണീപ്പിക്കാൻ അതിന്റെ അമ്മ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്.

പക്ഷെ നോ രക്ഷ..

” എന്ത് പറ്റി ചേച്ചി…?? “( അമ്മു )

” എന്റെ മോളെ ഒന്നും പറയണ്ട… അംഗണവാടിയിൽ ചേർക്കാൻ കൊണ്ടു പോകുവാ… ഇവൻ ഒരു തരത്തിൽ വരുന്നില്ല… “( ചേച്ചി )

” മോനെ…… “( അച്ചു )

അച്ചു വിളിച്ചതും അവളെ ഒന്ന് നോക്കിയിട്ട് ചെക്കൻ ദേ വീണ്ടും നോൺ സ്റ്റോപ്പ്‌ ആയിട്ട് കരച്ചിൽ തുടങ്ങി.

വോളിയം ലേശം കൂടിയ പോലെ തോന്നുന്നുണ്ടോ ആവോ…

ഏയ്യ് ഇല്ലായിരിക്കും ല്ലേയ്…..

” എന്റെ അച്ചുസേ ഇങ്ങനൊന്നുമല്ല പിള്ളേരെ കളിപ്പിക്കുന്നത്. അതിനൊക്കെ ഒരു വശം ഉണ്ട്. നീ നോക്കിക്കോ ഞാൻ കാണിച്ചു തരാം… “( അമ്മു )

അച്ചുവിന് അർഥഗംഭീരമായി ക്ലാസ്സ്‌ എടുത്തു കൊടുത്തിട്ട് അമ്മു ആ കൊച്ചിനെയും അച്ചുവിനെയും ഒന്ന് നോക്കി.
എന്നിട്ട് ഇപ്പൊ ശെരിയാക്കിതരാം എന്ന് പറഞ്ഞു ചെന്ന് കേറിക്കൊടുത്തു.

” മോനെ… കുട്ടാ….ഇങ്ങോട്ട് നോക്കിക്കേ…. വാവേ…..”( അമ്മു )

” പോടീ….. “(ദാറ്റ്‌ ചെക്കൻ )

അമ്മു ആകെ വിജ്രംഭിച്ചു ദൃതംഭിച്ചു പോയി…

” ചെക്കൻ നമ്മളുദ്ദേശിച്ച ആളല്ല… “( അമ്മു )

ചമ്മൽ പുറത്തു കാണിക്കാതെ അമ്മു ഒന്നൂടി വിളിച്ചു നോക്കി.

” മോനെ.. എണീക്കു. പഠിക്കാൻ പോകണ്ടേ… പഠിച്ചു വല്യ ആളാവണ്ടേ… “(അമ്മു )

” നീ പോടീ… അത് പറയാൻ നീയാരാ “( വീണ്ടും ദാറ്റ്‌ ചെക്കൻ )

ഈ പ്രാവശ്യം അമ്മു ശെരിക്കും ചമ്മി.

“ഓഹോ കൊച്ചല്ലേ പോട്ടെന്നു കരുതുമ്പോൾ തലേൽ കേറി നിന്ന് കാബെറ കളിക്കുന്നോ?

എണീക്ക് ചെർക്കാ അങ്ങോട്ട് നിനക്കെന്നെ ശെരിക്കും അറിഞ്ഞൂടാ..
ഞാൻ മഹാ ദുഷ്ടയാ പറഞ്ഞേക്കാം..
നീ ഈ ധാരാവി ധാരാവി ന്ന് കേട്ടിട്ടുണ്ടോ? എടാ ഉണ്ടോന്ന്??”( അമ്മു )

” എന്താടി ഈർക്കിൽ കോലെ… എന്റച്ഛൻ പോലീസാ…. “( ചെക്കൻ )

” എന്നാ എന്റെ അച്ഛൻ പട്ടാളവാ.. നിന്നെ വെടിവെച്ചു ഇടുവെടാ… “( അമ്മു )

” പോടീ…. “( ചെക്കൻ )

” നീ പോടാ… “( അമ്മു )

പിന്നേയ് നോക്കിയിരുന്നോ… അമ്മു ഇപ്പൊ വിട്ട് തരും. ഒഞ്ഞു പോയേടാ….

അവസാനം ആ ചെക്കൻ അവളെ എറിയാനായി കല്ലെടുത്തതും അവന്റെ അമ്മ അവന്റെ തൂക്കിയെടുത്തോണ്ട് പോയി.

” കൊച്ചുങ്ങളെ കളിപ്പിക്കുന്നതിന്റെ വശം ഒക്കെ അറിയാവുന്നതല്ലേ.. അങ്ങ് ശെരിയാക്കി എടുക്കാഞ്ഞേയെന്താ?… “( അച്ചു )

” ശവത്തിൽ കുത്താതെടി… “(അമ്മു )

” ഞാൻ കുത്തും “( അച്ചു )

അങ്ങനെ ഒരു വലിയ യുദ്ധത്തിനൊടുവിൽ അവർ കോളേജിലേക്ക് പോയി.

കോളേജിൽ ചെന്നപ്പോഴുണ്ട് മറിയാമ്മയും എബിൻ ചേട്ടനും കൂടി അവിടിരുന്നു സൊള്ളുന്നു. പാവം ചിന്നു അവർക്ക് കാവലിരിക്കുന്നു..
ഞങ്ങൾ അങ്ങോട്ട് ചെന്നപ്പോഴാണ് അവൾക്ക് ഒന്ന് ശ്വാസം നേരെ വീണത്

” അല്ല ആരിത്? എത്ര നാളായി കണ്ടിട്ട്? “( എബിൻ )

” ഇത്രയ്ക്കും പോപ്പുലർ ആയ എന്നെ കണ്ടിട്ട് നിനക്ക് മനസിലായില്ലേടാ ജാട തെണ്ടി? “( അമ്മു )

” ഇവൾക്കിതെന്തുപറ്റി? “( എബിൻ )

” അത് രാവിലെ ഒരു കൊ……….”
ബാക്കി പറയാൻ സമ്മതിക്കാതെ അമ്മു അവളുടെ വായ തപ്പിപ്പിടിച്ചു.

” എന്തോന്നാടി?? “( മരിയ )

ഒന്നുല്ലടി ഞാൻ ഇവളെ ഒന്ന് ക്ലാസ്സിലാക്കിയിട്ട് വരാമേ….

അതും പറഞ്ഞു അമ്മുവും ചിന്നുവും അച്ചുവിനെ കൂട്ടി അവളുടെ ക്ലാസ്സിലേക്ക് പോയി.

തുടരും………