രചന – രോഹിണി ആമി
മുറിയിൽ ലൈറ്റ് തെളിഞ്ഞു……….. നിവേദ്യ പെട്ടെന്ന് കണ്ണടച്ചു…… ആദിത്യനാണ്…… ഷീറ്റെടുത്തു പുതപ്പിക്കുന്നത് അറിഞ്ഞു ……
ഇന്ന് ഗുഡ് നൈറ്റ് പറയാതെ കിടന്നല്ലേ ……… ആദിത്യൻ പതിയെ പറഞ്ഞു…….
ലൈറ്റ് ഓഫ് ആകുന്നതും ഡോർ അടയുന്നതും നിവേദ്യ അറിഞ്ഞു………. സുഖമുള്ള സന്തോഷം അത് നിവേദ്യയുടെ ചുണ്ടിൽ തെളിഞ്ഞു……..
ഇങ്ങനെയൊരു കെയറിങ് അച്ഛനിൽ നിന്നും മാത്രമാണ് കിട്ടിയിട്ടുള്ളത്…….. ആദിത്യനോട് കൂടുതൽ ബഹുമാനവും സ്നേഹവും തോന്നി…
പിറ്റേന്ന് രാവിലെ ഇറങ്ങി കുറച്ചു നേരം യാത്ര തുടർന്നപ്പോഴേക്കും നന്ദു നിവേദ്യയെ ചേർന്നു കിടന്നുറങ്ങി…….
താനും വേണേൽ ഒന്നു മയങ്ങിക്കോ….. കുറച്ചു പോകേണ്ടതല്ലേ…… ആദിത്യൻ പറഞ്ഞു…
വേണ്ട…… പിന്നെ തനിച്ചിരുന്നു ഓടിക്കണ്ടേ……
കുറച്ചു നേരം ചിന്തിച്ചിരുന്നിട്ട് നിവേദ്യ വിളിച്ചു….
ആദി……
മ്മ്…… പെട്ടെന്നെങ്ങനെ വിളിച്ചപ്പോൾ മൂളിപ്പോയി…… അടുപ്പമുള്ളവർ അങ്ങനെയാണ് വിളിക്കാറെങ്കിലും നിവേദ്യ ആദ്യമായാണ് വിളിക്കുന്നത്……
ശ്രീയേട്ടന്റെ പതനം ഉടനെയുണ്ടാവും…….
അതെന്താ അങ്ങനെ…… കുറച്ചു അത്ഭുതത്തോടെ ചോദിച്ചു ആദിത്യൻ……
ഒരു ഡോക്ടർ ആണ് എന്നൊന്നും ചിന്തിക്കാതെ കുടിച്ചു അലഞ്ഞു തിരിഞ്ഞു നടക്കുവാണ്…… നീതു വിളിച്ചിരുന്നു….. ഇനി ഒരുപക്ഷേ കല്യാണം മുടങ്ങിയതിന്റെ വിഷമം ആവുമോ……
നല്ലൊരു ഡോക്ടറിനെ ആണ് നഷ്ടപ്പെടുന്നത്…… ജോലിയോട് എന്നും കൂറു പുലർത്തുന്നയാളാണ്….. ഇങ്ങനെ സ്വന്തം ഇമേജ് കളയും രീതിയിൽ നടക്കണമെങ്കിൽ അതിനു എന്തെങ്കിലും കാരണം ഉണ്ടാവില്ലേ…… ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല…..
കാരണം ആദിത്യന് മനസ്സിലായി……. ശ്രീയുടെ മനസ്സിൽ കുറ്റബോധം കയറിക്കൂടിയിട്ടുണ്ട്…… അതു മനസ്സിലാക്കാൻ നിവേദ്യക്ക് കഴിയുന്നില്ല……അല്ലെങ്കിൽ പഴയ അനുഭവങ്ങൾ നിവേദ്യക്ക് അത് മനസ്സിലാക്കിക്കൊടുക്കുന്നില്ല………… ആദിത്യൻ മിണ്ടാതിരിക്കുന്നത് കണ്ടിട്ട് നിവേദ്യ ദേഷ്യത്തിൽ പറഞ്ഞു…..
നല്ല ആളോടാ ഞാൻ എല്ലാം പറഞ്ഞത്….. കേട്ടിട്ട് മിഴുങ്ങസ്യാ ഇരിക്കുന്നതു കണ്ടോ…..
ശ്രീ എങ്ങനെ പോയാലും തനിക്കെന്താ….. ഞാനൊന്ന് ചോദിക്കട്ടെ……. ചിലപ്പോൾ തന്നെയും മോനൂസിനെയും കണ്ടതിലുള്ള ടെൻഷൻ ആണെങ്കിലോ …….
നിവേദ്യ ആകാംക്ഷയോടെ ആദിയുടെ മുഖത്തേക്ക് നോക്കി……
പഴയതെല്ലാം ഏറ്റുപറഞ്ഞു മാപ്പു ചോദിച്ചു തിരികെ വന്നാൽ താൻ ശ്രീയോട് പൊറുക്കില്ലേ……….
മ്മ്….. ഞാൻ ക്ഷമിക്കും…… പൊറുക്കും…….
പെട്ടെന്ന് നിവേദ്യയുടെ ഭാഗത്തു നിന്ന് അങ്ങനെയൊരു മറുപടി ആദിത്യൻ പ്രതീക്ഷിച്ചില്ല……… സ്റ്റിയറിങ്ങിൽ മുറുക്കെ പിടിച്ചു…… മനസ്സ് പതറുന്ന പോലെ…… എന്തോ ഉള്ളിൽ കിടന്നു പിടയുന്നു……… ചങ്കിടിപ്പ് ഇരട്ടിയായി……..
എനിക്ക് അതിനെ കഴിയൂ ആദിത്യാ……… ആരോടും ദേഷ്യം മനസ്സിൽ വെക്കാൻ അറിയില്ല…….. ശ്രീയേട്ടനോട് എനിക്ക് വെറുപ്പ് ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നേ വീട്ടിൽ പറഞ്ഞേനെ ആ പേര്……… എന്നെ ചതിച്ചെന്ന് അറിഞ്ഞപ്പോൾ പോലും വെറുക്കാൻ സാധിച്ചിട്ടില്ല……… ചിലപ്പോൾ ഒക്കെ തോന്നിയിട്ടുണ്ട് ദൈവം എന്നോടും കുറച്ചൊക്കെ ദയ കാണിച്ചിട്ടുണ്ടെന്ന്…….. എന്റെ നന്ദൂട്ടന് എന്റെ മുഖച്ഛായ അല്ലേ…… മനസ്സിൽ ഓർക്കാൻ പോലും ശ്രീയേട്ടന്റെ ഛായയോ സ്വഭാവമോ ഒന്നും കൊടുത്തിട്ടില്ല ദൈവം അവന്…….. ക്ഷമിക്കാൻ മാത്രമേ കഴിയൂ എനിക്ക്……. ശ്രീയേട്ടന്റെ കൂടെയൊരു ജീവിതം അതൊരിക്കലും ഇനി ഇല്ല………. ഞാൻ എന്നെ വഞ്ചിക്കുന്നതിനു തുല്യമാണത്……
ആദിത്യന് മനസ്സിലായി മനസ്സ് തന്റെ കൈക്കുള്ളിലായെന്ന്…… ഒരു ദീർഘശ്വാസം വിട്ടു……. ആരെ പിരിയുന്നതിലാണ് തനിക്കു വിഷമം മോനൂസിനെയോ അതോ അവന്റെ അമ്മുനെയോ…….. സ്വയം ചോദിച്ചു….. മോനൂസും നിവേദ്യയും….. ത്രാസിന്റെ തൂക്കം ഒപ്പത്തിനൊപ്പമാണെന്ന് ആദിത്യന് മനസ്സിലായി……..
തനിക്കു ഇതെന്താ പറ്റിയത്……. നിവേദ്യയോട് ഇങ്ങനെയൊരിഷ്ടം പാടില്ല…….. അവൾക്കു താനൊരു നല്ല ഫ്രണ്ട് മാത്രമാണ്……. ആ വിശ്വാസത്തിലാണ് അവൾ കൂടെ കഴിയുന്നതും…….. ഇനിയും ഒരു ചതി അവൾ താങ്ങില്ല……. അതും തന്റെ ഭാഗത്തു നിന്നും…… എങ്കിലും ഈയൊരു ജീവിതം താനും കൊതിച്ചു പോകുന്നു……. മനസ്സിൽ ഒരു കോണിലേക്ക് ആ ഇഷ്ടം തള്ളിവെക്കാൻ തോന്നിയില്ല ആദിത്യന് ……….കണ്ണുകൾ ഇടയ്ക്കിടെ നിവേദ്യയെ തേടി ചെന്നു…….
അച്ചായനെ കണ്ടപ്പോൾ നന്ദു അങ്ങോട്ട് ചാടി……… അവന്റെ മുഖം മുഴുവൻ ഉമ്മ കൊടുത്തു അയാൾ …….. കുറച്ചായില്ലേ കണ്ടിട്ട്…… നിവേദ്യയുടെ നെറ്റിയിൽ തൊട്ടിട്ടു ചോദിച്ചു…..
നീയെവിടെ നോക്കിയാ മോളെ വണ്ടി ഓടിക്കുന്നെ…… ഇനി ഞങ്ങൾ വരുന്നവരെ വണ്ടി എടുക്കേണ്ട കേട്ടോ……. വീട്ടിലോട്ടും പോകണ്ട തനിച്ചു……
ഒന്നു മൂളി തലയാട്ടി നിവേദ്യ……. അകത്തേക്ക് പോയി….. അന്നയെ തേടി……. കുറച്ചു നേരം അന്നയുടെ കൂടെ ഇരുന്നു……… നന്ദു വന്നു അന്നയുടെ മടിയിൽ ഇരുന്നു……… എല്ലാം നോക്കിക്കണ്ടു……. എല്ലാവരുടെയും മുഖത്തേക്ക് നോക്കി….. ആരും ഒന്നും മിണ്ടാതിരുന്നതിനാലാവണം നന്ദൂട്ടൻ വീണ്ടും ആദിത്യന്റെ അരികിലേക്ക് പോയി…….
ചടങ്ങിനൊന്നും നിൽക്കാൻ അച്ചായൻ സമ്മതിച്ചില്ല……… ഇരുട്ടും മുൻപ് പോകാൻ നിർബന്ധിച്ചു…….. ആദിത്യനോടായ് അച്ചായൻ പറഞ്ഞു…….
ഞങ്ങൾ വന്നിട്ട് മോളെയും കുഞ്ഞിനേയും കൂട്ടിക്കോളാം…… അതുവരെ ആദിത്യന് ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം……. വേറെ ആരെയും വിശ്വാസം ഇല്ലാഞ്ഞിട്ടാ…….
എനിക്കെന്തു ബുദ്ധിമുട്ട്…….. ഇനി നിങ്ങൾ വന്നാലും ഞാൻ വിടുമെന്ന് തോന്നുന്നില്ല…..
അച്ചായൻ ആദിത്യനെ ഒന്നു നോക്കി ചിരിച്ചു …… മനസ്സാണോ നാവാണോ ഏതോ ഒന്നു ചതിച്ചു തന്നെ……… ആദിത്യൻ പെട്ടെന്നു മോനൂസിനെ എടുത്തു കാറിനരികിലേക്ക് നടന്നു……. അന്ന നിവേദ്യയെ ചേർത്തു പിടിച്ചു നിൽപ്പുണ്ട്…….. വീട്ടിലുള്ളവർ ഒന്നും മനസ്സിലാവാതെ അവരുടെ സ്നേഹം നോക്കി നിൽപ്പുണ്ട്……..
പാവം അന്നേച്ചി……. ഇങ്ങനെ വിഷമിച്ചു അവരെ രണ്ടാളെയും ഞാൻ കണ്ടിട്ടില്ല….. തിരിച്ചു പോരുമ്പോൾ നിവേദ്യ പറഞ്ഞു…..
അതു സാരമില്ല…… ആശ്വസിപ്പിക്കാൻ ചുറ്റിനും സ്വന്തം പോലെ ആളുകൾ ഉണ്ടാവുമ്പോൾ ഈ വേദന ഒക്കെ പെട്ടെന്ന് മറക്കും……..
ആ പറച്ചിലിൽ ഒരു വേദന തിങ്ങി നിൽക്കുന്നത് നിവേദ്യ അറിഞ്ഞു………
അപ്പൂപ്പൻ എന്താ പെട്ടിയിൽ കിടന്നുറങ്ങുന്നത്……. മൂക്കിൽ പഞ്ഞി വച്ചിരിക്കുന്നത് എന്തിനാ…… അങ്കിളും ആന്റിയും മിണ്ടാത്തത് എന്താ………. നന്ദൂട്ടൻ സംശയങ്ങൾ ചോദിച്ചു തുടങ്ങി…… ഓരോന്ന് കേട്ടിട്ട് നിവേദ്യ വാ പൊത്തി ചിരിക്കാൻ തുടങ്ങി……. വിഷമങ്ങൾ മറന്നു കൂടെ ആദിത്യനും…….
ഇനിയീ രാത്രിയിൽ ഭക്ഷണം ഉണ്ടാക്കാൻ നിൽക്കണ്ട …….. നമുക്ക് കഴിച്ചിട്ടുപോകാം…… അതും പറഞ്ഞു ആദിത്യൻ ഒരു ഹോട്ടലിൽ വണ്ടി നിർത്തി………
കഴിച്ചു കൊണ്ടിരിക്കുന്ന സമയത്തു പിന്നിൽ നിന്നും ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടു……… നിവേദ്യക്കു പരിചയമുള്ള ശബ്ദം ആയതിനാൽ തിരിഞ്ഞു നോക്കി ………
ശ്രീയേട്ടൻ………. ആടിയാടി നിന്ന് ആരോടോ ബഹളം വെക്കുവാണ്…….. ആദിത്യനും കണ്ടു ശ്രീയെ……. പക്ഷേ നോക്കിയതു മുഴുവൻ നിവേദ്യയുടെ ഓരോ ഭാവങ്ങൾ ആയിരുന്നു……
കഴിച്ചു കഴിഞ്ഞെങ്കിൽ മോനൂസിന്റെ കൈ കഴുകിക്ക്…….. ആദിത്യൻ നിവേദ്യയോട് പറഞ്ഞു…….നന്ദുവിന്റെ കൈ കഴുകിച്ചു നേരെ കാറിനരികിലേക്ക് പോയി……. ആദിത്യൻ കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ നിവേദ്യ കയ്യിൽ പിടിച്ചു…..
നിവേദ്യയെ നോക്കിയ ആദിത്യൻ കണ്ടു…. വണ്ടിയിൽ കീ ഇടാൻ കഷ്ടപ്പെടുന്ന ശ്രീയെ നോക്കിയിരിക്കുന്ന നിവേദ്യയെ…….
ഈ കോലത്തിൽ വണ്ടി ഓടിച്ചാൽ ആപത്താണ്……. ഞാനൊന്ന് ദേവേട്ടനെ വിളിക്കട്ടെ……… നിവേദ്യ മൊബൈൽ എടുത്തു ദേവനെ വിളിച്ചു കാര്യം പറഞ്ഞു………
നിവേദ്യ വിഷമത്തോടെ ശ്രീയെ നോക്കുന്നതു കണ്ടിട്ട് ആദിത്യന് ഒരു വല്ലായ്മ തോന്നി…… ആദിത്യൻ വണ്ടി സ്റ്റാർട്ട് ചെയ്തു…….
നിൽക്ക് ആദിത്യാ…… ദേവേട്ടൻ വന്നിട്ട് പോകാം……. ഉടനെ വരുമെന്നാ പറഞ്ഞത്……
അയാൾ എങ്ങനെയും പോട്ടെ നിവേദ്യ……. അതിനു നിനക്കെന്താ…….. നീയെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്……. ആദിത്യൻ ദേഷ്യത്തിൽ ചോദിച്ചു……..
എനിക്ക് ഒരു ടെൻഷനും ഇല്ല…… കുടുംബത്തിലെ ഒരംഗം ആണ്……. ഇങ്ങനെ പോയാൽ വീടെത്തുമെന്ന് തോന്നുന്നുണ്ടോ….. ഒരഞ്ചു മിനിറ്റ് പ്ലീസ് ആദിത്യാ…… പ്ലീസ്……. അവൾ ആദിത്യന്റെ മുഖത്തു നോക്കി കെഞ്ചി…..
ദേവൻ വിചാരിച്ചതിലും വേഗത്തിൽ വന്നു……. ശ്രീയെ വണ്ടിയിൽ പിടിച്ചിരുത്തി……. പിന്നെ നിവേദ്യക്കരുകിൽ വന്നു പറഞ്ഞു……
നാളെ ബോധം വീഴുമ്പോൾ രണ്ടിലൊന്ന് അറിയും ഞാൻ ……… ഇങ്ങനെ നശിക്കാൻ എന്താ കാരണമെന്ന്……. നീ വിഷമിക്കണ്ട…….നിവേദ്യയുടെ കവിളിൽ തട്ടി……. എങ്കിൽ പൊക്കോ………… ആദിത്യനോടായി പറഞ്ഞു……..
ഒന്നു ചിരിച്ചു കാണിച്ചിട്ട് ആദിത്യൻ വണ്ടിയെടുത്തു പോയി……… വീടെത്തും വരെ നിവേദ്യ ഒന്നും മിണ്ടിയില്ല……. എന്തോ ആലോചനയിലാണ്…….. അതു കാണും തോറും ആദിത്യന്റെ ഉള്ള് പിടച്ചുകൊണ്ടിരുന്നു…….
വീടെത്തിയതും ഒന്നും പറയാതെ നിവേദ്യ അകത്തേക്കു പോയി….. മോനൂസുമായിട്ട് ആദിത്യൻ സ്വന്തം റൂമിലേക്കും പോയി….
മൊബൈൽ എടുത്തു നീതുവിനെ വിളിച്ചു…… ദേവേട്ടൻ എത്തിയെന്നു അറിഞ്ഞു…… ശ്രീയുടെ കാര്യമൊന്നും ചോദിച്ചില്ല…….. നീതു നാളെ വിളിക്കാമെന്ന് പറഞ്ഞു…….. മനസ്സിൽ എന്തൊക്കെയോ ഒരു വല്ലായ്മ…….
ഇപ്പോഴും ശ്രീയേട്ടൻ തന്റെ മനസ്സിൽ ഉണ്ടോ ……. അല്ലെങ്കിൽ എന്തിനാണ് ഇത്രയും വിഷമം തോന്നിയത് ശ്രീയേട്ടനെ ആ ഒരവസ്ഥയിൽ കണ്ടപ്പോൾ…….. ഇല്ല……. പഴയതൊന്നും മറന്നു ജീവിക്കാൻ ഇനിയാവില്ല…….. അങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ആദിത്യനെയും നന്ദുവിനെയും ഓർത്തത്………
ആഹാ…… കൊള്ളാം …… രണ്ടും ഡ്രസ്സ് പോലും മാറാതെയാ കിടക്കുന്നത്…… ആദിയുടെ നെഞ്ചിൽ നിന്നും നന്ദുവിനെ എടുത്തു സൈഡിൽ കിടത്തി…….. നന്ദുവിന്റെ നെറ്റിയിലെ മുടി മാറ്റി ഒരുമ്മ കൊടുത്തു…… ആദിത്യനെ നോക്കി…….എന്തിനാവോ വണ്ടിയിൽ വച്ചു ആദിത്യൻ തന്നോട് ദേഷ്യം കാണിച്ചത്…… ഇരിക്കുന്ന ഇരിപ്പിലാണ് സ്വഭാവം മാറുന്നത്…… നന്ദുവിനേക്കാൾ കഷ്ടം….. ഉറങ്ങിക്കിടക്കുമ്പോൾ രണ്ടും എന്തു പാവങ്ങളാ……. നിവേദ്യ ഒന്നു ചിരിച്ചു പതിയെ മുറിയിൽ നിന്നും ഇറങ്ങി പോന്നു ……..
നന്ദൂട്ടനെ സ്കൂളിൽ വിട്ടിട്ടു വന്നു നിവേദ്യയുടെ കൂടെ ഭക്ഷണം കഴിക്കുവായിരുന്നു ആദി……. നീതു കാളിങ്……… നിവേദ്യയുടെ മൊബൈൽ അവൾക്കു നേരെ നീക്കിവച്ചു ആദി……. ഇന്ന് ദേവേട്ടനും നീതുവും ഇവിടെ വരുന്നുണ്ടെന്നു പറഞ്ഞു അവൾ…….
നിവേദ്യക്ക് കേട്ടപ്പോൾ സന്തോഷം ആയെങ്കിലും ആദിക്ക് നേരെ തിരിച്ചാണ് തോന്നിയത്…….. എങ്കിലും മുഖത്തു സന്തോഷം കാണിച്ചു………
ചിലരുടെ സ്വഭാവം ഓന്തിന്റെ കൂട്ടാ……. എപ്പോഴാ മാറുന്നതെന്ന് അറിയില്ല…… ഇപ്പോൾ ചിരിക്കും….. അടുത്ത നിമിഷം മുഖം വീർപ്പിക്കും……. ഉടനെ ദേഷ്യപ്പെടും….. നിവേദ്യ ആരോടെന്ന പോലെ പറഞ്ഞു…….
ആദി എഴുന്നേറ്റു…… നിവേദ്യ മുന്നിൽ കയറി നിന്നു ചോദിച്ചു ……….
എന്താ പറ്റിയത്……. നീതുവിനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ…… അങ്ങനെയെങ്കിൽ ഞാൻ അവരെ വെളിയിൽ പോയി കാണട്ടെ……
അങ്ങനെ ഒന്നുമില്ലെടോ……..
പിന്നെന്തിനാ രാവിലെ മുതൽ മുഖം വീർപ്പിച്ചു നടക്കുന്നത്…….. കാര്യം പറ ആദിത്യാ…….ഫ്രണ്ട്‌സ് ആയാൽ ആദ്യം വേണ്ടത് എല്ലാം തുറന്നു സംസാരിക്കാനുള്ള മനസ്സ് ആണു……….എന്നെപ്പോലെ…..
ഒന്നുമില്ല നിവേദ്യ…….. ഇന്നലത്തെ യാത്ര ആണെന്ന് തോന്നുന്നു…… നല്ല തലവേദന ഉണ്ട്…….. വേറൊന്നുമില്ല…..
എങ്കിൽ പോയിക്കിടന്നോ……. അല്ലേലും ഇവിടെ ഇരുന്നിട്ട് എനിക്ക് സഹായം ഒന്നുമില്ലല്ലോ……. അവർ വരുമ്പോൾ ഞാൻ വിളിക്കാം……..
ആദിത്യൻ പെട്ടെന്നു മുറിയിലേക്ക് പോയി…… നിവേദ്യക്ക് താനൊരു നല്ല ഫ്രണ്ട് ആണ്….. തന്റെ ഉള്ളിലുള്ള ഇഷ്ടം അറിഞ്ഞാൽ നിവേദ്യ സ്വയം അകലാൻ ശ്രമിക്കും………. ഇവിടുന്ന് പോയെന്നു വരെ ഇരിക്കും……. അല്ലെങ്കിലും ഇന്നലെ ശ്രീയെ അങ്ങനെ കണ്ടപ്പോൾ നിവേദ്യയുടെ ഉള്ള് തനിക്ക് അറിയാൻ പറ്റിയതാണ്……. സ്വന്തം കുഞ്ഞിന്റെ അച്ഛൻ ആണ്……… മറക്കാൻ കഴിയില്ല…….. അതിനിടയിൽ താൻ വെറുതെ…….. ശ്ശേ……..
ഇതൊക്കെയാണ് സത്യമെങ്കിലും അംഗീകരിക്കാൻ ആദിയുടെ മനസ്സ് അനുവദിച്ചില്ല………
നെറ്റിയിൽ തണുത്ത വിരലുകൾ ഓടുന്നതറിഞ്ഞു……. കണ്ണു തുറന്നു…….. നിവേദ്യ വിക്സ് തേക്കുവാണ്……….
കുറവുണ്ടോ…..
മ്മ്……. പതിയെ നിവേദ്യയുടെ വിരലുകളിൽ പിടിച്ചു അടുത്തിരുത്തി ചോദിച്ചു ……. ടോ……. താൻ പോകുവോ അവർ വന്നു വിളിച്ചാൽ…….
ആര്…….
തന്റെ വീട്ടുകാർ…….. പിന്നെ…..
എനിക്കു തോന്നി ഇതാവും മോന്ത വീർപ്പിക്കുന്നതിനു കാരണം എന്ന്……. കുഞ്ഞു കുട്ടികളെപ്പോലെയാണെന്ന് നീതു പറഞ്ഞപ്പോഴൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല….. ഇപ്പോ മനസ്സിലായി…… എന്റെ നന്ദൂട്ടനെക്കാൾ കുഞ്ഞാണെന്ന്……..
നിവേദ്യയുടെ കയ്യിലെ പിടുത്തം പതിയെ വിട്ടു ആദി……..
ഞാൻ ഒരിടത്തും പോവില്ല ആദി……. അച്ചായനും ചേച്ചിയും വരുന്നത് വരെ……. മോനൂസിനെ പിരിയേണ്ടി വരില്ല ആദിത്യന്…… അതോർത്തു തലവേദന കൂട്ടണ്ട……..
പിന്നെ എന്നെ എന്റെ വീട്ടിൽ അംഗീകരിക്കണമെങ്കിൽ ഒരുപാട് കടമ്പ കടക്കാനുണ്ട്……. അങ്ങോട്ട് പോകാനും താല്പര്യമില്ല……. ചിക്കു ജീവിക്കട്ടെ നന്നായിട്ടു…. ഇപ്പോൾ ആ വീട്ടിൽ ആരുടേയും മനസ്സിൽ വേദു എന്നൊരാൾ ഇല്ല….. മാത്രമല്ല ഇപ്പോൾ വേദുവിനെ മാത്രം സ്വീകരിച്ചാൽ പോരല്ലോ……..
കുറച്ചു നേരം മിണ്ടാതെ ഇരുന്നു രണ്ടാളും……..
എണീറ്റു വാ ……. ഇങ്ങനെ കിടന്നാൽ തലവേദന കൂടും…… പണിയൊന്നും ഞാൻ തരില്ല……. എന്റെ കൂടെ വന്നിരിക്ക്…..തനിച്ചിരുന്നു ബോറടിച്ചു…….. വാ …….. കൈ നീട്ടി നിവേദ്യ……….. ആ കയ്യിൽ പിടിച്ചു എഴുന്നേറ്റപ്പോൾ മനസ്സ് കുറച്ചു തണുത്തതു പോലെ തോന്നി ആദിക്ക്……..
തുടരും

by