17/04/2026

ചാരുത : ഭാഗം 16

രചന – ശ്രീമിഴി

പുറകിൽ നിന്നു ആരോ തള്ളിയതും ചാരു കമിഴ്ന്നടിച്ചു വെള്ളത്തിൽ വീണു. വെള്ളത്തിൽ താഴുന്നതും തിരിച്ചു കയറാൻ പറ്റാത്ത പോലെ അടിത്തട്ടിൽ എത്തിയിരുന്നു ചാരു. കൈ ഉയർത്താൻ കുറെ ശ്രമിച്ചു എങ്കിലും ആ ശ്രെമം എല്ലാം വെറുതെ ആയിരുന്നു ശ്വാസം എടുക്കാൻ കഴിയാത്തത് പോലെ ആ വെള്ളത്തിന്റെ അടി തട്ടിൽ തന്നെ കുടുങ്ങി കിടന്നു പെണ്ണ് . 🥰🥰🥰———————– ചാരു കുറെ നേരം ആയല്ലോ പോയിട്ട് ??? ഈ പെണ്ണ് ഇത് എവിടെ പോയി…… മീനുട്ടി മോളെ…… ശോ ആരും ഇല്ലേ ഇവിടെ ???? മനു മനു…. എന്താ അമ്മേ എന്തിനാ ഇങ്ങനെ വിളിച്ചു കുവുന്നെ….. മോനെ നിന്റെ ഏടത്തി പുറത്തു ഉണ്ട് ഒന്ന് പോയി നോക്കു മോനെ പെണ്ണിന് പരിചയം ഇല്ലാത്ത സ്ഥലം അല്ലെ നീ ഒന്ന് പോയി നോക്കു….. ആ പോത്തും ഉണ്ടോ കൂടെ ?? മനു 😡😡 അവള് പഠിക്കുവാ നീ പോയി നോക്കി വാ….. ഞാൻ നോക്കട്ടെ എന്നും പറഞ്ഞു മനു പുറത്തേക്കു നടന്നു….. ഏടത്തി ഏടത്തിയെ……. ഒച്ച ഒന്നും ഇല്ലാലോ നാട് വിട്ടോ….. അമ്മേ ഏടത്തി ഇവിടെ ഒന്നും ഇല്ല….. ഇല്ല മോനെ എന്നോട് പറഞ്ഞതാ പുറത്തു ഉണ്ടാവും എന്ന്….. മീനു മോളെ ഇങ്ങു വന്നേ….. എന്താ ആന്റി….. നീ ചാരുവിനെ കണ്ടോ….. ഇല്ല ആന്റി ഞാൻ പഠിക്കുവായിരുന്നു….. മനു മോള് ഫോൺ എടുത്തു നീ ഒന്ന് വിളിച്ചു നോക്കിയേ…..

അതിന് എനിക്ക് ഏടത്തിടെ നമ്പർ അറിയില്ല അമ്മേ….. മീനു നിനക്ക് അറിയോ….. ഇല്ല മനുവേട്ടാ….. വാ നമുക്ക് ഒന്ന് കൂടി നോകാം എന്നും പറഞ്ഞു മനു പുറത്തേക്കു നടന്നു കൂടെ ലതയും മീനുവും….. തൊടിയിൽ എല്ലാം മൂന്നു പേരും നോക്കിയിട്ടു ചാരുവിനെ കാണാത്തപ്പോ….. ലത പേടിയോടെ മനുവിനെ നോക്കി…… അമ്മ പേടിക്കാതെ ഏടത്തി ആ കുളത്തിൽ എങ്ങനും കാണും വാ…… ചേച്ചി എന്തിനാ അങ്ങോട്ടു പോകുന്നെ വീട്ടിൽ റൂമിൽ കാണും. അവിടെ വരെ പോയി നോക്കം വാ എന്നും പറഞ്ഞു മനു ഇട വഴിയിൽ കൂടെ നടന്നു….. കുളത്തിന്റെ പടവുകൾ ഇറങ്ങിയതും കണ്ടു ചാരുവിന്റെ ഫോൺ. ദേ അമ്മേ ഏടത്തിടെ ഫോൺ….. ഇതും ഇവിടെ വച്ചു ചേച്ചി ഇത് എവിടെ….. മോനെ വെള്ളത്തിൽ എങ്ങനും എന്നും പറഞ്ഞു ലത കരയാൻ തുടങ്ങി….. പേടിക്കാതെ അമ്മേ ഞാൻ ഒന്ന് നോക്കട്ടെ എന്നും പറഞ്ഞു മനു വെള്ളത്തിലേക്കു എടുത്തു തുള്ളി….. മീനു പേടിയോടെ ലതയെ നോക്കി….. അപ്പോഴും ആ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നു…..

കരയാതെ ആന്റി ചേച്ചി വീട്ടിൽ കാണും ഞാൻ ഒന്ന് പോയി നോക്കട്ടെ എന്നും പറഞ്ഞു മീനു പടവുകൾ ഓടി കയറി….. ലത വെള്ളത്തിൽ തന്നെ നോക്കി നിന്നു പെട്ടെന്ന് പൊങ്ങി വന്ന മനുവിനെ കണ്ടതും….. ലത നെഞ്ചിൽ കൈ വച്ചു….. മനു മോനെ ചാരു ???….. ഇല്ല അമ്മേ ഇവിടെ ഒന്നും ഇല്ല….. എന്നാ ഞാൻ വേഗം ശിവനെ വിളിക്കട്ടെ എന്നും പറഞ്ഞു ലത പടവുകൾ കയറിയതും….. അമ്മേ എന്ന് മനു അലറി വിളിച്ചതും ഒന്നിച്ചു ആയിരുന്നു….. ലത കയറിയത് പോലെ തന്നെ തിരിച്ചു ഇറങ്ങി…… എന്താടാ എന്താ മോള്….. ഏടത്തി എന്നും പറഞ്ഞു മനു മുങ്ങി….. ലത രണ്ടു കൈ കൂപ്പി മുകളിലേക്കു നോക്കി….. പരീക്ഷിക്കല്ലേ ദൈവമേ എന്റെ കുട്ടി….. പെട്ടെന്ന് മനു പൊങ്ങിയതും കൈയിൽ ബോധം ഇല്ലാതെ കിടക്കുന്ന ചാരുവിനെ കണ്ടപ്പോ അലറി വിളിച്ച് ലത….. വെള്ളത്തിലേക്കു ഇറങ്ങി….. മനു വേഗം ചാരുവിനെ തട്ടി വിളിച്ചു….. അപ്പോഴേക്കും ലത അവിടെ എത്തിയിരുന്നു….. രണ്ടു പേരും കൂടെ ചാരുവിനെ മുകളിലെ പടവുകളിൽ കിടത്തി…..

ലത വേഗം മുകളിലേക്കു കയറി ചാരുവിനെ തട്ടി വിളിച്ചു ഒരു അനക്കവും ഇല്ലാത്തത് കണ്ടപ്പോ ലത വേഗം കണ്ണുകൾ തുറന്നു നോക്കി കൃഷ്ണമണി താഴുന്നു ലത വേഗം ചാരുവിന്റെ വയറു ഞെക്കി വെള്ളം കളഞ്ഞു….. മനു ചാരുവിന്റെ രണ്ടു കാലുകളും എടുത്തു മടിയിൽ വച്ച് ചുടാക്കി….. വയറിൽ നിന്നും വെള്ളം പുറത്തേക്കു വന്നതും ചാരുവിനെ തല എടുത്തു മടിയിൽ വച്ചു കൈ രണ്ടും എടുത്തു ചുടാക്കി ലത….. മോനെ വേഗം ചാരുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം മോനെ വേഗം വണ്ടി എടുക്കു….. അമ്മേ എന്റെ ഫ്രണ്ടിന്റെ ചേട്ടൻ ഉണ്ട്….. ഞാൻ വിളിച്ചു ഇങ്ങോട്ട് വരാൻ പറയാം….. നീ എന്താ വച്ച ചെയ്തോ പക്ഷെ എന്റെ കുട്ടിക്ക് ഒന്നും വരാൻ പാടില്ല എന്നും പറഞ്ഞു ലത ചാരുവിനെ പിടിച്ചു നെഞ്ചോട് ചേർത്ത്….. മനു വേഗം രണ്ടും കൈയാലും ചാരുവിനെ എടുത്തു വീട്ടിലേക്കു ഓടി പുറകെ ലതയും…… ഇതെല്ലാം രണ്ടു കഴുകൻ കണ്ണുകൾ ഒപ്പിയെടുക്കുന്നതു അവര് അറിഞ്ഞില്ല….. 🥰🥰🥰———-

ഇന്നോട് കൂടി നിന്റെ ശല്യം തീർന്നു എന്ന് കരുതിയതാ ഞാൻ….. പക്ഷെ ചാവില്ല നീ എന്നും പറഞ്ഞു അടുത്ത് കണ്ടാ മരത്തിൽ കൈ ഇടിച്ചു മീനു….. എന്നെ നീ വീണ്ടും വീണ്ടും ക്രൂര ആകുകയാ വിടില്ല ഞാൻ നിന്നെ നിന്റെ പോക കണ്ടേ ഞാൻ അടങ്ങു എന്നും പറഞ്ഞു മീനു ഫോൺ എടുത്തു ഡയൽ ചെയ്യ്തു…… എന്തായി വക്കിലെ അവനു ജാമ്യം കിട്ടിയോ….. പിന്നെ കിട്ടാതെ നിൽക്കുമോ ഞാനല്ലേ വാദിച്ചത്….. ഓഹോ സ്വയം പൊക്കി…….. (ആത്മ )….. പിന്നെ പറഞ്ഞത് ഓർമ ഉണ്ടല്ലോ ഞാനാ അവനെ പുറത്തു ഇറക്കിയത് എന്ന് ആരേലും അറിഞ്ഞോ സാറെ….. ഇല്ല അവൻ പോലും അറിഞ്ഞില്ല പിന്നെ എന്റെ പൈസ വേഗം റെഡിയാക്കി വച്ചോ ഞാൻ അങ്ങോട്ടു വരാം….. ഇങ്ങോട്ട് വരണ്ട ഞാൻ രണ്ടു ദിവസത്തിനുള്ളിൽ അവിടെ എത്തിക്കം….. മ്മ് രണ്ടു ദിവസം വരെ ഞാൻ നോക്കും ഇല്ലേ ഞാൻ വരും അങ്ങോട്ടു പിന്നെ അറിയാലോ എന്നെ….. അതൊന്നും വേണ്ട ഈ മീനാക്ഷിക്ക് ഒരു വാക്ക് മാത്രമെ ഉള്ളു എന്നും പറഞ്ഞു മീനു ഫോൺ വച്ചു വീട്ടിലേക്കു നടന്നു ചുണ്ടിൽ ക്രൂരാമായ ചിരിയോടെ….. വീടിനു അടുത്ത് എത്തിയതും മുഖത്തു സങ്കടം വരുത്തി വേഗം ഉള്ളിലേക്കു കയറി….. ആന്റി ചേച്ചിയെ നോക്കാൻ ഒരിടവും ഇല്ല എന്നും പറഞ്ഞു മീനു ലതയെ കെട്ടിപിടിച്ചു കരഞ്ഞു……

എന്റെ മോള് കരയണ്ട ചേച്ചിക്ക് ഒന്നും ഇല്ല….. ദേ ചേച്ചിയെ ഡോക്ടർ നോക്കിക്കൊണ്ട് ഇരിക്കുവാ ഞാൻ മോളെ നോക്കി റൂമിലേക്ക് വരാൻ നിന്നതാ….. എന്താ ആന്റി….. ചാരുന്റെ ഡ്രസ്സ്‌ മാറ്റി വേറെ ഇടണം നീ ഉണ്ടെങ്കിൽ വേഗം മാറ്റി കൊടുക്കലോ എന്ന് വിചാരിച്ച….. അതിനു എന്താ ആന്റി വാ….. ഡോക്ടർ ഇറങ്ങട്ടെ ….. മോളെ നോക്കി കഴിഞ്ഞില്ല നീ വാ എന്നും പറഞ്ഞു ലത റൂമിലേക്ക് കയറി കൂടെ മീനുവും….. ഡോക്ടർ ഏടത്തിക്കു പ്രശ്നം ഒന്നും ഇല്ലാലോ….. ഇപ്പൊ കണ്ടത് കൊണ്ട് ഭാഗ്യം കുറച്ചു കഴിഞ്ഞാ കണ്ടത് എങ്കിൽ പിന്നെ എന്നും പറഞ്ഞു ഡോക്ടർ മനുവിനെ നോക്കി…… മനു ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു…… ഇപ്പൊ പ്രശ്നം ഇല്ല കുറച്ചു കഴിഞ്ഞാൽ ഓക്കേ ആവും ഒരു ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട് എന്നും പറഞ്ഞു ഡോക്ടർ പുറത്തേക്കു നടന്നു….. ഡോക്ടർ എന്റെ മോള് ??….. മനുന്റെ അമ്മ ആണല്ലേ???….. അതെ ഡോക്ടർ മോൾക്ക്‌ ഇപ്പൊ….. ഇല്ല പ്രശ്നം ഒന്നും ഇല്ല ഇപ്പൊ ഓക്കേ ആണ് ആള്. ആ ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറ്റികൊടുത്തേ…… എന്നാ ശരി ഞാൻ പോകുവാ….. വിഷ്ണു ഏട്ടാ ദാ ഇത് വാങ്ങു എന്നും പറഞ്ഞു മനു കിശയിൽ നിന്നു പൈസ….. എടുത്തു ഡോക്ടക്ക് കൊടുത്തു….. ഇതും വാങ്ങി പോയാൽ നിന്റെ ഫ്രണ്ട് എന്നേ ഓടിക്കും എന്നും പറഞ്ഞു വിഷ്ണു ചിരിച്ചു…..

അമ്മേ ഞാൻ ഇറങ്ങുവാ എന്നും പറഞ്ഞു വിഷ്ണു വണ്ടിടെ അടുത്തേക്ക് നടന്നു….. അമ്മേ ഞാൻ ഇപ്പൊ വരാം ഏടത്തിടെ ഡ്രസ്സ്‌ ഒന്ന് മാറ്റി കൊടുക്കു എന്നും പറഞ്ഞു മനു വിഷ്ണുവിന്റെ അടുത്തേക്കു നടന്നു….. മീനു മോളെ നീ ചാരുവിന്റെ അടുത്തേക്കു ചെല്ല് ഞാൻ മുകളിൽ പോയി മോളെ ഡ്രസ്സ്‌ എടുത്തു വരാം എന്നും പറഞ്ഞു ലത ഗോവണി കയറി പോയി….. ലത പോയെന്ന് കണ്ടതും മീനു അകത്തു കയറി വാതിൽ അടച്ചു…… നിനക്ക് എന്തൊരു ആയുസ് ആടി എന്നും പറഞ്ഞു മീനു ചാരുവിന്റെ കവിളിൽ കുത്തി പിടിച്ചു…… ചാരു വേദനയാൽ ഒന്ന് പിടിഞ്ഞു….. തീർക്കട്ടെ ഞാൻ നിന്നെ ഇപ്പൊ???….. വെള്ളം കുടിച്ചു തണുത്തു ചത്തു എന്നേ എല്ലാരും പറയു എന്നും പറഞ്ഞു മീനു ചാരുവിന്റെ മുഖത്തു തലയണ വച്ചു അമർത്തി മീനു….. “””മോളെ മീനു തുറന്നെ എന്തിനാ മോള് വാതിൽ അടച്ചത് എന്നും പറഞ്ഞു ലത തുടരെ തുടരെ വാതിൽ മുട്ടി….. മീനു ദേഷ്യത്തോടെ തലയണ എടുത്തു എറിഞ്ഞു മുറുമുറുത്തു കൊണ്ട് വാതിൽ തുറന്നു……

നീ എന്തിനാ വാതിൽ അടച്ചത് ??….. ആന്റി വരുമ്പോഴേക്കും ഡ്രസ്സ്‌ മാറ്റലോ എന്ന് വിചാരിച്ചു ഞാൻ….. എന്നിട്ട് മാറ്റിയോ….. ഇല്ല ആന്റി ഡ്രസ്സ്‌ ആന്റിടെ കൈയിൽ അല്ലെ??….. എന്നാ വാ മാറ്റി കൊടുകാം എന്നും പറഞ്ഞു ലത അകത്തേക്കു കയറിചാരുവിന്റെ അടുത്ത് ഇരുന്നു തലയിൽ തലോടി എന്റെ മോൾക്ക്‌ ഒന്നും വരുത്തല്ലേ ഈശോര. വേഗം എന്റെ മോള് ഒന്ന് കണ്ണ് തുറന്നമതിയായിരുന്നു…… എന്നും ഇല്ല ആന്റി ചേച്ചിക്ക് ചേച്ചി വേഗം കണ്ണ് തുറക്കും എന്നും പറഞ്ഞു മീനു കണ്ണ് തുടച്ചു…… 🥰🥰🥰🥰————— എന്നാലും ഗോപിയേട്ടാ ഇത് എങ്ങനെ??? ആരാ അവനു വേണ്ടി വക്കിലിനെ ഏർപ്പാട് ചെയ്തേ എന്തേലും വിവരം കിട്ടിയോ???….. ഇല്ല ഒന്നും അറിയില്ല സാറെ…… പ്രേമൻ വാക്കിലിനെ പോലെ ഉള്ള ഒരാളെ വയ്യക്കാൻ ആരായിരിക്കുo ഗോപിയേട്ടാ ???………. അത് പറഞ്ഞു കഴിഞ്ഞപ്പോഴക്കും ഭദ്രൻ ശിവന്റെ അടുത്ത് എത്തിയിരുന്നു…… എന്താ സാറെ എന്റെ പെണ്ണിന് സുഖം തന്നെ അല്ലെ ??????എന്നും പറഞ്ഞു ഭദ്രൻ ചുണ്ട് പിടിച്ചു വലിച്ചു……

പന്ന പന്നി നിന്റെ പെണ്ണോ അവളോ അത് കഴിഞ്ഞു പോയില്ലേ ഭദ്രാ ഇപ്പൊ അവള് എന്റെയാ എന്റെ മാത്രം….. അയ്യോ സാറെ അത് പറ്റില്ലാലോ ഈ ഭദ്രൻ ഒന്ന് ആഗ്രഹിച്ചാൽ അത് എന്റെ കയ്യിൽ വരുന്നത് വരെ എന്തും ചെയ്യും എന്തും…… അത് കേൾക്കേ ശിവൻ മുഷ്ടി ചുരുട്ടി ഭദ്രനെ അടിക്കാൻ കൈ പൊക്കിയതും ഗോപി ശിവന്റെ കയ്യിൽ പിടിച്ചു…… വേണ്ട സാറെ കോടതിയാണ് വിട്ടേക്ക് അവനെ നമ്മുടെ കയ്യിൽ കിട്ടും എന്നും പറഞ്ഞു ശിവനെയും കൂട്ടി ഗോപി ജീപ്പിന്റെ അടുത്തേക്കു നടന്നു…… ഇത് കാണെ ഭദ്രൻ വിജയഭാവത്തിൽ പുച്ഛചിരിയോടെ മണിയുടെ അടുത്തേക്കു നടന്നു …… ആശാനേ അവനെ തീർക്കാൻ ഉള്ള വണ്ടി ഞാൻ റെഡിയാക്കി വച്ചിട്ടുണ്ട് …… ആ ശിവന് ഇനി കുറച്ചു നേരത്തെ ആയുസും കൂടെ ഉള്ളു…………. തുടരും 🥰