രചന – ചിലങ്കപ്പെണ്ണ്
*പല്ലവി ____❤*
നഗ്നമായ മേനി പുതപ്പിനാൽ മറച്ചു കൊണ്ടവൾ ബാൽക്കണിയിൽ വന്നു നിന്നും. രാത്രിയിലെ കുളിർ കാറ്റ് അവളെ തഴുകി പോകുമ്പോൾ പ്രണയ വേഴ്ച്ചയിൽ തന്റെ പ്രാണൻ നൽകിയ കഴുത്തിലെ മുറിവിൽ നിന്നും സുഖമുള്ള നീറ്റലുണ്ടായി. അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. അത്രയും പ്രണയവും അത്രയും വശ്യമാർന്ന ചിരി… ആകാശത്ത് നോക്കി. നേരം വെളുക്കുന്നതേയുള്ളൂ…. ചുറ്റും ശാന്തമാണ്….. അവൾ തിരിഞ്ഞു നോക്കി. ബെഡിൽ പുതപ്പ് കൊണ്ട് ശരീരം മറച്ച് കമഴ്ന്ന് കിടക്കുന്ന മഹാദേവനെ കാൺകെ അവളിൽ പ്രണയം അലതല്ലി.അവന്റെ വിയർപ്പിന്റെ മണം ഇപ്പോഴും അവളുടെ ദേഹത്ത് നിറഞ്ഞു നിന്നിരുന്നു കൈ കൾ മാറിൽ പറ്റി പിടിച്ചിരിക്കുന്ന താലിയിലേക്ക് നീണ്ടു. കണ്ണുകൾ നിറഞ്ഞു. ഇതൊന്നും അർഹിക്കുന്നതല്ലാ താൻ. ഇതിനുള്ള യോഗ്യത തന്നെ പോലെയുള്ള “ട്രാൻസ്ജെന്ററായ സ്ത്രീ ” പെറ്റ വയറിനു പോലും വേണ്ടാത്ത കുറേ ജന്മത്തിലൊരുവൾ. ആണായി ജനിച്ച് പെണ്ണിന്റ ഭാവം കാണിച്ചവൾ.
തന്നെ മനസ്സിലാക്കാതെ അകറ്റി നിർത്തിയ കുടുംബത്തിന്റെയും സമൂഹത്തിന്റയും ഇടയിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരു വർഗ്ഗത്തിൽ പെട്ടവൾ. പിന്നെ പെണ്ണായി മാറിയപ്പോഴും അറപ്പോടുള്ള പലരുടെയും നോട്ടം.തെരുവുകളിൽ വേശ്യവൃത്തിക്ക് പോകാതെ ഭിക്ഷയാചിച്ചു. ചില കരുണയുള്ളവരുടെ ദയയോടെ പണിക്ക് നിന്നും. അവസാനം ഫാഷൻ ഡിസൈൻ പഠിച്ച് സ്വന്തം നിലയിൽ താനെത്തുബോൾ തന്നെ പോലെയുള്ളവർക്ക് മോട്ടിവേഷൻ കൊടുക്കാനും അവരെ സഹായിക്കാനും താനുണ്ടായിരുന്നു ” പല്ലവി ” ” നീ എങനെയാണോ അങ്ങനെ ജീവിക്കുക. നിന്റെ സ്വപ്‌നങ്ങൾ അത് നിന്റെ മാത്രമാണ്. ആരും തുണയില്ലെങ്കിൽ ഈശ്വൻ കാണും 🔥” എന്റെ ഉയർത്തെഴുന്നേൽപ്പിലെങ്കിലും എന്റെ അമ്മ കാണുമെന്ന് ചിന്തിച്ച ഞാൻ വെറും മണ്ടിയായി പോയത് അന്ന് കൈ നിറയെ പൊതിയുമായ് ചെന്ന എന്റെ മുഖത്ത് കാർക്കിച്ച് തുപ്പിയപ്പോഴാണ്. നൊന്തു ഒരുപാട് നൊന്തു.
” എന്ത് തെറ്റാണ് ഞാൻ ചെയ്തത്. ഈശ്വരന്റെ വികൃതിയിൽ പ്പെട്ട ഒരു പാഴ് ജന്മമല്ലേ ഞാൻ….. ഒന്ന് ഓർത്തുടേ…. ” പല്ലവിയുടെ കണ്ണുകൾ നിറഞ്ഞു. വീണ്ടും പുറകിലേക്ക് നോക്കി. ” മഹാദേവൻ ” പെട്ടെന്ന് ജീവിതത്തിലേക്ക് ഇടിച്ചു കേറി വന്നവൻ. മഹാദേവൻ. ആരും നോക്കി പോകുന്ന അഴക്. കാന്ത കണ്ണുകൾ കട്ടി മീശ. ദൃഡമായ ശരീരം. അറിയപ്പെടുന്ന ബിസിനസ് മാൻ. അനാഥൻ. താൻ പോകുന്നിടത്തെല്ലാം കാണും. ജോലി സ്ഥലത്ത് റെസ്റ്റോറന്റ്ൽ ഫ്രണ്ട്സ് ന്റെ കൂടെ പോകുമ്പോൾ അങ്ങനെ എല്ലായിടത്തും. തന്നെ മാത്രം നോക്കി നിൽക്കും. ഒരു തരം കള്ള നോട്ടം. കാണുമ്പോൾ കാണുമ്പോൾ ദേഷ്യം വരും. സാധാരണ തന്നെ പോലെയുള്ളവരെ ഇങ്ങനെ നോക്കുന്നത് കിടപ്പറ പങ്കിടാനാകും. താനും അങ്ങനെയാണെന്നുള്ള വിചാരമാകും. വല്ലാത്ത അറപ്പ് തോന്നി. ഒരു ദിവസം പതിവ് പോലെ തന്റെ പിറകെ വന്നപ്പോൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. പതറി പോകുമെന്നാണ് കരുതിയത് പക്ഷെ അതേ കള്ള ചിരിയോടെ തന്നെ നോക്കി നിൽക്കുകയാണ്.
എന്താ നിന്റെ ഉദ്ദേശം കുറേ നാളായി ഞാൻ കാണുന്നു……നീ വിചാരിക്കുന്ന പോലൊരാളല്ല ഞാൻ. മേലിൽ എന്റെ പിന്നാലെ നടക്കരുത്……കേട്ടല്ലോ.. . ദേഷ്യം നുരഞ്ഞു പൊന്തി അത്രയും പറഞ്ഞതും അതേ ചിരിയോടെ അവൻ നിലത്ത് മുട്ട് കുത്തിയിരുന്നു. പല്ലവി ഞെട്ടി ചുറ്റും നോക്കി. പലരും തന്നെ നോക്കുവാണ്. ചിലരിൽ പുച്ഛം. ചിലരിൽ അത്ഭുതം. ” നിങ്ങളിത്…. ” “will you marry me……….” കൈ യിൽ കരുതിവെച്ച പൂ അവൾക്ക് നേരെ നീട്ടി പ്രണയത്തോടെ അവൻ പറഞ്ഞപ്പോ അവളിൽ ഒരു വിറയലുണ്ടായി. പേടിയോടെ ചുറ്റും നോക്കി. ഇയാൾക്ക് ഭ്രാന്താണോ. അതോ ഒന്നും അറിയാത്തതും കൊണ്ടാണോ. അതോ തന്നെ പറ്റിക്കുവാണോ അവളിൽ വല്ലാത്ത ചിന്തകളുണ്ടായി. “ഹെയ് പല്ലവി…….Are you here???” അവൻ കൈ തട്ടി വിളിച്ചപ്പോഴാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്. ഞെട്ടി മുന്നിൽ നിൽക്കുന്ന അവനെ കാണുമ്പോഴും ചുണ്ടിൽ അതേ ചിരിയായിരുന്നു ഒരു നിമിഷം അവൾ അങ്ങനെ നോക്കി നിന്നും.
” എനിക്ക് നിങ്ങളോട് സംസാരിക്കണം. ” അത്ര മാത്രം പറഞ്ഞു. ” okk അങ്ങോട്ട് മാറിയിരിക്കാം വാ ” അതും പറഞ്ഞ് അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് സൈഡിലുള്ള ഇരിപ്പിടത്തിലിരുന്നു. അവന്റെ നോട്ടം അവളിൽ തന്നെയായിരുന്നു. അത് അവളിൽ വല്ലാത്ത വെപ്രാളമുണ്ടാക്കി It’s so beautiful to see you today……… അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവൻ പറയുന്നത് കേട്ടവൾ മുഖമുയർത്തി നോക്കി. ആ കണ്ണുകളിൽ അവളോടുള്ള പ്രണയം മാത്രമായിരുന്നു….. ” നിങ്ങൾ എന്തറിഞ്ഞിട്ട ഇങ്ങനെയൊക്കെ.? എന്നെ പറ്റി ശരിക്കും മനസ്സിലാക്കിയിട്ടാണോ? ” ” ഓഹ് പല്ലവി…….എനിക്ക് നേരത്തെ പറഞ്ഞത് തന്നെ ഇപ്പോഴും നിന്നോട് പറയാനുള്ളു എനിക്ക് നിന്നെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട് പല്ലവി. And I love you madly……….. ” ” ഭ്രാന്താണോടോ തനിക്ക്. ഏഹ്….. ” ഇപ്രാവശ്യം അവളുടെ ശബ്ദം ഉയർന്നു. പക്ഷെ അവന്റെ ചുണ്ടിൽ അതേ ചിരിയായിരുന്നു…….താടിക്ക് കൈ കൊടുത്ത് അവളെ നോക്കിക്കൊണ്ടിരുന്നു ” എന്നെ കണ്ടാൽ അറിഞ്ഞുടെ. എന്റെ ശബ്ദം കേട്ടാൽ അറിഞ്ഞുടെ ഞാനൊരു ” ” i know…… “……. അവൾ പറയുന്നത് മുഴുപ്പിക്കാതെ അവൻ പറഞ്ഞു കൊണ്ടെഴുനേറ്റും. അവൾ കണ്ണുകൾ വിടർത്തിയവനെ നോക്കി.
” എനിക്കറിയാം പല്ലവി. എല്ലാം അറിഞ്ഞു കൊണ്ടാണ് പറയുന്നത് . ഞാൻ നിന്നെ പ്രണയിക്കുന്നു. കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു. ഈ മഹാദേവന്റെ ജീവിതത്തിലൊരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ് പല്ലവി ‘ ആത്മ വിശ്വാസത്തോടെയുള്ള അവന്റെ വാക്കുകൾ അവളെ തളർത്തി അവൾ അവിടെയിരുന്നു. അതേ ചിരിയോടെ അവനും. ” എനിക്ക് ഒരു കുഞ്ഞിനെ പോലും തരാൻ പറ്റില്ല. നല്ലൊരു കുടുംബജീവിതം നിങ്ങൾക്ക് തരാൻ പറ്റില്ല….ഈ സമൂഹം ” Oh Shut up….നാട്ടുകാരെപ്പറ്റി എനിക്കൊന്നും അറിയണ്ട പല്ലവി. ഞാൻ നിന്നെ യാണ് പ്രണയിക്കുന്നത് നിന്നെ മാത്രം നല്ലത് പോലെ ആലോചിച്ചൊരു മറുപടി പറ but അത് പോസറ്റീവ് ആയിരിക്കണം okk…….. ഒന്ന് കണ്ണിറുക്കി കാണിച്ച് അവൻ അവിടെ നിന്നും പോകുമ്പോഴും കണ്ണിമ ചിമ്മാതെ അവൻ പോകുന്നത് നോക്കുകയായിരുന്നു അവൾ.
പിന്നീടുള്ള അവളുടെ പിന്നാലെ അവനും ഉണ്ടായിരുന്നു. ഇത്രയും നാൾ പിന്നാലെയായിരുന്നെങ്കിൽ ഇപ്പോൾ ഒപ്പം. ഒരുപാട് എതിർത്തു നോക്കി. ആട്ടി പയ്ച്ചു… പക്ഷെ ഉടുമ്പിനെ പോലെ മഹാദേവൻ അവളുടെ പിന്നാലെ കൂടി….. ഓരോ ദിവസങ്ങൾ കഴിയുമ്പോൾ അവളും അവനേ പ്രണയിക്കാൻ തുടങ്ങി. അർഹതയുണ്ടോന്നറിയില്ല. പക്ഷെ തന്റെ മനസ്സിൽ അവനുണ്ട് ” മഹാദേവൻ. ” അന്ന് തന്റെ പ്രണയം തിരിച്ചു പറഞ്ഞപ്പോൾ !കല്യാണം കഴിക്കാൻ സമ്മതമെന്ന് പറഞ്ഞപ്പോൾ അവളെ എടുത്ത് പൊക്കി വട്ടം ചുറ്റി…. ഇടുപ്പിലൂടെ കൈകൾ ചുറ്റി അവളുടെ ആ ചുണ്ടുകൾ അവൻ പ്രണയത്തോടെ നുകർന്നു…അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.. അവൻ ആ ചുണ്ടുകൾ തേൻ നുണയുന്നത് പോലെ നുണഞ്ഞുകൊണ്ടിരുന്നു
ഭഗവാന്റെ മുന്നിൽ ആരുമില്ലാതെ തന്റെ കഴുത്തിൽ താലി കെട്ടി സിന്ധുരം തൊടിയിച്ച് ആ നെഞ്ചോട് ചേർത്ത് നിർത്തുമ്പോൾ ഇതൊക്കെ സ്വപ്‌നമാണോന്നായിരുന്നു ചിന്ത…….. പിന്നിടുള്ള ഓരോ രാത്രികളിലും ഒരു അവന്റെ പ്രണയത്തിലവൾ ഉരുകി തീർന്നു….. അവന്റെ വിയർപ്പിൽ കുളിച്ച് അവനിൽ ലയിച്ച് ഓരോ മിനിഷവും ആ പ്രണയത്തിൽ വെന്തുരുകുകയായിരുന്നു അവൾ. തങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കാണുമ്പോഴുള്ള മറ്റുള്ളവരുടെ നോട്ടത്തിലും സംസാരത്തിലും താനൊന്ന് പതറി പോകുമ്പോൾ അവളെ നെഞ്ചോട് ചേർത്ത് അവരുടെ മുന്നിൽ വെച്ച് തന്നെ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ ചുംബിക്കും. അവസാനമില്ലാത്ത പ്രണയം ❤ തന്നിൽ ഒരു പെണ്ണ് ഒരു കാമുകി ഒരു ഭാര്യ ഒരു “അമ്മ “. അത് തനിക്ക് അന്യമായിരുന്നു….. ഇത്രയൊക്കെ താൻ അർഹിക്കുന്നതാണോ? അറിയാം പക്ഷെ യെന്തോ ഒരമ്മയാകാൻ…. ഞങളുടെ ആദ്യത്തെ വെഡിങ് ആനുവേഴ്സറിയുടെയന്ന് എനിക്ക് സമ്മാനമായ് എന്റെ ദേവൻ തന്നത് കുറേ കുഞ്ഞുങ്ങളെയാണ്……. ആരുമില്ലാത്താ കുഞ്ഞുങ്ങളെ നോക്കുന്ന ഓർഫനേജീന്റെ ഉത്തരവാദിത്തം അവനെനിക്ക് തന്നു. എന്റെ മനസ്സറിഞ്ഞതുപോലെ.. സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് അറിയാതെയായി. ആ കുഞ്ഞുവാവകളെ തുരു തുരെ ഉമ്മ വെയ്ക്കുമ്പോൾ പണ്ടത്തെ അതേ ചിരിയോടെ അവനു ണ്ടായിരുന്നു. എന്റെ ” പ്രണയം ‘
ഓരോന്നാലോചിച്ച് നിന്നതും പിന്നിൽ നിന്നും ആരോ അവളെ ഇറുക്കെ പുണർന്നു.. അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു…. ദേഹം പുതച്ച ഷിറ്റിൽ ഒന്നും കൂടി പിടി മുറുക്കി…… ” പല്ലവി……. “അവളുടെ കാതിൽ കടിച്ചു കൊണ്ട് മഹാദേവൻ വിളിച്ചു…….. ” ഹ്മ്മ്…… എഴുന്നേറ്റോ ദേവാ…….. ” അവന്റെ പിടി മാറ്റാതെ ത്തന്നെ തിരിഞ്ഞു നിന്നും കൊണ്ടവൾ ചോദിച്ചതും അവന്റെ മുഖം അവളുടെ കഴുത്തിലെ മുറിവിലേക്ക് ചാഞ്ഞു….. അവളുടെ കണ്ണുകൾ മെല്ലെയടഞ്ഞു…. ” നീ പോയതെന്താ പല്ലവി…… ന്റെ ഉറക്കം പോയ്……… “അവളുടെ കഴുത്തിൽ ചുംബിച്ചു കൊണ്ടവൻ പറഞ്ഞു….. Are you satisfied with me,deva??????? അവനിൽ നിന്നും പിടഞ്ഞു കൊണ്ടവൾ ചോദിച്ചതും. വന്ന ദേഷ്യത്തെ അടക്കി നിർത്തിയവൻ ഒന്നും കൂടി അവളെ തന്റെ നഗ്നമായ നെഞ്ചിലേക്ക് ചേർത്ത് നിർത്തി…… ” ഈ കഴിഞ്ഞ അഞ്ചു വർഷവും നീ ഇത് തന്നെയാണ് ചോദിക്കുന്നത് പല്ലവി…..ഈ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നു…. ” അവന്റെ പറച്ചിൽ കേട്ട് അവൾക്ക് ചിരിവന്നു…… ” ഇനി ഒന്നും കൂടി പറയാം ഈ മഹാദേവനെ തൃപ്തിപ്പെടുത്താൻ നിനക്ക് മാത്രമേ സാധിക്കത്തുള്ളു പല്ലവി……. You are my love,……. ” “അറിയാം ദേവ … പക്ഷെ വീണ്ടും വീണ്ടും കേൾക്കാൻ വല്ലാത്ത കൊതി….”അത്രയും പറഞ്ഞ് അവന്റെ ചുണ്ടുകളിൽ അവൾ ചുംബിച്ചു……. പ്രണയത്തോടെ അവളെ കൈകളിൽ കോരിയെടുത്തുകൊണ്ടവൻ റൂമിലേക്ക് പോകുമ്പോൾ. വീണ്ടും അവന്റെ പ്രണയ ചൂടിൽ തളരുകയായിരുന്നു പല്ലവി….. “മഹാദേവന്റെ പല്ലവി…”

by