കളിക്കൂട്ടുകാർ ആയിരുന്നു ഞാനും സൂര്യ യും.

സൂര്യ ഗായത്രി

ഉണ്ണിയേട്ടൻ എന്നെ മറക്കുമോ? അവസാനമായി സൂര്യ എന്നോട് ചോദിച്ച ചോദ്യം അതായിരുന്നു.
നിന്നെ മറന്നു പിന്നെ എനിക്ക് ജീവിക്കാൻ പറ്റുമോ ഡി… ഞാനും തമാശ പോലെ അവൾക്ക് ഉത്തരം കൊടുത്തു. പക്ഷെ ഇന്ന് അവൾ ഇല്ല. എന്നിട്ടും ഞാൻ ജീവിക്കുന്നു.
എന്റെ പേര് ഉണ്ണികൃഷ്ണൻ സൂര്യ യുടെ ഉണ്ണിയേട്ടൻ. ചെറുപ്പം മുതലേ ഉള്ള കളിക്കൂട്ടുകാർ ആയിരുന്നു ഞാനും സൂര്യ യും. സൂര്യ ഒരു വായാടി പെണ്ണ്. എപ്പോഴും എന്റെ പിറകിൽ തന്നെ ആയിരിക്കും.
ഡി… പോത്തേ… നിനക്ക് എന്റെ പിറകെ നടക്കാതെ വല്ലതും പോയി പഠിച്ചൂടെ? ഞാൻ എപ്പോഴും ദേഷ്യം പിടിച്ചു അവളോട്‌ ചോദിക്കും.
പിന്നെ… അല്ലെങ്കിൽ തന്നെ മുഴുവൻ സപ്ലി യാ ഇനി പഠിക്കാഞ്ഞിട്ട് അല്ലെ…😏 പോരാത്തതിന് ഞാൻ പഠിച്ചു ജോലി ഒക്കെയായാൽ പിന്നെ അച്ഛൻ എനിക്ക് നല്ല ചെക്കൻ മാരെ ആലോചിക്കും. അപ്പോൾ ഉണ്ണിയേട്ടൻ ഒറ്റയ്ക്ക് ആവില്ലേ…😜
ഓഹോ… അങ്ങനെ… എന്നാലും നീ എന്നെ വിടില്ല അല്ലെ…  അവളുടെ ഉത്തരം കേൾക്കുമ്പോൾ ഞാൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു ഉമ്മ വയ്ക്കും.സത്യത്തിൽ എനിക്കും അവളോട്‌ പ്രണയം ആയിരുന്നു. എങ്കിലും അവളുടെ കുറുമ്പുകൾ കാണാൻ വേണ്ടി അത് തുറന്നു പറയാറില്ല എന്ന് മാത്രം. അങ്ങനെ ഒരു ദിവസം എനിക്ക് പുറത്തു ഒരു ജോലി ശരിയായി. ഗവണ്മെന്റ് ജോലി ഒന്നും അല്ലെങ്കിലും തത്കാലം പിടിച്ചു നിൽക്കാൻ അത് അത്യാവശ്യം ആയിരുന്നു.
ഡി… പോത്തേ… ഞാൻ ജോലിക്ക് പോയ്‌ വന്നാൽ ഉടനെ നമ്മുടെ കാര്യം വീട്ടിൽ പറയാം നീ അതിനിടയ്ക്ക് ഒളിച്ചോടി ഒന്നും പോകരുതേ…😜ഞാൻ അവളെ കളിയാക്കി കൊണ്ടു പറഞ്ഞു.
ഒന്ന് പോയെ ഉണ്ണിയേട്ടാ… ഉണ്ണിയേട്ടനെ എന്റെ ജീവനാ .. എന്റെ കൈയിൽ അമർത്തി പിടിച്ചു കൊണ്ടു അവൾ പറഞ്ഞു.
മ്മ്… ഞാൻ പോകുവാ… അവളുടെ കൈ വിടുവിച്ചു ഞാൻ പോകാൻ ഒരുങ്ങി. പക്ഷെ അവൾ വിടാൻ ഭാവം ഇല്ലായിരുന്നു. പിന്നെയും എന്റെ നെഞ്ചിൽ കൈ വച്ചു കൊണ്ടു അവൾ ചോദിച്ചു.
ഉണ്ണിയേട്ടൻ എന്നെ മറക്കുമോ.
നിന്നെ മറന്നു എനിക്ക് ജീവിക്കാൻ പറ്റില്ല ഞാൻ അന്ന് അവൾക്ക് മറുപടി കൊടുത്തു.
അന്ന് അവളോട്‌ യാത്ര പറഞ്ഞു പോകുമ്പോൾ എനിക്ക് അറിയില്ലായിരുന്നു ഇനി ഒരിക്കലും ഞാൻ അവളെ കാണില്ലെന്ന്.
ഹലോ… ഉണ്ണിയേട്ടാ.. സുഖം ആണോ..? ഇതേ അച്ഛൻ കാണാതെ ഉള്ള വിളിയാ…? പുറത്തു ജോലിക്ക് പോയ നാളുകളിൽ അവൾ ആരും കാണാതെ എന്നെ വിളിക്കും.
ഞാനും സമയം കിട്ടുമ്പോൾ അവളെയും വിളിക്കും. പക്ഷെ പിന്നീട് കുറച്ചു ദിവസം അവളുടെ വിളി ഒന്നും ഇല്ലായിരുന്നു. എന്ത് പറ്റി എന്ന് അറിയാതെ ഞാൻ ടെൻഷൻ അടിച്ചു.അവളുടെ വീട്ടുകാരെ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഇനി വീട്ടിൽ വല്ല പ്രശ്നവും ഉണ്ടായോ..? ആ ടെൻഷനിൽ ഞാൻ കാര്യം അമ്മയോടും ചോദിച്ചില്ല. പക്ഷെ ഒരു ദിവസം അമ്മ എന്നോട് കരഞ്ഞു പറഞ്ഞു
നമ്മുടെ സൂര്യ പോയി…..😢
എന്ത്? സത്യത്തിൽ അമ്മ പറഞ്ഞത് എനിക്ക് ഒന്നും മനസിലായില്ല. അവൾ എന്നെ ചതിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
ആക്സിഡന്റ്ആണ് . ഇപ്പോൾ കുറച്ചു ദിവസം ആയി കിടത്തത്തിൽ ആയിരുന്നു. നിന്നെ അറിയിക്കേണ്ട എന്ന് തോന്നി. നിങ്ങൾ പഴയ ഫ്രണ്ട്‌സ് ആയിരുന്നില്ലേ.. പക്ഷെ ഇന്ന് കാലത്ത് ആരോ അവളുടെ മരണം അറിയിച്ചു.
അത് കേട്ടതും ഞാൻ ആകെ തളർന്നു പോയ്‌.
പിന്നീട് ‘അമ്മ പറയുന്നത് ഒന്നും ഞാൻ കേട്ടില്ല. അവളുടെ ഉണ്ണിയേട്ടാ എന്ന വിളി മാത്രം എന്റെ ചെവിയിൽ മുഴങ്ങി.പിന്നെ അവളെ അവസാനം ആയി കാണണം ആ ആഗ്രഹം മാത്രം ആയിരുന്നു എന്റെ ഉള്ളിൽ.അതിന് വേണ്ടി ഞാൻ ജോലി സ്ഥലത്തു നിന്നും ഓടി വന്നതും ആണ് പക്ഷെ ദൈവം അതിനും എന്നെ അനുവദിച്ചില്ല. ഞാൻ എത്തും മുന്നേ ആരൊക്കെയോ അവളെ മണ്ണിൽ ഒളിപ്പിച്ചു കളഞ്ഞു. ഒരുപാട് വർഷങ്ങൾ ഞാൻ അവളുടെ ഓർമ്മയിൽ തള്ളി നീക്കി. പല ലഹരിക്കും അടിമ യായി. പക്ഷെ ഒന്നിനും എന്റെ ഉള്ളിലെ തീ അണയിക്കാൻ സാധിച്ചില്ല. ആ സമയത്തു ആണ് എന്റെ അമ്മാവൻ ഗായത്രി യുടെ ആലോചന കൊണ്ടു വരുന്നത്.23വയസേ ആയുള്ളൂ. പാവം കുട്ടി. അച്ഛനും അമ്മയും നേരത്തെ പോയ്‌. പിന്നെ ഉണ്ണിയുടെ കാര്യങ്ങൾ നല്ലത് പോലെ അറിയാം. അങ്ങനെ അമ്മാവന്റെ വാശിക്ക് മുന്നിൽ ഞാൻ ഗായത്രി യെ കല്യാണം കഴിച്ചു.അവളെ ഒരിക്കലും ഒരു ഭാര്യ യായോ കാമുകി ആയോ സങ്കല്പിക്കാൻ എനിക്ക് സാധിക്കിലായിരുന്നു.അവൾക്ക് ഞാൻ ചാർത്തിയ താലി പോലും എനിക്ക് ആഡംഭരം ആയി തോന്നി.
എനിക്ക് ഒറ്റയ്ക്ക് കിടക്കാനാ ഇഷ്ട്ടം.😏കല്യാണം കഴിഞ്ഞ അന്ന് രാത്രി ഞാൻ അവളോട്‌ പറഞ്ഞു.
അവൾ എന്നോട് മറുത്തു ഒന്നും പറയാതെ നിലത്തു കിടന്നു. ചെയുന്നത് തെറ്റ് ആണെന്ന് പൂർണ്ണ ബോധം ഉണ്ടായിട്ടും ഞാൻ അവളെ അവഗണിച്ചു.
എന്നും രാവിലെ ചായ യും ആയി അവൾ റൂമിൽ വരും. അത് ഒന്ന് കുടിച്ചു പോലും നോക്കാതെ ഞാനും ഇറങ്ങി പോകും.അവളോട്‌ ഒന്ന് സംസാരിക്കാൻ പോലും എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല.
എനിക്ക് പഠിക്കണം എന്നുണ്ട്.. ഒരു ദിവസം അവൾ പേടിച്ചു കൊണ്ടു എന്നോട് പറഞ്ഞു.
ഞാൻ പഠിപ്പിക്കണോ? ഞാൻ കുറച്ചു പുച്ഛത്തോടെ അവളോട്‌ ചോദിച്ചു.പക്ഷെ അവൾ അതിന് എനിക്ക് ഉത്തരം നൽകിയില്ല. ചുമ്മാ മൂളുക മാത്രം ചെയ്തു.
വേലക്കാരികളെ ഞങ്ങൾ പഠിപ്പിക്കാറില്ല . ഞാൻ കുറച്ചു രൂക്ഷം ആയി അവളോട്‌ പറഞ്ഞു.
ഞാൻ ആരുടെയും വേലക്കാരി അല്ല. നിങ്ങൾ താലി കെട്ടിയാണ് എന്നെ കൊണ്ടു വന്നത് അല്ലാതെ ഞാൻ എന്റെ ഇഷ്ട്ടത്തിന് വന്നത് അല്ല. ഈ പ്രാവശ്യം അവൾ എനിക്ക് നേരെ ശബ്ദം ഉയർത്തി.പിന്നെ ഒന്നും പറയാതെ അകത്തേക്ക് പോയ്‌.
അതെ… ഇഷ്ട്ടം അല്ലാതെ ഇവിടെ പിടിച്ചു നിൽക്കണം എന്നില്ല. നിനക്ക് തിരിച്ചു പോകാം. അല്ലെങ്കിലും നീ ഒന്നും ഒരിക്കലും എന്റെ സൂര്യ യെ പോലെ ആവില്ല.അവൾ കേൾക്കാനായി ഞാൻ വീണ്ടും മുറിയിൽ നിന്നും വിളിച്ചു കൂവി.അതിന് മറുപടി എന്നോണം അവൾ അടുക്കളയിലെ പാത്രങ്ങൾ വാഷ് ബേസിലിൽ വലിച്ചെറിഞ്ഞു.
മോൾ പഠിക്കണ കാര്യം പറഞ്ഞത് കൊണ്ടാണോ അവന് ഇത്രയും ദേഷ്യം?എന്റെ പെരുമാറ്റം അമ്മയിലും സംശയം ഉണ്ടാക്കി.
അല്ല അമ്മേ… അത് ചുമ്മാ… എന്റെ തെറ്റുകൾ അമ്മയ്ക്ക് മുന്നിൽ മറയിക്കാൻ ഗായത്രി കാരണം തേടി.
മോൾക്ക് പഠിക്കാൻ അത്രയും ഇഷ്ട്ടം ആണോ? അവളുടെ സങ്കടം കണ്ട് അമ്മ യുടെ മനസലിഞ്ഞു.
ഹേയ്… ഞാൻ അത് വെറുതെ പറഞ്ഞത് ആണ് അല്ലെങ്കി ൽ തന്നെ ഞാൻ പഠിചിട്ട് എന്താ?
അമ്മ യുടെ മുന്നിൽ അവൾ എങ്ങനെയോ കരയാതെ പിടിച്ചു നിന്നു.
അമ്മേ… ഈ സൂര്യ സുന്ദരി യായിരുന്നോ?
അപ്രതീക്ഷിതമായി അവൾ അമ്മയോട് ചോദിച്ചു.
മോൾ കണ്ടില്ലായിരുന്നു അല്ലെ അവളെ?
മ്മ്… ഫോട്ടോ ഉണ്ട് റൂമിൽ. ഏട്ടൻ എപ്പോഴും വന്നു അത് നോക്കി സംസാരിക്കും. ഇടയ്ക്ക് ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യും. അത് കാണുമ്പോൾ ഞാൻ കരുതും അവൾ ആകാൻ ഉള്ള ഭാഗ്യം പോലും എനിക്ക് ദൈവം തന്നില്ലലോ എന്ന്. ഗായത്രി ശബ്ദം ഇടറി കൊണ്ടു പറഞ്ഞു.
മോൾ വിഷമിക്കാതെ അവൻ ഒക്കെ ആകും. ചിലപ്പോൾ ആ കുട്ടിയെ അവൻ അത്രയും ഇഷ്ട്ടപെട്ടു കാണും അതാ അല്ലാതെ വേറെ ഒന്നും ഉണ്ടാകില്ല. അമ്മ എന്ത് പറയണം എന്നറിയാതെ അവൾക്ക് മുന്നിൽ കുഴങ്ങി.
ഓഫീസിൽ എത്തിയതും അവളോട്‌ പറഞ്ഞതിനെ ഓർത്തു വല്ലാത്ത ഒരു പാപ ബോധം എന്നെ അലട്ടി.
ഒരർത്ഥത്തിൽ എന്നെ പോലെ അവളും ഇപ്പോൾ ഒരുപാട് യാതന അനുഭവിക്കുന്നുണ്ട് ഞങ്ങൾക്ക് രണ്ട് പേർക്കും ഇപ്പോൾ സ്നേഹത്തിന്റെ ആഭാവം ഉണ്ട്. ഞാൻ ഓർത്തു.ഒരു സോറി പറയാം എന്ന ആലോചന എന്നെ അവളെ ഫോൺ വിളിക്കാൻ നിർബന്ധിതനാക്കി.
ഹലോ… ഗായത്രി… ഞാൻ അവളെ വിളിച്ചു.
എന്ത് വേണം അവൾ എന്നോട് ചോദിച്ചു.
സോറി… ഒറ്റ വാക്കിൽ എന്റെ കടമ നിർവഹിച്ചു ഞാൻ ഫോൺ കട്ട് ചെയ്തു. അവൾക്ക് പറയാൻ ഉള്ളത് ഒന്നും അപ്പോൾ എനിക്ക് കേൾക്കേണ്ടി ഇരുന്നില്ല എന്നതായിരുന്നു ഒരർത്ഥത്തിൽ ശരി.
കാരണം ഞാൻ എന്റെ സൂര്യ യിക്ക് വാക്ക് കൊടുത്തിരുന്നു മരിച്ചാലും മറക്കില്ല എന്ന്. സ്നേഹിച്ച പെണ്ണിന് കൊടുത്ത വാക്ക് പാലിക്കാൻ പോലും സാധിച്ചില്ലെങ്കിൽ ഞാൻ ഒരു പുരുഷൻ ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം.അറിയാതെ പോലും ഗായത്രി യിക്ക് ഒരു ഇടം നൽകരുത് എന്ന് ഞാൻ എന്റെ മനസിനെ പഠിപ്പിച്ചിരുന്നു.
അത് കൊണ്ടു തന്നെ ഞാൻ മനഃപൂർവം അവളിൽ നിന്നും അകലാൻ കാരണം ഉണ്ടാക്കി. ഭക്ഷണത്തിന് രുചി കുറഞ്ഞാലോ ഓഫീസിൽ ആരെങ്കിലും ആയി പ്രശ്നം ഉണ്ടായാലോ എല്ലാം അവളുടെ തെറ്റ് ആയി. അവളുടെ കൂടെ ഉള്ള ഓരോ നിമിഷവും വെറുക്കുന്നു. എന്ന് ഞാൻ അവളോട്‌ തന്നെ പറഞ്ഞു.
ഒരു ദിവസം ഓഫീസിലെ പരിപാടിക്ക് അവൾ വരാൻ ഒരുങ്ങി നിന്നത് ആണ്.
പക്ഷെ എന്റെ ഭാര്യ പണ്ടേ മരിച്ചു പോയ്‌ എന്ന് പറഞ്ഞു ഞാൻ അവൾക്ക് സൂര്യ യുടെ ഫോട്ടോ കാണിച്ചു കൊടുത്തു.
അതോടെ അവൾ വരുന്നില്ല എന്ന് പറഞ്ഞു.മനസ്സിൽ അൽപ്പം പോലും കുറ്റ ബോധം ഇല്ലാതെ ഞാൻ ഓഫീസിൽ പോവുകയുംചെയ്തു.
ഡോ… ഭാര്യ യെ കൂട്ടാൻ പറഞ്ഞിട്ട് അവൾ എവിടെ? എന്റെ കൂട്ടുകാരിൽ ഒരാൾ എന്നോട് ചോദിച്ചു.
അവൾക്ക് നല്ല സുഖം ഇല്ല. തല വേദന. ഞാൻ വരാൻ കുറെ നിർബന്ധിച്ചിരുന്നു. പക്ഷെ എന്ത് ചെയ്യും. ഇനി അടുത്ത പരിപാടി യിക്ക് ആകാം. ഞാൻ ചിരിച്ചു കൊണ്ടു അവന് ഉത്തരം കൊടുത്തു.
ഓക്കേ സാരമില്ല. താൻ വാ നമ്മുക്ക് രണ്ടെണ്ണം  അടിക്കാം.🍾അവൻ എന്നെ നോക്കി കണ്ണിറുക്കി കൊണ്ടു പറഞ്ഞു.
ഹേയ്.. വേണ്ട സൂര്യ യിക്ക് അതൊന്നും ഇഷ്ട്ടം അല്ല. അറിയാതെ എന്റെ വായിൽ നിന്നും സൂര്യ യുടെ പേര് വീണു.
സൂര്യ യോ? അതാരാ… നിന്റെ വൈഫ് ഗായത്രി അല്ലെ..🤔എന്റെ ഉത്തരം കെട്ട് അവൻ കുറച്ചു നേരം ആലോചിച്ചു.
ഓ… സോറി. അത് ഞാൻ അറിയാതെ… ഞാൻ അവനു മുന്നിൽ നിന്നും ഉരുകി.
മ്മ്… എനിക്ക് എല്ലാം മനസിലാകുന്നുണ്ട്.  ഭാര്യ യുടെ ചെല്ല പേര് ആണ് അല്ലെ സൂര്യ എന്ന്. എന്നെ വിടാൻ ഭാവം ഇല്ലാതെ അവൻ വീണ്ടും പുലമ്പി.
ആ… പിന്നെ എന്തൊക്കെയാ..? നിന്റെ ഭാര്യ എവിടെ? അവന്റെ സംസാരം അവസാനിപ്പിക്കാൻ ഞാൻ മറുചോദ്യം ചോദിച്ചു.
അവൻ വേഗം അവന്റെ ഭാര്യ യെ എനിക്ക് പരിചപ്പെടുത്തി തന്നു.
ലവ് മാര്യേജ് ആയിരുന്നു ഞങ്ങളുടെ.5വർഷത്തെ പ്രണയം.💞
കൂടെ കൂട്ടാം എന്ന് ഞാൻ ഇവൾക്ക് പണ്ടേ വാക്ക് കൊടുത്തിരുന്നു. ഇപ്പോൾ അത് സഫലം ആയി.അവൻ അവന്റെ ഭാര്യ യെ ചേർത് പിടിച്ചു.
സത്യത്തിൽ പ്രേമിച്ച പെണ്ണിനെ കേട്ടുന്നവൻ ആണ് അല്ലെ ശരിക്കും ഭാഗ്യവാൻ. അവരുടെ സ്നേഹം കണ്ട് ഞാൻ തനിയെ പറഞ്ഞു.
കെട്ടിയ പെണ്ണിനെ സ്നേഹിക്കാൻ കഴിയുന്ന വനും ഭാഗ്യവാൻ ആണ് ഡോ…
എന്റെ ആത്മഗതം കെട്ട് ആരോ ഒരാൾ ഉത്തരം തന്നു.
ഹ്മ്മ്… സ്നേഹിച്ച പെണ്ണ് തേച്ചാലോ അവളെ സ്വന്തം ആക്കാൻ പറ്റാത്തെ വരുമ്പോൾ പുരുഷൻ മാർ സ്വയം കണ്ട് പിടിക്കുന്ന ആശ്വാസം അതല്ലാതെ ഇതിൽ ഒന്നും ഒരു കയമ്പും ഇല്ല. ഉത്തരം തന്ന യാളോട് ഞാനും പറഞ്ഞു.
എന്തെ… തനിക്ക് ഇപ്പോൾ ഇങ്ങനെ തോന്നാൻ വൈഫ് ആയി വല്ല പ്രശ്നവും ഉണ്ടൊ…? അയാൾ എന്റെ ചുമലിൽ കൈ വച്ചു.
ഹേയ്…. ഞങ്ങൾ ഹാപ്പി യാണ്. തെ മോസ്റ്റ്‌ ഹാപ്പിസ്റ് കപ്പിൾ ഫോർ ഇവർ .. കൈയിൽ ഉള്ള മദ്യ കുപ്പി മുഴുവൻ അകത്താക്കി ഞാൻ ചിരിച്ചു.
മ്മ്… ഓൾ തെ best 😍ഒടുവിൽ ഒരു ആശംസയേകി അയാളും എന്നെ തനിച്ചാക്കി പോയ്‌.
ഹേ… പോയോ… ബോധം വന്നപ്പോൾ ഞാൻ അയാളെ തിരഞ്ഞു. പക്ഷെ എവിടെ യും കണ്ടെത്തി യില്ല. പിന്നീട് എപ്പോയോ പാതി ബോധത്തിൽ വീട്ടിൽ എത്തി. ഭാഗ്യത്തിന് കതക് തുറന്നിരുന്നു.ഞാൻ എങ്ങനെയോ തപ്പി തടഞ്ഞു മുറി കണ്ടെത്തി.
സൂര്യ…. റൂമിൽ ഇരുന്നിരുന്ന ആളെ നോക്കി ഞാൻ വിളിച്ചു.
എന്തിനാ മോളെ ഏട്ടനെ ഒറ്റയ്ക്ക് ആക്കി പോയത്. ഇനി നിന്നെ ഞാൻ എവിടെയും പോകാൻ വിടില്ല.
അവളെ കെട്ടിപിടിക്കാൻ ഒരുങ്ങി കൊണ്ടു ഞാൻ പറഞ്ഞു.
പക്ഷെ അപ്പോയെക്കും അവൾ എന്നെ തള്ളി മാറ്റി.
സൂര്യ…..
സൂര്യ അല്ല
ഗായത്രി . മൂക്കറ്റം കള്ള് കുടിച്ചു വന്നു കാമുകി യാണെന്ന് കരുതി എന്നെ തൊടണ്ട. അല്ലെങ്കിൽ തന്നെ എനിക്ക് നിങ്ങളോട് ഇപ്പോൾ ഒരു തരം അറപ്പ് ആണ്.
മരിച്ചു മണ്ണിൽ കിടക്കുന്ന കാമുകി ക്ക് വേണ്ടി  ഒപ്പം ഉള്ള ഭാര്യ യെ അകറ്റി നിൽക്കുന്നവൻ.
ചിലപ്പോൾ നരബോജി പോലും നിങ്ങൾക്ക് മുന്നിൽ ഒന്നും അല്ല. ഗായത്രി എന്നെ തള്ളി മാറ്റി.
മതി ഡി.. നിർത്തിക്കോ… എനിക്കും മടുത്തു. തമ്മിൽ ഒരുമിക്കാൻ പറ്റിയില്ലെങ്കിൽ പിരിയുന്നത് തന്നെയാ നല്ലത്. ഇനി വച്ചു താമസിക്കേണ്ട നിനക്ക് ഇപ്പോൾ തന്നെ ഇവിടെ നിന്നും ഇറങ്ങാം. അവൾക്ക് റൂമിന്
വെളിയിൽ ഉള്ള വഴി കാണിച്ചു കൊടുത്തു ഞാൻ പറഞ്ഞു.
മനസില്ല………
എന്റെ ഭീക്ഷണി യെ ഒട്ടും പേടിക്കാതെ ഗായത്രി പൊട്ടിത്തെറിച്ചു.
നിങ്ങൾ പറയുമ്പോൾ ഇറങ്ങി പോകാൻ ഞാൻ നിങ്ങൾ ക്യാഷ് കൊടുത്തു നിയമിച്ച വേലക്കാരി ഒന്നുമല്ല.മതിയായി എന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ ഇറങ്ങി പോകും. അവൾ എന്റെ മുഖത്തു അടിച്ചത് പോലെ മറുപടി തന്നു.ഞാനും അവളെ പുറത്താക്കി വാതിൽ അടിച്ചു. പിന്നീട് എന്റെ ശ്രമം മുഴുവൻ അവളെ ഒഴിവാക്കാൻ വേണ്ടി ഉള്ളത് ആയിരുന്നു. അതിന് വേണ്ടി ഞാൻ എന്നെ കൊണ്ടാകും പോലെ പരിശ്രമിച്ചു. പക്ഷെ അവൾ അതൊന്നും പുല്ല് വില കൽപ്പിക്കാതെ നിന്നു.
സത്യം പറഞ്ഞാൽ പതിയെ അവളും മാറാൻ തുടങ്ങി. ഞാൻ എന്ത് ചീത്ത പറഞ്ഞാലും എന്നെ മൈൻഡ് ചെയ്യാതെ അവൾ പോകും. അത് കണ്ടു ആകണം അമ്മയും ചിരിക്കും.
നിനക്ക് അൽപ്പം പോലും ഉളുപ്പ് ഇല്ലെടി…
ഒരിക്കൽ ഞാൻ അവളോട്‌ തന്നെ ചോദിച്ചു.
കല്യാണം കഴിച്ച പെണ്ണിനെ ദ്രോഹിക്കുന്ന നിങ്ങളെ ക്കാളും ഉണ്ട് 😏അവൾ എന്റെ ചോദ്യത്തെ പുച്ഛത്തോടെ സമിപ്പിച്ചു.എന്നിട്ട് ഒരു പുളിച്ച ചിരി യും ചിരിച്ചു.
വൃത്തി കെട്ടവൾ. ഞാൻ അവൾ കേൾക്കെ വിളിച്ചു.
നീ പോടാ പട്ടി…. അന്ന് ആദ്യമായി അവൾ എന്നെ തിരിച്ചു വിളിച്ചു എന്നിട്ട് ഓടി കളഞ്ഞു.
സത്യത്തിൽ എനിക്ക് അത് കേട്ടപ്പോൾ ചിരി യാണ് വന്നത്. ഭാര്യ പട്ടി എന്ന് വിളിക്കുന്നത് കേട്ടിട്ട് സന്തോഷിക്കുന്ന ആദ്യത്തെ ഭർത്താവ് ഒരുപക്ഷെ ഞാൻ മാത്രം ആയിരിക്കും. കാരണം വേറെ ഒന്നും അല്ല കേട്ടോ..
സൂര്യ യും ഇടയ്ക്ക് ദേഷ്യം വരുമ്പോൾ എന്നെ അങ്ങനെയായിരുന്നു വിളിക്കാറുള്ളത്.അങ്ങനെ ദിവസങ്ങൾ വളരെ പെട്ടന്ന് കടന്നു പോയ്‌. ഞാൻ എത്ര ദ്രോഹിക്കുന്നുവോ ഗായത്രി അത്രയും തീവ്രമായി എന്നെ പ്രണയിക്കാനും തുടങ്ങി.
ചിലപ്പോൾ ആയുധം കൊണ്ടു തോൽപ്പിക്കുന്നതിനേക്കാൾ ശക്തി യായി സ്നേഹം കൊണ്ടു തോൽപ്പിക്കാം എന്ന് അവൾക്ക് തോന്നിയിരിക്കണം. ഒരു ദിവസം രാത്രി അവൾ എന്റെ അരികിൽ വന്നു എന്നിട്ട് എന്റെ മടിയിൽ കിടക്കാൻ ഒരുങ്ങി.
പോടീ… ഞാൻ അവളെ നിലത്തു തള്ളി യിടാൻ നോക്കി പറഞ്ഞു.
നോക്ക് ഇപ്പോൾ എന്നെ ഇവിടെ കിടത്തിയാൽ പ്രശ്നം ഇല്ല. അല്ലെങ്കിൽ ഞാൻ നിങ്ങളുടെ ഓഫീസിൽ കയറി വരും. അവൾ എനിക്ക് നേരെ ഭീക്ഷണി ഉയർത്തി.
ഒടുവിൽ വേറെ വഴി ഒന്നും ഇല്ലാതെ ഞാൻ അവളെ മടിയിൽ കിടത്തി.
സൂര്യ ഇങ്ങനെ മടിയിൽ കിടന്നിട്ട് ഉണ്ടൊ?
അവൾ എന്നോട് ചോദിച്ചു.
എനിക്ക് ഓർമ്മ ഇല്ല. ഞാൻ അവളോട്‌ പറഞ്ഞു.
അത് ചുമ്മാ… പറ മാഷേ… അറിയാൻ ആഗ്രഹം ഉണ്ടായിട്ട് അല്ലെ… ഗായത്രി വിടാൻ ഭാവം ഇല്ല.
മ്മ്.. ഞാൻ അവളോട്‌ മൂളി.
പിന്നെയും അവൾ എന്നോട് എന്തൊക്കെയോ കുത്തി കുത്തി ചോദിച്ചു.
അറിയാതെ എല്ലാത്തിനും ഞാൻ ഉത്തരം കൊടുത്തു. ഇടയ്ക്ക് എന്നോടും അവളോടും പരസ്പരം ചിരിച്ചു പോയ്‌.
അല്ല നീയരെയും സ്നേഹിച്ചിട്ടില്ലേ….? സംസാരത്തിന് ഇടയ്ക്ക് ഞാൻ അവളോട്‌ ചോദിച്ചു.
മ്മ്.. സ്നേഹിച്ചു. അവൾ എനിക്ക് മറുപടി നൽകി.
അമ്പടി ആരാ കക്ഷി.? എനിക്ക് അതറിയാൻ ആകാംക്ഷ യായി.
കക്ഷി എന്നെ ക്കാൾ കുറെ പ്രായം കൂടിയ ആൾ ആണ്. എന്നെ വലിയ ഇഷ്ട്ടം ആയിരുന്നു.എനിക്ക് ഭക്ഷണം വാരി തരും ഉറക്കും. കഥ പറഞ്ഞു തരും. അങ്ങനെ അങ്ങനെ ഇഷ്ട്ടം കൂടി ഞാൻ അയാളെ അച്ഛൻ എന്ന് വിളിച്ചു. ശരിക്കും അയാൾ എന്റെ അച്ഛൻ ആണോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. അനാഥ ലയത്തിൽ വച്ചു കാണുന്ന പരിചയം മാത്രമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു ഉള്ളു. ഇടയ്ക്ക് ഇടയ്ക്ക് അദ്ദേഹം അവിടെ വരും. എന്നെ ഉമ്മ വയ്ക്കും കെട്ടിപിടിച്ചു കരയും. പക്ഷെ ഒരു ദിവസം അതും നിലച്ചു. എന്തോ ഒരു അസുഖം വന്നു. അച്ഛൻ പോയ്‌. എന്നും കൂടെ ഉണ്ടാകും എന്ന് എനിക്ക് വാക്ക് തന്നിട്ട് എന്റെ പത്താം വയസ്സിൽ ഞാൻ വീണ്ടും അനാഥ യായി.
പിന്നീട് എനിക്ക് വേറെ ഒരു പ്രണയം ഉണ്ടായി.
ഒരു അസുരനും ആയി. പ്രണയം എത്രത്തോളം ശക്തം ആണെന്ന് ഞാൻ അറിഞ്ഞത് അയാൾ വഴി ആണ്. പക്ഷെ എന്റെ ഉള്ള് അയാൾക്ക് വേണ്ടി തുടിക്കുമ്പോഴും അയാൾ തേടി യത് മറ്റൊരു പ്രണയം ആയിരുന്നു. ഞാൻ എന്റെ പ്രണയം ആണ് വലുത് എന്ന് നിന ച്ച പോയും അയാൾ അത് തെറ്റ് ആണെന്ന് എനിക്ക് പഠിപ്പിച്ചു തന്നു. അടുത്ത് ഉള്ളപ്പോൾ ആണ് പ്രണയത്തിന് ഭംഗി എന്ന് ഞാൻ പറഞ്ഞപ്പോൾ നഷ്ട്ടപെടുമ്പോൾ ആണ് അതിന് ശക്തി എന്ന് അയാൾ എനിക്ക് തെളിയിച്ചു തന്നു.പിന്നീട് ഞാനും അറിഞ്ഞു അയാൾ ആണ് പ്രണയം എന്ന്.അത്രയും പറഞ്ഞു ഗായത്രി എന്നെ ഒന്ന് നോക്കി. അവളുടെ നനഞ്ഞ കണ്ണുകൾ നോക്കാൻ ആദ്യമായി ഞാൻ പാടുപെട്ടു.
ഗായു.. സോറി.. അവളെ നോക്കാതെ ഞാൻ പറഞ്ഞു.
പക്ഷെ അതിനും അവൾ എനിക്ക് ഒരു ചിരി സമ്മാനിച്ചു.അന്ന് എപ്പോയോ എന്നോട് ഉറങ്ങി പോയ്‌. പിറ്റേന്ന് രാവിലെ ഉണർന്നതും കണി കാണുന്നത് ഗായത്രി യേ ആണ്. ഒരു വയലറ്റ് ഷാൾ ഉള്ള ചുരിദാർ ഒക്കെ അണിഞ്ഞു. ശരിക്കും അപ്പോൾ അവളെ കാണാൻ സൂര്യ യേ പോലെ ഉണ്ടായിരുന്നു.
അല്ല രാവിലെ തന്നെ എവിടെയിക്കാണ്? ഞാൻ അവളോട്‌ ചോദിച്ചു.
ഒരു സ്ഥലം വരെ. ഇഷ്ട്ടം ഉണ്ടെങ്കിൽ നിങ്ങളും വാ.. അവൾ വളരെ ഉത്സാഹത്തിൽ എന്നെ വിളിച്ചു.
അവളുടെ സസ്പെൻസ് അറിയാൻ ഉള്ള തിടുക്കത്തിൽ ഞാൻ അവളുടെ കൂടെ പോയ്‌. ആ യാത്ര അവസാനിച്ചത് സൂര്യയേ അടക്കം ചെയ്ത സ്ഥലത്തു ആയിരുന്നു.
സൂര്യ… ഞാൻ നിന്നെ കണ്ടിട്ടില്ല. നീയും ആയി യാതൊരു ബന്ധവും ഇല്ല. പക്ഷെ ഇപ്പോൾ എനിക്ക് എന്നെക്കാൾ നന്നായി നിന്നെ അറിയാം. നിന്നെയും ഞാൻ അറിയാതെ ഇഷ്ട്ടപെട്ടു പോയ്. നീയാണ് സൂര്യാ പ്രണയം. ഗായത്രി അവിടെ ഇരുന്നു കരഞ്ഞു. പിന്നീട് ഒന്നും പറയാതെ എന്നെ അവിടെ തനിച്ചാക്കി പോയി. കുറച്ചു നേരം ഞാൻ മൂകൻ ആയി അവിടെ തന്നെ ഇരുന്നു.
എന്തിനാ ഉണ്ണിയേട്ടാ ആ കുട്ടി കരയണേ…? പാവം.
സൂര്യ അവിടെ നിന്നും എന്നോട് ചോദിക്കുന്നത് പോലെ എനിക്ക് തോന്നി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ല. ഗായത്രി സൂര്യ യായി മാറുകയായിരുന്നോ? അല്ലെങ്കിൽ അവളിലൂടെ ഞാൻ സൂര്യ യേ കാണുക യായിരുന്നോ? അവളുടെ പല പ്രവർത്തികളും പിന്നീട് സൂര്യ യേ പോലെ യായിരുന്നു. അതാകും പിന്നീട്  ഞങ്ങൾ തമ്മിൽ  ഉള്ള വഴക്കും പതിയെ കുറഞ്ഞു. പക്ഷെ അപ്പോഴും ഞങ്ങൾ തമ്മിൽ ഭാര്യ ഭർത്തു ബന്ധം ഇല്ലായിരുന്നു . നല്ല രണ്ടു സുഹൃത്തുക്കൾ അതായിരുന്നു ഗായത്രി ഞങ്ങളുടെ ബന്ധത്തിന് നൽകിയ പേര്.
മറക്കില്ല എന്ന് സൂര്യ യിക്ക് കൊടുത്ത വാക്ക് മാറ്റാൻ അത്രയും പെട്ടന്ന് എന്നെ കൊണ്ടു ആകില്ല എന്നത് ആയിരുന്നു ശരി.
അങ്ങനെ കാര്യങ്ങൾ എല്ലാം സ്മൂത്ത് ആയി നടക്കുമ്പോൾ ആണ് എന്റെ  ഒരു സുഹൃത്തു എന്നെ ഫോൺ വിളിക്കുന്നത്.
കുറച്ചു ദിവസം അവന്റെ നാട്ടിൽ വന്നു നിൽക്കാൻ ഉള്ള ക്ഷണം ആണ്.
ഗായത്രി യും ഞാനും തമ്മിൽ ഇപ്പോൾ പഴയ ടോമും ജെറി യും അല്ലാത്തത് കൊണ്ടു ഞാൻ അവളെയും കൂട്ടി അവിടെ പോകാൻ തീരുമാനിച്ചു.
ഞാൻ വരുന്നില്ല എന്റെ കൂടെ വരാൻ പറഞ്ഞപ്പോൾ അവൾ ആദ്യം വിലക്കി.
ഞാൻ പ്രശ്നം ഒന്നും ഉണ്ടാക്കില്ല. ഞാൻ അവൾക്ക് വാക്ക് കൊടുത്തു.
അതല്ല ഡോ… പുതിയ ഡ്രസ്സ് ഒന്നും ഇല്ല ഉടുക്കാൻ. എല്ലാ പെൺകുട്ടി കളും പറയും പോലെ അലമാര മുഴുവൻ ഡ്രസ്സ് ഉണ്ടായിട്ടും അവൾ എന്നോട് പരിഭവിച്ചു.
എന്നാൽ പിന്നെ നീ വരണ്ട
. ഞാൻ അവളെ വിലക്കി.
പക്ഷെ അപ്പോയെക്കും അവളുടെ മുഖം വാടി.
ഓ… ഇനി അത് സീൻ ആക്കണ്ട നമുക്ക്
വാങ്ങാം പോരെ…. ഞാൻ അവളോട്‌ പറഞ്ഞു. പിന്നീട് അവളെയും കൂട്ടി ഒരു ടെസ്റ്റൈൽസിൽ പോയ്‌. അവൾക്ക് ഇഷ്ടപ്പെട്ട ഒരു ദാവണി വാങ്ങി കൊടുത്തു.അതോടെ ഗായത്രി ഹാപ്പി.
അങ്ങനെ പോകാൻ ഉള്ള തയ്യാ റെടുപ്പുക്കൾ
തകൃത്തിയായി നടന്നു.
ഡാ.. ആ കൊച്ചിനെ തിരിച്ചു ഇങ് തന്നെ കൊണ്ട് വരണേ? പോകാൻ ഒരുങ്ങി നിൽക്കുമ്പോൾ അച്ഛൻ ഞങ്ങളോടായി പറഞ്ഞു.
ആ… നോക്കാം 😜ഞാൻ ചിരിച്ചു കൊണ്ട് അച്ഛനോട് യാത്ര പറഞ്ഞു.
 
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രണ്ടു ദിവസത്തെ യാത്ര യിക്ക് ശേഷം വളരെ ക്ഷിണിച്ചാണ് ഞങ്ങൾ അവന്റെ വീട്ടിൽ എത്തിയത്. അവിടെ അവനും അവന്റെ ഭാര്യ യും മകനും ഉണ്ടായിരുന്നു.ഞങ്ങളെ കണ്ടതും പുഞ്ചിരി യോടെ അവർ അവിടേയ്ക്ക് ക്ഷണിച്ചു.
യാത്രയൊക്കെ സുഖം ആയിരുന്നോ?
ഞങ്ങളെ കണ്ടതും അവന്റെ ഭാര്യ ചോദിച്ചു.
മ്മ്… കൊള്ളാം. ഗായത്രി ആണ് അവരുടെ ചോദ്യത്തിന് ഉത്തരം കൊടുത്തത്.
എന്റെ പൊന്ന് അളിയാ… ജീവൻ ബാക്കി ഉണ്ട്.
ഗായത്രി യുടെ ഉത്തരം കേട്ടതും ഞാൻ എന്റെ അവസ്ഥ തുറന്നു പറഞ്ഞു.
പക്ഷെ അത് അവൾക്ക് അത്ര പിടിച്ചില്ല എന്ന് തോന്നുന്നു. ഗായത്രി എന്നെ തുറിച്ചു നോക്കി.
സത്യത്തിൽ ഈ പെണ്ണുങ്ങളുടെ ഓരോ നോട്ടത്തിനും ഓരോ അർത്ഥം ആണ്. ദേഷ്യം ഒക്കെ വരുമ്പോൾ ചിലപ്പോൾ കണ്ണിൽ തീ ആണോ എന്ന് വരെ കരുതി പോകും.
എന്താടി.. ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കണേ…? അധികം നോക്കിയാൽ നിന്റെ കണ്ണിൽ ഞാൻ മണൽ വാരി ഇടും. ഗായത്രി യുടെ നോട്ടത്തിൽ നിന്നും രക്ഷ നേടാൻ ഞാൻ അവളെ ഭീക്ഷണി പെടുത്തി.
നീ പോടാ… എന്നെ ഒട്ടും കൂസാത്തെ എന്റെ കാലിൽ ചവിട്ടി അവൾ അകത്തേക്ക് നടന്നു.
ചേച്ചി… ചേച്ചി ഫ്രീ ഫയർ കളിക്കുമോ? ഗായത്രി യേ കണ്ട ഉടനെ എന്റെ ഫ്രണ്ട് ന്റെ മകൻ ഗെയിമിന്റെ പേരും പറഞ്ഞു അടുത്ത് കൂടി
ഇല്ല ഡാ…പക്ഷെ നീ കളിച്ചോ..? ഗായത്രി അവളുടെ ഫോൺ ആ കുട്ടി ക്ക് കൈ മാറി.
ആ.. ബെസ്റ്റ് നിന്റെ ബുദ്ധി ക്ക് പറ്റിയ കൂട്ട് കിട്ടി അല്ലെ?😜ഗായത്രി യും ആ കുട്ടി യും തമ്മിൽ ഉള്ള ചങ്ങാത്തം കണ്ട് ഞാൻ കളിയാക്കി.
എന്തായാലും നിങ്ങളെക്കാൾ കൊള്ളാം. ഗായത്രി എനിക്കിട്ട് ഒന്ന് താങ്ങി.അപ്പോയെക്കും എന്റെ ഫ്രണ്ട് അവിടെ വന്നു.
അത് ശരി.. നീ ഇവിടെ ഇവരോട് സംസാരിച്ചു ഇരിക്കുകയാണോ? അങ്കിളും ആന്റി യും പോയ്‌ ചേഞ്ച് ചെയ്തു വരട്ടെ.
അതും പറഞ്ഞു അവൻ ഞങ്ങൾക്ക് റൂം കാണിച്ചു തന്നു. റൂമിൽ എത്തിയതും ഞാൻ ഒറ്റ കിടത്തം.പക്ഷെ അപ്പോയെക്കും എന്റെ നടുവിനിട്ട് ശക്തി യായി ഒരു ചവിട്ട് കിട്ടി.
ഇവിടെ ഞാൻ നിലത്തു കിടക്കുന്ന പ്രശ്നം ഇല്ല. നിങ്ങളുടെ അപ്പുറത്ത് തന്നെ കിടക്കും. ഗായത്രി എന്റെ അപ്പുറത്തു സ്ഥലം ഉറപ്പിച്ചു.
വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് ഞാൻ അതിനും സമ്മതിച്ചു.അന്ന് രാത്രി ഇന്ത്യ പാകിസ്ഥാൻ അതിർത്തി പോലെ ബെഡിൽ തലയണ വച്ചു. എന്നിട്ട് സുഖം ആയി കിടന്നുറങ്ങി. ഗായത്രി ഉറക്കത്തിൽ ഇടയ്ക്ക് ഇടയ്ക്ക് ഞെട്ടി ഉണരുന്നുണ്ടായിരുന്നു. ഞാൻ മനഃപൂർവം അത് കണ്ടില്ല എന്ന് നടിച്ചു. രാവിലെ ഉണർന്നു അവളോട്‌ അതിനെ പറ്റി ചോദിക്കാം എന്നായിരുന്നു ഞാൻ കരുതിയത്.
പക്ഷെ രാവിലെ ഉണർന്നതും അവളെ എവിടെയും കണ്ടില്ല.. റൂം മുഴുവൻ ഞാൻ തിരഞ്ഞു.
ഹലോ.. മിസ്സിസ് ആ കുളക്കടവിൽ പോയിരിക്കുവാ.. എന്റെ തിരച്ചിൽ കണ്ടെന്നോണം എന്റെ സുഹൃത്തു പറഞ്ഞു.
അത് കേട്ടപ്പോൾ എനിക്ക് കൂടുതൽ പേടിയായി. ഇനി വല്ല അവിവേകവും…..?
ഞാൻ പേടിച്ചു.
…. നീ എന്താ അവിടെ പരി പാടി.?
ഞാൻ കുളക്കടവിൽ നിന്നും ഗായത്രി യോട് ചോദിച്ചു.
ദേ… ഇപ്പോൾ വരാം. അതും പറഞ്ഞു ഗായത്രി കുളത്തിൽ ഇറങ്ങി. അവിടെ ഉണ്ടായിരുന്ന ഒരു ആമ്പൽ പറിച്ചു.എന്നിട്ട് എനിക്ക് നേരെ നീട്ടി.സത്യത്തിൽ അതും പിടിച്ചു നിൽക്കുന്ന അവളെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. പക്ഷെ ഞാൻ മനഃപൂർവം അവളുടെ ഭംഗി അവഗണിച്ചു.
നിനക്ക് ഭ്രാന്താ… ഞാൻ ഞാൻ അവളെ കളിയാക്കി.
നീ പോടാ… അവൾ എന്നെ നോക്കി മുഖം കൊണ്ട് ഗോഷ്ടി കളിച്ചു.
എന്നിട്ട് എനിക്ക് നേരെ കൈ നീട്ടി.
അതെ… ആരും നിർബന്ധിച്ചു ഇറക്കിയത് അല്ലാലോ…? ഒറ്റയ്ക്ക് കയറി വന്നാൽ മതി. ഞാൻ അവളോട്‌ പറഞ്ഞു. പക്ഷെ അപ്പോയെക്കും അവളുടെ കാലുകൾ ചളിയിൽ താണു.മുകളിലേക്ക് വരാൻ അവൾ ശ്രമിക്കുന്നതോറും കാലുകൾ ഉൾവലിഞ്ഞു പോകും പോലെ.. അത് കണ്ടപ്പോൾ എന്റെ ഉള്ള് വിറച്ചു. ഞാൻ വേഗം എന്റെ വലതു കൈ അവൾക്ക് നേരെ നീട്ടി. എന്റെ കൈയിൽ പിടിച്ചു അവൾ അവിടെ നിന്നു വന്നു.
അപ്പോൾ എന്നോട് സ്നേഹം ഒക്കെ ഉണ്ട്. കുളത്തിൽ നിന്നു പുറത്തു വന്നതും ഗായത്രി എന്നോട് പറഞ്ഞു.
കുന്തം. നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ എന്നെ വീട്ടിൽ കയറ്റില്ല അതാ…ഉള്ളിൽ ഉള്ള പേടി മറച്ചു കൊണ്ട് ഞാൻ അവളോട്‌ പറഞ്ഞു.എന്നിട്ട് അവളെ കൈയോടെ പിടിച്ചു വീട്ടിൽ കൊണ്ടാക്കി.
ആ…കിട്ടിയോ… ഇതിനെ കാണാതെ അല്ലായിരുന്നോ നിന്റെ പേടി. അവളെ കണ്ടതും എന്റെ ഫ്രണ്ട് തെണ്ടി ചോദിച്ചു.
അത് കെട്ട ഉടനെ ഗായത്രി എന്നെ ഒന്നാക്കി നോക്കി. പിന്നെ അവിടെ നിന്നാൽ അധികം ചമ്മും എന്ന് തോന്നിയ ഞാൻ വേഗം അവനെ യും കൂട്ടി പുറത്തേക്ക് പോയ്‌.
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എത്ര യായി?
ഗായത്രി യേ തനിച്ചു കിട്ടിയപ്പോൾ ഫ്രണ്ട് ന്റെ ഭാര്യ ചോദിച്ചു.
6മാസം. ഗായത്രി അവളോട്‌ പറഞ്ഞു.
മ്മ്… അപ്പോൾ ഒരു അതിഥി കൂടി വരാൻ സമയം ആയി.
ഗായത്രി അത് കേട്ടതും വെറുതെ അവളെ നോക്കി ചിരിച്ചു.
അവളുടെ മുഖത്തെ വാട്ടം എന്റെ സുഹൃത്തിന്റെ ഭാര്യ ശ്രദിച്ചിരുന്നു. പക്ഷെ എന്തോ അപ്പോൾ അവൾ ഗായത്രി യോട് ഒന്നും ചോദിച്ചില്ല.
❤🖤🖤❤❤🖤🖤❤🖤🖤❤🖤🖤❤
സൂര്യ യേ പറ്റി നീ ഇപ്പോഴും ഓർക്കാറുണ്ടോ?
ഞാനും സൂര്യ യും തമ്മിൽ ഉള്ള പ്രണയം അറിയാവുന്ന അവൻ എന്നോട് ചോദിച്ചു.
ഇല്ല… ഞാൻ അവനെ നോക്കാതെ ഒറ്റയടിക്ക് ഉത്തരം കൊടുത്തു.
അത് കള്ളം  എന്നിൽ നിന്നും ഓടി ഒളിക്കുന്ന നിന്റെ  കണ്ണുകൾ അതിന്റെ തെളിവാണ്.അവൻ വളരെ പെട്ടന്ന് എന്നിലെ കള്ളനെ പിടി കൂടി.
മറക്കില്ല എന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തിരുന്നു.ഞാൻ അവനെ നോക്കാതെ പറ ഞ്ഞു
അപ്പോൾ  ഗായത്രി ക്ക് കൊടുത്ത വാക്കോ? അവൻ എന്നോട് ചോദിച്ചു.
അവൾക്ക് ഞാൻ ഒരു വാക്കും കൊടുത്തിട്ടില്ല.
ഞാൻ അവനെ നോക്കി.
നീ അവൾക്ക് ചാർത്തി യ താലി യാണ് നീ കൊടുത്ത ഏറ്റവും വലിയ വാക്ക്.
കതിർ ണ്ഡപത്തിൽ  നീ വെറുതെ അല്ല അവളുടെ വലം കൈ പിടിച്ചു നടന്നത്. അതും വാക്കുകൾ ആയിരുന്നു. ഉറപ്പ് ആയിരുന്നു. ജീവിതം മുഴുവൻ കൂടെ ഉണ്ടാകും എന്ന്.
ആട്ടെ… നീ  ഗായത്രി യേ സ്നേഹിക്കുന്നു എന്ന വിവരം നിനക്ക് ഇപ്പോയെക്കിലും അറിയാമോ? അവൻ എന്നോട് ചോദിച്ചു.
ഗായത്രി യേ ഞാൻ സ്നേഹിക്കുന്നു എന്നോ? നീ എന്തൊക്കെയാ പറയുന്നേ?
ഞാൻ അവന്റെ മുന്നിൽ പതറി.
അതെ ഉണ്ണി… യു ആർ ഇൻ ലവ് ❤
ഒരു നിമിഷം അവളെ കാണാതെ ഇരുന്നപ്പോൾ നിന്റെ കണ്ണുകൾ എന്നോട് പറഞ്ഞു. നീ അവളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന്. അവൾക്കായ് നിന്റെ ഹൃദയം എത്ര മാത്രം മിടിക്കുമെന്ന്.
ഹേയ്.. നീ വെറുതെ.. ഞാൻ അവനിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
മരിച്ച വർ ആരും ഇന്നേവരെ തിരിച്ചു വന്ന ചരിത്രം ഇല്ല ഉണ്ണി… ജീവിച്ചിരിക്കുമ്പോൾ നീ സൂര്യ യേ സ്നേഹിച്ചു. അവൾക്കായ് ചെയ്യാനാവുന്നത് എല്ലാം ചെയ്തു. ഇപ്പോൾ അവൾ ഇല്ല. ആ സ്ഥാനത്തു ഗായത്രി ആണ് ഉള്ളത്. കൂടെ നിൽക്കും എന്ന വാക്ക് നിനക്ക് സൂര്യ യും തനിരുന്നു. എന്നിട്ട് അവൾ നിന്റെ കൂടെ ഉണ്ടോ? ചിലപ്പോൾ സൂര്യ യേ നിന്നിൽ നിന്നും അകറ്റിയ അതെ വിധി തന്നെയാകും ഗായത്രി യേ നിനക്ക് കാണിച്ചു തന്നത്.
ജീവിച്ചിരിക്കുന്നവർക്ക് കൊടുത്ത വാക്ക് പാലി ക്കാത്തവർ മരിച്ചവർക്ക് കൊടുത്ത വാക്കിനെ കുറിച്ച് ആലോചിച്ചിട്ട് എന്ത് കാര്യം?
അവസരങ്ങൾ കണ്ട് പിടിക്കാൻ ആണ് ഉണ്ണി വിഷമം. നഷ്ടപ്പെടുത്താൻ ഒരു ബുദ്ധി മുട്ടും ഇല്ല.ഇപ്പോൾ നീ ഗായത്രി യേ കണ്ടില്ലെന്ന് നടിച്ചാൽ പിന്നെ ജീവിതം മുഴുവൻ ദുഖി കേണ്ടി വരും. അവൻ എന്നെ ചേർത്തു പിടിച്ചു.
ഹ്മ്മ്.. പറയാൻ എളുപ്പം ആണ്.നഷ്ട്ടപെട്ടത് എനിക്ക് ആണല്ലോ,..? (ഉണ്ണി )
ഇതാണ്.. നിന്റെ ആദ്യത്തെ തെറ്റ്. എന്ത് നഷ്ട്ടപെട്ടു എന്ന നീ പറയുന്നേ… സൂര്യ യിക്ക് ഒരിക്കലും ഗായത്രി യും ഗായത്രി ക്ക് ഒരിക്കലും സൂര്യ യും ആകാൻ പറ്റില്ല അത് നീ ആദ്യം മനസിലാക്കാൻ ശ്രമിക്ക്. ഇപ്പോൾ തന്നെ ഗായത്രി യുടെ പെരുമാറ്റം കണ്ടിട്ട് എനിക്ക് അവൾ സൂര്യ ആകാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു. നീ അവളെ ഒന്ന് അറിയാൻ ശ്രമിക്ക്. ഗായത്രി യെ ഗായത്രി യായി സ്നേഹിക്കാൻ പഠിക്ക്. അവൻ എന്നെ ഉപദേശിച്ചു.
അപ്പോൾ സൂര്യ യിക്ക് കൊടുത്ത വാക്കോ? ഞാൻ വീണ്ടും പറഞ്ഞതിൽ തന്നെ ഉറച്ചു.
നീ ഒരിക്കലും നന്നാകില്ല. ഒടുവിൽ ദേഷ്യം പിടിച്ചു അവനും പിന്മാറി.
   🖤❤🖤❤🖤❤🖤❤🖤❤🖤❤
അവന്റെ വീട്ടിൽ എത്തിയതും എന്നെയും കാത്തു അതിലും വലിയ പണി ഉണ്ടായിരുന്നു.
വേറെ ഒന്നും അല്ല കേട്ടോ…
ഞാൻ നേരത്തെ പറഞ്ഞ ഉപദേശി ഫ്രണ്ട് ഇല്ലേ.. അവന്റെ ഭാര്യ ഉണ്ടാക്കിയ അച്ചാർ എടുക്കാൻ തട്ടിൻ മുകളിൽ കയറി ഒരാൾ കാൽ പൊട്ടി കിടപ്പുണ്ട്. നിങ്ങൾ വിചാരിച്ചത് പോലെ അത് ഗായത്രി യാണ്.
നിന്റെ കാലിൽ എന്താ സ്പ്രിംഗ് ഉണ്ടൊ? അവളുടെ കാൽ കണ്ടു ഞാൻ ചൂടായി.
സോറി… അവൾ എന്റെ മുന്നിൽ തലകുനിച്ചു നിന്നു.
അതെ… നീ അവളെ വെറുതെ വഴക്ക് പറയണ്ട സംഭവിച്ചത് സംഭവിച്ചു. ഇനി എന്തായാലും തത്കാലം കാൽ ഒന്ന് ശരി യാകും വരെ വീട്ടിൽ മടങ്ങി പോകേണ്ട..
അവൻ വീണ്ടും എന്നെ ഉപദേശിച്ചു.
അത്.. വേണ്ട ഡാ നിനക്ക് അത് ബുദ്ധി മുട്ടാ… ഞാൻ വെറുതെ ഔപചാരികത കാണിച്ചു.
നീ ഒന്നും പറയണ്ട എനിക്ക് യാതൊരു ബുദ്ധി മുട്ടും ഇല്ല. ഒന്നുമില്ലെങ്കിലും എന്റെ മോന് കുറച്ചു ദിവസത്തേക്ക് ഒരു കൂട്ട് കിട്ടിയല്ലോ… അവൻ ഗായത്രി യെ നോക്കി പറഞ്ഞു.
   ❤❤❤❤❤🖤🖤🖤🖤🖤❤❤❤❤❤
അന്ന് ഉറങ്ങാൻ കിടന്നപ്പോൾ മുഴുവൻ അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു എന്റെ ഉള്ളിൽ.
മറക്കണം എല്ലാം. ഞാൻ എന്നോട് തന്നെ പറഞ്ഞു.
പക്ഷെ എങ്ങനെ? മനുഷ്യർ ഓർമ്മകളെ ഉണർത്താൻ ആണ് മരുന്ന് കണ്ടെത്തിയത്. അത് നശിപ്പിക്കാൻ ഇത് വരെ ഒന്നും കണ്ടെത്തി യില്ല. കണ്ണുകൾ അടക്കുമ്പോൾ എന്റെ ഉള്ളിൽ നിറയെ സൂര്യ യാണ്. തുറക്കുമ്പോൾ ഗായത്രി യും.എന്തായാലും കാലം  എല്ലാം ശരിയാക്കും.
അയ്യോ..എന്റെ കാൽ വേദനിക്കുന്നെ…..
നല്ല ഉറക്കത്തിൽ മുഴുകി കിടക്കുമ്പോൾ ആണ് ഗായത്രി നിലവിളിക്കുന്നത് കേൾക്കുന്നത്.
എന്താ വേദന ഉണ്ടൊ?
ഞാൻ അവളോട്‌ ചോദിച്ചു.
ഇല്ല… അവൾ വേദന അവഗണിച്ചു കോണ്ട് എന്നോട് പറഞ്ഞു.
കള്ളം പറയണ്ട. ഞാൻ അവളുടെ കാൽ തടവി.
അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
വേദന കൊണ്ട് തന്നെയാണോ കരയുന്നെ?
ഞാൻ വീണ്ടും അവളോട്‌ ചോദിച്ചു.
അച്ഛനെ സ്വപനം കണ്ടു. അവൾ എന്നോട് പറഞ്ഞു.
അതാണോ? അതിനു നീ എന്തിനാ കരയുന്നെ?
അല്ല.. അച്ഛൻ എനിക്ക് തന്ന വാക്കുകൾ ഒന്നും പാലിച്ചില്ലലോ എന്ന് ഓർത്തു കരഞ്ഞത് ആണ്. അവൾ എന്റെ ചുമലിൽ തല വച്ചു പറഞ്ഞു.
എന്തോ.. ഞാനും അവളെ തടഞ്ഞില്ല.
എന്റെ ചുമലിൽ കിടക്കാൻ ഞാൻ അവൾക്ക് അനുവാദം കൊടുത്തു.
നീ എന്നെ വെറുക്കുന്നുണ്ടോ? അവളുടെ മുഖത്തു നോക്കാനാവാതെ ഞാൻ ചോദിച്ചു.
നിനക്ക് എന്നോട് വെറുപ്പുണ്ടോ…? ഞാൻ അവളോട്‌ ചോദിച്ചു.
ആദ്യം ഒക്കെ എനിക്ക് എന്നോട് തന്നെ ദേഷ്യം ആയിരുന്നു.എല്ലായിടത്തും അവഗണന ആണല്ലോ എന്ന സങ്കടം ആയിരുന്നു. പക്ഷെ പിന്നെ ചിന്തിച്ചപ്പോൾ മനസിലായി നിങ്ങൾ എത്ര മാത്രം വേദന സഹിക്കുന്നു എന്ന്. സൂര്യ നിങ്ങൾക്ക് എത്രത്തോളം വിലപ്പെട്ടത് ആയിരുന്നു എന്ന്. അവൾ എന്നോട് പറഞ്ഞു.
ഞാൻ അതിനു ഒന്നിനും ഉത്തരം കൊടുത്തില്ല.
ഒന്ന് ചോദിച്ചോട്ടെ…..
മ്മ്… ഞാൻ അവളോട്‌ മൂളി.
എപ്പോയെങ്കിലും അറിയാതെ എങ്കിലും നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നോ?
അത് കേട്ടതും ഞാൻ അറിഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു. ഉള്ളിൽ ഉള്ള വേദന എന്റെ കണ്ണുനീർ തുള്ളികൾ ആയി പുറത്തു വന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
എന്റെ മനു… നീ എനിക്ക് കുറച്ചു സ്വര്യം താ…
രാവിലെ തന്നെ എന്റെ സുഹൃത്തിന്റെ ഭാര്യയും മകനും തമ്മിൽ വഴക്ക് ആണ്.
എന്താ രാവിലെ തന്നെ… ഗായത്രി തന്റെ കാൽ വെച്ചു വെച്ച് നടന്നു അവരോടു ചോദിച്ചു.
ഒന്നും പറയണ്ട ഒരു വസ്തു പഠിക്കാത്തെ ടീവി യുടെ മുന്നിൽ ആണ്.
ഞാൻ പഠിപ്പിക്കട്ടെ… ഗായത്രി അവരോടു ചോദിച്ചു.
നിനക്ക് വല്ലതും അറിയുമോ? ഞാൻ അവളെ നോക്കി.
ഞാൻ ഒരു സ്ഥലത്തു ക്ലാസ് എടുത്തിരുന്നു. നിങ്ങളുടെ ആലോചന വന്നപ്പോൾ അത് ഒഴിവാക്കി യതാണ്.
അത് കേട്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. തനിക്ക് വേണ്ടി സ്വന്തം ജോലി പോലും വേണ്ട എന്ന വച്ച കുട്ടിയെ ആണ് ഞാൻ വേദനിപ്പിക്കുന്നത്
അതെ…. ഇവിടെ ഇന്ന് കുറച്ചു സാധനം വാങ്ങണം നീ എന്റെ കൂടെ വാ…? എന്റെ സുഹൃത്തു എന്നെ പിറകിൽ നിന്നും വിളിച്ചു.
ഞാൻ ഒരു മടിയും കൂടാതെ അവന്റെ പിറകിൽ നടന്നു.
❤❤❤❤❤❤❤❤❤❤❤❤❤❤
മനുവും അവന്റെ അമ്മയും തമ്മിൽ ഇന്ന് എന്തായിരുന്നു അടി.കടയിൽ നിന്നും മടങ്ങി വരുമ്പോൾ അവൻ എന്നോട് ചോദിച്ചു.
ടീവി ആണെന്ന് തോന്നുന്നു. ഞാൻ ഓർമിച്ചു കോണ്ട് പറഞ്ഞു.
പിന്നെ നിന്നോട് പറയണ്ട എന്ന് കരുതിയത് ആണ്. പക്ഷെ പിന്നെ ചിന്തിച്ചപ്പോൾ നീ അറിയണം എന്ന് തോന്നി. അവൻ ഒരു മുഖ വുര യോടെ പറഞ്ഞു.
എന്താ? ഞാൻ ആകാംക്ഷ യിൽ ആയി.
ഞാനും പണ്ട് ഒരുത്തിയെ അഗാതം ആയി സ്നേഹിച്ചിരുന്നു.
മ്മ്… എന്നിട്ട്…
എന്നിട്ട് എന്താ അവൾ എന്നെയും തേച്ചു പോയ്‌.
അവൻ വളരെ നിസ്സാരം ആയി പറഞ്ഞു.
അപ്പോൾ നിനക്ക് സങ്കടം ആക്കിലെ.. ഇടയ്ക്ക്  ഇടയ്ക്ക് അവളെ ഓർമ്മ വരിലേ… ഞാൻ അവനെ നോക്കി.
ഇല്ല… അവൻ ഒറ്റയടിക്ക് എനിക്ക് ഉത്തരം തന്നു.
അതെന്താ…?
എനിക്ക് നിന്നെ പോലെ ഭ്രാന്ത് ഇല്ല.അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു പുച്ഛം ആയിരുന്നു.
പ്രേമം ഭ്രാന്ത് ആണോ….?
പ്രേമം ഭ്രാന്ത് അല്ല. പക്ഷെ അരികിൽ ഉള്ള വരുടെ സ്നേഹം കാണാതെ ഒരിക്കലും സ്വന്തം ആക്കാത്ത പ്രണയത്തിന് പിറകെ പോകുന്നവർ ഭ്രാന്തന്മാർ ആണ് നിന്നെ പോലെ…. അവൻ എന്നെ നോക്കി പറഞ്ഞു.
    
   🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
അങ്ങനെ ദിവസങ്ങൾ കടന്നു പോയ്‌…
പതിയെ ഞാനും ഗായത്രി യും അവന്റെ വീട്ടിലെ അംഗ ങ്ങൾ പോലെയായി. ഗായത്രി എന്റെ സഹായത്തോടെ നടക്കാൻ ഒക്കെ പഠിച്ചു. ഇപ്പോൾ അവളുടെ കാൽ ഓ ക്കെ യാണ്.എന്റെ സുഹൃത്തും അവന്റെ  ഭാര്യ യും ഞങ്ങളെ ഒന്നാക്കാനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
അങ്ങനെ പറയാൻ വേറെ ഒരു കാരണം കൂടി ഉണ്ട് കേട്ടോ.,..
ഒരു ദിവസം എവിടെ യോ പോകാൻ ആയി ഞാൻ റെഡി ആയി നിൽക്കുകയായിരുന്നു. അപ്പോൾ ഉണ്ട് എന്റെ സുഹൃത്തിന്റെ ഭാര്യ കുറച്ചു ഗോഡി കൾ ഞങ്ങളുടെ റൂമിൽ ആരും കാണാതെ ഇടുന്നു.
ഇത് എന്താ സംഭവം എന്നറിയാൻ ഞാൻ ഒളിച്ചു നിന്നു. കുറച്ചു കഴിഞ്ഞു അവൾ എന്റെ സുഹൃത്തിനോട് പറയുന്നത് കേട്ടു.
ഇപ്പോൾ ഗായത്രി കുളിച്ചു റൂമിൽ വരും. ഞാൻ ഉണ്ണിയേയും അവിടെ പറഞ്ഞു വിടും. റൂമിൽ കയറാൻ നോക്കുന്നതും ഉണ്ണി വീഴുന്നു . ഗായത്രി പിടിക്കുന്നു.
ഹാ… റൊമാൻസ് 😍
അവൾ ഏതോ ഹിന്ദി സീരിയൽ കണ്ട എക്സ്പീരിൻസിൽ പറഞ്ഞു.
അമ്പടി നിനക്ക് ഞാൻ വച്ചിട്ട്  ഉണ്ട്. ( ഞാൻആത്മ )
അവൾ പോയ ഉടനെ ഞാൻ ഗായത്രി കാണാതെ ആ ഗോട്ടി അവന്റെ റൂമിൽ കോണ്ട് വച്ചു. പിന്നെ എനിക്ക് വരേണ്ട റൊമാൻസ് അവനും അവന്റെ ഭാര്യ യിക്കും ആയി.
🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤
അവിടെ നിന്നും മടങ്ങാൻ നേരം എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു അവന്റെ ഭാര്യ ഗായത്രി യെ പുറത്തേക്ക് വിളിച്ചു.
ഏറെ നേരം കഴിഞ്ഞിട്ടും  അവൾ വരാതെ ആയപ്പോൾ ഞാനും അവിടെ ചെന്നു.
ഗായത്രി…. പറയുന്നത് കേൾക്ക്… നിന്നെയും അവനെയും നന്നാക്കാൻ പല വഴികളും ഞാനും അദ്ദേഹവും ശ്രമിച്ചു. പക്ഷെ ഉണ്ണി ഇപ്പോഴും ആ സൂര്യ യുടെ ഓർമ്മകളിൽ ആണ്. നാശം പിടിച്ച ആ പെണ്ണിന്റെ ഭ്രാന്ത് അവൻറെ തലയിൽ നിന്നും പോകും എന്ന് എനിക്ക് തോന്നുന്നില്ല. നീ ചെറുപ്പമാണ്. വേറെ ഒരു ജീവിതം നിനക്ക് എളുപ്പത്തിൽ ലഭിക്കും.

മതി….  ചെയ്തു തന്ന ഉപകാരങ്ങൾക്ക് എല്ലാം നന്ദി.പിന്നെ.. എന്റെ ഭർത്താവിനെ കുറ്റം പറയാൻ ഉള്ള സ്വാതന്ത്ര്യം ഞാൻ ആർക്കും നൽകിയിട്ടില്ല. അത് ഞാൻ കുല സ്ത്രീ ആയതു കൊണ്ട് ഒന്നും അല്ല. ആ മനുഷ്യനെ ഞാൻ അത്രമേൽ അറിഞ്ഞത് കൊണ്ടാണ്. പിന്നെ സൂര്യ യെ നാശം പിടിച്ചവൾ എന്ന് പറയാൻ നിങ്ങൾക്ക് എന്ത് അവകാശം.?
അവൾ ആകാൻ പറ്റാതെ പോയതിൽ ആണ് എന്റെ വിഷമം.സൂര്യ യാണ് പെണ്ണ്. അവൾ ആണ് പ്രണയം. പിന്നെ ആ മനുഷ്യൻ എന്നെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു താങ് ആയി എന്നും ഞാൻ ഉണ്ടാക്കും.
ഞാൻ പുറത്തു നിന്ന് കേൾക്കുന്നത് അറിയാതെ ഗായത്രി പറഞ്ഞു.
അത് കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു.
ഇനിയും ഗായത്രി യെ വേദനിപ്പിച്ചാൽ ഞാൻ മനുഷ്യൻ ആകില്ല എന്ന് തോന്നി.
പോകാം..ഞാൻ എന്റെ കണ്ണുകൾ തുടച്ചു അവളോട്‌ പറഞ്ഞു.
നിങ്ങൾ കരഞ്ഞോ…? എന്റെ കണ്ണുകൾ നിറം മാറിയത് അവൾ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു.
ഹേയ്…. ഇല്ല… വാ… നമ്മുക്ക് പോകാം. ഞാൻ അവളുടെ കൈകൾ മുറുക്കി പിടിച്ചു. അത് നോക്കിയെന്നോണം അവന്റെ ഭാര്യ ഒന്ന് ചിരിച്ചു.
അതെ…. ഒരിക്കൽ എല്ലാം ശരി യാകും പോകാൻ നേരം അവൻ എനിക്ക് ഉപദേശം തന്നു. പിന്നീട് ഏറെ വൈകാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
അല്ല എന്തായിരുന്നു എന്റെ ഭാര്യ
ഗായത്രി യെ ഉപദേശിക്കുന്നത്.? അവൻ അവന്റെ ഭാര്യയോട് ചോദിച്ചു.
ഹേയ്… ഞാൻ പറയുവായിരുന്നു ഉണ്ണിക്ക് മാറ്റം ഒന്നും ഇല്ലെങ്കിൽ അവൾക്ക് ഒരു റീ തിങ്ക് നടത്താം എന്ന്. അവൾ കുറച്ചു പേടിച്ചു കൊണ്ട് പറഞ്ഞു.
മ്മ്… എന്നിട്ട്…
എന്നിട്ട് എന്താ.. അവൾ എന്നെയും വഴക്ക് പറഞ്ഞു അവന്റെ കൈയും പിടിച്ചു പോയ്‌. അവന്റെ ഭാര്യ മുഖം വാട്ടി.
എന്റെ പൊന്ന് ഭാര്യേ… ഉണ്ണിക്ക് അവളെയും അവൾക്ക് ഉണ്ണിയെയും ജീവൻ ആണ്. എന്തെങ്കിലും ഒരു മൂവേമെന്റ് യിൽ അവർ അത് മനസിലാക്കും. അങ്ങനെ ഉള്ള വരോട് നീ ഇങ്ങനെ പറഞ്ഞാൽ…അവർ നിന്നെ തല്ലാത്തത് ഭാഗ്യം. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അല്ല എന്റെ ഗതി അവൾക്ക് വരണ്ട എന്ന് കരുതി. ഒടുവിൽ തോൽക്കും എന്ന് ഉറപ്പായപ്പോൾ അവൾ കെഞ്ചി.
നിന്റെ ഗതിയോ…🤔അവൻ അവളെ നോക്കി ഒന്നാലോചിച്ചു.
ആദിത്യ… അതിന് മറുപടി എന്നോണം അവൾ അവരുടെ മകനെ വിളിച്ചു.എന്നിട്ട് അവനെ നോക്കി ഒറ്റപ്പൊക്ക്. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു.
      😍😍😍😍😍😍😍😍😍😍😍😍
കുറച്ചു സമയത്തെ യാത്ര യിക്ക് ശേഷം വൈകുന്നേരത്തോടെ ഞങ്ങൾ വീട്ടിൽ എത്തി.
ആ… കീരിയും പാമ്പും വന്നോ.. ഞങ്ങളെ കണ്ടതും അച്ഛൻ ആത്മാഗതം പോലെ പറഞ്ഞു.
ഈ… അത് കേൾക്കാതെ ഞാനും അവളും അവരോടു ചിരിച്ചു.😁
മ്മ്… കയറി വാ… ഇടയ്ക്ക് വന്നു അമ്മ ഞങ്ങളുടെ ബാഗ് സ്വന്തം ആക്കി.
അതെ… അതിൽ മെല്ലെ പിടിക്ക് മുഴുവൻ വിലപിടിപ്പ് ഉള്ള സാധനം ആണ്. അമ്മയെ കളിപ്പിക്കാൻ ഞാൻ പറഞ്ഞു.
അങ്ങനെ എന്റെ മോൻ ഒന്നും വാങ്ങില്ലല്ലോ 😜എന്നെ നല്ലത് പോലെ അറിയുന്ന അമ്മ ചിന്തിച്ചു.
അല്ല അമ്മേ സാരി വാങ്ങി യിട്ടുണ്ട്. അച്ഛന് മുണ്ടും.അതിനു ഉത്തരം കൊടുത്തത് ഗായത്രി യായിരുന്നു.അത് കേട്ടതും ഞാൻ അവളെ നോക്കി.
നീ ഇത് എപ്പോൾ വാങ്ങി? അമ്മ കേൾക്കാതെ ഞാൻ അവളോട്‌ ചോദിച്ചു.
അത് ഒക്കെ ഉണ്ട്. അവൾ എന്നെ നോക്കി കണ്ണിറുക്കി.
റൂമിൽ എത്തി തും ഞാൻ അവളെ ചോദ്യം ചെയ്തു.
നീ വാങ്ങിയത് അല്ലെ അതൊക്കെ പിന്നെ എന്തിനാ എന്റെ പേരിൽ കൊടുക്കുന്നെ…?
നിങ്ങൾ കൊടുക്കുന്നതാ അവർക്ക് ഇഷ്ട്ടം.
            🖤🖤🖤🖤🖤🖤🖤🖤🖤
പിന്നീട് കുറച്ചു ദിവസം അവർ അമ്മായി അമ്മയും മരുമകളും ടൂറിന്റെ വിശേഷം പറച്ചിൽ തന്നെയായിരുന്നു.
അല്ല അവന് വല്ല മാറ്റവും ഉണ്ടൊ?
അമ്മയിക്കും അച്ഛനും അത് അറിയാൻ ആയിരുന്നു തിടുക്കം.
എന്നെ ഇഷ്ട്ടം ആണെന്ന് തോന്നുന്നു. ഗായത്രി അവരെ സന്തോഷിപ്പിക്കാൻ വേണ്ടി പറഞ്ഞു. എന്നിട്ട് കുറച്ചു കഴിഞ്ഞു എന്റെ അരികിൽ വന്നു പറഞ്ഞു.
സോറി…😔സൂര്യ യുടെ സ്ഥാനം  അപഹ രിക്കാൻ വേണ്ടി അല്ല.  അവരുടെ സന്തോഷം കാണാൻ വേണ്ടി യാണ് കള്ളം പറഞ്ഞത്.
എനിക്ക് അപ്പോൾ അവളോട്‌ പറയണം എന്നുണ്ടായിരുന്നു.
എനിക്ക് ഇപ്പോൾ ഉപേക്ഷിക്കാൻ വയ്യാത്ത ഒരു സ്നേഹം അവളോടും ഉണ്ടായി തുടങ്ങി യിരിക്കുന്നു എന്ന്.
പക്ഷെ എന്തോ അപ്പോൾ അത് പറയാൻ എനിക്ക് ധൈര്യം വന്നില്ല.
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അന്ന് രാത്രി ഉറങ്ങുമ്പോൾ മുഴുവൻ ഞാൻ ഗായത്രി യെ ഇമ വെട്ടാതെ നോക്കി നിന്നു.
ഇവന് ഭ്രാന്ത് ആണോ എന്ന ഭാവത്തിൽ അവൾ എന്നെയും നോക്കി ബെഡിൽ കിടന്നു.
ഉറക്കത്തിൽ ഞാൻ അറിഞ്ഞു കൊണ്ട് എന്നാൽ അറിയാത്തതു പോലെ അവളെ കെട്ടിപിടിച്ചു.രാവിലെ ആയതും അവളോട്‌ എല്ലാം പറയാം എന്ന് കരുതി.
പക്ഷെ ഉണർന്നതും അവൾ ബെഡിൽ ഇല്ലായിരുന്നു.
ശെടാ… ഇവൾ ഇത് എവിടെ പോയി എന്ന ഭാവത്തിൽ ഞാൻ എല്ലായിടത്തും തിരഞ്ഞു.
ഒടുവിൽ കക്ഷി യെ മുറ്റത്തു കണ്ടെത്തി.
അല്ല നീ ഇവിടെ യാണോ… ഞാൻ എത്ര തിരഞ്ഞു? ഞാൻ അവളോട്‌ ദേഷ്യം അഭിനയിച്ചു.
വല്ലതും വേണോ? എന്റെ ദേഷ്യം കണ്ട് സത്യത്തിൽ അവളും പേടിച്ചു.
ഒന്നും വേണ്ട… ഞാൻ ചുറ്റും നോക്കി അവളോട്‌ പറഞ്ഞു. എന്നിട്ട് കവിളിൽ ഒരു ഉമ്മയും കൊടുത്തു.🙈😘
പാവം എന്താണ് സംഭവിച്ചത് എന്നറിയാതെ കവിളിൽ കൈ വച്ചു നിന്നു.
😁😁😁😁😁😁😁😁
ഓഫീസിൽ എത്തിയിട്ടും എനിക്ക് അവളുടെ ചിന്ത മാത്രം ആയിരുന്നു.
അമ്മേ… ഗായത്രി ഉണ്ടൊ അവിടെ? ഇടയ്ക്ക് ഒരു ഒഴിവ് കിട്ടിയപ്പോൾ ഞാൻ വീട്ടിൽ വിളിച്ചു ചോദിച്ചു.
അയ്യോ… അവൾ രാവിലെ ഫ്‌ളൈറ്റിൽ ഗൾഫിൽ പോയല്ലോ… അമ്മ എന്റെ ചോദ്യത്തെ പുച്ഛത്തോടെ സമിപ്പിച്ചു

അല്ല അവൾക്ക് അവിടെ സുഖം ആണോ എന്ന് ചോദിക്കാനാ 😜.
മ്മ്… നീ അവളെ ഉപദ്രവിക്കാൻ വിളിച്ചത് ആണോ? എന്റെ സ്വഭാവം നല്ലത് പോലെ അറിയുന്ന അമ്മ ചോദിച്ചു.
അതല്ല അമ്മേ… അവൾക്ക് ഒന്ന് കൊടുക്കുമോ അത്യാവശ്യം ആണ്. ഞാൻഅമ്മയോട് കെഞ്ചി.
മ്മ്…. അമ്മ ഒന്നിരുത്തി മൂളി ഫോൺ ഗായത്രി ക്ക് കൈ മാറി.
എന്താ? അവൾ എന്നോട് ചോദിച്ചു.
4മണി ആകുമ്പോയേക്കും റെഡി ആയി നിന്നോ ഒരു സർപ്രൈസ് ഉണ്ട്. ഞാൻ അവളോട്‌ പറഞ്ഞു.
എന്നിട്ട് ഫോൺ കട്ട് ചെയ്തു.
ആ പാവം ഒന്നും അറിയാതെ കിളി പോയത് പോലെ നിന്നു.
അല്ല അവന്റെ തലയിൽ തേങ്ങ വല്ലതും വീണോ? ഫോൺ വച്ചതും അമ്മ അവളോട്‌ ചോദിച്ചു.
അവൾ അതിനു ഒരു ചിരി സമ്മാനിച്ചു അകത്തേക്ക് പോയ്‌.
     🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
സത്യത്തിൽ ആദ്യം ആയി ആണ് ഒരു പെൺകുട്ടി യെ പ്രൊപോസൽ ചെയ്യാൻ പോകുന്നത്. എനിക്ക് ആകെ ടെൻഷൻ കയറി. സൂര്യ യെ പോലും ഞാൻ അങ്ങോട്ട്‌ പ്രൊപോസൽ ചെയ്തത് അല്ലായിരുന്നു.
ഒടുവിൽ ഒരു ഐഡിയ യും കിട്ടാതെ വന്നപ്പോൾ ഞാൻ എന്റെ ഒരു ഫ്രണ്ട് നോട്‌ ചോദിച്ചു.
അല്ല. നീ മരിച്ചു പോയ കാമുകി യെ മറന്നോ?
ഗായത്രി യെ പ്രൊപോസൽ ചെയുന്ന കാര്യം പറഞ്ഞപ്പോൾ അവൻ എന്നോട് ചോദിച്ചു.
ഇല്ല…. പക്ഷെ മനഃപൂർവം മറക്കാൻ ശ്രമിക്കുന്നു. ഇല്ലെങ്കിൽ ഒരു പക്ഷെ എനിക്ക് ഇവളെയും നഷ്ട്ടപെട്ടേക്കാം. ഭർത്താവ് വേറെ ഒരു പെണ്ണിനെ സ്നേഹിച്ചിരുന്നു എന്ന് അറിഞ്ഞാൽ തന്നെ ഡിവോഴ്സ് നോട്ടീസ് വാങ്ങുന്ന വരാണ് ചില സ്ത്രീ കൾ. എന്നാൽ ഗായത്രി എന്നെ ചേർത്തു പിടിക്കുക യാണ് ചെയ്തത്. ഒരിക്കൽ പോലും സൂര്യ യെ കുറ്റപ്പെടുത്തുകയോ പോലും ചെയ്തിട്ടില്ല. അങ്ങനെ ഉള്ള അവളെ ഉപേക്ഷിച്ചു പോകാൻ എനിക്ക് പറ്റില്ല.
അല്ല നിനക്ക് അങ്ങനെ ജീവിക്കാൻ പറ്റുമോ?
മ്മ്… സ്വന്തം ഭാര്യ മാർ മരിച്ചിട്ടും എത്ര യോ ഭർത്താക്കാൻമാർ വേറെ കല്യാണം കഴിക്കുന്നു. അവരുടെ മക്കൾ മറ്റൊരു സ്ത്രീ യെ അമ്മ എന്ന് വിളിക്കുന്നു. അത് പോലെ തന്നെ എനിക്കും. ഞാൻ അവന് മറുപടി കൊടുത്തു.
അത് പറയണ്ട താമസം അവൻ എന്റെ കവിൾ നോക്കി ഒന്ന് പൊട്ടിച്ചു.💥
അത് എന്തിനെന്നറിയാതെ ഞാൻ അവനെ നോക്കി.
ഇതൊക്കെ അറിയാമായിരുന്നിട്ടാണോ നീ ആ പെങ്കൊച്ചിനെ ഇത്രയും വേദനിപ്പിച്ചത്.
പറ്റി പോയ്‌. അതിന് ഞാൻ  എന്നെ തന്നെ ഒരുപാട് ശപിച്ചു. ഒരായിരം വട്ടം അവളോട്‌ മാപ്പ് പറഞ്ഞു. ഇനി ഞാൻ അവൾക്ക് കൊടുക്കാൻ പോകുന്ന സന്തോഷം ആണ്
എന്റെ ഏറ്റവും വലിയ പ്രായശ്ചിത്തം  ഞാൻ അവനോടു പറഞ്ഞു. പിന്നെ വേഗം ഗായത്രി യെ കൂട്ടാൻ പോയ്‌.
   
     🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
എന്റെ വരവ് കാത്തു വീട്ടു മുറ്റത്തു നിന്ന അവളെ അന്ന് എനിക്ക് മാലാഖ യായി തോന്നി.
ഞാൻ അവളുടെ അരികിൽ ഓടി.
അല്ല കൊല്ലാൻ ആണോ വളർത്താൻ ആണോ മോന്റെ ഉദ്ദേശ്യം? എന്റെ ഓട്ടത്തിന് ഒരു ബ്രേക്ക്‌ ഇട്ട് അമ്മ ചോദിച്ചു.
ഇനി മുറുക്കി പിടിക്കാൻ ആണ് ഉദ്ദേശ്യം. ഞാൻ അമ്മയോട് പറഞ്ഞു. എന്നിട്ട് അവളെയും കൂട്ടി അവൾക്ക് ഇഷ്ട്ടം ഉള്ള അവളുടെ നാട്ടിൽ പോയ്‌.
ഗായത്രി… ഞാൻ ഇന്ന് വരെ ചെയ്തത് എല്ലാം ആർക്കും പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ് എനിക്കും അറിയാം. പക്ഷെ അതിനു എല്ലാം എനിക്കിപ്പോൾ കുറ്റബോധം ഉണ്ട്. സൂര്യ യെ പൂർണമായി മറന്നു എന്ന് ഞാൻ ഇപ്പോഴും പറയുന്നില്ല. എന്നാൽ ഇപ്പോൾ സൂര്യ യെ നഷ്ടപ്പെട്ടതിനേക്കാൾ എനിക്ക് വേദന നിന്നെ നഷ്ടപ്പെടുമോ എന്നോർത്താണ്. നിനക്ക് ഞാൻ ഇല്ലാതെ ഇനി ജീവിക്കാൻ പറ്റുമോ എന്ന് എനിക്കറിയില്ല. പക്ഷെ നീയില്ലെങ്കിൽ എനിക്ക് ഭ്രാന്ത് ആകും എന്ന് എനിക്ക് അറിയാം. നീ യാണ് എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത്. നീയാണ് ഗായത്രി എന്റെ പ്രാണൻ. ഞാൻ അവളുടെ മുന്നിൽ നിന്നും കരഞ്ഞു.
ആ കണ്ണീർ അവളുടെ കാലിൽ പതിച്ചത് കൊണ്ടാകാം അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി. ഒടുവിൽ എന്റെ നെറ്റിയിൽ ഒരു ചൂട് ചുംബനം തന്നു.😘
    ❤❤❤❤❤❤❤❤❤❤
അങ്ങനെ മാസങ്ങൾ കഴിഞ്ഞു പോയ്‌. ഞാനും ഗായത്രി യും പരസ്പരം അടുത്തു. സൂര്യ എനിക്ക് മധുരം ഉള്ള ഓർമ്മ മാത്രം ആയി. ഞാൻ മറക്കാൻ ആഗ്രഹിക്കാത്ത ഒരു കൊച്ച് ഓർമ്മ.
         🖤🖤🤍🤍🤍🤍🤍

Leave a Reply