രചന – അയിഷ അക്ബർ
ബസ്സിലിക്കിരിക്കുമ്പോൾ ചെറു ചാറ്റൽ മഴ അവളുടെ കവിളൊരം വന്നു തട്ടി കൊണ്ടിരുന്നു…… അച്ഛന്റെ ഓർമ്മകൾ മനസ്സിലേക്കിരച്ചെത്തിയതും മഴത്തുള്ളിയിൽ കലരാനവളുടെ കണ്ണു നീരും അത്രമേൽ കൊതിച്ചു കൊണ്ടിരുന്നു…… മുത്തശ്ശിക്ക് തന്റെ മേലുള്ള അത്രയും ആശങ്ക അമ്മക്കില്ലാതെന്തായിരിക്കും….. ഒരുപക്ഷെ മുന്നോട്ടുള്ള ജീവിതത്തെ എങ്ങനെ നേരിടും എന്നറിയാത്തത് കൊണ്ടായിരിക്കും….. മനസ്സിൽ വലാത്തൊരു ഭാരം തിങ്ങിയപ്പോൾ അവൾ കണ്ണുകളടച്ചു കിടന്നു….. പുതിയ നഗരം അവൾക്കുള്ളിൽ നിറച്ചത് ഭയമായിരുന്നു….. തനിച്ചു പുറത്ത് പോയിട്ടില്ലാത്ത തന്നെയിന്നു സാഹചര്യം അതിനും പ്രാപ്തയാക്കിയിരിക്കുന്നു…. എന്നും അച്ഛന്റെ തണലിലായെ നടക്കാൻ ആഗ്രഹിച്ചിട്ടുള്ളു…. ആ വിരലിന്റെ ചൂടിലാണ് കണ്ട കാഴ്ചകളത്രയും…. എന്നാൽ സാഹചര്യം എന്നത് നമ്മെ എന്തിനും പ്രാപ്തരാക്കുമെന്ന് അവൾക്കും മനസ്സിലായിരുന്നു…..
എത്ര ബലഹീനരെയും ബലമുള്ളതാക്കി മാറ്റാൻ തക്ക ശക്തിയുള്ള ഒന്നാണത്……. മുത്തശ്ശി തന്ന അഡ്രെസ് ഒരു കമ്പനിയുടേതായിരുന്നു…… മനോഹരമായ ആ കെട്ടിടത്തിലേക്ക് കടക്കുമ്പോൾ ചില്ലു വാതിൽ തനിക്ക് മുമ്പിൽ താനേ തുറക്കപ്പെടുന്നത് അവൾ നോക്കി നിന്നു….. വിശ്വാനാഥൻ സാറിനെയൊന്നു കാണാനാണ്….. അരികിലായി കണ്ട യൂണിഫോം ദാരിയായ ഒരു പെൺകുട്ടിയോടത് ചോദിക്കുമ്പോൾ ചുണ്ടിൽ ചായം തേച്ച അവൾ ഭാമയെയൊന്നു നോക്കി….. അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടോ….. ഗൗരവത്തോടെ അത് ചോദിക്കുമ്പോൾ അവളൊന്നും ശങ്കിച്ചു നിന്ന ശേഷം കയ്യിൽ മുത്തശ്ശി തന്ന കാത്തു അവൾക്ക് നേരെ നീട്ടി….. ഞാൻ….. സാറിന്റെ സുഹൃത്തിന്റെ മോളാണ്…. ഈ കത്തു അദ്ദേഹത്തിനെയൊന്നു കാണിച്ചാൽ മതി….. അവളത് വാങ്ങുമ്പോഴും വലിയ താല്പര്യമില്ലാത്ത മട്ടിലായിരുന്നു….. ഇവിടെ ഇരുന്നോളു… അരികിൽ കണ്ട കസേരയിലേക്ക് ചൂണ്ടിയത് പറഞ്ഞവൾ പോകുമ്പോൾ ഭാമ പതിയേ ആ കസേരയിലേക്കിരുന്നു… പലരും വന്നും പോയി കൊണ്ടിരിക്കുമ്പോഴും അവൾ പ്രതീക്ഷയോടെ കാത്തിരുന്നു…..
തന്റെ ടേബിളിൽ വന്നു കിടക്കുന്ന കാത്തുകലോരോന്നായി പി എ എടുത്ത് വായിച്ചു കേൾപ്പിക്കുമ്പോഴും വിശ്വ നാദന്റെ കണ്ണുകൾ മുമ്പിലെ ലാപ്ടോപ്പിൽ തന്നെയായിരുന്നു…… എന്നാൽ പെട്ടെന്നൊരുവേള അയാളുടെ കണ്ണുകൾ വിടർന്നു….. പെട്ടെന്നുള്ള പരിഭ്രമം പി എ ക്ക് ചെറിയ സംശയമുണ്ടാക്കിയെന്നു തോന്നിയത് കൊണ്ടാണ് അയാളോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടത്….. അടുത്തുള്ള വെള്ളം വായിലേക്ക് കമിഴ്ത്തുമ്പോൾ എ സി യുടെ തണുപ്പിലും അയാൾ നന്നായി വിറക്കുന്നുണ്ടായിരുന്നു…. അങ്ങേയറ്റം ഭയത്തോടെ അയാളാ കത്തു കയ്യിലെടുത്തു….. വായിച്ചു കേട്ടതിനെ ഒന്ന് കൂടി അയാൾ വായിച്ചു….. ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് മുൻപ് മാധവനെ ഏൽപ്പിച്ച ആ നിധിയെ ഞാനീ കത്തിനോടൊപ്പം അയക്കുന്നുണ്ട്….. മാധവനുള്ളിടത്തോളം അവളവനൊരു ബാധ്യതയായിട്ടില്ല….. എന്നാൽ ഇന്ന് മാധവൻ ഭൂമിയിലില്ല….. അവളിവിടെ സുരക്ഷിതയാല്ലാത്തത് കൊണ്ടാണ് ഞാൻ അങ്ങോട്ട് പറഞ്ഞയക്കുന്നത്…… അവളെ സംരക്ഷിക്കാൻ നിന്നെക്കാൾ പോന്ന മറ്റൊരു കരമുണ്ടെന്നെനിക്ക് തോന്നുന്നില്ല…..
സത്യങ്ങളൊന്നും ഞാനവളെ ഇത് വരെ അറിയിച്ചിട്ടില്ല….. നിങ്ങൾക്കു പറയണമെന്നുണ്ടെങ്കിൽ പറയാം…… നിങ്ങൾ പറയാതിടത്തോളം അവളുടെ മനസ്സിൽ അവൾ മാധവന്റെ മകൾ തന്നെയായിരിക്കും….. കത്തു വായിച്ചു അയാളുടെ മനസ്സ് വർഷങ്ങൾ പിറകോട്ടു പോയെങ്കിലും അതിനെക്കുറിച്ചോർക്കുന്നതിനേക്കാളേറെ അവളെയൊന്നു കാണാൻ അയാളുടെ മനസ്സ് തിടുക്കം കൂട്ടി….. ചില്ലു വാതിൽ തുറന്ന് അയാൾ പുറത്തേക്ക് നടന്നു…… തന്നെ ചൂണ്ടിക്കാണിച്ചു കൊണ്ട് നേരത്തെ സംസാരിച്ച പെൺകുട്ടിയുടെ കൂടെ വരുന്ന ആളെ കണ്ടതും അവൾ പോലുമറിയാതെ ഇരുന്നിടത് നിന്നും എഴുന്നേറ്റിരുന്നു… മാധവാന്റെ മോള്….. അവളുടെ നേർക്ക് നിന്നത് ചോദിക്കുന്നയാളെ അവൾ നോക്കി നിൽക്കുകയായിരുന്നു….. ഉയരത്തിനൊത്ത വണ്ണത്തിൽ വെളുത്ത നിറത്തിലുള്ള ആ മുഖത്തെ ഗൗരവം തനിക്കായി വഴി മാറുന്നത് അവൾ കണ്ടതല്പം കൗതുകത്തോടെയായിരുന്നു……..
അതേ…. സത്യ ഭാമ…. അവൾ പറഞ്ഞതും അയാൾ മനോഹരമായൊന്നു പുഞ്ചിരിച്ചു…. അവളെ കൂട്ടി അയാൾ കയറിയിരുന്നത് വിശാലമായ ഒരു ഹാള്ളിലേക്കായിരുന്നു…. അവൾക്കായി വന്ന കോഫി ചുണ്ടോടു ചേർക്കുമ്പോഴും അയാളവളെ തന്നെ നോക്കിയിരുന്നു….. അമ്മയുടെ ചിരികളും കണ്ണുകളും ഇവളുമായി കൂട്ടി ചേർക്കുകയായിരുന്നോ… മോളെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്….. സൗമ്യമായി അയാളത് ചോദിക്കുമ്പോൾ അവൾ മിഴികളുയർത്തി….. എനിക്കൊരു ജോലി വേണം…അതിനു നിങ്ങൾ സഹായിക്കുമെന്ന് മുത്തശ്ശി പറഞ്ഞിരുന്നു….. അവൾ പ്രതീക്ഷയോടെ അയാളെ നോക്കി…. അതിനെന്താ…… നിനക്കെന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്ത് തരും….. മോളേത് വരെ പഠിച്ചിട്ടുണ്ട്…… ഞാൻ… ഞാൻ നേഴ്സ് ആണ്….. ആ ജോലി തന്നെ വേണമെന്നൊന്നുമില്ല…. എന്തെങ്കിലുമൊരു ജോലി മതി…… അവളുടെ കണ്ണുകളിലെ കനലിൽ നിന്നുമവളുടെ അവസ്ഥ അയാളൂഹിച്ചിരുന്നു…..
എന്തെങ്കിലും ജോലിക്ക് വിട്ട് അവളെ തനിക്ക് കയ്യൊഴിയാൻ പറ്റില്ലല്ലോ…. അവള് വേണ്ടത് അവിടെയാണ്…. മഠത്തിൽ തറവാട്ടിൽ….. അയാൾ മനസ്സിൽ കുറിച്ചിട്ടു….. മോൾക്ക് പറ്റിയൊരു ജോലിയുണ്ട്…. അതിവിടെയല്ല….. കുറച്ചു ദൂരെയാ….. പുഞ്ചിരിച്ചു കൊണ്ടത് പറയുന്നയാളെ അവളൊന്നു സംശയിച്ചു…. അയാൾ അവളുടെ ചുമലിൽ തട്ടി…. എന്നെ ഇത്രയും പരിഗണിക്കുന്നതിന്റെ കാരണമെന്തായിരിക്കുമെന്നാണോ ആലോചിക്കുന്നത്…. അയാളത് ചോദിക്കുമ്പോൾ അവൾക്കത്ഭുതം തോന്നി…. ശെരിക്കും താനത് തന്നെയല്ലേ ചിന്തിച്ചത്…. അയാളോന്നു ചിരിച്ചു…. മാധവൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു…. അവനിന്ന് ഇല്ലെന്നറിയുമ്പോൾ അവന് വേണ്ടി ചെയ്യാൻ പറ്റുന്നതെന്തായാലും ഞാനത് ചെയ്യും…. ആ വിശ്വാസത്തിൽ തന്നെയാവില്ലേ മുത്തശ്ശി തന്നെ യിങ്ങോട്ടായച്ചത്….. അയാളത് ചോദിക്കുമ്പോൾ വിശ്വാസനീയമെന്ന വണ്ണം അവളൊന്നു പുഞ്ചിരിച്ചു…. ആ ചിരിയിൽ മിഞ്ഞി മായുന്ന മറ്റൊരു മുഖം അയാളെ വേദനിപ്പിച്ചു കൊണ്ടിരുന്നു…… 🔹🔹🔹🔹
എന്നാലും അവളെങ്ങോട്ടാവും പോയത്….. മഹേഷ് ഇരിപ്പുറക്കാതെ എഴുന്നേറ്റു….. ഉമ്മറത്തെ തിണ്ണയിലിരിക്കുന്ന ജയയാകെ തളർന്നിരുന്നു…. അവളെ തിരയാനിനി ഒരു സ്ഥലവും ബാക്കിയില്ല….. എല്ലാവരും അവളെ കുറിച്ചു ആശങ്ക പെടുമ്പോൾ ശാരതയുടെ മുഖത്തെ സമാധാനം ജയയിൽ സംശയം നിറച്ചിരുന്നു….. നിങ്ങളാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് സംശയമുണ്ട്….. ജയ ശാരതയെ നോക്കി കടുപ്പിച്ചത് പറയുമ്പോൾ അവളെയൊന്നു അമർത്തി നോക്കിയ ശേഷം വായിലുള്ള മുറുക്കാൻ അവർ മുറ്റത്തേക്ക് നീട്ടി തുപ്പി…… ജയ ദേഷ്യം കൊണ്ട് വിറച്ചു അകത്തേക്ക് പോയി… അവളെ നിങ്ങളാരും തിരയേണ്ട…. അവൾ പോയിരിക്കുന്നത് അവളുടെ അച്ഛന്റെ അടുത്തേക്കാണ്…. അവൾക്കേറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക്……ശാരത മനസ്സിൽ പറഞ്ഞ് കൊണ്ട് പുഞ്ചിരിച്ചു…. 🔹🔹🔹🔹
മഠത്തിൽ തറവാടിന്റെ മുറ്റത്തേക്ക് സഞ്ചരിച്ചിരുന്ന കാറ് കയറുമ്പോൾ ഭാമയുടെ ഹൃദയം പിടക്കുന്നുണ്ടായിരുന്നു….. ഇറങ്….. നിനക്കുള്ള ജോലി ഇവിടെയാണ് എന്റെ വീട്ടിൽ….. പുഞ്ചിരിച്ചു കൊണ്ട് പറയുന്ന വിശ്വാനാഥനെ നോക്കി അവളിറങ്ങി….. ഏക്കറോളം പരന്നു കിടക്കുന്ന വിശ്ശാലമായ വീടും മുറ്റവും അവൾ നോക്കി നിന്നു….. മുകൾ ഭാഗത്തു നിന്നും മുറ്റത്തേക്ക് തുറന്നു കിടക്കുന്ന കിളി വാതിലുകളോടെയോരത്തു നിന്ന് കുറുകുന്ന പ്രാവുകൾ അവളുടെ കണ്ണുകളിലുടക്കി…… ഇതാരാ വിശ്വേട്ടാ….. ഗാഭീര്യമുള്ള ആ ശബ്ദത്തിലേക്ക് അവളുടെ കണ്ണുകൾ തെന്നി നീങ്ങി.. വില കൂടിയ സാരി ധരിച്ചു അങ്ങേയറ്റം പ്രൌടിയോടെ തങ്ങളിലേക്ക് നടന്നു വരുന്ന അവരെ കണ്ടതും അവൾ വിശ്വന്റെ പിറകിലേക്കായല്പം നീങ്ങി നിന്നു…. അത്രയും ഗൗരവം ആ മുഖത്ത് നിറഞ്ഞു കാണപ്പെട്ടു….. ഈ കുട്ടി…. ഹോം നേഴ്സ് ആണ്….. യാശോധയുടെ കാര്യങ്ങളൊക്കെ ഇനിയിവൾ നോക്കി കൊള്ളും…. പറയുന്നതോടൊപ്പം അയാൾ അകത്തേക്ക് കയറി….. അവളെ തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന കണ്ണുകളെ നേരിടാനാവാതെ അവൾ അവിടെ തന്നെ നിന്നപ്പോഴാണ് വിശ്വൻ പിറകിലേക്ക് തിരിഞ്ഞു നോകിയത്….. സത്യഭാമ വരൂ…… അയാളുടെ വാക്കുകൾ കേട്ട് അവളാ സ്ത്രീയിലേക്ക് നോക്കിയപ്പോൾ അവർ കണ്ണുകൾ തന്നിൽ നിന്നും പറിച്ചെടുത്തിരുന്നു…. അവളാ ആശ്വാസത്തോടെ അകത്തേക്ക് കയറി….
എന്തിനാ വിശ്വേട്ടാ ഇപ്പൊ ഇങ്ങനൊരാളുടെ ആവശ്യമുണ്ടോ….. അതോ ഞാൻ ചെയ്ത് കൊടുക്കുന്നത് പോരെന്നു തോന്നിയിട്ടോ….. പിറകെ വന്നു ആ സ്ത്രീ വീണ്ടുമത് ചോദിക്കുമ്പോൾ ഭാമയാകെ പ്രയാസത്തിലായിരുന്നു…. രണ്ടുമല്ല രാജീ….. നീ ബുദ്ധിമുട്ടുന്നത് കുറക്കാൻ വേണ്ടിയാണ്….. എല്ലായിടത്തേക്കും നിന്റെ കണ്ണുകൾ തന്നെ എത്തണ്ടേ… ഇത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു….. വിശ്വന്നത് പറയുമ്പോൾ രാജി തല കുനിച്ചു….. മറ്റൊന്നും പറയാനില്ലെന്ന പോൽ…… അപ്പോഴും ആ മുഖത്തെ ഗൗരവത്തിനോട്ടും കുറവ് വന്നിട്ടില്ലായിരുന്നു….. സംസാരം കഴിഞ്ഞതും ചുറ്റും നോക്കിയ ഭാമ അമ്പരന്നു….. നാല് പാടും ഒത്തിരി കണ്ണുകൾ ആ രംഗം വീക്ഷിക്കുന്നുണ്ടായിരുന്നു….. രാജി അവരെയൊന്നു കനപ്പിച്ചു നോക്കിയതും അവരെല്ലാം പതിയേ ഉൾവലിഞ്ഞു…. ഏകദേശം ആ കൂട്ട് കുടുംബത്തിന്റെ അകത്തെ അവസ്ഥ ഭാമക്ക് വ്യക്തമായി തുടങ്ങിയിരുന്നു….. 🔹🔹🔹
വിശ്വാനും രാജിയും അവളെ കൂട്ടി നടന്നത് മുകളിലെ അടച്ചിട്ട മുറികളിലേക്കൊന്നിലേക്കായിരുന്നു…… ഒരു ശബ്ദത്തോടെ രാജിയത് തുറന്നതും അവിടെ കണ്ട രൂപം ഭാമയിലൊരു ഭയം നൽകി….. ഇതാണ് യാശോദ….. ഇവളുടെ എല്ലാ കാര്യങ്ങളും ഇനി മുതൽ നീയാണ് നോക്കേണ്ടത്…. വിശ്വൻ സ്നേഹത്തോടെയത് പറഞ്ഞതും യാശോദ എന്ന പേര് കേട്ടത് കൊണ്ടോ വിശ്വന്റെ ശബ്ദം കേട്ടത് കൊണ്ടോ ആ രൂപത്തിന്റെ കണ്ണുകൾ അവരിലേക്ക് വന്നു….. കുഴിഞ്ഞു പോയ കണ്ണുകളിൽ ഉറക്കമില്ലാത്ത രാത്രികൾ നിറഞ്ഞു നിന്നു…. എണ്ണ വറ്റിയ പാറി പറക്കുന്ന മുടിയിഴകൾ അവരുടെ ഉന്മേഷക്കുറവിലേക്ക് വിരൽ ചൂണ്ടി….. സങ്കടങ്ങളും നിരാശകളും നിർവികാരമായ ആ കണ്ണുകളിൽ നിന്നു അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു….. ഒരു ആക്സിഡന്റിന് ശേഷം കുറച്ചു വർഷങ്ങളായി അവളിങ്ങനെയാ….. ആരോടും മിണ്ടാൻ താല്പര്യമില്ലാതെ…. പല ഓർമകളും അവളിലില്ല…… വിശ്വേട്ടാ…. ഭക്ഷണം കഴിച്ചില്ലല്ലോ….. വിശ്വൻ ആ മുറിയിലേക്ക് കടക്കാൻ തുടങ്ങിയതും രാജി അയാളെ പിന്തിരിപ്പിക്കുന്നത് കണ്ട് ആ മുഖത്തൊരു പുച്ഛം വിരിഞ്ഞത് താൻ കണ്ടിരുന്നു….. അതോ അത് തന്റെ തോന്നലാണോ….. വിശ്വനും രാജിയും പുറത്തെക്ക് പോയതും ഭാമ പതിയേ ആ മുറിയിലേക്ക് കയറി…… (തുടരും )

by