രചന – ശ്രീമിഴി
ഉണ്ണിമായയുടെ വാക്കുകൾ കേട്ടതും മാർട്ടിൻ ഞെട്ടി….. എനിക്ക് പോണ്ടകുഞ്ഞന്മാമേ എനിക്ക് ഇവിടെ നിന്ന മതി….. എന്റെ കുട്ടി എവിടേം പോണ്ട ഞാൻ നോക്കും എന്റെ കുട്ടിയെ ഞാൻ പോവില്ല മാമേ ഇത് വരെ കാണാത്ത ഒരു അമ്മാവനും അമ്മായിയും എങ്ങനാ ഞാൻ വിശ്വാസിച്ചു പോകുവാ കുഞ്ഞന്മാമേ എന്റെ കുട്ടി നീ പോണ്ട ഞാൻ വിടില്ല നിന്നെ….. കുഞ്ഞന്റെ അത്രയും ഉറച്ച വാക്കുകൾ കേട്ടപ്പോ ഉണ്ണിമായയിലും മാർട്ടിനിലും ഒരു പോലെ ആശ്വാസം പകർന്നു തന്നെ നോക്കി നിൽക്കുന്ന മാർട്ടിനെ കണ്ടതും പെണ്ണിന്റെ കണ്ണുകൾ വിടർന്നു….. പെട്ടെന്ന് ആണ് വീടിന്റെ മുന്നിൽ വണ്ടി വന്നു നിന്നത് മൂന്നു പേരും ഞെട്ടി കാറിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടതും ഉണ്ണിമായ കുഞ്ഞന്റെ കൈ മുറുകെ പിടിച്ചു കണ്ണ് കൊണ്ട് എന്നെ വിടല്ലേ എന്ന് അപേക്ഷിച്ചു…..
വിടില്ല എന്ന് തല അനക്കി കാണിച്ചു കുഞ്ഞൻ….. ഇത് ആരാ പത്മനാഭൻ ആണല്ലോ. പോലായോ മുംബൈക്കു ഇനി എപ്പോഴാ നിങ്ങടെ വരവ്….. പോകണം ഇപ്പൊ കുറച്ചു ഡ്രസ്സ് വാങ്ങാൻ ആണ് പോകുന്നെ കുട്ടിക്ക് നല്ലത് ഒന്നും ഇല്ല പോകുമ്പോ ഇടാൻ….. പോകാനോ എവിടെ പോകാൻ….. എന്താ കുഞ്ഞാ ഒന്നും അറിയാത്ത പോലെ കുട്ടിയെ ഞാൻ കൂട്ടുവാ അങ്ങോട്ടു….. അതൊന്നും വേണ്ട പത്മനാഭ ഞാൻ നോക്കിക്കോളും എന്റെ കുട്ടിയെ….. അതിന്റെ ആവിശ്യം ഇപ്പൊ ഇല്ല….. ഞങ്ങൾ ഉണ്ടാല്ലോ അവൾക് പിന്നെ അനാഥ യെ പോലെ ഇവിടെ നിൽക്കണ്ട ആവിശ്യം ഇല്ലാലോ കുഞ്ഞാ ഞങ്ങൾ കൊണ്ട് പോകുവാ ഉണ്ണിമോളെ എന്റെ അനിയത്തീടെ മോൾ ആണ് അവൾ എന്റെ രക്തം അവളെ വേറെ ആരും നോക്കണ്ട….. അവൾക്കു തീരെ താല്പര്യം ഇല്ല പിന്നെ എന്തിനാണ് ഉണ്ണിയെ ഇങ്ങനെ നിർബന്ധം കൊണ്ട് പോകുന്നെ….. അവള് ചെറിയ കുട്ടി ആണ് അവൾക്കു ഒന്നും തിരിച്ചു അറിയാൻ ഉള്ള പ്രായം ആയില്ല കുറെ നാളുകൾ കഴിഞ്ഞാൽ അവൾക്കു മനസിലാകും എല്ലാം. ഇപ്പൊ ഉള്ള താല്പര്യകുറവ് ഒന്നും കാര്യം ആക്കണ്ട…..
ഉണ്ണി വേഗം വന്നു വണ്ടിയിൽ കയറു….. ഇല്ല അവള് വരില്ല….. അത് പറയാൻ നീ ആരാ കുഞ്ഞാ ഇവൾ എന്റെ ചോര ആണ് പിന്നെ പ്രായപൂർത്തി ആയിട്ടും ഇല്ല അപ്പൊ ഇവളെ മേലുള്ള എല്ലാ അധികാരവും എനിക്ക് മാത്രം ആണ്പിന്നെ നീ അധികം പറഞ്ഞാൽ ഞാൻ പോലീസിനെ വിളിക്കും പിന്നെ അവര് തീരുമാനിക്കും എല്ലാം….. ശോഭ ഉണ്ണിമോളേ കുട്ടി വണ്ടിയിൽ കയറു….. വാ മോളെ വന്നു കയറു….. ഉണ്ണിമായ കുഞ്ഞനെയും മാർട്ടിനെയും മാറി മാറി നോക്കി….. ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസിലായത് കൊണ്ട് കുഞ്ഞൻ അവളെ നോക്കി കണ്ണ് നിറച്ചു….. ഒരു വാക്കു കൊണ്ട് പോലും തനിക്കു വേണ്ടി സംസാരിക്കാത്ത മാർട്ടിനെ കണ്ടതും ഉള്ളിൽ ദേഷ്യം നിറഞ്ഞു വന്നു ചെകുത്താൻ ഇല്ല അയാൾക്കു തന്നോട് ഒരു തരിപോലും ഇഷ്ടം ഇല്ല ഉണ്ടായിരുന്നു എങ്കിൽ അയാൾ ഇങ്ങനെ നോക്കിനിൽക്കില്ലായിരുന്നു ഉണ്ണിമായക്ക് അവളോട് തന്നെ വെറുപ്പ് തോന്നി ചെകുത്താനോട് തോന്നി പോയ ചെറിയ ഒരു ഇഷ്ടത്തിൽ….. ഇല്ല എനിക്ക് ആരും ഇല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു……
കാറിനുള്ളിൽ ഒന്നും മിണ്ടാതെ ഒരു പാവയെ പോലെ ഇരുന്നു ഡ്രസ്സ് എടുക്കുമ്പോഴുo ഭക്ഷണം കഴികുമ്പോൾ എല്ലാം അമ്മാവനും അമ്മായിയും കാണിക്കുന്ന സ്നേഹത്തിൽ ശ്വാസം മുട്ടുന്നത് പോലെ തോന്നി ഉണ്ണിമായക്ക്….. വീട്ടിൽ എത്തി ഡ്രസ്സ് എല്ലാം പാക്ക് ചെയ്യ്തു കുളിച്ചു ഫ്രഷ് ആകുമ്പോഴ്ക്കും പോകാൻ ഉള്ള വണ്ടി വന്നിരുന്നു….. ഉണ്ണിമായ പുറത്തേക്കു വരുമ്പോ കണ്ടത് കരഞ്ഞു കൊണ്ട് ഓടി വരുന്ന ശ്രീകുട്ടിയെ ആയിരുന്നു….. ശ്രീകുട്ടി ഉണ്ണിമായയെ ഇറുകെ കെട്ടിപിടിച്ചു എന്നെ മറക്കുമോ ഉണ്ണി നീ എന്നെ കാണാൻ വരില്ലേ നീ ഉണ്ണി നീ എന്താ ഒന്നും മിണ്ടാതെ ഉണ്ണി എന്തേലും ഒന്ന് പറ….. എനിക്ക് ഒന്നും അറിയില്ല ശ്രീ എല്ലാം അവര് തീരുമാനിക്കും ഇനി ഉണ്ണിമായക്ക് ആയി ഒരു തീരുമാനം ഇല്ല ശ്രീ ഒരു ഇഷ്ടവും ഇല്ല എല്ലാം എല്ലാരും തീരുമാനിക്കട്ടെ പഴയ ഉണ്ണിമായ അമ്മമ്മടെ കൂടെ പോയി ശ്രീ നീ കാണുന്നത് പുതിയ ഉണ്ണിമായയെ ആണ്….. ഉണ്ണി വരു സമയം പോകുന്നു…..
ഉണ്ണി ശ്രീയേട്ടൻ ഉണ്ട് അവിടെ….. ആഹാ………. ഞാൻ പോകുന്നു ശ്രീഇനി ഒരു കുടി കാഴ്ച ഉണ്ടോ അറിയില്ല എന്നും പറഞ്ഞു കൊണ്ട് ഉണ്ണിമായ കാറിൽ കയറി ഇരുന്നു. കണ്ണടച്ചു സിറ്റിൽ ചാരി ഇരുന്നു ശോഭ ഉണ്ണിമായയുടെ അടുത്ത് ഇരുന്നു മുടിയിൽ തലോടി അവളെ ചേർത്ത് പിടിച്ചു കുഞ്ഞൻ വരുന്നത് കണ്ടപ്പോ തന്നെ പത്മനാഭൻ വാതിൽ പുട്ടി താക്കോൽ അയാളെ ഏല്പിച്ചു അയാളോടുള്ള ദേഷ്യം മറച്ചു കൊണ്ട് കുഞ്ഞൻ അയാളോട് താക്കോൽ വാങ്ങി….. ആരേലും ഉണ്ടെങ്കിൽ വാടകയ്ക്കു കൊടുത്തേക്കു കുഞ്ഞാ….. മ്മ് കുഞ്ഞൻ ഒന്ന് മുളി….. ഇല്ലേ മാസത്തിൽ ഒരിക്കൽ എങ്കിലും ഒന്ന് അടിച്ചു വാരി പോക ഒക്കെ ഇടണേ….. പിന്നെ കുഞ്ഞൻ ഇപ്പൊ ഉണ്ണിമായയെ നോക്കണ്ട….. കുഞ്ഞന്റെ കാറിലേക്കുള്ള നോട്ടം കണ്ടപ്പോ പത്മനാഭൻ പറഞ്ഞു….. നേരെ വണ്ടിയിൽ കയറി ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു….. ട്രെയിൻ വരുന്നതും കാത്തു ഇരിക്കുക ആയിരുന്നു മൂന്നു പേരും പരസ്പരം ഒന്നും സംസാരിച്ചില്ല സങ്കടം എല്ലാം കണ്ണിരായി പുറത്തു വന്നു കൊണ്ടേ ഇരുന്നു ഉണ്ണിമായക്ക്…..
അത് കണ്ടു കൊണ്ട് ശോഭ അവളെ ചേർത്ത് പിടിച്ചു മതി കുട്ടി കരഞ്ഞത് ഇനി കരയരുത് കുട്ടി ഇപ്പൊ സുന്ദരി ആണ് വെറുതെ കരഞ്ഞു കണ്ണ് പോളകൾ എല്ലാം വീർത്തു വരണ്ട. ദാവണിഒക്കെ ചുറ്റി നടക്കുന്നതിനേക്കാൾ കുട്ടിക്ക് ചേരുന്നത് മോഡേൺ ഡ്രസ്സ് തന്നെ അല്ലെ ഏട്ടാ….. പിന്നല്ല എന്റെ ഉണ്ണിമോള് സുന്ദരി അല്ലെ….. അതെ ഏട്ടാ ഉണ്ണിയെ മൊത്തം ആയി നമുക്ക് മാറ്റി എടുക്കo….. ഉണ്ണിമായ എല്ലാം കേൾക്കുന്നു എന്ന് അല്ലാതെ ഒന്നിനും പ്രതികരിച്ചില്ല….. അപ്പോഴേക്കും ട്രെയിന്റെ ചുളം വിളി കേൾക്കാമായിരുന്നു….. ഉണ്ണിമായയുടെ ഹൃദയം ശക്തിയായി മിടിച്ചു കൊണ്ടേ ഇരുന്നു….. വണ്ടി അടുത്ത് എത്തിയപ്പോൾ ശോഭ ഉണ്ണിമായയുടെ കൈ പിടിച്ചു….. വാ കുട്ടി വന്നു കയറു….. തിരിഞ്ഞു ഓടിയാലോ എന്ന് ഉണ്ണിമായക്ക് തോന്നി പിന്നെ മനസ് പറഞ്ഞു ആർക്കു വേണ്ടി എന്തിനു വേണ്ടി….. പത്മനാഭൻ പെട്ടി എല്ലാം എടുത്തു ആദ്യമേ കയറി ശോഭ ഉണ്ണിമായയുടെ കൈ പിടിച്ചു ശോഭ കയറി ഉണ്ണിയെ നോക്കി കയറാൻ പറഞ്ഞു….. ഉണ്ണിമായ ഒന്ന് കുടി തിരിഞ്ഞു നോക്കി….. തുടരും 🌺❤

by