രചന – ശ്രീമിഴി
അയാൾക്കു വേണ്ടത് എന്റെ ശരീരമാണ് നീ മാത്രമറിഞ്ഞിട്ടുള്ള എന്റെ ഈ ശരീരം. അതും പറഞ്ഞു തിരിഞ്ഞു കിടക്കുന്ന പെണ്ണിനെ പകപ്പോടെ നോക്കി ഹരി….. സത്യ നീ പറഞ്ഞത് ??? “അതെ ഒന്ന് പുറത്തു നിൽക്കോ ഡോക്ടർ വിസിറ്റിനു വരുന്നുണ്ട്. ഈ കുഞ്ഞിനെ കൂടെ കൂട്ടിക്കോ”….. സത്യ പറഞ്ഞാ വാക്കുകളിൽ കുടുങ്ങി നിൽക്കുകയായിരുന്നു ഹരിയുടെ മനസ് നഷ്ടബോധമോ.. കുറ്റബോധമോ എന്തോ തന്നെ വല്ലാതെ തളർത്തുന്ന പോലെ…….. അപ്പൊ കിങ്ങിണി എന്റെ മോളാണോ ?? അവള് പറഞ്ഞത്… ഹരി ഭ്രാന്തനെ പോലെ കുഞ്ഞിനെ എടുത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഇതൊന്നുമറിയാതെ നെഞ്ചോടു ചേർന്നു കിങ്ങിണി മോളും…… 🔥🔥🔥🔥 “ശാന്തേ കുറച്ചു വെള്ളം ഇങ്ങു എടുത്തേ. എന്തോ ഒരു പരവേശം …… ആ കുട്ടിക്ക് എങ്ങനെ ഉണ്ട് എന്തോ ഒന്നും അറിഞ്ഞതുമില്ല “….. “എന്താ ടീച്ചറെ വിയർത്തല്ലോ നല്ല പോലെ.”….. “അല്ല ഭാമ മോള് അവളെ കുറിച്ച് ഒന്നും അറിഞ്ഞില്ല.
നീ ഒന്ന് ഹരിയെ വിളിച്ചു തരുമോ എനിക്ക്”….. “ഇപ്പൊ തരാ..” അതും പറഞ്ഞു ഫോൺ എടുത്തു വിളിച്ചു ശാന്ത ……. “ഇതാ ടീച്ചറെ”….. “ഹരി കുട്ടാ.. മോനെ ഭാമക്കു എങ്ങനെ ഉണ്ട് മോനെ ” അത് പറയുമ്പോ ടീച്ചറുടെ നാവ് കുഴഞ്ഞു…… “എന്താ… എന്താ അമ്മേ”….. “ടീച്ചറെ എന്താ…. എന്താ”….. “ഹരി ടീച്ചർക്കു വയ്യ നീ വേഗം വാ… ” അവരത് പറയുമ്പോഴേക്കും തളർന്നു വീണിരുന്നു ടീച്ചർ…… 🔥🔥🔥 നിർത്താതെ പെയ്യുന്ന മഴയിലും….. മുറ്റം നിറയെ ആളുകളെ കണ്ടതും നെഞ്ച് ഒന്ന് പിടഞ്ഞു ഹരിയുടെ തന്നെ സഹതാപത്തോടെ നോക്കുന്നവരെ കാണെ എന്ത് ചെയ്യണമെന്നറിയാതെ വണ്ടിയോട് ചേർന്നു നിന്നു. ഉണ്ണി വന്നു തോളിൽ തൊട്ടതും ഹരി ഒന്ന് ഞെട്ടി…… “ഹരി ടീച്ചറു പോയെടാ നിന്നെ വിളിച്ചു സംസാരിച്ചപ്പോ തന്നെ കുഴഞ്ഞു.”….. “നീ എന്താ പറയുന്നേ അമ്മ പോകാനോ എവിടെ പോകാൻ അങ്ങനെ ഒന്നും പോകില്ല അമ്മ……….. അമ്മ വിളിച്ചപ്പോ തന്നെ ഞാൻ ഓടി എത്തിയില്ലേ പിന്നെ എവിടെ പോകാൻ” അതും പറഞ്ഞു നടന്നു നീങ്ങുന്നവനെ ബലമായി ചേർത്തു പിടിച്ചു
ഉണ്ണി…… വെള്ളപുതച്ചു കിടക്കുന്ന അമ്മയെ കാണെ ഹൃദയം നുറുങ്ങി… ഒരു ഭാഗത്തു ജീവനു തുല്യം സ്നേഹിച്ചവൾ… മരണം വരിച്ച് തന്നെ താനാക്കിയ അമ്മയും പോയി.എല്ലാം തകർന്നവനെ പോലെ ഇരുന്നു ഹരി ഒന്ന് കരയാൻ പോലുമാവാതെ. താങ്ങായി ഉണ്ണിയും അവനോട് ചേർന്നു നിന്നു കർമ്മങ്ങളെല്ലാം കഴിഞ്ഞപ്പോ എല്ലാവരും ഒഴിഞ്ഞു ഉണ്ണിയും ശാന്തയേച്ചിയും മാത്രമായി. ചുമരോട് ചേർന്ന് ഹരി ഇരുന്നു ഒന്നും മിണ്ടാതെ ശൂന്യമായ അമ്മയുടെ കാട്ടിലിലേക്കു നോക്കി…… “ഹരി ഞങ്ങള് പോട്ടെ ഇനിയും നിന്നാ വീട്ടിൽ എത്താൻ വൈകും..”….. “മ്മ്” എന്ന് മൂളി ഹരി…. “ഉണ്ണി ശാന്തേച്ചിയെ നീ വീട്ടിലക്കുമോ…”….. “വേണ്ട മോനെ ഞാൻ പോകുന്നില്ല”….. “ഇന്നലെ വന്നതല്ലേ. ശാന്തേച്ചി പോയിക്കോ ഞാൻ നിന്നോളാം.”….. ഉണ്ണി പോകാൻ ഇറങ്ങിയതും ശാന്തയെ നിർബന്ധിച്ചു വണ്ടിയിൽ കയറ്റി ഉമ്മറപടിയിലേക്ക് കയറി ഹരി. പെട്ടെന്ന് മുറ്റത്തു നിൽക്കുന്ന ഓട്ടോയുടെ ശബ്ദം കേട്ടതും ഹരി പുറത്തേക്കു തന്നെ ഇറങ്ങി…..
അതിൽ നിന്നു ഇറങ്ങുന്നവളെ കാണെ സർവ്വ നിയന്ത്രണവും വിട്ട് ഓടി ഹരി… അവന്റെ മുന്നിൽ അവള് മാത്രമെ ഉണ്ടായിരുന്നുള്ളൂ ആ ഒരു മുഖം മാത്രം…… “സത്യ അമ്മ പോയെടി എന്നെ തനിച്ചാക്കി പോയി” എന്നും പറഞ്ഞു ഇറുകെ പുണർന്നു ഹരി…… സത്യ ആദ്യമൊന്നു പകച്ചു പോയെങ്കിലും പിന്നെ മെല്ലെ പുറത്തു തട്ടി കൊടുത്തു ഒരു കുഞ്ഞിനെ പോലെ കരയുന്ന ഹരിയെ കാണെ ഭാമയുടെ കണ്ണുകൾ നിറഞ്ഞോഴുകി…… “കരയല്ലേ കരി കരയല്ലേ” എന്നാ കുഞ്ഞിന്റെ കൊഞ്ചിയുള്ള സംസാരം കേൾക്കേയാണ് താൻ എന്ത ചെയ്തേ എന്നാ ബോധം ഹരിക്ക് ഉണ്ടായിരുന്നത്…… “സോറി…. സോറി സത്യ ഞാൻ അറിയാതെ… കേശവവേട്ട സോറി ഞാൻ അറിയാതെ…”….. അതും പറഞ്ഞു തിരിഞ്ഞു നടക്കുന്നവനെ അലിവോടെ നോക്കി കേശവൻ …… “മോനെ ഹരി ഞാൻ പോകുവാ സത്യ ഇവിടെ നില്കും നിനക്ക് കൂട്ടായി പിന്നെ കുഞ്ഞും”….. “അയ്യോ അതൊന്നും വേണ്ട ഏട്ടാ.”….. “നിർബന്ധം പിടിച്ചു ഡിസ്ചാർജ് വാങ്ങി ഭാമയെ ഞാനും എതിർത്തില്ല…
കുഞ്ഞു ഇപ്പൊ ഒറ്റക്ക് അല്ലെ കിങ്ങിണി മോള് നിനക്ക് ഒരു ആശ്വാസമായിരിക്കും”….. ഹരി മറുത്തു പറയുന്നതിനു മുൻപേ ഭാമ കുഞ്ഞിനെ എടുത്തു അകത്തേക്കു നടന്നിരുന്നു…… “മോനെ എന്റെ മോളെ നോക്കണേ ഇനി എന്തേലും പറ്റിയ ഈ വൃദ്ധന് അത് താങ്ങാൻ കഴിയില്ല” അതും പറഞ്ഞു നടന്നു നീങ്ങി കേശവൻ മുണ്ടിൻ തലപ്പാൽ കണ്ണ് തുടച്ചു കൊണ്ട്…… അകത്തേക്കു കയറുമ്പോ തന്നെ കണ്ടു തറയിൽ കളിപ്പാട്ടം കൊണ്ട് കളിക്കുന്ന കിങ്ങിണിയെ അവളുടെ ചിരിയിൽ തന്റെ എല്ലാ സങ്കടവും അലിഞ്ഞു ഇല്ലാതെയാകുന്നത് പോലെ തോന്നി ഹരിക്കു…… അമ്മ കിടന്നാ കട്ടിലിലേക്കു മോളെ എടുത്തു നടക്കുമ്പോ ഇതു വരെയില്ലാത്താ ഒരു തണുപ്പ് തൊട്ടറിഞ്ഞു ഹരി.. സത്യയിൽ നിന്നു കേട്ടാ വാക്കുകൾ മനസിൽ നിറഞ്ഞു നീ മാത്രം അറിഞ്ഞ എന്റെ ശരീരം.. അപ്പൊ കിങ്ങിണി. അവള് തന്റെ മോളാണ് എന്നാ ഉറച്ച വിശ്വാസമായിരുന്നു ഹരിയിൽ നിറഞ്ഞു നിന്നത്. കുഞ്ഞിനെ നെഞ്ചോടു ചേർത്തു കിടക്കുമ്പോഴുo…….. തുടരും……….

by