രചന – ശ്രീ
“ഏട്ടൻ ഇതു എന്തൊക്കെയാ പറയുന്നേ…..”ഉണ്ണി ചോദിച്ചു
“നിങ്ങൾക് എന്താ പറഞ്ഞാൽ മനസ്സിൽ ആവാതെ…. അവളെ അവളുടെ വീട്ടിൽ ആക്കാൻ……”ശിവ പറഞ്ഞു….
“അത് നടക്കില്ല……”അവർ മൂന്ന് പേരും ഒരുമിച്ചു പറഞ്ഞു……
“എന്ത് കൊണ്ട്…. ഞൻ കാശ് കൊടുത്തു വിലക്ക് എടുത്തത് ആണ് അവളെ….. എന്റെ ആവശ്യം കഴിഞ്ഞു… ഇനി അവളെ വേണ്ടാ….. അവളുടെ ജീവന് എന്തെങ്കിലും പറ്റിയാൽ ഞൻ അതിനു കാരണം ആകും…. അത് കൊണ്ട് ഇതു ഇവിടെ വെച്ചു അവസാനിപ്പിക്കാം…..”ശിവ പറഞ്ഞു….
“നീ ഇത്രയും ദുഷ്ടൻ ആവരുത് ശിവ….. ഒരു പെൺകുട്ടിയെ കാശ് കൊടുത്തു കല്യാണം കഴിക്കുക… എന്നിട്ട് പുല്ലു പോലെ വലിച്ചു എറിയുക…… നിനക്ക് പ്രാന്ത് ആണോ…..”അർജുൻ പറഞ്ഞു…
“നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ശെരി…. അവളെ ഇനി ഇവിടെ നിർത്താൻ പറ്റില്ല……. നാളെ തന്നെ പറഞ്ഞു വിട്ടേക്ക്…….”ശിവ പറഞ്ഞു….
“ഇല്ല… ഏട്ടാ… ഞൻ അതിനു സമ്മതിക്കില്ല….. എന്റെ ഏട്ടത്തി പാവം ആണ്… അതിന്ടെ ശാപം എന്റെ ഏട്ടന്റെ തലയിൽ വീഴരുത്……”ഉണ്ണി സങ്കടത്തോടെ പറഞ്ഞു…..
“രണ്ടു മാസം കൊണ്ട് അവൾ നിങ്ങളെ എല്ലാവരെയും കൈയിൽ എടുത്തു അല്ലെ……”ശിവ ദേഷ്യത്തോടെ പറഞ്ഞു….
“ശിവ നീ കുറച്ചു കൂടി മര്യാദക് സംസാരിക്കു….. നിനക്ക് അവളെ അറിയാൻ പാടില്ലാത്തത് കൊണ്ടല്ലേ നീ ഇങ്ങനെ എല്ലം സംസാരിക്കുന്നെ….. ഇനി അവളെ പറ്റി ഒന്നും സംസാരിക്കേണ്ട…. എല്ലാം അറിഞ്ഞു കൊണ്ടല്ലേ ഈ നാടകത്തിനു നിങ്ങൾ തെയ്യർ ആയതു…. എന്തായാലും ഇനി ഒരു 10മാസം….. അത് വരെ നീ അങ്ങ് ക്ഷെമിക്കു….. പിന്നെ അവളുടെ ജീവന് ആപത്തു വരാതെ ഞങ്ങൾ നോക്കി കോളാം….. അല്ലാതെ നിനക്ക് തോന്നുന്ന പോലെ വലിച്ചെറിയുക അല്ല ചെയ്യണ്ടേ……”അർജുൻ പറഞ്ഞു…..
“എന്നാൽ നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ കാണിക്ക്…… അവളും ഞാനും ആയി ഇനി യാതൊരു ബന്ധവും ഇനി ഉണ്ടാവില്ല……”അതും പറഞ്ഞു ശിവ ദേഷ്യത്തിൽ കാറിൽ കയറി പോയി….
“ഇത് ഒരു നടക്ക് പോകണ ലക്ഷണം ഒന്നും കാണുന്നില്ല……”അർജുൻ പറഞ്ഞു…
“എന്നാലും അർജു…. ഏട്ടൻ ഒരു വഴിക്കും അടുക്കുന്നില്ലലോ……ഏട്ടത്തിയെ കുറിച്ച് ആലോചിക്കുമ്പോൾ ആണ് എനിക്ക്……”
ഉണ്ണി പറഞ്ഞു….
“ഇനി ഒരു മാർഗമേ ഉള്ളൂ…. ശിവ സ്നേഹിച്ചത് രുദ്ര യെ ആണെന്ന് അറിയിക്കണം…… അതല്ലാതെ മറ്റൊരു വഴിയും നമുക്ക് ഇനി ഇല്ലാ……”അച്ചു പറഞ്ഞു…..
“പക്ഷേ….. ”
“ഒരു പക്ഷെയും ഇല്ലാ……”
“വാ… ഏതായാലും വീട്ടിലേക് പോകാം… ശിവ എപ്പോഴാണെന്ന് വെച്ചാൽ വരട്ടെ…..”
അവർ മൂന്ന് പേരും കാർ എടുത്ത് വീട്ടിലേക്ക് പോയി……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
“ഇവർക്കു എന്താ കാര്യം പറഞ്ഞാൽ മനസിലാകാത്തത്……അവളെ ഇവിടെ നിർത്തിയാൽ അവൾക് ആപത്തു ആണെന്ന് ഇവർക്ക് നന്നായി അറിയാം… പിന്നെ എന്തിനാണ് അവളെ ഇവിടെ പിടിച്ചു നിർത്തുന്നത്……”ശിവ ദേഷ്യം മുഴുവൻ ഡ്രൈവിങ്ങിൽ തീർത്തു……
പെട്ടന്ന് ആണ് ഒരു ഒമിനി വന്നു മുൻപിൽ ക്രോസ്സ് ചെയ്തു നിർത്തിയത്….. ശിവ ദേഷ്യത്തിൽ എന്തോ പറയാൻ വന്നതും അതിൽ നിന്ന് മൂന്നാല് ആളുകൾ ചാടി ഇറങ്ങി…..കാണുമ്പോൾ അറിയാം എല്ലാം നല്ല അസൽ ഗുണ്ടകൾ ആണെന്ന്…… ശിവ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…..”ആര് പറഞ്ഞു വിട്ടതാണ് നിന്നെയൊക്കെ…..”ശിവ ചോദിച്ചു…….
“അത് പറഞ്ഞാൽ ശെരിയാവില്ലലോ സാറേ….”കൂട്ടത്തിൽ ഒരുവൻ പറഞ്ഞു…..
കൂടെ നിന്ന ഒരുത്തൻ ഓടി വന്നു ശിവയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി…..
ശിവ തെറിച്ചു റോഡ് സൈഡിലേക്ക് വീണു……ശിവ അവ്ടെന്നു ചാടി എഴുനേറ്റു…. പിന്നെ അവന്മാരെ തലങ്ങും വിലങ്ങും തല്ലി……4ഗുണ്ടകളെയും അവൻ അടിച്ചു അവശൻ ആക്കി….. അപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിൽ നിന്നു ആരോ ഇറങ്ങി വന്നു ശിവയുട തലയിൽ ഒരു ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു…. ശിവ തലയിൽ കൈ വെച്ചു….. ആ ഇരുമ്പ് ദണ്ഡ് കൊണ്ട് തന്നെ അവനെ അയ്യാൾ പൊതിരെ അടിച്ചു…… അവസാനം ബോധം മറഞ്ഞു ശിവ അവിടെ വീണു……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
“ശിവയെ വിളിച്ചിട്ട് കിട്ടുന്നില്ലലോ……ഇവൻ ഇതു എവിടെ പോയി കിടക്കുവാണോ എന്തോ…..”അർജു പറഞ്ഞു…
“എന്റെ ഏട്ടാ അവൻ വല്ല ബാറിലും ആയിരിക്കും….. അവനു ഇടക്ക് ഇങ്ങനെത്തെ അസുഖം ഉണ്ട്…… ചിലപ്പോൾ രാവിലെ ആണ് എത്തുകi….. ഏട്ടൻ ടെൻഷൻ അടിക്കേണ്ട….. അവനെ ഇനി നാളെ നോക്കിയാൽ മതി…..”അച്ചു പറഞ്ഞു….
“എന്ത് നല്ല സ്വാഭാവം ആയിരുന്നു ഏട്ടന്റെ……. എത്ര പെട്ടെന്ന് ആണ് എല്ലാം മാറി മറിഞ്ഞത്…..”ഉണ്ണി പറഞ്ഞു….
“എല്ലാം ശെരിയാകും ഉണ്ണി… നമുക്ക് നമ്മുടെ പഴയ ശിവയെ കിട്ടും… തല്ക്കാലം നമുക്ക് പോയി കിടക്കാം…. അവനെ നമുക്ക് നാളെ മര്യാദ പഠിപ്പിക്കാം…. വാ….”എന്നും പറഞ്ഞു അർജംനും ഉണ്ണിയും അച്ചുവും അവരുടെ റൂമിലേക്കു പോകാൻ ഒരുങ്ങി…..
ശിവയുടെ റൂമിന്റെ വാതിൽക്കലിൽ രുദ്ര നിൽക്കുണ്ടായിരുന്നു….
“രുദ്ര ഇത് വരെ ഉറങ്ങിയില്ലേ….”അർജുൻ ചോദിച്ചു….
“അത് പിന്നെ….. ശിവ…. അല്ല… ഏട്ടൻ… ഇത് വരെ വന്നില്ലല്ലോ……”രുദ്ര പറഞ്ഞു…
“ഓഹോ… അപ്പോൾ കെട്ടിയവൻ വന്നാലേ ഉറക്കം വരുള്ളു അല്ലെ….”അച്ചു കളിയായി ചോദിച്ചു……
“ഇതാണോ ഏട്ടാ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂതിങ്കൾ ആകുന്ന ഭാര്യ……”ഉണ്ണിയും രുദ്രയെ കളിയാക്കി ചോദിച്ചു…..
രുദ്ര അത് കണ്ടു മുഖം വീർപ്പിച്ചു……അത് കണ്ടിട്ട അർജുൻ പറഞ്ഞു….”എന്റെ രുദ്രേ അവനെ ഇനി നാളെ നോക്കിയാൽ മതി….. രുദ്ര പോയി കിടന്നോളു……”
“മ്മ്….”അവൾ മടിച്ചു മടിച്ചു അകത്തേക്കു പോയി……
കിടന്നിട്ടും രുദ്രയുടെ മനസു അസ്വസ്ഥം ആയിരുന്നു….ഹ്രദയം പട പട ഇടിക്കുന്നു…. വല്ലാത്ത ഒരു ബുദ്ധിമുട്ട് അവളെ വന്നു മൂടി……. അവൾ എഴുനേറ്റ് അർജുൻടെ മുറിയിൽ ചെന്നു വാതിലിൽ മുട്ടി……
അർജുൻ ഡോർ തുറന്നു…….
“എന്ത് പറ്റി രുദ്ര….. എന്തെങ്കിലും പ്രശ്നം ഉണ്ടോ “അർജുൻ ചോദിച്ചു…..
“അർജു… എനിക്ക് കിടന്നിട് ഉറക്കം വരുന്നില്ല…. ശിവക്ക് എന്തോ ആപത്തു സംഭവിച്ചിരിക്കുന്നത് പോലെ തോന്നുന്നു…. അർജു… ഒന്ന് പോയി ശിവ എവിടെ എന്ന് അന്നെഷിക്കാമോ……”രുദ്ര പറഞ്ഞു……
രുദ്രയുടെ മുഖത്തെ പേടിയും ആവലാതിയും കണ്ടു അർജുന് ചിരി വന്നു…. എങ്കിലും അവളുടെ ടെൻഷൻ മാറാൻ വേണ്ടി അവൻ അവളെ സമാധാനിപ്പിച്ചു….
“അവൻ ഒന്നും വരില്ല രുദ്ര….. താൻ ഒന്ന് ടെൻഷൻ ആവാതെ ഇരിക്കു…..”അർജുൻ പറഞ്ഞു…..
അപ്പോഴാണ് ഫോണും ആയി അച്ചു ടെൻഷനോടെ വരുന്നത്..
“ഏട്ടാ… ശിവക്ക് ഒരു ആക്‌സിഡന്റ്…. ഹോസ്പിറ്റലിൽ ആണ്….. കുറച്ചു സീരിയസ് ആണ്…. നമുക്ക് പെട്ടന്ന് അവിടെ എത്തണം…….”അച്ചു പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി…. രുദ്രയുടെ കണ്ണിൽ നിന്നും കണ്ണ് നീർ ധാരയായി ഒഴുകി……വേഗം തന്നെ എല്ലാവരും കൂടി കാറിൽ കയറി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു…….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
Icu വിനു മുൻപിൽ കരഞ്ഞു തളർന്നു അവൾ ഇരുന്നു…… മറ്റുള്ളവരുടെ അവസ്ഥയും അത് തന്നെ ആയിരുന്നു…. തന്റെ സഹോദരന് വേണ്ടി കണ്ണ് നീരോടെ പ്രാർത്ഥിച്ചു അവർ അവിടെ ഇരുന്നു…..
കുറച്ചു കഴിഞ്ഞു ഡോർ തുറന്നു ഒരു നേഴ്സ് പുറത്തേക്ക് വന്നു…..”ഈ പെഷ്യന്റ നു urgent ആയി o+ve ബ്ലഡ് വേണം…. ആരെ എങ്കിലും പെട്ടെന്ന് കൊണ്ട് വരണം…….”
അച്ചു ഫോൺ എടുത്തു ആരെയോ വിളിക്കാൻ ഒരുങ്ങിയതും “സിസ്റ്റർ…. എന്റെ o+ve ആണ്… ഞൻ കൊടുക്കാം അദ്ദേഹത്തിന് blood……”രുദ്ര പറഞ്ഞു കൊണ്ട് അവരുടെ കൂടെ പോയി…..
Blood എടുത്ത് കഴിഞ്ഞു രുദ്രയെ പുറത്തേക്ക് വിട്ടു…… കുറച്ചു നേരം കഴിഞ്ഞതും ഡോർ തുറന്നു ഡോക്ടർ പുറത്തു വന്നു…… എല്ലാവരും ഡോക്ടറോട് തിരക്കി….. ഡോക്ടർ പറഞ്ഞു…..”കൃത്യ സമയത്ത് എത്തിച്ചത് കൊണ്ട് ആൾക്ക് കാര്യം ആയി ഒന്നും പറ്റിയില്ല….. കുറച്ചു blood അധികം പോയിട്ടുണ്ട്……. പിന്നെ തലയിൽ എന്തോ ഭാരം ഉള്ള സാദനം കൊണ്ട് അടി കിട്ടിയിട്ടുണ്ട്…. പിന്നെ ബോഡിയിൽ അങ്ങങ്ങായി ചെറിയ പരുക്കുകൾ ഉണ്ട്… എന്തയാലും പേടിക്കാൻ ഒന്നും ഇല്ലാ…… നാളെ റൂമിലേക്കു ഷിഫ്റ്റ് ചെയ്യാം…..”
ഡോക്ടറുടെ മറുപടി കേട്ടതും എല്ലാവർക്കും ആശ്വാസം ആയി….. രുദ്ര തന്റെ താലി മാലയും കൂട്ടി പിടിച്ചു ദൈവത്തിനോട് നന്ദി പറഞ്ഞു…….
“പ്രണയം ആണല്ലേ രുദ്രക്ക് അവനോട്…..”കണ്ണുകൾ അടച്ചു ചാരി ഇരിക്കുന്ന രുദ്രയോട് അർജുൻ ചോദിച്ചു…..
അതിനു മറുപടി ആയി അവനെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു…..”പ്രണയം ആണ് രുദ്രക്ക് ശിവയോട്….. തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും തോന്നിയ പ്രണയം……..”
അവളുടെ മറുപടിയിൽ അർജുൻടെ മുഖത്തു ആയിരം പൂത്തിരി വിരിഞ്ഞു…
എന്നിട്ട് അവൻ അവളോട് പറഞ്ഞു….
“തിരിച്ചു കിട്ടും രുദ്രേ….. ശിവരുദ്ര ആയി നിങ്ങൾ ജീവിക്കും…..”
അതിനും അവൻ അവളെ നോക്കി ചിരിച്ചു…….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പിറ്റേന്ന് തന്നെ ശിവയെ റൂമിലേക്ക് മാറ്റി….
രുദ്രയെ ഒഴികെ മറ്റു എല്ലാവരെയും അവൻ നോക്കി ചിരിച്ചു….
“എനിക്കിട്ട് പണിതവരെ ജീവനോടെ വെച്ചിട്ടുണ്ടോ….”ശിവ അവരോട് ചോദിച്ചു..
“കുറച്ചു ജീവൻ ബാക്കി വെച്ചിട്ടുണ്ട് ഏട്ടാ…. ഏട്ടനും അവരെ ഒന്ന് പെരുമാറണ്ടേ അതിനു വേണ്ടി……”ഉണ്ണി മറുപടി പറഞ്ഞു……
അർജുനും ഉണ്ണിയും അച്ചുവും ചേർന്നു ശിവയെ കെട്ടിപിടിച്ചു……4പേരുടെയും കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി……
“നിങ്ങൾ കൂടെ ഉള്ളപ്പോൾ എനിക്ക് വല്ലതും പറ്റുമോടാ…..”ശിവ അവരോട് ചോദിച്ചു…..
“നീ കൂടുതൽ ഡയലോഗ് അടിക്കണ്ട…. ബാക്കി ഉള്ളവർ ഇന്നലെ തീ തിന്നുക ആയിരുന്നു…… അർജുൻ പറഞ്ഞു…
“എന്തായാലും ഇനി നിങ്ങളുടെ കൂടെ കുറച്ചു ദിവസം ഇരിക്കാൻ ഒരു കാരണം ആയി അല്ലോ……”ശിവ പറഞ്ഞു…… അവൻ കളിയായി ആണ് പറഞ്ഞത് എങ്കിലും അവരുടെ മുഖം വാടി…… പിന്നീട് അവന്റെ മൂഡ് മാറ്റാൻ ആയി അവർ ഓരോ തമാശകൾ പറഞ്ഞു കൊണ്ടിരുന്നു….
ഇതെല്ലാം കണ്ടു മാറി നിന്നിരുന്ന രുദ്രയെ അപ്പോഴാണ് അർജുൻ ശ്രെദ്ധിച്ചത്….
“ശിവ…. ശെരിക്കും നന്ദി പറയേണ്ടത് ദൈവത്തിനോടല്ല…. ഈ രുദ്രയോട് ആണ്….. നിനക്ക് blood തന്നത് ഇവൾ ആണ്… ഇന്നലെ രാത്രി മുതൽ ഊണും ഉറക്കവും ഇല്ലാതെ നിനക്ക് വേണ്ടി പ്രാർത്ഥിച്ചു ഇരിക്കുവായിരുന്നു രുദ്ര…… ഇപ്പോഴാണ് ആൾക്ക് ഒന്ന് ആശ്വാസം ആയതു തന്നെ……”അർജുൻ ശിവയോട് പറഞ്ഞു…..
അത് കേട്ടതും ശിവ ഒരു നിമിഷം അവളെ നോക്കി….. കണ്ണുകൾ കോരുത്തതും അവൻ നോട്ടം മാറ്റി……
അപ്പോഴാണ് ഡോർ തുറന്നു ശിവയുടെ അച്ഛനും അമ്മയും വന്നത്…….. രാമചന്ദ്രൻ നെ കണ്ടതും എല്ലാവരുടെയും മുഖം ദേഷ്യം കൊണ്ട് ചുവന്നു…. എങ്കിലും അവർ പുറത്തു കാണിക്കാതെ നിന്നു…..
രേവതി കരഞ്ഞു കൊണ്ട് ശിവയെ കെട്ടി പിടിച്ചു….. ശിവ അവരെ ആശ്വാസപ്പിച്ചു….
രാമചന്ദ്രൻ ശിവയുടെ അടുത്തേക്ക് വന്നു……”മോനെ….. ഈ അച്ഛനോട് ക്ഷെമിക്കണം….. ഒരുപാട് തെറ്റുകൾ ഞൻ നിന്നോട് ചെയ്തു…. കാശിനു വേണ്ടി ഞൻ എന്റെ മക്കളെ മറന്നു…… ഇനി ഉള്ള കാലം എനിക്ക് നല്ല രീതിയിൽ എന്റെ മക്കളും ആയി ജീവിക്കണം എന്നാണ് ആഗ്രെഹം…. നിങ്ങൾ വീട്ടിലേക്ക് തിരിച്ചു വരണം… ഈ പാപിയോട് പൊറുക്കണം…….”അയ്യാൾ ശിവയുടെ കാൽക്കൽ വീണു കരഞ്ഞു പറഞ്ഞു…… രേവതിയെ നോക്കിയപ്പോൾ അച്ഛൻ അല്ലെ ക്ഷമിക്കെടാ എന്ന് പറഞ്ഞു…… രാമചന്ദ്രനോട് എല്ലാവർക്കും അലിവ് തോന്നി… പശ്ചാത്തപത്തെക്കാൾ വലിയ പാപ മോചനം ഇല്ലല്ലോ…..
അയ്യാളുടെ കണ്ണുകൾ നിറഞ്ഞു…. അവരെല്ലാവരും രാമചന്ദ്രൻ നെ ചേർത്ത് പിടിച്ചു അശ്വസിപ്പിച്ചു…….. മാറി നിന്നിരുന്ന രുദ്രയുടെ അടുത്തേക്ക് അദ്ദേഹം ചെന്നു… രുദ്രയുടെ കൈകൾ കൂട്ടി പിടിച്ചു അവളോടും ക്ഷേമ ചോദിച്ചു….. അവൾ അദ്ദേഹത്തിനെ ചേർത്തു നിർത്തി അശ്വസിപ്പിച്ചു…….
(തുടരും…..)

by