രചന – കാന്താരി
പിറ്റേന്ന് രാവിലെ ജനൽ വഴി വന്ന സൂര്യ പ്രകാശം മുഖത്തടിച്ചതും കണ്ണുകൾ ചിമ്മി ചിമ്മി ഐശു തുറന്നു.
സമയം നോക്കിയപ്പോൾ 7.00ആയി ആദ്യം ദിവസം തന്നെ ലേറ്റ് ആയോന്ന് കരുതി അവൾ എഴുനേൽക്കാൻ നോക്കിയപ്പോൾ അതിന് കഴിയാതെ ഐശു വീണ്ടും കിടന്നു പോയി. അപ്പോഴാണ് തന്നെ ചുറ്റി പിടിച്ചു വയറിൽ തല വെച്ച് കിടക്കുന്ന സിദ്ധുവിനെ അവൾ കണ്ടത്.
ശാന്തമായി അവൻ ഉറങ്ങുന്നത് കണ്ടപ്പോൾ ഐശുന്റെ മനസ്സിൽ രാത്രി നടന്ന കാര്യങ്ങൾ ഓർമ വന്നതും നാണം കൊണ്ട് അവളുടെ മുഖം ഒന്ന് ചുവന്നു. കുറച്ചു നേരം അവൻ ഉറങ്ങുന്നത് നോക്കി ഇരുന്ന ശേഷം അവൾ മെല്ലെ അവനെ മാറ്റി അലമാരയിൽ നിന്നും ഡ്രസ്സ് എടുത്തു ബാത്റൂമിൽ കേറി.
ഐശു ഫ്രഷ് ആയി വന്നപ്പോഴും സിദ്ധു നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു.
അത് കണ്ടപ്പോൾ അവൾ അവനെ ശല്യം ചെയ്യാതെ മുറിയിൽ നിന്നും പുറത്തേക് നടന്നു.
താഴെ ചെന്നപ്പോൾ ആളനക്കം ഒന്നുമില്ലാത്തത് കണ്ടു ഐശു നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ യശോദമ്മ ഭക്ഷണം ഉണ്ടാകുകയായിരുന്നത് കണ്ടപ്പോൾ ഐശു അവരെ പുറകിൽ കൂടി ചെന്നു കെട്ടിപിടിച്ചു .
“ഗുഡ് മോർണിംഗ് അമ്മേ… ”
“ആഹാ എഴുന്നേറ്റോ കാന്താരി… അതാ ആ ഫ്ലാസ്ക്ൽ കാപ്പി ഉണ്ട് എടുത്തു കുടിച്ചോ ”
യശോദമ്മ പറഞ്ഞപ്പോൾ അവരെ വിട്ട് മാറി ഒരു ഗ്ലാസ്ൽ കാപ്പി എടുത്തു ഐശു സ്ലബ്ൽ കേറി ഇരുന്നു.
“അമ്മായിമാരും പടകളുമൊക്കെ എവിടെ പോയി അമ്മേ… ”
“അവരൊന്നും എഴുന്നേറ്റില്ല ”
“അതെന്തേ… ”
“ഇവിടെ വന്നാൽ ആർക്കും അനങ്ങാൻ പറ്റില്ലല്ലോ. പിന്നെ അച്ഛനെ കാണിക്കാൻ എന്തെങ്കിലും ചെയ്യും അത്ര തന്നെ മോൾക്ക് അറിയാലോ ”
“ഞാൻ കാരണം ഇപ്പൊ എല്ലാവരും നിങ്ങളോടൊക്കെ ദേഷ്യമായല്ലേ ”
തല കുനിച്ചു ഇരുന്നു ഐശു പറഞ്ഞപ്പോൾ അത് കണ്ടു യശോദമ്മ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ മുഖം ഉയർത്തി പിടിച്ചു.
“എന്റെ മോളെ… അതിന് നീ ഒന്നും ചെയ്തില്ലല്ലോ. തെറ്റെല്ലാം അവരുടെ ഭാഗത്തു തന്നെയാണ് ഒന്നും ചോദിക്കേ പറയേ ചെയ്യാതെ അവരല്ലേ എല്ലാം തീരുമാനിച്ചത് അത് അനുസരിക്കാൻ നമ്മൾ എന്താ അടിമകളാണോ. നമുക്കുമില്ലേ ഇഷ്ട്ടങ്ങൾ ഒക്കെ അത് ഒക്കെ പോട്ടെന്നു വെക്കാം ഒന്നും അറിയാത്ത നിന്നെ അവരൊക്കെ കൂടി എന്തോരം ഉപദ്രവിച്ചു.
അതൊക്കെ ഒരുകാലത്തും മറക്കാൻ പറ്റില്ല. എത്രയും വേഗം എല്ലാം പോയാൽ മതിയായിരുന്നു. ഇപ്പൊ തല്ക്കാലം മോള് അവരെ പേടിച്ചു നിൽക്കൊന്നും വേണ്ട. ഞങ്ങളൊക്കെ ഇല്ലേ അത് കൊണ്ട് എന്റെ മോള് ഓരോന്ന് ആലോചിച്ചു വിഷമിക്കാതെ ദാ… ഈ കാപ്പി അവനു കൊണ്ട് കൊടുത്തു എഴുനെല്പിക് എന്നിട്ട് വേഗം റെഡി ആകാൻ പറ അമ്പലത്തിൽ പോകാനുള്ളതാ… ”
അത്രേ പറഞ്ഞു ഐശുന്റെ കയ്യിൽ യശോദമ്മ ഒരു ഗ്ലാസ് കാപ്പി കൊടുത്തപ്പോൾ അതും വാങ്ങി ഒന്ന് ചിരിച്ചു കൊണ്ട് ഐശു മുറിയിലെക്ക് പോകനായി നിന്നതും ജയന്തി അവരുടെ മുറിയിൽ നിന്നും ഇറങ്ങി വന്നു.
അത് കണ്ടപ്പോൾ അവരെ മൈൻഡ് ചെയ്യാതെ ഐശു മുകളിലെക്ക് പോയി.
“നിന്റെ അഹങ്കാരം ഞാൻ തീർത്തു തരുന്നുണ്ട് മോളെ… ”
ഐശു പോകുന്നത് നോക്കി ജയന്തി സ്വയം പറഞ്ഞു.
“സിദ്ധുവേട്ടാ. എഴുനേറ്റെ… ”
“മ്മ്… ”
സിദ്ധുവിനെ ഐശു തട്ടി വിളിച്ചതും ഒന്ന് മൂളി കൊണ്ട് സിദ്ധു ഐശുവിന്റെ മടിയിൽ തല വെച്ച് വീണ്ടും കിടന്നു.
“അയ്യടാ. എഴുന്നേൽക് അമ്മ അമ്പലത്തിൽ പോകാൻ പറഞ്ഞിട്ടുണ്ട്. എഴുനേറ്റു റെഡിയായി വാ ”
“എനിക്ക് വയ്യ ക്ഷീണമാ”
ഐശുനെ ഒന്ന് നോക്കി കൊണ്ട് സിദ്ധു പറഞ്ഞതും ഐശു അവനെ ഒന്ന് തുറിച്ചു നോക്കി.
“അയ്യോ… ഇവിടെ എല്ലാം സഹിച്ച ഞാൻ പയർ മണി പോലെ നടക്കുവാ അപ്പോഴാ ”
“ആണോ… എന്നാ വാ ഒരു റൗണ്ട് കൂടി പോകാം”
“അയ്യാ അങ്ങനെ ഇപ്പൊ വേണ്ട എഴുനേറ്റു വാ ഞാൻ താഴെ ഉണ്ടാകും ”
ഐശുനെ പിടിച്ചു കൊണ്ട് സിദ്ധു പറഞ്ഞതും ഐശു അവനെ തള്ളി മാറ്റി പറഞ്ഞു കൊണ്ട്
താഴേക്കു ഓടി.
അവൾ പോയി കഴിഞ്ഞു സിദ്ധു റെഡിയായി താഴേക്കു ചെല്ലുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാനായി ഇരുന്നിരുന്നത് കണ്ടു സിദ്ധുവും അവർക്കൊപ്പം പോയി ഇരുന്നു.
“മോള് ഇരിക് അമ്മ വിളമ്പി തരാം… ”
ഐശുവിന്റെ കയ്യിൽ നിന്നും പാത്രം വാങ്ങി കൊണ്ട് യശോദമ്മ അവളെ സിദ്ധുവിന്റെ അടുത്തിരുത്തി.
അവൾ അടുത്തിരുന്നതും സിദ്ധു ഐശുവിന്റെ ടോപ്പ്ന്റെ ഉള്ളിൽ കൂടി കയ്യിട്ട് അവളുടെ വയറിൽ ഒന്ന് പിച്ചി അതിൽ ഐശു ഒന്ന് പൊങ്ങി. പെട്ടന്ന് ആയതിനാൽ ഐശു ആരെങ്കിലും കണ്ടോന്ന് നോക്കിയതും ജയന്തിയും കാവ്യയും അത് കൃത്യമായി കണ്ടിരുന്നത് കണ്ടു ഐശു അവരെ നോക്കി ഒന്നിളിച്ചു കാണിച്ചു. ശേഷം സിദ്ധുവിനെ ഒന്ന് നോക്കിയതും ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നവനെ കണ്ടു ഐശു വാ പൊളിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഐശുവും സിദ്ധുവും അമ്പലത്തിൽ പോകാനായി ഇറങ്ങി. അവർക്കൊപ്പം തന്നെ ആദിയും ഭാമയും കൂടി പോയി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“ഹ്മ്മ്… അവളുടെ ഒരു അഹങ്കാരം. കെട്ടു കഴിഞ്ഞപ്പോൾ റാണി ആയ പോലെയാ അവളുടെ ഭാവം. ”
“അമ്മ ഒന്ന് നിർത്തുന്നുണ്ടോ. കിട്ടിയതൊന്നും പോരെ”
ജയന്തി ദേഷ്യത്തിൽ പറഞ്ഞതും അത് കേട്ടു കാവ്യ ചോദിച്ചു.
“എനിക്ക് പറ്റുന്നില്ലടി മോളെ… നിനക്ക് കിട്ടേണ്ടതാ ആ പെണ്ണ് കൊണ്ട് പോയത്. ഇതിനിടയിൽ അവളിലായിരുന്നെങ്കിൽ സിദ്ധുന്റെ ഭാര്യയായി ഈ വീടിന്റെ മരുമകളായി സിദ്ധുന്റെ കമ്പനി നിന്റെ പേരിലായി സുഖമായി കഴിയാമായിരുന്നു.
ഇതിപ്പോ ഒന്നുമില്ലത്ത അവസ്ഥയായി പോയി”
“നീ ഇങ്ങനെ വിഷമിച്ചിട്ടു എന്താ കാര്യം എല്ലാം കഴിഞ്ഞില്ലേ അത് വിട്ടേക്ക് ജയന്തി ”
ജയന്തി പറഞ്ഞത് കേട്ടു രാമഭദ്രൻ പറഞ്ഞതും ജയന്തി അയാൾക് നേരെ ചെന്നു.
“ദെയ് മനുഷ്യ… മിണ്ടാതെ ഇരുന്നോ. ഞാനാകെ ഭ്രാന്ത് പിടിച്ചു നിൽക്കുവാ… ഏത് നേരത്ത് ആണാവോ തന്റെ കൂടെ ഒക്കെ ഇറങ്ങി പോരാൻ എനിക്ക് തോന്നിയത് ”
“ഓഹോ… ഇപ്പൊ ഇങ്ങനെ ആയോ. വെറുതെ നിന്ന മനുഷ്യന്റെ പുറകെ നടന്നു ആത്മഹത്യാ ഭീഷണി മുഴക്കി കൂടെ പോന്നതും പോരാ… ഇപ്പൊ കുറ്റം മൊത്തം എനിക്ക് ല്ലേ ”
“അതിന് ഞാൻ കരുതിയോ നിങ്ങളുടെ ബിസ്സിനെസ്സ് പൊട്ടി പാളിസ് ആക്കുമെന്ന്. എല്ലാം എന്റെ വിധി ”
നെഞ്ചിൽ കൈ വെച്ച് ജയന്തി പറഞ്ഞതും അത് കേട്ടു ദേഷ്യത്തിൽ രാമഭദ്രൻ എഴുന്നേറ്റു പോയി.
“മോളെ… നീ ഒന്നും കൂടി മനസ്സ് വെച്ചാൽ അതിങ്ങളെ രണ്ടിനെയും നമുക്ക് പിരിക്കാം… ”
“അമ്മ ഒറ്റക്ക് അങ്ങ് പിരിച്ചോ. എനിക്കിനി തല്ലു കൊള്ളാൻ വയ്യ ”
കാവ്യയുടെ അടുത്ത് ചെന്ന് തലോടി കൊണ്ട് ജയന്തി പറഞ്ഞതും അവരുടെ കൈ തട്ടി മാറ്റി പറഞ്ഞു കൊണ്ട് കാവ്യ എഴുന്നേറ്റു പോയി.
“ആ പ്രതീക്ഷയും പോയി. ഇനി ആ ചെക്കൻ എന്തൊക്കെ കാണിച്ചു കൂട്ടുമോ എന്തോ. അവനെങ്കിലും എന്തെങ്കിലും ചെയ്താൽ മതിയായിരുന്നു ”
എല്ലാവരും പോയതും മാനത്തെക്ക് നോക്കി കൊണ്ട് ജയന്തി സ്വയം പറഞ്ഞു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“സിദ്ധു… നീ എന്ത് പണിയാ ചെയ്തത് അവനെ എന്തിനാ വിട്ടത് ”
അമ്പലത്തിൽ നിന്ന് തൊഴുതു ഇറങ്ങിയതും ആദി സിദ്ധുവിനോട് ചോദിച്ചു.
“അവനെ ഇനി നമുക്ക് എന്തിനാ… കിട്ടേണ്ടത് എല്ലാം കിട്ടിയില്ലേ ”
“എന്ന് കരുതി അങ്ങനെ വിടാമോ. ആ കിരണിപ്പോ എല്ലാം അറിഞ്ഞു കാണും ”
“അറിയണം. അതിന് വേണ്ടി തന്നെയാ ഞാനവനെ വിട്ടത്. ഇത് ചെറിയ ഒരു മരുന്നാ… ചിലപ്പോൾ ഇതോടെ അവനെല്ലാം നിർത്തും ഇല്ലെങ്കിൽ അവൻ വീണ്ടും വരും ”
“വീണ്ടും വന്നല്ലോ… ഇത് വരെ നമുക്ക് മാത്രം ആയിരുന്നു പ്രശ്നം. ഇനി മുതൽ അങ്ങനെ അല്ല അവൻ വീട്ടിൽ കേറി കളിച്ചാൽ കളി മാറും സിദ്ധു… ”
“അവൻ വരട്ടെ… അവനിട്ടു നല്ല ഡോസ്ൽ തന്നെ നമ്മൾ പണിയും. പിന്നെ വീട്ടിൽ കേറി കളിച്ചാൽ… അതവന്റെ അവസാനത്തെ കളി ആയിരിക്കും ”
വല്ലാത്ത ഭാവത്തിൽ സിദ്ധു പറഞ്ഞതും പെട്ടെന്ന് ഐശുവും ഭാമയും അവരുടെ അടുത്തേക്ക് ചെന്നു.
“എന്താ… അളിയനും അളിയനും തമ്മിൽ ഒരു രഹസ്യം പറച്ചിൽ ”
“ഒന്നുല്ലടി ഞങ്ങൾ വെറുതെ ഭാവി കാര്യങ്ങൾ പറയുക ആയിരുന്നു ”
“എന്ത് ഭാവി കാര്യം ”
“അല്ലാ… ഞങ്ങളിൽ ആരായിരിക്കും ഫസ്റ്റ് ട്രോഫി അടിക്കുന്നത് എന്ന്. ആദി പറയുവാ അവനാണ് ആദ്യം എന്ന് അപ്പോ ഞാൻ പറഞ്ഞു ഞാനാണെന്ന്. എന്താ നിന്റെ അഭിപ്രായം ”
“അയ്യേ… വൃത്തികെട്ടവന്മാർ വാ ഏട്ടത്തി നമുക്ക് പോകാം… ”
ഐശുവിന്റെ തോളിൽ കൈയിട്ടു കൊണ്ട് സിദ്ധു ചോദിച്ചതും അവന്റെ കൈ തട്ടി മാറ്റി പറഞ്ഞു കൊണ്ട് ഐശു ഭാമയെ കൂട്ടി മുന്നിൽ നടന്നു. അവർക്ക് പുറകെ ഒന്ന് ചിരിച്ചു കൊണ്ട് ആദിയും സിദ്ധുവും നടന്നു.
(തുടരും )

by