രചന – ശ്രീ
ശിവയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി നോക്കിയ അച്ചുവിന്റെ മുഖവും ദേഷ്യം കൊണ്ട് ചുവന്നു…….
“അച്ചു.. ഈ വീഡിയോ അയച്ചവനെ ഇന്നു തന്നെ കണ്ടു പിടിക്കണം … ഞൻ ഒന്ന് വീട് വരെ പോയിട്ടു വരാം……എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ ഫോണിൽ വിളിച്ചാൽ മതി…….”ശിവ അച്ചുവിനോട് പറഞ്ഞിട്ട് കാറിൽ കയറി വീട്ടിലേക് പുറപ്പെട്ടു….
അവന്ടെ ദേഷ്യം മുഴുവൻ അവൻ ഡ്രൈവിങ്ങിൽ തീർത്തു……
വീട്ടിൽ വന്നു കയറിയപ്പോൾ ഉള്ള കാഴ്ച കണ്ടു അവനു ഒന്ന് കൂടി ദേഷ്യം കയറി…… രുദ്രയുടെ കയ്യിലെ പാത്രത്തിൽ നിന്നും രുദ്ര അർജുനും ഉണ്ണിക്കും ഭക്ഷണം വാരി കൊടുക്കുന്നു……..മൂന്ന് പേരും കളി ചിരികൾ ആയി അവരുടെ ലോകത്ത് ആണ്….. ഫോണിൽ എന്തൊക്കെയോ കണ്ടു മൂന്ന് പേരും നോക്കി ചിരിക്കുന്നുണ്ട്…….
ഒരു നിമിഷം ശിവ അവരെ തന്നെ നോക്കി നിന്നു….. അർജുൻടെയും ഉണ്ണിയുടെയും മുഖത്തെ സന്തോഷം കണ്ടു ശിവയുടെ മനം നിറഞ്ഞു…… ഉള്ളു തുറന്നു അവർ ചിരിച്ചിട്ട് തന്നെ കുറെ നാളുകൾ ആയി…… ഇന്ന് ഈ കളി ചിരിയുടെ കാരണം രുദ്ര ആണോ…… അവൻ അവളെ നോക്കി….
ഒരു ലൈറ്റ് blue കളർ ചുരിദാർ ആണ് വേഷം…. കട്ടിയുള്ള പുരിക കൊടികൾക്കിടയിൽ ചെറിയ ഒരു പൊട്ടും നെറ്റിയിൽ സിന്ദൂരവും കാത്തിലേ കുഞ്ഞു ജിമിക്കിയും കഴുത്തിലെ താലി മാലയും അവൾക് അഴക് കൂട്ടി…ഉണ്ണിയും അർജുവും കളിയാക്കുമ്പോളുള്ള അവളുടെ പരിഭവവും അവളുടെ നീല നയനങ്ങളും അവളുടെ മൃദുവായ ചുണ്ടുകളും അവൻ നോക്കി നിന്നു…… നീളമുള്ള മുടി പിന്നിയിട്ടു മുൻവശത്തേക്ക് ഇട്ടിട്ടുണ്ട്…… ഉണ്ണി മുടിയുടെ അറ്റം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്നുണ്ട്….. അവരുടെ കളി ചിരികൾ എല്ലാം അവൻ ആസ്വദിച്ചു നിന്നു…….
“ഹാ.. നീ ഇതു എപ്പോൾ വന്നു….”അർജുൻടെ ചോദ്യം കേട്ട് ആണ് ശിവ രുദ്രയിൽ നിന്നു നോട്ടം മാറ്റിയത്…..
അവൻ ഒന്ന് ചമ്മി അവരുടെ അടുത്തേക്ക് ചെന്നു……..
“ഞൻ ദേ ഇപ്പോൾ വന്നൊള്ളു…..നിങ്ങൾ വലിയ തിരക്കിൽ ആയത് കൊണ്ട് ആണ് ഞൻ വിളിക്കാതെ ഇരുന്നത്……”ശിവ പറഞ്ഞു……
“എന്ത് തിരക്ക്…… ഞങ്ങൾ ഏട്ടത്തിയുടെ കൂടെ ചുമ്മാ സംസാരിച്ചു ഇരിക്കുവായിരുന്നു….. ഏട്ടത്തി കാണുന്നത് പോലെ അല്ല ഏട്ടാ…. ആള് കില്ലാഡി ആണ്.. ഇടക്ക് കുറച്ചു കുശുമ്പ് ഉണ്ടോന്നു ഡൌട്ട് ഇണ്ട്…..”ഉണ്ണി ശിവയോട് പറഞ്ഞതും ശിവ രുദ്രയെ നോക്കി….. നോക്കുമ്പോൾ അവൾ ഉണ്ണിയെ നോക്കി കണ്ണുരുട്ടുന്നു…. ശിവക്ക് അത് കണ്ടു ചിരി വന്നെങ്കിലും അവൻ അത് സമർത്ഥമായി ഒളിപ്പിച്ചു…
“ഏട്ടന് പായസം വേണ്ടേ…. ഏട്ടത്തി ഉണ്ടാക്കിയത് ആണ്…. Super ആണ്….. കഴിച്ചു നോക്കിയേ…..”ഉണ്ണി പറഞ്ഞു…
രുദ്ര പായസം പകർത്തി ശിവക്ക് കൊടുത്തു….. ശിവ അത് കുടിച്ചു നോക്കിയതും അവന്ടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു…..
“രുദ്ര…. പായസം കൊള്ളാം….”അവൻ അവളോട് പറഞ്ഞതും അവരെല്ലാം വായ പൊളിച്ചു ഇരുന്നു……
“അല്ല… ശിവ… അച്ചു എവിടെ…..”അർജുൻ ചോദിച്ചു….
“അത്…. രുദ്ര ഒന്ന് അകത്തേക്ക് പോയെ… ഞങ്ങൾക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…….”ശിവ രുദ്രയോട് പറഞ്ഞതും അവൾ അകത്തേക്കു കയറി പോയി……
ശിവ വീഡിയോ അവരെ കാണിച്ചു…. വീഡിയോ കണ്ട ഉണ്ണിയുടെയും അർജുൻടെയും മുഖം ദേഷ്യം കൊണ്ട് ചുവന്നു……. അർജുൻടെയും ഉണ്ണിയുടെയും കൂടെ പൂർണ ###ആയി കിടക്ക പങ്കിടുന്ന രുദ്ര അതായിരുന്നു വീഡിയോ…….
ശിവയുടെ ഫോൺ ബെൽ അടിച്ചു….. “ശിവ ഇതു മേഘയുടെ ചതി ആണ്… ഫോട്ടോ മോർഫ് ചെയ്തു എടുത്തിരിക്കുന്നത് ആണ്…..അവളെ ഞൻ ഹോട്ടൽ ഗ്രീൻ പാർക്കിൽ വെച്ചു സ്കെച്ച് ചെയ്തിട്ടുണ്ട്…. നിങ്ങൾ ഇവിടെക് വരുന്നുണ്ടെങ്കിൽ നമുക്ക് അവളെ പൂട്ടാം…….”അച്ചു ഫോണിൽ കൂടി പറഞ്ഞു……..
“ഞങ്ങൾ ഇപ്പോൾ എത്താം…….”ശിവ ഫോൺ കട്ട് ആക്കി……
മൂന്ന് പേരും കാറിൽ കയറി ഗ്രീൻ പാർക്കിലേക്ക് വിട്ടു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അച്ചു പറഞ്ഞത് പ്രകാരം അവർ ഹോട്ടലിൽ എത്തി……
“ഏതാ റൂം…. ശിവ ചോദിച്ചു….”
“306”അച്ചു പറഞ്ഞു…..
അവർ ആ റൂമിനു മുൻപിൽ ചെന്നു…. കാളിങ് ബെൽ അമർത്തി….. രണ്ടു മൂന്ന് പ്രാവശ്യം ആയിട്ടും ഡോർ തുറന്നില്ല…… ശിവയും ഉണ്ണിയും അച്ചുവും ചേർന്നു ഡോർ ആഞ്ഞു ചവിട്ടി…. ഡോർ മലർക്കെ തുറന്ന്…… മേഘയും കൂടെ ഒരു പെണ്ണും രണ്ടു ആണുങ്ങളും…. എല്ലാവരും പൂർണ ###തന്നെ……. ഇവരെ കണ്ടതും എല്ലാവരും അടിമുടി വിയർക്കാൻ തുടങ്ങി……
മേഘയുടെ മുടിക്ക് കുതിപിടിച്ചു കഴുത്തിൽ ഞെക്കി കവിളിൽ ആഞ്ഞു അടിച്ചു ശിവ…. തടയാൻ ചെന്ന കൂടെ ഉള്ളവരെ ഉണ്ണിയും അച്ചുവും കൂടി പൊതിരെ തല്ലി…..
“നിന്നോട് ഞൻ പറഞ്ഞതല്ലേ എന്റെ ഗ്രൗണ്ടിൽ കയറി കളിക്കരുത് എന്ന്….. എന്നിട്ടും നീ…. പറയടി… എന്താ നിന്റെ ഉദ്ദേശം…..”ശിവ അവളെ പൊതിരെ തല്ലി കൊണ്ട് ചോദിച്ചു…..
“ശിവ പ്ലീസ്… ഇനി എന്നെ ഒന്നും ചെയ്യരുത്… ഇതെല്ലാം നിങ്ങളുടെ അച്ഛൻ പറഞ്ഞിട്ട് ചെയ്തത് ആണ്…..”വേദന സഹിക്കാ വയ്യാതെ മേഘ മറുപടി പറഞ്ഞു…… ഇത് കേട്ടതും എല്ലാവരും ഞെട്ടി……
“എന്തിനാണ് അയ്യാൾ ഇതൊക്കെ നിന്നെ കൊണ്ട് ചെയ്യിക്കുന്നെ…..”അർജുൻ ചോദിച്ചു
“അതൊന്നും എനിക്കറിയില്ല….. ഞൻ ചോദിച്ച ക്യാഷ് എനിക്ക് അങ്കിൾ തന്നെ…..”മേഘ പറഞ്ഞു….
“എന്തായാലും ഇവിടെ വരെ വന്നത് അല്ലെ… ഇത് ഇവൾക്ക് ഒരു പാടം ആകട്ടെ…. അച്ചു ഇവരുടെ വീഡിയോ എടുത്ത് അങ്ങ് വൈറൽ അക്കെടാ….. അങ്ങനെ എങ്കിലും ഇവളെ പോലെ ഉള്ളവൾ എല്ലാം നന്നാവട്ടെ….. “ശിവ പറഞ്ഞു…….
ശിവ പറഞ്ഞത് അനുസരിച്ചു അച്ചു വീഡിയോ എടുത്തു…… അർജുൻ പോലീസ് നെ വിളിച്ചു ഇവരെ അവര്ക് കൈമാറി……
“എന്താ ഏട്ടാ നമ്മുടെ അച്ഛൻ ഇങ്ങനെ…..”ഹോട്ടൽ നിന്നു പുറത്തു ഇറങ്ങിയതും ഉണ്ണി ചോദിച്ചു……
മൗനം ആയിരുന്നു മറുപടി……
“ശിവ….. രുദ്രയെ….. സൂക്ഷിക്കണം… അവളുടെ ജീവിതം നിന്റെ കൈയിൽ ആണ്……”അർജുൻ പറഞ്ഞു….
“വേണ്ടായിരുന്നു അല്ലെ അച്ചു….എനിക്ക് എന്തോ തെറ്റ് പറ്റിയത് പോലെ തോന്നുന്നു…… “ശിവ പറഞ്ഞു….
“നീ ഇത് എന്തൊക്കെയാ ശിവ പറയുന്നേ…..”അച്ചു ചോദിച്ചു…..
“രുദ്രയുടെ ജീവിതം വെച്ചു ഒരു കളി നമുക്ക് വേണ്ടെടാ…. എഗ്രിമെന്റ് cancel ചെയ്തു അവളെ അവളുടെ വീട്ടിലേക്ക് ആക്കിയേക്ക്……”ശിവ പറഞ്ഞു….
(തുടരും )

by