രചന – കാന്താരി
“പത്മനാഭൻ ഒന്നും പറഞ്ഞില്ല ”
“അത് പിന്നെ… മോൾടെ കാര്യം ഞങ്ങൾ ഇത് വരെ ആലോചിച്ചിട്ടില്ല. അതാ… പെട്ടന്ന് നിങ്ങൾ ഇങ്ങനെ ഒരു കാര്യം ചോദിച്ചപ്പോൾ പറയാൻ ഒരു ബുദ്ധിമുട്ട് ”
“പെട്ടന്ന് വേണ്ട. ഞങ്ങൾ ഇവിടെ തന്നെ ഉണ്ടല്ലോ… കിരൺ ഐശുനെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ അതിവിടെ വന്നൊന്ന് പറഞ്ഞു നിങ്ങൾക് ഓക്കേ ആണെങ്കിൽ കല്യാണം നടത്താമെന്നെ ഞങ്ങൾ കരുതിയുള്ളൂ. ബാക്കി ഒക്കെ നിങ്ങൾ ആലോചിച്ചിട്ട് പറഞ്ഞാൽ മതി ”
പത്മനാഭൻ പറഞ്ഞത് കേട്ടു രാമഭദ്രൻ പറഞ്ഞു.
“ഡി ഇത് കൊണ്ട് പോയി അവർക്ക് കൊടുക്ക് ”
“എനിക്കൊന്നും വയ്യ അമ്മ തന്നെ കൊണ്ട് കൊടുക്ക് ”
ബിന്ദു ചായ ഐശുവിനു നേരെ നീട്ടി കൊണ്ട് പറഞ്ഞതും ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ഐശു തിരിഞ്ഞു ഇരുന്നു.
“ദെയ് പറഞ്ഞത് കെട്ടിലെങ്കിൽ നല്ല അടി വെച്ച് തരും ഞാൻ… കൊണ്ട് കൊടുക്കടി ”
അമ്മ ദേഷ്യത്തിൽ പറഞ്ഞപ്പോൾ ഐശു അതും വാങ്ങി അവർക്കിടയില്ലേക്ക് ചെന്നു.
“അവർക്ക് കൊടുക്ക് മോളെ…. ”
ആദ്യം അച്ഛനു നേരെ ചായ നീട്ടിയതും അച്ഛൻ ഐശുനോട് പറഞ്ഞു. അത് കേട്ടു ഐശു അവർക്കും ചായ കൊടുക്കുമ്പോൾ കാവ്യയുടെ പുച്ഛവും കിരണിന്റെ വഷളൻ നോട്ടവും കണ്ടു ഐശുവിനു ചൊറിഞ്ഞു കേറി വന്നു എങ്കിലും അച്ഛനെ ഓർത്ത് അവൾ അടങ്ങി നിന്നു.
“നിങ്ങൾക് ഓക്കേ ആണെങ്കിൽ ഇക്കാര്യം ഞങ്ങൾക്ക് എല്ലാവരോടും പറയാമായിരുന്നു. കാരണം മോഹനേട്ടനോട് പോലും പറയാതെയാ ഞങ്ങൾ ഇങ്ങോട്ട് പോന്നത്. എല്ലാം പെട്ടന്ന് ആണെങ്കിൽ കാവ്യയുടെയും സിദ്ധുവിന്റെയും കല്യാണം കഴിഞ്ഞു അടുത്ത മാസം ഇവരുടെ നടത്താമെന്ന ഞങ്ങൾ കരുതുന്നത് ”
പെട്ടന്ന് ജയന്തി അങ്ങനെ പറഞ്ഞതും അത് കേട്ടു ഐശു ഒന്ന് ഞെട്ടി ആ കൂട്ടത്തിൽ ആദിയും.
“ഞാൻ പറഞ്ഞലോ ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ എന്നിട്ടാക്കാം ”
“ആയിക്കോട്ടെ പറഞ്ഞെന്നെ ഉള്ളു. എന്നാ ഞങ്ങൾ ഇറങ്ങുന്നു ”
പത്മനാഭൻ പറഞ്ഞതും മറുപടി പറഞ്ഞു കൊണ്ട് രാമഭദ്രൻ പോകാനായി എഴുന്നേറ്റു. ശേഷം പുറകെ എല്ലാവരും ഇറങ്ങിയതും ഐശു ദേഷ്യവും സങ്കടവും കൊണ്ട് നേരെ മുറിയിൽ കേറി വാതിൽ അടച്ചു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“സിദ്ധു… എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ”
ഓഫീസിൽ എത്തിയ ആദി നേരെ സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു പറഞ്ഞു.
“അതിനിപ്പോ എന്തിനാടാ ഒരു മുഖവുര നീ ചോദിക്ക് ”
“നീയും കൂടി അറിഞ്ഞോണ്ടണോ ഇന്ന് ഐശുവിനു കിരണിന്റെ പ്രൊപോസൽ കൊണ്ട് നിന്റെ അമ്മാവനും കുടുംബവും വീട്ടില്ലേക്ക് വന്നത് ”
“വാട്ട്… ഐശുവിനു ആലോചന അതും കിരണിന്റെ. അതെങ്ങനെ സംഭവിച്ചു. ഇതൊന്നും എനി..ക്ക് എനിക്കറിയില്ലടാ സത്യം”
ആദി പറഞ്ഞത് കേട്ടു വിശ്വസിക്കാൻ കഴിയാതെ സിദ്ധു ചെയറിൽ ചാരി ഇരുന്നു നെറ്റി ഉഴിഞ്ഞു കൊണ്ടിരുന്നു.
“ദേവുന്റെ ഒപ്പം നിന്റെയും കാവ്യയുടെയും കല്യാണം നടത്തി അടുത്ത മാസം ഐശുവിന്റെയും കിരണിന്റെയും നടത്താനാ അവരുടെ പ്ലാൻ.
ഇനിയും നീ ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ കാര്യങ്ങൾ എല്ലാം കൈ വിട്ട് പോകും ”
“അങ്ങനെ പോകാൻ ഞാൻ വിടില്ല ആദി… കാര്യങ്ങൾ നമ്മൾ വിചാരിച്ചത് പോലെ അല്ല. അതിനും മുകളിൽ പലതും നടക്കുന്നുണ്ട് കയ്യോടെ എല്ലാത്തിനെയും പൊക്കാനാ ഞാൻ കാത്തിരിക്കുന്നത് ”
സിദ്ധുവിന്റെ വാക്കുകളിലെ കടുപ്പം കണ്ടു ആദി അവനെ നോക്കിയതും പിന്നീട് സിദ്ധു പറഞ്ഞ കാര്യങ്ങൾ കേട്ടു ആദിയും ദേഷ്യത്തിൽ ആളി കത്താൻ തുടങ്ങി.
“ഇത്രയൊക്കെ ആയിട്ടും എന്തിനാ ഇങ്ങനെ നോക്കി ഇരിക്കുന്നത് സിദ്ധു…. ”
“അങ്ങനെ പെട്ടന്ന് എല്ലാം അവസാനിപ്പിച്ചൽ അതിലൊരു ത്രില്ല്ല്ല ആദി… അങ്ങനെ പെട്ടന്ന് കഴിഞ്ഞാൽ അവർ പിന്നെയും വരും. കൊടുക്കുമ്പോൾ എല്ലാം നല്ല സ്ട്രോങ്ങ്‌ൽ ഇനി ഒരിക്കലും തിരിച്ചു വരാത്ത തരത്തിൽ തന്നെ കൊടുക്കണ്ടേ… ഇപ്പൊ അവര് കല്യാണം നടത്താൻ നോക്കുവല്ലേ നടത്തട്ടെ… നോക്കാം നമുക്ക് ഇതെവിടെ വരെ പോകുമെന്ന് ”
സിദ്ധു പറഞ്ഞതും അത് തന്നെയാണ് ശരിയെന്ന് ആദിക്ക് മനസിലായതും ഒന്ന് ചിരിച്ചു കൊണ്ട് ആദി തിരിച്ചു പോയി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഒറ്റ ദിവസം കൊണ്ട് കല്യാണം ഉറച്ചത്തോടെ ഐശു സമനില തെറ്റിയ കണക്കെ ആയി. എല്ലാം അറിഞ്ഞിട്ടും സിദ്ധുവിൽ നിന്നും ഒരു റെസ്പോൻഡും കൂടി ഇല്ലാതെ ആയപ്പോൾ ഐശു ദേഷ്യം കൊണ്ട് നിന്ന് വിറച്ചു.
ആ സമയത്താണ് വിവരമറിഞ്ഞു ദേവു ഐശുവിന്റെ അടുത്തെത്തിയത്.
മുറിയിൽ ചടഞ് കൂടി ഇരിക്കുന്ന ഐശുവിനെ കണ്ടു ദേവു അവളുടെ അടുത്തേക്ക് ചെന്നിരുന്നതും പെട്ടന്ന് ദേവുനെ കണ്ടു ഐശു അവളെ മുറുകെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി
“കറയാതെടാ… ഞാനിപ്പൊഴാ ഇതൊക്കെ അറിഞ്ഞത്. ഇവിടെ വന്നതിന് ശേഷമാ അമ്മാവനും അമ്മായിയും കാര്യങ്ങൾ അവിടെ വന്നു പറഞ്ഞത്. നീ വിഷമിക്കാതെ ഇതൊന്നും നടക്കാൻ പോണില്ല.
ഏട്ടൻ ഇതിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുണ്ടോ ”
“ഇതൊക്കെ ഒന്ന് പറയാൻ ഞാനെത്ര പ്രാവശ്യം സിദ്ധുവേട്ടനെ വിളിച്ചെന്നോ… ഫോൺ എടുക്കുന്നില്ല ദേവു… ഇവിടെ അച്ഛനും അമ്മയ്ക്കും കിരണേട്ടനെ ഇഷ്ട്ടമായി മിക്കവാറും ഇത് ഉറപ്പിക്കും. എനിക്ക് പേടിയാ… നീയൊന്നു പോയി പറ ഇത് വേണ്ടെന്നു ”
ദേവു പറഞ്ഞതും ഐശു അവളുടെ തോളിൽ കിടന്നു കരഞ്ഞു കൊണ്ട് പറഞ്ഞു.
അത് കേൾക്കെ എന്ത് ചെയ്യും എന്ത് പറഞ്ഞു ഐശുനെ സമാധാനിപ്പിക്കുമെന്നറിയാതെ ദേവു ആകെ കുഴഞ്ഞു.
അന്ന് രാത്രി എത്ര വിളിച്ചിട്ടും സിദ്ധുവിനെ കിട്ടാതെ ആയപ്പോൾ രണ്ടും കല്പിച്ചു ഐശു സിദ്ധുവിനെ കാണാൻ ഇറങ്ങി തിരിച്ചു.
അന്നത്തെ രാത്രി പോലെ മതിൽ ചാടി ചെന്നു ഏണി എടുത്തു വെച്ച് ഐശു സിദ്ധുവിന്റെ റൂമിന്റെ ബാൽക്കണിയിൽ എത്തി, അന്നത്തെ പോലെ ബാൽക്കണി ഡോർ ലോക്ക് അല്ലാത്തത് കൊണ്ട് ഐശു വാതിൽ തുറന്നു അകത്തേക്ക് കേറി.
അവിടെ ഉറങ്ങാതെ ഐശുവിനെയും കാത്തെന്ന പോലെ സിദ്ധു ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു. ഐശുവിനെ കണ്ടു ഒട്ടും പതറാതെ സിദ്ധു ചിരിച്ചു ഇരിക്കുന്നത് കണ്ടു ദേഷ്യം കൊടുമുടിയിൽ എത്തിയ ഐശു അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു അവനെ അടിക്കാനും മാന്താനും കടിക്കാനും തുടങ്ങി.
“അയ്യോ നാട്ടുകാരെ ഓടി വരണേ ഈ പെണ്ണെന്നെ കൊല്ലുന്നേ…. ”
“മിണ്ടാതെ ഇരുന്നോണം. എത്ര നേരായി ഞാൻ വിളിക്കുന്നു കാൾ ഒന്ന് എടുത്താൽ എന്താ നിങ്ങൾക് ”
സിദ്ധുവിന്റെ കഴുത്തിൽ കൈ വെച്ച് കൊണ്ട് ഐശു ചോദിച്ചതും അവളുടെ കൈ പിടിച്ചു മാറ്റി സിദ്ധു അവളെ ചേർത്ത് പിടിച്ചു.
“കാൾ എടുക്കാത്തത് കൊണ്ടല്ലേ നീ ഇങ്ങോട്ട് വന്നത്. നിന്നെ വരുത്താൻ വേണ്ടി ഞാൻ മനഃപൂർവം എടുക്കാത്തതാ… ”
സിദ്ധു പറഞ്ഞതും ഐശു അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി.
“നോക്കി പേടിപ്പിക്കാതെ പെണ്ണെ… അല്ലാ… കല്യാണം ഉറപ്പിച്ചെന്നൊക്കെ കേട്ടാലോ നേരാണോ ”
“ആ ഉറപ്പിച്ചു. സത്യത്തിൽ ഞാൻ എന്റെ കിരണേട്ടനെ കാണാൻ വന്നതാ… ഈ വാതിൽ എപ്പോഴും ഓപ്പൺ ആയത് കൊണ്ട് ഇത് വഴി വന്നതാ… സോറി ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടെ. കിരണേട്ടൻ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും. കുറച്ചു ഭാവി കാര്യങ്ങൾ ഒക്കെ പ്ലാൻ ചെയെണ്ടേ… ഓക്കേ ബായി…. ”
സിദ്ധു ചോദിച്ചതിന് മറുപടി പറഞ്ഞു കൊണ്ട് ഐശു പോകാൻ നിന്നതും അവളുടെ പറച്ചിൽ കേട്ടു ദേഷ്യം വന്നു സിദ്ധു അവളെ പിടിച്ചു കട്ടിലിൽ കിടത്തി ലോക്ക് ചെയ്തു.
“വിട് എനിക്ക് പോണം.എന്റെ കിരണേട്ടൻ ”
“നിനക്ക് പോണോ… എന്നെ വിട്ടിട്ട് നിനക്ക് പോണോ… അവളുടെ ഒരു കിരണേട്ടൻ ഇനി അങ്ങനെ എങ്ങാനും എന്നോട് പറഞ്ഞാൽ ഉണ്ടല്ലോ അടിച്ചു നിന്നെ ചുമരിൽ കേറ്റും ഞാൻ പറഞ്ഞേക്കാം ”
“ഓഹോ… അപ്പൊ നിങ്ങൾ ആ കാവ്യയെ കെട്ടാൻ പോകുന്നതോ.നിങ്ങൾക് എന്തും ആവാം എനിക്ക് പറ്റില്ല അല്ലെ ”
സിദ്ധുവിനെ തള്ളി മാറ്റി കൊണ്ട് ഐശു ചോദിച്ചു.
“എന്റെ പെണ്ണെ… നിനക്ക് തോന്നുന്നുണ്ടോ ഞാൻ അവളെ കെട്ടുമെന്ന്. അമ്മാവൻ അങ്ങൊരു കാര്യം വന്നു പറഞ്ഞു എന്നെ ഉള്ളു… ആരെ കെട്ടണമെന്ന് ഞാനല്ലേ തീരുമാനിക്കുന്നത്. എന്തായാലും ഈ അടുത്ത് തന്നെ ഇതിനൊക്കെ ഒരു തീരുമാനം എടുക്കാൻ അച്ഛൻ വിളിക്കും അപ്പൊ ഞാൻ പറയും എനിക്ക് കാവ്യയെ വേണ്ട… എന്നെ ജീവനെ പോലെ സ്നേഹിക്കുന്ന എന്റെ ഐശുനെ മതി എനിക്കെന്നു. അതൊടെ ആ പ്രശ്നം അവിടെ തീർന്നു ”
“നമ്മുടെ കാര്യം അവര് സമ്മധിക്കുമോ. ഇത്ര നാളും എല്ലാവരെയും നമ്മൾ പറ്റിക്കുക ആയിരുന്നു വെന്ന് പറയോ… ”
“അങ്ങനെ ഒന്നും ഉണ്ടാവില്ല മോളെ… ഇനി ആരും സമ്മതിച്ചില്ലങ്കിലും നിന്നെ ഞാൻ കെട്ടും പോരെ. നീയില്ലാതെ എനിക്കെന്ത് ജീവിതം ”
ഐശുവിനെ കെട്ടിപിടിച്ചു കൊണ്ട് സിദ്ധു പറഞ്ഞതും അവൾ അവനില്ലേക്ക് ഒന്നും കൂടി ചേർന്നിരുന്നു കൊണ്ട് അവനെ കെട്ടിപിടിച്ചു.
(തുടരും )

by