രചന – കാന്താരി
ഐശു ദേവൂന്റെ അടുത്ത് എത്തിയപ്പോഴേക്കും ദേവൂന്റെ ഒരുക്കമൊക്കെ കഴിഞ്ഞിരുന്നു. ഐശുനെ കണ്ടു അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും ഐശു ഓടി ചെന്നു ദേവൂന്റെ വാ പൊത്തി പിടിച്ചു.
“ഒന്നും പറയണ്ട ചേച്ചിനോട് ക്ഷമിക്ക് മോളെ… 😘😘😘”
പറഞ്ഞു ദേവൂന് രണ്ടു ഉമ്മയും കൊടുത്തു ഐശു പ്രശ്നം കോപ്രമൈസ് ചെയ്തു.
അത് കഴിഞ്ഞു ഓരോ തിരക്കുകളിൽ ഐശു ഓടി നടക്കുമ്പോൾ അവളുടെ പിന്നാലെ സിദ്ധു നടക്കാൻ തുടങ്ങി.
സിദ്ധു ഐശുവിന്റെ പിന്നാലെ നടക്കുന്നത് കണ്ടു കൊണ്ടിരുന്ന കാവ്യക്ക് ദേഷ്യം ആളി കത്തി ഒരു അവസരം കിട്ടാനായി അവൾ നോക്കി ഇരുന്നു.
“മോളെ… സ്റ്റോർ റൂമിൽ പഴം പഴുതത് ഇരിപ്പുണ്ട് അത് കുറച്ചു എടുത്തു കൊണ്ട് വരുമോ ”
“കൊണ്ട് വരാം അമ്മേ ”
യശോദ പറഞ്ഞത് കേട്ടു ഐശു പോകുന്നത് കണ്ട സിദ്ധു അവളുടെ അടുത്തേക്ക് പോകാൻ നിന്നതും കാവ്യ പെട്ടന്ന് സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു.
“സിദ്ധുവേട്ടനെ അമ്മാവൻ അങ്ങോട്ട് ചെല്ലാൻ വിളിക്കുന്നു ”
പുറകിൽ നിന്ന് കാവ്യ പറഞ്ഞതു കേട്ട സിദ്ധു ഐശുനെ ഒന്ന് നോക്കിയ ശേഷം പുറത്തേക്കു പോയി. അത് കണ്ടപ്പോൾ കാവ്യ മെല്ലെ ഐശുവിന്റെ പിന്നാലെ ചെന്നു. ഐശു സ്റ്റോർ റൂമിൽ നിന്ന് പഴം മുറിച്ചു എടുക്കുന്നത് കണ്ടപ്പോൾ ചുറ്റിലും ഒന്ന് നോക്കിയ ശേഷം കാവ്യ ശബ്ദം ഉണ്ടാക്കാതെ വാതിൽ മെല്ലെ ചേർത്ത് അടച്ചു പുറത്തു നിന്നും ലോക്ക് ചെയ്തു.
എന്നാൽ പഴം മുറിക്കുന്ന തിരക്കിൽ ഇതൊന്നും ഐശു അറിഞ്ഞിരുന്നില്ല.
അരുണും കുടുംബവും എത്തിയത് അറിഞ്ഞു എല്ലാവരും അവരെ സ്വീകരിക്കാനായി ഇറങ്ങി ചെന്നതിനാൽ ഐശുവിനെ പിന്നീട് ആരും തന്നെ തിരക്കിയതുമില്ല.
കാറിൽ നിന്ന് എല്ലാവരും ഇറങ്ങിയതും സിദ്ധു വേഗം അരുണിന്റെ അടുത്തേക്ക് ചെന്നു കൈ കൊടുത്തു അവനെ മുറ്റത്തു ഒരുക്കിയ സ്റ്റേജിലെ ചെയറിൽ കൊണ്ട് പോയി ഇരുത്തി.
“സമയമായി പെണ്ണിനെ വിളിച്ചോളൂ ”
മുഹൂർത്ത സമയം ആയപ്പോൾ അരുണിന്റെ അച്ഛൻ പറഞ്ഞതും അതിസുന്ദരിയായി ഒരുങ്ങി മോഹന്റെ കയ്യും പിടിച്ചു ദേവു ഇറങ്ങിവരുന്നത് എല്ലാവരും കണ്ണ് ചിമാതെ നോക്കി ഇരുന്നു.
“അളിയാ… ഒരു മയത്തിലൊക്കെ ആളുകൾ ശ്രദ്ധിക്കുന്നു ”
തൊട്ടടുത്തു ദേവു വന്നിരുന്നിട്ടും സ്വയം മറന്നു ദേവുവിനെ തന്നെ നോക്കി ഇരിക്കുകയായിരുന്ന അരുണിനെ തോണ്ടി സിദ്ധു പറഞ്ഞതും ഒന്ന് ഞെട്ടി കൊണ്ട് അരുൺ അവളിൽ നിന്നും നോട്ടം മാറ്റി നേരെ ഇരുന്നു.
“എന്ന ചടങ്ങ് ആരംഭിക്കാം ”
കൂട്ടത്തിലെ ഒരു കാർണോർ പറഞ്ഞതും ദേവു മുന്നിലേ നിലവിളക്ക് കത്തിച്ചു. ശേഷം രണ്ടുപേരുടെയും അച്ഛനമ്മമാർ അവരുടെ അടുത്തേക്ക് ചെന്നു.
ആദ്യം മോഹൻ കൊടുത്ത മോതിരം ദേവു അരുണിന്റെ വിരലിൽ അണിയിച്ചു ശേഷം തിരിച്ചു അരുണും ദേവുവിന്റെ വിരലിൽ മോതിരം അണിയിച്ചു കൊടുത്തു.
അതിന് ശേഷം അച്ഛനമ്മമാർ ചേർന്നു രണ്ടു പേരുടെയും ജാതകം പരസ്പരം കൈ മാറി കൊണ്ട് ചടങ്ങ് പൂർത്തിയാക്കി.
അത് കഴിഞ്ഞു മിഠായി കൊടുക്കലും ഫോട്ടോ എടുക്കലുമായി ആകെ തിരക്കായി.
പിന്നെ എല്ലാവരും കൂടി ഇരുന്നു ഭക്ഷണമൊക്കെ കഴിച്ചു, കുറച്ചു കഴിഞ്ഞു ചെക്കൻ കൂട്ടരെ യാത്രയാക്കി. ആ നേരം ദേവുവിനെ നോക്കി അരുൺ ഒന്ന് കണ്ണടിച്ചു കാണിച്ചതും ദേവു നാണത്തോടെ തല കുനിച്ചു നിന്നു. അത് കണ്ടു ഒന്ന് ചിരിച്ചു കൊണ്ട് അരുൺ അവിടെ നിന്നും മടങ്ങി.
അങ്ങനെ ആ ചടങ്ങ് മംഗളകരമായി തന്നെ നടന്ന സന്തോഷത്തിൽ എല്ലാവരും ഇരുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“അമ്മേ… ഐശു എവിടെ പോയി ഫോട്ടോ എടുക്കാനും വന്നില്ല ഭക്ഷണം കഴിക്കുന്ന സമയത്തും വന്നില്ലല്ലോ ”
പെട്ടെന്ന് ദേവു ചോദിച്ചപ്പോഴാണ് എല്ലാവരും ഐശുവിനെ ഓർത്തത് തന്നെ.
പിന്നെ എല്ലാവരും ചേർന്ന് ഐശുവിനെ തപ്പി ഇറങ്ങിയപ്പോൾ കാവ്യയും ജയന്തിയും മാത്രം അവിടെ തന്നെ ഇരുന്നു. വീടിന്റെ ഓരോ മുക്കും മൂലയും നോക്കി അവിടെ എങ്ങും അവളെ കാണാത്തത് കണ്ടു ഐശുവിന്റെ അമ്മ കരയാൻ തുടങ്ങി, അവരെ സമാധാനിപ്പിച്ചു കൊണ്ട് ഐശുവിന്റെ അച്ഛനും അവളെ നോക്കി നടന്നു, സിദ്ധുവിന്റെ നെഞ്ചിൽ ഒരു ഭാരം കേറി ഭ്രാന്ത് പിടിച്ചത് പോലെ അവളെ അനേഷിച്ചു നടന്നു,കാവ്യയുടെ ഭാവം കണ്ടു അവൾ എന്തെങ്കിലും ചെയ്തു കാണുമോ എന്ന പേടിയിൽ ദേവു ദേഷ്യവും പേടിയും കടിച്ചു പിടിച്ചു ഐശുവിനെ നോക്കി നടന്നു.
“എന്റെ മോളെ… നീ എവിടെ ”
ഐശുവിനെ നോക്കി മടുത്തു നിലത്ത് ഇരുന്നു കൊണ്ട് പറഞ്ഞു ഐശുവിന്റെ അമ്മ കരഞ്ഞു കൊണ്ടിരുന്നു. അത് കണ്ടു അവരെ സമാധാനിപ്പിക്കാൻ യശോദ അടുത്തേക്ക് പോകാൻ നിന്നപ്പോഴാണ് എന്തോ ഓർത്ത പോലെ അവർ സ്റ്റോർ റൂമില്ലേക്ക് നടന്നത്.
സ്റ്റോർ റൂമിന്റെ വാതിൽ പുറത്തു നിന്ന് ലോക്ക് ചെയ്തു കിടക്കുവായിരുന്നു വെങ്കിലും ഉള്ളിൽ ആരോ മന്ത്രിക്കുന്നത് പോലെ തോന്നി അവരത് തുറന്നു നോക്കിയതും ബോധമില്ലാതെ നിലത്ത് കിടക്കുന്ന ഐശുവിനെ കണ്ടു അവർ അവളുടെ അടുത്തേക്ക് ഓടി ചെന്നു.
“മോളെ ഐശു…. സിദ്ധു… ഓടി വാടാ… ”
അവർ കരഞ്ഞു കൊണ്ട് നിലവിളിച്ചതും സിദ്ധുവും ബാക്കി ഉള്ളവരും അങ്ങോട്ട് ഓടി ചെന്നു.
“ഐശു… ഐശു…”
എല്ലാവരും ഒരു പോലെ അവളെ വിളിച്ചു കൊണ്ടിരുന്നു.
“ആദി വണ്ടി എടുക്ക് ”
എത്ര തട്ടി വിളിച്ചിട്ടും അവൾ കണ്ണ് തുറക്കാതതു കണ്ടു അവളെ കോരി എടുത്തു പുറത്തേക്കു ഇറങ്ങി കൊണ്ട് സിദ്ധു പറഞ്ഞതും ആദി വേഗം വണ്ടി എടുത്തു ചെന്നു.
സിദ്ധു ഐശുവിനെ കൊണ്ട് കേറി ശേഷം അവർക്കൊപ്പം ഐശുവിന്റെ അമ്മയും അച്ഛനും കേറിയതും ആദി വണ്ടി എടുത്തു.
അവർക്ക് പുറകെ മറ്റൊരു കാറിൽ മോഹനും ദേവുവും യശോദയും കൂടി പോയി.
അതൊക്കെ കണ്ടതും ദേഷ്യം കൊണ്ട് കാവ്യയുടെ മുഖം വലിഞ്ഞു മുറുകി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
Casualtyയിൽ നിന്ന് ഐശുവിനെ നോക്കിയ ശേഷം ഡോക്ടർ ഇറങ്ങി വന്നതും എല്ലാവരും ഡോക്ടറുടെ അടുത്തേക്ക് ചെന്നു.
“പേടിക്കാനൊന്നുമില്ല. ബോധം വന്നിട്ടുണ്ട് ആള് എന്തോ കണ്ടു പേടിച്ചിട്ടുണ്ട് പിന്നെ രാവിലെ ഭക്ഷണം ഒന്നും കഴിച്ചില്ലന്ന് പറഞ്ഞു അതാണ് തളർന്നു വീഴാൻ കാരണം. ഇപ്പോഴുള്ള ഡ്രിപ് കഴിഞ്ഞാൽ വീട്ടിൽ പോകാം ”
“താങ്ക്സ് ഡോക്ടർ ” – ആദി പറഞ്ഞു
ഡോക്ടർ പറഞ്ഞു പോയതും എല്ലാവരും ഐശുവിന്റെ അടുത്തേക്ക് ചെന്നു.
“മോളെ… ”
ഐശുവിന്റെ അമ്മ വിളിച്ചു. അത് കേട്ടവൾ മെല്ലെ കണ്ണുകൾ തുറന്നു.
“നീയെങ്ങനെ ആ മുറിയിൽ പെട്ടു, ഞങ്ങളാരും അറിഞ്ഞില്ലല്ലോ ”
“ഞാൻ… യശോദമ്മ പറഞ്ഞിട്ട് പഴം എടുക്കാൻ പോയതാ… തിരിച്ചു ഇറങ്ങാൻ നോക്കിയപ്പോൾ വാതിൽ തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ കുറെ എല്ലാവരെയും വിളിച്ചു നോക്കി ആരും വന്നില്ല. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ ആരോ തുറന്നു വന്നു പിന്നെ ഒന്നും ഓർമയില്ല ”
അമ്മ ചോദിച്ചപ്പോൾ ഐശു പറഞ്ഞത് കേട്ടു എല്ലാവരും സംശയത്തോടെ പരസ്പരം ഒന്ന് നോക്കിയതും മോഹൻ സിദ്ധുവിനെ വിളിച്ചു കൊണ്ട് പുറത്തേക്കു നടന്നു.
“സാരമില്ല പോട്ടെ… വേറൊന്നും സംഭവിച്ചില്ലല്ലോ അത് തന്നെ ഭാഗ്യം. മോളിത് കുടിക്ക് രാവിലെ മുതൽ ഒന്നും കഴിക്കാത്തതല്ലേ ”
എന്ന് പറഞ്ഞു യശോദ ഐശുനെ പിടിച്ചു ഇരുത്തി കുടിക്കാൻ ജ്യൂസ് എടുത്തു കൊടുത്തു.
കുറച്ചു കഴിഞ്ഞു ഡ്രിപ് കഴിഞ്ഞതും ഐശുനെ ഡിസ്ചാർജ് ചെയ്തു വീട്ടില്ലേക്ക് കൊണ്ട് വന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ഐശു ഒരു നോട്ട പുള്ളിയായി മാറി എങ്ങോട്ട് പോയാലും എല്ലാവരുടെയും ഒരു കണ്ണ് ഐശുന്റെ മെല്ലെയായി. വീട്ടിൽ ആണെങ്കിൽ ഒരു സെക്കന്റ് അവളെ കാണാതെ ആകുമ്പോൾ അമ്മ വെപ്രാളം പിടിച്ചു അവളെ അനേഷിച്ചു നടക്കും ഒടുവിൽ കണ്ടു കിട്ടുമ്പോൾ നല്ല ചീത്ത പറഞ്ഞു അവളുടെ ചെവി പൊട്ടിക്കും അത് കാരണം പിന്നെ ഐശു ഏത് നേരവും അമ്മയുടെ പിന്നാലെ തന്നെ നടക്കാൻ തുടങ്ങി.
പുറത്തു പോകുവാണേൽ അവളുടെ പുറകെ ആദിയോ അച്ഛനോ സിദ്ധുവോ ഉണ്ടാകും കൂടെ കൈയിൽ തൂങ്ങി ദേവുവും.
“അതെ… ഐശുവിന്റെ കാര്യത്തിൽ എനിക്ക് നല്ല പേടി തോന്നുന്നു. എന്തൊക്കെയോ അപകടങ്ങൾ അവൾക് ചുറ്റും ഉള്ളത് പോലൊക്കെ. നമുക്ക് വേഗം തന്നെ അവൾക്കൊരു കല്യാണം നോക്കിയാലോ ”
“നിനക്കെന്താ ഭ്രാന്തയോ… അന്നങ്ങനെ സംഭവിച്ചു എന്ന് കരുതി എപ്പോഴും അങ്ങനെ ഉണ്ടാവുമോ. ആദ്യം നിന്റെ ഈ അന്ത വിശ്വാസം ഒന്ന് നിർത്ത് അപ്പൊ തന്നെ കുറെ പേടി മാറി കിട്ടും.
പിന്നെ അവളുടെ കല്യാണം. അതിനെ പറ്റി ഒക്കെ ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട് അതിന് സമയമാകുമ്പോൾ ഞാനത് നടത്തും അതോർത്തു നീ പേടിക്കണ്ട. ഇപ്പൊ കിടന്നു ഉറങ്ങാൻ നോക്ക് ”
രാത്രി കിടന്ന നേരം ആവലാതിയോടെ ബിന്ദു പറഞ്ഞതും ഉള്ളിലെ തീ പുറത്തു കാണിക്കാതെ പത്മനാഭൻ ദേഷ്യത്തിൽ അവരോട് പറഞ്ഞു കൊണ്ട് മെല്ലെ കണ്ണുകൾ അടച്ചു.
(തുടരും )

by