രചന – അഹാനിക അനു
കിച്ചു പറഞ്ഞ വാക്കുകൾ ശ്രുതിക്ക് ആശ്വാസമേകിയെങ്കിലും വീട്ടിൽ കയറിയപ്പോലുള്ള രേവതിയുടെ മുഖം അവളിൽ അശ്വസ്ഥത നിറഞ്ഞു. ഏതാ ഇത്ര വൈകിയെന്ന അമ്മയുടെ ചോദ്യത്തിനവൾ ഉത്തരം നൽകിയില്ല.
റൂമിൽ കയറി കതകടച്ചു ബെഡിൽ കമഴ്ന്നു കിടന്നു. മനസ്സിൽ തെളിഞ്ഞു വന്നത് നിലയുടെ ചിരിക്കുന്ന മുഖമായിരുന്നു. അമ്മയുടെ ചിരിയുമായി സാമ്യമുള്ളതായി അവൾക്ക് തോന്നി.
അലസമായി സാരി ഉടുത്താൽ പോലും അമ്മയിൽ ഐശ്വര്യം നിറഞ്ഞു നിൽക്കും. നിലയ്ക്ക് അങ്ങനെയല്ലേ. ചമയമൊന്നുമില്ലെങ്കിലും ഒന്നല്ല അതിൽ കൂടുതൽ വട്ടം ആരും നോക്കി നിൽക്കും. എന്തിനേരെ പറയുന്നു ഞാൻ പോലും നോക്കിയിട്ടുണ്ട്. വല്ലാത്തൊരു ഭംഗിയായിരുന്നു.
അമ്മയിൽ കാണുന്നതെല്ലാം നിലയിലും കാണാൻ ശ്രുതി ശ്രമിച്ചു. അല്ലേൽ മനസ് അതിന് ശ്രമിക്കുന്നു .
പക്ഷെ ഈ വട്ടം നിലയെ ഓർത്തപ്പോൾ ആദ്യം ഉണ്ടായിരുന്ന ദേഷ്യം തോന്നിയില്ല , ഇഷ്ട്ടക്കേടും . അല്ലേ ആർക്ക് വെറുക്കാൻ കഴിയും അവളെ. നിഷ്കളങ്കതയുടെ നിറകുടം എന്നെല്ലാം തമാശയിൽ പറയാറുണ്ട് പക്ഷെ നിലയിൽ അത് സത്യമാണ്.
ദിശ മാറിയ മനസിനെ അവൾ കടിഞ്ഞാണിട്ട് എഴുനേറ്റു കുളിക്കാൻ കയറി. കുളിച്ചു ഇറങ്ങിയപ്പോളും എന്ത് കൊണ്ടോ താഴേക്ക് ഇറങ്ങി ചെല്ലാൻ തോന്നിയില്ല.
അവളെ പുറത്തേക്ക് കാണാതെ വന്നപ്പോൾ രേവതി റൂമിലേക്ക് വന്ന് കഴിക്കാൻ വിളിച്ചെങ്കിലും വിശപ്പില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.
അമ്മയെ ഫേസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു വാസ്തവം.
പലതും ആലോജിച്ചു അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.
🌻🌻🌻🌻🌻🌻🌻
രാവിലെ എഴുനേൽക്കാതെയുള്ള പാറുവിന്റെ കിടപ്പ് കണ്ടപ്പോൾ തന്നെ നിലയ്ക്ക് മനസിലായി ഇന്ന് മടി പിടിച്ചുവേന്ന്.
പോരാത്തത്തിന് ഇന്ന് പുലർച്ചെ മുതൽ നല്ല മഴയാണ്. കറന്റ് പോയി വീടിനുള്ളിലേക്ക് വെളിച്ചം കടന്നിട്ടില്ല.
ഉമ്മറത്തിരുന്നു പത്രം വായിക്കുന്ന അച്ഛന് ചായ കൊടുത്തു അവൾ റൂമിലേക്ക് കടന്നു . ഒരു പുതപ്പിനുള്ളിൽ ഒതുങ്ങി കിടക്കുന്ന ശരത്തിനെയും പാറുവിനെയും ദേവൂട്ടിയെയും കാണെ കണ്ണുകൾ നിറഞ്ഞു.
ആ മനോഹരമായ കാഴ്ച അവളുടെ മിഴികൾ അവക്തമാക്കി.
പാറുവിന്റെ കാൽ നടുവിൽ കിടക്കുന്ന ദേവൂട്ടിയെ മറി കടന്നു ശരത്തിന്റെ വയറിലാണ് എന്നാലും അത് ദേവൂട്ടിയെ ടച്ച് ചെയ്യാതെയാണ് വച്ചിരിക്കുന്നത്. ശരത് രണ്ട് പേരെയും കൂട്ടി പിടിച്ചിട്ടുണ്ട്.
കുറച്ചു നേരം അത് നോക്കി നിന്ന് നില ഡോർ പതുക്കെ അടച്ചു അവരുടെ എടുത്തേക്ക് നടന്നു ബെഡിൽ ഇരുന്നു ശരത്തിന്റെ മുടിയിൽ തഴുകി. മുഖത്ത് തെറിച്ചു വീണ ഇഴകൾക്കിടയിലൂടെ അവളുടെ അധരങ്ങൾ നെറ്റിയിൽ പതിപ്പിച്ചു.
പെട്ടെന്ന് തന്നെ ശരത്ത് തിരിഞ്ഞു കിടന്നു അവളുടെ വയറിൽ മുഖം താഴ്ത്തി. പെട്ടന്നായത് കൊണ്ട് അവളൊന്ന് പിറകോട്ടു നീങ്ങി.
” എന്ത് പറ്റി ”
മുഖമുയർത്താതെയുള്ള അവന്റെ ചോദ്യത്തിന് ഒന്നുമില്ലെന്ന് അവൾ ഒരു മൂളലിലോതൂക്കി.
തിരിച്ചൊരു ചോദ്യം ചോദിക്കാതെ അവൻ മറ തീർത്ത സാരി മുഖം കൊണ്ട് നീക്കി വയറിൽ ചുണ്ട് കൊണ്ട് തഴുകി. നിലയുടെ കൈ വിരലുകൾ അവന്റെ മുടിയിൽ മുറുകി.
” ഇനി പറ എന്തിനാണ് കരഞ്ഞത് ”
ഈ വട്ടം അവന്റെ മുഖം ഉയർന്നു. മുഖത്ത് ഒരു കുസൃതി ഉണ്ട്.
എത്ര പെട്ടെന്നാണ് അവൻ തന്നെ മനസിലാക്കിയതെന്ന് അവൾ ഓർത്തു .
തന്റെ മുഖമൊന്ന് മാറിയാൽ ഈ വീട്ടിലുള്ളവർ വേഗം തിരിച്ചറിയും. എന്തിനും പിറകെ നടക്കാൻ 2 അനിയന്മാർ , സ്നേഹത്തോടെ ശാസിക്കാൻ അച്ഛൻ , തന്നെ മനസിലാക്കുന്ന ഭർത്താവ് ഞങളുടെ സ്നേഹം മുദ്രയായി ഒരു കുഞ്ഞു. അതിനിരട്ടി മധുരം പകരാൻ എത്തിയ എന്റെ പാറു.
സ്നേഹത്തിന്റെ കാര്യത്തിൽ ഇന്നവൾ സമ്പന്നയാണെന്ന് തോന്നി. ചെറിയൊരു അഹങ്കാരം എവിടെ നിന്നോ പൊട്ടി മുളച്ചു
” നീ ഈ ലോകത്തൊന്നും അല്ലേ. ഞാൻ നിന്നോടാണ് പെണ്ണേ ചോദിച്ചത്. ”
ശരത്തവളുടെ അരക്കെട്ടിലൂടെ പിടിച്ചു
” ഒന്നുമില്ല. നിങ്ങൾ മൂന്ന് പേരും ഇങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ എന്തോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാണ് ”
നില പറയുന്നതിനൊപ്പം ശരത് അവളെ വലിച്ചു അവന്റെ എടുത്തു കിടത്തി
” നീ ഹാപ്പിയല്ലേ ”
നിലയെ അവന്റെ നേരെ ചെരിച്ചു കിടത്തി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി.
” വാക്കുകളിൽ ഒതുക്കാൻ പറ്റില്ല. പറഞ്ഞരിക്കാൻ പറ്റാത്തത്ര സന്തോഷമാണ്..
ഞ…… ഞാൻ പോട്ടെ അടുക്കളയിൽ ഒന്നും ആയിട്ടില്ല.. ”
അവന്റെ നീണ്ട വിരലുകൾ സാരി വിടവിലൂടെ ഒഴുകി നടന്നു മറ്റെന്തോ തിരഞ്ഞു.
അധരങ്ങൾ കഴുത്തിലൂടെ അരിച്ചിറങ്ങി വഴി തെറ്റിയപ്പോൾ വിറച്ചു കൊണ്ട് എഴുനേൽക്കാൻ ശ്രമിച്ചു….. അതൊരു നിമിഷത്തേക്ക് മാത്രമായിരുന്നു ശരത്തിന്റെ കൈ കരുതിന് മുമ്പിൽ അവൾ പഴയപടി അവന്റടുത്തു കിടന്നു .
” എനിക്കെത്ര സന്തോഷം ഉണ്ടെന്നറിയോ ഈ പെണ്ണിനെ സ്വന്തമാക്കാൻ കഴിഞ്ഞതിൽ . എന്റെ അച്ഛനെ നോക്കുമ്പോൾ അനിയന്മാർക്ക് അമ്മയുടെ സ്ഥാനം നൽകിയപ്പോൾ അതിനപ്പുറം ദേവൂട്ടിയെക്കാളെരെ നീ നമ്മുടെ പാറുവിനെ നോക്കുമ്പോൾ. ശെരിക്കും ഇപ്പോൾ തൃത്തയും നിവിനും സന്തോഷിക്കുന്നുണ്ടാവും.
എത്തേണ്ട കൈക്കുള്ളിൽ തന്നെയാണ് അവൾ വന്നു പെട്ടത് .
നിവിനന്ന് അവസാനമായി പറഞ്ഞ വാക്കുകൾ എന്നേ വല്ലാതെ പൊള്ളിച്ചിരുന്നു. രാത്രിയിൽ ഉറക്കം നഷ്ട്ടപെട്ടിരുന്നു. പക്ഷെ ഇപ്പോൾ ആ ചൂടിനെ ശമിപ്പിക്കുന്ന തണുപ്പാണ് നീ.
പാറുവിന് കൊടുക്കുന്ന സ്നേഹം കാണുമ്പോൾ എനിക്ക് നിന്നോട് ബഹുമാനം തോന്നുന്നു.”
ശരത് അവളുടെ കണ്ണുകളിലും നാസികയിലും അധരങ്ങളിലും മൃതുവായി ചുംബിച്ചു
” ശേ എഴുനേൽക്കാൻ നോക്ക്. പല്ല് തേക്കാതെ ഉമ്മ വയ്ക്കുന്നോ ”
നില വേഗം ബെഡിൽ നിന്ന് പിടഞ്ഞെഴുനേറ്റു.
” ഞാൻ തന്ന ഉമ്മയും വാങ്ങി ഒരു ഉളുപ്പും ഇല്ലാതെ എന്നേ കുറ്റം പറയുന്നോടി ”
ശരത് നിലയുടെ കൈ പിടിക്കാൻ ഉയർന്നതും കട്ടിലിൽ ഒച്ച ഉണ്ടായി ഒന്ന് ഇളകി. അത് കേട്ടപ്പോൾ നില തലയിൽ കൈ വച്ചു ശരത് ചമ്മിയ ചിരി ചിരിച്ചു.
” ഒന്ന് മിൻറ്റാതെ നിക്കോ രണ്ട് പേരും പാരുവിന് ഉരങ്ങണം. ”
ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തിൽ പാറു നിലയെ ചികഞ്ഞു നോക്കി ദേവൂട്ടിയെ കൂട്ടി പിടിച്ചു .
” നിന്നേ വിളിക്കാനാണ് ഞാൻ വന്നത് എഴുനേറ്റേ. ഇന്ന് നഴ്സറിയിൽ പോവണ്ടേ. ”
ചമ്മൽ മറച്ചു വച്ചു നില പാറുവിന്റെ മേൽ നിന്ന് പുതപ്പ് വലിച്ചു മാറ്റി
പാറു എഴുനേറ്റു കുടുങ്ങി എന്നായി. ഉറക്കം അഭിനയിച്ചു കിടക്കുന്ന പാറുവിനെ നില മിണ്ടാതെ കുറച്ചു നേരം നോക്കി നിന്നു. ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോൾ നില പോയെന്ന് കരുതി പാറു ഒറ്റ കണ്ണ് തുറന്നപ്പോൾ കാണുന്നത് അവളെ നോക്കി ചിരിക്കുന്ന ശരത്തിനെയും നിലയെയും ആണ്. വേഗം കണ്ണടച്ച് തിരിച്ചു കിടന്നു.
ചുണ്ടിൽ കള്ളം പിടിച്ച ചിരി ഉണ്ടായിരുന്നു.
” ഇന്ന് പോവുന്നില്ലേ ”
ശരത് പാറുവിനെ തിരിച്ചു കിടത്തി.
” മടിയ ”
പാറു മുഖം ചുളിച്ചു
” ആർക്ക് ”
നില അവളെ സൂക്ഷിച്ചു നോക്കി.
” എനിക്ക്……
അല്ലാറ്റേ ആർക്കാ ”
പാറു ചുണ്ട് കൊട്ടി ദേവൂട്ടിയെ കെട്ടി പിടിച്ചു. നില അവളെ നോക്കി ചിരിച്ചു പുറത്തേക്ക് കടന്നു.
സമയം കുറച്ചായിട്ടും പാറു എഴുനേൽക്കാത്തത് കണ്ട് നന്ദു നിലയുടെ എടുത്തു പോയി അന്വേഷിച്ചു. ഇന്ന് മടിയാണെന്ന് അവൾ പറഞ്ഞപ്പോൾ അവനും ചിരിച്ചു.
നീ പോയി കുളിച്ചോ. കോളേജിൽ പോവണ്ടേ നിലയുടെ സംസാരത്തിനു നന്ദു ഒരുമാതിരി ചിരി ചിരിച്ചു.
” ആ കുരിപ്പ് പോവുന്നില്ലല്ലോ എന്നാൽ പിന്നെ എനിക്കും മടിയാ. അവളെ വെറുപ്പിച്ചു ഇരിക്കാം. ”
നിലയുടെ എടുത്തു നിന്ന് മറ്റെന്തെങ്കിലും കേൾക്കുന്നതിന് മുന്നേ നന്ദു സ്ഥലം കാലിയാക്കി .
രണ്ടും കണക്കാണ്. മനസിൽ പറഞ്ഞു അവൾ തന്റെ പണിയിൽ മുഴുകി.
നന്ദുവും പാറുവും മടിച്ചിരുന്നപ്പോൾ ബാക്കി രണ്ട് പേരും സ്കൂളിലും കോളേജിലും പോയി.
രാവിലെ തുടങ്ങിയതാണ് നന്ദുവിന്റെയും പാറുവിന്റെയും വഴക്ക് .. രണ്ട് പേരും വിട്ട് കൊടുക്കില്ല. നന്ദു ചില സമയം ചെറിയ മക്കളെക്കാൾ കഷ്ട്ടമാണ്.
ഒരു തല ഉണ്ടേൽ അത് അടിച്ചു പൊട്ടിക്കായിരുന്നു എന്ന് വരെ നില കരുതി. എത്രയായിട്ടും അടങ്ങുന്നില്ല എന്ന് കണ്ട്
സഹി കേട്ട് രണ്ട് പേരും ചീത്ത പറഞ്ഞു ഒതുക്കി.
ഉച്ചക്ക് മഴയൊന്ന് ചെറുതായി തോർന്നത് കണ്ട് നില പുറത്തേക്ക് പോവാൻ തീരുമാനിച്ചു.
ദേവൂട്ടിക്കും പാറുവിനും ഡ്രെസ്സ് എല്ലാം വാങ്ങണമെന്ന് എന്നോ തീരുമാനിച്ചതാണ്. നിവിന്റെ അച്ഛൻ അവൾക്കുള്ളതെല്ലാം ഇങ്ങോട്ട് തന്നു വിട്ടതാണ് പക്ഷെ എന്ത് കൊണ്ടോ ഒരു തൃപ്തി കുറവ്. ഇനിയും വേണമെന്ന തോന്നൽ .
പാറുവിന്റെ കാര്യത്തിൽ താൻ വല്ലാതെ സ്വാർത്ഥയാണെന്ന് അവളോർത്തു.
ഭക്ഷണം കഴിച്ചു ടീവി കാണുന്ന നന്ദു ഡ്രെസ്സ് മാറ്റി ഇറങ്ങി വരുന്ന നിലയെ കണ്ട് തിരിഞ്ഞു നോക്കി.
” നന്ദു ഞാൻ ഒന്ന് പുറത്ത് പോവുകയാണ് .
ദേവൂട്ടിയെ എടുക്കുന്നില്ല ഉറങ്ങാണ്. ഒന്ന് ശ്രദ്ധിക്കണം ട്ടോ ”
നിലയുടെ ശബ്ദം കേട്ട് നന്ദുവിന്റെ നെഞ്ചിൽ ചാഞ്ഞു കിടന്ന പാറു വേഗം എഴുനേറ്റു.
” നാനും വരും ”
നന്ദുവിന്റെ മടിയിൽ നിന്ന് ചാടി ഇറങ്ങി ഫ്രോക്കിന്റെ കൈ അവൾ വലിച്ചു താഴ്ത്തി ഡ്രസ്സ് മാറ്റാൻ ഉള്ളിലേക്ക് ഓടി.
“മഴ വരുന്നുണ്ട് പാറു. ഞാൻ വേഗം വരും ”
നില പിൻതിരിപ്പിക്കാനേന്ന വണ്ണം പറഞ്ഞു.
” അറ്റ് കുയപ്പല്ല നാൻ കുട എട്ക്കാം ”
നില നന്ദുവിനെ നോക്കി .
” അവളെന്തായാലും വരും പിന്നെ എന്തിനാണ് പറയുന്നത്. ഏട്ടത്തി നിൽക്ക് ഞാൻ വണ്ടിയിൽ കൊണ്ടാക്കി തരാം ”
” വേണ്ട വേണ്ട മോള് ഇവിടെ ഉള്ളതാണ്. അടുത്ത മഴ വരുന്നതിന് മുൻപേ ഞാൻ വരും. അച്ഛൻ പറമ്പിലാണ് ഒരു കണ്ണ് വേണം ട്ടോ ”
നില ദൃതിപെട്ട് റൂമിലേക്ക് കയറി കണ്ണാടിയുടെ മുമ്പിൽ നിന്ന് പാട്ട് പാടുന്ന പാറുവിന്റെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി.
” വിക്രമ വീറ്റ് എപ്പോയും അടച്ചു വക്കണം. ആര് വന്ന് വിലിച്ചാലും വാതിൽ തുരക്കരുത്. ദേവൂട്ടി എയുനേൽക്കുമ്പോൽ സേച്ചിയും അമ്മയും വേഗം വരും എന്ന് പരയണം ”
പാറുവിന്റെ സംസാരം കേട്ട് രണ്ട് പേരും അവളെ മിഴിച്ചു നോക്കി. ഇതൊക്കെ അച്ഛൻ നിലയോട് ഒറ്റയ്ക്ക് വീട്ടിൽ നിൽക്കുമ്പോൾ ഓർമപ്പെടുത്തുന്നതാണ്. ഇതെല്ലാം ഇവൾ ശ്രദ്ധിക്കാരുണ്ടായിരുന്നോ.
നില അവളുടെ മുടിയിൽ തഴുകി പാറു വേഗം പുറത്തേക് ഓടി ഷൂസ് ഇട്ട് മുറ്റത്തേക്ക് ഇറങ്ങി നിന്ന്.
” വീറ്റ് നോക്കണം ട്ടോ ”
അവൾ നന്ദുവിനെ വീണ്ടും ഓർമപ്പെടുത്തി.
” നീ ഒന്ന് പോടി എന്നേ ഭരിക്കാൻ വരുന്നു
നന്ദു ചെരുപ്പിട്ട് മുറ്റത്തേക്ക് ഇറങ്ങിയത് കണ്ട് പാറു റോഡിലേക്ക് ഓടിയത് കണ്ട് നില പിറകിൽ പോയി അവളുടെ കൈ പിടിച്ചു.
അവരെ യാത്രയാക്കാൻ കൂടെ ചെന്നപ്പോൾ നന്ദു കണ്ടത് ഗേറ്റ് ചാരി നിന്ന് സിഗരറ്റ് വലിക്കുന്ന ജിതിനെയാണ് . നിലയും അപ്പോളാണ് അവനെ കണ്ടത്. ഒരു പേടി മനസിനെ വന്ന് മൂടി..
പാറു പിറകിലേക്ക് വലിയുന്നതറഞ്ഞു നില അവളുടെ കൈയിലുള്ള പിടിത്തം മുറുക്കി ജിതിന്റെ മുമ്പിലൂടെ നടന്നു നീങ്ങി.
നിലയിൽ ശ്രദ്ധ പതിച്ച ജിതിൻ നന്ദുവിനെ കണ്ടിരുന്നില്ല.
മിന്നായം പോലെ മറഞ്ഞു നീങ്ങുന്നത് വരെ ജിതിന്റെ കണ്ണുകൾ മറ്റൊന്നിലേക്കും പതിച്ചിരുന്നില്ല. ചുണ്ടിൽ ചിരിയൂറി വീട്ടിലേക്ക് കടക്കാൻ നിൽക്കുമ്പോൾ ശ്രദ്ധിച്ചു തീ പാറുന്ന കണ്ണുകളോടെ ചുട്ടെരിക്കാൻ പാകത്തിന് നിൽക്കുന്ന നന്ദുവിന്റെ. അവന്റെ നോട്ടത്തിൽ ആദ്യം ജിതിനൊന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ മുഖം തിരിച്ചു അവൻ ഉള്ളിലേക്ക് കടന്നു.
അവിടെയും ഞെട്ടിച്ചു കൊണ്ട് ശ്രേയ കൈ കെട്ടി എല്ലാം വീക്ഷിക്കുന്നത് കണ്ടു.
അവളെ ശ്രദ്ധിക്കത്തെ തന്നെ റൂമിലേക്ക് കടന്നു.
🌻🌻🌻🌻🌻🌻🌻
പാറുവിന് വേണ്ടതെല്ലാം വാങ്ങി കൊടുത്തു ഷോപ്പിൽ നിന്ന് ഇറങ്ങിയപ്പോൾ സമയം അഞ്ചു മണിയായി. ഇടയ്ക്ക് നന്ദു വിളിച്ചിരുന്നു തിരക്ക് പിടിച്ചു വരണ്ട മോള് എഴുന്നേറ്റില്ല എന്ന് പറഞ്ഞു. അപ്പോളാണ് സത്യം പറഞ്ഞാൽ സമാധാനമായത്. ഒരു വെപ്രാളം ആയിരുന്നു മോള് എഴുന്നേറ്റാൽ അവൻ എന്ത് ചെയ്യുമെന്നോർത്ത്.
ഷോപ്പിൽ നിന്നിറങ്ങി റോഡിലേക്ക് ഇറങ്ങിയപ്പോൾ ഒരു മുന്നറിപ്പും നൽകാതെ ഞൊടി നേരം കൊണ്ട് നിലാകാശം പെയ്തു തോർന്നു കാർമേഘം മൂടി കെട്ടി ഇരുട്ടറിച്ചു.
ഇടിയോടെ തന്നെ ശക്തിയിൽ മഴ താഴേക്ക് പതിച്ചു.
നില പാറുവിനെ ചേർത്ത് പിടിച്ചു തിരിച്ചു ഷോപ്പിലേക്ക് കയറാതെ അടുത്തുള്ള ബസ്സ് സ്റ്റോപ്പിലേക്ക് ഓടി കയറി.
ഈ ഒരു അന്തരീക്ഷത്തിൽ സമയം ഒരുപാട് വൈകിയ പോലെ തോന്നി. കടകളിലെല്ലാം പ്രകാശം പറന്നു.
നില മഴ ചോരുമെന്ന പ്രതീക്ഷയോടെ സാരി കൂട്ടി പിടിച്ചു പുറത്തേക്ക് കണ്ണുകൾ നീട്ടി.
താഴ്ന്നിറങ്ങുന്ന മഴയ്ക്ക് ഒട്ടും ഭംഗിയില്ലാത്ത പോലെ..
വന്ന് പൊതിയുന്ന കാറ്റിനു പോലും മറ്റൊരു ഭാവം. ഉയർന്നു പൊങ്ങിയ കുറുനിരകൾ വിരലുകൾ തലോടുന്നതിനു മുന്പേ തല താഴ്ത്തി.
നിലയ്ക്ക് ഒരു വിമ്മിഷ്ടം തോന്നി പാറുവിനെ തിരിഞ്ഞു നോക്കിയപ്പോൾ അവൾ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.
കൈ വീശിയ ഓട്ടോ ഒന്നും നിർത്താതെ വെള്ളം ചീറ്റി ചീറി പാഞ്ഞു.
സമയം നീങ്ങി തുടങ്ങിയപ്പോൾ ആവൾ പാറുവിനെ ചേർത്ത് പിടിച്ചു ബാഗ് തുറന്നു നന്ദുവിനെ വിളിക്കാൻ ഫോൺ എടുത്തു ചെവിയിൽ വച്ചതും.
കാറ്റ് പോലെ കാർ വന്ന് അവളുടെ മുമ്പിൽ വന്ന് നിന്ന് അവളെ വലിച്ചു കയറ്റലും ഒരുമിച്ചായിരുന്നു.
എന്താണ് സംഭവിക്കുന്നത് എന്ന് നിലയ്ക്ക് മനസിലായില്ല. ശബ്ധിക്കാൻ പോലും മറന്നു പോയി. ഒന്ന് മാത്രം അറിയാം തന്റെ കൈക്കുള്ളിൽ പാറു ഉണ്ട്. അവളെ തനിച്ചാക്കിയില്ല. കയ്യിലെ ഫോണും കാവറും അപ്പോൾ തന്നെ നിലത്ത് വീണിരുന്നു.
തെറിച്ചു പോയ ഫോണിന്റെ മുറു വശത്തു നന്ദുവിന്റെ വിളി ഉയർന്നു.
🦋തിരികെ വരും 🦋

by