11/05/2026

അർപ്പിത : ഭാഗം 22

രചന – രുദ്രാ ലക്ഷ്മി

ആ മറുപടിയിൽ അവന്റെ നെഞ്ചിലായി ഒന്ന് അമർത്തി ഉമ്മവച്ചു അവൾ.

ഒരുനിമിഷം നിരഞ്ജൻ വിശ്വാസം വരാതെ അവളെത്തന്നെ നോക്കി….

അവന്റെ നോട്ടം കണ്ടിട്ടും അവൾ അത് ഒന്നുകൂടി ആവർത്തിച്ചു… ഇപ്പോൾ പക്ഷെ നെഞ്ചിന് പകരം കവിലുകളിൽ ആയിരുന്നെന്നു മാത്രം…

വിശ്വാസമായില്ലെന്നോണം നിരഞ്ജന്റെ കണ്ണുകൾ മിഴിഞ്ഞു…..അതുകണ്കെ കുറ്റിതാടി വളർന്നു തുടങ്ങിയ കവിളുകളിൽ മെല്ലെ അവളുടെ പല്ലുകൾ ആഴ്ന്നു….
അവന് വേദന തോന്നിയില്ല… പകരം പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും സന്തോഷം അവനെ പൊതിഞ്ഞു… ഇരുകൈകൾ കൊണ്ടും അവൻ അർപ്പിതയെ വരിഞ്ഞു മുറുക്കി….

തന്നെ ചുറ്റിയിരിക്കുന്ന കൈകളുടെ മുറുക്കം കൂടി വന്നതും അർപ്പിത മെല്ലെ ഒന്ന് കുതറി….

ശെ…. അടങ്ങി നിക്കാഡോ… നേർത്ത് പതിഞ്ഞ സ്വരത്തിൽ മുഖം അവളുടെ കാതോരം ചേർത്ത് പറഞ്ഞു…

ചെറുതാടിരോമങ്ങൾ അവളുടെ കവിളിലും കഴുത്തിലും ഇക്കിളിക്കൂട്ടി…. ദേഹത്തുകൂടി വല്ലാത്തൊരു വിറയൽ കടന്ന് പോയി..

ഡോ…. ഡോക്ടറെ… പ്ലീസ്..അവളുടെ ഇടറിയ ശബ്ദം പുറത്തേക് വന്നു..

നിരഞ്ജൻ പതിയെ കൈകൾ അയച്ചു…. തന്നിലുള്ള പിടി അയഞ്ഞതും അവൾ വേഗം പിന്നിലേക്ക് മാറി… അവന്റെ മുഖത്തേക്ക് നോക്കാനുള്ള പ്രയാസംകൊണ്ടാകണം മുഖം കുനിഞ്ഞു തന്നെ ഇരുന്നു…. നിരഞ്ജൻ ഒരു ചിരിയോടെ കൈ രണ്ടും മാറിൽ പിണച്ചുകെട്ടി അവളെ തന്നെ നോക്കി നിന്നു….

നിരഞ്ജൻ നിന്നിടത്തുനിന്നും മാറുന്നില്ല എന്ന് കണ്ടതും അവൾ മെല്ലെ തലയുർത്തി

മ്മ്.. എന്തെ??

അല്ല…. എനിക്ക്… സോറി അപ്പോളത്തെ ഒരു… ഇനി… ഇനി ചെയ്യില്ല…കൈകൾ കൂട്ടി പിണച്ചുകൊണ്ട്
അവൾ വാക്കുകൾ പെറുക്കി കൂട്ടി….

അവളുടെ മുഖത്തു അങ്ങിങ്ങായി വിയർപ് തുള്ളികൾ സ്ഥാനം പിടിച്ചിരുന്നു….
അതൂടി കാൻകെ അറിയാതെ തന്നെ നിരഞ്ജന്റെ ഉച്ചത്തിലുള്ള ചിരി ആ മുറിയിൽ നിറഞ്ഞു..

അർപ്പിത ഒന്നും മനസിലാകാതെ അവനെ തന്നെ മിഴിഞ്ഞു നോക്കി…

എന്താടോ… ഈ എ സി യിലും താൻ വിയർക്കുന്നെ???? മ്മ്??…നിരഞ്ജൻ ഒരുവിധം ചിരി അടക്കി എന്താണെന്നറിയില്ല മട്ടിൽ പുരികം ഉയർത്തി ചോദിച്ചു.

അർപ്പിത വേഗം സരിതുമ്പുകൊണ്ട് മുഖവും കഴുത്തുമെല്ലാം അമർത്തി തുടച്ചു… അവളാകെ വല്ലാതായിപ്പോയി… ചമ്മൽ കാരണം മുഖത്ത് നോക്കാൻ പോലും മടിച്ചു.

എടൊ…

മ്മ്മ്… എന്താ ഡോക്ടറെ???

എന്താടോ തനിക്കെന്നെ പേടിയാ????

അത്… അല്ല.. പേടിയല്ല

പിന്നെ???

അവൾ ഒന്നും മിണ്ടിയില്ല…. ഒരുതരം വെപ്രാളം അവളെ വന്ന് പൊതിഞ്ഞു….

പിന്നെ എന്താടോ???? ഇത്തവണ അവളുടെ കാതിനോട് ചേർന്നാണ് നിരഞ്ജൻ ചോദിച്ചത്…

വീണ്ടും വളരെ അടുത്തുള്ള അവന്റെ സാമീപ്യം അവളുടെ ഹൃദയമിടിപ് വർധിപ്പിച്ചു… കണ്ണുകൾ ഇറുകെ അടച്ച് അവൾ ഉമിനീറിറക്കി.

ഇതിങ്ങിനെ മിടിച്ചാൽ പൊട്ടിപ്പോകില്ലേ…. എഹ്???? എന്താടോ പ്രണയമാണോ????

അവൾ മറുപടി ഏതുമില്ലാതെ അതേപടി നിന്നു…

ഏറെ നേരമായിട്ടും അവന്റെ അനക്കമൊന്നും ഇല്ലാതെവന്നപ്പോൾ അവൾ മെല്ലെ കണ്ണുതുറന്നു… റൂമിൽ ഒന്നും തന്നെ നിരഞ്ജനെ കാണുന്നുണ്ടായില്ല…
അവൾ ആശ്വാസത്തോടെ ഒന്ന് ശ്വാസമെടുത്തു വിട്ടു… പിന്നെ വാഷ് റൂമിലേക് കയറി ഒന്ന് മുഖവും കാലുമൊക്കെ കഴുകി തുടച് താഴേക്ക് ചെന്നു..

സമയമേറെ കഴിഞ്ഞതിനാലാക്കണം അമ്മമാർ രണ്ടാളും കഴിച്ചിരുന്നു… നിരഞ്ജൻ സോഫയിൽ ഇരുന്നു പേപ്പർ വായിക്കുന്നുണ്ട്..

അഹ്… മോളെ തലവേദന മാറിയോ… വാ വന്നു വല്ലതും കഴിക്കാൻ നോക്ക്.. രാധമ്മ അവളെ കണ്ടതും ചോദിച്ചു…

എന്നാൽ അവളുടെ നോട്ടം നിറഞ്ഞനിലേക്കായിരുന്നു… താൻ വന്നതറിഞ്ഞിട്ടും ഒന്ന് നോക്കുകകൂടി ചെയ്യാത്തെ കണ്ടപ്പോൾ ഒരു കുഞ്ഞ് നോവ് പോലെ…

അവൾ മെല്ലെ രാധമ്മയുടെകൂടെ ഭക്ഷണം എടുക്കാനായി പോയി… പോകും വഴി അവനെ ഒന്നുകൂടി തിരിഞ്ഞുനോക്കി.. എവിടെ.. ആളിപ്പോളും പേപ്പറിൽ തന്നെയാണ്.. പിന്നെ നിരാശയോടെ തിരിഞ്ഞു നടന്നു..

മോളെ… നിരഞ്ജൻ മോനെ കൂടി വിളിക്കു…

ഡോക്ടർ കഴിച്ചില്ലേ രാധമ്മേ??? തെല്ലൊരു അമ്പരപ്പോടെ അവൾ ചോദിച്ചു… കൂടെ നേരത്തെ തോന്നിയ നിരാശക്കു പകരം തെല്ലൊരു സന്തോഷം തോന്നി… അതിന്റെ പ്രതിഭലനം എന്നോണം കുഞ്ഞൊരു ചിരിയും ആ ചുണ്ടിൽ സ്ഥാനം പിടിച്ചു.

ഇല്ലമോളെ…. ദേവകിയയേച്ചി കിടക്കുംമുന്നേ കഴിക്കാൻ വിളിച്ചതാ.. അപ്പോൾ മോൾ വന്നിട്ട് കഴികെകുമെന്നു പറഞ്ഞിരുന്നതാ…

അമ്മ കിടന്നുവോ??.. ഋഷിമോനോ??

ഋഷിക്കുട്ടൻ ഉറക്കം പിടിച്ചിരുന്നുമോളെ… നിരഞ്ജൻമോന വന്ന് ദേവകിയേച്ചിടെ റൂമിൽ എടുത്ത് കിടത്തിയെ ഇപ്പൊ രണ്ടാളുടെ നല്ല ഉറക്കവ

മ്മ്മ്… ന്നാൽ രാധമ്മയും കുറച്ചുനേരം പോയികിടന്നോളു…

അഹ്… മോളെ.. മോളുവന്നിട് കിടക്കാമെന്നു പറഞ്ഞിരുന്നതാ… മുട്ടിനു വല്ലാത്ത വേദന.. എന്തായാലും മോൾ നിരഞ്ജൻ കുഞ്ഞിന്നൂടെ വിളമ്പിവക്കുട്ടോ ഞാൻ മോനെ വിളിക്കാം..

മ്മ്മ്

അർപ്പിത ആഹാരമെല്ലാം വിളമ്പിവച്ചപ്പോളേക്കും നിരഞ്ജൻ കഴിക്കക്നായി വന്നിരുന്നു… കഴിക്കക്നായി ഇരുന്നിട്ടും തന്റെ നേർക് ഒരു നോട്ടംപോലും വരുന്നില്ല എന്നത് അവൾ ശ്രദ്ധിച്ചു… ഇത്രയും നാൾ എപ്പോൾ താൻ മുന്നിലുണ്ടേലും കുസൃതിനിറച്ച നോട്ടങ്ങൾ തനിക് സമ്മാനിക്കാറുള്ള ആളാണ്.. ഇന്ന് ഗൗരവം പൂണ്ടിരിക്കുന്നത്…. അവൾ ഓരോന്നാലോചിച് ഭക്ഷണം ഇളകി കൊണ്ടിരുന്നു…. അപ്പോൾ.. ഇത്രയും നാൾ താൻ ഡോക്ടറെ മാറ്റി നിർത്തിയപ്പോൾ ഡോക്ടർക്കും വേദനിച്ചു കാണില്ലേ…. കുറച്ച് നേരത്തേക്ക് പോലും ഈ പെരുമാറ്റം എന്നെ വേദനിപ്പിക്കുന്നെങ്കിൽ… ഞാൻ… ഞാനെന്തുമാത്രം വേദനിപ്പിച്ചിരിക്കണം…. അവളുടെ മനസ്സിൽ പലവിധ ചിന്തകളും ഉടലെടുത്തു…

താനെന്താ സ്വപ്നം കാണുവാനോ????

എഹ്??? അർപ്പിത മറ്റേതോ ലോകത്തെന്നപോലെ ഞെട്ടി

അവൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കി… പിന്നെ മുന്നിലിരിക്കുന്ന പ്ലേറ്റലേക്കും….

അവൾ വേഗം കുനിഞ്ഞിരുന്നു കഴിക്കാൻ തുടങ്ങി…. ഒരുവറ്റുപോലും ഇറങ്ങാത്ത പോലെ…വീണ്ടും എന്തൊക്കയോ ഇളക്കിമറിച്ചിരുന്നു അവൾ

അപ്പോളേക്കും നിരഞ്ജൻ കഴിച്ചു കഴിഞ്ഞ് മുകളിലേക്ക് പോയി… അവൻ പോയതും അവളും കഴിപ്പിച്ചു മതിയാക്കി പത്രങ്ങളൊക്കെ എടുത്ത് കിച്ച്നിലേക് പോയി… എല്ലാം കഴുകിവച്ചു കിച്ചനും വൃത്തിയാക്കി… എല്ലാം ചെയ്യുമ്പോളും ഇടയ്ക്കിടെ ആ കണ്ണുകൾ കാരണമറിയാതെ നിറഞ്ഞു തുളുബുന്നുണ്ടായിരുന്നു.

**********************************************

ദിവസങ്ങൾ അങ്ങിനെ കൊഴിഞ്ഞു വീണു… കിരണിന്റെ ശല്യം തീർന്നത്തോടെ അവന്റെമേലുള്ള പേടി അർപ്പിതക് ഇല്ലാതെയായി… അവന്റെ മേൽ ചീറ്റിംഗ് കേസ് കൂടി ഫയൽ ചെയ്തിരുന്നു അർപ്പിത…. കോർട്ടിലെ കാര്യങ്ങളൊക്കെ രാമമൂർത്തി വക്കീൽ തന്നെ നോക്കിക്കോളാമെന്നു പറഞ്ഞതുകൊണ്ട് പിന്നെ നിരഞ്ജനും അർപ്പിതക്കും ഒന്നും കേസിന് പിന്നാലെ നടക്കേണ്ടി വന്നില്ല…

ഇപ്പോൾ ഏകദേശം രണ്ടാഴ്ചയോളം കഴിഞ്ഞു… നിരഞ്ജൻ ഇപ്പോളും അർപ്പിതയോടു ശീത സമരത്തിലാണ്…. അതിന്റെ കാരണമറിയാതെ ആകെ കഷ്ടത്തിലാണ് അർപ്പിതയും…. അവൾക്കൊന്നു മിണ്ടാൻ പോലും അവസരം നിരഞ്ജൻ കൊടുക്കുന്നില്ല എന്നതാണ് സത്യം… പിന്നെ ഹോസ്പിറ്റൽ കേസും ഒക്കെ ആയി നല്ല തിരക്കാണ്… മിക്ക ദിവസവും രാത്രി ഒക്കെ ഹോസ്പിറ്റലിൽ പോകേണ്ടതായി ഉണ്ട്…

അർപ്പിതക് എല്ലാംകൂടി ആകെ ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥ എത്തി…. എന്തിനും ഏതിനും കൂടെ നിന്ന…. എപ്പോളും തന്നെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ച നിരഞ്ജന്റെ മൗനം അവളെ കുറച്ചൊന്നുമല്ല ഉലച്ചത്… പിന്നെ കോളേജിൽ പോകുന്നത് മാത്രമനൊരു ആശ്വാസം…

തീരെ പറ്റാത്തയൊരുദിവസം എന്തായാലും നിരഞ്ജനോട് സംസാരിക്കണം എന്നുതന്നെ ഉറപ്പിച്ചു അവൾ…. ഇനിയും ആ അവഗണന താങ്ങാനുള്ള കരുതവൾക് ഇല്ലായെന്ന് തോന്നി.

**********************************************

വൈകുന്നേരം കോളേജിൽ നിന്നും വന്നപാടെ ഫ്രഷ് ആയി നിരഞ്ജനെ കതെന്നപ്പോൾ ഉമ്മറത്തുതന്നെ നിൽപ്പാണവൾ.

അപ്പുമോളെ… എന്താ ഇവിടെ ഇങ്ങിനെ നിക്കുന്നെ.. ചെന്നെ പോയി കുളിച് വാ വിളക്ക് വൈക്കാറായില്ലേ… ദേവകിയയേച്ചി അടുക്കളയില.. ഞാനൊന്നു അപ്പുറത് പോയിട്ടു വരാം.

മോളോന്നു അപ്പോളേക്കും വിളക്ക് കൊളുത്തനെ.. പിന്നെ ഋഷികുട്ടനെക്കൂടി ഞാൻ കൊണ്ടുപോകുവാ..

അമ്മേ…. ഞാൻ രാധമ്മടക്കൂടെ പോകുവാണല്ലോ…
അപ്പോളേക്കും ഒരു കൊച്ചു ബനിയനും ഷോർട്സും ഇട്ട് കുഞ്ഞിചെക്കൻ അങ്ങോട്ടെത്തി..

മ്മ്മ്… പോയിട്ടു വാട്ടോ.. അർപ്പിത മെല്ലെ തലയിലൊന്നു തടവികൊണ്ട് പറഞ്ഞു.

അവർ രണ്ടാളും ഗേറ്റ് കടക്കും വരെ അവൾ നോക്കി നിന്നു… പിന്നെ പതിയെ അകത്തേക്ക് നടന്നു…

സാധാരണ നിരഞ്ജൻ വരുന്നതിലും സമയം വൈകി…അവളാകെ ആസ്വസ്ഥയായിതുടങ്ങി… പിന്നെ രാധമ്മപറഞ്ഞപോലെ പോയെന്നു കുളിച്ചു വന്നു.. ഒരു സിമ്പിൾ കോട്ടൺ ചുരിദാർ എടുത്തിട്ട് കണ്ണാടിയിലൊന്നു നോക്കി…
സാധാരണ താണീതിലൊന്നും വല്ല്യ ശ്രദ്ധ കൊടുക്കാറില്ലായിരുന്നു… വര്ഷങ്ങളായി… ഇന്നെന്തോ.. പതിവിന് വിപരീതമായി ചെറുതായൊന്നു കണ്ണെഴുതി… അത്യാവശ്യം വലിപ്പമുള്ള പൊട്ട് ഇരു പൂറിക്ക്കൊടികൾക്കും ഇടയിലായി പതിപ്പിച്ചു…ചെമ്പൻ കോലൻ മുടിഴകൾ കുളിപ്പിന്നൽ കെട്ടിയിട്ടു..
കണ്ണാടിയിലൊന്നുകൂടി നോക്കി….ഒരിളം ചിരി ആ ചുണ്ടിൽ വിരിഞ്ഞു…

വീണ്ടും ആ വെള്ളാരം കണ്ണുകൾ ഭീതിയിലെ ക്ലോക്കിലെക് പതിഞ്ഞു… സമയം ആറരയോട് അടുക്കുന്നു… ഒരുപാട് വൈകിയിരിക്കുന്നു… ഒന്ന് വിളിച്ചു പറഞ്ഞാലെന്താ… അവളൊന്ന് പരിഭവിച്ചു…
അഹ്… അല്ലേലും അങ്ങനൊരു പതിവില്ലല്ലോ… പിന്നിന്നെന്താ.. അവളുടെ മനസുതന്നെ അതിനുള്ള ഉത്തരവും കണ്ടുപിടിച്ചു..

താഴേക്ക് ചെന്ന് പൂജമുറിയിൽ കയറി വിളക്ക്കുകൊളുത്തി ഒന്ന് പ്രാർത്ഥിച്ചു… ഭസ്മത്തട്ടിൽ നിന്നും ഒരുന്നുള്ളു ഭസ്മം നെറ്റിയിൽ തൊട്ടു… അതിനടുത്തായി തന്നെ ഇരിക്കുന്ന സിന്ദൂര ചെപ്പിലേക്കു അറിയാതെ നോട്ടം പോയി… കൈ അതിലേക്കൊന്ന് നീണ്ടു…

അമ്പലത്തിൽ വച്ചു നിരഞ്ജൻ തന്റെ സിമന്ദരേഖ ചുവപ്പിച്ചത് അവളുടെ മനസിലേക്ക് വന്നു…. തനതിൽപ്പിന്നെ ഒരു ദിവസം പോലും സിന്ദൂരം തൊട്ടിട്ടില്ല…. വേദനയോടെ അവൾ ഓർത്തു… ഡോക്ടർക്കത്തൊക്കെ വിഷമം ആയിക്കാനില്ലേ…. എന്റെ തെറ്റാണ്.. എല്ലാം ഞാൻ മറന്നു… എന്നെപോലൊരുവൾക് ഭാര്യപദവി വെച്ചുനീടിയപ്പോൾ അതിന്റെ വിലമനസിലാക്കാതെ… ഭാര്യയെന്നെ നിലയിൽ ഒരുകാര്യത്തിന് പോലും ഡോക്ടറെ ഞാൻ സന്തോഷിപ്പിച്ചിട്ടില്ല… എന്നും പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു… എന്നിട്ടും എന്നെ ചേർത്ത് നിർത്തിയിട്ടെ ഉള്ളു…. ഇനിയും… ഇനിയും ഞാൻ അകറ്റി നിർത്തിയാൽ ദൈവം പോലും ചിലപ്പോൾ എന്നോട് പൊറുക്കില്ല…. ഇരുകണ്ണുകളും ധാര ധാരയായി ഒഴുകി..

അവൾ ഒരു നുള്ള് സിന്ദൂരം അതിൽനിന്നും എടുത്ത് പതിയെ അവളുടെ സീമന്ദരേഖ ചുവപ്പിച്ചു.

**********************************************

സമയം ഏറെ കടന്നുപോയി… അർപ്പിത വല്ലാത്തൊരു വിമ്മിഷ്ടം അവളുടെ മനസിനെ വന്നു മൂടി… ദേവകിയമ്മയുടെ കൂടെ കിച്ചണിൽ നിക്കുമ്പോളും അവളുടെ മനസ് അവിടൊന്നുമല്ലന്ന് ചെയ്യുന്ന പ്രവർത്തികളിൽ നിന്നുതന്നെ ദേവകിയമ്മക് മനസിലായി

മോളെ…..

അഹ്… എന്താ.. എന്താ അമ്മേ??

മോളെന്താ ഈ ചെയ്യുന്നേ??

അത് അമ്മേ കറിയിലേക് കടുക് താളിക്കാൻ…

ഏത്??? ഈ അടുപ്പിങ്ങനെ കത്തിക്കാതെ വച്ചാണോ കടുക് തളിക്കുന്നെ… ദേവകിയമ്മ ഒരു ചിരിയോടെ ചോദിച്ചു..

അർപ്പിത പെട്ടെന്ന് എന്ത് പറയണമെന്നറിയാതെ ഒന്ന് പതറി… അത്.. അമ്മേ

മ്മ്.. മ്മ്മ്.. മോൾടെ മനസിവിടൊന്നുമല്ല.. ചെന്നാട്ടെ.. അവിടെ ചെന്നിരുന്നോ.. ഇനി ഇവിടെ നിന്നു ശ്രദ്ധയില്ലാതെ കയ്യോ മറ്റോ പൊള്ളിക്കാൻ നിക്കണ്ട…

മ്മ്മ്…. അവൾ മെല്ലെ ഹാളിലേക് നടന്നു… സമയം 8 മണിയായി.. അവൾക് വല്ലാതെ വെപ്രാളം കൂടി വന്നു… സാധാരണ അവൻ വരുന്ന സമയംപോലും ശ്രദ്ധിക്കാത്ത ആളാണ്.. ഇന്ന് ആദ്ധിപൂണ്ട് നടക്കുന്നത്.

പിന്നെ ഫോൺ എടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു… ബെൽ അടിച്ചു നിന്നതല്ലാതെ കാൾ അറ്റൻഡ് ചെയ്തതെ ഇല്ല….

സാധാരണ എന്തേലും കേസ് ഉണ്ടേൽ വീട്ടിൽ എങ്കിലും വിളിച്ചു പറയുന്നതാണ്… ഇനി അമ്മയെ വിളിച്ചോ എന്നും അറിയില്ല… എങ്ങിനാ ചോദിക്ക… അവളാകെ ധർമ്മസങ്കടത്തിലായി…

ഓരോന്ന് ചിന്തിച്ചിരിക്കുന്നതിനിടയിലാണ് രാധമ്മ ഋഷിക്കുട്ടനുമായി കയറി വന്നത്…

എന്താ മോളെ മുഖം വല്ലാണ്ടിരിക്കുന്നെ??? എന്തേലും വയ്യായിക ഉണ്ടോ കുട്ടിക്ക്??? രാധമ്മ ആധിയോടെ അവളുടെ നെറ്റിയിൽ കൈകൾ ചേർത്തു..

ഏയ്… ഇല്ല രാധമ്മേ… ഞാൻ വെറുതെ ഇരുന്നതാ..

മ്മ്മ്… ഞാൻ ദേ കുറുമ്പന് ഭക്ഷണം കൊടുക്കട്ടെ ആലിനിന്നു നേരത്തെ ഉറക്കം വരുവാണ് പോലും…. കണ്ടില്ലേ നിന്നു ഉറക്കം തൂങ്ങുന്നത്??? അർപ്പിത ഋഷികുട്ടനെ ആണോ എന്ന മട്ടിൽ കുസൃതിയോടെ കണ്ണുകൊർപ്പിച്ചൊന്നു നോക്കി..

അഹ്.. മ്മേ.. പൊന്നുട്ടന് ഉറക്കം വരുവാ…

ചുമ്മാതെ ആ മോളെ…. ഇന്ന് അവന്റെ കൂടെ കളിക്കാൻ നിരഞ്ജൻമോൻ വരില്ലല്ലോ അതാ… ഈ നേരത്തെ ഉള്ള ഉറക്കത്തിന്റെ കാരണം… പറഞ്ഞിട്ട് രാധമ്മ ഒന്ന് ഒളിക്കണ്ണിട്ടു കുറുമ്പനെ നോക്കി..

എന്നാൽ കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു അർപ്പിത..

ഡോക്ടർ… ഡോക്ടറിന്നു വരില്ലന്നോ??? അങ്ങിനെ പറഞ്ഞുവോ??

അഹ്… അപ്പോൾ മോളോട് പറഞ്ഞില്ലായിരുന്നോ… ആ തിരക്ക്കിനിടയിൽ വിട്ടുപോയതാകും… കുറെ ദിവസമായി തിരക്കാണത്രെ… ഇന്നും വരാൻ കഴിയില്ലെന്നു ഉച്ചക്ക് വിളിച്ചു പറഞ്ഞിരുന്നു… അതറിഞ്ഞപ്പോൾത്തോട്ടു ഇവിടൊരാൾടെ ഉത്സാഹമൊക്കെ പോയില്ലേ…അർപ്പിതയുടെ തോളിൽ ചാഞ്ഞു കിടക്കുന്ന ഋഷിമോനെ നോക്കി
പറഞ്ഞുകൊണ്ട് രാധമ്മ കിച്ച്നിലേക്ക് പോയി..

അർപ്പിതയുടെ കണ്ണുകൾ നിറഞ്ഞു…. തന്നോട്… തന്നോടുമാത്രമെന്താ ഇങ്ങിനെ??? അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

(തുടരും )