രചന – കൽക്കി
“അവൻ ആരാ എന്റെ മേത്തുകൈ വെക്കാൻ….. എന്നെ നോവിച്ച ആ കൈ ഇനി അവന്റെ ദേഹത്തുകാണില്ല….. ജഗനാ ഈ പറയുന്നത്”. ദേഷ്യം കൊണ്ട് കൈഞരമ്പുകൾ മുറുകി പുറത്തേക് തെളിഞ്ഞു നിന്നു.
ഒരു നിമിഷം ജഗന്റെ പെരുമാറ്റത്തിൽ അവനെ തന്നെ ഉറ്റു നോക്കികൊണ്ട് നിന്ന കിരണിനും പേടി തോന്നി.
“കൊല്ലും ഞാൻ അവനെ….. ജഗന്നാഥനെ അവനു അറിയില്ല….. അഗ്നിമിത്രയേ അനുഭവിക്കുന്നത് ഈ ജഗൻ ആയിരിക്കും…. അതിനു ഏത് മറ്റേ മോൻ തടസമായി വന്നാലും തീർത്തിരിക്കും.”
“ആഹ്…ആഹ്ഹ….. “ഗൗതമന്റെ മുഖം മനസ്സിൽ ഓരോ തവണ തെളിയുമ്പോഴും അസ്വസ്ഥതയോടെ ജഗൻ ഗ്ലാസിൽ നിന്ന് മദ്യം വായിലേക്ക് കമഴ്ത്തിയിരുന്നു.
“കൊല്ലും ഞാൻ……. “വെറുപ്പോടെ അത് തന്നെ അവൻ പറഞ്ഞുകൊണ്ടിരുന്നു.
“എന്താടാ ജഗാ….. അവന്റെ അടിയും കൊണ്ട് വന്നിട്ട് ഇവിടെ കിടന്ന് ഉറഞ്ഞു തുള്ളിട്ട് എന്താ കാര്യം…… ഞാൻ പറഞ്ഞത് ശരിയല്ലേ…. അവന്റെ മുന്നിൽ നട്ടെല്ല് കുനിച്ചു നിന്നിട്ട് വന്നേക്കണു…..
കേട്ട് കേട്ട് എന്റെ ചെവി കഴച്ചു… ഒന്ന് മിണ്ടാതെ നിന്നുടെ നിനക്ക്.”
“കിരൺ😡……. വായടച്ചു ഇരുന്നോണം. ജഗന്റെ മുന്നിൽ ആഞ്ജിപിക്കാൻ വന്നാലുണ്ടല്ലോ……””കിരണിനോട് പറഞ്ഞു കൊണ്ട് പിന്നെയും ജഗൻ മുന്നിലേക്ക് നടന്നു.
“കൊല്ലും ഞാൻ അവനെ…..” ജഗൻ കൈയിലെ ഗ്ലാസ് വലിച്ചെറിഞ്ഞു അലറി.
“കൊല്ലും പോലും…..ഒരെണ്ണം പോലും തിരിച് കൊടുക്കാണ്ട് കിട്ടിതും കൈപറ്റി വന്നവനാ ഇരുന്ന് പറയണത്……” ജഗൻ കേൾക്കാണ്ട് പതിയെ പിറുപിറുത്തോണ്ട് കിരൺ പറഞ്ഞുകൊണ്ട് തലയുയർത്തിയതും മുന്നിൽ തീക്ഷണമായി നോക്കി നിൽക്കുന്ന ജഗനെ കണ്ട് പുറകിലേക്ക് ഒന്ന് വെച്ചുപോയി.
“നായിന്റെ മോനെ….. ഇനിയും കൂടുതൽ കിടന്ന് ചിലച്ചാൽ ഉണ്ടല്ലോ….. കൂടെ കൂടിയത് എന്നോട് ഉള്ള ആത്മാർത്ഥ സ്നേഹം കൊണ്ടൊന്നും അല്ലെന്ന് എനിക്ക് അറിയാം…. അരിഞ്ഞ് കളയും നിന്നെയൊക്കെ……. ജഗൻ അതിനും മടിക്കില്ല…ഓർത്തോ…..”
കിരണിന്റെ കുത്തിനു പിടിച് ഭിത്തിയിലേക്കു ചേർത്തു ജഗൻ അലറി. ഒരു നിമിഷം അവന്റെ സംസാരത്തിൽ കിരണൊന്ന് പതറി. ഉമിനീര് വിഴുങ്ങിക്കൊണ്ട് ചെറിയ വിറയലോടെ അവൻ ജഗന്റെ കൈ അയക്കാൻ ശ്രമിച്ചു.
“അളിയാ….. ഞാൻ നിന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതല്ലേ…. അത്രേയൊക്കെ ചെയ്തിട്ടും തിരിച്ചൊന്നും കൊടുക്കാതെ നി വന്നാ എനിക്ക് സഹിക്കുവോ…. അവനിട്ടു നമുക്ക് പണിയണം ജഗാ…. നിന്റെ മേലിൽ കൈ വെച്ചിട്ട് അവൻ അങ്ങനെ ജീവനോടെ ഇരിക്കേണ്ട….”
“ഹ്മ്മ്…… “ജഗൻ ഒന്ന് മൂളിക്കൊണ്ട് അവന്റെ മേലുള്ള കൈവിട്ട് തിരിഞ്ഞ് നിന്നു.
അവന്റെ പിടി വിട്ടതും കിരൺ നെഞ്ചിൽ കൈ വെച്ചൊന്ന് തടവി ശ്വാസം ഒന്ന് ആഞ്ഞെടുത്തു.
കാലൻ എന്തൊരു പിടിയാ പിടിച്ചേ…. ഹോ ഈ പിടി കഴുത്തിൽ എങ്ങാനും ആരുന്നേൽ ഞാൻ എപ്പോ സ്വർഗം കണ്ടേനെ…… മനസ്സിൽ ഓർത്തുകൊണ്ട് കിരൺ ജഗനെ നോക്കി ഒന്ന് നെടുവീർപ്പിട് അവന്റെ അടുത്തേക് നടന്നു.
പെട്ടെന്ന് പോക്കറ്റിൽ കിടന്ന ജഗന്റെ ഫോൺ ബെല്ലടിച്ചതും അതെടുത് അവൻ ചെവിയിലേക് ചേർത്തു.
“പറ എന്തായി കാര്യങ്ങൾ…… ആളെ മനസ്സിലായോ…..”
ഒന്നും പറയാതെ ഓരോന്നും മൂളിക്കേട്ടു നിന്ന ജഗന്റെ കണ്ണുകൾ ഒന്ന് കുറുകിയത് കണ്ട് കിരൺ ഒന്ന് സംശയത്താൽ ഒന്ന് നെറ്റി ചുളിച്ചു.
കാൾ കട്ട് ചെയ്ത്കൊണ്ട് ഫോൺ പോക്കറ്റിലേക് തന്നെ ഇട്ടുകൊണ്ട് ഒരുനിമിഷം ജഗൻ അനങ്ങാതെ നിന്നു.
“ജഗാ……. എന്തായി അവന്റെ ഡീറ്റെയിൽസ് കിട്ടിയോ……” ആകാംഷയോടെ ചോദിച്ചുകൊണ്ട് കിരൺ അവനെ തന്നെ നോക്കിനിന്നു.
“ഹഹമ്മ്മ്….. കിട്ടി…..”
“എന്നാ പിന്നെ വെച്ച് താമസിക്കേണ്ട…. നി ഡീറ്റെയിൽസ് പറ…. പിള്ളേരെ കൊണ്ട് ഇന്ന് തന്നെ പൊക്കിക്കാം….”
അത് കേട്ടതും ജഗൻ കിരണിന് നേരെ തിരിഞ്ഞു.
“ഇപ്പോ വേണ്ട…..”
സംശയത്താൽ കിരൺ മുഖം ചുളിച്ചുനോക്കി.
അത് കണ്ട ജഗൻ കിരണിനോട് എന്തോ പറഞ്ഞുകൊണ്ട് അടുത്തിരുന്ന കുപ്പി മുഴുവനായി വായിലേക്ക് കമഴ്ത്തി.
🍁🍁🍁🍁🍁🍁🍁🍁
“കുഞ്ഞേച്ചി…….”
അമ്മൂട്ടിയുടെ വിളികേട്ടാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.
“അനന്തേട്ടനെ ഇപ്പോഴും……” പാതിവഴിയിൽ നിർത്തികൊണ്ട് അമ്മൂട്ടി ചോദിച്ചു.
അവളെ തന്നെ നോക്കിനിന്നു ഞാൻ ഒന്ന് നിറഞ്ഞു ചിരിച്ചു.
ഹ്മ്മ്… എംഎംഎംഹ്ഹ്…. മ്മ്ഹ്ഹ്….
(ഇഷ്ട്ടമായിരുന്നു….. കുഞ്ഞിലേ തൊട്ട് അഗ്നിമിത്ര നന്ദന്റെ ആണെന്ന് മനസിൽ ഉറപ്പിച്ചു തന്നെയാ വളർന്നത്…പക്ഷെ….)
“പക്ഷെ…. “അമ്മൂട്ടി ചോദിച്ചതും കുസൃതിയോടെ അവളുടെ മൂക്കിലായൊന്ന് തട്ടിക്കൊണ്ടു വാവച്ചിയുടെ വായിലേക്ക് പഴം വെച്ചുകൊടുത്തു..
“പറ കുഞ്ഞേച്ചി…. പക്ഷെ…..”
അമ്മൂട്ടിടെ മുഖം കണ്ടതും എനിക്ക് ചിരിയാണ് വന്നത്.
ഹ്ഹ്മ്മ്…. മ്മ്ഹൻമ്മ്മ്….. മ്മ്ഹചം…
(പക്ഷെ….. അനന്തനെ അഗ്നിമിത്രയ്ക്ക് ഇനി വേണ്ട….. ഒരു കൈത്താങ്ങു വേണ്ട സമയത്ത് ഒപ്പം നിൽക്കാത്ത ആളോട് പ്രണയം ആണെന്ന് പറഞ്ഞാൽ എന്നെ നി മടല് വെട്ടി അടിക്കില്ലെടി…..)
അഗ്നി ഒരു ചിരിയോടെ പറഞ്ഞതും അമ്മൂട്ടി പൊട്ടിച്ചിരിച്ചോണ്ട് അവളുടെ കവിളായി ചുണ്ട് ചേർത്തു.
“അങ്ങനെ നന്ദേട്ടൻ അനന്തൻ ആയെ…..
എന്റെ കുഞ്ഞേച്ചിയെ കെട്ടാൻ ഉള്ള യോഗ്യതയൊന്നും അല്ലേലും അങ്ങേർക്കു ഇല്ല.പോകാൻ പറ…….അല്ലെ കുഞ്ഞേച്ചി……”
ചിരിച്ചോണ്ട് തല അനക്കി അവള് പറഞ്ഞതിനൊപ്പം.
മ്മേ…മ്മേ…….
വായിൽ വെച്ചത് പുറത്തേക്ക് തുപ്പിക്കൊണ്ട് അവൻ ചെറുതായി ചിണുങ്ങാൻ തുടങ്ങി.
“അച്ചോ…. ചിറ്റേടെ കുഞ്ഞുട്ടന് മതിയായോട……. ”
മ്മ്മ്… ഹഹമ്മ്മ്മ്… മ്മ്ഹമ്മ…..
(കള്ള ചെറുക്കൻ ആട്ടോ…. ഒന്നും കഴിക്കില്ല….. വായിൽ വെച്ച് കൊടുക്കുന്നത് മുഴുവൻ വണ്ടി ഓടിച് പുറത്തേക്ക് തുപ്പും.)
“കുഞ്ഞേച്ചി അവന്റെ മുഖം കഴുകിക്…. ഞാൻ അപ്പോഴേക്കും ഇതൊക്കെ എടുത്ത് വെച്ചിട്ട് വരാം..”
ഹ്മ്മ്മ്…. മ്മ്ഹമ്മ……
(പാത്രത്തിൽ പഴം ഇരിപ്പുണ്ട്…. അത് എടുത്ത് കഴിച്ചോണം… കേട്ടല്ലോ….)
അഗ്നി പറഞ്ഞതും അമ്മൂട്ടി തലയാട്ടി പാത്രവും എടുത്ത് പുറത്തേക്കിറങ്ങി.
ബാത്റൂമിൽ കേറി വെള്ളം തൊട്ട് മുഖം തുടച് കൊടുത്തപഴേ വാവാച്ചി അഗ്നിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു.
അവന്റെ കാണീരു കണ്ടപ്പഴേ അഗ്നി ചിരിയോടെ അവനെ പിടിച് നിവർത്തി.
ഹ്ഹ്മ്മ്… മഹമ്മ.. മ്മ്ഹമ്മ……
(എന്റെ പൊന്നിന് വെള്ളം ഇഷ്ടല്ലല്ലേടാ…. സാരില്ലട്ടോ…. ഇപ്പൊ ഇത് ഒണങ്ങി പോവുട്ടോ…)
അഗ്നി പറയുന്നതും ശ്രദ്ധിച്ചോണ്ട് അവളുടെ മുഖത്തേക്ക് തന്നെ വാവാച്ചി നോക്കി നിന്നു.അവന്റെ നോട്ടം കണ്ടതും അഗ്നി വിരല് നനച്ചോണ്ട് കുറുമ്പോടെ മൂക്കിലായൊന്ന് തട്ടി കൊടുത്തു..
മ്മേ…. മ്മേ… തപ്പാ….. ബേണ്ട…..
അതുപറഞ്ഞു അവളുടെ തോളിൽ തന്നെ മുഖം ഉരസി ചേർന്നു കിടന്നു വാവാച്ചി.
ഓരോതവണയും വാവാച്ചി അമ്മേയെന്ന് വിളിക്കുമ്പോ മനസ്സിൽ വേദനയും സന്തോഷവും ഒരുമിച്ചാ….. ഞങ്ങടെ വല്യേച്ചി….. ഒത്തിരി ആഗ്രഹിച്ചതാ ഈ വിളി…. ഒരു നോക്കുകണ്ടുപോലും കാണില്ല….
നിറഞ്ഞുവന്ന കണ്ണുകൾ ഇറുക്കിയടച്ചു വാവച്ചിയെ ചേർത്ത പിടിച് ഞാൻ മുറിക്കുള്ളിലേക്ക് കയറി.
🍁🍁🍁🍁🍁🍁🍁🍁
അന്നത്തെ ആഹ് സംഭവത്തിന് ശേഷം പിന്നെ ഒരിക്കൽ പോലും ജഗൻ ശല്യത്തിനായി മുന്നിലേക്ക് വന്നിട്ടില്ല. നിഹാരത്തിൽ വെച്ച് പലതവണ കണ്ടിട്ടുണ്ടെങ്കിൽ പോലും ഒഴിഞ്ഞു മാറി പോകുകയാണ് പതിവ്. ഗൗതമനോട് ഉള്ള ഭയമാണ് ആ ഒഴിഞ്ഞുമാറ്റത്തിന്റെ കാരണം എന്ന് അഗ്നിയും ഗായത്രിയും കരുതി.
ഒരു ദിവസം അത്യവശ്യം കുറച്ച് സാധനങ്ങളും വാങ്ങി കടയിൽ നിന്നിറങ്ങാവേ ആണ് മുന്നിലായി കൊണ്ട് നിർത്തിയിരുന്ന കാറിൽ നിന്നും ഗായത്രി ഇറങ്ങിവന്നത്.
അവളെ കണ്ടതെ അതിശയത്തോടെ അടുത്തേക്ക് നടന്നു ചെന്നു.
ഹ്മ്മ്.. മ്മ്ഹമ്മ.. മ്മ്ഹമ്മ…..
(നീയെന്താ പെണ്ണെ ഇവിടെ…… പനിയൊക്കെ മാറിട്ടാണോ പുറത്തേക്ക് ഇറങ്ങി തുടങ്ങിത്.)
“ഹീ…. ഹീ…. പനിയൊക്കെ മാറി അഗ്നിയേച്ചി….. വീട്ടിൽ ഇരുന്ന് ബോറടിച്ചപ്പോ കറങ്ങാൻ ഇറങ്ങിതല്ലേ….. അപ്പോഴല്ലേ മുന്നിൽ ആള് നിക്കണ കണ്ടേ…..”
ടീച്ചറെ എന്നുള്ള വിളി മാറ്റി അഗ്നിയെന്ന് വിളിച്ചോളാൻ അവളോട് പറഞ്ഞത് ഞാൻ തന്നെയാണ് പകരമായി അവളെ മാളുവെന്നും.
ഹ്മ്മ്മ്…. മ്മ്ഹമ്മ്മ്… മ്മ്ഹത്തെ…
(അല്ല നി ഒറ്റക്കാണോ വന്നത്…. കൂടെയാരും ഇല്ലേ….)
അഗ്നിയുടെ കണ്ണുകൾ കാറിനരികിലേക്കായി പായുന്നത് കുസൃതിയോടെ ഗായത്രി നോക്കി നിന്നു.
ഹ്ഹ്മ്മ്… മ്മ്ഹ… മ്മ്ഹഹ്ഹ….
( എടി പെണ്ണെ ഒറ്റക്കണോന്ന്….. കേട്ടില്ലേ നി )
“ഏഹ്ഹ് ഒറ്റക്കോ…. ഹാ അല്ലല്ല…. കൂടെ ആളുണ്ട്…. ദേ വരണു….”
അഗ്നി നോക്കിയതും കണ്ടത് കാറിൽ നിന്ന് ഇറങ്ങി വരുന്ന ഗൗതമനെയാണ്…. അന്നത്തെ പോലെയല്ല ഒരു ഐസ് ബ്ലൂ ജീൻസും വൈറ്റ് ടീഷർട്ടും ആണ് ഇന്ന് വേഷം.
ചിരിയോടെ അവരുടെ അടുത്തേക് നടന്നടുത്ത ഗൗതമനെ അഗ്നി നോക്കി.
അരികിലായി വന്നു നിന്ന അവന്റെ കഴുത്തിലെ ലോക്കറ്റിലേക്കാണ് അവളുടെ ശ്രദ്ധപതിഞ്ഞു നിന്നത്.
കണ്ണിമയക്കാതെ തന്നെ നോക്കി നിൽക്കുന്ന അഗ്നിയുടെ മുഖത്തിന് നേർക്ക് ഗൗതമാണ് കൈ നീട്ടി വിരലുഞ്ഞൊടിച്ചു.
പെട്ടെന്ന് ഞെട്ടിയ അഗ്നി ചളിപോടെ ഗായത്രിയെയും അവനെയും മാറി മാറി നോക്കി തല വെട്ടിച്ചു.
“എന്തായലും ഞങ്ങൾ ഒന്ന് കറങ്ങാൻ ഇറങ്ങിതാ…. അതോണ്ട് അഗ്നിയേച്ചിയും വാ ഞങ്ങടൊപ്പം….. കണ്ണേട്ടനൊപ്പം പോയ അപ്പടി ബോറാ എനിക്ക്… 😌”
എടി….. 🧐
ഗായത്രി പറയുന്നത് കേട്ടതും അഗ്നി നിഷേധാഭാവത്തിൽ തലകുലുക്കി എന്തോ പറയാൻ ആയി തുടങ്ങി.
“ഒന്നും പറയണ്ട…… വാ പോകാം…..”അഗ്നിയുടെ കൈൽ പിടിച് വലിച്ചു ഗായത്രി കാറിനു നേരെ നടന്നു പുറകിലേക്കായി ഇരുത്തി.
തിരിഞ്ഞു നോക്കിയതും അവിടെ തന്നെ ചിരിച്ചു നിൽക്കുന്ന ഗൗതമനെയാണ് കണ്ടത്.
എന്താ എന്നർത്ഥത്തിൽ പുരികം ഉയർത്തി ഗായത്രി ചോദിച്ചതും അവിടുന്നും അതുപോലെ തന്നെ ഒന്നുമില്ല എന്ന് കണ്ണടച്ചു കാണിച്ചു. ശേഷം അവൻ പയ്യെ കാറിനരികിലേക് നടന്നു വന്നു… അത് കണ്ടതും ഗായത്രിയും ചിരിയോടെ അഗ്നിയുടെ ഒപ്പം കയറി.
🍁🍁🍁🍁🍁🍁🍁
ഷോപ്പിംഗ് മാളിൽ കയറി ഗായത്രി അഗ്നിക്കും അമ്മൂട്ടികുമൊക്കെയായുള്ള ഡ്രസ്സ് നോക്കിയെങ്കിലും അഗ്നിയുടെ നിർബന്ധം കൊണ്ട് അത് പിന്നീട് വേണ്ടായെന്ന് വെച്ചു. എത്രെയും പെട്ടെന്ന് വീട്ടിലേക് തിരിച്ചെത്തിയാൽ മതിയെന്നായിരുന്നു അവളുടെ ഉള്ളിൽ.
ഗായത്രിയുടെ നിർബന്ധം കൊണ്ട് പല കടകളിലായി കയറി ഇറങ്ങുന്നുണ്ടെങ്കിലും ഗൗതമൻ അഗ്നിയോട് അതിനിടക്കൊന്നും സംസാരിക്കാനായി മുതിർന്നിരുന്നില്ല. ഇടക് ഇടക് അവന്റെ നോട്ടം തന്നിൽ പതിയുന്നെണ്ടെന്ന് അവൾ കാണുന്നുണ്ടായിരുന്നു.
അഗ്നിയെ വീട്ടിൽ ആക്കാം എന്നും പറഞ്ഞു തിരികെ വരുന്നതിനിടയിൽ ആണ് ഐസ്ക്രീം മേടിക്കണം എന്നും പറഞ്ഞു ഗായത്രി പിന്നെയും ബഹളം വെച്ചത്.
അവളുടെ വാശിയും തുടർന്ന് ഗൗതമൻ അത് സമ്മതിച്ചുകൊടുക്കുന്നതും അഗ്നി ആസ്വദിക്കുന്നുണ്ടായിരുന്നു ഒരുപാട്.
മേടിച് തരാം എന്നും പറഞ്ഞു ഗൗതമൻ ഇറങ്ങിയതും കൂടെ ഗായത്രിയും ഇറങ്ങി. അഗ്നിയോട് കാറിൽ തന്നെ ഇരുന്നോളാൻ പറഞ്ഞു അവർ കടയിലേക്കായി കയറി.
കാറിൽ ഇരുന്ന് പുറത്തേക്ക് നോക്കുമ്പോഴാണ് അരികിലായി കളിപ്പാട്ടം വിൽക്കുന്ന ഒരാളെ അഗ്നി കാണുന്നത്… അത് കണ്ടതെ വാവാച്ചിക്കായി വാങ്ങാം എന്നോർത്തു അഗ്നി കാറിൽനിന്ന് ഇറങ്ങി പുറത്തേക്ക് നടന്നു.
പാർലറിൽ നിന്ന് പുറത്തേക്ക് കണ്ണുപായിച്ചപ്പോഴാണ് അഗ്നി ഇറങ്ങി റോഡ് മുറിച് കടക്കുന്നത് ഗൗതമൻ കണ്ടത്. ഗായത്രിയോട് പറഞ്ഞു കാറിനടുത്തേക്ക് വന്നതും മറുസൈഡിൽ കളിപ്പാട്ടം വാങ്ങി ചെവിയിലേക് ചേർത്ത വെച്ച് കിലുക്കി നോക്കുന്ന അഗ്നിയെ കണ്ട് ഗൗതമനു ചിരിപ്പൊട്ടി.
ഈൗ പെണ്ണ്…….
അതും പറഞ്ഞു അവളെ തന്നെ നോക്കി ഗൗതമൻ കാറിൽ ചാരി നിന്നു.
സാധനം വാങ്ങി പൈസ കൊടുത്ത് തിരികെ റോഡ് മുറിച് വരുന്നതിനിടയിൽ പുറകിൽ നിന്നുള്ള വിളി കെട്ട് അഗ്നിയൊന്ന് തിരിഞ്ഞു. കടക്കാരന്റെ വിളിയാണെന്ന് ശ്രദ്ധിച്ചു അങ്ങോട്ട് നടക്കാൻ തുടങ്ങിയ അഗ്നി റോഡിലൂടെ പാഞ്ഞുവരുന്ന ലോറി കണ്ടില്ല.
ഈ കാഴ്ച കണ്ട ഗൗതമൻ അഗ്നികരികിലേക്ക് പാഞ്ഞിരുന്നു.
മണിക്കുട്ടി………..
( തുടരും )

by