രചന – രോഹിണി ആമി
വീട്ടിൽ വന്നു കാർ നിർത്തിയതും ഇന്ദു ഇറങ്ങി വീടിനകത്തേക്ക് നടന്നു …….. ഇന്ദ്രൻ ജ്യോതിയുടെ അടുത്തു വന്ന് കുനിഞ്ഞു നിന്നു……….. എടുക്കട്ടേ………. ഇന്ദ്രൻ അനുവാദം ചോദിച്ചു………. ഒരു ചെറിയ പേടിയോടെ തലയാട്ടി……..ഒരു കൈകൊണ്ട് ജ്യോതിയുടെ കവിളിൽ പതിയെ തലോടി……. ഇന്ദ്രന്റെ നോട്ടം നേരിടാനാവാതെ തല കുനിച്ചു…….. ചുണ്ടിലെ നാണം കലർന്ന ചിരി ഇന്ദ്രൻ കാണാതിരിക്കാൻ ഒന്നുകൂടി തല കുനിച്ചു പിടിച്ചു……….
ഇന്ദ്രൻ അവളെ സൂക്ഷിച്ചു കയ്യിലെടുത്തു……. ഒന്നുകൂടി ചേർത്തു പിടിച്ചു…….. ജ്യോതി ഇന്ദ്രന്റെ കഴുത്തിലൂടെ കൈയ്യിട്ടു ചേർത്തു പിടിച്ചു………
പോകാം നമുക്ക് അകത്തേക്ക്……. ഇന്ദ്രന്റെ ചോദ്യത്തിന് ജ്യോതി തലയാട്ടി………
പോകുന്ന വഴി കണ്ടു നിറയെ പൂവിട്ടു നിൽക്കുന്ന മുല്ല………… മനസ്സ് നിറഞ്ഞതു പോലെ തോന്നി ജ്യോതിക്ക് ………. ചുറ്റിനും കണ്ണുകൾ ഓടി നടന്നു…… വീടും മിറ്റവും എല്ലാം നോക്കിക്കാണുവായിരുന്നു……..
അതുണ്ടല്ലോ ജ്യോതിപെണ്ണേ……… ഇങ്ങനെ എടുത്തു നടക്കുന്നതൊക്കെ എനിക്ക് വല്യ ഇഷ്ടമാണ് ……പക്ഷേ ഇതൊരു ശീലമാക്കണ്ടാട്ടൊ……….. ഉടനെ നടക്കണം……..
ജ്യോതി ചിരിയോടെ ഇന്ദ്രനെ നോക്കാതെ വീടിനുള്ളിലേക്ക് നോക്കി……….. അമ്മയെ ചേർത്തു പിടിച്ചു കൊണ്ടുവരുന്നുണ്ട് ഇന്ദു……… അമ്മയുടെ മുന്നിൽ ജ്യോതിയെയും കൊണ്ട് ജീവൻ നിന്നു………. അവളുടെ മുഖത്ത് തലോടി കയ്യിൽ പിടിച്ചു അകത്തേക്ക് കയറ്റി………. അകത്തു അമ്മക്കരികിൽ ഇരുത്തി ഇന്ദ്രൻ ജ്യോതിയെ…… അരികിൽ ഇന്ദുവും ഇരുന്നു…….. ‘അമ്മ ചോദിക്കുന്നതിനെല്ലാം ജ്യോതി ഇന്ദുവിലൂടെ ഉത്തരം നൽകും………. ഇന്ദ്രൻ നോക്കിക്കാണുകയായിരുന്നു എത്ര പെട്ടെന്നാണ് ജ്യോതിയുടെ കണ്ണുകളുടെ ചലനം ഇന്ദു മനസ്സിലാക്കുന്നതെന്ന്……….
കുറച്ചു നേരമായില്ലേ ഈ ഇരുപ്പു തുടങ്ങിയിട്ട്…….. കിടക്കണ്ടേ…….. ഇല്ലെങ്കിൽ ശരിയാവില്ല………… ഇന്ദ്രൻ ജ്യോതിയോട് ചോദിച്ചു…………. പതിയെ അവളെ കയ്യിൽ എടുത്തു മുറിയിലേക്ക് നടന്നു…….
ഹലോ……. മോനേ ഇന്ദ്രാ……… ഇങ്ങോട്ട്…….. ഇങ്ങോട്ടാണ് വഴി……… എന്റെ മുറിയിൽ ആണ് ഇന്ന് മുതൽ ജ്യോതി……..
ജ്യോതിയെയും കൊണ്ട് സ്വന്തം മുറിയിലേക്ക് നടന്ന ഇന്ദ്രനോടായി ഇന്ദു പറഞ്ഞു……..
അല്ലാ……. ഞാൻ കരുതി…………. ഇന്ദ്രൻ ചമ്മലോടെ പറഞ്ഞു………..
മ്മ്……. മോൻ ഇനി പലതും കരുതും…….. മര്യാദക്ക് പെട്ടെന്ന് താലി കെട്ടിയാൽ ഞാൻ തന്നെ കൊണ്ടുവിട്ടേക്കാം ആ മുറിയിൽ…….. ഇപ്പോൾ ഇങ്ങോട്ടു വാ മര്യാദക്ക്…….. ഇന്ദു ആജ്ഞാപിച്ചു……….
ജ്യോതി ചിരിച്ചു വാ പൊത്തി……. ഇന്ദ്രൻ ജ്യോതിയെ ബെഡിൽ കിടത്തി പറഞ്ഞു ……..
ഇനി കുറച്ചു റസ്റ്റ് എടുക്ക് കേട്ടോ……… എന്തു വേണമെങ്കിലും ഇന്ദൂട്ടിയോട് പറയണം…… മടിക്കാതെ………… ഇനി ഞാനിവിടെ നിന്നാൽ ആ കാന്താരി എന്നെ വറുത്തു കോരും……….. ജ്യോതി ചിരിയോടെ ഇന്ദ്രനെ നോക്കി തലയാട്ടി……… നെറ്റിയിൽ വീണു കിടന്ന മുടി മാറ്റി ഒരുമ്മ കൊടുത്തു ഇന്ദ്രൻ ……… മുറിയിലേക്ക് കയറി വന്ന ഇന്ദുവിന്റെ കവിളിൽ പിടിച്ചു കൊഞ്ചിച്ചിട്ട് പുറത്തേക്ക് പോയി……..
മുഖം മങ്ങിയിരിക്കുന്ന ജ്യോതിയെ കണ്ടപ്പോഴേ ഇന്ദുവിന് കാര്യം മനസ്സിലായി……… ജീവൻ ആണ് ആ മനസ്സിലെന്ന് കണ്ടുപിടിക്കാൻ അധികം കഷ്ടപ്പെടേണ്ടി വന്നില്ല………. ഇപ്പോൾ വരാമെന്ന് പറഞ്ഞു അച്ഛന്റെ മുറിയിലേക്ക് പോയി……….. അച്ഛന്റെ കയ്യിലുണ്ട് ജീവന്റെ മൊബൈൽ നമ്പർ………… മുറിയിലേക്ക് കടക്കുമ്പോൾ കണ്ടു അച്ഛനും അമ്മയും ഒരുമിച്ചിരിക്കുന്നത്…… അമ്മ തന്നെക്കണ്ട ഉടനെ കണ്ണുനീർ തുടച്ചു കളഞ്ഞു ………
ഓഹ്….. ഇവിടെ ഇന്ദുവധം നടന്നുകൊണ്ടിരിക്കുവായിരുന്നോ……. ദേ അമ്മേ ഒരു പെണ്ണ് ഈ വീട്ടിലേക്ക് നമ്മളെ വിശ്വസിച്ചു വന്നിട്ടുണ്ട്……….. ദയവു ചെയ്ത് അവളുടെ മുന്നിൽ നിന്നു കരയരുത്…….. വിഷമിച്ചിരിക്കരുത്………. ചിലപ്പോ അവൾക്കത് സഹിക്കാൻ കഴിയില്ല……… പിന്നെ…… എന്നെക്കുറിച്ചോർത് വിഷമിക്കേണ്ട ആരും……. നമുക്കിപ്പോൾ ജ്യോതിയാണ് മുഖ്യം……..
അമ്മയുടെ കണ്ണുനീർ തുടച്ചു കൊടുത്തിട്ട് കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു……
എനിക്ക് വിഷമം ഒന്നുമില്ല……. നിങ്ങളുടെ ഒക്കെ കൂടെ കഴിയാനാണ് എനിക്കിഷ്ടം……… ഇനി കരഞ്ഞു വല്ല അസുഖവും വരുത്തി വെയ്ക്കല്ലേ അമ്മേ…….. ഞാനിവിടെ കൊതി തീരുവോളം കഴിഞ്ഞോട്ടെ……….
അച്ഛന്റെ മൊബൈലിൽ നിന്നും ജീവന്റെ നമ്പർ എടുത്തു മുറിയിൽ നിന്നും പോയി……… ജ്യോതിക്ക് ജീവനെ വീഡിയോ കാൾ ചെയ്തു കൊടുത്തു……….. സംസാരിച്ചോളാൻ പറഞ്ഞിട്ട് ഇന്ദു മാറി പോയി……… ഏട്ടന്റെ മുറിയിലേക്ക്……….. ഇന്ദ്രൻ കണ്ണിനു മുകളിൽ കയ്യും വെച്ച് കിടക്കുകയായിരുന്നു……… ആ കൈ എടുത്തു പതിയെ മാറ്റി ഇന്ദു……… കണ്ണുകളിലെ നനവ് കണ്ടപ്പോൾ ഇന്ദുവിന് വിഷമമായി……..
എന്താ ഏട്ടാ ഇത്…….. ഞാൻ ഈ വീട്ടിലേക്ക് തിരികെ വന്നത് ആർക്കും ഇഷ്ടമായില്ലേ…….. എന്തിനാ എല്ലാവരും ഓരോരോ മൂലയ്ക്കിരുന്നു കരയുന്നത്……… വെറുതെ ജ്യോതിയെ കൂടി വിഷമിപ്പിക്കാൻ…….
ഇന്ദ്രൻ കണ്ണു തുടച്ചു…….. എഴുന്നേറ്റിരുന്നു……..
ഞാൻ തിരികെ പോകണോ ഏട്ടാ…….. നിങ്ങളുടെ സന്തോഷത്തിനു വേണ്ടി ഞാനതിനും തയ്യാറാണ്……… ചിലപ്പോൾ ഏട്ടൻ ജ്യോതിയെ സ്വീകരിച്ച സന്തോഷത്തിൽ ഇഷ്ടമില്ലെങ്കിലും ജീവൻ എന്റെ കൂടെ കഴിയുമായിരിക്കും…….. ജ്യോതിക്ക് വേണ്ടി…….. പോകട്ടെ ഞാൻ……….. ഇന്ദു ഇന്ദ്രന്റെ മുഖം നേരെ പിടിച്ചു ചോദിച്ചു………
ഇനിയും സ്വന്തം അഭിമാനം അടിയറവു വെച്ച് ആരുടെ മുന്നിലും ജീവിക്കരുത് മോളെ………. ഞാനതിനു സമ്മതിക്കില്ല…….. മനസ്സു തുറന്നു സന്തോഷിക്കാൻ ആവുന്നില്ല ഏട്ടന് നിന്റെയീ അവസ്ഥ കാണുമ്പോൾ………. അതാണ് സത്യം………..
ഏട്ടനറിയുവോ നമ്മുടെ കണ്ണിൽ നിന്നും മനസ്സു വായിച്ചെടുക്കുവാനുള്ള കഴിവുണ്ട് ജ്യോതിക്ക്………. അവൾക്ക് നിങ്ങളുടെയൊക്കെയീ വിഷമം എന്തു സങ്കടം ഉണ്ടാക്കുമെന്ന് അറിയുവോ……… അവൾ കാരണമാണ് ഇതെല്ലാം എന്ന് മനസ്സിൽ ചിന്തിക്കില്ലേ ആ പാവം………. പഴയതെല്ലാം ഓർത്തു മനസ്സ് വിഷമിപ്പിക്കാം എന്നല്ലാതെ വേറൊരു വിശേഷവും ഇല്ല……. എനിക്ക് വിഷമം ഒട്ടും ഇല്ലെന്ന് ഞാൻ പറയുന്നില്ല ഏട്ടാ ……… വിഷമം ഉണ്ട്…… ജീവൻ എന്നെയൊന്ന് മനസ്സിലാക്കാത്തതിൽ……….. പിന്നെ…. അത്രയും വേദനിക്കാൻ മാത്രം ഞങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിച്ചിട്ടുണ്ടോ………… അങ്ങനെ സ്നേഹിക്കാൻ ജീവൻ എനിക്കൊരവസരം തന്നിട്ടില്ല ഏട്ടാ ….. അതുകൊണ്ടാവും……. ഞാനുമിങ്ങനെ…….. ഇന്ദു തല കുനിച്ചു………
നിങ്ങളൊക്കെ ഇങ്ങനെ വിഷമിക്കുന്നത് കാണുമ്പോൾ ഞാൻ ചെയ്തതെല്ലാം തെറ്റാണെന്ന് തോന്നുവാ……. ആരുടേയും മുഖത്ത് നോക്കാൻ പറ്റുന്നില്ല………
ഇങ്ങനെ വിഷമിക്കല്ലേ മോളേ……… ഇതുംകൂടി കാണാൻ വയ്യ ഏട്ടന്………. ഇനിയുണ്ടാവില്ല…… ഇങ്ങനെ……… പോരെ……. ഇന്ദുവിന്റെ മുഖം കയ്യിലെടുത്തു ഇന്ദ്രൻ പറഞ്ഞു…….
ഞാൻ ജ്യോതിക്കരികിലേക്ക് പോകുവാ…… കുറച്ചു നേരമായി അവൾ തനിച്ചല്ലേ…….. ഏട്ടൻ ഒന്നു ഫ്രഷ് ആയിട്ട് വാ മുറിയിലേക്ക്……. ഇന്ദു എഴുന്നേറ്റു…….. നടന്നു പോകുന്ന ഇന്ദുവിനെ നോക്കി ഇന്ദ്രൻ ഒന്നു നെടുവീർപ്പെട്ടു………
ജ്യോതി കൈകൊണ്ട് എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ട് മൊബൈലിൽ കൂടി………. ഇന്ദുവിനെ കണ്ടപ്പോൾ അടുത്തേക്ക് വിളിച്ചിരുത്തി……… വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും ജ്യോതി പിടിച്ച പിടിയാലേ പിടിച്ചടുത്തിരുത്തി…….
അമ്മയും അച്ഛനും……….. കണ്ടപ്പോൾ ഒന്നു ചിരിച്ചു………. പക്ഷേ പെട്ടെന്ന് ആയിരുന്നു ആ മുഖങ്ങൾ മാറി ജീവന്റെ മുഖം വന്നത്….. അമ്മയ്ക്കും അച്ഛനും കൊടുത്ത ചിരിയുടെ ബാക്കിയുണ്ടായിരുന്നു ചുണ്ടിൽ……… ഭാവം പെട്ടെന്ന് മാറ്റി ഇന്ദു………. സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു ജീവൻ തന്നെ…….. ഇന്ദു ചാടിയെഴുന്നേറ്റു മാറി……..
ജ്യോതി ജീവനെ ഒന്നു സങ്കടത്തിൽ നോക്കി…….. ജീവൻ കണ്ണടച്ച് കാണിച്ചു ജ്യോതിയെ ആശ്വസിപ്പിച്ചു………… ഇനീം വിളിക്കണമെന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു………
ഇന്ദ്രൻ ജ്യോതിയെ വീൽ ചെയറിൽ ഇരുത്തി വീടും പരിസരവും കൊണ്ടു നടന്നു കാണിച്ചു……….. തനിച്ചിരിക്കാൻ ഇന്ദു ആഗ്രഹിച്ചില്ല……… ആ മുഖം ഓർക്കാതിരിക്കാൻ………..ഓർമ്മകളെ പാടേ അകറ്റി നിർത്താൻ…… ഇടയ്ക്കിടെ ഇന്ദുവും കൂടി അവർക്കൊപ്പം………
ഞാൻ നാളെ മുതൽ ബാങ്കിൽ പൊയ്ക്കോട്ടേ ഏട്ടാ……… വെറുതെ ഇരുന്നാൽ മടുക്കും……… ഇടയ്ക്ക് ഇന്ദു ഇന്ദ്രനോട് ചോദിച്ചു……….
നിനക്ക് ഇഷ്ടമുള്ളത് ചെയ്തോ ഇന്ദൂട്ടി…….. അതിനു എന്നോട് ചോദിക്കുന്നതെന്തിനാ…….. എങ്കിലും രണ്ടു ദിവസം കൂടി കഴിഞ്ഞു പോയാൽ പോരെ………
ഉടനെ ജ്യോതി കൈകൊണ്ട് നാളെ തന്നെ പൊയ്ക്കോളാൻ പറഞ്ഞു……. ഞാൻ തന്നെ എല്ലാം ചെയ്‌തോളാമെന്ന് ഇന്ദുവിനോട് പറഞ്ഞു……….
അമ്പടീ കള്ളീ…….. ഏട്ടനെ കിട്ടിയപ്പോൾ എന്നെ വേണ്ടാതായി അല്ലേ…… ഞാൻ നിന്റെ മനസ്സറിയാൻ വേണ്ടി പറഞ്ഞതാ………. ഇന്ദു ജ്യോതിയെ കെട്ടിപ്പിടിച്ചു………..
രാത്രിയിൽ കുറച്ചു നേരം ഇന്ദ്രൻ ജ്യോതിക്കൊപ്പം വന്നിരുന്നു………. രണ്ടാളും ഒരുമിച്ചിരിക്കുന്നത് കണ്ടപ്പോൾ മുറിയിലേക്ക് വന്ന ഇന്ദു പതിയെ തിരിച്ചിറങ്ങി……..
ജ്യോതിയുടെ മടിയിലേക്ക് തല വെച്ചു ചാരിയിരുന്നു ഇന്ദ്രൻ………. ജ്യോതി ഒരു കുസൃതിയോടെ താടിയിൽ വിരലോടിച്ചിരുന്നു……….. അവളുടെ കൈ എടുത്ത് ഇന്ദ്രൻ നെഞ്ചിലേക്ക് ചേർത്തു വെച്ചു……… അവളെന്തോ എഴുതുന്നുണ്ട് നെഞ്ചിൽ വിരൽ കൊണ്ട് ……. ഇന്ദ്രൻ പതിയെ എഴുന്നേറ്റ് ഒരു ലെറ്റർപാഡും പേനയും കൊടുത്തു അവളുടെ കയ്യിൽ……….
ഈ താടിയും മുടിയും കളഞ്ഞു ഒരു മനുഷ്യക്കോലം ആയിക്കൂടെ……….
അക്ഷരങ്ങൾ വിറച്ചു വിറച്ചു പോകുന്നു…… കൈകൾക്ക് ബലം കൊടുക്കുന്നതിനാലാവും…….
വെട്ടി കളയണോ……….. താടി ഒന്നു തലോടി ഇന്ദ്രൻ ചോദിച്ചു……..
ജ്യോതി ചിരിച്ചു തലയാട്ടി…….. എന്നിട്ട് വീണ്ടും എഴുതി……….. ഇന്ദു…….. ഏട്ടൻ………
ഇന്ദ്രന് ഉത്തരമില്ലാതെയായി……. ജ്യോതിയുടെ കയ്യിലേക്ക് മുഖം ചേർത്തുവെച്ചു ……
എനിക്കറിയില്ല ജ്യോതി……… ഇന്ദുവിന്റെ കാര്യത്തിൽ എന്താ തീരുമാനിക്കേണ്ടതെന്ന്…… വല്ലാത്തൊരു വിഷമം ആണ് അതോർക്കുമ്പോൾ…….
എന്റെ ഏട്ടൻ പാവമാണ്…….. ഇന്ദ്രേട്ടനെപ്പോലെ തന്നെ സ്നേഹമുള്ള ഒരേട്ടൻ………. എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്തു കൂട്ടിയത്………
ജ്യോതിയോട് ജീവനെക്കുറിച്ചു ദേഷ്യത്തിൽ ഒന്നും പറയാൻ ആഗ്രഹിച്ചിരുന്നില്ല ഇന്ദ്രൻ….. കഴിവതും ദേഷ്യം നിയന്ത്രിച്ചു…….. ജ്യോതിക്ക് വിഷമം ഉണ്ടാക്കുമെന്ന് ഭയന്നു ഇന്ദ്രൻ……..
ഏട്ടനോട് ദേഷ്യം മനസ്സിൽ വെക്കരുത് ഇന്ദ്രേട്ടാ…….. ഏട്ടന് ഇന്ദുവിനോട് സ്നേഹം മാത്രമേ ഉള്ളു …… ഒരുപാട് ഇഷ്ടമാണ് അവളെ ……. എനിക്കത് മനസ്സിലായതാണ്……..
പിരിയ്ക്കരുത് അവരെ രണ്ടാളെയും….. പ്ലീസ്…….
ഇന്ദ്രൻ ജ്യോതി എഴുതിയതിലേക്ക് നോക്കിയിരുന്നു……… ജീവൻ ഇന്ദുവിനെ നോക്കുമ്പോൾ തനിക്കും തോന്നിയിട്ടുണ്ട് അങ്ങനെ …… പക്ഷേ…….. അവൻ എന്റെ ഇന്ദുവിനോട് ചെയ്തതിന് മാപ്പില്ല ജ്യോതി …… കാരണം ജീവൻ കാരണം ഒരുപാട് കരഞ്ഞു എന്റെ ഇന്ദു…….. അത്ര പെട്ടെന്നൊന്നും ക്ഷമിക്കാൻ കഴിയില്ല എനിക്ക് ……
ജ്യോതി ഇന്ദ്രനെ തട്ടി വിളിച്ചു……. എന്താ.. ന്ന് ചോദിച്ചു…….. ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു……. എഴുന്നേറ്റ് ജ്യോതിയെ എടുത്തു കിടത്തി……. ഉറങ്ങിക്കോളാൻ പറഞ്ഞു നെറ്റിയിൽ ഒരുമ്മ കൊടുത്തു……. തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഇന്ദ്രന്റെ കയ്യിൽ പിടിച്ചു നിർത്തി…………. തിരിഞ്ഞു ജ്യോതിയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവിടെ തനിക്കായി മാത്രം ഒളിപ്പിച്ചു വെച്ചിരിക്കുന്ന നിറഞ്ഞ സ്നേഹം കണ്ടു ഇന്ദ്രൻ……… ഇന്ദ്രൻ കുനിഞ്ഞു രണ്ടു കവിളിലും ചുണ്ടമർത്തി…… അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് മുഖം അടുപ്പിക്കേ
ജ്യോതി ഇന്ദ്രനെ പിടിച്ചു മാറ്റി…….. താടി കുത്തുന്നുവെന്ന് കാണിച്ചു തന്നു……..
നാളെ ഇത് കളഞ്ഞിട്ട് കുറച്ചധികം തരാമെന്നു പറഞ്ഞു ഇന്ദ്രൻ …….. ജ്യോതി സ്വയം ഒന്നു തലയിൽ അടിച്ചു ചിരിയോടെ ഡോറിലേക്ക് വിരൽ ചൂണ്ടി പോകാൻ പറഞ്ഞു………
ഞാൻ ഒന്നും കണ്ടിട്ടില്ല കേട്ടോ………. ഇന്ദു കണ്ണുപൊത്തി അകത്തേക്ക് കയറി വന്നു…….. അവളുടെ തലയിൽ ഒന്നു കൊട്ടിയിട്ടു ഇന്ദ്രൻ മുറിവിട്ടു……..
രണ്ടുമൂന്നു ദിവസം കൊണ്ട് ജ്യോതിക്ക് ആ വീടിന്റെ മുക്കും മൂലയും പരിചിതമായി…… കൂടെ വീട്ടിലെ ആൾക്കാരുമായിട്ടും………. ഇന്ദുവിനെ ഒന്നു തനിച്ചിരുത്താൻ സമ്മതിക്കാതെ ഇന്ദ്രനും ജ്യോതിയും എപ്പോഴും അവൾക്കൊപ്പമുണ്ട്……… അമ്മ എപ്പോഴും ജ്യോതിക്കരികിൽ ഉണ്ടാവും……… അച്ഛൻ വൈകിട്ട് വീട്ടിൽ വന്നാൽ ആദ്യം ദർശനം കൊടുക്കുന്നത് ജ്യോതിക്കാണ്……..
എന്നും ഇന്ദു വീഡിയോ കാൾ ചെയ്യും വീട്ടിലേക്ക്……. തൊട്ടടുത്ത് ഇന്ദു ഉണ്ടാവും……. പക്ഷേ ജീവൻ വരുമ്പോൾ അവൾ എഴുന്നേറ്റു പോകും…….. ജീവൻ ഇന്ദുവിനെപ്പറ്റിയോ ഇന്ദു ജീവനെപ്പറ്റിയോ ജ്യോതിയോട് സംസാരിക്കാറില്ല………
രാവിലെ ബാങ്കിൽ പോകാൻ തയ്യാറാവുകയായിരുന്നു ഇന്ദു………. വെളിയിൽ ആരോ വന്നതുപോലെ തോന്നി……. അച്ഛൻ ആരോടോ സംസാരിച്ചുകൊണ്ട് അകത്തേക്ക് വരുന്നുണ്ട്………. ജ്യോതിയുടെ അച്ഛനും അമ്മയും………. അവരും കണ്ടു തന്നെ……….. ഒന്നു മിണ്ടാൻ കഴിയുന്നില്ല……. പക്ഷേ ഒരു ചിരി സമ്മാനിച്ചു രണ്ടാൾക്കുമായി അവൾ…….. അപ്പോഴേക്കും ജ്യോതിയെയും കൊണ്ട് ഇന്ദ്രൻ വന്നിരുന്നു………… രണ്ടാളുടെയും അമ്പരന്നുള്ള നോട്ടം കണ്ടപ്പോഴേ ഇന്ദുവിന് മനസ്സിലായി അവരും നേരത്തെ ഒന്നും അറിഞ്ഞിട്ടില്ലെന്ന്…….
ജ്യോതിയെ ‘അമ്മ വന്നു ചേർത്തു പിടിച്ചു…… ഒരുപാട് ഉമ്മകൾ കൊടുത്തു……… ഇന്ദുവിന്റെ കണ്ണു നിറഞ്ഞു……….. വീട്ടിൽ വന്നവരോട് മര്യാദ വിട്ടു പെരുമാറാൻ ഇന്ദുവിന് തോന്നിയില്ല…….. പഠിച്ചിട്ടുമില്ല……… അമ്മയോട് ഇന്ന് മുതൽ ബാങ്കിൽ പോകുവാണെന്ന് പറഞ്ഞു………. അമ്മ മുഖത്തൊന്നു തലോടി……. അച്ഛൻ കണ്ണു കൊണ്ടും……… ഇനിയും താമസിച്ചാൽ ശരിയാവില്ല……. ഇന്ദ്രനോടും ജ്യോതിയോടും ധൃതിയിൽ യാത്ര പറഞ്ഞു വെളിയിലേക്കിറങ്ങി ………
ഡോർ കടന്നതും ആരെയോ കൂട്ടിമുട്ടി നിന്നു ……… നെറ്റി നന്നായിട്ട് ഇടിച്ചു……. കണ്ണടച്ചു തിരുമ്മി……… വേദന കുറഞ്ഞപ്പോഴാണ് ആരുടെയോ കൈകൾക്കുള്ളിലാണ് താനെന്ന ബോധ്യമുണ്ടായത്……….. വീഴാതിരിക്കാൻ താനും പിടിച്ചിട്ടുണ്ട്………… പെട്ടെന്ന് കണ്ണു തുറന്നു………. കാണാൻ ആഗ്രഹമുണ്ടെങ്കിലും ഒരിക്കലും കാണരുതേയെന്നു പ്രാർത്ഥിക്കുന്ന മുഖം………. ജീവൻ…….. ചുണ്ടിൽ അറിയാതെയാ പേര് വന്നു പോയി……..
ആ കൈകളിൽ നിന്നും സ്വതന്ത്രയായി ഒന്നു തിരിഞ്ഞു പോലും നോക്കാതെ സ്കൂട്ടർ ഓടിച്ചു പോയി……… ജീവൻ ആ നിൽപ്പ് തുടർന്നു………. പില്ലറിൽ ചാരി നിന്ന് അവൾ പോയിടത്തേക്ക് നോക്കി നിന്നു……. കണ്ണൊന്നു പറിക്കാതെ…….
കയ്യിൽ ജ്യോതി വന്നു പിടിക്കും വരെ…….. ജ്യോതിക്ക് പിറകിൽ ഇന്ദ്രൻ………… ജ്യോതിയുടെ കവിളിൽ ഒന്നു തലോടി……. രണ്ടാളുടെയും കണ്ണു നിറഞ്ഞു………
ജീവൻ കയറി വരൂ……. അകത്തിരിക്കാം……. ഇന്ദ്രൻ വിളിച്ചു……..
വരാം……. അതിനു മുൻപ് എനിക്ക് ഇന്ദ്രനോടൊന്നു സംസാരിക്കണം……… ജീവൻ ഇന്ദ്രനോടായി പറഞ്ഞു…….
ഇന്ദുവിനെക്കുറിച്ചാണെങ്കിൽ ആ സംസാരം ഒഴിവാക്കുന്നതല്ലേ നല്ലത്….. എനിക്ക് ഒന്നും പറയാനോ കേൾക്കാനോ ഇല്ല അതിൽ…….. തീരുമാനം അവളുടേതാണ്…… ഇനി അവൾക്കൊപ്പമേ ഞാൻ നിൽക്കൂ……. അവളെ ഇനിയും വേദനിപ്പിക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല…….. കയറി വരൂ……… ഇന്ദ്രൻ ജ്യോതിയെയും കൂട്ടി അകത്തേക്ക് തിരിഞ്ഞു…….
തിരിഞ്ഞു ദൂരേക്ക് നോക്കി നിൽക്കുന്ന ജീവനെ കണ്ടപ്പോൾ ജ്യോതിയുടെ കണ്ണു നിറഞ്ഞൊഴുകി………..
തുടരും

by