രചന – ഭദ്ര രുദ്ര
” ഈ മാവിന്റെ ഏറ്റവും വലിയ കൊമ്പ് പോകുന്നത് നമ്മുടെ റൂമിന് അടുത്തുള്ള ബാൽക്കണിയിലേക്ക് ആണ് . ഈ മരത്തിന്റെ കൊമ്പ് വഴി നമുക്ക് ബാൽക്കണിയിൽ എത്താം . ബാൽക്കണിയുടെ കിളിവാതിൽ ഞാൻ തുറന്നിട്ടിട്ടുണ്ട് . നമുക്ക് അതുവഴി നേരെ അകത്തേക്ക് കയറാം . മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ മൂന്നുപേരും മരക്കൊമ്പിലെ കയറി ബാൽക്കണിയിലേക്ക് ഇറങ്ങി .
ആദ്യം മരത്തിൽ മുകളിൽ കയറിയത് സ്വാതി ആയിരുന്നു പിന്നെ ഞാൻ എനിക്ക് പിറകിലായി ആർമി . അവൾ വളരെ വേഗത്തിൽ തന്നെ മരത്തിന്റെ മുകളിൽ നിന്ന് ബാൽക്കണിയിലേക്ക് ചാടി .
” ഇവളുടെ ആ പോക്ക് കണ്ടാലേ അറിയാം കഴിഞ്ഞ ജന്മത്തിൽ ഒരു വാനരൻ ആയിരുന്നു എന്ന് . എന്തൊരു സ്പീഡ് ആണ് ഇവൾക്ക് . ഇവളുടെ പോക്ക് തോന്നും ഇവൾക്ക് നല്ല എക്സ്പീരിയൻസ് ഉണ്ടെന്നു . സത്യം പറയടി നിനക്ക് രാത്രി സഞ്ചാരം ഉണ്ടല്ലേ ? ”
ഞാനത് പറഞ്ഞപ്പോൾ ആർമി ചിരിക്കാൻ തുടങ്ങി . ഞാനും ചിരിച്ചുകൊണ്ട് തിരിഞ്ഞപ്പോൾ എന്റെ ബാലൻസ് തെറ്റി ഞാൻ താഴെ വീഴാൻ പോയി . താഴെ വീണു എന്ന് കരുതി ഞാൻ എന്റെ രണ്ടു കണ്ണുകളും അടച്ചു . പതിയെ കണ്ണു തുറന്നു നോക്കിയപ്പോഴാണ് ഞാൻ താഴെ വീണിട്ട്ല്ലെന്നും എന്നെ ഒരു കൈകൾ താങ്ങി നിർത്തിയത് ആണെന്നും എനിക്ക് മനസ്സിലായത് .
” ശ്രുതി , പതിയെ എന്റെ കയ്യിൽ പിടിച്ചു കയറി വാ ”
സ്വാതി അത് എന്നോട് പറഞ്ഞപ്പോൾ , ഞാൻ പതിയെ ആർമിയുടെ കൈയിൽ നിന്നും പിടി വിട്ടു . എന്നിട്ട് എനിക്ക് നേരെ നീട്ടിയ സ്വാതിയുടെ കരങ്ങളിൽ പിടിമുറുക്കി . എന്നിട്ട് പതിയെ ബാൽക്കണിയിലേക്ക് ചാടി . ഞാനും സ്വാതിയും റൂമിലേക്ക് കയറി ഞങ്ങൾക്ക് പിറകിലായ് ആർമിയും അകത്തേക്ക് കയറിവന്നു .
” അതെയ് താങ്ക്സ് , ഇനി ആർമി പോയ്ക്കോ ഗുഡ്നൈറ്റ് ”
അതും പറഞ്ഞു ഞാൻ കട്ടിലിലേക്ക് ഒരൊറ്റ വീഴ്ചയായിരുന്നു . കട്ടിലിൽനിന്ന് എണീക്കാൻ തോന്നിയെങ്കിലും ഉള്ളിലിരിക്കുന്ന സാധനത്തിന്റെ വീര്യം കാരണം എന്റെ കണ്ണുകൾ പതിയെ അടഞ്ഞു . ബോധംകെട്ട് കിടക്കുന്ന എന്റെ അടുത്ത് കട്ടിലിന്റെ ഒരറ്റത്തായി ആർമി വന്നിരുന്നു . ഉറങ്ങി കൊണ്ടിരുന്ന എനിക്ക് പുതപ്പ് പുതച്ചു തന്നു .
– ഇത്രയും ഒക്കെ ഒപ്പിച്ചു വെച്ചിട്ട് ഒന്നുമറിയാത്ത കൊച്ചുകുഞ്ഞിനെപ്പോലെ കിടന്നുറങ്ങുന്നത് കണ്ടോ , ഇതൊരു വല്ലാത്ത സാധനം തന്നെ . ഇതിനെ പോലൊരു കാന്താരി മുളകിന് ഞാനീ ലോകത്ത് മറ്റെവിടെയും കണ്ടിട്ടില്ല . ഉറങ്ങുന്ന അവളുടെ ആ കൊച്ചു മുഖത്തിന് പോലുമുണ്ട് ഒരു കുട്ടിത്തവും കുറുമ്പും . –
അവളുടെ മുഖത്തെ മറച്ചിരിക്കുന്ന മുടിയിഴകൾ ഞാൻ എന്റെ കൈകൾ കൊണ്ട് അവളുടെ ചെവിക്കു പിറകിലേക്ക് ആയി ഒതുക്കി കൊടുത്തു . ഒരു ചെറു ഞരക്കത്തോടെ അവൾ തിരിഞ്ഞു കിടന്നു . എന്നിട്ടു ഉറക്കപ്പിച്ചിൽ എന്തൊക്കെയോ പറയാൻ തുടങ്ങി . ഞാനതിന് കാതോർതിരിക്കും പോഴാണ് സ്വാതി പെട്ടെന്ന് മുറിയിലേക്ക് കയറി വന്നത് .
” ഹലോ , ഇവിടെ എന്താണ് നടക്കുന്നത് ? ”
പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഊരക്ക് കയ്യും കൊടുത്ത് ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ് സ്വാതി.
” അത് , സ്വാതി … ഞാൻ , ശ്രുതിയുടെ മൂടി പുതച്ചു പുതപ്പു മാറ്റിയതാ ”
” എന്ത് ? ? ? ”
” ച്ചെ , വിശുദ്ധിയുടെ മുഖത്തേക്ക് തൂങ്ങിയ മുടി മാറ്റി അവൾക്ക് പുതപ്പും പുതച്ചു കൊടുത്തതാ ”
” മ്മ് ……. മ്മ് ……. ”
” സ്വാതി , നീ വിചാരിച്ച പോലെ ഒന്നും അല്ല കാര്യങ്ങൾ ”
” അതിനു ഞാൻ ഒന്നും വിചാരിച്ചില്ലല്ലോ ”
” അതല്ല സ്വാതി ഞാൻ ……….. ”
” മതി മതി അധികം കിടന്നു ഉരുളണ്ട . സമയം കുറെയായി ആർമി പോവാൻ നോക്ക് ”
ഛെ , സ്വാതി എന്നെ വല്ലാതെ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു . ഞാൻ പിന്നെ ഒന്നും പറയാൻ നിൽക്കാതെ പതിയെ അവരുടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ഒരു കള്ളച്ചിരിയോടെ സ്വാതി എന്നോട് അവിടെ നിൽക്കാൻ പറഞ്ഞു .
” ഒന്ന് നിന്നേ , അങ്ങനെയങ് പോയാലോ ”
” എന്താ സ്വാതി ? ”
” വേറൊന്നുമല്ല , എനിക്ക് ചില സംശയങ്ങൾ ആ സംശയങ്ങളൊക്കെ തീർക്കേണ്ടത് ആർമിയാണ് ”
” എന്ത് സംശയം ? ”
” ശ്രുതിയുടെ സന്തോഷത്തിനുവേണ്ടി അഭിയേട്ടൻ എന്തും ചെയ്യാൻ കാരണമെന്താ ? ”
” അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ ”
” ഒന്നും ചെയ്തില്ലേ , എന്നോട് കള്ളം പറയരുത് ”
” ശ്രുതി എന്റെ ഫ്രണ്ട് ആയതുകൊണ്ട് അവൾക്ക് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്കിഷ്ടമാണ് ”
” ഫ്രണ്ട് ആയതുകൊണ്ട് മാത്രമാണോ ? സത്യം മാത്രം പറഞ്ഞാൽ മതി ”
” അതെനിക്കറിയില്ല ”
” അതെന്താ അറിയാത്തത് ? ”
” തനിക്ക് എന്തൊക്കെയാ സ്വാതി അറിയേണ്ടത് ? ”
” ആർമി തനിക്ക് ഒരു കാര്യം അറിയോ , ഏട്ടന്മാർ ഇല്ലാതെ വളർന്ന എനിക്ക് കുറച്ചുമുമ്പ് ഒരു ഏട്ടന്റെ സ്നേഹവും കരുതലും തന്നതുകൊണ്ടും ഏതൊരു സാധാരണ പെൺകുട്ടിയുടെയും ആഗ്രഹമായ രാത്രി സഞ്ചാരം എനിക്ക് സാധ്യമാക്കിയതിനാലും ഒരു പെങ്ങളുടെ സ്ഥാനത്ത് നിന്ന് ഞാൻ ചോദിക്കുകയാണ് , ആർമിക്ക് ഇഷ്ടമാണോ എന്റെ ശ്രുതിയെ ”
പെട്ടെന്ന് സ്വാതി അതെന്റെ മുഖത്തുനോക്കി ചോദിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല . ഞാൻ ശരിക്കും ഞെട്ടലോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നു . എന്നാൽ അവളുടെ മുഖത്ത് യാതൊരുവിധ ഭാവമാറ്റവും ഞാൻ കണ്ടില്ല .
” സ്വാതി ഞാൻ …… ”
” പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയേണ്ട , എന്തോ എന്റെ മനസ്സ് ആർമി യോട് അങ്ങനെ ചോദിക്കാൻ പറഞ്ഞു ഞാൻ ചോദിച്ചു അത്രയേ ഉള്ളൂ ”
” സ്വാതി , ശ്രുതിയെ എനിക്കിഷ്ടമാണോ എന്ന് നീ ചോദിച്ചില്ലേ , എനിക്കിഷ്ടമാണ് . പക്ഷേ അത് എങ്ങനെയുള്ള ഇഷ്ടമാണെന്ന് എനിക്ക് പറഞ്ഞു തരാൻ അറിയില്ല . അവളുടെ മുഖത്ത് ചിരി കാണുമ്പോൾ , എന്റെ മനസ്സ് വല്ലാതെ സന്തോഷിക്കുന്നുണ്ട് . അവളുടെ മുഖത്ത് ദുഃഖം ആണെങ്കിൽ എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട് . വളരെ കുറച്ചുകാലം കൊണ്ടുതന്നെ അവൾ എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു . ”
” do യൂ ലവ് ഹെർ ? ”
” ഐ ഡോണ്ട് നോ , ബട്ട് എനിക്ക് ഒന്നറിയാം അവള് പോലുമറിയാതെ അവളുടെ പ്രസൻസ് എനിക്കൊരുപാട് സന്തോഷം തരുന്നുണ്ട് . അവൾ എപ്പോഴും എന്റെ കൂടെ ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് . അവൾ എപ്പോഴും ചിരിച്ച മുഖത്തോടെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു . അവളെന്നും ഇപ്പോഴത്തെ പോലെ ഹാപ്പിയായി നടക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് . അവൾക്ക് ഇതുവരെ കിട്ടാത്ത സ്നേഹവും കരുതലും നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് . ”
” ആർമി എനിക്കെന്റെ ചെവികളെ വിശ്വസിക്കാൻ കഴിയുന്നില്ല . ശ്രുതി ശരിക്കും ലക്കി ആണ് , ആർമിയെ പോലൊരാളെ കിട്ടാൻ ”
” സ്വാതി എനിക്ക് അവളോട് പ്രേമം ആണോ എന്നൊന്നും എനിക്കറിയില്ല . പക്ഷേ ഞാനിപ്പോൾ തന്നോട് പറഞ്ഞ കാര്യം ശ്രുതി ഒരിക്കലും അറിയരുത് . പ്രേമം എന്ന സങ്കൽപ്പത്തിൽ അവൾക്ക് ഒട്ടും വിശ്വാസം ഇല്ലാത്തതാണ് . ഞാൻ അവളെ ആദ്യം കണ്ട അന്ന് തന്നെ എനിക്ക് അവളുടെ ക്യാരക്ടർ കുറെയൊക്കെ മനസ്സിലായി . അതുകൊണ്ട് തന്നെ ഞാൻ പ്രേമം ആണെന്ന് പറഞ്ഞു പോയാൽ , അവളെനിക്ക് ഒരു തെരുവുപട്ടിയുടെ പരിഗണന പോലും തരില്ല . അതുകൊണ്ട് സ്വാതി ഒരിക്കലും ഞാനിപ്പോ പറഞ്ഞ കാര്യങ്ങൾ അവളെ അറിയിക്കരുത് ”
” ഇല്ല ആർമി , ഞാനായിട്ട് ഒരിക്കലും ഒന്നും ആരോടും പറയില്ല . പക്ഷേ ഞാനൊരു കാര്യം പറയാം , എന്നെങ്കിലും ശ്രുതിയെ ആർമി പ്രണയിക്കുകയാണ് എന്നൊരു ഫീൽ തോന്നിക്കഴിഞ്ഞാൽ അത് അവളോട് തുറന്നുപറയണം . ഒരിക്കലും അവളിൽനിന്ന് അത് ഒളിച്ചു വയ്ക്കരുത് . ”
” നോക്കട്ടെ , അങ്ങനെ ഒരു അവസരം ഏതെങ്കിലും കാലത്ത് വരികയാണെങ്കിൽ , അന്ന് എനിക്ക് അങ്ങനെ ഒരു ഫീൽ തോന്നുകയാണെങ്കിൽ പറയാം ”
” ഞങ്ങൾ നാളെ നീ നാട്ടിൽ നിന്ന് ഞങ്ങളുടെ നാട്ടിലേക്ക് തിരിച്ചു പോവുകയാണ് . ഇനി എന്നാ തമ്മിൽ കാണുക ? ”
” താൻ എന്തിനാണ് വിഷമിക്കുന്നത് നമുക്ക് വീണ്ടും കാണാം . എന്റെ നാടും പാലക്കാട് തന്നെയാണ് ”
” ശരിക്കും ? ”
” അതേടോ , അവിടെവച്ചല്ലേ ഞാൻ ശ്രുതിയെ പരിചയപ്പെട്ടത് ”
” ആഹാ അതു പൊളിച്ചു . അല്ല , അപ്പോൾ അവിടെ നിന്ന് ഇവിടെ എങ്ങനെ എത്തി ? ”
” ഇവിടെയാണ് എന്റെ ഫ്രണ്ടിന്റെ വീട് , അവന്റെ നാട്ടിൽ ഉത്സവം കൂടാൻ അവൻ വിളിച്ചത് കൊണ്ട് വന്നതാ ”
” അതു കലക്കി … അപ്പോൾ ഇനി നമുക്ക് പാലക്കാട് വെച്ച് കാണാം ”
” കാണാലോ , ഇതുപോലെ എപ്പോഴെങ്കിലും രാത്രി ഡ്രൈവിന് പോണം എന്ന് തോന്നിയാൽ ഈ ആർമി ഏട്ടനെ വിളിച്ചാൽ മതി . ഞാൻ പറന്നെത്തികോളം . ”
” താങ്ക്സ് ആർമി , കുറേ സമയമായി എന്നാൽ ആർമി പൊയ്ക്കോളൂ . ഗുഡ് നൈറ്റ് ”
” ഗുഡ് നൈറ്റ് ”
അതും പറഞ്ഞ് , ആർമി ബാൽക്കണിയിൽ നിന്നും വന്ന വഴി താഴേക്കിറങ്ങി . താഴെ എത്തിയശേഷം എനിക്ക് നേരെ കൈവീശി കാണിച്ചു . എന്നിട്ട് മരങ്ങൾക്കിടയിലൂടെ ദൂരേക്ക് പോയി മറഞ്ഞു . ഞാൻ വേഗം വാതിലൊക്കെ ലോക ചെയ്തതിനുശേഷം അകത്ത് കയറി കിടന്നു . ഇന്നത്തെ ദിവസം ശരിക്കും എനിക്ക് മറക്കാൻ കഴിയാത്ത ദിവസമായിരുന്നു . വെള്ളമടിച്ച് ഫിറ്റായി കിടക്കുന്ന ശ്രുതിയെ കെട്ടി പിടിച്ചു ഞാൻ അങ്ങനെ കിടന്നു .
ഇന്നലെ രാത്രി കിടക്കാൻ വൈകിയതിനാൽ തന്നെ ഇന്ന് രാവിലെ തന്നെ അമ്മയുടെ വഴക്ക് കേട്ടുകൊണ്ടാണ് എണീറ്റത് . അപ്പോഴും ശ്രുതി നല്ല ഉറക്കമായിരുന്നു . ഞാൻ വേഗം അവളെ തട്ടി വിളിച്ചതിനു ശേഷം കയ്യിൽ ബ്രഷ് എടുത്ത് താഴേക്കിറങ്ങി . എന്നെ കണ്ടപ്പോൾ അമ്മ റേഡിയോ തുറന്നിട്ട പോലെ വഴക്ക് പറയാൻ തുടങ്ങി .
” ഓ , കെട്ടിലമ്മ പള്ളിയുറക്കം കഴിഞ്ഞ് എണീറ്റോ , അല്ല എന്താണാവോ ഇപ്പോൾ എണീക്കാൻ തോന്നിയത് ? ഉച്ചവരെ കൂടി എന്റെ കുട്ടിക്ക് ഉറങ്ങായിരുന്നില്ലേ , പെൺകുട്ടികളായാൽ നേരത്തെ എണീറ്റ് കുളിച്ച് അമ്പലത്തിൽ പോണം അതിനുശേഷം വീട്ടിൽ വന്ന് അടുക്കളയിൽ കയറണം . എനിക്കുമുണ്ട് നാലെണ്ണം പറഞ്ഞിട്ടെന്താ കാര്യം ”
നാലെണ്ണമോ ? , ഓ അമ്മ ശ്രുതിയെ കൂടി കൂട്ടി പറഞ്ഞതാണ് . ഛെ , ഞാൻ വെറുതെ അമ്മയെ തെറ്റിദ്ധരിച്ചു . ഞാൻ മനസ്സിൽ പറഞ്ഞു നിൽക്കുമ്പോഴായിരുന്നു നടുപ്പുറത്ത് തന്നെ അമ്മയുടെ കൈ വന്നു പതിച്ചത് .
” ഇത്രയൊക്കെ പറഞ്ഞിട്ട് ഒരു കൂസലുമില്ലാതെ ബ്രഷും പിടിച്ചുനിന്ന് പകൽക്കിനാവ് കാണുന്നോ അസത്തെ , വേഗം പോയി കുളിച്ച് റെഡി ആവാൻ നോക്ക് , ഇന്ന് വൈകുന്നേരത്തെ ട്രെയിനിൽ നാട്ടിലേക്ക് പുറപ്പെടേണ്ടേ . ബാഗൊക്കെ വേഗം പോയി പാക്ക് ചെയ്തു വച്ചോ ”
” അതു നല്ലപോലെ പറഞ്ഞാൽ പോരെ , അതിന് തല്ലണോ ”
ഞാൻ അമ്മയോട് മുഖം വീർപ്പിച്ച് മുകളിലേക്ക് തന്നെ കയറിപ്പോയി . ഞാൻ റൂമിൽ ചെല്ലുമ്പോൾ ശ്രുതി കട്ടിലിൽ ഉണ്ടായിരുന്നില്ല . ഇനി അവളെ തിരഞ്ഞ് നടന്നാൽ ഞാൻ വീണ്ടും ലേറ്റ് ആവും . അതുകൊണ്ട് ഞാൻ വേഗം പോയി കുളിച്ച് ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്നു . അടുക്കളയിൽ എത്തിയപ്പോൾ കണ്ട കാഴ്ച കണ്ട് ഞാനാകെ അന്തം വിട്ടു . വൈകി എണീറ്റവൾ അതാ അടുക്കളയിൽ കുളിച്ചൊരുങ്ങി ചപ്പാത്തി പരത്തുന്നു . എന്റെ കാര്യത്തിൽ വീണ്ടും തീരുമാനമായി . അടുക്കളയുടെ പടിവാതിൽക്കൽ അമ്മ എന്നെ തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നുണ്ട് . ഞാൻ വേഗം പച്ചക്കറി എടുത്ത് അരിഞ്ഞു വെക്കാൻ പോയി .
ഞാൻ ഇടയ്ക്കിടയ്ക്ക് ശ്രുതിയെ നോക്കികൊണ്ടിരുന്നു . അവൾക്ക് ഇന്നലത്തെ കെട്ടു മുഴുവനായിട്ട് വിട്ടോ , ഇപ്പൊ അവളെ കണ്ടാൽ ഇന്നലെ അടിച്ചു ഫിറ്റായി നിന്ന ശ്രുതി ആണെന്ന് ആരും പറയില്ല . ശരിക്കും ഒരു അമ്പലവാസി കുട്ടിയെ പോലെ ഉണ്ട് . എണീറ്റ് പാട് കുളിച്ച് കുറിയൊക്കെ തൊട്ട് . ഞാൻ അവളുടെ അടുത്ത് പോയി അവളുടെ കയ്യിൽ ഒരു നുള്ളു കൊടുത്തു .
” ഔച് , എന്താടി നിനക്ക് വട്ടായോ ? ”
” നിനക്കാണ് വട്ട് ദുഷ്ടത്തി . ”
” എന്താടി കോപ്പേ നിന്റെ പ്രശ്നം ? ”
” ഞാൻ രാവിലെ എണീറ്റ് പോകുമ്പോൾ നിന്നെ വിളിച്ചതല്ലേ , എന്നിട്ടും നീ കുളിക്കാൻ പോവുമ്പോ എന്നെ വിളിച്ചില്ലല്ലോ ”
” അയ്യേ … അതിനായിരുന്നോ നീ പിണങ്ങിയത് , നാളെ കുളിക്കാൻ പോകുമ്പോൾ നിന്നെ എന്തായാലും വിളിക്കാം ”
” അയ്യേ ഛെ ”
” ഛെയോ , നിനക്ക് ഫ്രീ ആയ ഒരു ചാൻസ് തന്നപ്പോൾ നീ ഛെ എന്നോ ”
” എന്റെ ഭഗവാനെ ഇവളെ കൊണ്ട് ഞാൻ തോറ്റു , ഞാൻ പറഞ്ഞത് ഇന്ന് രാവിലെ നീ കുളിക്കാൻ പോകുമ്പോൾ എന്നോട് എന്താ പറയാഞ്ഞത് എന്നാണ് ? നിന്നെ കാത്തു നിന്നിട്ട് അവസാനം ഞാൻ ലേറ്റ് ആയില്ലേ ”
” നിന്നോട് ആരാ പറഞ്ഞത് എന്നെ കാത്തു നിൽക്കാൻ ? ഞാൻ ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല . എനിക്ക് വേണ്ടിയാണ് പലതും കാത്തുനിൽക്കുന്നത് . നമ്മൾ ജീവിതത്തിൽ ഒന്നിനും വേണ്ടിയും കാത്തു നിൽക്കണ്ട , സമയമാകുമ്പോൾ അതെല്ലാം നമ്മളെ തേടിയെത്തും ”
” എന്താ ??? ”
” ഒന്നുമില്ലെടി , വാ നമുക്ക് മുത്തശ്ശിയുടെ അടുത്തേക്ക് പോവാം . ”
ഞാൻ സ്വാതി യെയും കൂട്ടി മുത്തശ്ശിയുടെ അടുത്തേക്ക് പോയി . അൽപനേരം ഞങ്ങൾ രണ്ടുപേരും മുത്തശ്ശിയോട് കഥ പറഞ്ഞിരുന്നു . അന്ന് വളരെ പെട്ടെന്ന് തന്നെ സമയം ഓടികൊണ്ടിരുന്നു . ഉച്ചക്ക് ശേഷം ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങ്ങളെല്ലാവരും ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി . ചെറിയച്ഛൻ ഇന്നലെ തന്നെ വീട്ടിലേക്ക് മടങ്ങിയിരുന്നു . ഞാനും ചെറിയമ്മയും സ്വാതിയും ശ്വേതയും ശ്രേയയും ഇന്നാണ് പോകുന്നത് . ചെറിയ അമ്മാവൻ വൈകുന്നേരത്തെ ട്രെയിനിൽ ഞങ്ങൾക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു .
വൈകുന്നേരം നാലു മണിയായപ്പോൾ ഞങ്ങളെല്ലാവരും മനസ്സില്ലാമനസ്സോടെ പാക്ക് ചെയ്ത് ബാഗ് എടുത്ത് അവിടെ നിന്ന് ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു . ചെറിയ അമ്മാവനോടും വലിയമ്മാവനോടും അമ്മായി മാരോടും യാത്ര പറഞ്ഞിറങ്ങിയപ്പോൾ ആണ് ചാരു കസേരയിൽ ഇരിക്കുന്ന മുത്തശ്ശിയെ കണ്ടത് . ഞാനും ശ്വേതയും സ്വാതിയും ശ്രേയയും മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന് കാൽ തൊട്ട് അനുഗ്രഹം വാങ്ങി . മുത്തശ്ശി ഞങ്ങൾ എല്ലാവരുടെ കവിളിലും ഓരോ മുത്തം തന്നു . അവിടെ എല്ലാവരോടും യാത്ര പറഞ്ഞു വരുമ്പോൾ വല്ലാത്ത സങ്കടം തോന്നി മനസ്സിന് .
ഞങ്ങൾ ചെറിയ അമ്മാവന്റെ കാറിലാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയിരുന്നത് . 5 മണിക്കായിരുന്നു ട്രെയിൻ . അല്പസമയം ഞങ്ങൾ റെയിൽവേസ്റ്റേഷനിൽ കാത്തു നിന്നു . കുറച്ചുകഴിഞ്ഞപ്പോൾ ട്രെയിൻ വന്നു , ഞങ്ങൾ ചെറിയമ്മാവനോട് യാത്ര പറഞ്ഞ് ട്രെയിനിൽ കയറി …………………
( തുടരും ) ………………………..

by