രചന – രോഹിണി ആമി
ഇന്ദ്രൻ ജീവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു…… ഭിത്തിയിലേക്ക് ചേർത്തു…….. വീണ്ടുമൊരു ഞെട്ടൽ കൂടി ഉണ്ടായി എല്ലാവർക്കും………
അച്ഛൻ ഇന്ദ്രനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു ……. ആരു പറഞ്ഞിട്ടും ജീവന്റെ മേലുള്ള പിടി ഇന്ദ്രൻ വിട്ടില്ല………
നീ ആണായിരുന്നെങ്കിൽ എന്നോട് നേർക്കുനേർ നിന്നു പൊരുതിയേനെ……. എന്റെ ഇന്ദൂനെ ഞങ്ങളാരും ഇന്നേ വരെ വേദനിപ്പിച്ചിട്ടില്ല………. അമ്മ ഐ സി യൂ വിൽ കിടന്നപ്പോൾ പോലും ഒന്നു കരയുന്നത് ഞാൻ കണ്ടിട്ടില്ല……… ആ ഇന്ദുവാണ് ഇന്നലെ എന്റെ നെഞ്ചിൽ വീണു കരഞ്ഞത്………. അവളെ ഇത്രമാത്രം വേദനിപ്പിക്കാൻ എന്തു തെറ്റാണ് അവൾ നിന്നോട് ചെയ്തത്……..ഇന്ദ്രൻ ദേഷ്യത്തിൽ ഓരോന്നും പറഞ്ഞുകൊണ്ടേയിരുന്നു……..
ജ്യോതി പേടിച്ചു അസ്വസ്ഥതകൾ കാണിക്കാൻ തുടങ്ങി………. ഷീറ്റിൽ ശക്തിയിൽ വലിക്കുന്നുണ്ട്……… അത് ശ്രദ്ധിച്ച ഇന്ദു വന്ന് ഇന്ദ്രന്റെ കയ്യിൽ പിടിച്ചു………..
വേണ്ട ഏട്ടാ……. എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല…….. പകയുമില്ല…….. പിന്നെന്തിനാ ഏട്ടന്………എന്നെ ജീവൻ സ്നേഹിച്ചിട്ടില്ല ഏട്ടാ……….വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു……… വെറുതെ ഒരു താലി കെട്ടി എന്നല്ലാതെ പറയത്തക്ക വേറൊരു ബന്ധവുമില്ല ഞങ്ങൾ തമ്മിൽ……. ആദ്യ ദിവസം തന്നെ എന്നോടെല്ലാം പറയാനുള്ള മനസ്സ് കാണിച്ചല്ലോ…….. അതുതന്നെ വലിയ കാര്യമല്ലേ…….. മനസ്സുകൊണ്ടൊന്ന് അടുക്കാൻ പോലും രണ്ടാളും ശ്രമിച്ചിട്ടില്ല……… പിന്നെ ജ്യോതിയെ കെയർ ചെയ്തതിൽ എനിക്ക് സന്തോഷമേയുള്ളൂ………. ഇനിയും ഞാൻ തന്നെ നോക്കും അവളെ……… വിട് ഏട്ടാ……. പ്ലീസ്……
ഇന്ദ്രൻ വിടാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല ഒന്നുകൂടി പിടി മുറുക്കി…….
ദേ ജ്യോതി കരയുന്നു…….. അവൾക്ക് സഹിക്കില്ല അവളുടെ ഏട്ടനെ അവൾക്ക് മുന്നിൽവെച്ചു ഉപദ്രവിച്ചാൽ…… ഞാൻ അനുഭവിച്ച വേദന തന്നെയാ ഇപ്പോൾ അവളും അനുഭവിക്കുന്നത്…….. വേണ്ട ഏട്ടാ…….. ഉപദ്രവിക്കല്ലേ പ്ലീസ്…….
ഇന്ദുവിന്റെ ശബ്ദം മാറി……….. ജീവൻ ഇന്ദ്രനെ ഒന്നു നോക്കുക കൂടി ചെയ്യുന്നില്ല……. കണ്ണു രണ്ടും ഇന്ദുവിന്റെ മുഖത്താണ്………… അവളുടെ നിറഞ്ഞ കണ്ണുകളിലാണ്….
ഇന്ദ്രൻ ജീവന് മേലുള്ള പിടുത്തം വിട്ടു……… ഇന്ദുവിനെ ചേർത്തു പിടിച്ചു………അവളുടെ മുഖം നെഞ്ചിൽ അമർത്തിപ്പിടിച്ചു……..
നീ തള്ളിക്കളഞ്ഞ ഇവളുടെ വിലയെന്താണെന്ന് നിനക്ക് അറിയില്ല ജീവാ…….. ഒരിക്കൽ അറിയും നീ…….. അന്ന് കരയും……. എന്റെ ഇന്ദു കരഞ്ഞതിലും ഉറക്കെ…….. നോക്കിക്കോ…….
പിന്നെ ജീവന്റെ അച്ഛനും അമ്മയ്ക്കും നേരെ വന്നു നിന്നു പറഞ്ഞു……..
എനിക്ക് ചുറ്റിവളച്ചു ചോദിയ്ക്കാൻ അറിയില്ല………എനിക്ക് തരുമോ ജ്യോതിയെ…….. പകയ്ക്കോ പ്രതികാരം ചെയ്യാനോ അല്ല……. എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ………. ഞാൻ കൊണ്ടുപോയ്ക്കോട്ടെ അവളെ……. ഒരുപാട് ഇഷ്ടമാണെനിക്ക് അവളെ……… ഒട്ടും കുറയാതെ എന്റെ ജീവൻ പോകുംവരെ നോക്കിക്കൊള്ളാം……… വാക്കു തരുന്നു……
നടത്തിക്കാണിക്കാം ഞാനവളെ…… പഴയതിലും നന്നായി ………. വിശ്വസിക്കണം……..
ഞങ്ങൾക്ക് വിശ്വാസം ആണ്……… അതിലുപരി അവൾക്കൊപ്പം കൂടെ ഇന്ദു മോൾ ഉണ്ടാവുമല്ലോ…….. അവളെ മറ്റാരേക്കാളും വിശ്വാസമാണെനിക്ക്……… പക്ഷേ ജീവന് സമ്മതമാണെങ്കിൽ മാത്രം…….. അവൾക്കുവേണ്ടി ജീവനും ജീവിതവും വേണ്ടെന്ന് വെച്ചവനാണവൻ………. അവന്റെ പൂർണ്ണ സമ്മതം ഇല്ലാതെ ജ്യോതിയും വരില്ല മോനെ……… അത്രയും സ്നേഹിക്കുന്നുണ്ട് അവളുടെ ഏട്ടനെ അവൾ …….ഇതിൽ ഞങ്ങളുടെ തീരുമാനം അല്ല വലുത്……… അച്ഛൻ പറഞ്ഞു……
പക്ഷേ……..ഇന്ദ്രൻ ചോദിയ്ക്കാൻ കൂട്ടാക്കിയില്ല…….. മാത്രമല്ല ഒന്നു ജീവനെ നോക്കുക കൂടി ചെയ്തില്ല………. എല്ലാവരെയും മാറി മാറി നോക്കിയ ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി……….. ആരുമാരും മിണ്ടാതെ നിന്നു………. എല്ലാം കണ്ടും കേട്ടും നിന്ന ഡോക്ടർ ജീവനെ വിളിച്ചു മാറ്റി നിർത്തി സംസാരിച്ചു………
ജ്യോതിക്ക് പൂർണ്ണമായും സുഖമാകും……. അതിന് ഇപ്പോൾ അവൾക്കാവശ്യം ഒരേട്ടന്റെ സ്നേഹം മാത്രമല്ല…….. അവൾ ഇന്ദ്രനെ വല്ലാതെ സ്നേഹിക്കുന്നുണ്ട്…….. ചിലപ്പോൾ അയാളുടെ സാമീപ്യം അവൾ ആഗ്രഹിക്കുന്നുമുണ്ടാവാം…….. അവൾക്കിപ്പോൾ ആവശ്യം മെഡിസിൻ അല്ലന്ന് ജീവന് അറിയാമല്ലോ…….. ഇന്ദു വന്നതിനു ശേഷമല്ലേ ജ്യോതിക്ക് മാറ്റങ്ങൾ തുടങ്ങിയത്……… അപ്പോൾ പിന്നെ ജ്യോതി അവർക്കരികിൽ സന്തോഷവതിയാണെന്നാണ് കരുതേണ്ടത്……. മാത്രമല്ല….. ഇന്ദ്രൻ ഒരു ഡോക്ടർ കൂടിയല്ലേ……. ജ്യോതിയുടെ നല്ലതിന് വേണ്ടിയല്ലേ ഇതൊക്കെ ……… പഴയതൊന്നും മനസ്സിൽ വെയ്ക്കണ്ട മിസ്റ്റർ ജീവൻ ……….. നന്നായിട്ട് ചിന്തിച്ചു തീരുമാനം എടുക്കൂ……. ജ്യോതിയുടെ ആരോഗ്യമാണ് നമുക്ക് വലുത്……… മറ്റെന്തിനും രണ്ടാം സ്ഥാനമാണുള്ളത്……….
അതും പറഞ്ഞു ഡോക്ടർ ജീവന്റെ തോളിൽ ഒന്നു സ്നേഹത്തിൽ തട്ടിയിട്ട് പോയി……….
ജ്യോതിയുടെ കൈകൾ സ്വന്തം കൈക്കുള്ളിലാക്കി ഇന്ദ്രൻ ചോദിച്ചു………. വരുവോ ജ്യോതി……. എന്റെ കൂടെ…….. നീ സമ്മതിച്ചാൽ ഞാൻ കൊണ്ടുപോകും……. ഇവിടെ നിന്നും……..
ജ്യോതി വരില്ലെന്ന് തലയാട്ടി കാണിച്ചു……… പിന്നെ ജീവന് വേണ്ടിയിട്ട് കണ്ണുകൾ പരതി…….. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ടേയിരുന്നു………
സാരമില്ല……… എനിക്ക് മനസ്സിലാവും നിന്നെ……… വിഷമിക്കണ്ടാ ……… എല്ലാം ശരിയാകും………. ഒന്നു മാത്രം ഓർത്തു വെച്ചാൽ മതി………… ഈ ഇന്ദ്രന് ഒരു കൂട്ട് ഉണ്ടെങ്കിൽ അത് ജ്യോതി മാത്രമായിരിക്കും…… അതിനി നീ നടന്നാലും ഇല്ലെങ്കിലും……… എത്ര കാലം കഴിഞ്ഞാലും…….. ഞാൻ കാത്തിരിക്കാം…….
ഇന്ദ്രൻ അവളുടെ കയ്യിൽ തട്ടി പറഞ്ഞു ……… ഇന്ദുവിന് സ്വന്തം ഏട്ടനെക്കുറിച്ചോർത്തു അഭിമാനം തോന്നി……… കൂടെ അഹങ്കാരവും……..ഇന്ദു ഇന്ദ്രനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു കവിളിൽ……
ഇപ്പോൾ എനിക്ക് തോന്നുന്നു…… ഞാനൊരു നിമിത്തം ആയിരുന്നിരിക്കണം………. ഏട്ടനും ജ്യോതിയും ഒന്നാവാൻ വേണ്ടി……… അതങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം………. ഇപ്പോൾ നമ്മൾ ഇവിടെ നിന്നും ഇറങ്ങാൻ കാത്തിരിക്കും ഏട്ടാ ജ്യോതി കരയാൻ…….. പിന്നൊരു ദിവസം പോലും തോരില്ല ആ കണ്ണുകൾ…….. ഇതിലും മോശമാകും അവളുടെ സ്ഥിതി……… പഴയതുപോലെ……….. അതുകൊണ്ട് ഞാൻ സംസാരിക്കട്ടെ ഏട്ടാ ജീവനോട്………. ചിലപ്പോൾ സമ്മതിച്ചാലോ…….
ഇന്ദ്രന് ഇന്ദുവിനെ നോക്കും തോറും വിഷമം കൂടിക്കൂടി വന്നു……… തനിക്കു വേണ്ടി ഇന്ദു എന്തുവേണമെങ്കിലും ചെയ്യും………. ആരുടെ വേണമെങ്കിലും കാലിൽ പിടിക്കും………. ഭൂമിയിൽ മുട്ടും വിധം തല കുനിക്കും ആർക്കു മുന്നിലും……… അവളെയും ജ്യോതിയെയും ഒരുപോലെ ചേർത്തു പിടിച്ചു ഇന്ദ്രൻ ….. കുറച്ചേറെ നേരം……… ഇന്ദുവിന്റെ കാര്യത്തിൽ എന്തു തീരുമാനം എടുക്കുമെന്നറിയാതെയിരുന്നു ഇന്ദ്രൻ………. ജ്യോതിയുടെ അച്ഛൻ ഇന്ദ്രനരികിൽ വന്നു തോളിൽ പിടിച്ചു………
ഇന്ദുവിന്റെ കാര്യത്തിൽ തീരുമാനം എന്തായാലും ദേഷ്യം ഒന്നു തണുത്തിട്ട് എടുത്താൽ മതി മോനെ…….. എടുത്തു ചാടി ഒന്നും തീരുമാനിക്കരുത്…….. അത് തിരുത്താൻ വയ്യാതാവും ഒടുവിൽ………
ഇന്ദ്രൻ ഒന്നും മിണ്ടാതെ നിൽക്കുന്ന അച്ഛനോട് പറഞ്ഞു………
പോകാം അച്ഛാ…….
അച്ഛൻ തലയാട്ടി……… ഇന്ദ്രൻ പറയുന്നതിന് അപ്പുറം അദ്ദേഹത്തിനും ഒന്നും പറയാനുണ്ടായിരുന്നില്ല…….. ദയനീയമായി ഒന്ന് ജീവനെ നോക്കി…….. അതിലുണ്ടായിരുന്നു മകളെ വേദനിപ്പിച്ചതിലുള്ള വിഷമം മുഴുവനും…… ഇന്ദു ജ്യോതിയെ കെട്ടിപ്പിടിച്ചു…….. ചെവിയിൽ പറഞ്ഞു…….
വിഷമിക്കണ്ട……. എല്ലാം ശരിയാകും…….. ജ്യോതി എന്റെ ഇന്ദ്രേട്ടനുള്ളതാ…….. ഞാൻ മുല്ലപ്പൂ പറിക്കാതെ വെച്ചേക്കാം……വേഗം വരണം………. കേട്ടോ………
ജ്യോതി ഉന്മേഷമില്ലാത്ത ഒരു ചിരി ചിരിച്ചു……… ഇന്ദ്രൻ തിരിഞ്ഞൊന്നു നോക്കാതെ നടന്നു…… പിന്നാലെ ഇന്ദുവും……. ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞു തൂവി……. ചുണ്ടു കടിച്ചുപിടിച്ചു വിതുമ്പി……….
എല്ലാം കണ്ടും കേട്ടും നിന്നിരുന്ന ജീവന്റെ അടുത്തു വന്നപ്പോൾ ഇന്ദ്രൻ ഇന്ദുവിനെ ചേർത്തു പിടിച്ചു പറഞ്ഞു ………
നട്ടെല്ലില്ലാത്ത ഒരുത്തൻ കെട്ടി ഉപേക്ഷിച്ചു എന്നുവെച്ചു എന്റെ അനിയത്തിയെ ഞാൻ കിണറ്റിൽ കെട്ടിത്താഴ്ത്താനൊന്നും പോകുന്നില്ല……… ദേ…. ഇങ്ങനെ നെഞ്ചിൽ ചേർത്തു പിടിച്ചു തന്നെ നടക്കും……. ആണൊരുത്തന് കെട്ടിച്ചു കൊടുക്കുകയും ചെയ്യും…….
ഇന്ദു ജീവന്റെ മുഖത്തേക്കൊന്നു നോക്കി കൂടിയില്ല………. പക്ഷേ ജീവന്റെ കണ്ണുകൾ അവൾക്കു മേലെയായിരുന്നു……… ആ കവിളിൽ കണ്ണുകൾ കൊണ്ടു തലോടി ഒരായിരം ഉമ്മയും കൊടുത്തു കഴിഞ്ഞിരുന്നു…..
എല്ലാവരും വെളിയിലേക്കിറങ്ങി…… ഇന്ദ്രനും അച്ഛനും കാറിൽ കയറി……….. ഇന്ദു അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു…… അവരുടെ മുഖത്തെ വിഷമം കണ്ടില്ലെന്നു നടിച്ചു……….. പോകരുത് മോളെന്ന് മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു കഴിഞ്ഞു അവർ…… അമ്മയാണെങ്കിൽ കയ്യിൽ മുറുക്കി പിടിച്ചിട്ടുമുണ്ട്…….. വിടില്ലെന്നുള്ള മട്ടിൽ……….
ഡോർ തുറന്നപ്പോൾ ഇന്ദു കണ്ടു ജ്യോതിയെ രണ്ടു കയ്യാലെ എടുത്തുകൊണ്ട് വരുന്ന ജീവനെ……… ജീവൻ ഇന്ദുവിനെ ഒന്നു നോക്കി……… അവൾ ഡോർ തുറന്നു പിടിച്ചു…….. ജ്യോതിയെ സീറ്റിലേക്കിരുത്തി……… അവളുടെ നെറ്റിയിൽ ചുംബിച്ചു പറഞ്ഞു …………
ഇനി ഈ വീട്ടിലേക്ക് വരുന്നത് നടന്നാവണം…… ആരുടേയും സഹായമില്ലാതെ……. പഴയതു പോലെ……… ഏട്ടൻ കാത്തിരിക്കും…….. പോയിട്ടു വാ……
ജ്യോതിയുടെ കണ്ണുനീർ തുടച്ചു കൊടുത്തു……. കവിളിലൊന്ന് തട്ടിയിട്ട് ചിരിച്ചു കാണിച്ചു……. തിരിച്ചു ഇന്ദുവിന്റെ മുന്നിൽ നിന്നു……
ഈ ലോകത്തു മറ്റാരേക്കാളും വിശ്വാസം എനിക്ക് നിന്നോടുണ്ട് ഇന്ദൂ…….. പറഞ്ഞു മനസ്സിലാക്കാൻ അറിയില്ല………..
അവളുടെ കവിളിൽ തൊടാതെ ഒന്നു തലോടി………… അപ്പോഴാണ് ജീവന്റെ കയ്യിൽ ചുറ്റിവെച്ചിരിക്കുന്ന ബാൻഡ്എയ്ഡ് ഇന്ദു കണ്ടത്……… അതിലുണങ്ങിയ ചോരപ്പാടും…….. ഇന്ദു പെട്ടെന്ന് കണ്ണു തിരിച്ചെടുത്തു…………
സോറി…….. സോറി ഇന്ദൂ……… അടിച്ചതിന്………അങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു…..
തിരിഞ്ഞു ഇന്ദ്രനെ ഒന്നു നോക്കിയിട്ട് അകത്തേക്ക് നടന്നു……..
ഇന്ദു കാറിൽ കയറി……….ജ്യോതിയുടെ കയ്യെടുത്തു പിടിച്ചു തലോടി…….. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു……… ജ്യോതിയുടെ കണ്ണുകൾ അപ്പോഴും ജീവൻ പോയിടത്തേക്കായിരുന്നു…….. ജീവൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് ജ്യോതിക്ക് മനസ്സിലായി……… തന്റെ നാവൊന്നു ചലിച്ചിരുന്നെങ്കിലെന്ന് ജ്യോതി വല്ലാതെ ആഗ്രഹിച്ചു……….
കാർ അകന്നുപോകുന്ന ശബ്ദം കേട്ടു ………. ബെഡിൽ കമഴ്ന്നു കിടന്നു……… സ്വയം ഒന്നുമല്ലാതാകുന്നതറിഞ്ഞു ജീവൻ……. എന്തിനു വേണ്ടിയാണ് ജീവിക്കുന്നത് എന്നു വരെ തോന്നി……. ഒറ്റപ്പെട്ട തുരുത്തിൽ എത്തിയത് പോലെ………..
മുറിയിലേക്ക് കയറാനിരുന്ന അമ്മയെ അച്ഛൻ പിടിച്ചു നിർത്തി………. കുറച്ചു നേരം തനിച്ചിരിക്കട്ടെ……… മനസ്സ് ശാന്തമാകുമ്പോൾ അവൻ വരും……..
പിടിച്ചു നിർത്തിയിരുന്നെങ്കിൽ ഇന്ദു നിൽക്കുമായിരുന്നോ…….. ഒരു ക്ഷമ പറഞ്ഞാൽ തീരുന്ന തെറ്റല്ല അവളോട് ചെയ്തത്……. എല്ലാ തെറ്റിദ്ധാരണകളും മാറി……. താൻ തെറ്റായിരുന്നുവെന്നും പൂർണ്ണ ബോധ്യം വന്നു…….. ഇപ്പോൾ ഒരുതരി സ്നേഹം പോലും ഉണ്ടാവില്ല എന്നോടവൾക്ക്…….. എങ്കിലും ഈ ജീവിതത്തിൽ ജീവന് നീ മാത്രം മതി ഇന്ദു……… ജീവന്റെ പാതിയായിട്ട്……….
കാറിലിരുന്ന് ആരുമാരും അന്യോന്യം സംസാരിച്ചില്ല……….നാലാളും നാലു ദിശയിലേക്കാണുള്ളത്……….. ജ്യോതിയുടെ മനസ്സിൽ ജീവനെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു……… ചെറുപ്പം മുതൽ ഇന്നുവരെ തലയിൽ വെച്ച് നടന്നിട്ടേ ഉള്ളൂ……… പാവം……..
ഇന്ദ്രന് ഒരുവശത്തു സന്തോഷം തോന്നുന്നുണ്ടെങ്കിലും മറുവശത്തു ഇന്ദു ഒരു വേദന തന്നെയാണ് ……… അവളെക്കുറിച്ചു ഓർക്കുമ്പോൾ കണ്ണു നിറയും…….. വേണ്ടിയിരുന്നില്ല ഇത്രയും പെട്ടെന്നൊരു വിവാഹം അവൾക്ക്………… അച്ഛനും അതേ അവസ്ഥയിലാണുള്ളത്………. കണ്ടാലറിയാം……
ഇന്ദുവിന്റെ മനസ്സ് നിറയെ ആ മുറിവ് ആയിരുന്നു……… എന്തു പറ്റിയതാവും…….. എങ്കിലും ജീവൻ എന്നെ ഒരിക്കൽ പോലും സ്നേഹിച്ചിരുന്നില്ലേ………… ചിലപ്പോൾ ഒക്കെ നോക്കുന്ന നോട്ടത്തിൽ അത് അനുഭവിച്ച പോലെ………. പിരിഞ്ഞു പോരുന്ന നിമിഷത്തിലും പറഞ്ഞത് എന്നെ വിശ്വാസമുണ്ടെന്നാണ്……… സ്നേഹിക്കുന്നു എന്നല്ല…….. ഒരുപക്ഷേ അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ മറുത്തൊന്നു ചിന്തിച്ചേനെ………. വല്ലാത്തൊരു വേദന തോന്നി ഇന്ദുവിന്…………. ജീവന്റെ മുഖം വല്ലാതെ അസ്വസ്ഥമാക്കിയപ്പോൾ ഇന്ദു സ്വയം മനസ്സിനെ ശാസിച്ചു………… വിശ്വാസവും സ്നേഹവും രണ്ടും രണ്ടാണ്…….. രണ്ടിനും തമ്മിൽ ഒരുപാട് ദൂരമുണ്ട് ഇന്ദു…….. മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു………… കണ്ണടച്ച് ജ്യോതിയുടെ തോളിലേക്ക് ചാരിക്കിടന്നു…….. ജ്യോതി അവളുടെ കവിളിൽ തലോടിക്കൊണ്ടിരുന്നു…….
തുടരും

by