11/05/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 17

രചന – അശ്വതി അച്ചൂസ്

പിറ്റേന്ന്
ഹോസ്പിറ്റലിൽ
“ഹരിക്ക് ഇപ്പൊ വേദനയൊക്കെ എങ്ങനെ ഉണ്ട് ”
“മാറി വരുന്നു.
ഈ തലയിലെ തുണിയൊക്കെ മാറ്റം. ഇനി നാല് ബന്റെജ് മതി ”
“താങ്ക് യു ഡോക്ടർ”
അയാൾ സൂക്ഷിച്ചു കയ്യിലെ പ്ലാസ്റ്റർ വെട്ടിയെടുത്തു. കാലിലെ ഒരാഴ്ച കൂടെ കഴിഞ്ഞു മതി. ”
“ഉം “.
“ഇപ്പോ ഒക്കെ ആണ്. ഇനി വിറ്റാമിൻ മരുന്ന് മാത്രേ തരുന്നുള്ളു. ഇപ്പോ കുഴപ്പം ഒന്നും ഇല്ല കേട്ടല്ലോ. ഇനി അടുത്ത പണി ഉണ്ടാക്കരുത് ”
“ഞാൻ ശ്രെദ്ധിച്ചോളാം ഡോക്ടർ ”
“കേസ് ഒക്കെ എന്തായി ”
“ഒന്നും ആയിട്ടില്ല. അന്വേഷക്കുന്നുണ്ട് എന്ന് തോന്നുന്നു ”
“പോലീസിന്റെ കാര്യം ഒക്കെ അങ്ങനെ തന്നെ ആടോ ”
“ഉം “.
പോലീസിൽ കംപ്ലയിന്റ് പോലും കൊടുത്തിട്ടില്ല എന്ന് തനിക്ക് മാത്രമേ അറിയു അതിപ്പോ പുറത്ത് പറയാനും പറ്റില്ല. അവൻ പതിയെ വണ്ടിക്ക് അരികിലേക്ക് നടന്നു.
“കാലും കൂടെ വെട്ടിയാൽ ശരിയായി അല്ലെ ഹരിയേട്ടാ ”
“ആടി ഇനി എന്റെ കാലും കൂടെ വെട്ടിയെടുക്കെ വേണ്ടു ”
“ഓ ഞാൻ അതല്ല ഹരിയേട്ടാ ഉദ്ദേശിച്ചത് ”
“എനിക്ക് അറിയാം ഞാൻ ചുമ്മാ പറഞ്ഞു എന്നേ ഉള്ളൂ.”
“ഉം ”
“കാലിലെ പ്ലാസ്റ്റർ കൂടി വെട്ടിയിട്ട് വേണം മാറ്റി വെച്ച ഒരു കാര്യം മുഴുവനാക്കാൻ ”
“അതെന്താ ഹരിയേട്ടാ ഞാൻ ചെയ്താൽ ശരിയാകില്ല എന്ന് കരുതിയാണോ മാറ്റി വെച്ചത്. ഞാനും സഹായിക്കാം ”
“നിന്റെ സഹായം എന്തായാലും വേണ്ടി വരും. അപ്പോ ചോദിക്കാം ”
“ആ അങ്ങനെ എങ്കിൽ അങ്ങനെ ”
ഹരി ചിരി പൊതിഞ്ഞു പിടിച്ചു ദിയയെ നോക്കി. ഇല്ല ഒന്നും പിടികിട്ടാതെ ഉള്ള അവളുടെ ഈ ഇരിപ്പ്. കാല് കൂടെ ഒന്ന് ഫ്രീ ആകട്ടെ…
അവൻ മനസ്സിൽ പറഞ്ഞു.

*******

ആദിദേവ് അച്ഛനെ കാത്ത് ഇരിപ്പായിരുന്നു.
ഒരാഴ്ചക്കു ശേഷം ആണ് അച്ഛൻ വരുന്നത്.
“അച്ഛാ ”
“ആ ആരിത് അനു കുട്ടിയോ. എന്തെ ”
“അച്ഛാ എനിക്ക് ഒരു കളർ പുസ്തകം വാങ്ങിച്ചോ ”
“വാങ്ങിച്ചല്ലോ ”
“തന്നിലല്ലോ ”
ഇപ്പോ കൊണ്ട് വരാം.
അയാൾ പുറത്തേക്ക് നോക്കി
“ജയാ ”
“എന്താ സാർ ”
“കാറിൽ ഒരു ബുക്ക്‌ ഉണ്ട് അതിങ്ങ് എടുത്തോ ”
“ഇപ്പോ കൊണ്ട് വരാം സാർ ”
അയാൾ ഒരു പുസ്തകം കൊണ്ട് വന്നു.
“സാർ ”
അയാൾ അനുവിന്റെ നേരെ തിരിഞ്ഞു നോക്കി. ജയൻ അത് അവൾക്ക് നൽകി.
അച്ഛൻ തന്നില്ലല്ലോ എന്നവൾ നിരാശപ്പെട്ടു.
“അച്ഛാ എനിക്ക് കളർ ചെയ്യാൻ ഒന്ന് ഹെല്പ് ചെയ്യോ ”
“ആ ചെയാം.”
“ആദ്യം മോള് ഒരു പടം വരയ്ക്ക് അത് കഴിഞ്ഞ് കളർ ഓക്കേ ”
“ഉം ”
അച്ഛന്റെ കൂടെ കളർ ചെയാം എന്നോർത്തു അനു വേഗം ഒരു പടം വരച്ചു ചേർത്തു.
“അച്ഛാ ”
“ഇത്ര വേഗം കഴിഞ്ഞോ ”
“ഉം ”
“നോക്കട്ടെ ”
അവൾ പുസ്തകം കൈമാറി. അതിൽ ഒരു തത്തമ്മയേ മനോഹരമായ വരച്ചു ചേർത്തിരുന്നു
“ഇനി കളർ കൊടുക്കാം ”
അവൻ അതിനായ് ഇരിക്കുമ്പോൾ ആണ് അച്ഛൻ വന്നത്. അച്ഛനെ കണ്ട് അവൻ എഴുന്നേറ്റു.
“അച്ഛാ യാത്ര ഒക്കെ സുഖമായിരുന്നോ ”
“അതേടാ മോനെ ”
അയാൾ അനുവിനെ നോക്കി. പിന്നെ ചോദ്യഭാവത്തിൽ ആദിയെയും.
“അവൾക്കൊപ്പം കളർ കൊടുക്കാൻ ”
“മോള് അകത്തു പോയിരുന്നു വരച്ചോ അച്ഛനോട് അച്ചാച്ചന് അല്പം സംസാരിക്കാൻ ഉണ്ട്.”
അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റു.
“അധികം അടുത്ത് ഇടപെടേണ്ട ആദി. അറിയാലോ എപ്പോൾ ആണ് ഹരി ഇവളെ അന്വേഷിച്ചു വരിക എന്ന് എനിക്ക് ഒരു രൂപവും ഇല്ല.”
“അതിപ്പോ കൊല്ലം അഞ്ചു കഴിഞ്ഞില്ലേ അച്ഛാ. ഇനി ആര് വരാൻ ആണ് ”
“അത് നിനക്ക് അവനെ അറിയാത്തതു കൊണ്ടാണ് ”
“അച്ഛൻ ഒന്ന് ഫ്രഷ് ആയി ഭക്ഷണം കഴിച്ചു വാ. കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് ”
“ആ നീ ഫോണിൽ പറഞ്ഞതല്ലേ. ഞാൻ ഇപ്പോ വരാം ”
“ഉം ”
അച്ഛൻ പോയപ്പോൾ അവൻ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു ചെവിയിൽ വെച്ചു.
“ഹലോ ”
“എവിടേ ആണ് ”
“വീട്ടിൽ ഉണ്ട്. എന്തെ ആദി ”
“ചുമ്മ നിന്റെ ശബ്ദം കേൾക്കണം എന്ന് തോന്നി.”
“ഓഹോ ”
“മോളെവിടെ എവിടെ? ”
“അവളുമായി ഒരു മല്പിടുത്തം കഴിഞ്ഞു വന്നേ ഉള്ളൂ. ഭക്ഷണം കഴിക്കണ്ടേ ”
“എന്തെ കഴിക്കാത്തെ ”
“അച്ഛനെ കാണണം എന്നാ പറയുന്നേ. ഇപ്പോ കുറെ നാളായില്ലേ വന്നിട്ട് ”
“അച്ഛൻ ഇവിടെ ഉണ്ടായിരുന്നില്ല അതാടോ. രണ്ട് ദിവസം കഴിഞ്ഞു വരാം ”
“ശരിക്കും ചുമ്മ പറ്റിക്കരുത് ”
“വരും… മോളെ കാണണം പിന്നെ അമ്മയേയും ”
“അയ്യടാ ”
“അച്ഛൻ വരുന്നുണ്ട് ഞാൻ വിളിക്കാം ”
“ഉം. ശരി ”
ഫോൺ വെച്ച് കഴിഞ്ഞ് അവൻ ഒരു ദീർഘ നിശ്വാസം വിട്ടു ”
“ആദി നല്ല ക്ഷീണം. നമുക്ക് നാളെ സംസാരിച്ചാൽ മതിയില്ലേ ”
“മതി അച്ഛാ ധൃതിയില്ല ”
“എന്നാ നാളെ ”
“ഉം ”

******

പിറ്റേന്ന്
“എന്നിട്ട് എന്താ നീ പറഞ്ഞു വരുന്നത് ”
“അവർ അത്ര കുഴപ്പക്കാർ ഒന്നും അല്ല അച്ഛാ ”
“നിനക്ക് എങ്ങനെ അറിയാം ”
“ഞാൻ അന്വേഷിച്ചു. ഈ പറഞ്ഞ തുന്നൽ കേന്ദ്രം അഞ്ചു വർഷം മുന്നാണ് ഇവർ വാങ്ങിയത് ”
“പക്ഷെ നീ ഹരിയെ കണ്ടിട്ടില്ലല്ലോ ”
“ഇല്ല പക്ഷെ ”
“അവരുടെ ഫോട്ടോ എടുത്തിട്ടുണ്ടോ ”
“അതെങ്ങനെ അച്ഛാ ആദ്യം കാണുന്ന ആളുടെ ഫോട്ടോ എടുക്കുന്നെ ”
“പിന്നെ ഞാൻ എങ്ങനെ ” അയാൾ ദേഷ്യപ്പെട്ടു.
“കടയിലെ ക്യാമറയിൽ ഉണ്ടാകും അച്ഛാ ”
“എന്നാ വാ ഇപ്പോ തന്നെ പോകാം ”
“അച്ഛാ ”
“വാടാ ”
അവർ വണ്ടിയിൽ കയറി. അച്ഛനെന്താണ് അവരോട് ഇത്ര ദേഷ്യം. കേട്ടിടത്തോളം അച്ഛനാണ് അവരെ ചതിച്ചത്. അവരെ ചതിച്ചത് കൊണ്ടാണ് കമ്പനിയിൽ നിന്ന് പുറത്താക്കിയത്. അതും പോരാഞ്ഞിട്ട് അവരുടെ മകളെ തിരഞ്ഞ് കണ്ട് പിടിച്ചു. അവരെയും ചതിച്ചു. പാവം അനഘ… അച്ഛനും അമ്മയും കൂടെപ്പിറപ്പും ഇല്ല. അവളെ തനിക്ക് ഇഷ്ടമാണ് പക്ഷെ ഒന്ന് സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ ഉള്ള അവകാശം പോലും തനിക്കില്ല. എന്തിന് തന്നെ പോലും സ്നേഹത്തോടെ ചേർത്ത് നിർത്തിയ കാലം മറന്നു.

ആലോചനയിൽ ഓഫിസിൽ എത്തിയ കാര്യം പോലും അവൻ മറന്നു
“ആദി ”
അവൻ ഞെട്ടി
“എന്താ അച്ഛാ ”
‘നിനക്കെന്താ ഒരു ആലോചന ”
“ഏയ്‌ ”
അവൻ കമ്പ്യൂട്ടർ ഓൺ ആക്കി ദിയയും ഹരിയും വന്ന ദിവസത്തെ വീഡിയോ പ്ലൈ ചെയ്തു.
അവരെ കണ്ടപ്പോൾ രാമകൃഷ്ണൻ ഒരു നിശ്വാസം ഉതിർത്തു.
“ഇവരല്ല. ”
“ഞാൻ പറഞ്ഞില്ലേ അച്ഛാ ഇവർ അല്ല എന്ന് ”
“പെട്ടന്ന് ഞാൻ കരുതി…. അവന് എത്തിപ്പെടാൻ കഴിയാത്തത് കൊണ്ട് വേറെ ആളെ ഇറക്കിയതാണെന്ന് കരുതാം. പക്ഷെ ഇവരെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല.”
“ഞാൻ അന്വേഷിച്ചു അച്ഛാ നമ്മളെ കൂടാതെ വേറെ ഒരു കമ്പനിക്ക് കൂടെ ഇവർ ഓഡർ കൊടുക്കുന്നുണ്ട് ”
“ഉം ശരി. അവരോട് ഒരു ദിവസം വന്ന് എഗ്രിമെന്റ് സൈൻ ചെയ്യാൻ പറ. വീട്ടിലേക്ക് വിളിച്ചാൽ മതി ”
“ശരി അച്ഛാ ”

******

എഗ്രിമെന്റ് സൈൻ ചെയ്യാൻ വിളിച്ചപ്പോൾ ദിയ സന്തോഷം കൊണ്ട് തുള്ളിച്ചടുകയായിരുന്നു.
“ഹലോ അജി ”
“എന്താ ടാ ”
“എടാ അവർ വിളിച്ചു. എഗ്രിമെന്റ് സൈൻ ചെയ്യാൻ വരാൻ പറഞ്ഞിട്ടുണ്ട് അതും വീട്ടിലേക്ക് ”
“അതിനാണോ ഇത്ര സന്തോഷം ”
“അല്ല നമ്മൾ പിടിക്കപ്പെട്ടില്ലല്ലോ അത് കൊണ്ട് ”
“ഇത് വരെ ഓക്കേ ആണ്. ഇനി പിടിക്കപെട്ടാലോ ”
“ഏയ്‌ ആ പറഞ്ഞ കുട്ടിയെ എനിക്ക് ഒന്ന് കണ്ടാൽ മാത്രം മതി അജി. ഹരിയേട്ടൻ പറഞ്ഞത് വെച്ച് നോക്കുകയാണെങ്കിൽ തീർച്ചയായും അവൾ നിച്ചുവിനെ പോലെ തന്നെ ഉണ്ടാകും ”
“അത് ശരിയാ. പക്ഷെ എങ്ങനെ പോകും ടാ ”
“അതിന് ഒരു പണി ഉണ്ട്. രണ്ട് ദിവസം ഞാൻ വിളിക്കാം ”
“ഓക്കേ. ഞാൻ പുറപ്പെടാൻ തയ്യാറായി ഇരിക്കാം.”
“ഓക്കേ ഏറ്റു ”
ഫോൺ വെച്ചിട്ടും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു നിന്നു.
ഹരിയേട്ടൻ തന്നെ വിടാൻ ഒരു ഐഡിയ ഉണ്ട് അവൾ ഫോൺ എടുത്ത് വേറെ നമ്പർ അടിച്ചു.

*******

“ഹലോ ഹരി സാർ ”
“അതെ. ആരാണ് ”
“സാർ കോയമ്പത്തൂർ നിന്നാണ് ”
“എന്തേ ”
“പുതിയ കുറെ സ്റ്റോക്ക് വന്നിട്ടുണ്ട് സാർ. സാർ ഒന്ന് നോക്കിയാൽ ഇഷ്ടപെടും. സാർ ഉള്ളത് കൊണ്ട് ഞാൻ വേറെ ആർക്കും കാണാൻ വിളിച്ചിട്ടില്ല. സാറിനെ ആണ് ആദ്യം ഓർമ്മ വന്നത് ”
“അതിന് ഇപ്പൊ…. ആ ശരി ഞാൻ ദിയയെ പറഞ്ഞയക്കാം ”
“ശരി സാർ ”
അവൻ ഫോൺ കട്ട്‌ ചെയ്തു
“ദിയാ ”
ദിയ വാതിലിന് മറവിൽ നിന്ന് കേട്ടിരുന്നു അയാൾ വിളിക്കുന്നത്.
“എന്താ ഹരിയേട്ടാ ”
“പുതിയ കുറെ സ്റ്റോക്ക് വന്നിട്ടുണ്ട് എന്ന് പറഞ്ഞു വിളിച്ചിരുന്നു ”
“ആര്?”
“കോയമ്പത്തൂർ നിന്ന് ”
“അതിന് ഇനി ഞാൻ പോണോ ”
‘പിന്നല്ലാതെ ”
“വന്നിട്ട് രണ്ടാഴ്ച ആയില്ല ”
“ബിസിനസ് ഇങ്ങനെ ഒക്കെ ആണ് ദിയ ”
“ഉം ”
“ഇപ്രാവശ്യം കൂടെ മതി അടുത്ത പ്രാവശ്യം ആകുമ്പോഴേക്കും ഞാൻ റെഡി ആയിക്കോളും പോരേ ”
“അപ്പോ ഹരിയട്ടന്റെ കൂടെ ഞാൻ വരാം ”
“അത് അപ്പോ. ഇപ്പോ താൻ പോകുന്നോ ഇല്ലേ ”
“പോകാം “.
“നാളെ രാവിലെ തന്നെ പോകണം. തന്റെ ഫ്രണ്ടിനെ കൂടെ വിളിച്ചോ ”
“ഉം ”
അവൾ ഫോൺ എടുത്ത് അജിയെ വിളിച്ചു
“ഹലോ അജി ”
“എന്തെ ദിയ ”
“എടാ നാളെ കോയമ്പത്തൂർ വരെ പോകാൻ വരോ നീ ”
“പിന്നെ എന്താ ഞാൻ റെഡി അല്ലെ ”
“ഇങ്ങനെ വന്നാൽ നിന്റെ പണി പോകുമല്ലോ ”
“അതെല്ലേലും തീരുമാനം ആയതാണ് ”
“എന്നാൽ നാളെ കാണാം ഓക്കേ ”
“ഓക്കേ ”
അവൾ ഫോൺ കട്ട് ചെയ്തു അവനെ നോക്കി
“വിളിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് അല്ലെ ”
“ഹരിയേട്ടന് ഇഷ്ടം അല്ലെ വിളിക്കണ്ട ഞാൻ തനിച്ചു പോയ്കോളാം ”
“വേണ്ട പറഞ്ഞു എന്നേ ഉള്ളൂ ”
അവൾ അതിന് മറുപടി നൽകാതെ നടന്നു നീങ്ങി.

*********

ആദിദേവിന്റെ വീടിന് മുന്നിൽ വണ്ടി നിന്നപ്പോൾ അജി അവളെ നോക്കി
“ദിയ സൂക്ഷിക്കണം. അച്ഛന് എന്തെങ്കിലും ഡൌട്ട് തോന്നിയാൽ കഴിഞ്ഞു ”
“നീ ഹരി എന്ന് എഴുതി ഒപ്പ് ഇടാൻ പഠിച്ചിട്ടുണ്ടല്ലോ ”
“ആ ഉണ്ട് ”
“എന്നാ ധൈര്യമായി ഇറങ്ങിക്കോ ബാക്കി കാര്യം ഞാൻ ഏറ്റു ”

വണ്ടി വന്ന ശബ്ദം കേട്ട് ആദി പുറത്ത് വന്നിരുന്നു.
ദിയ അല്പം അശ്ചര്യത്തോടെ ആണ് ഇറങ്ങിയത്. ഒരു വലിയ വീട് ആയിരുന്നു അത്. ഒറ്റ നോട്ടത്തിൽ ഹരിയുടെ വീട് പോലെ തോന്നും.
“വരൂ. വഴി തെറ്റിയില്ലല്ലോ ”
“ഇല്ല സാർ ”
“വരൂ ”
അകത്തേക്ക് നടന്നു സോഫ ചൂണ്ടി
“ഇരിക്ക് ”
എന്ന് പറഞ്ഞപ്പോൾ അവർ രണ്ട് പേരും ഇരുന്നു.
“അച്ഛന് ഒന്ന് കാണാൻ കൂടെ വേണ്ടിയാണ് നിങ്ങളെ ഇങ്ങോട്ട് വിളിപ്പിച്ചത് ”
“അത് കുഴപ്പം ഇല്ല സാർ ”
“ദാ അച്ഛൻ വരുന്നു “അവൻ എഴുന്നേറ്റു
അവരും എഴുന്നേറ്റു. അപ്പോ ഇതാണ് ആള് കഥയിലെ വില്ലൻ.