11/05/2026

അർപ്പിത : ഭാഗം 18

രചന – രുദ്രാ ലക്ഷ്മി

അവൾ വേഗംതന്നെ ഋഷിക്കുട്ടന് മറു സൈഡ് ലായി വന്ന് കിടന്നു…. നിരഞ്ജൻ ഒരുകയ്യിലായി തലവച് മറുകൈകൊണ്ട് ഋഷികുട്ടനെ പൊതിഞ്ഞു പിടിച് കിടപ്പാണ്….
ഉറക്കം വരുന്നില്ല എങ്കിലും അവളും മിഴികൾ മനപ്പൂർവം അടച്ച് പിടിച്ചു… വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു… കുറച്ചധികം സമയം കണ്ണുകൾ അടച്ച് കിടന്നു… പിന്നെ പതിയെ എപ്പോഴോ ഉറക്കത്തിലേക് വഴുതിവീണു….

**********************************************

പതിവുപോലെ പിറ്റേന്ന് രാവിലെതന്നെ അർപ്പിത ഉണർന്നു…നിരഞ്ജനും ഋഷികുട്ടനും അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു…

അവളെഴുനേറ്റ് ഋഷികുട്ടനെ ഒന്ന് നോക്കി… ഒന്നുകൂടി നന്നായി പുതപ്പിച്ചു.. പിന്നെ നോട്ടം കമഴ്ന്നു കിടന്നുറങ്ങുന്ന നിരഞ്ജനിലേക് എത്തി നിന്നു….തല ഒരുവശത്തേക്ക് ചരിച് വച്ചാണ് കിടപ്പ്…ചെറുതായി ചുരുളൻ മുടിയിഴകൾ മുഖത്തേക്ക് വീണ് കിടപ്പുണ്ട്…
ചെറിയൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു…. ആ പുഞ്ചിരിയുടെത്തന്നെ അവൾ ഫ്രഷ് ആകാനായി കയറി…

**********************************************

അർപ്പിത ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോളേക്കും ദേവകിയമ്മ കിച്ച്നിൽ തിരക്കിട്ട പണികളിൽ ആയിരുന്നു..

അമ്മേ..

അഹ്… വാ മോളെ…
കുറച്ചുകൂടി കിടക്കാമായിരുന്നില്ലേ… ഞാൻ പിന്നെ എന്നും ഉണരുന്ന സമയത്തിന് ഉണർന്നുന്നേ ഉള്ളു… അതുമല്ല ഒരുനേരം കഴിഞ്ഞാൽപ്പിന്നെ കാൽ മുട്ട് വേദനകൂടും… അതുകൊണ്ട് പണിയൊക്കെ നേരത്തെ കഴിക്കും

ദേ ചായകുടിക് മോളെ… കണ്ണൻ എഴുന്നേറ്റിട്ടുണ്ടാവില്ലല്ലേ.. ചായ അവൾക് പകർന്നു കൊടുക്കുന്നതിനിടയിൽ ദേവകിയമ്മ ചോദിച്ചു

ഇല്ലമ്മേ…അത്… എന്നും… എങ്ങിനാ എഴുനേൽപ്പൊക്കെ

അവൾ മടിച് മടിച് തിരക്കി

അതൊക്കെ ഡ്യൂട്ടി അനുസരിച്ചിരിക്കും മോളെ….. ചിലപ്പോളൊക്കെ രാത്രി പോകേണ്ടിവരുമെ.. പിന്നെ വരാനൊക്കെ നേരം പിടിക്കും…. അല്ലാത്ത ദിവസം രാവിലെ ജോഗിങ് ഒക്കെ ഉള്ളതാ.. ഇന്നിപ്പോ ലീവ് ആയിരിക്കും. അല്ലെങ്കിൽ ഇതിനോടകം വന്നേനെ മോളെ.

അഹ് മോളെ ഋഷിമോന് പാൽ കൊടുക്കിലെ എഴുന്നേറ്റൽ ഉടനെ???

അഹ് കൊടുക്കും അമ്മേ..ഞാൻ കാച്ചിക്കോളാം

ഏയ് അതൊക്കെ ഞാൻ കാച്ചി ഫ്ലാസ്കിൽ വച്ചിട്ടുണ്ട് കെട്ടോ… രാധ പറഞ്ഞിരുന്നു രാവിലെ എഴുന്നേറ്റൽ പാൽകുടിക്കാതെ ആളിന് പറ്റില്ലാന്ന്..

അവളൊന്ന് ചിരിച്ചു… അമ്മേ രാധമ്മ??

ദേ ഇപ്പൊ അപ്പുറത്തേക്ക് പോയതേ ഉള്ളുമോളെ… കണ്ണൻ പറഞ്ഞിരുന്നല്ലോ അവിടെ ഒറ്റക്കുള്ള നിൽപ് വേണ്ടാന്ന്… പിന്നെ എനിക്കും കൂട്ടായി.. ഇപ്പൊ അവിടൊക്കെന്നു വൃത്തിയാക്കി ഇടാൻ പോയതാ..

ആഹാ… രാവിലെതന്നെ അമ്മ ഇയാളോട് കത്തിവാക്കുവാണോ..
അവരുടെ സംസാരത്തിനിടയ്ക്കാണ് നിരഞ്ജൻ അവിടേക്കു വന്നത്.. തോളിൽ ഋഷിക്കുട്ടൻ കിടപ്പുണ്ട്

നിരഞ്ജനെ കണ്ടതും അർപ്പിത ഒന്ന് പരുങ്ങി…

കണ്ണാ ഇന്ന് ലീവ് ആണോ..

ലീവോ…. പോയെ അമ്മേ… ഇന്ന് 2 കേസ് ഉണ്ട് രാവിലെ തന്നെ.. ഇപ്പോൾ തന്നെ ലേറ്റ് ആയി..

ആഹാ.. എന്നിട്ടാണോ നി ലേറ്റ് ആയി എഴുനേറ്റെ???

ഇന്നലെ ഉറങ്ങിയപ്പോൾ ഒത്തിരി ലേറ്റ് ആയി അമ്മേ.. പിന്നെ രാവിലെ ഇവിടെ ചിലരൊക്കെ എഴുന്നേറ്റിട് എന്നെ ഒന്ന് വിളിച്ചില്ല… അർപ്പിതയെ ഒന്ന് നോക്കികൊണ്ട് നിരഞ്ജൻ പറഞ്ഞു…

അർപ്പിത ആകെ നിന്ന് വിയർത്തു.. ദേവകിയമ്മ എന്ത് കരുതിക്കാനും എന്നുള്ള ചിന്തായാരുന്നു അവൾക്ക്…

അതെന്താടാ.. എന്നും നി എങ്ങിനാ എഴുനേൽക്കുന്നെ.. അതുപോലങ് എഴുന്നേറ്റൽപോരെ… രാവിലെ ഭർത്താവ് ചമയതെ എന്റെ മോൻ ഹോസ്പിറ്റലിൽ പോകാൻ നോക്ക്…

നിരഞ്ജൻ മറുപടിയായി ചുമ്മാ പറഞ്ഞതെന്ന രീതിയിൽ കണ്ണിറുക്കി കാണിച്ചു കൊണ്ടൊന്നു ചിരിച്ചു.

അപ്പോളേക്കും അർപ്പിത കുഞ്ഞിനെ നിരഞ്ജന്റെ കയ്യിൽ നിന്നും മേടിക്കാനയി കൈ നീട്ടി… എന്നാൽ അവളെയൊന്നു കളിപ്പിക്കാനായി അവൻ അത് കാണാത്ത രീതിയിൽ ഹാളിലേക് പോയി… “അമ്മേ ചായ ഇങ്ങോട്ടെടുത്തോളൂ കെട്ടോ ” ഒരു കള്ളചിരിയോടെ പോകുന്നവഴിയേ അവൻ വിളിച്ച് പറഞ്ഞു.

ധാ മോളെ ഇതൊന്ന് കൊടുത്തേക്… പിന്നെ മോനെ എടുത്ത് പാൽ കൊടുക്ക്.. മോൾക് ഇന്ന് കോളേജിൽ പോണോ???

പോണം അമ്മേ… ലീവ് ഒന്നും എടുത്തിട്ടില്ല..

അഹ്… അപ്പൊ പിന്നെ വേഗം ആവട്ടെ
അപ്പോളേക്കും ചോറൊക്കെ ആക്കം..

ഞാനും വരാം അമ്മേ… ഈ പാലൊന്നു കൊടുത്തിട്ട് വരട്ടെ..

അർപ്പിത നിറഞ്ഞനുള്ള ചായയുമായി ഹാളിലേക് പോയി.

**********************************************

ദിവസങ്ങൾ കഴിഞ്ഞുപോയി…. അർപ്പിതയുടെ മനസ്സിൽ നിരഞ്ജനോട് സ്നേഹം ഉണ്ടെങ്കിലും എന്തോ ഒന്ന് അത് പ്രകടിപ്പിക്കാൻ അവളുടെ മനസിനെ അനുവദിച്ചിരുന്നില്ല….. എങ്കിലും അവനെ കാണുമ്പോളുള്ള പരുങ്ങലുംഒളിച്ചുകളിയുമൊക്കെ മാറി… ഒരു സുഹൃത്തിനോടെന്നപോലെ പെരുമാറാൻ അവൾ തുടങ്ങി…ഋഷിക്കുട്ടൻ നിരഞ്ജനെ കിട്ടിയതോടെ വളരെ സന്തോഷത്തിലാ.. അങ്കിൾ എന്നുള്ള വിളിയൊക്കെ മാറ്റി ആള്.. ദേവകിയമ്മ മാറ്റിച്ചു എന്ന് പറയുന്നതാവും ശെരി… അച്ഛനാണ് എന്ന് പറഞ്ഞുകൊടുത്തതോടെ പിന്നെ നിലത്തൊന്നുമല്ല… ഇപ്പോൾ സ്കൂൾ തുറന്നത്തോടെ സ്കൂളിന്ന് വിളിക്കാൻ വരെ നിരഞ്ജൻ വേണമെന്നാണ് ആൾടെ വാശി…. കൂട്ടുകാർക്കൊക്കെ ആൾടെ അച്ഛനെ കാണിച്ച് കൊടുക്കാനുള്ള വഴിയാനതൊക്കെ… നിരഞ്ജനും അതൊക്കെ ഒരുപാട് എൻജോയ് ചെയ്തു.. ഒന്നിനുവേണ്ടിയും ആ കുഞ്ഞുമനസിനെ വേദനിപ്പിക്കാൻ അവനും ഒരുക്കാമായിരുന്നില്ല.

നിരഞ്ജന്റെയും അർപ്പിതയുടെയും വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ആയി…വിവാഹ ദിവസം ഉണ്ടായതോഴിച് കിരണിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും പിന്നീട് ഉണ്ടായില്ല… അവന്റ കണക്കുകൂട്ടലൊക്കെ തെറ്റിയ സ്ഥിതിക് എപ്പോൾ വേണമെങ്കിലും അവന്റെ ഭാഗത്ത്‌ നിന്നും ഒരു നീക്കം പ്രതീക്ഷിച്ചെന്നപോലയിരുന്നു നിരഞ്ജനും

എന്നാൽ അർപ്പിതയുടെ മനസ്സിൽ കിരൺ ഭയമായി തന്നെ നിന്നു…..കാരണം അവന്റ മൗനം ചിലപ്പോൾ വല്യൊരു ആപത്തിലേക് നയിക്കുമെന്ന ചിന്തായായിരുന്നു അവൾക്.

**********************************************

അമ്മേ…

അഹ്.. മോനെ ഇന്നെന്തേ നേരത്തെ വന്നല്ലോ.. നിരഞ്ജൻ ഹോസ്പ്പിറ്റളിന്ന് പതിവിലും നേരത്തെ വന്നതായിരുന്നു..

വല്ലാത്ത തലവേദനപോലെ സൊ.. നേരത്തെ ഇറങ്ങി ഓ പി യിൽ വേറെ ഡോക്ടർ ഉണ്ട്.. അമ്മ ഒരു ചായ എടുക്.

ഇപ്പൊ എടുക്കാം കണ്ണാ.. നി ഈ ഡ്രെസ് ഒക്കെ ഒന്ന് മാറ്റിവ

ശെരിയമ്മേ… നിരഞ്ജൻ മുകളിലേക്കു പോയി… കുറച്ച് നേരത്തിനുള്ളയിൽത്തന്നെ ഒന്ന് ഫ്രഷ് ആയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തുകൊണ്ട് നിരഞ്ജൻ താഴേക്ക് വന്നു… അപ്പോളേക്കും ദേവകിയമ്മ നിരഞ്ജന്നുള്ള ചായയും എടുത്തു വച്ചിരുന്നു

അമ്മേ… അയാളും മോനും എവിടെ.. റൂമിൽ അർപ്പിതയേം മോനേം കാണാത്തതുകൊണ്ട് ചായകുടിക്കുന്നതിനിടയിൽ അവൻ ദേവകിയമ്മയോട് ചോദിച്ചു.

ഋഷിക്കുട്ടൻ രാധയുടെ കൂടെ അപ്പുറത്ത് പോയിരിക്കുവാ കണ്ണാ… പിന്നെ അപ്പുമോൾ ഉച്ചക്ക് പുറത്തേക് പോയി… ഒന്നും കഴിച്ചിട്ട് കൂടി ഇല്ലന്നെ.. ഇപ്പൊ വരാമെന്നും പറഞ്ഞു പോയതാ…. അഹ് എന്തേലും അത്യാവശ്യത്തിനു പോയതാകും.. അതിന് എപ്പോളും ഓരോ തിരക്കുകളല്ലേ.. എപ്പോളും കുറെ ബുക്കുകളും ലാപ്ടോപ്പും ആണ്… നേരെ ചൊവ്വേ ഒന്നും കഴിക്കക്കൂടി ഇല്ല… ദേവകിയമ്മ പരിഭവം പറഞ്ഞു.

നിരഞ്ജന്റെ മുഖം ഒന്ന് ചുളിഞ്ഞു… അതിന് അയാൾക് ഇന്ന് ലീവ് ആണെന്ന് പറഞ്ഞിരുന്നലോ.. പിന്നെ എവിടെ പോകാനാ.. അമ്മ വിളിച്ചില്ലേ??

ഇല്ല മോനെ… മോൾ സാധാരണ പുറത്തൊക്കെ പോകാറുള്ളതല്ലേ.. മോളിങ് വരുമല്ലോ… എന്താ മോനെ വല്ല കുഴപ്പവും ഉണ്ടോ??

ഏയ്… ഞാൻ അയാളെ ഒന്ന് വിളിക്കട്ടെ

പകുതികുടിച്ച ചായക്കപ് ടേബിളിൽ വച്ചുകൊണ്ട് നിരഞ്ജൻ മൊബൈലുമായി പുറത്തേക് നടന്നു…
അവന്റെ മനസ്സിൽ എന്തോ അസ്വസ്ഥത വന്നു മൂടി.

**********************************************

ഡിസ്പ്ലേയിൽ തെളിഞ്ഞ നിരഞ്ജന്റെ പേരിലേക്ക് അവൾ നോക്കി നിന്നു… കണ്ണുകൾ നിറഞ്ഞ് തുളുമ്പി…

അവൾ വേഗംതന്നെ ഫോൺ ചെവിയോട് ചേർത്തു.

താനെവിഡാഡോ???
നിരഞ്ജന്റെ ആധി നിറഞ്ഞ സ്വരം അവളുടെ കാതുകളിൽ എത്തി

ഡോക്ടറെ… ഞാൻ.. ഞാൻ വരുവാ

അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു..

എന്താടോ എന്തുപറ്റി തനിക്??
Are u ok arppitha??

Am alright doctor…ഞാൻ വരുവാ ജസ്റ്റ്‌ ഹാഫ് ഹൗർ

ഓക്കേ..

ഫോൺ കട്ട്‌ ചെയ്തെങ്കിലും അവളുടെ സ്വരത്തിലെ വ്യത്യാസം അവനെ അലട്ടിക്കൊണ്ടിരുന്നു.
അവൻ തിരികെ അകത്തേക്ക് വന്നു… അവിടെ ദേവകിയമ്മ ആദിപൂണ്ടിരിക്കുവാരുന്നു… വീണ്ടും എന്തേലും കുഴപ്പം ഉണ്ടായോ എന്നറിയാതെ..

അയാളിപ്പോൾ വരും അമ്മേ… ദേവകിയമ്മയുടെ മുഖം കണ്ടെന്നോണം നിരഞ്ജൻ പറഞ്ഞു.. അപ്പോളേക്കും രാധമ്മ ഋഷിക്കുട്ടനുമായി അപ്പുറത്തുനിന്നും വന്നു.

അച്ചേ….. നിരഞ്ജനെ കണ്ടതും ഋഷിമോൻ അവന്റെ മേലേക്ക് ഓടികയറി… പിന്നെ രണ്ടാളുംകൂടി ഒരു ബഹളമായിരുന്നു… മോന്റെകൂടെ കളിക്കുന്നെങ്കിലും അവന്റെ മനസ് ആശ്വാതമായിരുന്നു… മാത്രമല്ല നോട്ടം ഇടക്കിടക്കു ക്ലോക്കിലെക് പൊയ്‌കൊണ്ടിരുന്നു.

അമ്മമാർ കുറച്ചുനേരം അവരുടെകൂടെ ഇരുന്നശേഷം കിച്ച്നിലേക്ക് പോയി.

ഏകദേശം അരമണിക്കൂറായപ്പോളേക്കും അർപ്പിതയുടെ കാർ പോർച്ചിലെക് കയറിയ സൗണ്ട് നിരഞ്ജൻ കേട്ടു… വേഗംതന്നെ കുഞ്ഞുമായി അവൻ പുറത്തേക് വന്നു..

പുറത്തേക്ക് വരുന്ന നിരഞ്ജനെയും ഋഷികുട്ടനെയും കണ്ടുകൊണ്ടാണ് അർപ്പിത അകത്തേക്ക് കയറിയത്. നിരഞ്ജന്റെ അടുത്തെത്തിയതും അവളൊന്ന് നിന്നു പക്ഷെ എന്തുകൊണ്ടോ അവന്റെ മുഖത്തേക്കു നോക്കാനുള്ള ധൈര്യം അവൾക്ക് വന്നില്ല… എങ്ങനേലും ഒരുവിധം അവനെ നോക്കിയൊന്നു ചിരിച്ചെന്നു വരുത്തി… കുഞ്ഞിന്റെ തലയിലും ഒന്ന് തടവി അവൾ വേഗം അകത്തേക്ക് നടന്നു.

നിരഞ്ജൻ ഒരു സംശയത്തോടെ അവൾ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു.. അവൾ അത്യധികം മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് അവന് മനസിലായി….

**********************************************

അധികനേരം കഴിഞ്ഞിട്ടും അർപ്പിതയെ താഴേക്ക് കാണാത്തതുകൊണ്ട് മുകളിലേക്ക് ചെന്ന നിരഞ്ജൻ കാണുന്നത് ഹെഡ്രെസ്റ്റിൽ ചാരി കണ്ണുകലടച്ചിരിക്കുന്ന അർപ്പിതയെ ആണ്… ഡ്രസ്സ്‌ പോലും മാറിയിട്ടില്ല.. ഹാൻഡ്‌ബാഗ് അടുത്തായി തന്നെ അലസമായി ഇട്ടിരിക്കുന്നു…. മുഖത്താകെ കണ്ണുനീർ പാടുകൾ ചാല് തീർത്തിരിക്കുന്നു… നിരഞ്ജൻ വന്നു നിന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല.

അവന് വല്ലാത്തൊരു അലിവ് തോന്നി അവളോട്… ഇതിനോടകംതന്നെ കിരണിനെ സംബന്ധിച്ച എന്തേലും കാര്യം ആകുമെന്ന് അവന് മനസിലായിരുന്നു .എന്തുതന്നെയായാലും അവളോട് ചോദിച്ചറിയാൻ തന്നെ അവൻ തീരുമാനിച്ചു..

അവളുടെ അടുത്തേക്ക് ചെന്ന് ബാഗ് എടുത്ത് ഷെൽഫിനുള്ളിലേക് വെച്ചു.. പിന്നെ പതിയെ അവളുടെ തോളിൽ തട്ടി വിളിച്ചു.

ഡോ…

അവൾ പതിയെ കണ്ണ് തുറന്നു… മുന്നിൽ നിരഞ്ജനെ കണ്ടതും അവൾ ഞെട്ടി എഴുനേറ്റു…

ഏയ്… എന്താടോ… താൻ ഇരിക്കു.

എത്ര നേരായി വന്നിട്ട്… തന്നെ താഴേക്ക് കാണാത്തതുകൊണ്ട് വന്നതാ ഞാൻ… തനിക് വയ്യായിക എന്തേലും ഉണ്ടോ???

ഇല്ല എന്ന രീതിയിൽ അവൾ തലയാട്ടി.

മ്മ്മ്… എന്നാൽ താൻ പോയി ഒന്ന് ഫ്രഷ് ആകു.. എന്നിട്ട് വന്ന്‌ എന്തേലും കഴിക്കെടോ ഉച്ചക്ക് താൻ ഒന്നും കഴിച്ചിട്ടില്ലന്ന് അമ്മ പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ ഇരുന്നത്തെ ഉള്ളു…

ചെല്ലടോ…

ഡോക്ടറെ… അവൾ അവന്റെ കയ്യിലായി പിടിച്ചു…

അർപ്പിത….

…….

എടോ… നോക്ക് താൻ ആദ്യം ഒന്ന് ഫ്രഷ് ആയി വല്ലതും കഴിക്കു… ഞാൻ ഇവിടെത്തന്നെ ഉണ്ട് നമുക്ക് സംസാരിക്കാം.. എന്താ അതുപോരെ

എന്നാൽ അവനെത്തന്നെ ഞെട്ടിചികൊണ്ട് നിരഞ്ജന്റെ വയറിൽ ചുറ്റി പിടിച്ചുകൊണ്ട് അവൾ ഏങ്ങി കരഞ്ഞു…
ഡോക്ടറെ…. എനിക്ക്… എനിക്ക് കഴിയുന്നില്ല…. ഇനി എനിക്ക് ഒന്നിനും വയ്യ.. ഡോക്ടറും മോനും എനിക്ക്…. എന്നും എനിക്കൊപ്പം വേണം..
അവൾ കരച്ചിലിനിടയിലും വാക്കുകൾ എണ്ണിപെറുക്കി.

എന്താണ് അവളുടെ പ്രോബ്ലം എന്ന് മനസിലായില്ലെങ്കിലും… അവളുടെ നെറുകിൽ തഴുകി അവൻ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു..

അർപ്പിത….. എടൊ അല്പനേരത്തിനുശേഷം നിരഞ്ജൻ വിളിച്ച്

അവൾ മെല്ലെ കലങ്ങിയ കണ്ണുകൾ ഉയർത്തി നോക്കി..ആ നോട്ടം നിരഞ്ജന്റെ ഹൃദയത്തിലേക്ക് ഒരുവേള കുത്തിയിറങ്ങി അവന് മുറിവ് സമ്മാനിച്ചു…. എന്നിരുന്നാലും സ്വയം നിയന്ത്രിച്ചുകൊണ്ട് അവൻ അവളെ അടർത്തി മാറ്റി… അവളുടെ അടുത്തായി ഇരുന്നുകൊണ്ട് തുടർന്നു..

എടൊ…. നോക്ക്

ഡോക്ടറെ…

നോക്ക് താൻ ഒന്ന് പോയി ഈ ഡ്രസ്സ്‌ ഒക്കെ മാറി മുഖമൊക്ക ഒന്ന് കഴുകു.. ചെല്ല്.. ഞാനിവിടെതന്നെ ഉണ്ട്…എന്നിട്ട് നമുക്ക് സംസാരിക്കാമെടോ…

നോക്ക്.. അവളുടെ മുഖം അവന് നേരെ പതിയെ പിടിച്ചുയർത്തി….
ഈ സങ്കടം കാണാൻ വയ്യെടോ.. അതല്ലേ.. തന്നെ ഇങ്ങിനെ കാണാൻ വയ്യ… അവന്റെ സ്വരവും അർദ്രമായി..

അവൾ മെല്ലെ മുഖത്തൊരു പുഞ്ചിരി വരുത്തി… പിന്നെ അവന്റെ കയ്യിലൊന്ന് അമർത്തി പിടിച്ചു…. നിരഞ്ജൻ കണ്ണുകൊണ്ട് അവളെ പോകാനായി പറഞ്ഞു.

ഷെൽഫിൽനിന്നും കയ്യിൽ കിട്ടിയ ഡ്രെസ്സും എടുത്ത് അവൾ വാഷറൂമിലേക് കയറി.

*********************************************

വാഷിം‌റൂമിൽനിന്ന് ഇറങ്ങിയ അർപ്പിത നിരഞ്ജനെ നോക്കിയൊന്ന് പുഞ്ചിരിച്ചു..

അവനും ഒരു പുഞ്ചിരി തിരികെ സമ്മാനിച്ചു… പിന്നെ കയ്യാട്ടി അരികിലേക് വിളിച്ചു.അടുത്തേക്ക് വന്നപ്പോളേക്കും കണ്ണ് കാട്ടി അവനരുകിലേക് ഇരിക്കാനായിപറഞ്ഞു….

അത് കേൾക്കാണെന്ന്നോണം വേഗംതന്നെ അവൾ അവന് ഇടതുവശത്തായി വന്നിരുന്നുകൊണ്ട് ആ നെഞ്ചിലേക് ചാഞ്ഞു… എന്തുകൊണ്ടോ അവൾക്ക് അപ്പോൾ അങ്ങിനെ ചെയ്യാനാണ് തോന്നിയക്ത്.

നിരഞ്ജൻ ഒരു പുഞ്ചിരിയുടെത്തന്നെ അവളെ ചേർത്തുപിടിച്ചു.. പിന്നെ ഹെഡ്രെസ്റ്റിലേക് തല ചാരിവച്ചു.കൈകൾ അർപ്പിതയുടെ മുടികളെ തഴുകി തലോടികൊണ്ടിരുന്നു.

പറയടോ… എന്താ തന്റെ പ്രശ്നം??? കിരണണോ??

ഡോക്ടറെ.. കിരൺ.. അവനെന്നെ വിളിച്ചിരുന്നു… അവനെ കാണാനാ ഞാൻ പോയത്.

മുടികളെ തഴുകിയ കൈവിരലുകൾ ഒരുവേള നിശ്ചലമായി…. കിരണുമായി ബന്ധപ്പെട്ട എന്തേലും കാര്യം ആയിരിക്കുമെന്ന് താൻ കരുതിയതാണ്… പക്ഷെ അവനെ കാണാൻ.. അതും അവനെപ്പോലൊരുത്തന്റെ മുന്നിലേക്ക്…
ഒറ്റക്..

ഡോക്ടറെ…. ഒറ്റയ്ക്ക് പോയത് തെറ്റാണെന്നറിയാം… അവന്റെ മനസ് മനസിലാക്കിയപോലെ അവൾ പറഞ്ഞു….
എനിക്ക്… എനിക്ക് വേറൊരു വഴിയില്ലാരുന്നു ഡോക്ടറെ… ഇടറിയ ശബ്ദം കരച്ചിൽ ചീളുകളോടെ പുറത്തേക്ക് വന്നു.

അവളുടെ മനസ് ഉച്ചക്ക് തന്റെ ഫോണിലേക്കു വന്ന കാളിലേക് പോയി..

(തുടരും )