11/05/2026

സ്നേഹമയി : ഭാഗം 35

രചന – ആരുണി കൃഷ്ണ

രണ്ടാളും കളിചിരികളുമായി ഗേറ്റ് കടന്ന് ചെന്നതും മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ടു ഒരുപോലെ അതിശയിച്ചു ……

******** ********* ******** *******

വരുൺ….. !!!

മിഥു സന്തോഷത്തോടെ പറഞ്ഞെങ്കിൽ ആമിയുടെ മനസ്സിൽ പരിഭ്രമം നിറഞ്ഞു… അപ്പോഴാണ് അവൾ ഓർത്തത് ശ്രീ പോയി കഴിഞ്ഞുള്ള ദിവസങ്ങളിൽ മിഥു ആകെ മൂഡ് ഔട്ട്‌ ആയിരുന്നത്കൊണ്ട് അവൾ ഒന്നും മിഥുവിനെ അറിയിച്ചിരുന്നില്ല… പിന്നെ വരുൺ പറഞ്ഞതൊക്കെ ഇപ്പോഴും അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം…

“ആമി നീ ഇത് എന്ത് ആലോചിച്ചു നിക്കാ..? വാ… ” മുന്നോട്ട് നടന്ന മിഥു ആമിയുടെ നിൽപ്പ് കണ്ട് തിരികെ വന്നു….

“അത് ഒന്നുല്ലാ… ഡി നീ പൊക്കോ, ഞാൻ ഒന്ന് ടൗണിൽ പോയി വരാം ” വരുണിൽ നിന്ന് രക്ഷപെടാൻ അവൾ പറഞ്ഞു നോക്കി…

“ഇപ്പോഴോ, എന്നാ ഞാനും വരാം…. ”

“ഏയ്‌, നീ പൊക്കോ മിഥു …. ”

“ഇല്ല… ഞാനും വരും… ഇപ്പൊ നീ വാ വരുണിനോട് സംസാരിച്ചിട്ട് പോകാം… “അവൾ ആമിയുടെ കയ്യിൽ പിടിച്ചു വലിച്ചു വരുണിന് അരികിലേക്ക് നടന്നു…

“ഈശ്വരാ ആ പ്രാന്തന്റെ അരികിലേക്ക് ഇവളെ എന്നെ കൊണ്ട് പോകാണല്ലോ… ”

“ഡാ നീ എന്താ ഇവിടെ… നീ മുംബൈ പോയി, അവിടുന്ന് യൂ എസിൽ പോകുവാ എന്ന് പറഞ്ഞിട്ട്…. ”

“ആ മുംബൈ പോയി… പക്ഷേ യുഎസിലേക്ക്
തത്കാലം ഇപ്പൊഴേ ഇല്ല… കുറച്ചു നാൾ ഞാൻ തറവാട്ടിൽ ഉണ്ടാകും…ദേവൻ അങ്കിൾ പ്രണവേട്ടനോട് പറഞ്ഞു നിങ്ങളെ പിക് ചെയ്യാൻ… ബട്ട്‌ ഹി ഈസ്‌ അ ലിറ്റിൽ ബിറ്റ് ബിസി.. സോ ഐ ആം ഹിയർ…കം ഓൺ… ലെറ്റസ് ഗോ.. ”

“ആഹാ, ബെസ്റ്റ്… അപ്പൊ എന്റെ കാര്യത്തിൽ തീരുമാനം ആയി … “ആമി ഓർത്തു…

“ഡാ ഇവൾക്ക് ടൗൺ വരെ ഒന്ന് പോകണം… ”

“അതിന് എന്താ എങ്കിൽ പോയി വരാം… “വരുൺ പറഞ്ഞു…

“ഏയ്‌ അത് വേണ്ട, ഇനി ടൗണിൽ പോയി തിരിച്ചു വന്ന് ആകെ ലേറ്റ് ആകില്ലേ…പിന്നെ പോകാം…”

“ആമി…നീയല്ലേ പറഞ്ഞത്… ”

“പിന്നെ പോകാം മിഥു .. നമുക്ക് വേഗം വീട്ടിൽ പോകാം… ”
അത് പറഞ്ഞു ആമി കാറിന്റെ ബാക്ക് ഡോർ തുറന്നു അകത്തേക്ക് കയറി….മിഥു വരുണിനൊപ്പം ഫ്രണ്ടിലും കയറി….

📌📌📌📌📌📌📌📌📌📌📌📌📌

“അയ്യോ വരുൺ, നിനക്ക് വഴി തെറ്റി… ”

വഴിയൊന്നും തെറ്റിയില്ല… ഇത് വഴിയും വീട്ടിൽ പോകാം… യൂഎസിൽ ആണെന്ന് കരുതി ഞാൻ ഇവിടെയും കുറെ കാലം നിന്നിട്ടുള്ളതാ… ഐ നോ ഓൾ ദി റൂട്സ്….

“പക്ഷേ ആമിയെ വീട്ടിൽ ആക്കണ്ടേ … ”

“അതിനെന്താ നിന്നേ ആദ്യം ശ്രീനിലയത്തിൽ ഇറക്കാം, അത് കഴിഞ്ഞു തന്റെ ഫ്രണ്ടിനെ ഞാൻ ഡ്രോപ് ചെയ്യാം…..അല്ലെങ്കിൽ തന്നെ എനിക്ക് ആമിടെ ഏരിയയിൽ ഉള്ള ഒരാളെ കാണാൻ ഉണ്ട്… അയാൾക്ക് ഒരു സാധനം കൊടുക്കണം… അത് തറവാട്ടിൽ ഇരിക്കാ….ഇതാകുമ്പോ പിന്നെയും തിരികെ പോകണ്ടല്ലോ… ”

“ഓ, നിനക്ക് ഇവളുടെ വീട് അറിയുമോ..” മിഥുവിന്റെ ചോദ്യം കേട്ട് വരുൺ ഒന്ന് ഞെട്ടി..

“ഈശ്വരാ എല്ലാം കയ്യീന്ന് പോയി… ” ആമി പേടിയോടെ ഓർത്തു…

“ആഹ്, അത്…. അത് വീട് അല്ല… സ്ഥലം അറിയാം… ആമി എപ്പോഴോ പറഞ്ഞിരുന്നു…. ” വരുൺ പറഞ്ഞൊപ്പിച്ചു

“ആ എന്നാൽ ഓക്കേ ടാ … ” മിഥു പറഞ്ഞു…

“എന്ത് ഓക്കേ, ഇതിൽ എന്തോ ഒരു അപകടം മണക്കുന്നുണ്ടല്ലോ…? ” ആമി ചിന്തിക്കാതിരുന്നില്ല…

ശ്രീ നിലയത്തിൽ എത്തി മിഥുവിനെ ഡ്രോപ് ചെയ്ത ശേഷം…

“ആമി മുന്നിലേക്ക് ഇരിക്ക്… ”

“മുന്നിലേക്കോ….അധികം ദൂരം ഇല്ലല്ലോ ഇനി…. ”

“താൻ മുന്നിലേക്ക് ഇരിക്ക്… എനിക്ക് തല്കാലം തന്റെ ഡ്രൈവർ ആകാൻ ഉദ്ദേശമില്ല….”

അവൾ ഒന്നും പറയാതെ മുന്നിലേക്ക് ഇരുന്നു… വരുൺ വേഗം തറവാട്ടിൽ പോയി ഒരു ചെറിയ ഷോപ്പറും ആയി വന്നു…. അത് ബാക്ക് സീറ്റിലേക്ക് വെച്ച് അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു… ഇരുവർക്കും ഇടയിൽ മൗനം തളംകെട്ടി നിന്നു…അവൻ എന്തെങ്കിലും ചോദിക്കും എന്ന പ്രതീക്ഷ അവൾക്ക് ഉണ്ടായിരുന്നു… പക്ഷേ വീട്ടിലേക്കുള്ള വഴിയിൽ നിന്നും തിരിഞ്ഞു പോകാൻ തുടങ്ങിയതും ആമി ബഹളം വെക്കാൻ തുടങ്ങി ….

“വരുൺ ഇത് എങ്ങോട്ടാ… ലെഫ്റ്റിലേക്കാ എനിക്ക് പോകേണ്ടത്…. ”

“അറിയാം… ” വരുൺ നിസ്സാരമായി പറഞ്ഞു…

“എന്നിട്ട് താൻ ഇത് എങ്ങോട്ട് പോകുവാ… നിർത്തഡോ….”

“ഹാ, ഒന്ന് അടങ്ങി ഇരിക്ക് പെണ്ണെ… ടൈം 4.45 അല്ലേ ആകുന്നുള്ളു… 6 മണിക്ക് നിന്നെ വീട്ടിൽ എത്തിച്ചിരിക്കും…. ”

“പറ്റില്ല, ഇയാൾ വണ്ടി നിർത്തുന്നുണ്ടോ… ഇല്ലേൽ ഞാൻ ചാടും… ”

“ഹഹ, എന്നാ മോളു ചാട്… ചേട്ടൻ ഒന്ന് കാണട്ടെ.. ”

“ഡോ… “അവൾ ദേഷ്യത്തോടെ ഡോർ ഓപ്പൺ ചെയ്യാൻ ശ്രമിച്ചു… പക്ഷേ കഴിഞ്ഞില്ല..

“അതെ ആമിക്കുട്ടി, വണ്ടി സെൻട്രൽ ലോക്‌ഡ്‌ ആണ്…..അതുകൊണ്ട് അടങ്ങി ഒതുങ്ങി ഇരിക്ക്… പറഞ്ഞല്ലോ, നിന്നെ ഞാൻ ഒന്നും ചെയ്യില്ല… എനിക്ക് കുറച്ചു നേരം സംസാരിക്കണം… ഏതെങ്കിലും ഒരു കഫെറ്റീരിയയിൽ പോയി ഒരു 45 മിനിറ്റ്സ്‌ സംസാരിക്കുന്നു….. തന്നെ തിരിച്ചു 6 മണിക്ക് വീട്ടിൽ എത്തിക്കുന്നു… സിമ്പിൾ.. ”

“അത് താൻ തീരുമാനിച്ചാൽ മതിയോ.. ”

“ഇപ്പൊ ഞാൻ തീരുമാനിച്ചാൽ മതി… അടങ്ങി ഒതുങ്ങി ഇരുന്നോ.. ഇല്ലെങ്കിൽ ഞാൻ കേറി ഒരു കിസ്സ് അങ്ങ് തരും കേട്ടല്ലോ… “അത് കേട്ട് ആമി വായും തുറന്ന് അവനെ നോക്കി… വരുണിന് ചിരിവന്നെങ്കിലും അവൻ ഗൗരവം വിട്ടില്ല … പിന്നെ കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല…

“ആ ഫോൺ എടുത്ത് വീട്ടിൽ വിളിച്ചുപറഞ്ഞേക്ക്…” വരുൺ പറഞ്ഞു

“എന്ത്…? ”

“വരാൻ ലേറ്റ് ആകുമെന്ന്… എന്തേലും എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടെന്നോ മറ്റോ പറ… ”

“സൗകര്യമില്ല… ”

“ആണോ, എങ്കിൽ ശരി തിരിച്ചു വരുമ്പോ ഞാനും കൂടി വരാം… എന്നിട്ട് നമ്മൾ കറങ്ങാൻ പോയി എന്ന് പറയാം…”

“ഓ ശല്യം…. ” ആമി ദേഷ്യത്തോടെ ഫോൺ എടുത്തു വീട്ടിൽ വിളിച്ചു പറഞ്ഞു…
വണ്ടി ഒരു കഫെറ്റീരിയയുടെ മുന്നിൽ നിർത്തി…

“തമ്പുരാട്ടി ഇറങ്ങാൻ ഉദ്ദേശം ഇല്ലേ… വേഗം ഇറങ്ങിയാൽ വേഗം പോകാം… ”
ആമി ഇറങ്ങി… അവളുടെ ദേഷ്യം ഡോറിൽ തീർത്തു….വരുൺ അത് ശ്രദ്ധിച്ചു, അവളെ ഒന്ന് കൂർപ്പിച്ചു നോക്കി… അവളും ഒട്ടും വിട്ട് കൊടുത്തില്ല… ഇരുവരും ഒരു കോർണറിലെ ടേബിളിന് ഇരു വശത്തും ആയി ഇരുന്നു…

“സർ ഓർഡർ പ്ലീസ്… ”

“ആമി എന്താ വേണ്ടത്, ക്യാപ്പുച്ചിനോ മതിയോ….? ”

“നോ… എസ്പ്രെസ്സോ… ”

“ഓക്കേ, ഓൺ ക്യാപ്പുച്ചിനോ ആൻഡ് ഓൺ എസ്പ്രെസ്സോ…”

“സർ എനിതിങ് എൽസ്… ”
വരുൺ ആമിയെ നോക്കി… അവൾ വേണ്ട എന്ന് തലയാട്ടി…

“നത്തിങ്… ഇത് മതി.. ”

കുറച്ചു നിമിഷങ്ങൾ അവിടെ നിശബ്ദത നിറഞ്ഞു…

“ആമി… ” വരുൺ വിളിച്ചു…അവൾ തല ഉയർത്തി നോക്കി…

“എനിക്ക് കുറച്ചധികം സംസാരിക്കാൻ ഉണ്ട്… ”

“മ്മ്… ”

“താൻ ചിന്തിക്കുന്നുണ്ടാകും അല്ലെ… വളരെ കുറച്ചു ദിവസം മാത്രം പരിചയമുള്ള ഒരാളെ എങ്ങനെ ഇഷ്ടപെടും എന്ന്… പോരാത്തതിന് എന്നെ പോലെ ഒരു ഫ്രീക്ക് വന്നു പ്രൊപ്പോസ് ചെയ്താൽ അതൊക്കെ വെറും ഫ്ലർട്ടിങ് അല്ലെങ്കിൽ അട്ട്രാക്ഷൻ എന്നൊക്കെ തോന്നു…അല്ലെ…? ”
ആമിക്ക് അതിശയം തോന്നി, താൻ മനസ്സിൽ ചിന്തിച്ചതൊക്കെ അവൻ കൃത്യമായി പറഞ്ഞിരിക്കുന്നു…..

“പക്ഷേ താൻ അറിയാത്ത, ആരും അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്… ”

” എന്റെ സ്കൂളിംഗ് എല്ലാം യൂഎസിൽ ആയിരുന്നു… അത് കഴിഞ്ഞു ഹോളിഡേയ്സ് വന്നപ്പോൾ ഞാൻ ഇവിടെ തറവാട്ടിലേക്ക് വന്നു… ആക്ച്വലി അന്ന് ഞാൻ ശരിക്കും excited ആയി… നാടിനോട് ഇവിടുത്തെ രീതികൾ ആചാരങ്ങൾ സാധാരണ മനുഷ്യർ എല്ലാരോടും ഒരുപാട് അടുപ്പം തോന്നി.. തിരികെ പോകാതെ ഇരിക്കാൻ കോളേജ് നാട്ടിൽ തന്നെ ചെയ്യാൻ ഒരുപാട് ഞാൻ വാശി കാണിച്ചു… പക്ഷേ അച്ഛൻ സമ്മതിച്ചില്ല… ഒടുക്കം ഇടക്കൊക്കെ നാട്ടിൽ വരാൻ ഉള്ള ആഗ്രഹത്തിൽ പറഞ്ഞു പറഞ്ഞു മുംബൈയിൽ ചേരാൻ അച്ഛൻ സമ്മതിച്ചു….പിന്നെ അവിടെ ആയിരുന്നു കോളേജ് ലൈഫ്, അപ്പോഴും മനസ്സിൽ നാടായിരുന്നു ആദ്യമൊക്കെ … പക്ഷേ പോകെ പോകെ ഫ്രണ്ട്ഷിപ് gangs, അവിടുത്തെ പോഷ് ലൈഫ് എല്ലാം എന്റെ രൂപവും കോലവും മാറ്റി….മനസ്സിലുള്ള നാടെന്ന കൺസെപ്റ്റ് ഞാൻ മനഃപൂർവം മറന്നു… എന്റെ ഫ്രണ്ട്ഷിപ്പിനു വേണ്ടി ഇഷ്ടമല്ലാഞ്ഞിട്ടു കൂടി പല കോലങ്ങളും ഞാൻ കെട്ടി… ഒരുപക്ഷെ ആരുടെ മുന്നിലും തോൽക്കരുത് എന്ന എന്റെ ഈഗോ ആണെന്ന് തന്നെ കൂട്ടിക്കോ…. പിന്നെ ജോബിനായി യു എസ്സിൽ തിരികെ ചെന്നപ്പോഴും ഈ രീതി മാറ്റാൻ തോന്നിയില്ല…കാരണം ആരും എന്നോട് പറഞ്ഞില്ല, ഒന്നുങ്കിൽ ഇതൊക്കെ ഇഷ്ടപ്പെടുന്നവരുടെ ചില മുഖസ്തുതി, അല്ലെങ്കിൽ ഇഷ്ടമില്ലാത്തവരുടെ വക പരിഹാസം നിറഞ്ഞ കളിയാക്കൽ, അല്ലെങ്കിൽ നെവർ മൈൻഡ്… അതൊക്കെയെ ഞാൻ എല്ലാവരിൽ നിന്നും ഞാൻ കേട്ടിട്ടുള്ളൂ… എന്റെ ദേവുഅമ്മയിൽ നിന്ന് ഒഴികെ…. താൻ ഏട്ടനെ കുറിച്ച് പറഞ്ഞില്ലേ, എങ്ങനെ ഇത്ര സിമ്പിൾ ആയി ഇരിക്കുന്നു എന്ന്… മനസ്സ് കൊണ്ട് ഞാനും അങ്ങനെ തന്നെയാഡോ… ഞെട്ടണ്ട, അന്ന് താൻ മിഥുവിനോട് സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു… ”

“ഈശ്വരാ… “ആമി അറിയാതെ വിളിച്ചു പോയി…

“ഏയ്യ് ചിൽ, ഒരിക്കൽ എന്റെ ദേവു അമ്മ എന്റെ രൂപം കണ്ട് സങ്കടപ്പെട്ടു പറഞ്ഞു… കല്യാണം കഴിഞ്ഞാൽ എങ്കിലും ഈ കോലവും രൂപവും മാറ്റുമോ എന്ന്…?? അന്ന് ഞാൻ ഒരു കുസൃതിയായി പറഞ്ഞതാ, അമ്മയെപോലെ ആത്മാർത്ഥമായി ഞാൻ ഈ രൂപം മാറണം എന്ന് ഏതേലും പെണ്ണ് ആഗ്രഹിച്ചാൽ, ഞാൻ അവളെ തന്നെ കെട്ടും, എന്നിട്ട് നല്ല കോലത്തിൽ നടക്കും എന്ന്….തന്നെ ആദ്യം പരിചയപ്പെട്ടപ്പോ തന്നെ തന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു, എന്റെ രൂപത്തോടു ഉള്ള തന്റെ ഇഷ്ട്ടകുറവ്… താൻ അന്ന് രാത്രി മിഥുവിനോട് സംസാരിച്ചപ്പോഴും ആ കളിയാക്കലുകളിൽ എനിക്കൊരു ആത്മാർത്ഥ തോന്നി… പിന്നെ തന്റെ വിഷമം കൂടി കേട്ടതോടെ എന്തോ ഒരിഷ്ടം തോന്നി….അന്ന് ആ ക്ഷേത്രത്തിൽ പോകാൻ കാറിൽ കയറി ഇരുന്ന നിമിഷം ഞാൻ തീരുമാനിച്ചു നീ എന്റെ പെണ്ണാണെന്ന്… കാരണം അന്ന് നിന്റെ മുഖത്ത് എന്നോട് ഉള്ള ദേഷ്യം നിറഞ്ഞു നിന്നു, എന്റെ വേഷത്തിൽ നീ അത്രയും അസഹിഷ്ണുത കാണിച്ചപ്പോൾ എനിക്ക് സത്യത്തിൽ സന്തോഷം തോന്നി… കാപട്യം ഇല്ലാതെ നിന്റെ മനസ്സ് നിന്റെ മുഖത്ത് പ്രതിഫലിക്കുന്നത് കണ്ട്… അന്ന് കളിയാക്കിയപ്പോഴും നിന്റെ മുഖത്തു പുച്ഛം ആയിരുന്നില്ല മറിച്ചു, ദേഷ്യം ആയിരുന്നു നിനക്ക്, എന്റെ ദേവു അമ്മ വഴക്ക് പറയുന്ന പോലെ തോന്നി…. അപ്പൊ ഞാൻ ഉറപ്പിച്ചു, തന്നെ ആർക്കും വിട്ട് കൊടുക്കില്ലന്ന്.. ”

വരുൺ പറഞ്ഞു നിർത്തിയപ്പോഴും ആമി കണ്ണിമ ചിമ്മാതെ അവനെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു… ഇങ്ങനെ ഒരു വരുൺ അവൾക്ക് അത്ഭുതം ആയി തോന്നി… മനോഹരമായി സംസാരിക്കുന്ന, തന്റെ അമ്മയെയും നാടിനെയും ഒക്കെ ഒരുപാട് സ്നേഹിക്കുന്ന ആത്മാർത്ഥതയുള്ളോരു ഹൃദയം തേടുന്ന ഒരു സാധാരണക്കാരൻ…. അവൾ അവനെ മൊത്തത്തിൽ ഒന്ന് ശ്രദ്ധിച്ചു… ഇപ്പൊ പഴയ ഫ്രീക് ലുക്ക് മാറി ഒരു പെർഫെക്ട് ജന്റിൽമാൻ, മനസ്സ് കൊണ്ടും രൂപം കൊണ്ടും സിമ്പിൾ…. ഓരോന്ന് ഓർക്കും തോറും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

മുന്നിൽ ഇരിക്കുന്ന കോഫിയിൽ നിന്ന് ഒരു സിപ്പ് എടുത്ത്കൊണ്ട് വരുൺ തുടർന്നു…

“ഇപ്പൊ തന്റെ സംശയങ്ങൾക്ക് ഏറെയും ഉത്തരം കിട്ടി എന്ന് കരുതിക്കോട്ടെ ഞാൻ… ഇനി എനിക്ക് ഒരു ഉത്തരമാണ് വേണ്ടത്… ”
എന്ത് എന്ന അർത്ഥത്തിൽ അവൾ വരുണിനെ നോക്കി…

“തനിക്ക് എന്റെ ലൈഫിലേക്ക് വന്നൂടെ… as my life partner, my best better half….? ”

ആമിക്ക് പെട്ടന്ന് എന്ത് മറുപടി നൽകണം എന്ന് അറിയാതെ പോയി… അവൾ വാച്ചിൽ നോക്കി… സമയം 5. 40..

“വരുൺ പോകാം…”
വാച്ച് അവന് നേരെ നീട്ടി പിടിച്ചു കൊണ്ട് അവൾ സമയം കാണിച്ചു പറഞ്ഞു… വരുൺ തിരിച്ചു എന്തോ പറഞ്ഞു തുടങ്ങും മുന്നേ അവൾ തിരിഞ്ഞു നടന്നു… അവളുടെ പ്രവർത്തിയിൽ അവന് വിഷമം തോന്നി..
പാർക്കിംഗ് ഏരിയയിൽ ചെന്ന് ആമിയും വരുണും ഒരുമിച്ച് കാറിൽ കയറി…

“വരുൺ…. “ആമി പെട്ടന്ന് വിളിച്ചതും അവൻ ഏറെ പ്രതീക്ഷയോടെ നോക്കി..

“നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ ഇയാള്… അന്ന് കണ്ടപ്പോ ഇങ്ങനെ ആയിരുന്നില്ലല്ലോ…”

“ഹാ… അതൊക്കെ സംസാരിക്കും… ഞാൻ ഫോണിൽ നോക്കി ഇരിക്കുന്നത്, ചാറ്റിങ്ങിന് മാത്രമല്ല, മലയാളം സ്റ്റോറീസ് വായിക്കാനും കൂടെയാ … എം ടി യെയും മുകുന്ദനെയും ഒക്കെ ഇഷ്ടാണ്… പിന്നെ ബോബ് മാർലിടെ മാത്രം അല്ലാട്ടോ , ദാസേട്ടന്റെ സോങ്‌സ് കളക്ഷനും കേൾക്കാറുണ്ട്…. “വരുൺ ഒരു ചിരിയോടെ പറഞ്ഞു… അറിയും തോറും വരുൺ ആമിക്ക് അത്ഭുതം ആയി മാറി…

“വരുൺ, എനിക്ക് ഇയാളോട് ഇഷ്ടക്കുറവ് ഒന്നുമില്ല… ബട്ട്‌ ഇപ്പൊ ഒരു ഇഷ്ടം ഉണ്ടോ എന്ന് ചോദിച്ചാലും എനിക്ക് അറിയില്ല…എങ്കിലും അതൊരു ഇഷ്ടം ആകും എന്ന് തോന്നുന്നു… സോ എനിക്ക് കുറച്ചു ടൈം വേണം… ”

“ങേ, എന്നുവെച്ചാ…”

“ഒരു യെസ് വെറുതെ പറയാൻ കഴിയില്ല… ഐ നീഡ് മോർ ടൈം… ”

“മ്മ്… മതി ആലോചിച്ചു, വളരെ നന്നായി ആലോചിച്ചു മതി… തത്കാലം ഇത് പിടി.. ”
അവൻ പിന്നിൽ നിന്ന് ആ ഷോപ്പറിന് ഉള്ളിലെ ബോക്സ്‌ അവൾക്ക് നീട്ടി..

“എന്താ ഇത്….”

“നോക്ക്…. ”

V എന്ന ലെറ്ററിൽ റൂബി സ്റ്റോൺസ് പതിപ്പിച്ച ഒരു പെന്റന്റ് ആയിരുന്നു അതിനുള്ളിൽ…

“ഇത് താൻ എന്ന് എന്നെ തന്റെ ലൈഫ് പാർട്ണർ ആയി അക്‌സെപ്റ്റ് ചെയ്യുന്നോ അന്ന് കഴുത്തിൽ ഇട്ടാൽ മതി… അത് വരെ ഫ്രണ്ട്സ്‌…. ”
അവൻ അവൾക്ക് നേരെ കൈനീട്ടി….അവൾക്ക് അത് നിരസിക്കാൻ കഴിഞ്ഞില്ല… തിരിച്ചു പുഞ്ചിരിയോടെ അവളും കൈ ചേർത്തു…. കൃത്യം 6 മണിക്ക് ആമിയെ വീട്ടിലാക്കി അവളോട്‌ യാത്ര പറഞ്ഞു വരുൺ കോട്ടൂരേക്ക് മടങ്ങി…

വീട്ടിൽ എത്തിയ ആമി ആ പെന്റന്റ് കൈകളിൽ എടുത്തു…. അപ്പോൾ അവളുടെ മനസ്സ് നിറയെ വരുണിന്റെ മുഖം ആയിരുന്നു…

“ഉടനെ അങ്ങ് ഇഷ്ടം ആണെന്ന് പറഞ്ഞാൽ അതിലൊരു ത്രില്ല് ഇല്ലാ… കുറച്ചു വാട്ടാക്കണം ആ ഫ്രീക്കനെ…. ഓ ഇപ്പൊ ഫ്രീക്ക് ഒക്കെ മാറി ലുക്ക് ആയില്ലേ… ” ആമി ചെറു ചിരിയോടെ ആ ബോക്സ്‌ ഭദ്രമായി ഷെൽഫിൽ വെച്ചു…

📌📌📌📌📌📌📌📌📌📌📌📌📌📌

മിഥുവിന്റെ മനസ്സ് നിറയെ ശ്രീയുടെ ചിന്തകൾ ആയിരുന്നു.. അതിന് ആക്കം കൂട്ടാൻ എന്നപോലെ റൂമിൽ ഉണ്ടായിരുന്ന അവർ ഒന്നിച്ചുള്ള ചിത്രങ്ങൾ അവളെ പലതും ഓർമ്മിപ്പിച്ചു … പെട്ടന്ന് എന്തോ ഓർത്ത് അവൾ ആ ഷെൽഫിൽ കോളേജ് മാഗസിൻ തപ്പി… പക്ഷേ അതിൽ അവളുടെ ഒരു ഫോട്ടോസ് പോലും ഉണ്ടായിരുന്നില്ല… അവൾക്ക് ഏറെ നിരാശ തോന്നി…

ആഴ്ചകൾ, മാസങ്ങൾ….. അങ്ങനെ കടന്നുപോയി, ശ്രീയുടെ ഓർമകളിൽ മിഥു വിങ്ങി…. ഇടക്കൊക്കെ അവന്റെ ശബ്ദം കേൾക്കാൻ തോന്നുമ്പോൾ ശ്രീക്കുട്ടിയെ കൊണ്ട് വിളിപ്പിക്കും… എന്നിട്ട് ലൗഡ് സ്പീക്കറിൽ ഇട്ടിട്ട് അവളോട്‌ സംസാരിക്കുന്നത് കേട്ടിരിക്കുന്നത് പതിവായി… എന്തെങ്കിലും തന്നെ കുറിച്ചു തിരക്കിയെങ്കിൽ എന്ന് മിഥു ആശിക്കും, പക്ഷേ ഒന്നും ചോദിക്കില്ല… എന്നാലും മിഥുവിനെ കുറിച്ച് ശ്രീക്കുട്ടി പറയുന്നത് വരെ അവൻ ഫോൺ വെക്കില്ല……അത് ശ്രീക്കുട്ടിക്കും മനസ്സിലായി…. ഒന്നിനും അഭിപ്രായം പറഞ്ഞില്ലെങ്കിലും എല്ലാം അവൻ മൂളിക്കേട്ടു..

ഒരു ദിവസം ബാൽക്കണിയിൽ ഫോണുമായിരുന്നു എന്തോ ചിന്തിച്ചു കൂട്ടുന്ന മിഥുവിനെ കണ്ട് ശ്രീക്കുട്ടി അവൾക്ക് അരികിലേക്ക് വന്നു….

“എന്താ ഏട്ടത്തി പകൽകിനാവിലാണല്ലോ… ”
മിഥു വെറുതെ ഒന്ന് പുഞ്ചിരിച്ചു…

“എന്ത്പറ്റി…? ”

“ഏയ്‌ ഒന്നുല്ല ശ്രീക്കുട്ടി… ഓരോന്ന് ആലോചിച്ചു ഇരുന്ന് പോയി … ”

“ഏട്ടനെ കുറിച്ചാണോ..? ”

“ശ്രീയേട്ടനെ കുറിച്ചല്ലാതെ മറ്റെന്താ എനിക്ക് ചിന്തിക്കാൻ ഉള്ളത്… ” എന്ന് പറയണം എന്ന് മിഥുവിന് തോന്നി…. പക്ഷേ അവൾ മൗനം തുടർന്നു…

“എനിക്കറിയാം ഏട്ടൻ വിളിക്കാത്തത് കൊണ്ടല്ലേ, പരസ്പരം സംസാരിക്കാൻ പറ്റാത്തത് കൊണ്ടല്ലേ ഈ വീർപ്പ്മുട്ടൽ… പക്ഷേ അത് ദേഷ്യം കൊണ്ടൊന്നുമല്ല… എന്തെങ്കിലും കാരണം ഉണ്ടാകും… ”

“അതെ ഒരു കാരണമേ ഉള്ളു, എന്നെ ശല്യപ്പെടുത്തരുത് എന്ന കാരണം… അങ്ങനെ പറഞ്ഞാണല്ലോ ഞാൻ ശ്രീയേട്ടനെ പറഞ്ഞയച്ചത്…. എന്നെപ്പോലൊരു സ്വാർത്ഥക്ക് ഏട്ടനോട് സംസാരിച്ചില്ലെങ്കിലും സന്തോഷമായി ഇരിക്കാം എന്ന് കരുതുന്നുണ്ടാകും… ”

“ദേ, ഏട്ടന്റെ ഭാര്യ ആണെന്ന് ഒന്നും നോക്കൂല്ല കേട്ടല്ലോ, ഒന്നങ്ങു വെച്ച് തരും ഞാൻ… ഏട്ടത്തിയോട് സംസാരിക്കാൻ പറ്റാതെ ഏട്ടനും ഒത്തിരി വിഷമിക്കുന്നുണ്ട്… ഒരു ദിവസം പോലും ഏട്ടത്തിയുടെ കാര്യം അറിയാതെ ഫോൺ വെക്കില്ല അറിയുമോ…. പലപ്പോഴും ഏട്ടത്തിയും കേട്ടിട്ടില്ലേ…? ”

“അത് നീ അങ്ങോട്ട്‌ പറയുന്നത്കൊണ്ടല്ലേ… ശ്രീയേട്ടനായിട്ട് ഒരിക്കലും ഇങ്ങോട്ട് ചോദിച്ചിട്ടില്ലല്ലോ…”

“ചോദിക്കുന്നില്ല എന്നെ ഉള്ളു, പക്ഷേ അറിയാൻ വല്ലാത്തൊരു തിടുക്കമാണ്… ഇന്ന് ഏട്ടൻ വിളിക്കുമല്ലോ അപ്പൊ കാണിച്ചു തരാം.. ഞാനായി ഇന്ന് ഏട്ടത്തിയെ കുറിച്ച് ഒന്നും പറയില്ല…അപ്പൊ ഏട്ടന്റെ പ്രതികരണം എങ്ങനെ എന്ന് കേട്ട് തന്നെ അറിഞ്ഞോ… ”

“രാത്രി ശ്രീയുടെ കാൾ വരാൻ വേണ്ടി രണ്ടാളും കാത്തിരുന്നു…

“ഏട്ടൻ കാളിങ്… ”

“ഏട്ടത്തി…. ഏട്ടൻ വിളിക്കുന്നു… ലൗഡ് സ്പീക്കർ ഇടണ്ട, ഹെഡ് സെറ്റ് വെച്ച് ഒന്നിച്ചു കേൾക്കാം… ”

“ഹലോ ഏട്ടാ… ഇന്ന് ലേറ്റ് ആയല്ലോ വിളിക്കാൻ… ”

“ആ കുറച്ചു വർക്സ് ഉണ്ടായിരുന്നു ടാ… എല്ലാരും കിടന്നോ…”

“ഏയ്‌ ഇല്ല… ഫുഡ് കഴിച്ചതെ ഉള്ളു.. ”

അവരുടെ സംഭാഷണങ്ങൾ നീണ്ടുപോയി… അതിൽ ഉടനീളം മിഥുവിന്റെ പേര് പോലും പറയാതെ ഇരിക്കാൻ ശ്രീക്കുട്ടി പ്രത്യേകം ശ്രദ്ധിച്ചു….. പക്ഷേ മിഥു അതെ സമയം അവന്റെ ശബ്ദത്തിൽ ലയിച്ചു ഇരിക്കുകയായിരുന്നു, അവളുടെ മനസ്സിലൂടെ അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ കടന്നുപോയി….

“ആ എന്നാ ശരി ഏട്ടാ… ഞാൻ വെക്കട്ടെ… ”

“അ… അത്… വെക്കാനോ, നിനക്ക് എന്താ ഇത്ര തിരക്ക്… അഭിയെ വിളിച്ചപ്പോ അവൻ ഡ്യൂട്ടിയിൽ ആണെന്നും, തിരക്കാ എന്നൊക്കെ പറഞ്ഞല്ലോ… അവൻ ഇന്നിപ്പോ വിളിക്കില്ല… പിന്നെ എന്താ..? ”

“എനിക്ക് ഉറങ്ങണ്ടേ ഏട്ടാ…? ”

“ഓ ഇപ്പൊ അവൾക്ക് അതാണ് വലുത്… ഞാൻ ഏതോ നാട്ടിൽ നിന്ന് വിളിക്കുന്നു… വീട്ടുകാരുടെ വിശേഷങ്ങൾ അറിയാൻ, അപ്പൊ നിനക്ക് ആ ഒരു പരിഗണന പോലും ഇല്ലല്ലേ… നേരെ ചൊവ്വേ അവിടുത്തെ കാര്യങ്ങൾ പോലും പറയില്ല… ”

“ഏട്ടാ…. ഏട്ടത്തിക്ക് ഇന്ന് ഉച്ചവരെ ക്ലാസ്സ്‌ ഉണ്ടാരുന്നുള്ളൂ… നേരുത്തേ വീട്ടിൽ എത്തി… ഇനി കുറച്ചു ദിവസം സ്റ്റഡി ലീവാണ്… യൂണിവേഴ്സിറ്റി എക്സാം വരുന്നു… പിന്നെ ഏട്ടന്റെ സബ്ജെക്ട് ഇപ്പൊ പുതിയ ഒരു സർ വന്നത് കുളമാക്കി കൊടുത്തിട്ടുണ്ട്, അതിന്റെ പരാതി പറയുന്നത് കേൾക്കാം… പേടിക്കേണ്ടട്ടോ ആള് ഗൈഡ്സ് ഒക്കെ വെച്ച് എല്ലാം കവർ ചെയ്യുന്നുണ്ട്, ബുജി അല്ലെ… ”
മിഥു പെട്ടന്ന് അവളെ ഒന്ന് നുള്ളി…

“ആഹ്…. ”
മിഥുവിനെ കുറിച്ചുള്ള വിശേഷങ്ങൾ കേട്ട് ശ്രീയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

“പിന്നെ…. ”

“ആഹ് പിന്നെ….” ശ്രീ ആകാംഷയോടെ ചോദിച്ചു…

“പിന്നെയൊന്നുമില്ല ഏട്ടാ, ഇത്രയേ ഉള്ളു ഏട്ടത്തിടെ വിശേഷങ്ങൾ…”

“മ്മ് ശരി ഗുഡ് നൈറ്റ്‌… “ഫോൺ കട്ടായി…

“കണ്ടോ ഇപ്പൊ എന്തായി… കെട്ട്യോൾടെ വിശേഷം അരിഞ്ഞതും ഒറ്റ പോക്ക്..ഇനി വേറെ ഒന്നും അറിയണ്ട എന്നപോലെ… ഇപ്പൊ സന്തോഷം ആയില്ലേ… ”

ശ്രീക്കുട്ടി മിഥുവിനോട് ചോദിച്ചതും അവൾ പൊട്ടിക്കരഞ്ഞു… അവനെ പിരിഞ്ഞിരിക്കാൻ കഴിയാത്തത്തിലുള്ള സങ്കടതോടൊപ്പം, അവളോട്‌ ഇപ്പോഴും അവൻ കാണിക്കുന്ന കരുതലിൽ ഉള്ള ഒരു സന്തോഷവും അവൾക്ക് തോന്നി….. ശ്രീക്കുട്ടിക്കും ആകെ സങ്കടം ആയി അത് കണ്ടിട്ട്… മിഥു ഒരിക്കലും കരയും എന്നവൾ പ്രതീക്ഷിച്ചില്ല… അവൾ മിഥുവിനെ സമാധാനിപ്പിച്ചു….പിന്നീട് മനസ്സിൽ പലതും ഉറപ്പിച്ചുകൊണ്ട് ശ്രീക്കുട്ടി, ഫ്രീ ആകുമ്പോ തന്നെ വിളിക്കാൻ അഭിക്ക് മെസ്സേജ് ചെയ്തു … മിഥുവിന് അന്ന് ഒരുപാട് സമാധാനം തോന്നി…..

അങ്ങനെ വിവാഹം കഴിഞ്ഞു 8 മാസത്തോളം കഴിഞ്ഞു… ശ്രീ നാട്ടിൽ നിന്ന് പോയിട്ടും…വരുൺ അവന്റെ യൂ എസ് കമ്പനിയുടെ ഒരു അസൈൻമേന്റ്ന് വേണ്ടി ബാംഗ്ലൂരാണ് ഇപ്പൊ വർക്ക്‌ ചെയ്യുന്നത് …. ഇടക്കൊക്കെ നാട്ടിലേക്ക് വരും… ആമിയെ ഓരോ തവണ കാണുമ്പോഴും അവളുടെ കഴുത്തിൽ പറ്റിച്ചേർന്നു, അവൻ നൽകിയ ചെയിൻ ഉണ്ടോ എന്ന് നോക്കും… പക്ഷേ ഫലം നിരാശ ആയിരുന്നു…. എങ്കിലും അവരുടെ ഫ്രണ്ട്ഷിപ്പ് ശക്തി പ്രാപിച്ചുകൊണ്ടിരുന്നു…നാളെ മിഥുവിന്റെ പിറന്നാളാണ്….

പുറത്ത് കാളിങ് ബെല്ല് കേട്ടാണ് മിഥു വാതിൽ തുറന്നത് …

“മാഡം ഒരു കൊറിയർ ഉണ്ട്…. ആരാ മൈഥിലി ശ്രീറാം…? ”

“ഞാനാണ്…. “അയാൾ ഒരു കൊറിയർ പാക്ക് ഏൽപ്പിച്ചു പോയി…

“ഇതിപ്പോ ആരാ എനിക്ക് കൊറിയർ അയക്കാൻ….”

അവൾ ആ പാക്ക് സംശയത്തോടെ തുറന്നതും ഉള്ളിൽ ഒരു ഗിഫ്റ്റ് ബോക്സ്‌… അതിന് മുകളിൽ എഴുതിയിട്ടുള്ളത് കണ്ട് അവളുടെ മുഖം വിടർന്നു….

“To my dear wife… ”

അവൾ അതുമായി വേഗം തന്റെ മുറിയിലേക്ക് പോയി…. പെട്ടന്ന് തന്നെ റിബ്ബൺ ന്റെ കേട്ട് അഴിച്ചു…. അതിനു ഉള്ളിൽ ലോക്ക് ഉള്ള മറ്റൊരു ബോക്സ്‌ ഉണ്ടായിരുന്നു… കീ ഉള്ളിൽ തന്നെ വെച്ചിരുന്നു… അത് തുറന്നതും ഒരു ആൽബം … ആൽബത്തിന്റെ കവർപേജിൽ അവർ ഒന്നിച്ചുള്ള ഒരു സെൽഫി ഗ്ലാസ് ഫ്രെയിം ചെയ്തു വെച്ചിരുന്നു… അവളെ പിന്നിലൂടെ ചേർത്ത് പിടിച്ചു തോളിൽ മുഖം ചേർത്ത് വെച്ച് ശ്രീ നിൽക്കുന്ന ചിത്രം…. മിഥു അതിലൂടെ വിരലുകൾ ഓടിച്ചു…. പിന്നീട് ഉള്ള ഓരോ പേജിലും അവളുടെ ചിത്രങ്ങൾ ആയിരുന്നു, അവളെ കണ്ട അന്ന് മുതൽ അവൻ സൂക്ഷിച്ചു വെച്ചത്… എല്ലാം ഇൻസ്റ്റന്റ് ക്യാമിൽ എടുത്ത ഡേറ്റഡ്‌ ഫോട്ടോഗ്രാഫ്സ്… ഓരോന്നിനും താഴെ അവൻ എഴുതി വെച്ചിരുന്ന ക്യാപ്ഷൻസ് അവൾ വീണ്ടും വായിച്ചു…… ഓരോന്ന് വായിക്കും തോറും അവളുടെ മിഴികൾ സജലമായി…. അവസാനത്തെ പേജിൽ ശ്രീ അവളുടെ കഴുത്തിൽ താലി ചാർത്തുന്ന ചിത്രം ആയിരുന്നു… അതിന്റെ താഴെ ഇങ്ങനെ എഴുതിയിരുന്നു…

“Happy b’day my dear midhu, my better half and missing u each moment…luv u….”

അവൾ അത് തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു, പിന്നെ ആ ഫോട്ടോയോട് ചുണ്ടുകൾ ചേർത്തു…. അപ്പോഴാണ് അവൾ ആ ബോക്സിനുള്ളിലെ ഒരു സ്റ്റിക്ക് നോട്ട് കണ്ടത്….

തുടരും………