The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുഹൈല സിദ്ദീഖ്
ജീവിതകാലം മുഴുവൻ ഒരു പെണ്ണിsനെ തന്നെ സ്നേഹിച്ചു കൊള്ളാം എന്ന് ഞാൻ ആർക്കും വാക്കുകൊടുത്തിട്ടില്ല… !”
എന്ന് പറഞ്ഞതിനുശേഷം ഹരീന്ദ്രൻ തിരിഞ്ഞുനടന്നു
“അങ്ങനെ പറയരുത് ഹരിയേട്ടാ… എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല”
” നീ എന്താണ് അഞ്ജലി പറയുന്നത്? നമ്മൾ തമ്മിൽ സ്നേഹിച്ചിരുന്നു…. നമ്മൾ തമ്മിൽ ശരീരം പങ്കുവച്ചിരുന്നു…. പക്ഷേ… നിന്റെ മനസ്സിനോടും നിന്റെ ശരീരത്തോടും ആ പഴയ ഇഷ്ടം ഇപ്പോൾ എനിക്കില്ല… കാരണം ഞാൻ എപ്പോഴും പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരു വ്യക്തിയാണ്… ”
എന്നു പറഞ്ഞതിനുശേഷം ഹരീന്ദ്രൻ തിരിഞ്ഞുനോക്കാതെ നടന്നകന്നു.. നിറഞ്ഞ കണ്ണുകളുമായി അത് നോക്കി നിൽക്കാനേ അഞ്ജലിക്ക് കഴിഞ്ഞുള്ളൂ….
********* ********** ******* **********
” ഏയ് ഹരി… ” എന്ന വിളി കേട്ടാണ് ഹരീന്ദ്രൻ തിരിഞ്ഞു നോക്കിയത്
” ഹെലോ…. !”
” എന്തൊക്കെയാണ് ഹരി കുട്ടാ നിന്റെ വിവരങ്ങൾ… കോളേജിൽ നിന്നു പോന്നതിനു ശേഷം നിന്നെ കണ്ടിട്ടേയില്ല… വിവാഹം കഴിഞ്ഞോ? “എന്നും പറഞ്ഞു വിഷ്ണു ഹരിയുടെ വയറിന്മേൽ ചെറുതായി ഒന്ന് ഇടിച്ചു…
” ഹേയ് കൂൾ വിഷ്ണു ബ്രോ…. കോളേജ് കഴിഞ്ഞതിനുശേഷം ഞാൻ അച്ഛന്റെ കൂടെ ബാംഗ്ലൂരിലായിരുന്നു.. കഴിഞ്ഞ വീക്കിൽ വന്നതേയുള്ളൂ ഇങ്ങോട്ട്…. ”
” ഓഹോ അവിടെ എന്തായിരുന്നു പരിപാടി..? ”
” എനിക്കങ്ങനെ പ്രത്യേകിച്ച് പരിപാടികളൊന്നും ഇല്ലായിരുന്നു.. അച്ഛൻ ബിസിനസ് നടത്തുന്നു.. അപ്പോ കൂടെ ഞാനും… പിന്നെ ബാംഗ്ലൂർ നല്ല സ്ഥലം…. നല്ല കിളികളും ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ ഇങ്ങോട്ടുള്ള വരവും കുറവായിരുന്നു… ”
” ഓഹോ കിളികൾ അല്ലേ അപ്പോൾ നിന്റെ പണ്ടത്തെ സ്വഭാവത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല… അല്ലേ”
” ചുട്ടയിലെ ശീലം ചുടല വരെ.. കിളികൾ ഇല്ലെങ്കിൽ പിന്നെ ഈ ഹരി ഉണ്ടോ…? ”
ഹരിയും വിഷ്ണുവും കൂടി ഒരുമിച്ചു പൊട്ടിച്ചിരിച്ചു…. പെട്ടെന്ന് എന്തോ ഓർത്തത് പോലെ വിഷ്ണു ചോദിച്ചു
” അപ്പോൾ നമ്മുടെ അഞ്ജലി…? ”
” അവളും ആയിട്ട് ഞാൻ ബ്രേക്ക് അപ്പ് മുത്തേ… അവളെ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിൽ വിചാരിച്ചതാണ്.. അവളുടെ ആ പൂ പോലത്തെ ശരീരം ഒന്നു രുചിച്ചു നോക്കണം എന്ന്.. ”
” എന്നിട്ട് രുചിച്ചു നോക്കിയോ..? ” ഒരു കള്ളച്ചിരിയോടെ വിഷ്ണു ചോദിച്ചു
” ഈ ഹരി മനസ്സിൽ വിചാരിച്ചത് ഒന്നും നടത്താതെ പോയിട്ടില്ല മോനേ… വല്ലാത്തൊരു ഫിഗർ തന്നെ ആയിരുന്നു അവൾ.. ഇപ്പോഴും അവളെ പറ്റി ആലോചിക്കുമ്പോൾ കടിച്ചു തിന്നാൻ തോന്നാറുണ്ട് എനിക്ക്.. !”
” അത്രക്ക് നല്ല ചരക്ക് ആയിരുന്നെങ്കിൽ പിന്നെ വിട്ടു കളഞ്ഞത് എന്തിന്..? ”
” ഹേയ്… ഇനിയും വിട്ടു കളഞ്ഞില്ല എങ്കിൽ തലയിൽ ആവും എന്നുറപ്പുള്ള നിമിഷത്തിലാണ് ഞാൻ അവളോട് ബ്രേക്ക് അപ്പ് പറഞ്ഞത്…. ”
” ഓഹോ അപ്പോ കുറെ കാലം കൊണ്ടുനടന്നു തിന്നിട്ടുണ്ട് അല്ലേ…? ”
” ഇല്ലടാ… മൂന്നു വർഷത്തെ പ്രണയം… അതിൽ രണ്ടര വർഷവും ദിവ്യപ്രണയം ആയിരുന്നു.. ആ കാലയളവിൽ ഒന്നു തൊടാൻ പോലും അവർ സമ്മതിച്ചിരുന്നില്ല.. ”
പെട്ടെന്ന് വിഷ്ണുവിന്റെ ഫോൺ ബെല്ലടിച്ചു..
” ജലീൽ…. ഞാനിവിടെ ഹോട്ടലിലെ മുന്നിലുണ്ട്.. ” എന്ന് പറഞ്ഞതിനുശേഷം വിഷ്ണു ഫോൺ കാൾ കട്ടാക്കി
“ആരാടാ….? “ഹരി ചോദിച്ചു
” അത് എന്റെ ഒരു ഫ്രണ്ട് ആണ് അവനെ കാണാൻ വേണ്ടി വെയിറ്റ് ചെയ്തു നിൽക്കുകയായിരുന്നു ഞാൻ… ”
അപ്പോഴേക്കും ജലീൽ അവിടേക്ക് എത്തി.. വിഷ്ണു ഹരിയെ ജലീലിനു പരിചയപ്പെടുത്തിക്കൊടുത്തു… ശേഷം ഹരിയുടെ നിർബന്ധപ്രകാരം മൂന്ന് പേരും ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് കയറി..
ഭക്ഷണം ഓർഡർ ചെയ്തതിനുശേഷം തന്റെ കയ്യിലുള്ള ഫോണിൽ അഞ്ജലിയുടെ ഫോട്ടോ വിഷ്ണുവിന് കാണിച്ചുകൊടുത്തു ഹരി…
” നീ പറഞ്ഞത് ശരിയാ.. സൂപ്പർ സാധനം തന്നെ.. ” വിഷ്ണു പറഞ്ഞു..
സംഭവങ്ങൾ ഒന്നും മനസ്സിലായില്ല എന്ന് ജലീലിന്റെ മുഖത്തുനോക്കി മനസ്സിലാക്കിയ വിഷ്ണു… ഹരിയുടെ പാസ്റ്റിനെ പറ്റിയും അഞ്ജലിയെ പറ്റിയും ജലീലിനോട് പറഞ്ഞു…
ഭക്ഷണം കഴിച്ച് ഇറങ്ങിയതിനു ശേഷം ജലീൽ അവരോടായി പറഞ്ഞു.. “വിരോധമില്ലെങ്കിൽ നിങ്ങൾ രണ്ടുപേരും എന്റെ കൂടെ ഒരു സ്ഥലം വരെ വരണം.. “എന്ന്….
” അതിനെന്താ നമുക്കു പോകാം” എന്ന് ഹരി പറഞ്ഞു
അവരെ രണ്ടു പേരെയും കൂട്ടി ജലീൽ പോയത് ഒരു ഭ്രാന്ത് ആശുപത്രിയിലേക്ക് ആയിരുന്നു…
അവിടത്തെ നൂറ്റി ഒന്നാം റൂമിൽ വെച്ച് ജലീൽ അവർക്ക് രണ്ടുപേർക്കും മറ്റൊരാളെ പരിചയപ്പെടുത്തി കൊടുത്തു.. ശേഷം ആ മുറിയുടെ പുറത്തിറങ്ങി അവർ രണ്ടുപേരോടും ആയി ജലീൽ പറഞ്ഞു തുടങ്ങി
” ഇത് എന്റെ അനിയൻ ഫൈസൽ… 17 വയസ്സേ ഉള്ളൂ ഇവൻക്ക്… ഇവൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആമിന എന്ന ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി… എന്തു കാര്യവും എന്നോട് പറയുന്ന അവൻ ഇതും എന്നോട് പറഞ്ഞു.. എല്ലാ കാര്യത്തിനും അവനെ സപ്പോർട്ട് ചെയ്യുന്ന ഞാൻ ഇതിലും അവനെ എതിർത്തില്ല..
അങ്ങനെ അവരുടെ രണ്ടു വർഷത്തെ പ്രണയം കളിയും ചിരിയും തമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ആയി മുന്നോട്ടു പോയി.. അങ്ങനെ അവർ രണ്ടുപേരും പ്ലസ് ടുവിൽ പഠിക്കുമ്പോൾ നിസ്സാരമായി എന്തോ ഒരു കാര്യത്തിന് വേണ്ടി അവർ തമ്മിൽ പിണങ്ങി.. മൂന്നുദിവസം അവർ തമ്മിൽ മിണ്ടിയില്ല.. പലപ്പോഴും അവൾ മിണ്ടാൻ കൂട്ടാക്കിയിട്ടും ഇവൻ തിരിച്ചു മിണ്ടിയില്ല…
അങ്ങനെ മൂന്നു ദിവസത്തിനു ശേഷം ആമിന ഇവനോട് പറഞ്ഞു.. ഇന്ന് രാത്രി 12 മണി വരെ ഞാൻ കാത്തിരിക്കും അതിനുള്ളിൽ നീ എന്നോട് ഫോൺ വിളിച്ച് സംസാരിച്ചില്ല എങ്കിൽ ആളു നീ കാണുന്നത് എന്റെ മയ്യത്ത് ആയിരിക്കും എന്ന്.. പക്ഷേ അപ്പോഴും അവൻ അവന്റെ വാശിയിൽ ഉറച്ചുനിന്നു അവൻ അവൾക്ക് ഫോൺ വിളിച്ചില്ല
പിറ്റേ ദിവസം അവൾ സ്കൂളിലേക്ക് വരുന്ന വഴി ഒരു ആക്സിഡന്റിൽ മരണപ്പെട്ടു…. ആ ഒരു വാർത്ത അവൻ താങ്ങാവുന്നതിനും അപ്പുറമായിരുന്നു.. ടിപ്പർ ലോറി കാരന്റെ അശ്രദ്ധ അതായിരുന്നു ആമിനയുടെ മരണകാരണം… പക്ഷേ ഫൈസൽ ചിന്തിച്ചു കൂട്ടിയത് അവനോടുള്ള പിണക്കത്തിൽ അവൾ മനപ്പൂർവ്വം ആ ലോറിയുടെ… മുന്നിലേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്തതാണ് എന്നാണ്..
അന്നുമുതൽ ഫൈസൽ ഇവിടെയാണ് ഈ ആശുപത്രിയുടെ 101 നമ്പർ റൂമിൽ.. സ്വബോധം നഷ്ടപ്പെട്ട ഭവനിലെ ഇപ്പോഴത്തെ ഏക ചിന്ത… ഇപ്പോഴും ആമിനാ തന്നോട് പിണങ്ങി ഇരിക്കുകയാണ് എന്നാണ്… പിണക്കം മാറ്റാൻ എന്നവണ്ണം എല്ലാദിവസവും ഇവൻ ആമിനക്ക് വേണ്ടി ഒരു കത്ത് എഴുതും… ഞാൻ വരുന്ന ദിവസങ്ങളിൽ അത് എന്റെ കയ്യിൽ തന്ന ആമിനക്ക് കൊടുക്കാൻ പറയും.. ഞാൻ അവന്റെ കൈകളിൽനിന്നും ആ കത്തുകൾ സ്വീകരിച്ചതിനുശേഷം അവളുടെ ഖബറിന് അടുത്ത് പോയി അതിന്റെ മുകളിൽ ആ കത്തുകൾ വെക്കും.. കത്തുകൾ അവൾ ആഗ്രഹിക്കുന്നു എന്നതുപോലെ കാറ്റായും മഴയായും ആ സമയം അവള് ആ കത്തുകൾ തഴുകിപ്പോകും.. കാരണം അത്രക്ക് പവിത്രവും ആത്മാർത്ഥതയും ഉള്ളതായിരുന്നു അവരുടെ പ്രണയം”
ജലീൽ ഇത്ര പറഞ്ഞപ്പോഴേക്കും ഹരിയുടെ കണ്ണുകൾ നിറഞ്ഞു… അതു കണ്ടിട്ട് ഹരിയോട് ആയി ജലീൽ വീണ്ടും പറഞ്ഞു
“പ്രണയം അത് അനുഭവിച്ചവർക്ക് മാത്രം പറയാൻ കഴിയുന്ന ഒരു ദിവ്യ അനുഭൂതിയാണ്… ഒരുപക്ഷേ ഒരു പ്രണയത്തിന്റെ തീവ്രത കൊണ്ടാകാം ഫൈസലിന് ഈ നിലയിൽ എങ്കിലും ജീവനോടെ ഞങ്ങൾക്ക് കിട്ടിയത്… അല്ലെങ്കിൽ അവന്റെ ജീവനും ഞങ്ങൾക്ക് എന്നോ നഷ്ടമായി കഴിഞ്ഞിരുന്നു.. അത് കൊണ്ട് പ്രണയം അതൊന്നും സത്യസന്ധമായി മാത്രം ആയിരിക്കുക ഒരിക്കലും ആരെയും ചതിക്കാൻ വേണ്ടി ആകരുത്… ”
***** **** **** ***** ***** ******
ഹരി തിരിച്ചുപോകുമ്പോൾ ഹരിയുടെ മനസ്സു മുഴുവൻ ജലീൽ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. എത്രയും പെട്ടെന്ന് അഞ്ജലിയെ കാണാൻ ഹരിയുടെ മനസ്സ് കൊതിച്ചു… അവളോട് ചെയ്ത തെറ്റിന് എല്ലാം മാപ്പ് പറയണം അവളെ എന്റെ നെഞ്ചോട് ചേർത്തു കെട്ടിപ്പിടിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഹരി നേരെ അഞ്ജലിയുടെ വീട്ടിലേക്ക് പോയി….
” തെറ്റുപറ്റി പോയി അഞ്ജലി.. നീ എന്നോട് ക്ഷമിക്കണം.. ജീവിതകാലം മുഴുവൻ എനിക്ക് നിന്നെ എന്റെ കൂടെ വേണം എന്റെ സുഹൃത്തായി എന്റെ ജീവിതപങ്കാളിയായി… ഇനി ഒരിക്കലും ആ പഴയ ഹരിയായി മാറില്ല…. ” ഹരി കണ്ണ് നിറച്ചു കൊണ്ട് അഞ്ജലി യോട് പറഞ്ഞു..
” അത് സാരമില്ല ഹരീ… നീ പഴയ ഹരി ആയാലും എനിക്ക് കുഴപ്പമില്ല… എന്റെ സ്നേഹം ഇപ്പോഴെങ്കിലും നീ തിരിച്ച് അറിഞ്ഞല്ലോ എനിക്ക് അത് മാത്രം മതി… ”
അഞ്ജലി അത് പറഞ്ഞതും.. സന്തോഷംകൊണ്ട് ഹരിയുടെ കണ്ണുകൾ നിറഞ്ഞു.. അഞ്ജലിയെ കെട്ടിപ്പിടിക്കാൻ തുനിഞ്ഞ കൈകൾ തടഞ്ഞു വെച്ചുകൊണ്ട് അഞ്ജലി പറഞ്ഞു…
” ഞാനിപ്പോ ആ പഴയ അഞ്ജലി അല്ല.. i have a newboy friend….. ” എന്ന് പറഞ്ഞതിനുശേഷം തന്റെ ഫോണിൽ ഉണ്ടായിരുന്ന അബിയുടെ ഫോട്ടോ ഹരിക്ക് നേരെ കാണിച്ചു…..