രചന – അമീന
ഹരിയേട്ടാ എങ്ങനെ പോവുന്നു ബിസിനസ് ഒക്കെ….. ഹരിയോട് കുറച്ചു ചേർന്ന് നിന്ന് ലക്ഷ്മി കൊഞ്ചാലോടെ ചോദിച്ചു…. ആ കുഴപ്പമില്ല….. ഗൗരവത്തോടെ അത്രയും പറഞ്ഞു കൊണ്ട് അവൻ നീങ്ങി നടന്നു….. ഏട്ടൻ മുൻപ് കണ്ടതിനേക്കാൾ മെലിഞ്ഞു….. അതിന് അവനൊന്നു മൂളുക മാത്രം ചെയ്തു കൊണ്ട് മുന്പേ നടന്നു….. മോളെ ലെച്ചു ഇവിടെ ഹരി മാത്രമല്ല ഞങ്ങൾ ചിലരും കൂടിയുണ്ട്…. (രുദ്ര് ) അത് അവൾ എങ്ങനെ കാണാനാ അപ്പുവേട്ട, അവൾ എങ്ങനെയെങ്കിലും ഹരിയേട്ടനെ വളക്കാൻ കുറ്റിയും പറിച്ചു ഇറങ്ങിയേക്കുവല്ലേ….. (ശിവ ) ഓഹ് അത് ഞാനങ്ങു മറന്നു വെറുതെയല്ല പട്ടിയെ പോലെ മണപ്പിച്ചു നടക്കുന്നത്…. എങ്ങനെയ മോളെ അമ്മ പറഞ്ഞു തന്ന പൊടി കൈകളൊക്കെ വർക്ക് ആവുന്നുണ്ടോ ഹരിയേട്ടന്റെ അടുത്ത്……(രുദ്ര് ) കൂടുതൽ കളിയാക്കണ്ട നിങ്ങൾ, ഹരിയേട്ടനെ ഞാൻ തന്നെ കെട്ടു അതിനി ഏതറ്റം വരെ പോയിട്ടാണെങ്കിലും…..ശിവയെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് ലെച്ചു മുന്പേ നടന്നു….
ചെറിയൊരു ദേഷ്യത്തോടെ മുഖം കേറ്റി വെച്ചിരിക്കുന്ന ശിവയെ കണ്ടതും ഹരിക്ക് ചിരി പൊട്ടിയെങ്കിലും അത് പുറത്തു കാട്ടാതെ അവൻ നടന്നു…… അങ്ങനെ എല്ലാരും ഒരുമിച്ചു ക്ഷേത്ര നടയിലേക്ക് കേറി….. ******* എന്റെ മഹാദേവ എന്റെ പ്രണയത്തെ നീയെനിക്ക് തന്നെ തന്നേക്കണേ…. കണ്ണുകൾ ഇറുക്കി അടച്ചു പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന ശിവയുടെ അരികിലേക്ക് ഹരി ചെന്ന് നിന്നു……. കാറ്റിൽ പാറി പറക്കുന്ന മുടിയികൾ പിന്നിൽ നിന്നും അവൻ മാടി ഒതുക്കി….. പെട്ടെന്ന് ശിവ കണ്ണുകൾ തുറന്നു തിരിഞ്ഞു നോക്കി….. ഹരിയെ കണ്ടതും അവളുടെ മുഖം ഒന്ന് തിളങ്ങി പക്ഷെ പെട്ടന്ന് തന്നെ ഭാവം മാറ്റി അവനെയൊന്നു കൂർപ്പിച്ചു നോക്കികൊണ്ട് അവൾ മുന്പോട്ട് നടന്നു…… ഓടിച്ചെന്നു ഹരി അവളുടെ കൈയിൽ പിടുത്തമിട്ടു…..
അവളുടെ സമ്മതത്തിന് കാത്ത് നിൽക്കാതെ ഞാൻ അവളെയും വലിച്ചു അമ്പല കുളം ലക്ഷ്യം വെച്ച് നടന്നു….. ഹരിയേട്ടാ വിട് വേദനിക്കുന്നു….. അത് കേട്ടതും അവൻ പിടുത്തം ഒന്ന് അയച്ചു….. കുള പടവിന്റെ താഴത്തെ തട്ടിൽ ഹരിയേട്ടൻ ഇരുന്നു….. ഒപ്പം ഞാനും….. എന്തിനാ ഇങ്ങോട്ട് വന്നത് അവര് തിരക്കില്ലേ….. അതൊന്നുമോർത്തു ശിവ കുട്ടി വിഷമിക്കണ്ടാട്ടോ….. ഞാൻ ഒന്നുടെ അവളുടെ അരികിലേക്ക് ചേർന്നിരുന്നു….. എന്താ പെണ്ണെ പിണക്കമാണോ….. അയിന് ഞാനൊരു പൈങ്കിളി കാമുകി ഒന്നുമല്ല ഏതേലും പെണ്ണിന്റെ കൂടെ പോയെന്ന് ഓർത്ത് പിണങ്ങി ഇരിക്കാൻ….. അതിന് ലെച്ചു എന്റെ മുറപെണ്ണ,വേണമെങ്കിൽ എനിക്ക് അവളെ കെട്ടാം….. എന്ന ഇയാള് പോയി കെട്ട് ഹരിയുടെ നെഞ്ചിന്നിട്ട് ഒന്ന് കുത്തികൊണ്ട് എണിറ്റു പോകാൻ നിന്ന ശിവയെ അവൻ വലിച്ചു മടിയിലിരുത്തി…..
അങ്ങനെ അങ്ങോട്ട് പോവല്ലെ എന്റെ കുശുമ്പി പാറു…. താൻ പോടോ പോയി അവളെ കെട്ടി സുഖിച്ചു ജീവിക്കു….. അയ്യോ പെണ്ണിന് ഒട്ടും കുശുമ്പ് ഇല്ലാട്ടോ ഹരി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞതും നാണത്തോടെ അവൾ ഹരിയുടെ നെഞ്ചിൽ ഒളിച്ചു….. ശിവ….. ഹ്മ്മ്…. ആർദ്രമായി അവൾ മൂളി….. ഹരി അവളുടെ വലത്തേ മോതിര വിരലിലേക്ക് ഒരു സിംപിൾ റിങ് ഇട്ടു കൊടുത്തു……… അവനെ തന്നെ ഉറ്റു നോക്കുന്ന അവളെ അവൻ ഒന്നുടെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി നിറഞ്ഞ പ്രണയത്തോടെ….. നമ്മുക്ക് കുറച്ചു കഴിഞ്ഞു പോയ പോരെ ശിവ…. അവര് തിരക്കില്ലേ…. ഇല്ലാ രുദ്ര് നോക്കിക്കോളും….. ഹ്മ്മ്…..❤അവൾ ഒന്നുടെ ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു…..
ഒരു ലക്ഷ്മിയെയും ഈ ഹൃദയത്തിൽ കേറാൻ ഞാൻ സമ്മതിക്കില്ല….. ” അത് കേട്ടതും ഒരു ചിരിയോടെ ഹരി അവളുടെ മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി…… ഒരു ചിരിയോടെ ശിവ അതിനെ ഏറ്റു വാങ്ങി…. നിശബ്ദതമായ പ്രണയ നിമിഷങ്ങൾ….. ഒരു കൊച്ചു കുട്ടിയെ പോലെ ഹരിയുടെ മടിയിൽ ഇരിക്കുമ്പോൾ ലോകം വെട്ടി പിടിച്ച സന്തോഷമായിരുന്നു ആ പെണ്ണിന്…… ❤❤❤❤❤❤ ശിവ വാ പോകാം സമയം ഒരുപാടായി…. ഹരി അവളെ ചേർത്ത് പിടിച്ചുകൊണ്ടു ലെച്ചുവിന്റെ അരികിലേക്ക് നടന്നു….. ഹരിയോട് പറ്റി ചേർന്ന് നിൽക്കുന്ന ശിവയെ കണ്ടതും അവൾക്ക് ദേഷ്യം ഇരച്ചു കേറി….. നീ ഇങ്ങനെ നോക്കണ്ട ലെച്ചു, ശിവയെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി….. ഇത്തവണത്തെ നാട്ടിലേക്കുള്ള വരവിൽ ഉത്സവം കൂടൽ മാത്രമല്ല ഉദ്ദേശം, ഈ കുറുമ്പിക്കൊരു താലി ചാർത്തൽ കൂടിയുണ്ട്…..
അതുകൊണ്ട് പൊന്നുമോൾ എന്റെ പുറകെ നടന്നു സമയം കളയണ്ട…. ഹരിയുടെ വാക്കുകൾ കേട്ടതും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു….. ഒന്നും പറയാതെ അവൾ വീട്ടിലേക്ക് നടന്നു….. അവളുടെ പുറകെ ഞങ്ങളും വെച്ച് പിടിച്ചു….. *********** രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാരും ഉമ്മറ കോലയിയിൽ ഒത്തു കൂടി…. മോനെ ഹരി നാളെ രാവിലെ തന്നെ എണിറ്റു എയർപോർട്ടിലേക്ക് പോണം ഹരണിയും വൈശാഖു 7 മണിയോടെ എതുമെന്ന പറഞ്ഞത്….. ആ എനിക്കറിയാം അമ്മേ…. ഞാൻ രുദ്രിനെ കൂട്ടി പൊക്കോളാം…. അയ്യാ ഞാനൊന്നുല്ല, എനിക്ക് ഉറങ്ങണം….
ഒരു ദിവസം നേരത്തെ എണീറ്റെന്നോർത്ത് ഒന്നും സംഭവിക്കില്ല….. (രേവതി ) ഇതെന്ത് കഷ്ട്ട എന്റെ കൃഷ്ണ…. രുദ്രിന്റെ പറച്ചിൽ കേട്ട് എല്ലാരും ചിരിക്കുന്നുണ്ടെങ്കിലും ശിവയുടെ ശ്രെദ്ധ മൊത്തം ലെച്ചുവിൽ തറഞ്ഞു നിന്നു…. ഞാനും ഹരിയേട്ടനും പ്രണയത്തിൽ ആണെന്ന് പറഞ്ഞിട്ടും അവളുടെ ഭാഗത്തു നിന്നു ഒരു പൊട്ടി തെറിയുണ്ടായില്ല…. ഇനി മറ്റെന്തെങ്കിലും പ്ലാൻ ആയിരിക്കുമോ മനസ്സിൽ….. എന്റെ നോട്ടം കണ്ടിട്ടെന്നോണം ലക്ഷ്മി എന്റെ അരികിലായി വന്നിരുന്നു….. പേടിക്കണ്ട ഞാനായിട്ട് നിങ്ങളുടെ പ്രണയം തകർക്കില്ല…ഒരു ഭാവ മാറ്റവും ഇല്ലാത്ത അവളുടെ പറച്ചിൽ കേട്ടതും ഒരു നിമിഷം ഞാൻ അത്ഭുതത്തോടെ അവളെ തന്നെ നോക്കിയിരുന്നു……. (തുടരും )

by