രചന – രേഷ്മ രവീന്ദ്രൻ
“എപ്പോൾ മുതലാണ് അങ്ങനെ ഒരു ആഗ്രഹം തോന്നിയത്? ”
“”അറിയില്ല.. “”
ആദ്യമൊക്കെ അവളുടെ നിഷ്ക്കളങ്കമായ മുഖത്തേയ്ക്ക് ഒരുപാട് നേരം നോക്കിയിരിക്കാൻ ഇഷ്ട്ടമായിരുന്നു.
ആരുമില്ലാത്ത അവളെ അച്ഛൻ വീട്ടിലേയ്ക്ക് കൊണ്ട് വരുമ്പോൾ ആ കണ്ണുകൾ ദയനീയമായി എന്നെ നോക്കിയത് ഇന്നും ഓർമയിലുണ്ട്.
അമ്മയുടെ കൂടെ കാട്ടിലും മേട്ടിലും നടക്കുമ്പോഴും അവളുടെ കുണുങ്ങി കുണുങ്ങിയുള്ള നടത്തമായിരുന്നു ശ്രദ്ധിച്ചത്..
പക്ഷെ…. എന്ന് മുതലാണ് അവളുടെ മാറിടത്തിലേയ്ക്ക് എന്റെ കണ്ണുകൾ സഞ്ചരിച്ചത്….
എന്നിലെ പുരുഷൻ ഉണർന്നത് എപ്പോഴാണ്..
ഈശ്വര…ഞാൻ എങ്ങനെ ഇത്രയും ക്രൂരനാവുന്നു..
അറിയില്ല.
പക്ഷെ ഒന്ന് മാത്രം അറിയാം.
“എനിക്ക് അവളുടെ മുല കുടിക്കണം. ”
ഇന്നാണ് അതിന് ഒരു അവസരം കിട്ടിയത്.
ഈ അവസരം പാഴാക്കാൻ പാടില്ല.
എന്തോ ആലോചിച്ചു പുറം തിരിഞ്ഞു നിൽക്കുന്ന അവളെ കയറിനാൽ ബന്ധിക്കാൻ എനിക്ക് അധിക സമയം വേണ്ടി വന്നില്ല.
നിസ്സഹായതയോടെയുള്ള ഒരു നോട്ടം ആയിരുന്നു അവളുടെ മറുപടി..
ആ വിടർന്ന മിഴികൾ ഭയത്തോടെ എന്നെ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ചു.
“അരുതേ “എന്നൊരു യാചന ആ മിഴികളിൽ ഞാൻ കണ്ടു.
പക്ഷെ എന്നിലെ ക്രൂരനായ പുരുഷന്റെ മിഴികൾ അവളുടെ മാറിടത്തിലേയ്ക്ക് ആയിരുന്നു.
പതിയെ ഞാൻ അവളുടെ നേരെ നടന്നു..
ഞാൻ മുന്നോട്ട് ചെല്ലുന്നതിന് അനുസരിച്ചു അവൾ ഭയപ്പാടോടെ പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
അവളുടെ തൊട്ടു മുന്നിലായി ഞാൻ നിന്നു. അവളുടെ മിഴികൾ പേടിയോടെ പിടഞ്ഞു കൊണ്ടിരുന്നു.
അവളുടെ പിൻകഴുത്തിൽ ഞാൻ പതിയെ തലോടി. ആ നനുത്ത രോമങ്ങളിലൂടെ എന്റെ കൈകൾ ചലിച്ചപ്പോൾ അവൾ ഒന്ന് പിടഞ്ഞു.
വീണ്ടും യാചനയോടെ ആ മിഴികൾ എന്റെ നേരെ നോക്കിയപ്പോൾ ഞാൻ അവളുടെ അനാവൃതമായ മാറിടത്തിലേയ്ക്ക് നോക്കി ചുണ്ടുകൾ നനച്ചു.
അവളുടെ മാറിടത്തിന് ചുറ്റുമുള്ള നനുത്ത, സുവർണ രോമങ്ങൾ എന്നെ കൂടുതൽ മത്തു പിടിപ്പിച്ചു.
അവളുടെ പിൻകഴുത്തിലൂടെ എന്റെ കൈകൾ അവളുടെ മാറിടത്തിലേയ്ക്ക് ഇഴഞ്ഞു… അവളുടെ പിടച്ചിൽ പോലും എനിക്ക് ഹരമായി മാറി..
പതിയെ ഞാൻ അവളുടെ മുലഞ്ഞെട്ടിൽ അമർത്തി പിടിച്ചു…
അവൾ ഒന്ന് പിടഞ്ഞു..
ശക്തമായ ഒരു പ്രഹരമേറ്റു ഞാൻ പിന്നോട്ട് മറിഞ്ഞു വീണു
പിന്നിൽ നിന്നും ഒരു പെൺകുട്ടിയുടെ പൊട്ടിച്ചിരി..
ഞെട്ടിത്തിരിഞ്ഞു ഞാൻ പിന്നോട്ട് നോക്കി.
“ഈശ്വര..
അനിയത്തി..
ഇനി ഞാൻ എങ്ങനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും?? ”
“അമ്മേ…. ഓടി വാ ഏട്ടനെ നന്ദിനി ചവിട്ടി താഴെയിട്ടു ”
“ടാ കുരുത്തംകെട്ടവനെ. ”
“ദൈവമേ.. അമ്മ.. എല്ലാം തികഞ്ഞു. എന്റെ മാനം പോയി ”
“ടാ നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടില്ലേ പശുവിന്റെ അകിടിൽ പിടിക്കരുതെന്ന്. നാണംകെട്ടവനെ ”
“അമ്മ കലിപ്പിലാണ്. പതിയെ സ്കൂട്ടാവാം. നല്ല ചവിട്ടായിരുന്നു . നടു ഉളുക്കിയോ എന്തോ? ”
“ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ പുല്ല് തിന്നുന്ന നന്ദിനിക്കുട്ടിയെ ഒന്ന് കൂടെ നോക്കി.
“നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി സാമദ്രോഹി ”
“അമ്മേ അമ്മേടെ പിണ്ണ തൈലം എവിടാ ”
“അമ്മേടെ പിണ്ണ തൈലം നിന്റെ #$&*$$’&#@%*$’%##””
😂😂😂😂😂😂😂😂

by