രചന – കൃഷ്ണ
ഹർഷ എന്തെടുക്കുവാ ജാനൂട്ടി…?
കാർത്തിക്കിനരികിൽ വന്നിരുന്ന ജാനൂനോടായി ചോദിച്ചു…
ആ താന്തോന്നി ആരോടോ ഫോണിൽ കാര്യമായി സംസാരിക്കുവാ…
അതും പറഞ്ഞു കൊണ്ട് അവൾ കാർത്തിയുടെ കൈയ്യിലൂടെ കൈകോർത്തു പിടിച്ച് തോളിലേക്ക് ചാഞ്ഞിരുന്നു…
ഏട്ടാ…
എന്തോ…
അത് പിന്നെയുണ്ടല്ലോ…
ജാനു മുഖമുയർത്തി അവനെ നോക്കി…
എന്താടാ… ഏട്ടന്റെ കുട്ടിക്ക് എന്തോ പറയാനുണ്ടന്ന് തോന്നുന്നു… എന്താണ് ഏട്ടനോട് പറയ്…
ജാനുവിന്റെ പറച്ചിൽ കേട്ട് കാർത്തി ചോദിച്ചു…
അത് ഏട്ടാ… ആ താന്തോന്നിയോട് പറയുവോ ഞാൻ ഇവിടെ രണ്ട് ദിവസം കൂടി നിന്നോട്ടെയെന്ന്… അവിടത്തെ അച്ഛൻ പറഞ്ഞിരുന്നു രണ്ട് ദിവസം നിന്നിട്ട് വന്നാൽ മതിയെന്ന്… എന്നിട്ടും ആ താന്തോന്നി സമ്മതിക്കുന്നില്ല… നാളെ തിരികെ പോകുമെന്ന്… ഏട്ടാ പ്ലീസ്… ഏട്ടൻ താന്തോന്നിയോട് ഒന്ന് പറയോ… എന്തിനായെ…
അതെങ്ങനെയാ മോളെ ഏട്ടൻ പറയാ… ഇപ്പോ നിന്റെ കാര്യത്തിൽ ഏട്ടനേക്കാൾ കൂടുതൽ അവകാശവും അധികാരവും ഹർഷനല്ലേ… അപ്പോ പിന്നെ ഏട്ടൻ എങ്ങനെയാ…
ഏട്ടാ പ്ലീസ്… എനിക്ക് എന്റെ ഏട്ടന്റെ കൂടെ നിക്കാനുള്ള കൊതി കൊണ്ടല്ലേ… ഒന്ന് പറഞ്ഞു സമ്മതിപ്പിക്ക്…
ജാനു കെഞ്ചി പറയുന്നത് കേൾക്കാതിരിക്കാൻ കാർത്തിക്കിന് കഴിയുമായിരുന്നില്ല…
മമ്… ശരി… ഏട്ടൻ പറഞ്ഞു നോക്കാം…
ഹയ്… എന്റെ ഏട്ടൻ മുത്ത്… അവൾ സന്തോഷത്തോടെ കാർത്തിയുടെ കവിളിൽ അമർത്തി മുത്തി…
കാർത്തി അവളെ വാത്സല്യത്തോടെ ചേർത്തു പിടിച്ചു…
ഉച്ചയൂണ് കഴിഞ്ഞ് അച്ചു ഉമ്മറത്ത് അരമതിലിൽ ഭിത്തിയോട് ചാരിയിരുന്നു കൊണ്ട് ഫോണിൽ നോക്കിയിരിക്കെ കാർത്തി അവനടുക്കലായി വന്നിരുന്നു…
കാർത്തി വന്നിരുന്നതും അച്ചു ഫോൺ മാറ്റി വെച്ച് അവനെ നോക്കി…
കാർത്തിക്കിന് എന്തോ പറയാനുണ്ടന്ന് തോന്നുന്നല്ലോ…
കാർത്തിയുടെ ഇരുപ്പും ഭാവവും കണ്ട് അച്ചു ചോദിച്ചു…
അത് ഹർഷാ… ജാനു അവൾക്ക് ഇവിടെ രണ്ട് ദിവസം കൂടി നിക്കാൻ ആഗ്രഹം…
ഈ കാര്യമായിരിക്കുമെന്ന് ഞാൻ ഊഹിച്ചു…
എനിക്ക് അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തന്നെയാ ഇഷ്ട്ടം… അവളെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല… പിന്നെ നാളെ തിരിച്ചു പോകുമെന്ന് പറഞ്ഞത്
ഞാൻ അവളുടെ ഭർത്താവല്ലേ കാർത്തി… അവളുടെ ഉള്ളിൽ എന്തുണ്ടങ്കിലും എന്നോട് തുറന്ന് പറയാൻ പാടില്ലേ… അവൾക്കിവിടെ രണ്ട് ദിവസം നിൽക്കണമെന്ന് ആഗ്രഹമുണ്ടെന്ന് എന്നോട് പറഞ്ഞാൽ എന്താ കുഴപ്പം… എന്നെ പേടിച്ചിട്ടോ അതോ ഞാൻ സമ്മതിക്കില്ല എന്നോർത്തിട്ടോ അവൾ അപ്പയോട് പറഞ്ഞ് അനുവാദം മേടിച്ചു എന്തിന് ഇപ്പോ കൂടി ഇവിടെ നിൽക്കുന്ന കാര്യം എന്നെക്കൊണ്ട് സമ്മതിപ്പിക്കൻ കാർത്തിയെ പറഞ്ഞു വിട്ടില്ലേ… അപ്പോഴും എന്നോട് നേരിട്ട് നേരിട്ട് ചോദിക്കാൻ തയ്യാറായില്ല…
എന്റെ ഇഷ്ടത്തിനാണ് ഈ കല്യാണം നടന്നത്… ശരിയാണ്… എന്നെ അവൾക്ക് ഉൾക്കൊള്ളാൻ ഇനിയും സമയമെടുക്കുമായിരിക്കും… അവൾ എന്നെ അംഗീകരിക്കുന്ന നിമിഷം വരെ ഞാൻ കാത്തിരിക്കും…
എന്റെ വാശി പോലും അവൾക്ക് വേണ്ടിയായിരുന്നു… എന്നാൽ എന്നോട് അവൾ കാണിക്കുന്ന അകൽച്ച… അവളുടെ സന്തോഷമാണ് എന്റെ എല്ലാമെന്ന് എങ്ങനെ പറഞ്ഞു മനസിലാക്കാനാ കാർത്തി…
അവസാനം പറഞ്ഞപ്പോൾ അച്ചുവിന്റെ ശബ്‌ദം ചെറുതായി ഇടറി…
അത് കാർത്തിക്കിന് മനയിലായി…
അവനും വല്ലാതെയായി… തന്റെ പെങ്ങളെ ഇത്രമാത്രം സ്നേഹിക്കുന്നവൻ ഈ ഭൂമിയിൽ കാണില്ലെന്ന് തോന്നി…
കുറച്ച് താമസിച്ചാണേലും ജാനു നിന്റെ സ്നേഹം മനസിലാക്കും… അന്ന് ഈ ലോകത്ത് മാറ്റാരെക്കാളും അവൾ ഇഷ്ടപ്പെടുന്നത് നിന്നെയായിരിക്കും ഹർഷാ…
ഹർഷയുടെ തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് കാർത്തി ചെറു ചിരിയോടെ പറഞ്ഞു…
അച്ചു ചിരിച്ചെന്നു വരുത്തി…
ആമ്… പിന്നെ എന്റെ പെങ്ങള് മാത്രമല്ല അളിയനും ഇവിടെ രണ്ട് ദിവസം നിക്കണം…
അച്ചു കാർത്തിയെ നോക്കി കണ്ണ് ചിമ്മി…
ഇല്ലടി ആര്യേ… എന്നോട് ഒന്ന് പറയാൻ ഞാൻ പറഞ്ഞിട്ടുണ്ട്… ആ താന്തോന്നിയല്ലേ… ഒന്ന് സമ്മതിച്ചാൽ മതിയായിരുന്നു…
ബാൽക്കണിയിൽ നിന്ന് കൊണ്ട് ആര്യയോട് സംസാരിക്കുവാണ് ജാനു… വിശേഷങ്ങൾ പറഞ്ഞ് അങ്ങനെ വിരുന്ന് വന്നിരിക്കുന്നതുൾപ്പെടെ നാളെ തിരിച്ചു പോകുന്ന കാര്യത്തെ കുറിച്ച് പറയുവാണ് കക്ഷി…
എടി പെണ്ണേ.. കാർത്തിയേട്ടൻ പറഞ്ഞാൽ നിന്റെ താന്തോന്നി കേൾക്കുമെന്ന് ഉറപ്പുണ്ടോ…
മറുവശത്ത് നിന്ന് ആര്യ ചോദിച്ചു…
ഹാമ്… എനിക്കുറപ്പുണ്ട്… ഏട്ടൻ ചോദിച്ചാൽ സമ്മതിക്കാതിരിക്കില്ല…
എന്നാൽ എനിക്ക് തോന്നുന്നില്ല… ഹർഷേട്ടന്റെ അച്ഛൻ പറഞ്ഞെന്ന് പറഞ്ഞിട്ട് പോലും പറ്റില്ലാന്ന് പറഞ്ഞ കക്ഷിയാ… അപ്പോ പിന്നെ കാർത്തിയേട്ടൻ പറഞ്ഞാൽ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ…?
എടി ആര്യേ നീ ഇങ്ങനെ നെഗറ്റീവ് അടിച്ച് എന്റെ ഉള്ള പ്രേതീക്ഷ കളയാതെ…
ഞാൻ കാര്യമാ പറഞ്ഞത്… അല്ലെങ്കിൽ തന്നെ ഹർഷേട്ടന്റെ സ്വഭാവം ഞാൻ പറയാതെ തന്നെ നിനക്കറിയാവുന്നതല്ലേ…
അങ്ങനെ ആണെങ്കിൽ പിന്നെ എന്തു ചെയ്യും ആര്യേ…?
എന്ത് ചെയ്യാൻ… നിനക്ക് വീട്ടിൽ നിക്കാൻ ആഗ്രഹമുള്ള കാര്യം ഹർഷേട്ടനോട് പറയണം…
ആമ് ബെസ്റ്റ് ഞാൻ പറഞ്ഞാൽ സമ്മതിച്ചത് തന്നെ…
എന്ത് കൊണ്ട് സമ്മതിക്കില്ല… നീ നേരിട്ട് പറഞ്ഞിരുന്നോ… ഇല്ലല്ലോ… ആദ്യം ചെന്ന് പറയ്… അത് കഴിയുമ്പോഴല്ലേ സമ്മതിക്കുമോ ഇല്ലയോ എന്നറിയാ…
എന്താടി ജാനുവേ നീ ഒന്നും മിണ്ടാതെ…
മറുവശത്ത് നിന്ന് ജാനൂന്റെ മറുപടി കേൾക്കാതെ ആര്യ ചോദിച്ചു…
ഏയ്… ഒന്നുല്ലാടി… ഞാൻ നിന്നെ വിളിക്കാം… ശെരി…
അതും പറഞ്ഞ് ജാനു കാൾ കട്ടാക്കി…
അച്ചു റൂമിലേക്ക് വരുമ്പോൾ ജാനു റൂമിൽ തെക്ക് വടക്കെന്ന കണക്കെ എന്തോ ആലോചിച്ച് നടക്കുന്നതാണ് കാണുന്നത്…
ഇവക്കിതെന്തു പറ്റി… ഇനി വല്ല നാഗവല്ലിയും ദേഹത്ത് കൂടിയോ… അല്ലങ്കിലേ പെണ്ണ് നാഗവല്ലി കണക്കെയാ…
ജാനുവിന്റെ നടപ്പും മുഖഭാവവും കണ്ട് അച്ചു മനസിലോർത്തു…
ജാനു തിരിയേം ഡോറിനടുക്കൽ നിക്കുന്ന അച്ചൂനെ കണ്ട് അവൾ സ്വിച്ചിട്ട കണക്കെ നിന്നു…
അച്ചുവാണേൽ അവളെയൊന്ന് നോക്കി നേരെ കട്ടിലിൽ വന്നിരുന്നു ഹെഡ് ബോർഡിലേക്ക് ചാരി ഫോണിൽ നോട്ടം കൊടുത്തു…
ജാനു അച്ചുനെയൊന്ന് നോക്കി…
ഈശ്വരാ ഏട്ടൻ പറഞ്ഞ് കാണുവോ… ചോദിച്ചു നോക്കിയാലോ… അല്ലേൽ വേണ്ട… ഇനിപ്പോ ചോദിച്ചിട്ടില്ലങ്കിൽ തീർന്നില്ലേ… ആര്യ പറഞ്ഞത് കണക്കെ ഞാനായിട്ട് ചോദിച്ചു നോക്കാം…
അവൾ മനസിലോർത്തു കൊണ്ട് മെല്ലേ അച്ചുവിനടുക്കലേക്ക് നടന്നു…
ജാനു അവനടുക്കൽ വന്ന് നിന്നതറിഞ്ഞിട്ടും ഫോണിൽ തന്നെ നോട്ടം കൊടുത്തിരിക്കുവാണ്…
അ… അതെ…
ജാനുവിന്റെ അതെ വിളി കേട്ട് അച്ചു ഫോണിൽ നിന്നും നോട്ടം മാറ്റി മുഖമുയർത്തി അവളെ നോക്കി…
മമ്… എന്താ…? ഗൗരവം നടിച്ച് കൊണ്ട് അച്ചു ചോദിച്ചു…
അത്… പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട്…..
അവൾ നിർത്തി…
അച്ചൂന് കാര്യം മനയിലായി എങ്കിലും എന്തെന്ന ഭാവത്തിൽ അവളെ നോക്കി…
എന്താണാവോ ഭവതിക്ക് പറയാനുള്ളത്…?
ഫോൺ മാറ്റി വെച്ച് കൊണ്ട് അച്ചു കൈ പിണച്ച് കെട്ടി അവളെ നോക്കി ചോദിച്ചു…
അത് പിന്നെയുണ്ടല്ലോ ഞാനെ രണ്ട് ദിവസം ഇവിടെ നിന്നോട്ടെ… പ്ലീസ്…
ജാനു പറഞ്ഞത് കേട്ട് അച്ചുവിന്റെ മനസിനുള്ളിൽ സന്തോഷം തോന്നി… അവൻ അവളെ തന്നെ നോക്കി നിന്നു…
ഇപ്പോ എന്ത് പറ്റി എന്നോട് ചോദിക്കാൻ…
ഉള്ളിലെ സന്തോഷം മറച്ചു കൊണ്ട് അച്ചു ഗൗരവം വിടാതെ തന്നെ ചോദിച്ചു…
അത് പിന്നെ ഇവിടെ പറഞ്ഞാലല്ലേ നടക്കു… അവൾ മുഖം താത്തി കൊണ്ട് പറഞ്ഞു…
ഓ… അത് കൊണ്ട്… എങ്കിൽ പിന്നെ ഞാൻ സമ്മതിക്കുന്നില്ല…
അയ്യോ പ്ലീസ് എന്തിനായെ… അച്ചുവിന് മുന്നിൽ മുട്ട് കുത്തിയിരുന്നവൾ കെഞ്ചി…
അച്ചു ഇമ ചിമ്മാതെ അവളെ നോക്കി… അവളെ നെഞ്ചോട് പൊതിഞ്ഞു പിടിക്കാൻ ഉള്ളം കൊതിച്ചു…
താന്തോന്നി പ്ലീസ്… അവൾ വീണ്ടും പ്രേതീക്ഷയോടെ കെഞ്ചി…
അവന് എതിർക്കാൻ തോന്നിയില്ല…
മമ്… ശരി… അവൻ ചെറു ചിരിയാലെ പറഞ്ഞു…
സത്യം… സന്തോഷം കൊണ്ട് അവളുടെ മുഖം വിടർന്നു… ആ സന്തോഷത്തിൽ ജാനു അച്ചൂനെ അങ്ങ് കെട്ടിപിടിച്ചു…
അവളുടെ ആ പ്രേവർത്തി അച്ചൂനെ ശെരിക്കും ഞെട്ടിച്ചു…
പെട്ടന്നോർത്ത കണക്കെ ജാനു അച്ചുവിൽ നിന്ന് പിടഞ്ഞു മാറി… അവന്റെ മുഖത്ത് നോക്കാൻ പറ്റാത്ത പോലെ… അവൾ ഒന്നും പറയാതെ എണീറ്റ് മുറിയിൽ നിന്നോടി പോയി…
അച്ചു ചിരിയോടെ നെഞ്ചിൽ കൈ ചേർത്ത് പിടിച്ച് അവൾ പോയ വഴിയെ നോക്കി…
ജാനു ഓടി വന്ന് നിന്നത് ഹാളിയായിരുന്നു…
അയ്യയ്യേ… എന്ത് പണിയാ ഞാൻ കാട്ടിയെ… ഞാനിനി എങ്ങനെ താന്തോന്നിയുടെ മുഖത്ത് നോക്കും… അപ്പോഴത്തെ ആ സന്തോഷത്തിന്റെ പുറത്ത് പറ്റി പോയതാ…
ശേ…..
ജാനു ഷാളിന്റെ അറ്റം കൂട്ടി തിരുമ്മി കൊണ്ട് സ്വയം പറഞ്ഞു…
പിന്നെ സ്വയം തലക്കിട്ട് കൊട്ടി…
ഇതെന്താ ജാനൂട്ടിയെ ഒറ്റയ്ക്ക് നിന്ന് പിറുപിറുക്കുന്നെ…?
പിന്നിൽ നിന്ന് കൗസല്യയുടെ ശബ്‌ദം കേട്ട് അവൾ തിരിഞ്ഞു നോക്കി…
ഏയ്… ഒന്നുല്ല അമ്മാമ്മേ…
അവൾ പറഞ്ഞു…
മമ്… ആമ് പിന്നെ ജാനൂട്ടി നാളെ രാവിലെ മക്കള് രണ്ട് പേരും കൂടി ഒന്ന് ക്ഷേത്രത്തിൽ പോയി തൊഴണം…
ആമ്… അമ്മാമ്മേ… അല്ല ഏട്ടനെവിടെ…?
കാർത്തി മോൻ തൊടിയിലേക്ക് പോയി… പിന്നെ ഇവിടെ ഇങ്ങനെ നിക്കാതെ അമ്മാമ്മയെ വന്നൊന്ന് സഹായിക്ക്…
പിന്നെന്താ… എന്റെ ചുന്ദരി പെണ്ണ് വായോ… കൗസല്യയുടെ തോളിലൂടെ കൈയ്യിട്ട് കൊണ്ടവൾ കൊഞ്ചി പറഞ്ഞ് അവരെയും കൂട്ടി അടുക്കളയിലേക്ക് നടന്നു…
ഇവിടെ എന്റെ പെണ്ണിനെ ഒഴിച്ച് രണ്ട് പേരും നല്ല കാര്യത്തിൽ തന്നെയാടാ പെരുമാറുന്നത്…
എടാ കക്ഷി അയഞ്ഞില്ലേ…?
എവിടന്ന്… നേർത്തത്തേക്കാൾ കഷ്ട്ടം… പിന്നെ ഒരു മാറ്റം പെണ്ണ് എന്നും എന്റെ കണ്ണേത്തും ദൂരത്തുള്ളത് എന്നതാ… അവളുടെ ചിരിയും കുറുമ്പും ദേഷ്യവും എല്ലാം കൺകുളിർക്കേ കണ്ടിരിക്കാം…
പറയുമ്പോൾ അച്ചുവിന്റെ ചുണ്ടിൽ പുഞ്ചിരി തത്തി…
മമ് മമ്… മറു സൈഡിൽ നിന്നും രാകേഷ് അച്ചൂനെ കളിയാക്കി മൂളി…
അല്ലടാ നിങ്ങൾ ഇനി എന്നാ വീട്ടിലേക്ക് തിരിക്കുന്നെ…? (രാകേഷ് )
ഇന്നൊരു ദിവസം നിന്നിട്ട് നാളെ തന്നെ പോകാമെന്ന കരുതിയെ… പക്ഷേ എന്റെ പെണ്ണിന് രണ്ട് ദിവസം കൂടി നിക്കണമെന്ന്… അവളെ സന്തോഷത്തിന് രണ്ട് ദിവസം കൂടി കഴിഞ്ഞേ പോകൂ…
നീ രണ്ട് ദിവസമൊക്കെ നിക്കുവോട്യെ അളിയാ…
അച്ചു പറഞ്ഞത് കേട്ട് രാകേഷ് ചോദിച്ചു…
പോടാ പോടാ…
രാകേഷിന്റെ ചോദ്യം കേട്ട് അച്ചു…
മമ്… എന്നാ മോൻ ഭാര്യ വീട്ടിൽ അടിച്ച് പൊളി… സമയം കിട്ടുമ്പോൾ വിളിക്ക്…
ശെരിടാ… അതും പറഞ്ഞ് അച്ചു കാൾ കട്ടാക്കി…
അച്ചു ഫോൺ കയ്യിലിട്ട് കറക്കി ഉമ്മറത്തേക്ക് കേറാൻ തിരിയേം കാർത്തി അങ്ങോട്ടേക്ക് വന്നത്…
അവൻ അച്ചൂനെ ഒന്ന് നോക്കി ചിരിച്ച് ഉമ്മറ പടിയിലായി ഇരുന്നു…
തോളിൽ ഇരുന്ന തോർത്ത് കൊണ്ട് മുഖമൊന്നൊപ്പി…
തൊടിയിൽ കുറച്ചതികം ജോലിയുണ്ടായിരുന്നു… അച്ചുവിന്റെ നോട്ടം കണ്ട് കാർത്തി പറഞ്ഞു…
കാർത്തി എഡ്യൂക്കേറ്റഡ് അല്ലെ…?പിന്നെ എന്തേ കൃഷിയിലേക്ക് പോയെ…
കാർത്തിക്കിനടക്കലായി ഇരുന്ന് കൊണ്ട്
അച്ചു ചോദിച്ചു…
കൃഷിയോട് എന്തോ വല്ലാത്ത ഇഷ്ട്ടമാണ്… പ്രകൃതിയോട് ഇഴുകി ചേർന്നുള്ള ജോലി…
പുഞ്ചിരിയോടെ കാർത്തി പറഞ്ഞത് കേട്ട് അച്ചു അവനെ നോക്കി…
ആമ്… മക്കൾ ഇവിടെ ഇരിക്കുവായിരുന്നോ…
രണ്ടാളും സംസാരിച്ചിരിക്കെ കൗസല്യ അവർക്കടുക്കലേക്ക് വന്ന് കൊണ്ട് ചോദിച്ചു…
ഞാൻ തൊടിയിൽ നിന്ന് വന്നപ്പോൾ ഉമ്മറത്ത് ഹർഷ നിപ്പുണ്ടായിരുന്നു… പിന്നെ ഞങ്ങൾ പരസ്പരം സംസാരിച്ചങ്ങനെ ഇരുന്നു പോയി…
ആഹാ… എന്നാ രണ്ടാളും എണീറ്റ് വാ അത്താഴം കഴിക്കാം…
കൗസല്യ പറഞ്ഞു…
ഹർഷ അകത്തേക്ക് ചെന്നോ… ഞാനൊന്ന് കുളിച്ചിട്ട് വരാം… വേർതിരിക്കാ…
അമ്മാമ്മ അത്താഴം എടുത്തോ… അപ്പോഴേക്കും ഞാൻ എത്താം…
അതും പറഞ്ഞു കൊണ്ട് കാർത്തി എണീറ്റു…
അത്താഴം കഴിക്കാനിരിക്കെ അച്ചു ഇടക്കിടെ ജാനുനെ നോക്കുന്നുണ്ടായിരുന്നു… ഉച്ചക്കത്തെ ആ സംഭവം കഴിഞ്ഞ് പിന്നെ പെണ്ണിനെ മുന്നിൽ കണ്ടട്ടില്ല… ഒളിച്ചു നടക്കുവായിരുന്നു…
മനസറിഞ്ഞു ചെയ്തതല്ലങ്കിൽ കൂടിയും ആ നിമിഷം വല്ലാത്തൊരു സന്തോഷമായിരുന്നു
അച്ചു മനസിലോർത്തു കൊണ്ട് ജാനൂനെ നോക്കി…
ജാനുവാണേൽ പാത്രത്തിൽ മുഖം കുത്തി കിടക്കുവാണ്… അത് കണ്ട് അച്ചുന് ചിരി വന്നു…
അത്താഴം കഴിഞ്ഞ് അച്ചു മുറിയിലേക്ക് വന്ന് ദേവനെ കാൾ ചെയ്ത് കുറച്ച് നേരം സംസാരിച്ച് കട്ടാക്കി… ഫോണുമായി നേരെ കട്ടിലിൽ വന്നിരുന്ന് അതിൽ കുത്താൻ തുടങ്ങി…
സമയം പിന്നിട്ടിട്ടും ജാനൂനെ കാണാതായപ്പോൾ അച്ചു ഫോൺ മാറ്റി വെച്ച് എണീറ്റ് താഴേക്ക് ചെന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ച ഹാളിൽ സോഫയിൽ ചബ്ലം പിടഞ്ഞിരുന്നു കൊണ്ട് ടീവി കാണുന്ന ജാനുവിനെയാണ്… ഏതോ ഇംഗ്ലീഷ് മൂവിയാണ് കക്ഷി കാണുന്നത്…
അച്ചു അവൾക്കടുക്കലേക്ക് നടന്ന് ചെന്ന് കാഴ്ച മറച്ചു കൊണ്ട് മുന്നിലായി വന്ന് നിന്നു…
ജാനു മുഖമുയർത്തി നോക്കുമ്പോൾ കൈ പിണച്ച് കെട്ടി അവളെ നോക്കി നിക്കുന്നു അച്ചു…
നിനക്ക് ഉറക്കമില്ലേ…?
അച്ചു ചോദിച്ചു…
എനിക്ക് ഉറക്കം വരുന്നില്ല… വരുമ്പോൾ ഞാൻ കിടന്നോളാം… ഇപ്പോ താന്തോന്നി മുന്നിൽ നിന്ന് മാറിയെ…
ഈ പെണ്ണ്… അച്ചു മനസ്സിൽ പറഞ്ഞു കൊണ്ട് അവൾക്ക് അടുക്കലായി അവനും ഇരുന്നു…
ജാനു അച്ചൂനെ നോക്കി…
നിങ്ങള് പോയി കിടന്നോ…
നീ കിടക്കുന്നില്ലങ്കിൽ ഞാനും ഇപ്പോ കിടക്കുന്നില്ല… നമുക്ക് ഒരുമിച്ചിരുന്ന് മൂവി കാണാം… എന്തേ…
അച്ചു ചോദിച്ചത് കേട്ടവൾ വേഗം മുഖം തിരിച്ചു…
ഈശ്വര… ഈ താന്തോന്നിയെ ഫേസ് ചെയ്യാൻ പറ്റാഞ്ഞത് കൊണ്ടാണ് ഈ ഒരു ഐഡിയ തോന്നിയെ… ഇതിപ്പോ എനിക്ക് തന്നെ വിനയായല്ലോ എന്റെ മഹാദേവാ…
ജാനു ഓർത്തു പോയി…
എടി കാന്താരി നിന്റെ അടവ് എനിക്ക് മനസിലായില്ലന്നാണോ നീ കരുതിയെ…
ആമ്… എന്തായാലും എന്റെ മുന്നിൽ നിന്ന് വലിയാനുള്ള നിന്റെ തലയിൽ ഉദിച്ച കുരുട്ടു ബുദ്ധി കാരണം എനിക്ക് ഇങ്ങനെ ഇരിക്കാൻ പറ്റി…
അച്ചു മനസിലോർത്തു കൊണ്ട് ചെറു പുഞ്ചിരിയോടെ ജാനുനെ നോക്കി…
അവളുടെ നോട്ടം ടീവിയിലേക്കായിരുന്നു…
അച്ചുവിന്റെ നോട്ടം ഭൂരി ഭാഗം ജാനുവിലേക്കായിരുന്നു… മണിക്കൂറുകൾ നീണ്ടതും മൂവി കണ്ടൊടിരുന്നവൾ സോഫയിലിരുന്ന് ഉറക്കം പിടിച്ചിരുന്നു… അച്ചു മെല്ലേ ജാനൂനടുക്കലേക്ക് ഒന്ന് കൂടെ ചേർന്നിരുന്ന് അവളെ അവന്റെ നെഞ്ചോട് ചേർത്തു പിടിച്ചു ഒപ്പം നെറ്റിയിൽ കുഞ്ഞു മുത്തം കൊടുത്തു… അവൾ ചെറുതായോന്ന് കുറുകി കൊണ്ട് അവനിലേക്ക് ചേർന്ന് കിടന്നു…
തുടരും…

by