രചന – അയിഷ അക്ബർ
എന്നത്തേക്കാളും രുചി അന്നത്തെ ഭക്ഷണത്തിനുള്ളതായി അവൾക്ക് തോന്നി…..
അവൾ വേഗം കഴിച്ചെഴുന്നേറ്റ് മുറിയിലേക്ക് ചെല്ലുമ്പോൾ വിവി കട്ടിലിൽ കിടക്കുകയായിരുന്നു….
ഇന്നെന്താ ഉച്ചക്ക് വന്നിരിക്കുന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും എന്തോ അവളുടെ മനസ്സ് അനുവദിച്ചിരുന്നില്ല…..
എങ്കിലും അവനവിടെയുള്ളതിൽ അവൾ പോലുമറിയാത്ത ഒരാശ്വാസം അവളിൽ നിറഞ്ഞു നിന്നിരുന്നു…..
ഭക്ഷണം…. വേണ്ടേ….
അവൾ അല്പം മടിച്ചു മടിച്ചാണ് അവനോടത് ചോദിച്ചത്…..
വേണ്ട…..
അതെന്താ…..
അവനോറ്റ വാക്കിൽ ഉത്തരം പറഞ്ഞ് കിടക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു….
ആ ചോദ്യത്തിൽ അവൻ തല ചെരിച്ചവളെ നോക്കി….
അവന്റെ കണ്ണുകളിൽ അല്പം അത്ഭുതം…..
ആദ്യത്തെ ചോദ്യം താൻ അവൾക്കൊപ്പം നിന്നതിന്റെ നന്ദിയായിരുന്നേങ്കിൽ രണ്ടാമത്തെ ചോദ്യം അവളിലെ മാറ്റത്തിലേക് വിരൽ ചൂണ്ടും പോൽ അവന് തോന്നി…..
കൂട്ടുകാരന്റെ കല്യാണമുണ്ടായിരുന്നു….
അവനത് പറഞ്ഞു നിർത്തുമ്പോഴും അവളുടെ മുഖത്ത് എന്തോ ഒരു ഭാവം മിഞ്ഞി മായുന്നത് അവൻ കണ്ടിരുന്നു….
അവൾക്ക് നല്ല ക്ഷീണം ഉള്ളത് കൊണ്ട് തന്നെ കട്ടിലിനോരതായി അവൾ കിടന്നു..
അവൾ കിടന്നതും അവൾക്ക് ഇഷ്ടമല്ലന്ന് കരുതി തന്നെയാണ് മറു തലക്കൽ നിന്നവൻ എഴുന്നേറ്റത്…..
ഫോണും കയ്യിലെടുത്തവൻ മുറിക്ക് പുറത്തേക്ക് നടക്കുമ്പോൾ മീരയുടെ മനസ്സിൽ നിറഞ്ഞത് മുഴുവൻ നിരാശയായിരുന്നു…
അവൻ കൂടെയുണ്ടെന്നൊരു ധൈര്യത്തെ അവൾ ആസ്വദിക്കുകയായിരുന്നു….
രാത്രി തന്നെ അവൾ നിവൃത്തികേട് കൊണ്ടാണ് ആ കട്ടിലിൽ ചേർന്ന് കിടക്കുന്നതെന്ന് അവനറിയുന്നത് കൊണ്ട തന്നെ അവൾക്ക് ബുദ്ധിമുട്ടാവേണ്ടെന്ന് കരുതി തന്നെയാണ് അവനവിടെ നിന്നും എഴുന്നേറ്റ് പോന്നത്…..
എന്നാൽ അവൻ പോയത് കൊണ്ട് മാത്രം നഷ്ടമായെന്ന് അവൾ വിശ്വസിക്കുന്ന ആ സുഗന്ധത്തെ അവൾ അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് മുഴുവൻ അവൻ വീട്ടിലുണ്ടായിരുന്നത് കൊണ്ട് തന്നെ ഭാരതി അവളിൽ നിന്നും ദേവുവിൽ നിന്നും അല്പം അകന്നു നിൽക്കുന്നതായി അവർക്ക് തോന്നി…..
ഭക്ഷണം എടുക്കുന്നമ്പോഴുള്ള അളന്നു നോക്കലോ വഴക്കോ ഒന്നും ഇല്ലാത്തത് അവനെ പേടിച്ചാണെന്ന് രണ്ട് പേർക്കും അറിയാവുന്നത് കൊണ്ട തന്നെ അവർക്ക് അങ്ങേയറ്റം ആശ്വാസം തോന്നിയിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് രാവിലെ അവൾ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ വിവിയില്ലായിരുന്നു….
അമ്മ പോയതിനു ശേഷം അപ്പച്ചിയുടെ വായിലിരിക്കുന്നത് കേൾക്കുമെന്ന് പേടിച് നേരത്തെ എഴുന്നേറ്റ് താൻ ശീലിച്ചു പ്പോയി….
എന്നാൽ ഈ സമയം വിവി തന്റെ അടുത്തുണ്ടാവാറാണ് പതിവെന്നവളോർത്തു…
ഇനി എങ്ങോട്ടെങ്കിലും പോയിക്കാണുമോ….
എന്നാൽ അത് തന്നോടൊന്ന് പറഞ്ഞ് കൂടെ….
എന്തിനെന്നില്ലാത്തൊരു പരിഭവം അവളിൽ നിറഞ്ഞിരുന്നു….
അല്ലങ്കിലും തന്നോട് പറഞ്ഞ് പോവാൻ മാത്രം അവൻ തനിക്കാരാണ്….
ഹൃദയം അത് ചോദിക്കുമ്പോഴും അവൾ താലിയിൽ മുറുകെ പിടിച്ചിരുന്നു…..
അവനെന്ന ലോകത്തെക്ക് താനിറങ്ങി ചെല്ലുകയാണെന്ന് അവളറിയുന്നുണ്ടായിരുന്നെങ്കിലും മുമ്പത്തെ പോലെ അതവളിലൊരു ഭയത്തിന് സ്ഥാനം നൽകുന്നില്ലെന്നവളോർത്തു…..
അവനെ കാണാൻ കൊതിക്കുന്ന തന്റെ കണ്ണുകളെയും അവനോട് തുറന്ന് സംസാരിക്കാൻ കൊതിക്കുന്ന തന്റെ ഹൃദയത്തെയും അവൾ വ്യക്തമായി അറിയുന്നുണ്ടായിരുന്നു….
അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ കണ്ട കാഴ്ചയിൽ ഒരു നിമിഷം അവളൊന്നമ്പരന്നു….
പിന്നേ പതിയേ അവളുടെ ചുണ്ടിലൊരു പുഞ്ചിരിയൂറിയിരുന്നു…..
അടുക്കളയിൽ ദോശ ചുട്ട് കൊണ്ടിരിക്കുകയാണ് വിവി…..
അവനരികിലായി മുഖം കനപ്പിച്ചു കൊണ്ട് അപ്പച്ചിയും നിൽക്കുന്നുണ്ടായിരുന്നു….
എന്തിനാ വിവി നീയിങ്ങനെയൊക്കെ ചെയ്യുന്നത്…..
നിന്റെ ഭാര്യയെ പറഞ്ഞതിലുള്ള ദേഷ്യം തീർക്കുക യായിരിക്കുമല്ലെ…..
വാതിലിനോരതായി നിൽക്കുന്ന തന്നെ നോക്കി കനപ്പിച്ചു കൊണ്ട് അപ്പച്ചിയത് പറയുമ്പോഴാണ് വിവി അവൾക്ക് നേരെ തിരിഞ്ഞത്….
അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നും തന്നെയുണ്ടായിരുന്നില്ല….
എന്നാൽ മീരയുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു തുളുമ്പുകയായിരുന്നു….
ഓരോ ദിവസവും എഴുന്നേറ്റ് വരുമ്പോൾ മനസ്സിൽ മുഴുവൻ മടുപ്പായിരിക്കും….
എന്ത് ചെയ്യുമ്പോഴും കുറ്റം മാത്രം കണ്ട് പിടിക്കുന്ന അവരുടെ മുഖം ആലോചിച്ചു രാത്രി മനസ്സ് വിട്ടൊന്നുറങ്ങാൻ പോലും കഴിയാറില്ല…..
അപ്പച്ചിയോടെനിക്കൊരു ദേഷ്യവുമില്ല…..
അപ്പച്ചി ഞങ്ങൾക്ക് വേണ്ടി വല്ലാതെ കഷ്ടപ്പെടുന്നുവെന്ന് തോന്നിയത് കൊണ്ടാണ് ഞാനിത് ചെയ്യുന്നത്…..
അപ്പച്ചി കുറച്ച് നേരം കൂടി കിടന്നോളു…. ഭക്ഷണം തയ്യാറായിട്ട് വന്നാൽ മതി.
അവൻ പറഞ്ഞത് അത്രമേൽ സൗമ്യമായായിരുന്നെങ്കിലും അവരുടെ മുഖത്തെ ദേഷ്യത്തിനോട്ടും മയമുണ്ടായിരുന്നില്ല…..
ഇത് കേട്ട് കൊണ്ട വന്ന ദേവു മീരയെ ഒന്ന് നോക്കി…
അവരുടെ രണ്ട് പേരും മിഴികളാൽ സന്ദേശം കയ്മാറി…..
രണ്ട് പേരിലും സന്തോഷം നിറഞ്ഞു കാണപ്പെട്ടു….
ഒന്ന് മാറി നിൽക്ക് കൊച്ചേ…
വഴിയിൽ നിന്നിരുന്ന ദേവുവിനെ ഒന്ന് തള്ളി കൊണ്ട അപ്പച്ചി ദേഷ്യത്തോടെ അകത്തേക്ക് പ്പോയി….
താങ്ക്യു ഏട്ടാ…..
അവർ പോയതും ദേവു പിറകിലൂടെ ചെന്ന് വിവിയെ കെട്ടിപ്പിടിച്ചു….
മീരക്കും അപ്പൊ അങ്ങനെ ചെയ്യാൻ തന്നെയാണ് തോന്നിയതെങ്കിലും അവളാ കാഴ്ച കണ്ട് പുഞ്ചിരിച്ചു നിന്നു….
കയ്യിൽ ചട്ടുകവുമായി വിവി പുറകിലേക്ക് തിരിഞ്ഞു…
എഴുന്നേറ്റോ….
അവൻ പുഞ്ചിരിയോടെ അത് ചോദിക്കുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞു കണ്ടതത്രയും വാത്സല്യമായിരുന്നു….
ഒരു കൂടെപ്പിറപ്പ് തമിക്കുണ്ടായില്ലല്ലോ എന്ന് മനസ്സിൽ തോന്നിയൊരു നിമിഷമായിരുന്നു മീരക്കത്…..
ഉണ്ടായിരുന്നേങ്കിൽ തന്നെ താൻ ജീവിച്ചത് സ്നേഹവും ആത്മാർത്ഥതയുമില്ലാത്ത ചുറ്റു പാടിലായിരുന്നില്ലേ….
സ്നേഹത്തേക്കാൾ ബന്ധങ്ങളെക്കാലുമൊക്കെ പ്രാധാന്യം മറ്റു പലതിനുമാണെന്ന് തന്നെ കൂടി പഠിപ്പിച്ചവർക്കിടയിലാവായിരുന്നു…..
അവളുടെയുള്ളിലെ പുച്ഛം വിരിഞ്ഞു…..
കേട്ടോ ഏട്ടത്തീ…. അസൂയ തോന്നാ എനിക്ക് നിങ്ങളോട്…..
അടുപ്പിൻ തിണ്ണയിൽ കയറിയിരുന്നു ദേവൂവത് പറയുമ്പോൾ എന്തിനെന്ന അർത്ഥത്തിൽ വിവിയും മീരയും അവളെ നോക്കി….
ഇത്ര നല്ലൊരു ഭർത്താവിനെ കിട്ടിയതിനു….
ദേവൂവത് പറയുമ്പോൾ മീരയും വിവിയുമോന്നു പരസ്പരം നോക്കി….
നൂറു വട്ടം സത്യമാണെന്ന് അവളുടെ ഹൃദയം പറയുന്നുണ്ടെങ്കിലും തങ്ങൾക്കിടയിലെ അകലം ആലോചിച്ചാവാം അവന്റെ മുഖത്തൊരു പുച്ഛം പടർന്നത്….അത് മനസ്സിലായത് കൊണ്ട അവളിലെന്തോ ഒരു നീറ്റൽ നിറഞ്ഞു നിന്നു..
ഏട്ടത്തിയെ അപ്പച്ചി വഴക്ക് പറഞ്ഞെന്നു പറഞ്ഞ് ഏട്ടന് ഇന്നലെ ഉറങ്ങിയിട്ട് പോലുമില്ല…..
അല്ലേ ഏട്ടാ….
ദേവു വീണ്ടും അവനെ കളിയാക്കിയെന്ന വണ്ണം അത് പറയുമ്പോൾ അവൻ കണ്ണുരുട്ടി അവളെ നോക്കി….
മീരയുടെ മുഖത്ത് വിരിഞ്ഞ ചിരി അവർ കാണാതിരിക്കാൻ അവൾ പിറകിലേക്ക് തിരിഞ്ഞു നിന്നു……
അന്നവൾക്ക് ചെയ്യുന്ന ജോലികളൊന്നും മടുപ്പ് തോന്നിയില്ല…..
പതിവില്ലാത്തൊരു ഉത്സാഹം എല്ലാത്തിലും അവളറിയുന്നുണ്ടായിരുന്നു….
അവനായി ഒരൊന്നൊരുക്കി കൊടുക്കുമ്പോഴും എടുത്ത് കൊടുക്കുമ്പോഴും അവളുടെ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു….
പാത്രമെടുത് പിറകിലേക്ക് തിരിഞ്ഞതും അറിയാതെ അവൾ അവന്റെ മേലിടിച്ചു നിന്നു…..
കണ്ണുകൾ തമ്മിൽ കൊരുത്ത ആ നിമിഷത്തിൽ അവൾക്കവനിൽ നിന്ന് കണ്ണുകൾ പറിച്ചെടുക്കാൻ കഴിഞ്ഞില്ല…..
എന്നാൽ അവളിലേക്ക് താൻ ചുരുങ്ങുന്നതിനെ ഭയന്നവണം വിവി പെട്ടെന്ന് തന്നെ അവളിൽ നിന്നും നോട്ടം മാറ്റിയത്…..
തന്നോടുള്ള ദേഷ്യം കൊണ്ടോ അതോ തനിക്കുള്ള ദേഷ്യം ഓർത്തു കൊണ്ടാണോ അതോ ഇനി മറ്റന്തെങ്കിലുമൊ….അവൻ തന്നിൽ നിന്നും അകന്ന് നിൽക്കുന്നതെന്ന് അവളോർത്തു……
അവന്റെ അകൽച്ച അവളിലൊരു കുഞ്ഞ് നോവ് തീർത്തു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏട്ടാ…. ഞാൻ തിരിച്ചു പോകുകയാണ്….
ഭാരത്തി മാധവനോടായത് പറയുമ്പോൾ കേട്ട് നിന്ന മീരയും ദേവുവും പരസ്പരം മുഖത്തോട് മുഖം നോക്കി….
അവറിൽ രണ്ട് പേരിലും സന്തോഷം നിറഞ്ഞു കവിഞ്ഞു…
അതെന്താ പെട്ടെന്ന്…
മാധവൻ ഭാരതിയിലേക്ക് നോക്കി…..
രാധു മോള് നാട്ടിലേക് വരുന്നുണ്ടത്രേ…
ഹാ…. അതിനെന്തിനാ നീ പോകുന്നത്…. അവളോടിങ്ങോട്ട് വരാൻ പറഞ്ഞാൽ പോരെ…. അവൾക്കിവിടം അന്യമാണോ ഭാരതി….
അവളിവിടെ വളർന്ന കുട്ടിയല്ലേ……
മാധവൻ ഓർമ്മകൾ അയവിറക്കിയെന്ന പോലത് പറഞ്ഞ് നിർത്തുമ്പോൾ മീരയുടെ മനസ്സിൽ എന്തോ ഒരു ഭാരം നിറഞ്ഞു നിൽക്കുന്നത് അവളറിഞ്ഞു…..
ദേവുവിന്റെ മുഖത്തെ ചിരിക്കപ്പോഴും മങ്ങലേറ്റിട്ടില്ലെന്നത് മീര ശ്രദ്ധിച്ചിരുന്നു…..
രാധു വരുന്നത് അവൾക്ക് ഇഷ്ടമായത് കൊണ്ടാവാം ദേവുവിന്റെ മുഖത്ത് ദുഃഖം കാണാത്തതെന്ന് അവളുഹിച്ചു…..
പിന്നേ ഇത് വരെ കണ്ടിട്ടില്ലാത്ത അവളെ താൻ ഭയക്കുന്നതെന്തിനാണ്….
അപ്പോഴും അതിനുള്ള ഉത്തരമായെന്ന വണ്ണമോ എന്തോ പുഞ്ചിരിക്കുന്നവന്റെ മുഖം മനസ്സിൽ മിഞ്ഞി മാഞ്ഞിരുന്നു..
എന്തേ…. ഇനി അവളിങ്ങോട്ട് വരില്ലെന്നുണ്ടോ…..
ഭാരതി ഒന്നും മിണ്ടാത്തെ നിൽക്കുന്നത് കണ്ടാണ് മാധവൻ വീണ്ടുമത് ചോദിച്ചത്……
ഏട്ടന് പറഞ്ഞതല്ലെ ഞാൻ അവളോട് പറയാം….
ഭാരതി അത് പറയുമ്പോൾ മാധവൻ പുഞ്ചിരിച്ചു….
മീരയുടെ ഹൃദമിടിപ്പ് വേഗത്തിലാകുന്നത് അവളറിയുന്നുണ്ടായിരുന്നു….
(തുടരും )

by