രചന – – അയിഷ അക്ബർ
അല്ലാ….. ഇതാരാ ഗീതു മോളോ….
നിന്നെയീ വഴിക്കൊന്നും കണ്ടതേയില്ലല്ലോ യെന്ന് ഞാനോർത്തിരുന്നു….
അല്ലെങ്കി എപ്പോഴും വന്നും പോയേം കൊണ്ടിരിക്കുന്ന ആളല്ലെ…..നിന്റെ മാഷിന്റെ പെണ്ണിനെ കാണാൻ കൂടിയീ വഴി വന്നിട്ടില്ലല്ലോ…. എന്തേയ് വയ്യായ്ക വല്ലതുമുണ്ടോ….
ജാനകിയത് ചോദിക്കുമ്പോഴും ഗീതുവിന്റെ മുഖത്ത് പതിവ് തെളിച്ചം അവർ ക്ക് കാണാൻ കഴിഞ്ഞില്ല…..
ഞാനും അത് തന്നെയാ അവളോട് ചോദിച്ചോണ്ടിരുന്നത്….. ഇപ്പൊ ഞാൻ ഒത്തിരി വിളിച്ചിട്ടാണ് ഒന്ന് കൂടെ പോന്നത്…..
ഇനി ദേവുവിനോട് വല്ല പിണക്കവുമുണ്ടോന്നാവോ….
ഗീതുവിന് പിറകിലായി നടന്നു വന്ന സീതയത് പറഞ്ഞതും ജാനകി ആണോ എന്ന ഭാവത്തിൽ ഗീതുവിനെ നോക്കി….
അമ്മ വെറുതെ പറയാ ജനകിയമ്മേ … എനിക്കെന്തോ തലക്കൊരു സുഖം തോന്നിയില്ല…. അതാണ് ഞാൻ……
ഗീതു അത് പറഞ്ഞതും ജാനകി അവളുടെ തലയിൽ തൊട്ട് നോക്കി….
പനിയൊന്നുമില്ലല്ലോ…..
ദേവു എവിടെ ജനകിയമ്മേ……
അവൾ വിവിയുടെ മുറിയിലേക്ക് പോയിരുന്നു… മീര മോൾടെ കൂടെ…..
ജാനകിയത് പറഞ്ഞതും ഗീതുവിന് വല്ലാത്തൊരു പ്രയാസം തോന്നി….
വിവിയുടെ മുറിയിൽ മീര….
ഹൃദയം ഒരു ഭാരം ചുമക്കുന്നത് അവളറിഞ്ഞു….
മരുമോളെ ഒന്ന് വിളിക്ക് ജാനകീ…. ഞാനാ കൊച്ചിനെയൊന്ന് കണ്ടെച്ചു പോവട്ടെയെന്ന് കരുതി വന്നതാ…..
സീതയത് പറഞ്ഞതും ജാനകി അവരോട് ചേർന്ന് നിന്നു…..
ദേവു മോള് ആ കൊച്ചിനെ സാറിയുടുക്കാൻ സഹായിക്കാണ് സീതേ… പുറത്തൊക്കെ വളർന്ന പെങ്കൊച്ചല്ലേ….. അതൊന്നും വല്യ നിശ്ചയല്ല…
ജാനകിയത് പറഞ്ഞതും ഗീതു വിനാകെ ദേഷ്യം വരുന്നുണ്ടായിരുന്നു…..
അവൾ പതിയേ മുകളിലേക്ക് നടന്നു….
ദേവു….
വിവിയുടെ മുറിയുടെ വാതിൽ തട്ടിയവൾ വിളിച്ചതും ദേവു വാതിൽ തുറന്നു……
ഗീതു മുറിക്കകത് കയറിയതും ദേവു പെട്ടെന്ന് കതകടച്ചു….
അപ്പോഴാണ് ഗീതുവിന്റെ കണ്ണുകളിൽ അവൾ പതിഞ്ഞത് …..
കറുത്ത നിറത്തിലുള്ള സാരി പാതിയും ചുറ്റി കഴിഞ്ഞു നിൽക്കുന്ന അവളെ ഒരു അപ്സരസ്സായി ഗീതുവിന് തോന്നി…..
ഇത് ഗീതു…. എന്റെ കൂട്ടുകാരിയാ….
ദേവു മീരക്ക് അവളെ പരിചയപ്പെടുത്തിയപ്പോൾ മീരയോന്നവളെ നോക്കി….
അപ്പോഴും അവളിൽ നിന്ന് കണ്ണെടുക്കാനാവാതെ അതേ നില്പ് നില്കുകയായിരുന്നു ഗീതു…….
പിന്നീട് സാരി ഞൊറിഞ്ഞു കൊടുക്കാൻ കൂടെ ഗീതുവുമുണ്ടായിരുന്നു….
എന്നെക്കാൾ സാറിയുടുക്കാൻ ഇവളാണ് ബെസ്റ്റ്….
മനോഹരമായി സാരി ഞൊറിഞ്ഞിടുത്ത ഗീതുവിനെ നോക്കി അഭിനന്ദന ഭാവത്തിൽ അത് പറയുമ്പോഴും ഗീതുവിന് വല്യ സന്തോഷമൊന്നുമുണ്ടായിരുന്നില്ല…..
സാരിയൊക്കെ ഉടുത് കഴിഞ്ഞോ മക്കളെ….
അപ്പോഴാണ് അതും ചോദിച്ചു കൊണ്ട് സീതയങ്ങോട്ട് കയറി വരുന്നത്….
മീരയെ ആദ്യ കാഴ്ചയിൽത്തന്നെ സീതക്ക് നന്നേ പിടിച്ചിരുന്നു….
ഒന്ന് രണ്ട് വാർത്തമാനങ്ങൾ പറഞ്ഞ് എങ്കി ഞങ്ങളിറങ്ങട്ടെ യെന്നു പറഞ്ഞ് സീത താഴെക്കിറങ്ങി….. പിറകെ ദേവുവും ഗീതുവും…..
താഴെക്കിറങ്ങുമ്പോഴാണ് അവർക്ക് നേരെ വിവി വരുന്നത്…….
മോനെ വിവി…. നിനക്ക് പറ്റിയ കൊച്ചു തന്നെ…. നല്ല സുന്ദരി പെൺകൊച്ചു….
വിവിയെ നോക്കി ചിരിയോടെ സീതയത് പറയുമ്പോൾ വിവി വെറുതെയൊന്നു ചിരിച്ചു….
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല…. പുറമെ കാണുന്ന സൗന്ദര്യം വിലയിരുത്തുകയാണെങ്കിൽ അവൾ സുന്ദരിയാണ്
….
എന്നാൽ….. ഹൃദയത്തിലൊരു അസ്വസ്ഥത കുടുങ്ങി….
അവർക്ക് പിറകെയായി ഇറങ്ങി വരുന്ന ഗീതുവിനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചതും ദഹിപ്പിക്കുന്ന നോട്ടം എന്തിനാണെന്ന് അവനറിയാമായിരുന്നു….
സാറിയുടുത്തു തുളസിക്കതിര് ചൂടി വരുന്ന ഗ്രാമീണ സൗന്ദര്യത്തിന് സാറിയുടുക്കാൻ അറിയാത്തത് കൊണ്ട് അതുടുപ്പിക്കുകയായിരുന്നു…….
അവന്റെ അരികിൽ ചേർന്ന് നിന്ന് പതിയേ അവളത് പറയുമ്പോൾ ആ വാക്കുകളിലെ അമർഷം അവന് മനസ്സിലാകുന്നുണ്ടായിരുന്നു……ഒപ്പം പരിഹാസവും……
ഞാൻ സൗന്ദര്യം കുറവായിരുന്നെങ്കിൽ മാഷിന് അത് പറയാമായിരുന്നു…… എങ്കിൽ എനിക്കിത്രയേറേ മോഹം വരില്ലായിരുന്നു…..
അതും പറഞ്ഞ് നിറഞ്ഞു വന്ന കണ്ണു തുടച് ഗീതു വേഗത്തിൽ പുറത്തേക്ക് നടന്നു…..
കിട്ടിയല്ലേ….
അവൾ പോയതും തന്നെ നോക്കി നിന്ന് ചിരിയമർത്തി ദേവു അത് ചോദിക്കുമ്പോൾ അവനും ചിരി വന്നു…..
അല്ലാ….. അവളെ കുറ്റം പറയാൻ പറ്റില്ല…. നിനക്കിഷ്ടം സാറിയുടുത്തു ഗ്രാമീണത തുളുമ്പുന്ന പെൺകുട്ടികളയാണെന്ന് പറഞ്ഞ് സാറിയുടുത്തു അവളീ വീട്ടിൽ കയറിയിറങ്ങിയതിനു കണക്കില്ല….. നീയൊന്ന് നോക്കുക പോലും ചെയ്തില്ലല്ലോ…..
ദേവു അത് പറഞ്ഞതും വിവി യവളെ നോക്കി….
ഗ്രാമീണത നിറഞ്ഞ ഒരു പെൺകുട്ടി എന്റെ സങ്കല്പത്തിലെ ഭാര്യയായിരുന്നു….. ആ സ്ഥാനതൊരിക്കലും ഗീതുവിനെ കാണാൻ കഴിയില്ല…. ചെറുപ്പം മുതലേ ഞാൻ കാണുന്ന കൊച്ചാ… നിന്റെ കൂടെ അവളെയും ഞാൻ എടുത്ത് നടന്നിട്ടുണ്ട്….
നീയെങ്ങനെയാണോ അത് പോലെ തന്നെയാണ് എനിക്കവളും…….
അവനത് പറയുമ്പോൾ ദേവു വീണ്ടും ചിരിച്ചു….
എന്തായാലും നിനക്കിപ്പോ നല്ല സമയമാ ഏട്ടാ….. വരുന്നവരും പോകുന്നവരുമൊക്കെ ചീത്ത പറഞ്ഞ് പോകുന്നു….
അവൾ ഊറി ചിരിച്ചു കൊണ്ടത് പറഞ്ഞതും വിവിയവളെ കടുപ്പിച്ചൊന്നു നോക്കി…..
അവന്റെ കയ്യകലത്തിൽ നിന്നും അവൾ വേഗം ഓടിപ്പോയി….
വിവിയൊന്ന് നിന്നെ…..
കോണിപ്പടികൾ കയറാൻ നേരമായിരുന്നു പിറകിൽ നിന്നാ വിളി…..
ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന അമ്മ അവന് പുതുമയുള്ള ഒരു കാഴ്ച തന്നെയായിരുന്നു….
നീയാരാന്നാ നിന്റെ വിചാരം…..
ആരെന്തുടുക്കണമെന്ന് തീരുമാനിക്കാൻ നിനക്കാരാ അധികാരം തന്നത്…….
അവളെന്ത് ഉടുക്കണമെന്ന് തീരുമാനിക്കേണ്ടത് അവളാണ്…. അല്ലാതെ നീയൊരു താലിയവളുടെ കഴുത്തിൽ കെട്ടിയെന്ന് വെച്ച് അവള് നിന്റെ അടിമയൊന്നുമല്ല…..
പറഞ്ഞിലേന്ന് വേണ്ട…..
അത്രയും ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് ജാനകി അവിടെ നിന്നും പോകുമ്പോൾ
രാവിലത്തെ രംഗതിന്റെ ബാക്കി പത്രമാണതെന്ന് അവനറിയാമായിരുന്നു…..
അവനൊന്നു നെടുവീർപ്പിട്ടു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുറിയിലേ കതക് തുറന്നതും സാറിയുടുത്തു നിൽക്കുന്ന അവളെ കണ്ട് അവനൊരു നിമിഷം നിശ്ചലമായി……
ഉലഞ്ഞു കിടക്കുന്ന കറുത്ത സാരിയിൽ അവളുടെ ഭംഗി എടുത്ത് കാണുന്നുണ്ടായിരുന്നു….
അവനറിയാതെ അവനിലൊരു പുഞ്ചിരി തെളിഞ്ഞു……
അവളെ തന്നെ നോക്കി നിൽക്കുന്ന വനെ കണ്ടതും അവൾ ദേഷ്യത്തോടെ തിരിഞ്ഞു നിന്നു…..
അപ്പോഴാണ് അവളെ കുറിച്ചവനു ഓർമ വന്നത്….
തന്നെ പേടിച്ചവൾ സാറിയുടുതെന്ന് ഓർക്കുമ്പോൾ അവനെന്തോ വല്ലാത്തൊരു അലിവ് തോന്നി….
അമ്മ പറഞ്ഞ ത് പോലെ അവൾ തന്റെ അടിമയൊന്നുമല്ലല്ലോ…. മാത്രവുമല്ല ഒരു പെണ്ണിന്റെ ബലഹീനതയെ താൻ മുതലെടുത്തുവോ ….. അപ്പൊ താൻ
അങ്ങനെയൊന്നും ചിന്തിച്ചില്ല…. അവൾ പറഞ്ഞതിലുള്ള ദേഷ്യം തീർക്കുക മാത്രമാണ് ചെയ്തത്……
അതേയ്…..
തിരിഞ്ഞു നിൽക്കുന്നവളെ അവൻ വിളിച്ചതും അവളെന്തെന്ന ഭാവത്തിൽ അവന് നേരെ തിരിഞ്ഞു…..
ഞാൻ പറഞ്ഞെന്ന് കരുതി സാറിയുടുക്കെണ്ട… നിനക്കെന്താണ് ഇഷ്ടമെങ്കിൽ അതിടാം….
അവനത് പറഞ്ഞതും അവനൊന്നടങ്ങിയെന്ന് തോന്നിയത് കൊണ്ടാണ് വീണ്ടും അവളവന് നേരെ കയർത്തത്…..
അല്ലെങ്കിലും നിങ്ങളെ പേടിച്ചിട്ടല്ല ഞാനിതുടുത്തത്…. ആ ജോലി കിട്ടും വരെ എനിക്കിവിടെ നിന്നെ പറ്റു…. അത് കൊണ്ട് മാത്രമാണ്…..
അവൾ ദേഷ്യത്തോടെ പറയുമ്പോൾ അവനും ദേഷ്യം വന്നിരുന്നു….
നിന്നോടുള്ള പ്രേമം കൊണ്ടോ നിന്നെ സാറിയുടുത്തു കാണാനുള്ള കൊതി കൊണ്ടോ അല്ല ഞാനും സാറിയുടുക്കാൻ പറഞ്ഞത്….. നിന്റെ അഹങ്കാരം ഈ വിവിയുടെ അടുത്ത് നടക്കില്ലെന്നു നിന്നെയറിയിക്കാൻ വേണ്ടി തന്നെയാണ്…..
അവൻ അവളിലേക്ക് ചേർന്ന് നിന്ന് ദേശ്യത്തോടെ അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ അവന്റെ കണ്ണുകൾ തറച്ചു നിന്നിരുന്നു…..
അവന്റ കണ്ണുകളെ എതിരിടാൻ കഴിയില്ലെന്ന് തോന്നിയത് കൊണ്ട് തന്നെ പിന്നീടൊരു വാക്കിനിടം നൽകാതെ അവളവിടെ നിന്നും പുറത്തേക്ക് നടന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
താഴെക്കിറങ്ങിയപ്പോൾ ജാനാകിയവളെ കണ്ടതും അവരിലും ഒരു പുഞ്ചിരി നിറഞ്ഞു….
മോളിങ് വാ….
അവരവളുടെ കൈകളിൽ പിടിച് കൊണ്ട് പ്പോയി കണ്ണാടിക്കരികിലുള്ള സിന്ദൂര ചെപ്പിൽ നിന്നും അല്പം സിന്ദൂരമെടുത് അവളുടെ നെറുകെയിൽ ചേർത്തു….
അവന്നപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാവും…..
നീയീ വീട്ടിൽ ആരെയും പേടിക്കേണ്ട കാര്യമില്ല….. നിനക്കിഷ്ടമുള്ളത് ചെയ്യാം….
അവൻ നിന്റെ കഴുത്തിൽ താലി ചേർത്തത് മുതൽ ഇതാണ് നിന്റെ വീട്….. ഇവിടെ എന്നെക്കാൾ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും നിനക്ക് തന്നെയാണ്….
അവർ അവളുടെ കയ്യിൽ ഒരു ചാവി വെച്ചു കൊടുത്തു…..
ഇത് അലമാരയുടെ താക്കോലാണ്….. ഇതിനി നിനക്ക് കൂടി അവകാശപ്പെട്ടതാണ്…..
നിനക്ക് വേണ്ട പണം അതിൽ നിന്നെടുക്കാം…..
നീ ദേവു മോൾടെ കൂടെ പ്പോയി വേണ്ടതെന്താന്ന് വെച്ചാൽ വാങ്ങിക്കോളൂ….
അതും പറഞ്ഞ് അവളുടെ കവിളിൽ തഴുകി ജാനകി പോകുമ്പോൾ അവൾ അവരെ തന്നെ നോക്കി നിന്നു…..
അവർ തനിക്ക് തരുന്ന ഒരു മനോഹരമായ സ്ഥാനത്തെ അവൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു…..
എന്നാൽ അതെല്ലാം തന്റെ സ്വത്തുക്കൾ കണ്ട് മാത്രമായിരിക്കും എന്നാലോചിക്കും തോറും അവളുടെ മനസ്സിൽ ആദ്യമായൊരു പ്രയാസം നിറഞ്ഞു……
ഈ സ്നേഹം സത്യമായിരുന്നെങ്കിലെന്ന് തന്റെ മനസ്സും ആഗ്രഹിച്ചു തുടങ്ങുകയാണോ…..
അവൾ സംശയത്തിലായിരുന്നു….
അല്ലെങ്കിലും സ്നേഹ ബന്ധം എന്ന ഒന്നുണ്ടോ ഭൂമിയിൽ…. തന്നെ ജനിപ്പിച്ചവർ പോലും തന്നെ ഇത്രയേറെ പരിഗണിച്ചിട്ടില്ല…. ആ സ്ഥിതിക്ക് രക്ത ബന്ധം പോലുമില്ലാത്ത ഇവർക്കെങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയും…
അവൾക്ക് പുച്ഛം തോന്നി…..
അവൾ കണ്ണാടിയിലേക്ക് നോക്കി….
നെറുകെയിൽ സിന്ദൂരം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…. താനേറ്റവും വെറുത്തിരുന്ന ഒരു കാര്യം….
അവൾക്ക് സ്വയം ദേഷ്യം തോന്നി……
( തുടരും )

by