രചന – കണ്ണന്റെ മാത്രം
സിദ്ധു ആമിയുടെ അടുത്തേക്ക് പോയിട്ട് ചോദിച്ചു… ശിവ എന്താ വേഷം മാറാതെ നിക്കുന്നത്. പോയി തലയിൽ നന്നായി തണുത്ത വെള്ളം ഒഴിച്ച് കുളിച്ചു ഡ്രെസ്സ് മാറി വാ. അപ്പോഴേക്കും മാളു ഒരു ബ്ലാക്ക് കോഫി കൊണ്ട് വായോ.
അതുംകൂടി കുടിച്ച ഈ കിക്ക് പോയി കിട്ടും.
ശരി സിദ്ധുവേട്ടാ എന്നും പറഞ്ഞ് മാളു താഴേക്കും ആമി കുളിക്കാനും പോയി.
ആമി കുളി കഴിഞ്ഞ് ഇറങ്ങുബോഴേക്കും മാളു കോഫി കൊണ്ട് വന്നിരുന്നു. ആമി അതു വാങ്ങി കുടിച്ചുകൊണ്ട് ബെഡിൽ ഇരുന്നു.
ശിവ ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം.. തനിക്ക് ഉറങ്ങണമെങ്കിൽ ഉറങ്ങിക്കോളൂ..ഇതും പറഞ്ഞ് സിദ്ധു കുളിക്കാനായി പോയി.
സിദ്ധു കുളിച്ചു വരുമ്പോൾ ആമി കിടന്നിരുന്നു.സിദ്ധുവും അരികിൽ വന്നു കിടന്നു. സിദ്ധു കിടന്നതും ആമി സിദ്ധുവിന് നേരെ തിരിഞ്ഞു കിടന്നു.
ആ ഉറങ്ങിയില്ലായിരുന്നോ.. ഞാൻ കരുതി താൻ ഉറങ്ങിയിട്ടുണ്ടാവും എന്ന്. സിദ്ധു പറഞ്ഞു.
എന്തോ ഉറക്കം വരുന്നില്ല..അവർ പരസ്പരം കണ്ണിൽ നോക്കി കിടന്നു. അവളെ ഇങ്ങനെ നോക്കി കിടന്നപ്പോ സിദ്ധുവിന് അവളെ ചുംബിക്കണമെന്ന് തോന്നി. അവൻ പതുക്കെ എഴുന്നേറ്റ് ആമിയെ മലർത്തി കിടത്തി അവളുടെ മുകളിലായി സ്ഥാനം പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി സമ്മതത്തിനായി അവൾ കണ്ണുകൾ ഒന്ന് ചിമ്മി കാട്ടി. അവൻ പതുക്കെ അവളുടെ ചുണ്ടുകളെ നുണഞ്ഞെടുത്തു. ചുംബനം മുന്നോട്ട് പോകുംതോറും അവനിൽ അവളെ അറിയാനുള്ള ആഗ്രഹം വളർന്നു…
ശിവ എല്ലാ രീതിയിലും ഞാൻ നിന്നെ സ്വന്തമാക്കിക്കോട്ടെ… എനിക്ക് നിന്നെ അറിയാൻ തോന്നുന്നു. സിദ്ധു പറഞ്ഞു
അതിനു അവൾ നാണത്തോടെ തലയാട്ടി കാട്ടി…
അവളുടെ സമ്മതം കിട്ടിയതും അവൻ അവളെ ചുംബിച്ചുണർത്തി തുടങ്ങി..ഇരുവരുടെയും വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞു മാറി അവന്റെ കൈകളും ചുണ്ടും നാവും അവളുടെ ശരീരം മുഴുവൻ അലഞ്ഞു…അവളുടെ കൈകളും അവനിൽ അലഞ്ഞു നടന്നു…
ശിവ വേദന ഉണ്ടാവും സഹിക്കാൻ പറ്റുന്നില്ലെങ്കിൽ പറയണം.. സിദ്ധു ഒരു കിതപ്പോടെ പറഞ്ഞു.
ആം.. ആമി തലയാട്ടി…
അങ്ങനെ അവർ പതുക്കെ പതുക്കെ എല്ലാ രീതിയിലും ഒന്നായി…
കുറച്ച് നേരത്തിനു ശേഷം ശിവ… സിദ്ധു വിളിച്ചു.
മ്മ്…
ശിവ പ്രൊട്ടക്ഷൻ ഒന്നും യൂസ് ചെയ്തിട്ടില്ല..
സാരമില്ല സിദ്ധുവേട്ടാ…
അങ്ങനെ അന്ന് മുതൽ അവർ അവരുടെ എല്ലാ രീതിയിലും ഒന്നായിട്ടുള്ള ജീവിതം ആരംഭിച്ചു.
ദിവസങ്ങൾ ഓടിമറഞ്ഞു…
അങ്ങനെ മാളുവിന്റെ എൻഗേജ്മെന്റ് ആയി. എല്ലാവരും അതിന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു. ആമിക്ക് നിന്നുതിരിയാൻ സമയം ഉണ്ടായിരുന്നില്ല. ഒരു സൈഡിൽ പിജി ഫൈനലിന്റെ പ്രൊജക്റ്റ് പ്രസന്റേഷനും കാര്യങ്ങളും നടക്കുന്നു. മറുസൈഡിൽ മാളുവിന്റെ എൻഗേജ്മെന്റ്. അവൾക്ക് എല്ലാ കാര്യത്തിനും ആമി തന്നെ വേണമായിരുന്നു.
എൻഗേജ്മെന്റിന്റെ അന്ന് രാവിലെ മാളുവും ആമിയും കൂടി അമ്പലത്തിൽ പോയി. അമ്പലത്തിൽ നിന്നും ആമി ആദ്യം ഇറങ്ങി ചെരുപ്പിട്ട് തിരിഞ്ഞതും ആരോ ആയി കൂട്ടിയിടിച്ചു. അയാൾ ഒരു സോറി പറഞ്ഞു തിരിയാൻ പോയപ്പോഴാണ് ആമി അയാളുടെ മുഖം കാണുന്നത്.
ആമിക്ക് എന്തൊക്കയോ സംശയം തോന്നി. ആരോ മനപ്പൂർവം ചെയ്യുന്നത് പോലെ തോന്നി. ആമി ഇങ്ങനെ സംശയിച്ചു നിക്കുന്നത് കണ്ടിട്ടാണ് മാളു അമ്പലത്തിൽ നിന്നും ഇറങ്ങി വന്നത്.
എന്താ ഏട്ടത്തി ഇത്ര കാര്യമായിട്ട് ആലോചിച്ചു നിൽക്കുന്നത്..
ആമി അവൾക്ക് തോന്നിയ കാര്യം മാളുനോട് പറഞ്ഞു. അപ്പൊ മാളുവിനും തോന്നി ഇതിലെന്തോ ഉണ്ടല്ലോ എന്ന്.
ഏട്ടത്തി എന്തായാലും എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ഏട്ടനോട് പറയണം. ഇതിങ്ങനെ വിട്ടാൽ പറ്റില്ല…
ആ പറയാം. ഇപ്പോ നീ വായോ നേരം വൈകണ്ട…
അങ്ങനെ മാളുവിന്റെ എൻഗേജ്മെന്റ് ഭംഗിയായി നടന്നു…
അതു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ആമിയുടെ പിജിയും കഴിഞ്ഞു.
രണ്ടു ദിവസമായി സിദ്ധുവിന് ഫോണിൽ ആമിയും ഒരാളും കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ കിട്ടുന്നുണ്ട്.അന്ന് പ്രിയയുടെ ബർത്തഡേ സെലിബ്രേഷന് കണ്ട അതേ ആളാണ് അതു എന്നുള്ളത് ആണ് സിദ്ധുവിനെ അസ്വസ്ഥൻ ആക്കുന്നത്. ആമി എക്സാമിന്റെ ടെൻഷനിൽ ആയതുകൊണ്ട് അവൻ അവളോട് ഒന്നും ചോദിച്ചിട്ടില്ല. ഇന്ന് രാത്രി എന്തായാലും ചോദിക്കണം ഇതിന്റെ സത്യാവസ്ഥ സിദ്ധു ഒരു വീർപ്പുമുട്ടലോടെ ആലോചിച്ചു കൊണ്ട് ഹോസ്പിറ്റലിൽ പോവാനായി ഡ്രെസ്സ് ചെയ്യ്തു.
ആ സമയത്താണ് ആമി അങ്ങോട്ട് വന്നത്. സിദ്ധുവേട്ടാ എന്താ പറ്റിയത് രണ്ടുദിവസമായിട്ട്. ഞാൻ ചോദിക്കണം എന്ന് വിചാരിച്ചിരിക്കയിരുന്നു…
നമുക്ക് രാത്രി സംസാരിക്കാം ശിവ. ഇന്ന് ഇത്തിരി തിരക്കുണ്ട്. എനിക്കും തന്നോട് സംസാരിക്കാൻ ഉണ്ട്. സിദ്ധു പറഞ്ഞു.
ഞാൻ ഒന്ന് ആശ്രമം വരെ പൊക്കോട്ടെ.. ബാലച്ഛൻ ചെല്ലാൻ പറഞ്ഞ് വിളിച്ചിട്ടുണ്ട്. എനിക്കെന്തോ രജിസ്റ്റർഡ് വന്നിട്ടുണ്ട് എന്ന പറഞ്ഞത്.
ആ പോയി വായോ… നമുക്ക് രാത്രി സംസാരിക്കാം.
സിദ്ധു ഹോസ്പിറ്റലിൽ പോയി കുറച്ചു കഴിഞ്ഞാണ് ആമിക്ക് ഒരു വയ്യായ പോലെ തോന്നിയത്.
മൂന്ന് നാല് ദിവസമായിട്ട് ഉണ്ടല്ലോ ഈ ഒരു ക്ഷീണം.എന്താണാവോ.. പെട്ടന്നാണ് അവൾക്ക് ബോധം വന്നത് ഈ മാസം പിരീഡ്‌സ് ആയിട്ടില്ല എന്നത്. ഇനി അങ്ങനെ വല്ലതും ആവുമോ… ഒരു കാര്യം ചെയ്യാം ആദ്യം ആശ്രമത്തിൽ പോയിട്ട് അവിടെ നിന്ന്പോകുന്ന വഴി കോളേജിൽ നിന്ന് മാളുവിനെയും കൂട്ടി ഏതേലും ക്ലിനിക്കിൽ പോയി ചെക്ക് ചെയ്യാം.
ഇതും വിചാരിച്ച് ആമി വേഗം ഡ്രെസ്സ് ഒക്കെ മാറി ലക്ഷ്മിയമ്മയോട് ആശ്രമത്തിൽ പോവുകയാണെന്ന് പറഞ്ഞ് മേലേടത് നിന്നും ഇറങ്ങി…
ആശ്രമത്തിൽ എത്തിയ ആമിക്ക് ബാലച്ഛൻ ആ രജിസ്റ്റർഡ് എടുത്തു കൊടുത്തു. അവൾ അപ്പോൾ തന്നെ അതു തുറന്നു വായിച്ചു. ബാങ്കിൽ ജോലി കിട്ടിയതിന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റർ ആയിരുന്നു അതു. അവൾക്ക് സന്തോഷം സഹിക്കാൻ കഴിയുന്നുണ്ടായില്ല. അവൾ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി മാളുവിന്റെ കോളേജിൽ എത്തി അപ്പോഴേക്കും ഉച്ച ആയിരുന്നു. അവൾ മാളുവിനോട് അവളുടെ ഡൌട്ട് പറഞ്ഞു. വേഗം തന്നെ മാളു അവളെയും കൊണ്ട് അവിടെ അടുത്തു തന്നെ ഉള്ള ക്ലിനിക്കിൽ പോയി ഡോക്ടറെ കണ്ട് ചെക്ക് ചെയ്തപ്പോ പോസിറ്റീവ് ആയിരുന്നു. രണ്ടുപേരും സന്തോഷത്തോടെ കെട്ടിപിടിച്ചു. അപ്പോഴാണ് ആമി തനിക്ക് ജോബ് ആയ കാര്യവും പറയുന്നേ..
അതുകൂടി കേട്ടതും മാളു പറഞ്ഞു നമുക്ക് ഇത് സെലിബ്രേറ്റ് ചെയ്യണം ഏട്ടത്തി. ഇവിടെ അടുത്ത് ഒരു മാൾ ഉണ്ട്. അവിടെ നിന്ന് കേക്ക് ഒരെണ്ണം വാങ്ങി ഏട്ടന് സർപ്രൈസ് കൊടുക്കാനുള്ള സാധനങ്ങളും വാങ്ങാം… അതും പറഞ്ഞു പോകാൻ നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്നും മാളുവിനെ ആരോ വിളിച്ചത്… തിരിഞ്ഞു നോക്കിയപ്പോ പ്രിയ ആണ്.ഈ പൂട്ടിഭൂതം എന്താ ഇവിടെ ഇനീപ്പോ ഇതിനോട് എന്തു പറയും. എന്തു പറഞ്ഞാലും സിദ്ധുവേട്ടൻ അറിയും. സത്യം പറയാം എന്നിട്ട് സർപ്രൈസ് കൊടുക്കാൻ പ്ലാൻ ഉള്ളതും പറയാം അല്ലെങ്കിൽ പിന്നേ അപ്പൊ തന്നെ പോയി സിദ്ധുവേട്ടനോട് പറയും അല്ലെ ഏട്ടത്തി…
മ്മ്.. അതുമതി..
അപ്പോഴേക്കും അവൾ അവരുടെ അടുത്തേക്ക് എത്തിയിരുന്നു.
ഹായ് മാളവിക ആൻഡ് ശിവാമി.. നിങ്ങൾ എന്താ ഇവിടെ..
ഞങ്ങൾ ഏട്ടത്തിയെ ഡോക്ടറെ കാണിക്കാൻ വന്നതാ..
ഏഹ് എന്തു പറ്റി ശിവാമിക്ക്…
ഒന്നും പറ്റിയില്ല ഒരു ജൂനിയർ വരാൻ പോകുന്നുണ്ടോ എന്ന് ഡൌട്ട് അതൊന്നു കൺഫേം ചെയ്യാൻ വന്നതാ.. പോസിറ്റീവ് ആണ്.. മാളു സന്തോഷത്തോടെ പറഞ്ഞു..
അതുകേട്ടതും പ്രിയയുടെ മുഖം ഇരുണ്ടു. എങ്കിലും അതു പുറത്ത് കാണിക്കാതെ congrats പറഞ്ഞു.
പ്രിയ ചേച്ചി ഇത് സിദ്ധുവേട്ടനോട് പറയണ്ട. ഞങ്ങൾ സർപ്രൈസ് കൊടുക്കാൻ പ്ലാൻ ഉണ്ട്..
ഒക്കെ ഒക്കെ ഞാൻ ഒന്നും പറയുന്നില്ല. അല്ല നിങ്ങൾ ഇപ്പോ എങ്ങോട്ടാ..
ഞങ്ങൾ ഇവിടെ അടുത്തുള്ള ആ മാൾ ഇല്ലേ അവിടേക്ക്.
ആഹാ എന്ന കേറിക്കോ ഞാൻ ഇറക്കി തരാം.
വേണ്ട ചേച്ചി ഞങ്ങൾ പൊക്കോളാം ചേച്ചി പൊക്കോളൂ. ഇതും പറഞ്ഞു മാളുവും ആമിയും പോയി.
ഈ സമയത്ത് പ്രിയ എന്തൊക്കയോ കണക്കുകൂട്ടലുകളോടെ ഹോസ്പിറ്റലിലേക്ക് തിരിച്ചു..
അവൾ ചെല്ലുമ്പോൾ സിദ്ധു കാന്റീനിൽ ഉണ്ട് എന്തൊക്കയോ ചിന്തയിലായിരുന്നു.
എന്താ സിദ്ധു.. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..
ഏയ്യ് നതിങ് പ്രിയ ഞാൻ വെറുതെ ഓരോന്നും ചിന്തിച്ചിരുന്നതാണ്.
അല്ല അജു എവിടെ പോയി. അവന് ഇന്നൊരു കോൺഫറൻസ് ഉണ്ട്. നൈറ്റ് വൈകിയിട്ടേ വരൂ.
ആ സിദ്ധു ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നേ തെറ്റിദ്ധരിക്കരുത്.. ഞാൻ രണ്ടുമൂന്നു തവണ ശിവാമിയെ ഒരു ചെക്കന്റെ കൂടെ കാണുന്നു. ദേ ഇപ്പോ വരുമ്പോഴും ഒബ്രോൺ മാളിലേക്ക് പോകുന്നത് കണ്ടു. അയാൾടെ മുഖം ഇത് വരെ കാണാൻ പറ്റിയില്ല. അല്ലെങ്കിൽ ഞാൻ പറഞ്ഞേനെ എങ്ങനെ ഉള്ള ആളാണെന്നു.ചിലപ്പോ നിങ്ങളുടെ വല്ല ബന്ധുക്കളും ആയാലോ.
പ്രിയ ഒരു സംശയം പോലെ പറഞ്ഞു..
സിദ്ധുവിനും ഉള്ളിൽ എന്തോ തോന്നിയെങ്കിലും അവൻ പറഞ്ഞു.. ഏയ്യ് അതു വല്ല സുഹൃത്തുക്കളും ആയിരിക്കും…
ഇതും പറഞ്ഞു സിദ്ധു എഴുന്നേറ്റു ഒപ്പം പ്രിയയും അപ്പോഴാണ് പ്രിയയെ ആരോ പിന്നിൽ നിന്നും വിളിക്കുന്നത്..
വിളിച്ച ആളെ കണ്ടതും സിദ്ധു ഞെട്ടലോടെ നിന്നു…
ഇത് അയാളല്ലേ ആമിയുടെ കൂടെ ആ ഫോട്ടോയിൽ ഉള്ള ആള്… സിദ്ധു മനസ്സിൽ പറഞ്ഞു.
ഹായ് ബെഞ്ചമിൻ നീ എന്താ ഇവിടെ… പ്രിയ ഒരു ചിരിയോടെ ചോദിച്ചു.
ഞാൻ ഇവിടെ ഒബ്രോൺ മാൾ വരെ വന്നതാണ്. അപ്പൊ ചേച്ചിയെ കണ്ടിട്ട് പോകാം എന്ന് കരുതി… അയാൾ പറഞ്ഞു.
ആ… എന്നിട്ട് അവൾ സിദ്ധുവിന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു…സിദ്ധു ഇതെന്റെ കസിൻ ആണ്. ബെഞ്ചമിൻ ഇത് എന്റെ കൊളീഗ് ആണ് Dr. സിദ്ധാർഥ്…
അവർ പരസ്പരം കൈ കൊടുത്തു.ബെഞ്ചമിൻ എന്തു ചെയ്യുന്നു… സിദ്ധു ചോദിച്ചു..
ഞാൻ ****കോളേജിൽ ലക്ചറർ ആണ്… അയാൾ പറഞ്ഞു.
ഏഹ്ഹ് ഇത് ആമി പഠിക്കുന്ന കോളേജ് ആണല്ലോ.. സിദ്ധു മനസ്സിൽ വിചാരിച്ചു.
അല്ലടാ നിനക്കെന്താ എന്താ ഒബ്രോൺ മാളിൽ പണി…പ്രിയ സിദ്ധുവിനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയിട്ട് ചോദിച്ചു.
ഞാനെ എന്റെ പുതിയ ലൗവറിനെ കാണാൻ വന്നതാ. അവളുടെ പിജി കഴിഞ്ഞു. എപ്പോ കോളേജിൽ വച്ച് കാണാൻ പറ്റില്ല. അപ്പൊ അവൾ പറഞ്ഞു ഇന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നുണ്ട് ഈ മാളിലേക്ക് വരാം എന്ന്.
ഡാ.. നിന്റെ പുതിയ ആള് എന്ന് പറയുന്നത് ആ കല്യാണം കഴിഞ്ഞ കുട്ടിയല്ലേ… എന്തിനാടാ വെറുതെ ഒരു കുടുംബം തകർക്കുന്നത്… പ്രിയ ചോദിച്ചു..
അവൾക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നേ എനിക്ക് എന്താ… അവളുടെ കെട്ടിയവനെ ഒന്നിനും കൊള്ളില്ലന്നെ.. അല്ലെങ്കിൽ ഞാൻ അയാൾടെ നമ്പറിൽ ഞങ്ങളുടെ പിക്സ് അയച്ചു കൊടുത്തു എന്നിട്ടും അയാൾക്ക് കുലുക്കം ഒന്നും ഇല്ല.. ഇനി നേരിട്ട് പോയി കണ്ടിട്ട് പറയണം എന്റെ പെണ്ണിനെ വിട്ടുതരാൻ. ഞാൻ ഇതുവരെ അങ്ങേരെ നേരിട്ട് കണ്ടിട്ടില്ല. അവള് ഫോട്ടോയും കാട്ടി തന്നിട്ടില്ല. നമ്പർ തന്നെ അവള് അറിയാതെ അവളുടെ ഫോണിൽ നിന്നും എടുത്തതാ ഞാൻ.അയാൾ പറഞ്ഞു…
ഇതൊക്കെ കേട്ട സിദ്ധുവിന് തന്റെ തല ചൂട് പിടിക്കുന്നത് പോലെ തോന്നി.. അവൻ വേഗം അവിടെ നിന്നും പോയി..
അവൻ പോകുന്നത് കണ്ട പ്രിയയും ബെഞ്ചമിനും ഒരു പുച്ഛചിരിയോടെ അതു നോക്കിനിന്നു..
ശിവാമി ഇന്നത്തോടെ തീർന്നു നിന്റെ സിദ്ധുവിനൊപ്പം ഉള്ള ജീവിതം അവൾ മനസ്സിൽ ചിന്തിച്ചു…

by