രചന – ശംസിയ ഫൈസൽ
അടുത്ത് വന്ന് നില്‍ക്കുന്ന ഹരീടെ അച്ഛനെ ഒന്ന് തല ഉയര്‍ത്തി നോക്കി
അവളെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു
ഒരു മകളെ പോലെ തന്നെ ചേര്‍ത്ത് നിര്‍ത്തിയ മനുഷ്യനാണ്
നാടെങ്ങും മകന്‍റെ കല്ല്യാണം വിളിയും കഴിഞ്ഞ് കല്ല്യാണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പെണ്ണിനെ കാമുകന്‍ അടിച്ചോണ്ട് പോയി കല്ല്യാണം മുടങ്ങിയതോടെ നാട്ടുക്കാരുടേയും ബന്ധുക്കളുടേയും മുന്നില്‍ നാണം കെട്ടിട്ടുണ്ടാകും
അതിന് പിറകെ തന്നെ ഹരീടെ കേസും അറസ്റ്റും.,
അതിന് പിന്നിലും താനാണെല്ലോ എന്ന ചിന്ത അവളിലുണ്ടായി
ദച്ചു ഹരീടെ അച്ഛനെ നോക്കി ദയനീയമായി ചിരിച്ചു
”മോളെ..,,
ഹരീടെ അച്ഛന്‍ സ്നേഹത്തോടെ വിളിച്ചു
”അങ്കിളെ എവിടെ പോകുവാ ?
ദച്ചൂന് അദ്ദേഹത്തിന്‍റെ ശാന്തമായ മുഖം കണ്ടപ്പോള്‍ തന്നെ ആശ്വാസം തോന്നിയിരുന്നു
”ഭാര്യേടെ കുടുംബ വീട്ടിലൊരു കല്ല്യാണമുണ്ട് അങ്ങോട്ട് പോകുവാ.,
മോളെന്നാ വീട്ടിലേക്ക് വന്നത്.,, ഭര്‍ത്താവ് കൂടെ ഇല്ലേ.,,
ഹരീടെ അച്ഛന്‍ വിശേഷം തിരക്കി
”ഞാനിന്ന് വന്നതാ അങ്കിളെ.,
ഹസ്ബന്‍റ് ജോലി സ്ഥലത്തേക്ക് തിരിച്ച് പോയി.,
അങ്കിളിനും ആന്‍റിക്കും സുഖമല്ലെ.,
ആന്‍റിക്ക് എന്നോട് ദേഷ്യമാണെന്ന് തോന്നുന്നു.,,
ദച്ചു വിഷാദ ഭാവത്തില്‍ ചിരിച്ചു
”ഹേയ് മോളത് കാര്യമാക്കണ്ട.,
മോള് സുഖായിട്ടിരിക്ക്.,
എന്നാ പിന്നെ കാണാട്ടോ ഇനി വൈകിയാല്‍ ബസ് പോകും.,,
ഹരീടെ അച്ഛന്‍ ദച്ചൂന്‍റെ ചുമലിലൊന്ന് തട്ടി വേഗം നടന്നകന്നു
ദച്ചു അവര്‍ പോകുന്നത് നോക്കി നിന്നു
ഹരിയുടെ പേര് അവര്‍ക്കിടയിലുള്ള സംസാരത്തില്‍ വരാത്തത് ദച്ചൂന് ആശ്വാസമായി തോന്നി
ദച്ചു മുന്നോട്ട് തന്നെ നടന്നതും ദൂരെ നിന്ന് ഹരീടെ ബൈക്ക് വരുന്നത് കണ്ടു
”’ദൈവമേ ഇവന്‍ ജയിലീന്ന് ഇറങ്ങിയോ ?
ദച്ചു പെട്ടന്ന് തന്നെ റോഡില്‍ നിന്ന് മാറി ഹരി കാണാതിരിക്കാനായി ഒളിച്ച് നിന്നു
അടുത്ത നിമിഷം തന്നെ ഹരി ബൈക്കില്‍ അതിലൂടെ കടന്ന് പോയി
ഹരീടെ കോലം കണ്ട് ദച്ചു ഒന്ന് ഞെട്ടാതിരുന്നില്ല
എപ്പോയും ചിരിയോടെ അല്ലാതെ
കണാന്‍ പറ്റാത്തയാളാണ് കണ്ടാല്‍ പാവമാണെന്ന് തോന്നുന്ന നിഷ്കളങ്കമായ മുഖം എവിടെയോ നഷ്ടപ്പെട്ട പോലെ
താടിയൊക്കെ കാട് പൊലെ വളര്‍ന്നിട്ടുണ്ട്
വെട്ടി ഒതുക്കിയ ചുരുണ്ട മുടിയില്‍ നിന്ന് ഇന്ന് വളര്‍ന്ന് പന്തലിച്ചിട്ടുണ്ട്
ഹരീടെ ബൈക്ക് കണ്ണില്‍ നിന്ന് മറഞ്ഞതും ദച്ചു ഒന്ന് നെഞ്ചില്‍ കൈ വെച്ച് ആശ്വാസിച്ച് വീട്ടിലേക്ക് തിരിഞ്ഞ് ഒാടി
”ഹലോ ചേച്ച്യേയ്…,, കൂയ്…,,
ആരോ വിളിച്ച പോലെ തോന്നിയതും ദച്ചു ഒാട്ടം നിര്‍ത്തി തന്നെയാണോ വിളിച്ചതെന്നറിയാന്‍ ചുറ്റും നോക്കി
അവിടെയൊന്നും ആരും ഇല്ലെന്ന് കണ്ടതും തനിക്ക് തോന്നിയതാകും എന്ന് കരുതി ദച്ചു വീട്ടിലേക്ക് നടന്നു
”കൂയ്… ഇവിടെ മുകളിലേക്ക് നോക്ക്.,,
വീണ്ടും ശബ്ദം കേട്ട് ദച്ചു തല ഉയര്‍ത്തി നോക്കി
”ഹേയ്.. ഉണ്ണി കുട്ടാ.. നീ ഭൂമിയിലേക്കിറങ്ങാറില്ലേടാ.,,
മാവിന്‍റെ കൊമ്പിലിരിക്കുന്ന അടുത്ത വീട്ടിലെ ഉണ്ണിയെ കണ്ട് ദച്ചു ചിരിയോടെ ചോദിച്ചു
”ഒന്ന് പോ ചേച്ചീ..,,
പച്ച മാങ്ങ വേണോ ഉപ്പും മുളകും ഇട്ട് കഴിക്കാന്‍ അടിപൊളിയാകും.,,
ഉണ്ണി ദച്ചൂന് കൈയ്യിലുള്ള പച്ചമാങ്ങ കാണിച്ച് കൊടുത്തു
”എനിക്കൊരണ്ണം താടാ കണ്ടിട്ട് കൊതിയാകുന്നു.,,
ദച്ചൂന്‍റെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളമുണ്ടായിരുന്നു
ഉണ്ണി രണ്ട് മാങ്ങ പൊട്ടിച്ച് ദച്ചൂനിട്ട് കൊടുത്ത് അവന്‍ കൊമ്പില്‍ പിടിച്ച് താഴേക്ക് ചാടി
”ചേച്ചി ഒന്ന് കഴിച്ചാല്‍ മതി ഒന്നെന്‍റേയാ.,,
ദച്ചൂന്‍റെ കൈയ്യിലുള്ള ഒരു മാങ്ങ ഉണ്ണി കൊത്തി പറിച്ചു
”ഹൗ എന്ത് പുളിയാടാ.,,
ദച്ചു ഒരു മാങ്ങ വായില്‍ വെച്ച് കടിച്ചതും പുളി കാരണം അവളെ കണ്ണ് അറിയാതെ അടഞ്ഞ് പോയി
”എന്താണ് ചേച്ച്യേ.. ചേട്ടന്‍ പണി പറ്റിച്ചോ ?
ദച്ചു മാങ്ങ കൊതിയോടെ കടിക്കുന്നത് കണ്ട് ഉണ്ണി കള്ളചിരിയോടെ ചോദിക്കുന്നത് കേട്ട് അവളവനെ അന്തം വിട്ട് നോക്കി
”ഡാ കള്ള ചെര്‍ക്കാ ചെറിയ വായില്‍ വലിയ വര്‍ത്താനം പറയുന്നോ ?
മുട്ടേന്ന് വിരിഞ്ഞില്ല അതിന് മുന്നെ അവന്‍റെ സംസാരം കേട്ടോ.
ന്യൂസ് പിടിക്കുന്ന ചേച്ചിമാരേക്കാളും കഷ്ടാണല്ലോ നീ..,,
ദച്ചു അവന്‍റെ ചെവിയില്‍ പിടിച്ച് തിരിച്ചു
”ആ..ഹ് വിട് ചേച്ച്യേ ഞാന്‍ ചുമ്മാ പറഞ്ഞതാ.,
ഉണ്ണി വേദനയോടെ ചെവി ഉഴിഞ്ഞു
”ഹ്മ്..,, ഈ പ്രാവിശ്യത്തേക്ക് ക്ഷമിച്ചു.,
നീ വാ നമുക്ക് മാങ്ങ അരിഞ്ഞ് ഉപ്പും മുളകും വെളിച്ചെണ്ണയും മിക്സ് ചെയ്ത് കഴിക്കാം.,,
ദച്ചു ഉണ്ണിയുടെ തോളിലൂടെ കൈയ്യിട്ട് വീട്ടിലേക്ക് നടന്നു
”അല്ല ഉണ്ണ്യേ.. നീയെന്താ ഇന്ന് സ്ക്കൂളില്‍ പോകാതിരുന്നെ ?.,,
ദച്ചു വീട്ടിലേക്ക് നടക്കുന്നതിനിടെ ചോദിച്ചു
”ഒാ..ഹ് ഒന്നും പറയണ്ട രാവിലെ എണീറ്റപ്പോ ഭയങ്കര വയറ് വേദന.,
ഉണ്ണി വയറ് പൊത്തിപിടിച്ച് പറയുന്നത് കേട്ട് ദച്ചു ഒന്ന് നിന്ന് അവനെ കൂര്‍പ്പിച്ച് നോക്കി
”എന്നിട്ടാണോ മരത്തിലും വലിഞ്ഞ് കയറി പച്ചമാങ്ങ പൊട്ടിച്ച് തിന്നുന്നത്.,,
ദച്ചു ചോദിച്ചതും ഉണ്ണി വെളുക്കനെ ചിരിച്ചു
”അത് പിന്നെ സ്ക്കൂളില്‍ പോകാതിരിക്കാനുള്ള ഒാരോ അടവല്ലെ.,,
എനിക്ക് വയറ് വേദന ഒന്നുല്ല.,
ചുമ്മാ അമ്മയെ പറ്റിക്കാനൊരു കാരണം.,
അവന്‍ പറയുന്നത് കേട്ട് ദച്ചു അറിയാതെ തലക്ക് കൈ കൊടുത്ത് പോയി
”’എട്ടില് എത്തിയിട്ടും നിന്‍റെ മടി മാറിയില്ലേടാ.
ഞാന്‍ നിന്‍റെ അമ്മയെ ഒന്ന് കാണട്ടെ.,,
ദച്ചു അവന്‍റെ വീട്ടിലേക്ക് നടന്നു
”അയ്യോ ചേച്ചി.,
പറയല്ലെ.,
ഉണ്ണി അവളെ പിറകെ ഒാടി
”പ്ലീസ് ചേച്ച്യേ..
ഇല്ലെങ്കില്‍ ഹരിയേട്ടനോട് ഞാന്‍ ചേച്ചി വന്നത് പറയും.,,
ഉണ്ണി പറഞ്ഞത് കേട്ട് ദച്ചു ഒന്ന് നിന്ന് അവന് നേരെ തിരിഞ്ഞു
”എന്ത്.,!!!
ദച്ചു നെറ്റി ചുളിച്ചു
”അത് പിന്നെ നേരത്തെ ഹരിയേട്ടനെ കണ്ട് ചേച്ചി ഒളിച്ച് നില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു.,
ഇന്ന് രാവിലെ ജോസഫേട്ടന്‍റെ കടയില്‍ വെച്ച് ഹരിയേട്ടനെ കണ്ടപ്പോള്‍ എന്നോട് ചോദിക്കാണ് നിന്‍റെ ഒളിച്ചോടി പോയ അയല്‍വാസി ചേച്ചി ഇവിടെ ഉണ്ടോ എന്ന്.,
ഞാന്‍ ഇല്ലെന്ന് പറഞ്ഞപ്പോ വന്ന ഉടനെ ഹരിയേട്ടനോട് പറയണമെന്ന് പറഞ്ഞു,,
അതിനുള്ള കൂലിയായി രണ്ട് പരിപ്പ് വടയും ചായയും വാങ്ങിച്ച് തന്നു..,
ചേച്ചി എന്‍റെ കള്ള വയറ് വേദന അമ്മയോട് പറഞ്ഞാല്‍ കഴിച്ച പരിപ്പ് വടയുടെ കൂറ് ഞാന്‍ ഹരിയേട്ടനോട് കാണിക്കും.,
എന്താ വേണോ ചേച്ച്യേ..,,
ഉണ്ണി ഭീഷണി പെടുത്തും വിധം പറഞ്ഞതും ദച്ചൂന് എന്തോ പേടി പോലെ തോന്നി
”ഉണ്ണീ.. നീയെന്നേയും ഞാന്‍ നിന്നേയും കണ്ടിട്ടില്ല കേട്ടല്ലോ ?
ഹരി ചോദിച്ചാലും എന്നെ കണ്ടിട്ടില്ലെന്ന് തന്നെ പറയണം.,
അങ്ങനെ പറഞ്ഞാല്‍ രണ്ട് പരിപ്പ് വടക്ക് പകരം നാല് സമ്മൂസ ഞാന്‍ വാങ്ങി തരും.,
എന്നാ ശെരി എനിക്ക് കുറച്ച് തിരക്കുണ്ട് ഞാന്‍ പോകാണെ.,,
ദച്ചു തന്‍റെ കൈയ്യിലെ മാങ്ങ അവന്‍റെ കൈയ്യില്‍ തന്നെ വെച്ച് കൊടുത്ത് പേടിയോടെ വീട്ടിലേക്കോടി
”ദൈവമേ ആ കാലമാടന് എന്നെ കണ്ടിട്ട് എന്താണാവോ ?
അവനെന്നെ വിടാന്‍ ഉദ്ദേശമില്ലെ.,,
കൃത്യ സമയത്ത് അവന്‍ ജാമ്യത്തിലും ഇറങ്ങിയല്ലോ കൃഷ്ണാ.,,
ദച്ചു പിറുപിറുത്ത് വീടിനുള്ളിലേക്ക് കയറി
”നാടോടി പെണ്ണ് നാട് ചുറ്റി വന്നോ ?
എന്താ പെട്ടന്ന് തിരിച്ച് വന്നു കമ്പനിക്കാരെ ആരെയും കണ്ടില്ലേ ?
അമ്മ ഹാളില്‍ ടീവി കണ്ടിരിപ്പായിരുന്നു
”ഉണ്ണിയെ കണ്ടു.,
പിന്നെ ഹരീടെ അച്ഛനേയും അമ്മയേയും കണ്ടിരുന്നു
എങ്ങോട്ടോ കല്ല്യാണത്തിന് നടന്ന് പോകുന്നുണ്ട്.,
അങ്കിള്‍ എന്നെ കണ്ട് ചിരിയോടെ വന്ന് സംസാരിച്ചു.,
എന്നാല്‍ ആന്‍റി ദേഷ്യത്തോടെ നോക്കി ഒറ്റ പോക്കായിരുന്നു.,,
ദച്ചു ഉണ്ടായതെല്ലാം അമ്മക്ക് വിവരിച്ച് കൊടുത്തു
”ആ ചേച്ചി എന്നോടും മിണ്ടാറില്ല.,
അതൊക്കെ കാലം കൊണ്ട് ശെരി ആയിക്കോളും.,
നീ പോയി കുളിചേച്ചും വാ അപ്പോയേക്കും അച്ഛനും വരും.,
എന്നാല്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചൂടെ.,,
അമ്മ ദച്ചൂന്‍റെ കുളിക്കാന്‍ പറഞ്ഞയച്ചു
ദച്ചു മുറിയിലെത്തി ഫോണ്‍ എടുത്ത് നോക്കുമ്പോയാണ് വീണ്ടും അപ്പൂന്‍റെ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ടത്
”എന്‍റെ കൃഷ്ണാ എല്ലാ തലവേദനയും ഒരുമിച്ചാണല്ലോ ?
ദച്ചു ഒന്ന് നിശ്വസിച്ച് മെസ്സേജ് ഒാപ്പണ്‍ ചെയ്തു
*(തുടരും..)*

by