20/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 02

രചന – ആയിഷ അക്ബർ

കുളി കഴിഞ്ഞവൻ താഴേക്ക് വന്നപ്പോഴേക്കും ഭക്ഷണം കഴിക്കാനിരിക്കുന്ന മേശ മുഴുവൻ ഭക്ഷണങ്ങളാൽ നിറഞ്ഞിരുന്നു…..

എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ വേണ്ടി സുലൈമാൻ ഹാജി പറഞ്ഞുണ്ടാക്കിച്ചതായിരുന്നാ മേശ…..

അവൻ അതിലൊരു കസേരയെടുത്തതിലേക്കിരുന്നു…..

അത്രയേറെ സന്തോഷത്തോടെ എല്ലാവരും ഒത്തൊരുമയോടെ മനസ്സ് നിറഞ്ഞു കഴിക്കാനുള്ള കാരണം ആ വീടിന്റെ നാഥൻ തന്നെയായിരുന്നു….

അവൻ വല്ലുപ്പാനെയൊന്ന് നോക്കി….
ഈ കുടുംബത്തെ ഇത്ര മേൽ ചേർത്ത് പിടിക്കുന്നവരോടുള്ള ആദരവ് അവന്റെ മുഖത്ത് നിറഞ്ഞു നിന്നു….

എന്താ ഹാഷീ…. ഭക്ഷണം കഴിക്ക്….

പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവൻ അവരിൽ നിന്നും കണ്ണുകൾ വലിച്ചെടുത്തു ഭക്ഷണത്തിലേക്ക് ശ്രദ്ധ തിരിച്ചു…..

അമ്മാ…. ആ വെള്ളമോന്നെടുക്കു…..

അവനത് പറഞ്ഞതും ആ മേശ നിശബ്ദമായി…. എല്ലാവരും അവനെ ഉറ്റു നോക്കി…. സുലൈമാൻ സാഹിബിന്റെ കണ്ണുകളിൽ ഒരു തരം ദേഷ്യം സ്ഥാനം പിടിച്ചു….
താഹിറയുടെ മിഴികളിൽ ദയനീയ ഭാവം നിറഞ്ഞു നിന്നു……

അത്…. ഉമ്മാ… ആ വെള്ളമിങ്ങോട്ടെടുക്കു….

പറഞ്ഞത് തെറ്റ് പറ്റിയെന്നു അവന് മനസ്സിലായ നിമിഷമാണ് ഉമ്മായെന്ന രണ്ടക്ഷരത്തിനു കനം കൂട്ടിയവൻ പറഞ്ഞത്…

അതോടെ എല്ലാവരും വീണ്ടും ഭക്ഷണത്തിലേക്ക് ശ്രദ്ധ തിരിച്ചു…..

താഹിറ അവനെ കടുപ്പിച്ചോന്ന് നോക്കാനും മറന്നില്ല….

ഭക്ഷണം കഴിച്ചു കൈ കഴുകി താഹിറയുടെ ശാളിന്റെ അറ്റം കൊണ്ട് കയ്യും മുഖവും തുടക്കുമ്പോഴാണ് തിരിഞ്ഞു നിൽക്കുകയായിരുന്ന താഹിറ അവനിലേക്ക് നോക്കിയത്…….

അപ്പോഴും ആ മുഖത്തെ ദേഷ്യം അവനറിയുന്നുണ്ടായിരുന്നു……

എന്താ സുന്ദരികൊച്ചിന്റെ മുഖത്തിനൊരു വാട്ടം….

അവൻ അവരുടെ കവിളിൽ നുള്ളിയത് ചോദിക്കുമ്പോൾ ആ കൈകളെ അവർ തട്ടി മാറ്റിയിരുന്നു…..

കൊഞ്ചാൻ വരല്ലേ റാനി…. നിനക്കറിയില്ലേ അമ്മായെന്നൊന്നും വിളിക്കുന്നത് വല്ലുപ്പാക്ക് ഇഷ്ടമല്ലെന്ന്…. നീ എപ്പോഴും എന്തിനാ അതാവർത്തിക്കുന്നത്….

വല്ലുപ്പാക്ക് ഇഷ്ടമല്ലെങ്കിലും എന്റെ അമ്മക്കുട്ടിക്ക് അത് ഇഷ്ടമല്ലേ….

അവരുടെ മുഖത്താകെ നോവ് പടർന്നു….

അമ്മയുടെ ഇഷ്ടങ്ങൾ വേണ്ടെന്ന് വെച്ചെന്തിനാ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് ജീവിക്കുന്നത്…..

ഞാൻ മറ്റാർക്കും വേണ്ടിയല്ല… നിനക്ക് വേണ്ടിയാണ് ജീവിക്കുന്നത് റാനീ…. ഒത്തിരി സഹിച്ചതിനു ശേഷം നിനക്ക് കിട്ടിയ ഈ സൗഭാഗ്യങ്ങളൊന്നും നിന്നെ വിട്ട് പോവരുതെന്ന വാശി എനിക്കുണ്ട്….
നിനക്കെന്നെ അമ്മായെന്ന് വിളിക്കാം…. നമ്മൾ മാത്രമുള്ളപ്പോൾ….. അല്ലാതെ മോനിനി ഇതാവർത്തിച് വല്ലുപ്പാന്റെ ദേഷ്യം വാങ്ങി വെക്കരുത്… നീയെന്നാൽ ജീവനാണ് ആ മനുഷ്യന്……

അത്രയും പറഞ്ഞു കൊണ്ട് നിറഞ്ഞു വന്ന കണ്ണുനീർ തുടച് താഹിറ അടുക്കളയിലേക്ക് നടന്നു….

അവന്റെ മനസ്സിൽ വല്ലാത്തൊരു ഭാരം നിറഞ്ഞു നിന്നു…..

ഭക്ഷണം കഴിച്ച ശേഷം എല്ലാവരും കൂടിയിരിക്കുന്ന ആ മജ്ലിസിൽ അവനും ഇരുന്നു….

ഇന്ന് ഹാഷി ഒരു പാട്ട് പാടട്ടെ….
അൻവർ അത് പറയുമ്പോൾ എല്ലാവരും അതിനെ ശരി വെച്ചു….

ഞാനില്ലേയ് …ഇന്ന് മാറ്റാരെങ്കിലും പാടട്ടെ… അവൻ പതിയെ ഒഴിഞ്ഞു മാറി….

ഹാഷി…. കുറച്ചു നാളായില്ലേ നീയൊന്ന് പാടിയിട്ട്…. വല്ലുപ്പ യൊന്നു കേൾക്കട്ടെ….
വാത്സല്യത്തോടെയുള്ള ആ വാക്കുകളിൽ അവൻ കീഴടങ്ങിയിരുന്നു….

ആലിയാ…. നീ കൂടെയൊന്ന് ചേർന്ന് പാടു…

റഫീഖ് അത് പറഞ്ഞപ്പോൾ അവരുടെ ഇടയിൽ നിന്നും ആലിയ എഴുന്നേറ്റ് മുമ്പിലേക്കിരുന്നു…..

അവൾ ഹാഷിയിലേക്ക് നോക്കി…. വലിയ കറുത്ത കണ്ണുകൾ…. തുടുത്ത അദരങ്ങളിൽ ചെഞ്ചായം പൂശിയ പോലെ കാണപ്പെട്ടു….

സുന്ദരിയായ അവൾ ഒമ്പത് മുറപ്പെണ്ണുകളിലെ ഒരാൾ മാത്രമായിരുന്നുവെങ്കിലും വല്ലുപ്പാന്റെ ഇഷ്ട പാത്രമായിരുന്നവൾ….

ഹാഷിയും ആലിയയും കഴിഞ്ഞിട്ടേ സുലൈമാൻ സാഹിബിനു മാറ്റാരുമുള്ളു…. അത് കൊണ്ട് തന്നെ അവരുടെ കല്യാണ ക്കാര്യം പല തവണയായി അയാൾ സൂചിപ്പിക്കുകയും ചെയ്തതാണ്…..

അവൾ ഇശൽ മൂളി തുടങ്ങി…. കൂടെ മധുരമൂറുന്ന ശബ്ദത്തിൽ ഹാഷിയും പാടി….

ഗസലുകളും ഗാനങ്ങളും മഴയായ് പെയ്തിറങ്ങിയ ആ രാത്രി അവിടെയുള്ള ഓരോരുത്തരുടെ ഉള്ളിലും വല്ലാത്ത സന്തോഷം നൽകിയിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സാറിന്റെ അസിസ്റ്റന്റ് പോസ്റ്റിലേക്കായുള്ള കാൻഡിഡേറ്റിസിന്റെ ഷോർട് ലിസ്റ്റ് ആണിത്……

അത് പറഞ്ഞു കൊണ്ട് അയാളാ ഫയൽ റാനിക്ക് നേറെ നീട്ടി..

ഫയൽ അവൻ കൈകളിൽ വാങ്ങി….
ഏടുകളോരോന്നായി മറിക്കുമ്പോഴും ഓരോരുത്തരുടെയും ക്വാളിഫിക്കേഷനിലൂടെ അവന്റെ മിഴികൾ കടന്നു പോയി….

എന്നാൽ പെട്ടെന്നൊരു നിമിഷം അവന്റെ മിഴികൾ നിശ്ചലമായി….

അവനൊന്നു കൂടി ആ കുഞ്ഞു ഫോട്ടോയിലേക്ക് നോക്കി….
ആ മുഖം കാണും തോറും ഹൃദയത്തിലേ മുറിവിൽ നിന്നും രക്തം കിനിഞ്ഞു തുടങ്ങി…..

ഹിമ മഹേഷ്വരി….

അതിനോട് ചേർന്നുള്ള ആ പേരവന്റെ ഹൃദയത്തിൽ ഒരു പ്രകമ്പനം സൃഷ്ടിച്ചു…

അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിച്ചു….
അവൻ കയ് കൊണ്ട് ശക്തിയായി മേശമേലിടിച്ചു…. അവന് വേദനിച്ചിരുന്നില്ല…. അതിനേക്കാൾ ശക്തിയിൽ അവന്റെ മനസ്സ് നീറുന്നുണ്ടായിരുന്നു…

ഇനി ഇന്റർവ്യൂ ലെറ്റേഴ്സ് ആർക്കും അയക്കണ്ട…. ഈ ആൾക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ എത്രയും പെട്ടെന്നായക്കണം…. ഉടനെ തന്നെ ഇവിടെ ജോയിൻ ചെയ്യാൻ പറഞ്ഞു കൊണ്ട്…..

ഹിമ മഹേഷ്വരിയെന്ന പേരിലുള്ള ഷീറ്റ് മാത്രം ഉയർത്തി പിടിച്ചു കൊണ്ടത് പറയുമ്പോൾ അവന്റെ മനസ്സിൽ മുഴുവൻ പ്രതികാരാഗ്നി ആളികത്തിയിരുന്നു….

കേട്ട് നിന്ന ആൾക്ക് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും ചോദ്യങ്ങളെല്ലാം അയാൾ മനസ്സിൽ തന്നെ കുഴിച്ചു മൂടി കൊണ്ടാ പേപ്പർ വാങ്ങി പുറത്തേക്ക് നടന്നു…

അയാളുടെ കൈകളിലായി അകന്നു പോകുന്ന ആ ചിത്രത്തിലേക്ക് നോക്കി അവന്റെ കണ്ണുകൾ ചുരുങ്ങിയിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആദിത്യൻ…. ഉച്ചക്ക് ശേഷമുള്ള എല്ലാ മീറ്റിങ്‌സും ക്യാൻസൽ ചെയ്തേക്…

ആദിത്യൻ അസ്വസ്ഥമായിരിക്കുന്ന അവനെ നോക്കി….

അത് സർ…..

ഡു വാട്ട്‌ ഐ സെ….
അവൻ ആദിത്യന് നേറെ അലറി…

അവന്റെ മനസ്സ് ശരിയല്ലെന്ന് കണ്ട ആദിത്യൻ പതിയെ അവിടെ നിന്നും തിരിഞ്ഞു നടന്നു….

എനിക്കൊരു സ്ഥലം വരെ പോവാനുണ്ട്…. വാ….
കയ്യിൽ കാറിന്റെ താക്കോലുമായി വന്നു ആദിത്യനെ വിളിച്ചു…..

അവനെന്തെന്ന് ചോദിക്കുന്നതിനു മുന്പേ റാനി കാറിൽ കയറിയിരുന്നു…..

ഹോട്ടൽ മിഥിലയിലേ എന്റെ മുറിയിൽ ഞാൻ എത്തുമ്പോഴേക്കും എനിക്ക് വേണ്ട എല്ലാം അവിടെ റെഡി ആയിരിക്കണം…

കനത്ത നിശബ്ദതതയെ മുറിച് കൊണ്ട് റാനിയത് പറയുമ്പോൾ ആദിത്യൻ കേൾക്കാത്ത മട്ടിലിരുന്നു…

ആർ യു ഡഫ്…..
ഡൂ വാട്ട്‌ ഐ സെ….
അവൻ ദേഷ്യം കൊണ്ട് അലറുന്നതോടൊപ്പം കാറിന്റെ സ്പീഡും കൂടുന്നുണ്ടായിരുന്നു…..

ആദിത്യൻ ഒന്ന് പതറിയത് കൊണ്ട് തന്നെ വേഗം ഫോണെടുത്തു മിഥിലായിലേക്ക് വിളിച്ചു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മധ്യത്തിൽ മനസ്സിന്റെ ഭാരങ്ങൾ ഇറക്കി വെക്കാൻ ശ്രമിക്കും തോറും അവളുടെ മുഖം കൂടുതൽ കൂടുതൽ അവന്റെ ഹൃദയത്തിൽ തെളിഞ്ഞു കൊണ്ടിരുന്നു….

അവൻ കണ്ണുകൾ ഇറുക്കിയടച്ചു…..

ഒപ്പം കയ്യിലെ ഗ്ലാസിൽ കരുതിയിരുന്ന മദ്യം മോന്തി കഴിഞ്ഞു അടുത്തത് ഒഴിക്കാൻ തുടങ്ങിയപ്പോഴേക്കും കുപ്പി യെ ഒരു കൈ അവനിൽ നിന്ന് അകറ്റി കൊണ്ടിരുന്നു….

അവൻ തലയുയർത്തി നോക്കി…..

വല്ലാത്തൊരു ഭാവത്തോടെ ആദിത്യൻ അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….

ഓഫീസ് കാര്യങ്ങൾക്ക് പോലും മുടക്കം വരുത്തി കുടിച് ബോധം കളയാൻ മാത്രം എന്താടാ നിന്റെ പ്രശ്നം….
ആദിത്യൻ ദേഷ്യത്തോടെ അത് പറയുമ്പോഴും ചുവന്ന കണ്ണുകളുമായി റാനിയവനെ നോക്കി നിന്നു….

ആർക്ക് വേണ്ടിയാടാ സ്വയമിങ്ങനെ കുടിച് നശിക്കുന്നത്….
മുൻപ് നീ കുടിക്കുമ്പോൾ നിനക്ക് സങ്കടങ്ങളുണ്ടായിരുന്നു…. പ്രാരാബ്ദങ്ങളും പ്രശ്നങ്ങളുമുണ്ടായിരുന്നു…

എന്നാലിന്ന് നിനക്ക് ചുറ്റും സൗഭാഗ്യങ്ങൾ മാത്രമാണുള്ളത്…..

നഷ്ടങ്ങളെക്കാൾ നേട്ടങ്ങളാണ് നിനക്കുള്ളത്…..

ഇനിയും എന്തിനാടാ…..

അവൻ റാനിക്ക് മുമ്പിൽ മുട്ട് കുത്തിയിരുന്നു….

റാനി ഒന്നുമല്ലാത്തിരുന്ന സമയത്തുള്ള കൂട്ടാണ് ആദി….

എന്നാൽ ആദി പോലുമറിയാത്ത ആ നഷ്ടത്തെകുറിച് അവൻ പകയോടെ ഓർക്കുകയായിരുന്നന്നേരം…..

ഓർമ്മകൾ വർഷങ്ങൾ പിറകിലോട്ട് പോയിരുന്നു….
വയലുകളും പാടങ്ങളും ഹരിതഭയും മനോഹരമാക്കുന്ന ആ ഇടവഴികളിൽ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അവളുടെ മുഖം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….

(തുടരും )