രചന – അർച്ചന
ഈ ശബ്ദം ഞാൻ എവിടെയോ……സാക്ഷി തിങ്കി
എന്ത് കടിയാടി പന്നി കടിച്ചത്…മനുഷ്യന്റെ കൈ….അലോക്. കൈ വലിച്ചെടുത്തു കുടഞ്ഞുകൊണ്ട് പറഞ്ഞു…
ഓ…നിങ്ങൾ ആരുന്നോ…..😏(സാക്ഷി
എന്താ…പുടിച്ചില്ലേ……(അലോക്
ഇല്ല…..എന്തേ….
പുടിപ്പിയ്ക്കാൻ വല്ല ഉദ്ദേശവും….. സാക്ഷി കളിയായി ചോദിച്ചു…
നിന്നെ പുടിയ്ക്കാൻ ഒന്നും നമ്മൾ ഇല്ലേ…
ഞാൻ വേറൊരു കാര്യം ചോദിയ്ക്കാനാ വന്നത്…
നി കുറച്ചു മുന്നേ കുറച്ചു ഷോ കാണിച്ചലോ…
എന്തിനായിരുന്നു അത്…അലോക് ഒരു പുരികം പൊക്കി ചോദിച്ചു
എല്ലാം കേൾക്കെ കാണുകയും ചെയ്തല്ലോ….പിന്നെ എന്തിനാ ചോദിയ്ക്കുന്നത്….സാക്ഷി ഗൗരവത്തോടെ
ചോദിച്ചു….
ഓഹ്..അങ്ങനെ…
എന്തയാലും അവൾക്കിട്ടു കൊടുത്തത് കലക്കി…
അടിയുടെ പൂരം ആയിരുന്നല്ലോ…..(അലോക്
thanku thanku….
അല്ല താൻ ഇതു തിരക്കാൻ ആണോ….ഇങ്ങനെ ബില്ഡപ്പ് കാട്ടി എന്നെ ഇങ്ങോട്ടു പൊക്കിക്കൊണ്ട് വന്നത്..ഏഹ്…സാക്ഷി ഒരു പിരികം പൊക്കി ചോദിച്ചതും…
അതും ശെരിയാണല്ലോ…
ഞാൻ ഈ പരട്ടെനെ പൊക്കിക്കൊണ്ട് വന്നത് എന്തിനാണാവോ….അലോക് മനസിൽ പറഞ്ഞു…
അതേ എന്താ….ചേട്ട ആലോചിക്കുന്നെ…..(സാക്ഷി
അതോ….
അത്…..
എന്തയാലും നി എന്റെ കെട്ടിയോൾ ആണെന്ന് എല്ലാരും അറിഞ്ഞ സ്ഥിതിയ്ക്ക്…..എന്നും പറഞ്ഞു അലോക് അവളുടെ രണ്ടു സൈഡിലും കൈ ഊന്നി നിന്നു ചോദിച്ചതും….
അറിഞ്ഞ സ്ഥിതിയ്ക്ക്….(സാക്ഷി
അല്ല… നമുക്ക് ഇവിടെ ഇങ്ങനെ…..
നമ്മളിപ്പോൾ…കമരേം മേം ബന്ത് ഹോ അല്ലെ…
അപ്പൊ കുച്ചു കുച്ചു ഹോത്താഹേ…വല്ലോം നടക്കുമോ എന്നു അറിയാന…അലോക്. കളിയായി ചോദിച്ചതും…
ഓ…പിന്നെ നടുക്കുമല്ലോ…
തന്റെ ശവപ്പെട്ടിയിലെ ഓട്ടകൾ എല്ലാം അണികൾ വെച്ചു ഞാൻ അടയ്ക്കും…
അങ്ങോട്ടു മാറി നിക്കേടോ….കെട്ടിയോനോക്കെ ശെരി എന്നും പറഞ്ഞു…വേറൊന്നും വേണ്ട….
വോ..വേണ്ടെങ്കി വേണ്ട…എന്നും പറഞ്ഞു അലോക് അവളെ വിട്ടു മാറിയതും…പുറത്തു ഒരു വിളി കേട്ടതും ഒത്തായിരുന്നു
ആവണി. യുടെ ശബ്ദം അല്ലെ…..(അലോക്
അവൾക്ക് എന്തെലും…
ഈശ്വര….എന്നും പറഞ്ഞു സാക്ഷി വാതിൽ തുറക്കാൻ ആയി പോയി….
******
മര്യാദിയ്ക്ക്. കൈ എടുക്കേടോ…..എന്റെ ദേഹത്തു നിന്നും….ഇഷാന ഇമ്രാനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു…
ഇങ്ങനെ തള്ളാതെ എന്റെപെണ്ണേ….(ഇമ്രാൻ
തന്റെ പെണ്ണോ…
ഏത് വകയിൽ ആഡോ…ഞാൻ തന്റെ പെണ്ണ് ആയെ…(ഇഷാന ചൂടായി
മോളൊന്നു മനസു വെച്ചാൽ പെട്ടന്ന് തന്നെ ആവും…വല്ല ചാൻസും ഉണ്ടോ…..(ഇമ്രാൻ
ഒരു ചാൻസും ഇല്ല….
ഇനി ഇങ്ങനെ കയറി പിടിയ്ക്കാൻ ആണ് ഉദ്ദേശം എങ്കിൽ പടിപ്പിയ്ക്കുന്ന സാർ ആണെന്നു ഞാൻ അങ് മറക്കും….
മാറി നിക്കേടോ അങ്ങോട്ടു..എന്നും പറഞ്ഞു ഇഷാന അവിടെ നിന്നും പോകാൻ ഭാവിച്ചതും…
അങ്ങനെ അങ് പോകല്ലേ ….ഒന്നു നിൽ….എന്നും പറഞ്ഞു…ഇമ്രാൻ അവളെ തടഞ്ഞു നിർത്തി….
ഇനി ആ കൈ ഒന്നു കൊടു…. എന്നും പറഞ്ഞു ഇമ്രാൻ കൈ നീട്ടിയതും….ഇഷാന എന്താ എന്ന ഭാവത്തിൽ അവനെ ഒന്നു നോക്കി….
ഞങ്ങള് കണ്ടാരുന്നു…
നിങ്ങള് അവർക്കിട്ടു കൊടുക്കുന്നത്…..
എന്നും പറഞ്ഞു ഇമ്രാൻ അവളുടെ കൈ പിടിച്ചു രണ്ടു കുലുക്….
ഇയാളെന്റെ കൈ പറിച്ചെടുക്കുവോ…എന്നും പറഞ്ഞു ഇഷാന അവന്റെ പിടിയിൽ നിന്നും കൈ വലിച്ചെടുത്തു..
അപ്പൊ ആള് കാണുന്ന കണക്ക് ഒന്നും അല്ലല്ലേ….ഇമ്രാൻ ഇളിയോടെ പറഞ്ഞു…
അതിനു താൻ എന്നെ ശെരിയ്ക്കും കണ്ടിട്ടുണ്ടോ….(ഇഷാന
അതിനൊരു ചാൻസ് താ പൊന്നേ..എങ്കിലല്ലേ മൊത്തത്തിൽ ചേട്ടന് കാണാൻ പറ്റൂ…..ഇമ്രാൻ കൊഞ്ചലോടെ പറഞ്ഞതും….
അടുത്തിരുന്ന കത്രിക എടുത്തു അവന്റെ വയറിൽ തന്നെ കുത്തി നിർത്തിയതും ഒത്തയിട്ടുന്നു….
ഒരുപാട് ഇട്ടു ഒലിപ്പിയ്ക്കാൻ വന്നാൽ…അങ്ങോട്ടു കേറ്റും ഞാൻ….ഇഷാന കത്രികയും കയ്യിൽ പിടിച്ചു പറഞ്ഞതും…
ദൈവമേ…ഒരു ഫ്ലോയിൽ സംസാരിച്ചു പോയതാ..
പെണ്ണ് ഭൂലാം ദേവി ആവുന്നു ഞാൻ അറിഞ്ഞോ…..എന്നും മനസിൽ പറഞ്ഞു…നൈസ്. ആയി കത്രിക അങ് മാറ്റി വെച്ചു….
മക്കള് പൊക്കോ…എന്നു ഇമ്രാൻ ദയനീയം ആയി പറഞ്ഞതും..ഇഷാന അവനെ ഒന്നു നോക്കി…മുറി…തുറക്കാനായി പോയതും…
പുറത്തു നിന്നും ഒരു വിളി കേട്ടതും ഒത്തായിരുന്നു…
പടച്ചോനെ..ആവണി…എന്നും പറഞ്ഞു.ഇഷാന കതകും തുറന്നു അങ് ഇറങ്ങി…
*****
ഹലോ….കുട്ടി……അതേ…എന്നും പറഞ്ഞു അയാൾ…ആവണിയെ തട്ടി വിളിച്ചു കൊണ്ടിരുന്നു….എവടെ…ആളെ കണ്ടപ്പോ പോയ ബോധമാ…..
ശെടാ…ഇതിപ്പോ പണി ആവോ…..ഇട്ടിട്ടു മുങ്ങിയാലോ…..ആരും ഇല്ല…
അല്ലേൽ വേണ്ട….എന്നും പറഞ്ഞു അയാൾ…അവളെ വീണ്ടും തട്ടി വിളിച്ചു……ബോധം വീഴ്ന്നില്ല എന്നു കണ്ടതും..അയാൾ അവിടെ നിന്നും അങ് എണീറ്റു…..നോക്കുമ്പോൾ 4എണ്ണം…അങ്ങോട്ടേക്ക് വരുന്നു….
ദൈവമേ….
ഒരു പെണ്ണ് ബോധം കെട്ടു കിടക്കുന്നു….
അതിനടുത്തു ഞാനും അടികിട്ടുവോ…ആവോ…എന്നും പറഞ്ഞു അവൻ ഒന്നു പരുങ്ങി…
അപ്പോഴേയ്ക്കും അവരും അടുത്തെത്തിയിരുന്നു….
സാക്ഷിയും ഇഷാനയും കൂടി…അവളെ തട്ടി വിളിച്ചുണെങ്കിലും അനക്കം കണ്ടില്ല…അവസാനം..ബാഗിൽ നിന്നും കുപ്പിയെടുത്തു വെള്ളം മുഗത്തു കുടഞ്ഞു…
വെള്ളം വീണതും…അവൾ പയ്യെ കണ്ണു മിഴിച്ചു…
അയ്യോ….എന്നും പറഞ്ഞു അവൾ ചാടി പിടഞ്ഞു എണീറ്റു….
ഇ..ഇയാള്….. എന്നും പറഞ്ഞു ആവണി ഉമിനീർ ഇറക്കി…..
അവളുടെ വിക്കിയുള്ള.പറച്ചില് കേട്ടതും.അലോക് ഉം ഇമ്രാനും കൈ ഒന്നു മുറുക്കി….
ഇതുകണ്ടതും…
അയ്യോ…അങ്ങനെ ഒന്നും ഇല്ല…..ഇയാള് എന്നെ പെട്ടന്ന് കണ്ടപ്പോ പേടിച്ചു ബോധം പോയതാ….
എന്നും പറഞ്ഞു അയാൾ…എല്ലാ കാര്യവും പറഞ്ഞു…
കാര്യം കേട്ടു കഴിഞ്ഞതും…എല്ലാരും ആവണിയെ ഒന്നു ഇരുത്തി നോക്കി….അവള് സൈക്കിളിൽ നിന്നു വീണ ഒരു ഇളി പാസ് ആക്കി…
ഹായ്…ഞാൻ..കൃഷ്ണ ദേവ്……
അലോക്…..
ഇമ്രാൻ…..
ഇവിടുത്തെ സർ എന്നും പറഞ്ഞു അവരും കൈ കൊടുത്തു…
താൻ ഇവിടെ…എന്താ ….(അലോക്
എന്റെ പെങ്ങള്…വിളിച്ചിട്ട് വന്നതാ….
അവള് വീണെന്നോ മറ്റോ പറഞ്ഞു…ങ്ങനെ അവളെ നോക്കി വരുമ്പോഴാ ഈ കുട്ടി…….(ദേവ് പറഞ്ഞു…
ആഹാ….
ആരാ.തന്റെ പെങ്ങള്….ഏതാ ഡിപ്പാർട്ട്മെന്റ് മെന്റ്….(ഇമ്രാൻ
maths…..(ദേവ്
ഞങ്ങടെ ഡിപ്പാർട്ട്മെന്റ് മെന്റോ…
പേര് എന്താ….(അലോക്
കൃഷ്ണ വേണി…….(ദേവ്
വേണിയുടെ ചേട്ടനാണോ…താൻ….(സാക്ഷി
അവളെ അറിയോ…..(ദേവ്
ഓഹ്…പിന്നെ….നാന്നായിട്ടു….
ഞങ്ങളെ പറഞ്ഞാലും അവൾക്ക് അറിയും…
കട്ട ദോസ്തുക്കളാ….(ആവണി…
എന്നിട്ട് ആളെ കിട്ടിയോ…(ഇഷാന
ഇല്ല…ഇവിടെ എവിടെയോ…കാണും എന്നാ പറഞ്ഞത്…..(ദേവ്
എങ്കി…നേരെ വിട്ടോ….
അവിടെ സൈഡിൽ ഒരു വരാന്ത ഉണ്ട്….ആളിപ്പോ അവിടെ കാണും….(അലോക്
ഓഹ്..thanku..
അപ്പൊ ഞാൻ അവളെ പോയി പോക്കട്ടെ…അല്ലെങ്കിൽ ചെവി തല തരത്തില്ല സാദനം….
പിന്നെ കാണാം..എന്നും പറഞ്ഞു. യാത്രയും പറഞ്ഞു ആവൻ പോയി….
പോണ പൊക്കിൽ ആവണിയെ ഒന്നു തിരിഞ്ഞു നോക്കാനും മറന്നില്ല..
****
ഈ പരട്ട ചേട്ടൻ ഇത് എവിടെ നിൽക്കുവാണോ…ആവോ…..ഒന്നുകൂടി വിളിച്ചു നോക്കിയാലോ….എന്നും പറഞ്ഞു വേണി ഫോൺ കയ്യിൽ എടുത്തതും….
ഓടിക്കൊടി ഒരു ഫോറെസ്റ്റ് ഇളകി വരുന്നുണ്ട്… എന്നും പറഞ്ഞു വായി നോക്കി നിന്ന മഹിമ ഓടിക്കൊണ്ട് വന്നു പറഞ്ഞു…
ഫോറെസ്റ്റോ….ഈ കോളേജിലോ…..പോടി…(കീർത്തി
ഏയ്..അല്ലെടി സത്യമാ….ദേ നോക്കിയേ…..എന്നും പറഞ്ഞു മഹിമ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് ഒന്നു നോക്കിയതും…
പ്..ഭാ…പരട്ട അതെന്റെ ചേട്ടൻ ആടി…(വേണി
ഓഹ്…സോറി.. ടി…
കണ്ടാൽ പറയില്ല…
നിന്റെ ചേട്ടന് ആ പൂങ്കാവനം ഒന്നു വെട്ടി വ്രിത്തി ആക്കാൻ പറഞൂടെ…..(മീര
ഓഹ്…പണയേണ്ട തമാസമേ ഉള്ളൂ…ഇപ്പൊ അനുസരിയ്ക്കും….
അപ്പോഴേയ്ക്കും ദേവ് അടുത്തു എത്തിയിരുന്നു…
നി…എന്തിനാ വിളിച്ചത്….
ഈ മോന്തായം എന്താ ഇങ്ങനെ…(ദേവ്
അതു…പിന്നെ…ഞാൻ……വേണി നിന്നു വിക്കി….
അത്..അവളൊന്നു വീണു…..😁(മഹിമ
ഇങ്ങനെയോ….അവൻ മുഗം പിടിച്ചു നോക്കിക്കൊണ്ട് പറഞ്ഞു….
കണ്ടാൽ അടി വീണ പോലെ ഉണ്ടല്ലോ….
ആഹ്…അടി തെറ്റി വീണു….(കീർത്തി
ഉം..ഉം….
വാ…പോകാം….എന്നും പറഞ്ഞു ദേവ് അവളെയും കൂട്ടി പോയി… ബാക്കിയുള്ളവർ അതേ പോലെ ക്ലാസ്സിലേക്ക്കും…
ടി നിന്റെ മുഗം എങ്ങനെയാ….ഇങ്ങനെ ആയത്… സത്യം പറഞ്ഞോണം….ദേവ് പോണ പോക്കിൽ അവളോട് ചോദിച്ചു…
സത്യായും വീണാതാ…..വേണി അവനു മുഗം കൊടുക്കാതെ പറഞ്ഞു….
ഉം…എങ്കിൽ..നിനക്ക് കൊള്ളാം…..(ദേവ്
അല്ല ചേട്ട ഞാൻ അവിടെ ഉണ്ടെന്നു നി എങ്ങനെ അറിഞ്ഞു….
കോളേജിലേക്ക് വരാൻ അല്ലെ ഞാൻ പറഞ്ഞുള്ളു….വേണി സംശയത്തോടെ ചോദിച്ചു…
ഓഹ്..അതോ..നിന്റെ ഫ്രണ്ടസ് പറഞ്ഞു…അവരെ വഴിയിൽ വെച്ചു കണ്ടു അങ്ങനെ അറിഞ്ഞു…..(ദേവ്
ഓഹ്….അങ്ങനെ…..
എന്നും പറഞ്ഞു വേണി ദേവിനെ പിടിച്ചിരുന്നു…
*******
3ഉം….വൈകിട്ട് പതിവ് സമയത്തു തന്നെ വീടെത്തി….
നോക്കുമ്പോൾ രണ്ടു വീട്ടുകാരും കൂടി എന്തൊക്കെയോ ചർച്ചകൾ….
സിദ്ധു ആണെങ്കിൽ. ഇതിലൊന്നും പെടാതെ എന്തോ കൊറിച്ചു കൊണ്ട് ഇരിയ്ക്കുന്നുണ്ട്….
ഇവിടെ ഇപ്പൊ എന്താ ഒരു ചർച്ച…..3ഉം അകത്തേയ്ക്ക് കയറികൊണ്ട് ചോദിച്ചു…
ആഹ്….വന്നോ…
ടാ.. ഞങ്ങളെ റീസെപ്ഷൻ നടത്തുന്നതിനെ പറ്റി…ആലോചിയ്ക്കുവായിരുന്നു…..
ഇനി അത് നീട്ടണ്ട…നാളെ തന്നെ നടത്തിയേക്കാം…..എന്താ….സാക്ഷിയുടെ അച്ഛൻ ചോദിച്ചു…
എന്തിനാ അമ്മാവാ….വെറുതെ…
കല്യാണം കഴിഞ്ഞല്ലോ…അതു പോരെ….(അലോക്
അതു പോര….
കല്യാണമോ…ആരെയും അറിയിച്ചില്ല..കല്യാണം കഴിഞ്ഞ വിവരം എങ്കിലും എല്ലാരേയും അറിയിക്കണം..അലോകിന്റെ അമ്മ പറഞ്ഞു…
അപ്പൊ ഡ്രെസ്സൊക്കെ എടുക്കണ്ടേ….(ആവണി
എടുക്കണം…നിങ്ങള് പോയി റെഡി ആയി വാ…ഇപ്പൊ തന്നെ പോയേക്കാം….ബാക്കിയെല്ലാം വിളിച്ചു ഏർപ്പാട് ആക്കിയിട്ടുണ്ട്….
എല്ലാരേയും വിളിച്ചും അറിയിച്ചു……(രാദേവ്….
അപ്പൊ എല്ലാം സെറ്റ് ആക്കി അല്ലെ….(സാക്ഷി..
ഉം…
നിങ്ങള് പോയി പെട്ടന്ന് റെഡിയായി വാ…അപ്പോഴേയ്ക്കും ഞങ്ങളും റെഡിയാവാം എന്നും പറഞ്ഞു എല്ലാരും പല വഴിയ്ക്ക് പിരിഞ്ഞു….
ആദ്യം തന്നെ സാക്ഷി….ഫ്രഷ് ആവാൻ കയറി…
അവള് ഇറങ്ങിയതും….അവൻ കയറി….
അലോക് ഫ്രഷ് ആയി ഇറങ്ങുമ്പോഴും…സാക്ഷി കുളി കഴിഞ്ഞു ഇറങ്ങിയ കോലത്തിൽ നിൽക്കുന്നുണ്ട്….
ശെടാ…ഇതിൽ ഇപ്പൊ ഏത് ഇടും…സാക്ഷി ഒരു കയ്യിൽ ചുരിദാറും…ഒരു കയ്യിൽ പാവാടയും ഉടുപ്പും എടുത്തു വെച്ചു ആലോചിച്ചു….
ഇതു കണ്ടതും അലോകിനു ദേഷ്യം വന്നു….
നി…ഇത് ആരെ കാണിയ്ക്കുവാൻ പൊക്കിപിടിച്ചു നിൽക്കുവാ…വരാൻ ഉദ്ദേശം ഒന്നും ഇല്ലേ….തല തുവർത്തികൊണ്ട് അലോക് ചോദിച്ചു…
ആ…വരുന്നുണ്ട്…
നിങ്ങള് നോക്കിയേ ഇതിൽ ഏതാ…എനിയ്ക്ക് കൊള്ളാവുന്നത്…..സാക്ഷി രണ്ടും ദേഹത്തു വെച്ചു അലോകിനോട് ചോദിച്ചു….
അവൻ അവളെ ഒന്നു അടിമുടി നോക്കി…..
ഏത് ഇട്ടാലും നി അല്ലെ ഇട്ടോണ്ട് വരുന്നത്…പിന്നെ പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല….എന്നും പറഞ്ഞു പുച്ഛിച്ചു കൊണ്ട്…അലോക് ഡ്രെസ്സും എടുത്തു ബാത്റൂമിലേയ്ക്ക് തന്നെ കയറി….
ഹും…അഹങ്കാരൻ….ചോദിച്ച എന്നെ വേണം പറയാൻ…സാദനം…എന്നും പറഞ്ഞു..ചുരിദാർ കട്ടിലിൽ തന്നെ ഇട്ടു…പാവയും ഉടുപ്പും എടുത്തിട്ടു….
നനഞ്ഞ മുടി ഉണക്കി പിരുത്തു ഇട്ടു….കണ്ണിൽ കരി മഷി എഴുതി….കയ്യിൽ ഡ്രെസ്സിന് ചേർന്ന കുപ്പിവളയും കഴുത്തിൽ താലി മാലയും….ഇട്ടു…കാതിൽ വലിയൊരു ജിമിക്കിയും ഇട്ടു തിരിയുമ്പോഴാണ്….ഡ്രെസ്സും ഇട്ടു പുറത്തിറങ്ങി തന്നെ തന്നെ നോക്കി നിൽക്കുന്ന മുതലിനെ കാണുന്നത്….
ഇങ്ങേരു ഇതെന്താ ഇങ്ങനെ നോക്കുന്നത്…..
ഇനി ഡ്രെസ്സിനു വല്ല കുഴപ്പവും…ഏയ്….
ഡോ….. അലോകിന്റെ നോട്ടം കണ്ടതും അവൾ അവനെ തട്ടി വിളിച്ചു…
അപ്പോഴാണ് അവനും ബോധം വീണത്….
അവളെ കണ്ടതും അവൻ ഒന്നു ചമ്മി….ദൈവമേ ഇതിനെ വായി നോക്കി നിന്നെന്നെങ്ങാനും ഇതിനു തോന്നിയാൽ…..തീർന്നു…അലോക് മനസിൽ പറഞ്ഞു…
എന്താടി…..അലോക് പെട്ടന്ന് തന്നെ സ്വാഭാവിക സ്വഭാവം കൈ വരിച്ചു…
കുന്തം…
താൻ ഷോക്ക് അടിച്ച കണക്ക് നിൽക്കുന്ന കണ്ട് വിളിച്ചത…..ഞാൻ വിചാരിച്ചു നിന്ന നിൽപ്പിൽ തട്ടി പോയി എന്ന്….എന്നും പറഞ്ഞു സാക്ഷി പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങിയതും…..
അലോക് ഒന്ന് ശ്വാസം വലിച്ചു വിട്ടു….
പെട്ടന്ന് തന്നെ സാക്ഷി അവനു നേരെ തിരിഞ്ഞു..
അതേ എനിയ്ക്ക് തന്നോട് ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ടായിരുന്നു…….
ഉം..എന്താ….(അലോക്
താൻ…ഇന്ന് കോളേജിൽ നമ്മൾ പ്രേമിച്ച കെട്ടിയത് എന്നു പറഞ്ഞത് എന്താ…..ഏഹ്…(സാക്ഷി
ഓഹ്…അതോ…
വേറെ ഒരു മുതലും ഇനി എന്റെ മണ്ടയ്ക്ക് വന്നു കയറാതെ ഇരിയ്ക്കാൻ…
പ്രേമിച്ചു കെട്ടിയതാ എന്നു പറയുമ്പോൾ നിന്റെ സ്വഭാവം ഓർത്തു വായി നോക്കാൻ പോലും ചിലതൊക്കെ മടിയ്ക്കും….അതുകൊണ്ടാ പറഞ്ഞത്…അലോക് കണ്ണാടിയ്ക്കു മുന്നിൽ നിന്നു തലമുടി ശെരിയാക്കി കൊണ്ട് പറഞ്ഞു…
ഓഹ്…പിന്നെ
നോക്കാൻ പറ്റിയ ചളുക്ക്….തള്ളി തള്ളി എങ്ങോട്ടാ….
കുറച്ചു six പാക്കും മുടിയും ഉണ്ടെങ്കിൽ ലൂക്ക് ആവോ…..ഹും എന്നുമ്പപറഞ്ഞു പുച്ഛിച്ചു സാക്ഷി പുറത്തേയ്ക്ക് ഇറങ്ങാൻ ഭാവിച്ചതും…അലോക് അവളെ പിടിച്ചു വലിച്ചു ചുവരിലേക്ക് ചേർത്തതും ഒത്തായിരുന്നു…
ആർക്കാടി… ലൂക്ക് ഇല്ലാത്തത് എനിയ്ക്കോ…അലോക് അവളെ ചുവരിനോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
ശെടാ…തനിയ്ക്ക് ഇപ്പൊ വന്നു വന്നു ചെവിയും കേട്ടൂടെ…
ഇയാള് നാഗവല്ലി കളിയാക്കാതെ അങ്ങോട്ടു മാറിയെ… എനിയ്ക്ക് പോണം…സാക്ഷി അവനെ തള്ളി മാറ്റാൻ നോക്കിക്കൊണ്ട് പറഞ്ഞു….
അങ്ങനെ നി ഇപ്പൊ പോകുന്നില്ല…പറഞ്ഞിട്ടു പോയ മതി….അലോക് അവളോട് ചേർന്നു നിന്ന് കൊണ്ട് ചോദിച്ചു…
ദേവിയെ…കളി കാര്യം ആവോ…
എന്നാലും വിട്ടു കൊടുക്കരുത്…ഒരുപാട് പണി കിട്ടിയതാ…ഇതു വഴി എങ്കിലും നി തിരിച്ചു കൊടുത്തേക്ക്….സാക്ഷിയുടെ മനസ് പറഞ്ഞു…..
അത് വേണോ..കൈ വിട്ട കളിയാ…ആണ്പിള്ളേര് എന്തെരു വേണോ സഹിയ്ക്കും…ലൂക്ക് വെച്ചുള്ള കളിയാ….വിട്ടേക്ക് സാക്ഷി….അവളുടെ മറ്റൊരു ആത്മ പറഞ്ഞു….
കൊന്നാലും…മാറ്റം ഇല്ല…അവൾ രണ്ടാമത്തെ ആത്മയോട് പറഞ്ഞു…
എങ്കി…ആദ്യത്തെ റീത്ത് എന്റെ വക….(രണ്ടാമത്തെ ആത്മ…
പറയടി….എനിയ്ക്ക് ലൂക്ക് ഇല്ലേ…..
ഉഹും…..സാക്ഷി തലയാട്ടി…
സത്യം പറ… എന്നും പറഞ്ഞു അലോക് ഒന്നുകൂടി സാക്ഷിയിലേയ്ക്ക് ചേർന്നു നിന്നു…
കർത്താവേ പണി പാളിയാ….
സാക്ഷി കണ്ട്രോള് കളായല്ലേ…ഒന്നതെ നിന്റെ കെട്ടിയൊന് അപാര ലൂക്കാ….കൂട്ടത്തിൽ ഇത്രയും അടുത്തു….കയ്യിന്നു പോവാതെ കത്തോണെ…. (സാക്ഷി..ആത്മ
എന്താടി നിന്നു വിയർക്കുന്നത്….എന്നും പറഞ്ഞു..അലോക് അവളുടെ മേൽചുണ്ടിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ചൂണ്ടു വിരലാൽ തൂത്തു മാറ്റി….
സാക്ഷി ആണെങ്കി….അവന്റെ പ്രവൃത്തിയിൽ ഒന്നു കൂടി ചുവരിലേയ്ക്ക് ഒട്ടി….
ഇനി പറ…. ഞാൻ എങ്ങനെയാ….അലോക് അവളുടെ ചെവിയ്ക്ക് അടുത്തായി ചെന്നു നിന്നു കൊണ്ട് ചോദിച്ചു….
അവന്റെ ചുടു ശ്വാസം അവളുടെ കവിളിൽ തട്ടിയതും…സാക്ഷി ഉമിനീർ ഇറക്കി പാവാടയിൽ തെരുത്തു പിടിച്ചു….
അ… അതേ. ഇത്രയും അടുത്തു നിന്നാൽ എനിയ്ക്ക് ശെരിയ്ക്കും മുഗം കാണാൻ പറ്റില്ല..അതുകൊണ്ട് കുറച്ചു മാറി നിന്നാൽ ശെരിയ്ക്കും നോക്കി പറയാമായിരുന്നു….സാക്ഷി ഉള്ള ധൈര്യം എങ്ങനെയോ സംഭരിച്ചു പറഞ്ഞതും…അലോക് അവളിൽ നിന്നും അങ് വിട്ടു മാറി….
അതു കണ്ടതും സാക്ഷി ഒന്നു ശ്വാസം വലിച്ചു വിട്ടു….
എന്നിട്ടു അലോകിനെ അടിമുടി ഒന്നു നോക്കി…..
അതേ ഞാൻ ഒരു സത്യം പറയട്ടെ……
ഇപ്പോഴാ…തന്നെ കാണാൻ…ശെരിയ്ക്കും കൊള്ളിലാത്തത് എന്നു പറഞ്ഞു….സാക്ഷി അവിടെ നിന്നും എടുത്തു ചാടി ഓരോട്ടം..
ടി…നിന്നെ എന്റെ കയ്യിൽ കിട്ടും….നി നോക്കിയ്ക്കോ….അലോക് കലിപ്പിൽ വിളിച്ചു പറഞ്ഞിട്ടും….അവള് മൈൻഡ് ആക്കിയില്ല….
ശെടാ….ഇനി ശെരിയ്ക്കും എന്നെ കാണാൻ കൊള്ളില്ലേ….അലോക് താടിയും മീശയും തടവി….കൊണ്ട് കണ്ണാടി നോക്കി കൊണ്ട് ചോദിച്ചു….
ഏയ് ചിലപ്പോ ആ ലൂസ് ചുമ്മാ പറഞ്ഞത് ആവും….
കോപ്….മനുഷ്യന്റെ കോണ്ഫിഡൻസ് കളയാൻ….എന്നുമ്പപറഞ്ഞു…കുറച്ചു പൗഡർ എടുത്തു മുഗത്തിട്ടു….കാണാടിയിൽ നോക്കി ഗോഷ്ടി കാട്ടി…..പെട്ടന്ന് തന്നെ റെഡിയായി…താഴേയ്ക്ക് ചെന്നു…..
അപ്പോഴേയ്ക്കും എല്ലാരും എത്തിയിട്ടുണ്ടായിരുന്നു….
സാക്ഷിയെ നോക്കുമ്പോൾ…3 ഉം കൂടി കൊണ്ടു പിടിച്ച സെൽഫി പോസ്…..അതും തന്റെ വണ്ടിയുടെ മുകളിൽ കയറി….
ഇങ്ങോട്ടിറങ്ങേടി എന്നു പറയണം എന്ന് തോന്നി എങ്കിലും..വീട്ടുകാർ ഉള്ളത് കൊണ്ട് സംയമനം പാലിച്ചു….
കുറച്ചു കഴിഞ്ഞതും….അവര് വിളിച്ച വണ്ടി വന്നു….
വണ്ടി വന്നതും എല്ലാരും അതിനകത്ത് ചാടി കയറി നോക്കുമ്പോൾ….സാക്ഷിയ്ക്കും അലോകിനും ഇരിയ്ക്കാൻ സ്ഥലം ഇല്ല…..
ആ..മോനെ നിയും സാക്ഷി മോളും നിന്റെ വണ്ടിയിൽ ഞങ്ങടെ പുറകെ വന്നോ….ശോഭന പറഞ്ഞതും…രണ്ടും മുഖത്തോട് മുഗം നോക്കി….
അലോകിനു. കലിപ്പ് ആണെങ്കിൽ സാക്ഷിയ്ക്ക് യാതൊരു ഭാവവും ഇല്ല….
അവൾ കൂളായി വണ്ടിയുടെ അടുത്തേയ്ക്ക് വിട്ടു….
അലോക് പിന്നെ വേറെ നിവർത്തി ഇല്ലാതെ വണ്ടി എടുക്കാനായി പോയി…
ബാക്കിയെല്ലാവരും..കാറിൽ മുന്നിലും അലോകും സാക്ഷിയും അവന്റെ വണ്ടിയിൽ കാറിനു പുറകെ വിട്ടു….
പോണ പോക്കിലും ആശാൻ ഇടയ്ക്കിടെ കണ്ണാടിയിൽ നോക്കി ഓടിയ്ക്കുന്നത് കണ്ടു സാക്ഷിയ്ക്ക് ചിരി പൊട്ടി എങ്കിലും മിണ്ടിയില്ല..അലോക് ആണെങ്കിൽ അത് കൃത്യം ആയി കാണുകയും ചെയ്തു….അവൻ കലിപ്പിൽ വണ്ടി പറപ്പിച്ചു വിട്ടു….
അദികം താമസിയാതെ തന്നെ എല്ലാരും തുണികടയുടെ മുന്നിൽ എത്തി….വണ്ടി പാർക്ക് ചെയ്ത് എല്ലാരും അകത്തേയ്ക്ക് കയറി….
സാക്ഷിയും ആവണിയും സിദ്ധുവും അകത്തേയ്ക്ക് ഓടി…..
പിള്ളേരെ പയ്യെ…തെറ്റിയടിച്ചു വീഴരുത് 3ഉം….
വീണാൽ പയ്യെ എണീറ്റു അങ് പൊക്കോണം… ശോഭ പറഞ്ഞു…നാക്ക് വായിലേക്ക് ഇട്ടതും…സാക്ഷി ഓടി ചെന്നു അവിടെ നിന്ന ഏതോ ഒരു മുതലിനെ ഇടിച്ചു തള്ളി ഇട്ടതും ഒത്തായിരുന്നു….
സൈഡിൽ മറ പോലെ ഉള്ളത് കൊണ്ട്…3 പേരും നിലത്തു കിടക്കുന്നവനും അല്ലാതെ വേറെ ആരും ഒന്നും കണ്ടില്ല….
വീണ ഫോഴ്സിൽ തന്നെ സാക്ഷി ചാടി പിടഞ്ഞു എണീറ്റു….
Sorry ചേട്ട കണ്ടില്ല….എന്നും പറഞ്ഞു സാക്ഷി അവനെ പിടിച്ചു എണീപ്പിച്ചു….
ഏയ്…കുഴപ്പം ഇല്ല..അതും സുഗം തന്നെ ആയിരുന്നു….അയാൾ വഷളൻ ചിരിയോടെ പറഞ്ഞതും സാക്ഷി അയാളുടെ കൈ വിട്ട് ദഹിപ്പിച്ചു ഒന്നു നോക്കി….
നി വാടി….
ഏതേലും മുതലിന്റെന്നു കിട്ടുമ്പോൾ എല്ലാ സുഖവും തീർന്നോളും….എന്നും പറഞ്ഞു സാക്ഷി യേയും സിധുവിനെയും വലിച്ചു ആവണി മുന്നോട്ട് നടന്നു….
സിദ്ധു ആണെങ്കിൽ അവനെ അടിമുടി ഒന്നു നോക്കി….
ഇക്കാര്യം ചേട്ടനോടോന്നും പറയാൻ നിൽക്കണ്ട കേട്ടോ..ഇതറിഞ്ഞാൽ…ഇനി അതിനു കൂടി കേൾക്കും.സാക്ഷി ബാക്കിയുള്ളതിനോട് കാര്യം പറഞ്ഞതും രണ്ടും തലയാട്ടി…
3ഉം ഒന്നും അറിയാത്ത പോലെ ഡ്രെസ്സ് സെലെക്റ്റ് ചെയ്യാൻ പോയി…
നിങ്ങള് ഇതേവിടെ പോയിരിയ്ക്കുവായിരുന്നു പിള്ളേരെ ……(രാധ…
ഞങ്ങള് ചുമ്മ ……
ഡ്രെസ്സ് നോക്കിയോ…(.സാക്ഷി
നോക്കുവാ……
ടാ….നിയും സിദ്ധുവും….അച്ഛൻ മാരും കൂടി മുകളിലേയ്ക്ക് വിട്ടൊ…..നിങ്ങൾക്ക് അവിടെയ…
ശോഭന പറഞ്ഞതും….അലോക് സിദ്ധുവിനെ തൂക്കി അങ് എടുത്തു…മുകളിലേയ്ക്ക് വിട്ടു…പിറകെ അച്ഛൻ മാരും…..
ആവണിയും സാക്ഷിയും ഓരോന്നും മാറി മാറി എടുത്തു നോക്കുന്നുണ്ട് എങ്കിലും…ഒന്നും അങ് ശെരിയായില്ല…..
അവസാനം…രണ്ടിന്റെയും കണ്ണുകൾ…ദാവണിയിലും സാരിയിലും വന്നു നിന്നു…
ആവണി പൊൻമാൻ നീല ദാവണി എടുത്തപ്പോ അതേ കളർ സാരി സാക്ഷി എടുത്തു….
ഇതെങ്ങനെ ഉണ്ട്…..(സാക്ഷി…
നിനക്കും ദാവണി എടുത്താൽ പോരായിരുന്നോ……ആവണി പരിഭവം കാട്ടിയതും….
എങ്കി പിന്നെ അത് തന്നെ എടുത്തേക്കാം..എന്നും പറഞ്ഞുംസാക്ഷി ആ സാരി അങ് മാറ്റി….കരി നീല കളർ ദാവണി എടുത്തു….
ടി ഇതു കൊള്ളാമോ എന്നു നോക്കിയാലോ…എന്നും പറഞ്ഞു…അവര് രണ്ടും കൂടി കണ്ണാടിയിൽ വെച്ചു ഷോ നടത്തി നോക്കിയിട്ടും രക്ഷ കിട്ടിയില്ല…
ടി ഡ്രസിങ് റൂമിൽ പോയി നോക്കാം എന്നും പറഞ്ഞു…രണ്ടും കൂടി ഡ്രസിങ് റൂം തപ്പി നടന്നു…അവസാനം..ഒഴിഞ്ഞ ഒരെണ്ണം കണ്ടതും…ആവണി സാക്ഷിയെ കൂട്ടി അവിടേയ്ക്ക് കയറാൻ നിന്നതും….
നേരത്തെ സാക്ഷി തള്ളിയില്ല മുതല് അവരുടെ മുന്നിൽ വന്നു കയ്യും കെട്ടി നിൽക്കുന്നു….സാക്ഷിയെ ആണെങ്കിൽ അടിമുടി നോട്ടവും..
ആഹാ..ഡ്രെസ്സൊക്കെ എടുത്തല്ലോ….
ഇട്ടു നോക്കാൻ പോകുവായിരിയ്ക്കും… ചേട്ടൻ ഇട്ടു തരട്ടെ….മോൾക്ക്…അയാൾ ചുണ്ട് നുണഞ്ഞു കൊണ്ട് പറഞ്ഞതും…
പോയി നിന്റെ തള്ളയ്ക്ക് ഇട്ടു കൊടുക്കേടാ….
അവൻ ഇട്ടു തരാൻ വന്നിരിയ്ക്കുന്നു….നി..വാടി…നമുക്ക് വേറെ സ്ഥലം വല്ലതും നോക്കാം…എന്നും പറഞ്ഞു സാക്ഷി ആവണിയേയും വലിച്ചു പോകാൻ നോക്കിയതും…അയാൾ കൈയ്യിൽ കയറി പിടിച്ചതും ഒത്തായിരുന്നു….
അടുത്തു ആണെങ്കിൽ ആരും ഇല്ല താനും…
ഡോ…മര്യാദിയ്ക്ക് അവളുടെ കൈ വിട് അല്ലെങ്കിൽ…കളി കാര്യം ആവും….(ആവണി അയാളുടെ കയ്യിൽ നിന്നും സാക്ഷിയുടെ കൈ വിടുവിയ്ക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു…
മാറി നിൽക്ക് കൊച്ചേ….
എന്തയാലും ഇങ്ങോട്ടു വന്നു മുട്ടിയ സ്ഥിതിയ്ക്ക് അങ്ങനെ അങ് വിട്ടു കളയാൻ തോന്നിയില്ല…
അതും ഇമ്മാതിരി ഒരു മുതലിനെ…
ദേഹത്തോട്ടു വന്നു വീണപ്പോ തന്നെ അറിഞ്ഞു…..ഇതിന്റെ സൈസും അളവും എല്ലാം…
അയാളുടെ വായിൽ നിന്നും വേണ്ടതീനം വീണു തുടങ്ങിയതും….സാക്ഷിയ്ക്കും എവിടെന്നൊക്കെയോ എരിഞ്ഞു കയറാൻ തുടങ്ങിയിരുന്നു….പിന്നെ ഒന്നും നോക്കിയില്ല.കൈ വലിച്ചിട്ടു …കൊടുത്തു… ഒരെണ്ണം….മൂക്കിനിട്ടു തന്നെ….
അയാള് മൂക്കും പൊത്തി ചുവരിനോട് ചേർന്നു നിന്നു….
സാക്ഷി ഇതുകണ്ട്…അവന്റെ നോട്ടം തന്റെ നേരെ ആക്കാൻ വേണ്ടി…വിരൽ ഞൊടിച്ചതും….അയാൾ വേദന നിറഞ്ഞ മുഖത്തോടെ അവളുടെ നേരെ നോക്കി…
അപ്പോഴേയ്ക്കും അവൾ ഡ്രെസ്സിനുള്ളിൽ കിടന്ന താലി വലിച്ചു പുറത്തേയ്ക്ക് ഇട്ടു….
താൻ ഇപ്പൊ അളവ് കൊല് പറഞ്ഞ ഈ ഞാൻ എന്ന മുതൽ ഉണ്ടലോ…വേറൊരു മുതലിന്റെ സ്വന്തം പ്രോപ്പർട്ടിയ….മോൻ ഇപ്പൊ പറഞ്ഞത് അങ്ങേരു അറിയേണ്ട താമസമേ ഉള്ളൂ….
തന്റെ എവിടെയൊക്കെ അളവ് കൂടുന്നു എന്നു പിന്നെ നോക്കിയാൽ മതി….
പിന്നെ കാവാലം പൊളക്കെ ഒന്നു തരാനാ ഇരുന്നത്….അതൊന്നും നിന്റെയൊന്നും രോമത്തിൽ പോലും ഏശില്ല…അതുകൊണ്ടാ…മൂക്കിനിട്ടു തന്നത്….
ഇനി ഏതെങ്കിലും പെണ്ണിനോട് എന്തെങ്കിലും കുഴപ്പം തോന്നുമ്പോൾ ഇതു ഓർത്താൽ മതി…അപ്പൊ പോട്ടെ സേട്ട… എന്നും പറഞ്ഞു.എം.സാക്ഷി അവിടെ നിന്നും പോയി…പിറകെ അവനെ അടിമുടി ഒന്നു നോക്കി ആവണിയും….
ടി…നിന്റെ കയ്യില്….അങ്ങേരുടെ ചോര …..ആവണി അവളുടെ കൈ നോക്കി പറഞ്ഞതും…
നാശം…ഇനി ഡ്രെസ്സിൽ ആയി കാണോ ആവോ…
നി ഇതൊന്നു പിടിയ്ക്കെ….എന്നും പറഞ്ഞു സാക്ഷി വാഷ്റൂമിലേയ്ക്ക് പോയി…
കുറച്ചു കഴിഞ്ഞു പുറത്തേയ്ക്ക് വന്നു ആവണിയുടെ കയ്യിൽ നിന്നും ഡ്രെസ്സ് വാങ്ങാൻ നോക്കിയതും…അവള് എങ്ങോട്ടോ…അന്തം വിട്ടു നോക്കുന്നുണ്ടായിരുന്നു….
ഇവളിത് എങ്ങോട്ടാ നോക്കുന്നത്….
എന്നും പറഞ്ഞു same ലൂക്കിലേയ്ക്ക് ലൂക്ക് വിട്ടതും കണ്ട കാഴ്ച കണ്ടു ഞെട്ടി പോയി….
തങ്ങളുടെ നേരെ ചൊറിയാൻ വന്നവന് കാര്യമായി എന്തോ പറ്റിയ പോലെ വിറച്ചു തുള്ളി പോണുണ്ട്….
കയ്യും കാലും പയ്യെ എടുത്തു വെച്ചു നടക്കുന്ന പോലെ തോന്നുന്നു….
ടി…..ആരോ കയറി ഇറങ്ങിയ മട്ടുണ്ടല്ലോ….(സാക്ഷി
മിയ്ക്കാവരും…ഏതേലും..പെണ്ണിന്റെ കൂടെ വന്നവർ എടുത്തിട്ടു പെരുമാറി കാണും…
എന്നാലും ഇങ്ങനെ കാണുമ്പോൾ പാവം തോന്നുന്നു…(ആവണി
എടുത്തു കഴിഞ്ഞില്ലേ..എല്ലാവരും…..നല്ല കട്ടിയിൽ ഉള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും…കണ്ടു…കലിപ്പിൽ നിൽക്കുന്ന ഒരെണ്ണത്തിന്റെ….അടുത്തു തന്നെ കയ്യിൽ തൂങ്ങി അന്തം വിട്ടു സിദ്ധുവും….
ചേട്ട..ഞങ്ങൾ…നോക്കുന്നതെ ഉള്ള…..(ആവണി
നോക്കിയതോക്കെ മതി….
എല്ലാർക്കും ഉള്ളത് എടുത്തിട്ടുണ്ട്….പിന്നെ നിന്റെ കയ്യിൽ ഉള്ളത് കൂടി എടുക്കാം…വാ..എന്നും പറഞ്ഞു അലോക് മുന്നിൽ നടന്നു…
ആ സമയം അവർക്കാണെങ്കി തിരിച്ചു ഒന്നും പറയാനും പറ്റിയില്ല….
അവസാനം…അലോകിന്റെ വാശി കാരണം…പെട്ടന്ന്തന്നെ എന്തൊക്കെയോ എടുത്തു…കടയ്ക്ക് പുറത്തു ഇറങ്ങി…
വല്ലതും കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു എങ്കിലും അലോക് കേൾക്കാതെ ഫുഡ് മൊത്തം പാഴ്സൽ വാങ്ങേണ്ടി വന്നു….
ഇവന് ഇവിടെ വരുന്നത് വരെ കുഴപ്പം ഒന്നും ഇല്ലാരുന്നല്ലോ….ഇപ്പൊ എന്തു പറ്റി…രാധ അവനെ നോക്കി രദേവിനോട് ചോദിച്ചു
മിയ്ക്ക വാറും ഇവിടെ വന്നപ്പോ വല്ല ബാദയും കയറി കാണും….അതാകും…ഇപ്പൊ ഒന്നും ചോദിയ്ക്കാൻ നിൽക്കണ്ട….എന്നും പറഞ്ഞു രാധേവ് വണ്ടിയിൽ കയറി….
എല്ലാരും വണ്ടിയിൽ കയറി എന്നുറപ്പ് ആയതും…ഏതിൽ കയറണം എന്നു അറിയാതെ അന്തം വിട്ടു നിൽക്കുന്ന സാക്ഷിയെ നോക്കി അലോക് ചീറി…
ആരെ നോക്കി നിൽക്കുവാടി…വന്നു കയറെഡി….എന്നു പറഞ്ഞത് മാത്രമേ ഓർമ ഉള്ളൂ അപ്പൊ തന്നെ സാക്ഷി വണ്ടിയിൽ കയറി..ഇരുന്നു….
അവള് കയറി എന്നുറപ്പ് ആയതും… അലോക് വണ്ടി എടുത്തു…
വന്നതിനെക്കാൾ വേഗത്തിൽ ആണ് തിരിച്ചു പോയത്….
അതുകൊണ്ട് തന്നെ സാക്ഷിയ്ക്ക് അവനെ അള്ളി പിടിച്ചു ഇരിയ്ക്കേണ്ടി വന്നു….
ദൈവനെ….ഇടയ്ക്ക് ബ്രെക്കൊന്നും വന്നേക്കല്ലേ….
എങ്കി ഞാൻ തെറിച്ചു പോയത് തന്നെ….സാക്ഷി മനസിൽ പറഞ്ഞു….
സ്പീഡ് കൂടുതൽ ആയത് കൊണ്ട്….വളരെ പെട്ടന്ന് തന്നെ വീടെത്തി….വീടെത്തിയപ്പോഴാണ് സാക്ഷിയ്ക്കും ശ്വാസം വീണത്….
അപ്പൊ തന്നെ വണ്ടിയിൽ നിന്നും ചാടി അങ് ഇറങ്ങി…..
താക്കോലില്ലാതെ ഇങ്ങേരു എന്തു കാട്ടാനാ അസ്ത്രം വിട്ട പോലെ ഇങ്ങു പോന്നത് എന്നു ചോദിയ്ക്കണം എന്നുണ്ടെങ്കിലും അവന്റെ മുഖഭാവം കണ്ടതും ഒന്നും പുറത്തേയ്ക്ക് വന്നില്ല….
അലോക് കതകിൽ ചെന്നു തള്ളി തുറക്കാൻ നോക്കിയതും ശശി ആയി…
നാശം…..
ടി താക്കോൽ എന്തിയെ….
ആ……(സാക്ഷി
നിന്റെ കയ്യിൽ ഇല്ലേ…..(അലോക്
മുച്ചും…….(സാക്ഷി
കോപ്…എന്നും പറഞ്ഞു അവൻ ആ തിണ്ണയിൽ അങ് ഇരുന്നു…..
അടുത്തു തന്നെ കുറച്ചു നീങ്ങി ചമ്രം പടിഞ്ഞു താണ്ടിയ്ക്ക് കയ്യും കൊടുത് സാക്ഷിയും….
നിന്റെ കൈക്ക് എന്തു പറ്റിയതാ….അലോക് ദൂരേയ്ക്ക് ദൃഷ്ടി ഊന്നി ചോദിച്ചതും….
ചോദ്യം കേട്ട് സാക്ഷിയുടെ തണ്ടിൽ കൊടുത്തിരുന്ന കൈ സ്ലിപ്പ് ആയതും ഒത്തായിരുന്നു…..
ഞാൻ ഇങ്ങേരോട് എന്തെന്ന് പണയും…..എന്നും പറഞ്ഞു അന്തം വിട്ടു വേണം വേണ്ടാത്ത പോലെ ഒന്നു ഇളിച്ചു കാട്ടി.സാക്ഷി അവനെ ഒന്നു നോക്കി….
തുടരും…..

by