25/04/2026

നീ വരുവോളം : ഭാഗം 01

രചന – ജിഫ്ന നിസാർ

ആനി ഗേറ്റിൽ എത്തിയപ്പോൾ തന്നെ കേട്ടിരുന്നു കൊച്ചൂട്ടൻ അലറി കരയുന്നത്.

എന്തിനാവും കർത്താവേ.. വാശി ഒന്നും കാണിക്കാത്ത കൊച്ചാണ്..

അവളുടെ ഉള്ളിൽ ചോദ്യം ഉയർന്നു. നടത്തം ഓടും പോലെ ആക്കി.

വിശാലമായ മുറ്റം ആനി കിതപ്പോടെ പിന്നിലാക്കി കുതിച്ചു..

കുഞ്ഞിന്റെ കരച്ചിൽ ഉമ്മറത്തു നിന്നാണ്. അവൾ അങ്ങോട്ട്‌ വച്ചു പിടിച്ചു..

“ഇനി നീ എടുക്കുമോ ടാ “കൊച്ചൂട്ടന് നേരെ വടി ഓങ്ങി ചീറി കൊണ്ട് നിൽക്കുന്ന അജി ചേട്ടായി.. അവളുടെ കൂടപ്പിറപ്പ്..

കുറച്ചപ്പുറം മാറി അയാളുടെ ഭാര്യ സിനി.. മക്കൾ റോണി, ജിനി..

“മമ്മാ “അവളെ കണ്ടപ്പോൾ കൊച്ചൂട്ടൻ ഓടി കൊണ്ട് അവളുടെ നെഞ്ചിൽ പതിഞ്ഞു..

“ഞാൻ.. ഞാൻ എടുത്തില്ല മമ്മാ “തേങ്ങി കൊണ്ട് കുഞ്ഞു പറയുന്നത് കേട്ട് അവളുടെ നെറ്റി ചുളിഞ്ഞു.. അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചു..

അജിയും സിനിയും വിളറി കൊണ്ട് നിൽപ്പുണ്ട്. അവൾ ഈ നേരം വരുമെന്ന് അവർ ഓർത്തില്ല എന്നത് ആ മുഖത്തു നിന്നും വെക്തമായി അറിയാം..

“എന്നതാ ചേട്ടായി.. എന്നാത്തിനാ കൊച്ചൂട്ടൻ കരയുന്നെ “അവൾ നോവോടെ ചോദിച്ചു..
. നിക്കർ മാത്രം ഇട്ടിരിക്കുന്ന കൊച്ചൂട്ടന്റെ ദേഹത്ത് വടിയുടെ പാടുകൾ തിനർത്തു കിടക്കുന്നത് ഹൃദയം പിടയുന്ന വേദനയോടെ അവളും കണ്ടിരുന്നു..

“നീ നിന്റെ ചെക്കനോട് ചോദിച്ചു നോക്കടി.. വേണ്ടാത്ത ഓരോന്നു പഠിച്ചു വെച്ചേക്കുവാ എരണം കെട്ടവൻ “അജി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു..

രാവിലെ എഴുന്നേറ്റു പോവന്നതാ. ടൗണിലെ ഒരു കെട്ടിടത്തിൽ ടൂഷൻ എടുക്കാൻ. ഇന്നിപ്പോൾ തല വേദന കാരണം കണ്ണ് കാണാൻ വയ്യാത്തൊണ്ടു പെട്ടന്ന് പോന്നതാ..

മൂന്നര വയ്യസ്സാണ് കൊച്ചൂട്ടന്. വീട്ടിൽ അമ്മച്ചിയെ ഏല്പിച് പോകുമ്പോൾ കൂടെ ഏല്പിക്കുന്നത് തന്റെ പ്രാണൻ തന്നെ ആണ്.

മറ്റൊരു നിവർത്തി ഇല്ലാത്ത കാരണം ആണത്.

വെറുതെ തിന്ന് മുടിപ്പിക്കാൻ “എന്നാ ചേട്ടത്തിയുടെ കൊള്ളിച്ച വർത്താനം കേൾക്കാൻ വയ്യാഞ്ഞിട്ട് പോകുന്നതാണ്.

തോട്ടത്തിൽ വർഗീസ് എന്നാ തന്റെ അപ്പൻ ഒരുപാട് സമ്പാതിച്ചു വെച്ചിട്ടുണ്ട്.

പക്ഷേ പിശുക്ക് കണ്ടു പിടിച്ചു വെച്ചത് അപ്പനാണോ എന്നായിരുന്നു കുഞ്ഞു നാളിൽ തന്റെ ഏറ്റവും വലിയ സംശയം.

അപ്പനെ വെല്ലുന്ന മോനാണ് അജി ചേട്ടായി.

“ഞാൻ… ഞാൻ എടുത്തില്ല മമ്മാ “കൊച്ചൂട്ടൻ വീണ്ടും ദയനീയമായി അവളോട്‌ മുഖം ഉയർത്തി പറഞ്ഞു.

അര തിണ്ണയിൽ എല്ലാത്തിനും മൂക സാക്ഷിപോലെ ഇരിപ്പുണ്ട് അവളുടെ അമ്മച്ചി കത്രീനാമ്മ..

“എന്നതാ അമ്മച്ചിയെ കാര്യം. ആരേലും ഒന്ന് പറഞ്ഞു താ എനിക്ക്.. എന്നാത്തിനാ എന്റെ കുഞ്ഞിനെ ഇങ്ങനെ തല്ലി ചതച്ചത് “അവളുടെ സ്വരം നനഞ്ഞു..

അവളുടെ ചോദ്യം കേട്ട് കത്രീനാമ്മ സിനിയെ നോക്കി.
“ഞാൻ പറഞ്ഞു തരാടി.. നിന്റെ ചെക്കൻ കാണിച്ചു വെച്ചത്. എന്റെ മക്കൾക്ക് ഞാൻ കൊടുത്തേച് പോയ ബിസ്കറ്റ് മുഴുവനും അവൻ തട്ടി പറിച്ചു കഴിച്ചു. അവനുള്ളത് ഞാൻ വേറെ കൊടുത്തിരുന്നു. അത് ചോദിച്ച എന്റെ മോളെ അവൻ അടിച്ചു.പിന്നെ അവനെ ഞാൻ എന്താ ചെയ്യണ്ടേ “സിനി കൊച്ചൂട്ടനെ തുറുപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞപ്പോൾ അവൻ ഇല്ലെന്ന് ആനിയെ നോക്കി തലയാട്ടി കാണിച്ചു..
ആ കുഞ്ഞി കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു. അവയിൽ നിറഞ്ഞ പേടി ആനിയെ നോവിന്റെ തീ ചൂളയിൽ വേവിച്ചു..

“അവൻ അങ്ങനൊന്നും ചെയ്യാറില്ല ചേട്ടത്തി. മാത്രവുമല്ല അവനു ബിസ്കറ്റ് ഇഷ്ടം അല്ല. ചേട്ടത്തി കണ്ടായിരുന്നോ കൊച്ചൂട്ടൻ ജിനിമോളെ അടിക്കുന്നത് “ആനി സിനിയെ നോക്കി ചോദിച്ചു..

“ഞാൻ കണ്ടില്ല. പക്ഷേ എന്റെ മോൾ കള്ളം പറയത്തില്ല.. അവളെ.. നല്ല ഒരപ്പന്റെ ചോരയിൽ പിറന്നോളാ. നിന്റെ ചെക്കന്റെ കൂട്ട് പെഴച് ഉണ്ടായതല്ല “സിനി പുച്ഛത്തോടെ വിളിച്ചു പറഞ്ഞപ്പോൾ ആനി പൊള്ളി പിടഞ്ഞു..

ഏങ്ങി കരയുന്ന കൊച്ചൂട്ടനെ ആനി ഒന്നൂടെ ചേർത്ത് പിടിച്ചു..

“എന്റെ കൊച്ചിന് അപ്പന്ണ്ട് ചേട്ടത്തി “അവളുടെ സ്വരത്തിൽ ഉറപ്പുണ്ടായിരുന്നു..

“എന്നിട്ട് എന്തിയെ എടി അവൻ. തെമ്മാടിത്തരം ചെയ്തു ഇപ്പൊ അവൻ എവിടെ ആണെന്ന് എന്നെ കൊണ്ട് പറയിപ്പിക്കാൻ നിക്കരുത് നീ.. ഞാൻ അന്നേ പറഞ്ഞതാ നിന്നോട്.. ആ വൃത്തി കെട്ടവൻ നിന്നെ ഇട്ടേച്ചു പോവും ന്ന്. കേട്ടോ നീ. എന്നിട്ട് ഇപ്പൊ എന്തായി..”
അജി ഉറക്കെ പറഞ്ഞു..

ആനിയുടെ കണ്ണിൽ നിന്നും തുള്ളികൾ ഇറ്റ് വീണു കൊണ്ടിരുന്നു.. അവൾ കൊച്ചൂട്ടന്റെ ദേഹം ചേർത്ത് പിടിച്ചു.. അവനും അവൾ കരയുന്നത് കണ്ടു ഇടയ്ക്കിടെ തല ഉയർത്തി നോക്കുന്നുണ്ട്.

“വടക്കെത്തിലെ സാം അന്ന് കേട്ടുറപ്പിച്ച പെണ്ണായിരുന്നു നീ. അപ്പൊ നിനക്ക് അവന്റെ നൂറു കുറ്റങ്ങൾ നിരത്താൻ ഉണ്ടായിരുന്നു. എന്നിട്ടോ.. കോളേജിൽ നിന്നുമുള്ള നിന്റെ ചുറ്റിക്കളി കർത്താവ് കാണാതിലെന്ന് കരുതിയോ നീ.. അതിനുള്ള ശിക്ഷ ആണ്. മോളിപ്പോ അനുഭവിക്കുന്നെ..”അജി കളിയാക്കി കൊണ്ട് പറഞ്ഞു..

ആനിക്ക് ഹൃദയം വിണ്ടു കീറും പോലെ തോന്നി.
അപ്പച്ചനോട് കാല് പിടിച്ചു കെഞ്ചിയിട്ടാണ് കോളേജിൽ പോവാൻ തന്നെ സമ്മതിച്ചു തന്നത്..

അത് കൊണ്ട് തന്നെ നല്ലോണം സൂക്ഷിച്ചു ആണ് നടന്നിരുന്നത്. ഒരു കാരണം കിട്ടിയ അപ്പൊ അപ്പച്ചൻ ആ പോക്ക് നിർത്തിക്കും എന്ന് നന്നായി അറിയാമായിരുന്നു.

കാണാൻ സുന്ദരി ആയത് കൊണ്ട് പിറകെ കൂടിയ ചെക്കമാരെ അടുപ്പിക്കാഞ്ഞതും ആ പേടി കൊണ്ട് തന്നെ ആയിരുന്നു.

ആ ഇടയിൽ ആണ് അജിയുടെ കൂട്ടുകാരൻ സാം തന്നെ കെട്ടാൻ ഇഷ്ടം ആണെന്ന് വീട്ടിൽ വന്നു പറയുന്നത്.

കാണുന്ന പെൺപിള്ളേരുടെ എല്ലാം പിറകെ ഒലിപ്പീരു നടത്തി നടക്കുന്ന അവനെ ആനിക്ക് വെറുപ്പായിരുന്നു. കൂടാതെ കള്ള് കുടിയും കഞ്ചാവ് വലിയും വേറെ..

അവൾ എതിർത്തു.. ഭയങ്കരമായി തന്നെ.
ഇട്ട് മൂടാൻ സ്വത്തുക്കൾ ഉണ്ടായിട്ടും കെട്ടിയവനോട് തന്റെ ആവിശ്യങ്ങൾക്ക് ഇരക്കുന്ന അമ്മച്ചിയെ കാണുമ്പോൾ ഒക്കെയും, തന്റെ ആവിശ്യങ്ങൾ നടന്നു പോവാനുള്ള ഒരു ജോലി കിട്ടിയിട്ടേ കെട്ടത്തൊള്ളൂ എന്ന് ആനി മനസ്സിൽ ഉറപ്പിച്ചു വെച്ചിട്ടുണ്ട്..

“ഇങ്ങനെ നിന്ന് ഒലിപ്പീരു നടത്തിയിട്ടു വല്ല്യ കാര്യം ഒന്നുല്ല.അപ്പൻ തെമ്മാടിത്തരം കാണിച്ച അവന്റെ മോൻ പിന്നെ പുണ്യാളൻ ആവും എന്ന് കരുതിയോ നീ. അപ്പനെ കാൾ വലിയ തെമ്മാടി ആവും ഇവൻ “അജി കൊച്ചൂട്ടന്റെ നേരെ നോക്കി കൊണ്ട് ചീറി..കൊണ്ട് ആനിയെ നോക്കി….

“ഒന്ന് നിർത്തുന്നുണ്ടോ.. എന്റെ മോന്റെ അപ്പൻ തെമ്മാടിത്തരം കാണി ച്ചിട്ടില്ല. അത് കർത്താവിന് അറിയാം. എന്നായാലും സത്യം പുറത്ത് വരും ചേട്ടായി. അന്ന് ഇപ്പൊ പറഞ്ഞതിനൊക്ക ചേട്ടായി ഖേതിക്കും ..”ആനി ഉറക്കെ പറഞ്ഞു..

കൊച്ചൂട്ടൻ അവളെ ഇറുക്കി പിടിച്ചിട്ടുണ്ട്.

“എന്റെ അപ്പച്ചൻ കൂടി ആയിരുന്നു തോട്ടത്തിൽ വർഗീസ്. ഇവിടെ കാണുന്നതൊക്കെ എന്റെ കൂടി അവകാശം ആണ്. അതൊക്കെ എന്റെ മോനും അവകാശം ഉള്ളത് തന്നെ ആണ്. അതൊന്നും മറന്നു പോവണ്ട കെട്ടിയോനും കെട്ടിയോളും.”ആനി പുച്ഛത്തോടെ സിനിയെ നോക്കി പറഞ്ഞു.

“കണ്ടവന്റെ കൊച്ചിനെ കൊണ്ട് തീറ്റിക്കാൻ മാത്രം ഒന്നും ഒണ്ടാക്കി വെച്ചിട്ടില്ലെടി ഇവിടെ. അവള്ടെ ഒരു മോൻ. കാഞ്ഞ വിത്ത അവൻ. നിന്റെ മുന്നിൽ പൂച്ചയെ പോലെ ആവും. നീ പോയാൽ അവൻ എന്റെ മക്കളെ മെക്കിട്ട് കയറും “അജി കൊച്ചൂട്ടന്റെ നേരെ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..

“മറ്റുള്ളവരോടുള്ള കലിപ്പ് ചേട്ടായി എന്റെ കൊച്ചിനോട് തീർക്കരുത്. എന്റെ കുഞ്ഞിനെ എനിക്കറിയാം. പിന്നെ ചോദിക്കാൻ ആരും വരില്ലെന്നൊരു ഉറപ്പിൻ മേൽ എന്റെ കുഞ്ഞിനെ ദേഹത്തു തൊട്ട….”ആനിയുടെ കണ്ണുകൾ ജ്വലിക്കുന്ന പോലെ ആയിരുന്നു അപ്പോൾ..

ഒരമ്മയുടെ ഉറപ്പുണ്ട് അവളുടെ വാക്കുകൾ.

“എന്റെ മോന്റെ അപ്പൻ വരും വരെയും ഞാനും അവനും ഇവിടെ തന്നെ കാണും. അത് തടയാൻ ആരും ഇല്ലാ കഥ മെനഞ്ഞു വെറുതെ ബുദ്ധിമുട്ടണ്ട.”സിനിയെ നോക്കി ആനി ഉറക്കെ പറഞ്ഞപ്പോൾ അവൾ അജിയെ കലിപ്പിച്ചു നോക്കി.

“അമ്മച്ചിയെ ഏല്പിച്ചല്ലേ ഞാൻ പോവുന്നത്. വയ്യങ്കിൽ അതെന്നോട് പറഞ്ഞുടായിരുന്നോ. ഇല്ലാ വചനം ചൊല്ലി എന്റെ കൊച്ചിനെ ഇവരുടെ ഇടയിൽ ഇട്ട് കൊടുക്കാൻ എങ്ങനെ തോന്നി. കൊച്ചു കുഞ്ഞല്ലേ അമ്മച്ചി.. ദേഹം നൊന്താലും കരയാൻ അല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ അവനാവുമോ..”ആനി കത്രീനമ്മയോട് ഇടർച്ചയോടെ ചോദിച്ചു..

“അതിപ്പോ ജിനി മോളെ അടിച്ചെന്ന് കേട്ടപ്പോൾ.. ഞാൻ കരുതി…”അവരുടെ വാക്കുകൾ തേല്ലോന്ന് പതറി..

ആനി കൊച്ചൂട്ടനെ വാരി എടുത്തു കൊണ്ട് അകത്തേക്ക് നടന്നു..

കണ്ണുകൾ നിറഞ്ഞിട്ട് അവൾക്ക് മുന്നിൽ കാഴ്ചകൾ മറഞ്ഞു..

കൊച്ചൂട്ടൻ അപ്പോഴും തേങ്ങി കൊണ്ട് അവളെ ഇറുക്കി പിടിച്ചു…

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“ജിനി ചേച്ചി കള്ളം പറയുന്നതാ മമ്മാ.. എന്റെ ബിസ്കറ്റ് മുഴുവനും എടുത്തു. എനിക്ക് ഇഷ്ടം അല്ലാത്തൊണ്ടു ഞാനും കൊടുത്തു. പക്ഷേ അവർ രണ്ടാളും കള്ളം പറഞ്ഞു.. ഞാൻ എടുത്തില്ല മമ്മാ.. സത്യം. മമ്മാ അല്ലേ എന്നോട് കള്ളം പറയരുത് എന്ന് പഠിപ്പിച്ചു തന്നത്. അത് കൊണ്ട് കൊച്ചൂട്ടൻ കള്ളം പറയില്ല ട്ടോ..”

ചേർത്ത് പിടിച്ചു കിടക്കുമ്പോൾ കൊച്ചൂട്ടൻ അത് തന്നെ പറയുന്നുണ്ടായിരുന്നു.

വന്നു കയറി അവനെയും മേൽ കഴുകി ഭക്ഷണം കൊടുത്തു കിടന്നു ആനി..

ഹൃദയം വല്ലാത്ത വേദന. കഴിഞ്ഞ കുറച്ചു വർഷം ആയി അണുവിടെ കുറയാതെ ഈ വേദന കൂടെ കൂടിയിട്ട്..

എന്നാ കർത്താവേ നീ എന്റെ കണ്ണുനീർ ഒന്ന് കാണുന്നത്. ഇതിന് മാത്രം എന്നതാ ഞാൻ ചെയ്തു പോയ പാപം “ആനി ഹൃദയം കൊണ്ട് ചോദിച്ചു..

“കൊച്ചൂട്ടന്റ പപ്പാ എപ്പഴാ മമ്മാ വരിക. ജിനി ചേച്ചിയും റോണി ചേട്ടനും പറഞ്ഞല്ലോ പപ്പ ഇനി ഒരിക്കലും വരത്തില്ല ന്ന്.. വരില്ലേ മമ്മാ “കൊച്ചൂട്ടൻ ചോദിച്ചു..

“വരും.. മോനെ കാണാൻ വൈകാതെ പപ്പ വരും ട്ടോ.. കൊച്ചൂട്ടന് നിറയെ കളിപ്പാട്ടം വാങ്ങി തരൂലോ പപ്പ. ഒത്തിരി നേരം മോന്റെ കൂടെ കളിക്കാൻ കൂടും..”ആനി അവന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു..

ഒരിക്കൽ പോലും കാണാത്ത അപ്പനെ ആണ് അവൻ കാത്തിരിക്കുന്നത്.

ഇനിയും എത്ര നാൾ എന്നറിയാതെ…

❤❤❤❤❤❤❤❤❤❤❤❤❤❤

ബസ്സിൽ ഇരിക്കുമ്പോൾ ആനി ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

വിരലിൽ എണ്ണാവുന്ന അത്രയും തവണ വന്നിട്ടുണ്ട്.

എങ്കിലും ഇപ്പോഴും ആദ്യം വരുന്നത് പോലൊരു വിറയൽ തോന്നാറുണ്ട്.

ചാര കണ്ണുകൾ നിറയെ തന്നോടുള്ള പ്രണയം ഒളിപ്പിച്ചു മീശയും പിരിച്ചു കള്ളച്ചിരിയോടെ നിൽക്കുന്ന തന്റെ ഇച്ചായൻ..

പ്രിൻസ് ജോസഫ്…

തന്റെ കൊച്ചൂട്ടന്റെ പപ്പ

അറിയില്ല എങ്ങനെ അവൻ തന്റെ പ്രാണൻ ആയതെന്ന്.

കോളേജിൽ തന്റെ സീനിയർ ആയിരുന്നു. ഇടയ്ക്കിടെ കാണാറുണ്ട്.. താൻ പോകുന്നിടത്തെല്ലാം ഒരു നിഴൽ പോലെ..

പക്ഷേ മുന്നിൽ വന്നു ശല്യം ചെയ്തിട്ടില്ല ഒരിക്കലും. പക്ഷേ തന്നെ കാണുമ്പോൾ നക്ഷത്രം പോലെ തിളക്കം തോന്നുന്ന ആ ചാര കണ്ണുകൾ പലതും വിളിച്ചു പറഞ്ഞിരുന്നു.

ഉള്ള് കൊണ്ട് എപ്പോഴോ താനും മോഹിച്ചു പോയിരുന്നു.. അവന്റെ മാത്രം ആകുവാൻ. പറഞ്ഞില്ല. കാത്തിരുന്നു. ഒരു കുഞ്ഞു ജോലി എങ്കിലും കിട്ടണം. അല്ലെങ്കിൽ അപ്പച്ചൻ ഈ പഠനം അവസാനിപ്പിച്ചു വിജയി ആവും.

ചാര കണ്ണുകൾ നിറയെ പ്രണയം ഒളിപ്പിച്ച തന്റെ രാജകുമാരൻ തനിക്കു നഷ്ടം വരും ചിലപ്പോൾ അങ്ങനെ സംഭവിച്ചു പോയാൽ.. വാശിയോട് പഠിച്ചു..

അവസാന വർഷം വരെയും അങ്ങനെ തന്നെ ആയിരുന്നു.. മൗനം കൊണ്ട് മതി വരുവോളം പ്രണയം ആസ്വദിച്ച നല്ല നാളുകൾ. കാണുമ്പോൾ കിട്ടിയിരുന്ന കുഞ്ഞു ചിരിയിൽ അവനൊരു പൂക്കാലം തന്നെ മറച്ചു പിടിച്ചിരിക്കുവാ…

കണ്ണ് ചിമ്മി ചിരിക്കുന്ന അവനൊരു പ്രതേക ഭംഗി ഉണ്ടായിരുന്നു..

അടുത്തെത്തുമ്പോൾ മീശയും പിരിച്ചൊരു കള്ള ചിരിയുണ്ട്..

ഹൃദയം കുളിർന്ന് പോവാറുണ്ട് ഇപ്പോഴും അതോർക്കുമ്പോ.

കൂട്ടുകാർ മുഴുവനും കണ്ടു പിടിച്ചിട്ടും താനും അവനും മാത്രം പിടി കൊടുത്തില്ല. പകരം വാശിയോടെ പഠിച്ചു.. പ്രണയിച്ചു.

കോളേജിൽ മികച്ച വിദ്യാർത്ഥികൾ തന്നെ ആയിരുന്നു താനും അവനും…

“ഇറങ്ങുന്നില്ലേ കുട്ടി.. ഇവിടെ അല്ലേ നീ പറഞ്ഞത് “കണ്ടക്ടറുടെ ചോദ്യം കേട്ട് ആനി ഞെട്ടി പകച്ചു നോക്കി..

സ്ഥലം എത്തിയിട്ടുണ്ട്.
അയാളെ ഒന്ന് നോക്കി കൊണ്ട് ആനി ചിരിച്ചു. എന്നിട്ട് ബാഗും ചേർത്ത് പിടിച്ചു ഇറങ്ങി.
വെയിൽ നല്ലത് പോലെ കനം വെച്ചിട്ടുണ്ട്.
മുകളിൽ ജ്വലിക്കുന്ന സൂര്യൻ..

പക്ഷേ തന്റെ ഉള്ളിലെ ആധിയോളം ചൂടുണ്ടോ അതിന്.
ആനി ഓർത്തു.

മുന്നോട്ടു പൊറുക്കി വെച്ച കാലുകൾ തളരും പോലെ.
കൊതിപ്പിക്കുന്ന ആ ചാര കണ്ണുകൾ ഓർക്കേ മുന്നോട്ടു നടക്കാൻ ശക്തികൂടി.. ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി..

സെൻഡ്രൽ ജയിൽ…

വലിയ ഇരുമ്പ് വാതിലിന് മുന്നിൽ നിൽക്കുമ്പോൾ ആനിക്ക് വീണ്ടും ഹൃദയം വേദനിച്ചു..

അവനുണ്ട് ഇവിടെ.. തന്റെ രാജകുമാരൻ..

വിധിയോ ചതിയോ.. ഇന്നും അറിയില്ല ഈ കിടപ്പു കിടക്കാനുള്ള കാരണം.
സ്വന്തം മോനെ പോലും കാണാതെ ഉരുകുന്നൊരു അച്ഛൻ അകത്തു കിടപ്പുണ്ട്. കൊതിതീരെ പപ്പയെ കാണാൻ കാത്തിരിക്കുന്നൊരു പൊന്ന് മോൻ പുറത്തും.

ഇതിനിടയിൽ ഉല പോലെ ഉരുകുന്ന താനും..

മോനെ കാണിക്കാൻ ഓടി വന്നിരുന്നു അവൻ ഉണ്ടായി കുറച്ചു ദിവസം കഴിഞ്ഞ്.

പക്ഷേ ഇച്ചായൻ കാണാൻ കൂട്ടാക്കിയില്ല..

“എന്റെ മോനെ ഞാൻ കാണുമ്പോൾ… അവൻ അവന്റെ പപ്പയെ കാണുമ്പോൾ ഞങ്ങളുടെ മുന്നിൽ തടസമായി ഈ ഇരുമ്പ് വാതിൽ ഉണ്ടാവരുത് ആനി.. എനിക്ക് എന്റെ കൊച്ചിനെ ഇറുക്കെ കെട്ടിപിടിച്ചു വേണം ആദ്യം കാണാൻ “നിറഞ്ഞ കണ്ണുകൾ തന്നിൽ നിന്നും മറച്ചു പിടിക്കാൻ എന്ന പോലെ ചിരിച്ചു കൊണ്ട് അന്ന് പ്രിൻസ് പറഞ്ഞു..

അതിൽ പിന്നെ കാത്തിരിപ്പാണ് അപ്പനും മോനും.

താനും.

ഇനിയും എത്ര നാൾ വേണം എന്ന് പോലും അറിയാതെ..

ആനി കൊച്ചേ…. പ്രണയം മുഴുവനും വാക്കിൽ ഒളിപ്പിച്ചു അവൻ ആർദ്രമായി വിളിക്കുന്നത് കേട്ട് ആനി മുന്നിലേക്ക് നോക്കി..

ഹൃദയം പതിയെ ശാന്തമായി.. തൊട്ടടുത്തു നിൽക്കുന്ന പ്രിൻസ്.. ചുണ്ടിൽ അവളെ മയക്കുന്ന ചിരി അപ്പോഴും ഉണ്ട്..

കണ്ണുകൾ നിറയെ അവളോടുള്ള അടങ്ങാത്ത സ്നേഹം മാത്രം.

കമ്പിയിൽ ചേർത്ത് വെച്ച അവന്റെ കൈയ്യിൽ ആനി അമർത്തി കൈ കോർത്തു പിടിച്ചു..

ഉള്ളിലൂടെ തണുപ്പ് പടർന്നു കയറി..

“സുഖമാണോ ടി പെണ്ണെ “അവൻ ചോദിച്ചു.

ആനി തലയാട്ടി..

എന്റെ… എന്റെ കൊച്ചിനോ..”ഇപ്രാവശ്യം അവന്റെ സ്വരം ഇടറി..
ആനിക്ക് കണ്ണുകൾ നിറഞ്ഞു..

അതിനും അവൾ തലയാട്ടി.

അവന്റെ കൈ വിരൽ അവൾ ഒരാശ്വാസം പോലെ മുറുകെ പിടിച്ചു..

“എനിക്ക്.. എനിക്ക് പറ്റുന്നില്ല ഇച്ചായ.. ഞാൻ തളർന്നു പോകുവാ.. ഇങ്ങനെ എത്ര നാളായി “ആനി വിതുമ്പി കൊണ്ട് പറയുമ്പോൾ അവന്റെ ചാര കണ്ണുകൾ സങ്കടം നിറഞ്ഞു..

“ഇനിയും അതികം കർത്താവ് ഇവിടെ കിടത്തി പരീക്ഷിക്കാതില്ലടി കൊച്ചേ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും വർഷം മൂന്ന് കഴിഞ്ഞു ഇവിടെ എത്തിയിട്ട്. എന്നതാ ഞാൻ ചെയ്ത തെറ്റ് എന്ന് പോലും അറിയത്തില്ല. പക്ഷേ ഒന്നെനിക്ക് അറിയാം ടി.. ചതിച്ചതാ എന്നെ.. ആരാ ന്ന് ഇന്നും അറിയില്ല.”

അവന്റെ വാക്കിൽ നിരാശ ഉണ്ടായിരുന്നു..

“സത്യം എന്നായാലും പുറത്ത് വരും ഇച്ചായ.”ആനി അവനെ നോക്കി പറഞ്ഞു..

“ഒന്നും കഴിക്കുന്നില്ലെടി കൊച്ചേ നീ.. വല്ലാണ്ട് കോലം കെട്ട് പോയി നീ “അവന്റെ ശബ്ദം വാത്സല്യം നിറഞ്ഞു..

ആനി ഒന്നും മിണ്ടാതെ നിന്നു.

ജോലിക്ക് പോണതൊന്നും ഇച്ചായൻ അറിഞ്ഞിട്ടില്ല.

വീട്ടിലെ ദുരിതം പറഞ്ഞിട്ടുമില്ല.

ഇന്ന് തന്നെ കൊച്ചൂട്ടനെ തന്റെ കൂട്ടുകാരി റസിയയെ ഏല്പിച് പോന്നതാ.

അവൾക്ക് കുട്ടികൾ ഇല്ല. കൊച്ചൂട്ടനെ ഒരുപാട് ഇഷ്ടം ആണ്.

വീട്ടിൽ നിർത്താൻ തോന്നിയില്ല..

“ഡീ “പ്രിൻസ് ഉറക്കെ വിളിച്ചപ്പോൾ ആനി പതറി കൊണ്ട് അവന്റെ നേരെ നോക്കി..

എന്താണ്.. എന്നെ നോക്കി സ്വപ്നം കാണുവാണോ എന്റെ പെണ്ണ് “അവൻ കുസൃതിയോടെ ചോദിച്ചു..

അവൾ ചിരിച്ചു..
“എന്റെ മോൻ പപ്പയെ ചോദിക്കാറുണ്ടോ ടി “കണ്ണിൽ നിറയെ കൊതി നിറച്ചു കൊണ്ട് പ്രിൻസ് ചോദിച്ചു..

ആനിക്ക് ഹൃദയം വേദനിച്ചു.

ഇരുതല മൂർച്ചയുള്ള വാൾ പോലെ ഉള്ളൊരു ചോദ്യം..
ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും വേദനിക്കും അവന്.

ആനി ഒന്നും മിണ്ടാതെ അവന്റെ മുഖത്തു നോക്കി ചിരിച്ചു.

“പോകുമ്പോൾ നീ കവലയിലെ രാമേട്ടന്റെ കടയിൽ നിന്നും എന്തേലും വാങ്ങി കൊണ്ട് പോവാണേ. പപ്പ തന്നതാ എന്ന് പറഞ്ഞു എന്റെ മോന് കൊടുത്തേക്കണം കേട്ടോ “..

ഇടർച്ചയോടെ അവനത് പറയുമ്പോൾ ആനിയും പൊട്ടി പിളർന്നു.

സമയം കഴിഞ്ഞു… വലിയൊരു മുഴക്കത്തോടെ അറിയിപ്പ് കിട്ടിയപ്പോൾ ആനിയുടെ ഉള്ളിൽ വീണ്ടും കനൽ എരിഞ്ഞു തുടങ്ങി..

ഒന്ന് കാണാൻ ഇനിയും കാത്തിരിക്കണം..

പ്രിൻസ് പതിയെ കൈകൾ വേർപെടുത്തി. അവളതു ചെയ്യില്ലെന്ന് അവനറിയാം.

അവന്റെ നേരെ നോക്കി തലയാട്ടി യാത്ര പറയുമ്പോൾ ആനി ചുണ്ടുകൾ കൂട്ടി പിടിച്ചു കരച്ചിൽ അടക്കി.

തിരിഞ്ഞു നടക്കുമ്പോഴും അവൾ അവനെ പാളി നോക്കുന്നുണ്ട്.

തന്റെ പ്രാണൻ… അകത്തു കിടക്കുന്ന താൻ അനുഭവിക്കുന്നതിന്റെ ഇരട്ടി പുറത്ത് നിന്നും അവൾ അനുഭവിക്കുന്നുണ്ട്.

താൻ വേദനിക്കരുത് എന്ന് കരുതി അവൾ എന്തെല്ലാം മറച്ചു വെക്കുന്നുണ്ടാവും..

പപ്പയെ അന്വേഷിച്ച മോനോട് മറുപടി പറയവേ.. അവൾ എന്തോരും വേദന തിന്ന് കാണും.

പ്രിൻസ് ഓർത്തു.. അവനും ഹൃദയം വേദനിച്ചു..

സ്നേഹം കൊണ്ട്..

“ടി “കുറച്ചു മുന്നിൽ നടന്നെത്തിയ ആനി അവന്റെ വിളി കെട്ട് തിരിഞ്ഞു നോക്കി..

കുസൃതി ചിരിയോടെ പ്രിൻസ് കണ്ണടച്ച് കാണിക്കുന്നു..

“ആനി… ഐ ലവ് യൂ….”ഉറക്കെ അവൻ വിളിച്ചു പറയുമ്പോൾ ആനിയുടെ കണ്ണുകൾ നിറഞ്ഞു തൂവി..

ഒരേ സമയം വേദന കൊണ്ടും സന്തോഷം കൊണ്ടും..

തുടരാം ല്ലേ..