25/04/2026

മാംഗല്യം : ഭാഗം 11

രചന – ഇഷ ജാൻവി

ഇങ്ങനെ നിന്നാൽ ശെരിയാവില്ല അതോണ്ട് അവരുടെ കൈയും വലിച്ചു നിഖിലേട്ടൻ ഇരിക്കുന്ന സ്ഥലത്തേക്ക് പോയി ഇന്ന് രണ്ടിലൊന്ന് അറിയാം അല്ലെങ്കിൽ അവളെ അറിയിക്കാം

ഡി നിനക്ക് പേടിയുണ്ടോ

എനിക്ക് എന്തിനാ പേടി

അല്ല അളിയന്റെ മനസ്സ് മാറുമോ എന്ന്

എടാ തെണ്ടി ആദി നിനക്ക് എങ്ങനെ തോനുന്നു എന്നോട് ഇങ്ങനെയൊക്കെ പറയാൻ

ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഇനി അളിയന്റെ മനസ്സ് മാറില്ല അതിൽ നീ കൂട് കൂട്ടിയില്ലേ

എനിക്ക് അറിയാം നിഖിലേട്ടന്റെ മനസ്സ് മാറില്ല എന്ന് പക്ഷെ അവള് എന്തിനാ ഇപ്പൊ ഏട്ടനെ കാണുന്നത് എന്ന് എനിക്ക് അറിയണം

അത് നിനക്ക് നിഖിലേട്ടനോട് തന്നെ ചോദിച്ചാൽ പോരെ (അജു)

അത്രയും സമയം കാത്തു നിൽക്കാനുള്ള ക്ഷമയൊന്നും എനിക്ക് ഇല്ലാ അജു നിങ്ങൾ വാ നമുക്ക് ആ മരത്തിന്റെ സൈഡിൽ പോയ്‌ നിൽക്കാം

അഗ്നി ഇതൊക്കെ ചീപ്പ് പരിപാടിയാണ് (അജു)

എന്റെ അജു ഇതൊക്കെ സാധാരണയല്ലേ നീ വരുന്നില്ലെങ്കിൽ വരണ്ട അഗ്നി നീ വാ (ആദി)

ഇവരെ കൊണ്ട് ഞാൻ ഇല്ലാ നിങ്ങൾ പോയി വാ ഞാൻ അവിടെ ഇരിക്കാം
അജു ഒരു സൈഡിൽ പോയി ഇരുന്നു അവര് ആ മരത്തിന്റെ അടുത്തേക്കും

അളിയന്റെ മുഖം കണ്ടാൽ അറിയാം തീരെ താല്പര്യമില്ലാതെയാണ് വന്നതെന്ന്

ഹ്മ്മ്

💙💙💙💙💙💙💙💙💙💙💙💙💙💙💙💙

കണ്ണേട്ടാ നേരത്തെ വന്നോ

ഹ്മ്മ് കുറച്ചു സമയമായി പിന്നെ എന്റെ പേര് നിഖിൽ എന്നാണ് അല്ലാതെ കണ്ണൻ എന്നല്ല

കണ്ണേട്ടാ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ ഞാൻ ഒരുപാട് വിഷമിപ്പിച്ചു എന്നറിയാം പക്ഷെ എന്നെ ഒന്ന് മനസിലാക്കി

നോക്ക് അമൃത എനിക്ക് പഴയ കാര്യങ്ങൾ കേൾക്കാൻ താല്പര്യമില്ല കൂടാതെ സമയവുമില്ല

അമൃതയോ
എന്നോട് കുറച്ചു സമയം സംസാരിക്കാൻ പോലും താല്പര്യമില്ലാതായോ

ആയല്ലോ എനിക്ക് ഇപ്പൊ നിന്നോട് സംസാരിക്കാൻ തീരെ താല്പര്യമില്ല
ഒരു ഭാവ വ്യത്യാസമില്ലാതെ നിഖിൽ പറഞ്ഞു

കണ്ണേട്ടാ എന്റെ അവസ്ഥ അതായിരുന്നു

നോക്ക് അമൃത ഞാൻ പറഞ്ഞു കഴിഞ്ഞു പഴയ കാര്യങ്ങൾ കേൾക്കാനും പറയാനും എനിക്ക് താല്പര്യമില്ല എന്ന്

പക്ഷെ എനിക്ക് പറയാനുണ്ട് എനിക്ക് ഒരു സമാധാനത്തിനു വേണ്ടി

ഞാനല്ലല്ലോ നിന്റെ സമാധാനം കളഞ്ഞത് ആണോ

എന്റെ തെറ്റായിരുന്നു ഞാൻ അങ്ങനെയൊന്നും പറയരുതായിരുന്നു പക്ഷെ അമ്മയും അമ്മായിയും ഒക്കെ അങ്ങനെ പറഞ്ഞപ്പോൾ
അമൃത പറയുന്നത് ഒന്ന് നിർത്തി നിഖിലിനെ നോക്കി. അവൻ ഒന്നും മിണ്ടാതെ കൈകെട്ടി നിൽക്കുകയാണ്

പറഞ്ഞപ്പോൾ നിനക്കും തോന്നിയില്ലേ എന്റെ പെങ്ങൾ ഒരു അപശകുനമാണെന്ന്.
ഒരു പുച്ഛത്തോടെ വീണ്ടും അവൻ തുടർന്നു
അന്ന് നീ പറഞ്ഞ കാലിന് സുഖമില്ലാത്ത എന്റെ പെങ്ങളും അതെ പോലൊരു മണ്ഡപത്തിലാണ് വിവാഹിതയായത് അവള് ഇപ്പോഴും സന്തോഷത്തോടെ തന്നെയാ കഴിയുന്നത

അപ്പോൾ എല്ലാവരുടെയും മുന്നിൽ നിന്ന് അമ്മ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അമ്മയെ എല്ലാവരുടെയും മുന്നിൽ അപമാനിക്കാൻ കഴിഞ്ഞില്ല അതാ ഞാനും അങ്ങനെയൊക്കെ പറഞ്ഞത്

ആഹാ അത് കൊള്ളാലോ അത്രയും പേരുടെ മുന്നിൽ വെച്ച എന്നെയും എന്റെ വീട്ടുകാരെയും അപമാനിക്കാൻ നിനക്ക് പ്രശ്നമില്ല ആ അതിലും കാര്യമുണ്ട് ഞാൻ നിന്റെ ആരുമല്ലല്ലോ

അങ്ങനെയല്ല കണ്ണേട്ടാ

സ്റ്റോപ്പ്‌ ഇറ്റ് അമൃത നിന്റെ അഭിനയം ഇനിയെങ്കിലും ഒന്ന് മതിയാക്ക്

അഭിനയമോ

ഇപ്പോൾ നീ ഇവിടുന്ന് ആടി തിമിർക്കുന്നില്ലേ അത് മതിയാക്ക

എനിക്ക് അറിയാം എന്നോട് ഇപ്പൊ ദേഷ്യമാണെന്ന് ഞാൻ പറയുന്ന കേൾക്കാനുള്ള മനസ്സ് ഇല്ലാ എന്നും ഈ ദേഷ്യമൊന്നു തണുക്കുമ്പോൾ ഞാൻ വന്നോളാം

എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞു തുലക്ക് ഇനിയും നിനക്ക് വേണ്ടി സമയം കളയാൻ എനിക്ക് കഴിയില്ലാ

എനിക്ക് കഴിയുന്നില്ല കണ്ണേട്ടാ കണ്ണേട്ടൻ ഇല്ലാതെ ജീവിക്കാൻ എനിക് പറ്റുന്നില്ല മനുവേട്ടനുമായി ഒരു ജീവിതം തുടങ്ങാൻ എനിക്ക് കഴിയുന്നില്ല എന്റെ മനസ്സിൽ കണ്ണേട്ടൻ മാത്രമാണ്

കഴിഞ്ഞോ

കണ്ണേട്ടാ

അടുത്താഴ്ച എന്റെ കല്യാണമാണ് വരണം എന്ന് നിർബന്ധമൊന്നുമില്ല
എന്നാ ശെരി അമൃത ഞാൻ പോട്ടെ

ഇല്ലാ കണ്ണേട്ടാ ഞാൻ ഇത്‌ വിശ്വസിക്കില്ല എനിക്ക് അറിയാം എന്റെ കണ്ണേട്ടന് എന്നെ മറക്കാൻ കഴിയില്ല എന്ന്

ആര് പറഞ്ഞു കഴിയില്ലെന്ന് വേദനിപ്പിച്ചവരെ അങ്ങനെ പെട്ടെന്നൊന്നും മറക്കാൻ കഴിയില്ലാ എന്നാലും അതിനേക്കാൾ ഇരട്ടി നമ്മളെ സ്നേഹിക്കുന്നവരെ ഓർമ്മിക്കുമ്പോൾ നിന്നെ ഓർക്കാൻ എനിക്ക് എവിടുന്നാ സമയം സത്യം പറയാലോ ഇപ്പോൾ എന്റെ മനസ്സിൽ നിന്റെ മുഖമേ ഇല്ലാ ഇപ്പൊ എന്റെ സ്വപ്നങ്ങളിൽ മുഴുവൻ എന്റെ പെണ്ണാണ് എന്റെ ആമി
ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു

അല്ലെങ്കിൽ ഇപ്പൊ ആമിയുടെ പേര് കേട്ടാലും അറിയാതെ ചുണ്ടിൽ ഒരു ചിരി സ്ഥാനം പിടിക്കുന്നുണ്ട് അമൃത അവളുടെ ചിന്തകൾ മനസ്സിൽ അലട്ടുന്നതെ ഇല്ലാ എപ്പോഴും ചിരിയും കുറുമ്പുമായി വരുന്നത് ആമിയാണ്

ഞാൻ ഇത്‌ വിശ്വസിക്കണോ

വിശ്വസിക്കുന്നതും ഇല്ലാത്തതും നിന്റെ ഇഷ്ടം ആരെയും വിശ്വാസിപ്പിക്കേണ്ട കാര്യം എനിക്ക് ഇല്ലാ

അമ്മയും അനിയത്തിയും നിർബന്ധിപ്പിച്ചു കല്യാണം കഴിക്കുന്നതാണെന്ന് മനസിലായി ഞാൻ പിന്നെ അങ്ങനെയൊക്കെ ചെയ്തത് കൊണ്ട് എന്നെ വിഷമിപ്പിക്കാൻ വേണ്ടി പറയുന്നത് അല്ലെ അവളെ ഇഷ്ടമാണെന്ന്
ഈ മനസ്സിൽ എന്നും ഞാനെ ഉണ്ടാകു എന്ന് എനിക്ക് അറിയാം

😏😏😏
അത് നിന്റെ വെറും തോന്നലാണ് പിന്നെ നിന്നെ എല്ലാ കാര്യവും ബോദിപ്പിക്കേണ്ട ഒരാവശ്യവും എനിക്ക് ഇല്ലാ
പിന്നെ ഒരു കാര്യം കൂടെ ചെവി തുറന്ന് കേട്ടോ എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് എന്റെ ആമി മാത്രമായിരിക്കും
ഇത്‌ പോലെ ഓരോ അഭിനയവും കാഴ്ച വച്ച എന്റെ അടുത്ത വരണ്ട

ഞാൻ

മനു നിന്റെ താളതിന് അനുസരിച്ചു തുള്ളുന്നില്ല അല്ലെ നിന്റെ അനാവശ്യമായ ആവശ്യങ്ങൾ നടത്തി തരുന്നില്ല അതല്ലേ ഇപ്പൊ എന്റെ അടുത്തേക്ക് വന്നത് നീ പറയുന്നത് ഒക്കെ വാങ്ങി താരനും ആവശ്യം നടത്തി താരനും ഒരാൾ വേണം

ഇല്ലാത്തത് പറയരുത്

ഏയ്യ് ഉള്ളത് മാത്രമേ പറഞ്ഞിട്ടുള്ളു അന്ധമായി പ്രണയിച്ചപ്പോൾ നിന്നെ പറ്റി ആര് പറഞ്ഞാലും ഞാൻ വിശ്വസിക്കാറില്ല പിന്നീടാണ് ഓരോന്നായി അറിഞ്ഞു വന്നത്
നിന്നോട് ഇത്രയൊക്കെ പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം വരില്ല അതുകൊണ്ട് മാത്രമാണ് നീ വിളിച്ചപ്പോൾ ഞാൻ വന്നത്
ഇനി കാണാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം

അവളോട് രണ്ട് ഡയലോഗ് അടിച്ചു തിരിഞ്ഞതും ദേ നിൽക്കുന്നു ആമി ശെടാ ഈ പെണ്ണ് വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിന് ഇപ്പൊ എന്തൊക്കെയാനവോ വിളിച്ചു കൂവുന്നത്
ഈശ്വരാ മുഖം കണ്ടിട്ട് അത്ര നല്ലതല്ല എന്ന് തോനുന്നു ഞാൻ അമൃതയോട് പറഞ്ഞതൊന്നും കേട്ടില്ല എന്ന് തോനുന്നു അവളെ കണ്ടതിന്റെ എല്ലാ ദേഷ്യവും മുഖത്തുണ്ട്

ഞാൻ നൈസായി ഒന്ന് ചിരിച്ചു കൊടുത്തു 😁😁എവിടെ തുറിച്ചു നോട്ടമാണ് തിരികെ കിട്ടിയത് ആദിയെ നോക്കിയപ്പോൾ എന്നെയും ആമിയെയും നോക്കി ആക്കി ചിരിക്കുന്നുണ്ട്

ആമി എന്താ ഇവിടെ
പെട്ടെന്ന് വായിൽ വന്നത് അതാണ്

ഷോപ്പിംഗ് ചെയ്യാൻ വന്നതാ
അത് പോലെ തന്നെ തിരിച്ചു കൊടുത്തു അല്ല പിന്നെ
നിഖിലേട്ടൻ പറഞ്ഞത് ഒന്നും ഞാൻ കേട്ടിട്ടില്ല എന്ന് വിചാരിച്ചോട്ട് ഇപ്പോൾ അതാ നല്ലത് അത് കൊണ്ട് കുറച്ചു വെയിറ്റ് ഇടാം ആമിയോട പറഞ്ഞത് ഒരു അക്ഷരം വിടാതെ ഞാൻ കേട്ടതാണ് സന്തോഷം മുഴുവൻ തീർത്തത് ആദിയുടെ കൈ പിടിച്ചു തിരിചാണ

ഇതാണോ കണ്ണേട്ടന്റെ ആമി

കണ്ണന്റെ ആമിയല്ല
അതും പറഞ്ഞു ഏട്ടൻ എന്റെ ഷോള്ഡറിൽ പിടിച്ചു ഏട്ടന്റെ അടുത്തേക്ക് നിർത്തിച്ചു. ഏട്ടനെ നോക്കിയപ്പോൾ കണ്ണിറുക്കി കാണിച്ചു

ഇതാണ് കാശിയുടെ സ്വന്തം ആമി

കാശി
ഒന്നും മനസിലാവാതെ അമൃത ചോദിച്ചു

അതെ ആമിയുടെ മാത്രം കാശി

നിഖിലേട്ടൻ എന്താ ഇപ്പൊ പറയുന്നേ എനിക്ക് വട്ടായതോന്നും അല്ലല്ലോ അല്ല നിഖിലേട്ടനെയാ ഞാൻ കാശി എന്ന് പറയുന്നതെന്ന് എങ്ങനെ മനസിലായി
ഒന്നും മനസിലാവാതെ അന്തംവിട്ട് നിൽക്കുമ്പോഴാണ് കൈയിൽ ആരോ ചെറുതായി നുള്ളിയത് അപ്പോഴാണ് ഇളിച്ചു നിൽക്കുന്ന ആദിയെ കണ്ടത് അപ്പൊ എല്ലാം ചോർത്തിയത് ഈ ദുഷ്ടനാണ്.

ഇവള് അല്ലെ അന്ന് ഇഷ്ടമാണെന്ന് പറഞ്ഞു വന്നത് ഞാൻ അന്നേ പറഞ്ഞതല്ലേ ഇവളുടെ സ്വഭാവം നല്ലതല്ല എന്ന്

ഡീ ഇനി നീ എന്റെ പെണ്ണിനെ പറ്റി എന്തേലും പറഞ്ഞാൽ എന്റെ കൈ ആയിരിക്കും അതിന് മറുപടി പറയുക
അന്ന് ആ കല്യാണ മണ്ഡപത്തിൽ വച്ച നിനക്ക് ഒരു തല്ല് തരാത്തതിൽ എനിക്ക് നല്ല വിഷമമുണ്ട് അത് ഞാൻ മാറ്റണ്ട എങ്കിൽ ഇപ്പൊ പോക്കോളണം എന്റെ കൺമുന്നിൽ നിന്ന്

ഇനി അവിടെ നിന്നിട്ട് കാര്യമൊന്നുമില്ല എന്ന് തോന്നിയത് കൊണ്ടോ എന്തോ മിത്രയെ ഒന്ന് പുച്ഛിച്ചിട്ട് അമൃത ദേഷ്യത്തോടെ അവിടെ നിന്നും പോയി

അവള് പോയി എന്ന് കണ്ടയുടനെ മിത്ര നിഖിലിന്റെ കൈ അവളുടെ ഷോള്ഡറിൽ നിന്ന് എടുത്തിട്ട് കലിപ്പിച്ചു ഒന്ന് നോക്കി
നിഖിൽ ഒരു അവിഞ്ഞ ചിരിയും പാസ്സ് ആക്കി

എന്താണ് പഴയ കാമുകിയുമായി ബീച്ചിൽ
മിത്ര ഒറ്റ പുരികം പൊക്കി ചോദിച്ചു

അതോ അവൾക്ക് എന്നെ മറന്ന് ജീവിക്കാൻ കഴിയുന്നില്ല എന്ന് അതുകൊണ്ട്

അതുകൊണ്ട്

അത്കൊണ്ട് അവള് ഇറങ്ങി വരാൻ തയ്യാറാണെന്ന്
.

ഇറങ്ങി വന്നിട്ട്
തീരെ താല്പര്യമില്ലാതെ എങ്ങോട്ടോ നോക്കി ചോദിച്ചു

ഞാൻ സ്വീകരിക്കണമെന്ന്

അതിന് രൂക്ഷമായ ഒരു നോട്ടം മാത്രം കൊടുത്തു

അവൾക്ക് എന്തിന്റെ കുഞ്ഞാനവോ
ആദി അല്പം തമാശയായും കാര്യമായും ചോദിച്ചു

ആദി ചിലർ അങ്ങനെയാണ് മറ്റുള്ളവർ സ്വന്തമാക്കുമ്പോഴാണ് അവർക്ക് അതിനോട് പ്രിയം തോന്നുന്നത്
മറ്റുള്ളവർ ഇഷ്ടപെടുന്നതിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു തരം സൈക്കോ

നാല് തല്ല് കിട്ടാത്തതിന്റെ സൂക്കേടാണ് വേറെ ഒന്നുമല്ല (ആദി)

ആ അതും ശെരിയാണ്
അല്ല എന്റെ മറ്റേ അളിയൻ എവിടെ പോയി

ദോ അവിടെ ഇരിപ്പുണ്ട് പ്രകൃതി ആസ്വദിക്കുന്ന തിരക്കിലാണ്
ഞാൻ എന്നാലേ അവനെ പോയി വിളിച്ചിട്ട് വരാം
എന്ന് പറഞ്ഞു ആദി പോയി

ഞാൻ നേരെ മുഖം വീർപ്പിച്ചു നിൽക്കുന്ന എന്റെ പെണ്ണിന്റെ അടുത്തേക്ക് പോയി
എന്റെ ഇടതു കൈയിൽ അവളുടെ വലം കൈ ചേർത്ത് പിടിച്ചു
അവള് ആ പിടി അഴിക്കാനുള്ള തിരക്കിലാണ്
ഞാൻ അത് ഒന്നുകൂടെ മുറുക്കെ പിടിച്ചു കൊണ്ട് കടലിലേക്ക് നോക്കി നിന്നു
കുറച്ചു സമയത്തിന് ശേഷം അവളും അടങ്ങി നിന്നു

എന്താണ് എന്റെ പെണ്ണിന്റെ ദേഷ്യമൊക്കെ മാറിയോ

ഇല്ലാ
ചോദിച്ച ഉടനെ തന്നെ അവള് മറുപടിയും തന്നു

എന്തെ

ഞാൻ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലല്ലോ എന്നിട്ട അവളെ കാണാൻ വന്നിരിക്കുന്നു

സത്യായിട്ടും ഞാൻ ആ സമയം കുറച്ച തിരക്കിലായിരുന്നു പിന്നെ ഇവളെ വന്നു കണ്ടതിനു ശേഷം നിന്നെ വിളിക്കാമെന്ന് വിചാരിച്ചു

ഹ്മ്മ്

എന്തെ വിശ്വാസമില്ലേ

ഇല്ലാ
വീണ്ടും അതെ ടോണിൽ മറുപടി

ഏയ്യ് അങ്ങനെ പറയരുത് ഒന്നുമില്ലെങ്കിലും ഞാൻ ഈ ആമിടെ സ്വന്തം കാശിയല്ലേ

ആ ആരാ പറഞ്ഞെ ഇയാളാണ് കാശിയെന്ന

അതൊക്കെ ഞാൻ അറിഞ്ഞു എന്റെ ആമിക്കുട്ടി ഇനി ഞാൻ അല്ല എന്ന് പറയാൻ നിൽക്കണ്ട

ആ ആദി അല്ലെ പറഞ്ഞു തന്നത് അവൻ ഞാൻ വെച്ചിട്ടുണ്ട്.

എന്റെ അളിയന്മാർ പൊളിയാണല്ലേ

ലാസ്റ്റ് പുറം പൊളിയാതിരുന്നാൽ മതി

അതെന്താ

അതൊക്കെ വഴിയേ മനസിലായികോളും

ഓ അല്ല എന്തുകൊണ്ട നീ എനിക്ക് കാശി എന്ന് പേരിട്ടത്

അത് അതൊന്നുമില്ല വെറുതെ

അതൊന്നുമല്ല എന്തോ ഉണ്ട് വേഗം പറഞ്ഞോ

ശിവനെ പോലൊരു പാതിയെ കിട്ടാനാണ് ഞാൻ ആഗ്രഹിച്ചത് അതുകൊണ്ട് കാശി എന്ന് വിളിക്കാമെന്ന് വിചാരിച്ചു

അയ്യടാ ആ കള്ളം എന്റെ അടുത്ത ചിലവാവില്ല
നീ പറയുന്ന രീതിയിൽ തന്നെ മനസ്സിലാവുന്നുണ്ട് കള്ളം പറയുന്നതാണെന്ന്

ഓ ഇത്‌ വലിയ കഷ്ടമായല്ലോ

ആ കഷ്ടമായി പറഞ്ഞിട്ട് മോള് ഇവിടെ നിന്ന് പോയാൽ മതി

ഞാൻ പറയാം ഇപ്പോഴല്ല അതിന് പറ്റിയ സമയം ആകുമ്പോൾ പറയാം

ഹ്മ്മ് അങ്ങനെയെങ്കിൽ അങ്ങനെ

പിന്നെ കുറച്ചു സമയം അവളുടെ കൈയും പിടിച്ചു ആ തിരമാലയിൽ കൂടെ നടന്നു
കുറച്ചു കഴിഞ്ഞപ്പോൾ രണ്ട് അളിയന്മാരും എത്തി

ഓയി ഭാവതിക്ക് ഇന്ന് ഐസ്ക്രീം ഒന്നും വേണ്ടേ

എന്റെ ആദി അത് നീ പ്രതേകം ചോദിക്കണോ ഞാൻ പറഞ്ഞില്ലെങ്കിലും എന്റെ അജു വാങ്ങി തരും എന്ന് എനിക്ക് അറിയാം അല്ലെ അജു
എന്നാൽ വേഗം തന്നോളൂ
ഞാൻ അജുവിന്റെ നേരെ കൈ നീട്ടി അവൻ ഒരു കോൺ ഐസ്ക്രീം എനിക്ക് തന്നു പിന്നെ ഒന്ന് അവന്റെ അളിയനും കൊടുത്തു 😏

സത്യത്തിൽ അളിയാനാണ് ഞങ്ങൾക്ക് ട്രീറ്റ്‌ തരേണ്ടത് (ആദി)

എന്റെ അളിയന്മാർക്ക് എന്താ വേണ്ടത് എന്ന് വച്ചാൽ പറഞ്ഞോ ഞാൻ വാങ്ങി തരാം

ഓ ആശ്വാസം എന്നാ നമുക്ക് നേരെ ചിക് കിങ്ങിൽ പോകാം (ആദി)

നീ എന്നെ മുടുപ്പിക്കുമോ ഡേയ്

സാധ്യതയുണ്ട്(അജു)

ഇനിയെന്ത് മുടിയനാ ഇവളെയല്ലേ കെട്ടുന്നത്
അത് പറയലും ആദിയുടെ നടു നോക്കി ഒരു അടി വീണു കഴിഞ്ഞിരുന്നു
പിന്നെ അവിടെ അടിയുടെ പൂരമായിരുന്നു
അവസാനം രണ്ടും വെള്ളത്തിൽ വീണ കോഴിയെ പോലെ കൈയും പിടിച്ചു വരുന്നുണ്ട്
ആമി എന്നെയും പിന്നെ അജുവിനെയും നോക്കിയിട്ട് ആദിയുടെ പിന്നാലെ വന്നു

സത്യം പറഞ്ഞാൽ നന്നായി ദേഷ്യം വരുന്നുണ്ട് ഇവളെന്താ ചെറിയ കുട്ടിയാണോ വെള്ളത്തിൽ കളിക്കാൻ. ഡ്രെസ്സ് ഒക്കെ ആകെ നനഞ്ഞിട്ടുണ്ട്
അജുവും നല്ല ദേഷ്യത്തിലാണെന്ന് മനസ്സിലാവുന്നുണ്ട്

നിങ്ങളോട് ഞാൻ പല പ്രാവശ്യം പറഞ്ഞതാണ് വെള്ളത്തിൽ കളിക്കരുതെന്ന് അത് എങ്ങനെയാ ചെറിയ കുട്ടികളോട് പറയുന്നതിനേക്കാൾ കഷ്ടമാണ് നിങ്ങളോട് രണ്ടാളോടും പറയുന്നത്
അവൻറെ ഷർട്ട്‌ ഊരി ആമിക്ക് കൊടുക്കുന്നതിനിടയിൽ അജു പറഞ്ഞു
അജു ടി ഷിർട്ടിന്റെ പുറത്താണ് ഷർട്ട്‌ ഇട്ടത് അതോണ്ട് പ്രശ്നമില്ല

ആമി നമ്മള് മാത്രമല്ല ബീച്ചിൽ വരുന്നത്. എല്ലാവരുടെയും സ്വഭാവം ഒരു പോലെ ആയിരിക്കണമെന്നില്ല എപ്പോഴാ ഏത് വഴിക്കാ പ്രശ്നം വരുന്നതെന്ന് പറയാൻ കഴിയില്ലാ

എനിക്ക് അതിൽ ഒരു പിടിയുമില്ല കാരണം തെറ്റായ രീതിയിൽ ഒരു കണ്ണ് പോലും എന്റെതിൽ വീഴാൻ ഈ രണ്ട് പേരും സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം
ഞങ്ങൾ വെള്ളത്തിൽ കളിക്കുന്നുണ്ടെങ്കിൽ തന്നെ ആരും ഇല്ലാത്ത സ്ഥലത്തിൽ നിന്നാണ് പിന്നെ അജുവിനെ ഞങ്ങളെ കലമ്പിയില്ലെങ്കിൽ(വഴക്ക് പറഞ്ഞില്ലെങ്കിൽ ) സമാധാനം വരില്ല

ഞാൻ അവരെ നോക്കി രണ്ടാളും എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു
സത്യം പറഞ്ഞാൽ ഇവരുടെ കൂട്ടുകെട്ട് കൂടെപിറന്നില്ലെങ്കിലും അവരുടെ കുഞ്ഞു അനിയത്തി തന്നെയാണ് ആമി എന്ന് എനിക്ക് അന്നേ മനസ്സിലായിരുന്നു

ഫുഡ് കഴിക്കാൻ പോകേണ്ടത് കൊണ്ട് ആമിയെ കൂട്ടി ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ആദ്യം പോയി ഒരു ഡ്രെസ്സും വാങ്ങി കൊടുത്തു അവിടെ നിന്ന് നേരെ ചിക്കിങ്ങിൽ പോയി

💙💙💙💙💙💙💙💙💙💙💙💙💙💙💙💙

ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കാത്ത സ്റുഡന്റ്സിന് യൂണിഫോം കൊടുക്കുന്നുണ്ട്. ഞങ്ങൾ പിന്നെ ട്രാൻസ്ഫർ ഒന്നും ചെയ്യുന്നില്ല അത് കൊണ്ട് യൂണിഫോം ഒക്കെ പോയി വാങ്ങി. ഇനി നിഖിലേട്ടന്റെ വീട്ടിൽ നിന്നാണല്ലോ പോകേണ്ടത്. അമ്മുവും അനുവും കൂടെ ഉണ്ടായിരുന്നു.
അപ്പോഴാണ് ആ നഗ്ന സത്യം ഞങ്ങൾ അറിഞ്ഞത് അമൃതയും ഞങ്ങളുടെ കോളേജിലാണ് അതും ഞങ്ങളുടെ ക്ലാസ്സിൽ തന്നെ. ഇത്‌ വല്ലാത്തൊരു ട്വിസ്റ്റ്‌ ആയി പോയി.

പിന്നെ ഇതിനിടയിൽ ഒരു തവണ മാത്രമാണ് നിഖിലേട്ടൻ വിളിച്ചത് അതും എനിക്ക് പനിയായത് കൊണ്ട്. നീലു ചേച്ചി ദിവസവും വിളിക്കും അങ്ങനെ പറഞ്ഞതാണ്

ഇങ്ങേരു ഇത്‌ എന്തോന്ന് മനുഷ്യനാണ് അല്ലെ ഒന്ന് വിളിച്ച രണ്ട് പഞ്ചാര വാക്ക് എങ്കിലും പറഞ്ഞൂടെ
അത് എങ്ങനെയാ അവളെ മറന്നില്ലല്ലോ 😏😏
ഇതിനൊക്കെ ഞാൻ പ്രതികാരം ചെയ്യും നോക്കിക്കോ
💜💜💜💜💜💜💜💜💜💜💜💜💜💜💜💜

അങ്ങനെ ഇന്നാണ് ആ സുദിനം എന്റെ കല്യാണം
ചെറിയ രീതിയിൽ മതി എന്ന് നിഖിലേട്ടൻ പറഞ്ഞത് കൊണ്ട് ആകെ 300ആളെ പരിപാടി മാത്രമേയുള്ളു

അജുവും ആദിയും അവരുടെ പോക്കറ്റ് മാണിയും പിന്നെ അവധി ദിവസങ്ങളിൽ പണി എടുക്കാൻ പൊയിയും എനിക്ക് ഒരു ബ്രേസ്‌ലെറ് വാങ്ങി തന്നു
പിന്നെ മൂന്നു അച്ചന്മാരും ഓരോ മാല വീതം തന്നു
പിന്നെ കുറച്ചു ബന്ധുക്കളൊക്കെ വളയും
(സ്ത്രീധനം ഒന്നുമല്ലട്ടോ ഞങ്ങൾ കണ്ണൂരുകാർ സ്ത്രീധനത്തിന് എതിരാണ് )

നിഖിലേട്ടനെ അജുവും ആദിയും ചേർന്ന് മണ്ഡപത്തിൽ ഇരുത്തി
അച്ചുവിന നല്ല വിഷമം ഉണ്ടായിരുന്നു അതോണ്ട് അവനാണ് ഞങ്ങൾക്ക് ബൊക്ക തന്നത്

താലി കെട്ടാൻ സമയമായപ്പോൾ പെങ്ങളോട് മണ്ഡപത്തിൽ കയറാൻ പറഞ്ഞു
ഇവിടെയും ആരെങ്കിലും ചേച്ചിയെ പറയുമോ എന്ന ഭീതി ഏട്ടന്റെയും വിധു ഏട്ടന്റെയും അമ്മയുടെയുമൊക്കെ മുഖത്തുണ്ട്
ചേച്ചിയാണെങ്കിൽ കയറണോ വേണ്ടയോ എന്ന് വിചാരിച്ചിട്ട് നിൽക്കുകയാ

ഇനിയും കാത്തു നിൽക്കാൻ സമയം ഇല്ലാത്തത് കൊണ്ട് അജുവും ആദിയും പോയി ചേച്ചിയെ കൈ പിടിച്ചു മണ്ഡപത്തിൽ കയറ്റി
അവർക്കും ഇപ്പോൾ ചേച്ചിയെ ഭയങ്കര കാര്യമാ ചേച്ചിക്ക് തിരിച്ചും
രണ്ട്പേരും കണ്ണ് ചിമ്മി പേടിക്കേണ്ട എന്ന് പറഞ്ഞു അപ്പോഴേക്കും ചേച്ചിക്ക് കുറച്ചു ധൈര്യമായി
വിധു ഏട്ടന്റെയും ഏട്ടന്റെയും അമ്മയുടെയൊക്കെ മുഖം സന്തോഷതാൽ തിളങ്ങുന്നുണ്ട്

താലി കെട്ടുമ്പോൾ ഏട്ടന്റെ കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു ചേച്ചി പിന്നിൽ നിന്ന് ശെരിയാക്കി തന്നു
ഏട്ടന്റെ നെഞ്ചോളം മാത്രമേ ഞാനുള്ളൂ താലി കെട്ടുമ്പോൾ ആ നെഞ്ച് നന്നായി ഇടിക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു
സിന്ദൂരം തോട്ട തരുമ്പോൾ എപ്പോഴും മുഖത്തുണ്ടാവുന്ന കള്ള ചിരിയുണ്ട്

പിന്നെ അളിയനും മണ്ഡപത്തിൽ കയറി മോതിരം തന്നു ഏട്ടൻ എനിക്കും ഞാൻ ഏട്ടനും ഇട്ട് കൊടുത്തു ഇപ്പ്രാവശ്യം എന്റെ കൈ ആയിരുന്നു വിറച്ചത്
അത് കണ്ട് അജുവും ആദിയും നന്നായി കളിയാക്കുന്നുണ്ട് ഞാൻ കണ്ണുരുട്ടി നോക്കിയപ്പോൾ രണ്ടും സൈലന്റ് ആയി

പിന്നെ അച്ഛൻ എന്റെ കൈ പിടിച്ചു ഏട്ടന് കൊടുത്തു. അച്ഛന്റെ കണ്ണുകൾ ചെറുതായി നിറയുന്നുണ്ടായിരുന്നു
പേടിക്കുകയോന്നും വേണ്ട ഈ കൈകളിൽ അവള് സുരക്ഷിതയായിരിക്കും എന്ന പോൽ ഏട്ടൻ കണ്ണൊന്നു ചിമ്മി തുറന്നു
അമ്മയെ നോക്കിയപ്പോൾ സാരീ തലപ്പ കൊണ്ട് കണ്ണ് തുടക്കുന്നുണ്ട് മറ്റു രണ്ട് അമ്മമാരും അച്ചന്മാരുടെയും അവസ്ഥ ഇത്‌ തന്നെ

പിന്നെ അങ്ങോട്ട് അരിരിക്കുന്ന ചടങ്ങാൻ (അനുഗ്രഹം വാങ്ങുന്ന ചടങ്ങ്) എല്ലാവരുടെയും കാൽ പിടിച്ചു രണ്ട് പേരും ഒരു വകയായി
പിന്നെ ഫോട്ടോ ഷൂട്ട്‌ ആയിരുന്നു ഇതിനേക്കാൾ ഭേദം കാൽ പിടിക്കൽ ആയിരുന്നു. മോഡേൺ ഫോട്ടോ ഷൂട്ട്‌ അര മണിക്കൂർ നീണ്ട നിന്നു അവസാനം ചോർ കഴിക്കാൻ വിളിച്ചപ്പോഴ അവര് നിർത്തിയത്.
താലി കെട്ടിന് ശേഷം അജുവിനെയും ആധിയേയും കണ്ടില്ല അച്ചുവിനോട്‌ ചോദിച്ചപ്പോൾ രണ്ടും ചോർ കൊടുക്കുന്ന അവിടെ തിരക്കിലാണ് എന്ന് പറഞ്ഞു പിന്നെ അവനെ നിർബന്ധിച്ചു പറഞ്ഞയച്ചു അവരെ കൂട്ടി കൊണ്ട് വന്നു ഫോട്ടോ എടുത്തു
ബാംഗ്ലൂർ ഡേയ്‌സിലെ പോലെ നിഖിലേട്ടനെ മാറ്റി നിർത്തി ഞങ്ങള് മൂന്നും എടുത്തു 😁😁
പിന്നെ അച്ചുവിനെയും ഒപ്പം കൂട്ടി
എല്ലാവരും ഒരുമിച്ചു നിന്നുള്ള ഫോട്ടോസും നീലു ചേച്ചിയും അളിയനും ഞങ്ങളുടെ ഒപ്പം കൂടി
അമ്മ നേരത്തെ പോയിരുന്നു
അമ്മമാരുടെയും അച്ഛമാരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കുമ്പോൾ
ഞങ്ങളുടെ മോളെ വേദനിപ്പിക്കാതെ നോക്കണം എന്ന് എല്ലാ അച്ചന്മാരും പറഞ്ഞു
എന്റെ കൈ ചേര്ത്ത പിടിച്ചു അതായിരുന്നു അവർക്കുള്ള മറുപടി

ഫുഡും കഴിച്ചു കുറച്ചു സമയം കൂടെ ഫോട്ടോ ഷൂട്ട്‌ നടത്തി
പോകാനുള്ള സമയം അടുത്ത വരുംതോറും കണ്ണിൽ വെള്ളം നിറഞ്ഞു വന്നു. എന്നായാലും ഈ വേർപിരിയൽ നിര്ബന്ധമാണ് പക്ഷെ എല്ലാവരെയും പിരിയണമെന്ന് ഓർക്കുമ്പോൾ

അയ്യേ ഞങ്ങളുടെ അഗ്നി കരയുകയാണോ ഇത്‌ ഞങ്ങളുടെ അഗ്നിയല്ല ഞങ്ങളുടെ അഗ്നി ഇങ്ങനെ അല്ല
ആദി രംഗം ശാന്തമാക്കാൻ ചളി അടിക്കുകയാണ് എന്നാലും അവന്റെ കണ്ണും നിറഞ്ഞിട്ടുണ്ട്

ദേ നീ കരഞ്ഞോണ്ട് പോയാൽ ഞങ്ങൾക്ക് എല്ലാർക്കും സങ്കടമാകും കുറച്ചു സമയം കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് വരുമല്ലോ പിന്നെ എന്താ
അജു അവളെ ചേര്ത്ത നിർത്തിക്കൊണ്ട് പറഞ്ഞു

പിന്നെ നീ എന്തിനാടാ കരയുന്നെ
കുസൃതിയോടെ അതും പറഞ്ഞു അവന്റെ കണ്ണ് തുടച്ചു കൊടുത്തു

ആദിയും അവളെ ചേര്ത്ത നിർത്തി നെറുകയിൽ ചുണ്ട് അമർത്തി അജുവും

പിന്നെ എല്ലാ അച്ഛൻ അമ്മമാരോടും യാത്ര പറഞ്ഞു
അച്ചൂസിനെ കെട്ടിപിടിച്ചു കരഞ്ഞു

അജുവും ആദിയും കൂടെ അവളെ നിഖിലിന്റെ കൂടെ കാറിൽ കയറ്റി
പേടിക്കൊന്നും വേണ്ട നിഖിലേട്ടന്റെ കൂടെയല്ലേ
ആക്കി ചിരിയോടെ ആദി പറഞ്ഞു

പറയുന്നതിന്റെ ഇടക്കും അവള് പോടാ തെണ്ടി എന്ന് വിളിക്കുന്നത് അവൻ കൃത്യമായി കെട്ടു

അവരുടെ കാർ അകന്നു പോകുന്നതും നോക്കി ബാക്കിയുള്ളവർ കണ്ണ് തുടച്ചു
അജുവും ആദിയും അവരുടെ സങ്കടം അടക്കാൻ പാട് പെട്ട കൊണ്ടിരിക്കുകയാ അത് മനസിലാക്കി ആരും അവരെ ശല്യപ്പെടുത്താൻ പോയില്ല

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

നിഖിലിന്റെ അമ്മ കൊടുത്ത നിലവിളക്കുമായി അവനോട് ചേർന്ന് അവന്റെ വീടിന്റെ പടികൾ കയറി
വിളക്ക് വച്ചു തൊഴുതതിന് ശേഷം വീണ്ടും ഫോട്ടോ ഷൂട്ട്‌ നടന്നു
സഹികെട്ടു ഇതൊന്ന് നിർത്തുമോ എന്ന് അവള് ക്യാമറ മനോട് തന്നെ ചോദിച്ചു
അവളുടെ നില്പ്പ്പും ഭാവവും കണ്ട് അയാൾ നിർത്തി പോയി
പുറത്തു നിന്നെയൊരുന്നു ഇത്രയും സമയത്തെ ഷൂട്ട്‌ അതോണ്ട് നിഖിലിനോട് പറഞ്ഞു നേരെ അകത്തേക്കു പോയി

അകത്തു കയറിയപ്പോൾ എല്ലാവരും അവളെ വീക്ഷിക്കുന്ന തിരക്കിലാണ്
എന്തേലും കുറ്റവും കുറവും കണ്ടു പിടിക്കേണ്ട അത് തന്നെ
എല്ലാവർക്കും ഓരോ ചിരിയും കൊടുത്തു അവള് നീലു ചേച്ചിയെ അന്വേഷിച്ചു നടന്നു
എവിടെയും കാണാത്ത കൊണ്ട് നേരെ അടുക്കളയിലേക്ക് വിട്ടു
അമ്മ അവിടെ ചായ വെക്കുന്ന തിരക്കിലാണ്
അമ്മായിയും അടുത്തുണ്ട് എന്നെ തീരെ ഇഷ്ടപ്പെട്ടില്ല എന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ട്
നെവർ മൈൻഡ് പോളിസി ആയതുകൊണ്ട് അതൊന്നും പ്രശ്നമേ അല്ല

അമ്മേ

ആ എന്താ മോളെ

നീലു ചേച്ചി എവിടെ

അവള് എന്തോ എടുക്കാൻ മുകളിൽ പോയിട്ടാണുള്ളത്

അമ്മേ
എന്ന നീലു ചേച്ചിയുടെ നിലവിളി കെട്ടിട്ടാണ് ഞങ്ങൾ ഹാളിലേക്ക് പോയത്
ചേച്ചി സ്റൈർകേസിൽ നിന്ന് വീണതാണ്
നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ട്. ചേചിയുടെ മുഖത്തു വെള്ളം കുടഞ്ഞു എന്നിട്ടും ബോധം വന്നില്ല.
നിഖിലേട്ടനും വിധു ഏട്ടനും ചേച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ പോയി. അമ്മയോടും എന്നോടും വരണ്ട എന്ന് പറഞ്ഞു പെട്ടെന്ന് പോയി വരാമെന്ന എല്ലാവരും ഇപ്പൊ എത്തുമല്ലോ.

ഓരോന്ന് വന്നു കയറിയില്ല അതിനുമുന്നെ വീട്ടിലുള്ളവർക്ക് ദോഷമായി തുടങ്ങി. അപശകുനം അല്ലാണ്ട് എന്ത്
ഏതോ വയസ്സായ മുത്തശ്ശി അത് പറഞ്ഞു

ഞാൻ അമ്മയെ നോക്കി ഒന്നും മിണ്ടുന്നില്ല.

തുടരും

അഭിപ്രായം അറിയിക്കണേ