രചന – അഹാനിക അനു
“ദേവൂട്ടി…..നിനക്ക് അവിടെ എന്താ പരിപാടി……””
അടുക്കളയിൽ നിലത്തിരുന്ന് ഉള്ളി നന്നാക്കുന്ന കൂട്ടത്തിൽ വാതിലിന്റെ മറവിൽ നിന്ന് ഉരുണ്ട് കളിക്കുന്ന മോളെ കണ്ട് നില വിളിച്ചു ചോദിച്ചു……. എന്തോ കള്ളത്തരം ഒപ്പിച്ച പോലെ കുറുമ്പി ഒന്ന് വാതിലിന്റെ മറവിൽ നിന്ന് തല പൊന്തിച്ചു നോക്കി ചിരിച്ചു………
“” ആ ചിരി അത്ര പന്തിയില്ലല്ലോ മോളെ….. നീ ഒന്ന് ഇങ്ങോട്ട് വന്നേ……. “”
കയ്യിൽ ഉള്ള കത്തി കൊണ്ട് മോളെ മാടി വിളിച്ചപ്പോൾ അവൾ വീണ്ടും പിറകോട്ടു പോയി…….നില വേഗം എഴുനേറ്റു കൈ കഴുകി വന്ന് മോളെ എടുത്തു……… വായ തുറക്കാതെ എന്തോ ചവയ്ക്കുന്ന പോലെ തോന്നിയപ്പോൾ നില അവളുടെ വായയിൽ കൈ ഇടാൻ പോയി…… ചുണ്ട് കൂട്ടി നിന്ന് ബലം പിടിച്ചു നിൽക്കുന്ന മോളെ കണ്ടപ്പോൾ അവൾക്ക് വീണ്ടും സംശയം ആയി…….
“” നിന്റെ വായയിൽ എന്താ ഉള്ളത്……. വാ തുറക്ക് ദേവൂട്ടി………… “”
നിലയുടെ ആദി പിടിച്ചുള്ള സംസാരം കേട്ടപ്പോളും അവൾക്ക് വല്യ കുലുക്കം ഒന്നും ഉണ്ടായില്ല…..
“” വാ തുറക്ക് മോളെ….. അമ്മ നോക്കട്ടെ…….
വീണ്ടും അവൾ പറഞ്ഞപ്പോൾ ഒരു അയവു വന്ന പോലെ ബലം പിടിത്തം ഒഴിവാക്കി…….. വായയിൽ കൈ ഇട്ടപ്പോൾ ഒരു റബർ കഷ്ണം കിട്ടി നില അവളെ ദേഷ്യത്തിൽ നോക്കി………
“” നല്ലോണം എന്തേലും കഴിക്കാൻ തന്നാൽ അത് തിന്നരുത് ട്ടോ……. നിലത്ത് നിന്ന് ഇങ്ങneb ഓരോന്ന് കിട്ടിയാൽ വേഗം വായയിലേക്ക് ഇടണം ….. ഇതൊക്കെ എങ്ങാനും ഇറക്കി പോയിരുന്നേലോ… “”
ദേഷ്യത്തിൽ ഉള്ള നിലയുടെ സംസാരം കേട്ട് അവൾ വേഗം കഴുത്തിലൂടെ കൈ ഇട്ട് കഴുത്തിൽ മുഖം പൂഴ്ത്തി………. ഇനി പറയുന്നതൊന്നും കേൾക്കാൻ അവൾക്ക് താല്പര്യം ഇല്ല എന്ന് പറയാതെ പറയുന്ന സിഗ്നൽ ആണത്……. അത് മനസിലായ പോലെ നില വേഗം അടുക്കള വാതിൽ അടച്ചു അവൾക്ക് ഉള്ള കുറുക്കും എടുത്തു മുന്നിലേക്ക് നടന്നു…….. അച്ഛൻ കവല വരെ പോയതാണ്……. തന്നെ തനിച്ചാക്കി പോവുമ്പോൾ എപ്പോളും പറയുന്നതാണ് മുൻ വാതിൽ തുറന്നിടരുത്……… ഇനി മുന്നിലേക്ക് വരണേൽ പിറക് വശം അടച്ചിടണം എന്ന്…… ആ ഓർമയിൽ അവളൊന്ന് ചിരിച്ചു………..
മഴ വീണ്ടും ചെറുതായി ചാറി തുടങ്ങുന്നുണ്ട്…. മോളെയും എടുത്ത് മുന്നിലെ കസേരയിൽ ഇരിക്കുമ്പോളാണ് …… ഒരു കുട്ടി ട്രൗസറും ടീഷർട്ടും കുഞ്ഞി കുടയും ചൂടി ചിരിച്ചോണ്ട് ചഞ്ചൽ വരുന്നത് കണ്ടു……. ബ്രൗൺ കളർ ഉള്ള മുടി എല്ലാം മുകളിലേക്ക് കെട്ടി വച്ചു അത് രണ്ട് വശത്തേക്കും ആട്ടിയിട്ടാണ് വരുന്നത്……… വെളുത്തു തടിച്ച ഒരു ഗുണ്ട് മണി……പിറകിൽ തന്നെ ശ്യാമേച്ചി ഉണ്ട്….. അവരെ കണ്ടപ്പോൾ തന്നെ നില മോളെയും എടുത്ത് എഴുനേറ്റു…….
“” മോളെ ഇവളെയൊന്ന് ഞാൻ ഇവിടെ നിർത്തുന്നുണ്ട് ട്ടോ…….. തൃത്തയുടെ അമ്മയ്ക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു ഇപ്പോൾ വിളിച്ചിട്ടുണ്ടായിരുന്നു ……. ഞങ്ങൾ അങ്ങോട്ട് പോവാണ്……….. മഴയൊക്കെ അല്ലേ ഇവളെയും കൂട്ടി കൊണ്ടോവാൻ പറ്റില്ല……….. ജിതിൻ വീട്ടിൽ ഉണ്ട്……. അവന്റെ എടുത്ത് ആക്കി പോവാൻ പറ്റില്ല രണ്ടും കണ്ടാൽ കീരിയും പാമ്പും ആണ്……… ഇവൾ തീരെ വിട്ട് കൊടുക്കില്ല അവൻ ആണെങ്കിലോ ചെറിയ മക്കളെക്കാളും കഷ്ട്ടം ആണ്……….ഞങ്ങൾ വൈകുന്നേരം വരും മോൾക്ക് ബുദ്ധിമുട്ടാവില്ലേൽ……..””
“” അയ്യോ എനിക്ക് എന്ത് ബുദ്ധിമുട്ട് ചേച്ചി…….. ഈ കുറുമ്പി ഉണ്ടേൽ എനിക്ക് ഒരു കമ്പനി ആവാല്ലോ…… നിങ്ങൾ പോയി വരൂ ….. “”
നില പറയുന്നത് കേട്ട് അവർ ചിരിച്ചു കൊണ്ട് മോളുടെ കവിളിൽ ഉമ്മ വച്ചു ചേച്ചിയേ വെറുപ്പിക്കരുത് എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു………. അപ്പോളേക്കും ചഞ്ചൽ അതൊന്നും കാര്യം ആക്കാതെ വേഗം പടിയുടെ മുകളിലെ കയറി ഇരുന്നു ദേവൂട്ടിയുടെ കവിളിൽ ഉമ്മ വക്കാൻ തുടങ്ങി……
ശ്യാമേച്ചിയുടെ മൂത്ത മോന്റെ മോളാണ് ചഞ്ചൽ……ഇവിടെ വന്ന് കയറിയത് മുതൽ അടുത്തു പരിജയം ഉള്ളത് ശ്യാമേച്ചിനെ മാത്രം ആണ്……. തൃത്ത മരുമകൾ ആണ്…..ചേച്ചിയുമായി അത്ര കമ്പനി ഇല്ലെങ്കിലും കണ്ടാൽ ചിരിക്കും അത്ര തന്നെ…… പക്ഷെ ഈ കുറുമ്പി അങ്ങനെ അല്ല……. ശ്യാമേച്ചിന്റെ കൂടെ ഇടയ്ക്ക് ഇങ്ങോട്ട് വരും…. അല്ലെങ്കിൽ ആരും കാണാതെ പമ്മി വരും……… ഒരു പാട് സംസാരിക്കുന്ന ഒരു വായാടി……….. ഇവൾ വരുന്നതോണ്ട് എനിക്ക് ഒരു കൂട്ടാണ്……… ദേവൂട്ടി ഉണ്ടായതിന് ശേഷം ഇങ്ങോട്ടുള്ള വരുത്തം കുറവാണ്……….. ഇവൾക്ക് ഇഷ്ട്ടമല്ലാഞ്ഞിട്ടല്ല തൃത്ത വിടാത്തതാണ്………. വേറെ ഒന്നും കൊണ്ടല്ല എന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് വച്ചാണ്…….
“” ടി കുറുമ്പി നേഴ്സറിയിൽ ഒന്നും ചേർത്തിയില്ലേ നിന്നേ……. “”
“” ശോ….. എൻതോരു കശ്റ്റാണ് നില ആന്റി……. നാൻ കുരെ കയിഞ്ഞു ബരല്ലേ ഇബിടെക്ക്………. എന്നോട് ഇതു മത്രമേ ചോയിക്കാൻ ഉള്ളു…… “”
“” ഹാ നിന്നോട് പിന്നെ ഞാൻ എന്താടി ചോദിക്കേണ്ടത്…………5 വയസായിലേ നേഴ്സറിയിലും സ്കൂളിലും ഒക്കെ പോണ്ടേ ……. “”
“” നേർസരിയിൽ പോയാൽ പതിക്കണം നിലാന്റി…
വല്യ കാര്യം പോലെ അവൾ പറയുന്നത് കേട്ട് നില ചിരിച്ചു പോയി……….
കുരെ ഉന്ത്…… ബുക്ക് തുരന്നാൽ നിക്ക് ഒക്കം ബരും……….നാൻ ഉരങ്ങുന്നത് പാപ്പൻ അമ്മോട് പരഞ്ഞു കോതുക്കും…….. “”
അവൾ പറഞ്ഞത് നില വിശ്വസിച്ചില്ല എന്ന് തോന്നി വീണ്ടും എക്സ്പ്രഷൻ വാരി വിതറി പറഞ്ഞപ്പോൾ നില അവളെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ വച്ചു
“” പാപ്പൻ നല്ല പാരയാണ് ലേ……. “”
“” സതിയം ആന്റി…….. എന്നെ ബന്ന് ചുമ്മാ കതിക്കും……… “”
“” ചുമ്മാ കടിക്കേ……… നീ അവനെ വെറുപ്പിച്ചിട്ടാണല്ലോ അവൻ കടിച്ചിട്ടുണ്ടാവാ….. “”
നില ഒന്ന് ചൂഴ്ന്ന് നോക്കി ചോദിച്ചപ്പോൾ കള്ളം പിടിച്ച പോലെ അവൾ തല താഴ്ത്തി ഒളികണ്ണിട്ട് നോക്കി………..
“” അപ്പോൾ അങ്ങനെ പറ മോളെ……. “”
“” അത് എന്നെ തടിച്ചി പാരുന്ന് വിളിച്ചിറ്റാ…… “”
അത്രയും നേരം നല്ല പോലെ പറഞ്ഞവൾ പെട്ടെന്ന് കലിപ്പ് മൂഡ് ഓൺ ആക്കിയപ്പോൾ നില ചിരി നിർത്തി…………
“” അവൻ എന്റെ പാറുനെ അങ്ങനെ വിളിച്ചോ………. ഞാൻ ഒന്ന് അവനെ കാണട്ടെ നല്ലോണം കൊടുക്കണ്ടു………. “”
“” ആനോ……. ന്നാൽ നമ്മുക്ക് ബേഗം വീറ്റിലേക്ക് പോവാ………. അവൻ അവിടെ നിന്ന് പോണിൽ കലിക്കിണ്ട്……. “”
നില അങ്ങനെ പറഞ്ഞപ്പോൾ ആവശം മൂത്ത് പെണ്ണ് അവളുടെ കയ്യും പിടിച്ചു താഴേക്ക് ഇറങ്ങാൻ പോയപ്പോളേക്കും നില അവളെ പിടിച്ചു വച്ചു …..
“” അയ്യോ ഇപ്പോൾ പോവണ്ട….. ആന്റിക്ക് ഇവിടെ പണി ഒക്കെ ഇല്ലേ അതൊക്കെ കഴിഞ്ഞു പോവാം ട്ടോ……… “”
നില അങ്ങനെ പറഞ്ഞത് വല്യ താല്പര്യം ഇല്ലാത്ത പോലെ ഒന്ന് മൂളി അത് കണ്ട് അവൾ പാറുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുക്കലും നിലയുടെ മുഖത്ത് അടി വീഴലും ഒപ്പരം ആയിരുന്നു………
കാര്യം മനസിലാവാതെ നില തന്റെ ഒക്കത്ത് ഇരിക്കുന്ന മോളെ ഒന്ന് നോക്കി……….
ചെറിയൊരു കുശുമ്പ് അവളുടെ മുഖത്ത് കാണുന്നില്ലേ…………. ഇത്രയും നേരം ദേവൂട്ടിയെ മൈൻഡ് ചെയ്യാതെ പാറുവിനോട് സംസാരിച്ചതിന്റെയും ഉമ്മ വച്ചതിന്റെയും പ്രതിഷേധം ആണ് ഇതെന്ന് മനസിലായ നിലയ്ക്ക് ചിരി വന്നു….. അവൾ വേഗം ദേവൂന്റെ കവിളിൽ അമത്തി ഉമ്മ വച്ചപ്പോൾ അവിടെ മുഖം പൂനിലാവ് ഉദിച്ച പോലെയായി…… ചെറിയൊരു അഹങ്കാരത്തോടെ പാറുവിനെ നോക്കാനും പെണ്ണ് മറന്നില്ല……
“” ഹോ അമ്മേടെ മോൾക്ക് ഒട്ടും കുശുമ്പ് ഇല്ല ഇല്ലേ…… “”
നില അവളുടെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ തന്നെ പറ്റി എന്തോ പറയാണെന്ന് മനസിലായി ഒക്കത്ത് നിന്ന് തുള്ളി കൊണ്ട് ഒന്ന് ചിരിച്ചു…….
“” ബാ പാറു നമ്മുക്ക് അടുക്കലേക്ക് പോവാം…….. “”
നില മോളെ പടിയിൽ നിന്ന് ഒറ്റ കൈ താഴേക്ക് ഇറക്കി പറഞ്ഞു……
“” എന്റെ പൊന്നോ എന്നാ weight ആണ് തടിച്ചി പാറു….. വെറുതെ അല്ല പാപ്പൻ അങ്ങനെ വിളിക്കുന്നത്…….. “”
“” എന്താ പരഞ്ഞേ നിലാന്റി……. “”
“” ഒന്നുമില്ല എന്റെ മോളെ….. “”
🌻🌻🌻🌻🌻🌻🌻🌻🌻🌻
ശീതളുമായി സംസാരിച്ചു പുറത്തേക്ക് വന്ന കിച്ചു ഒരു പെണ്ണുമായി കൂട്ടി ഇടിച്ചു അവൻ അത് മൈൻഡ് ചെയ്യാതെ ചിരിച്ചു കൊണ്ട് സോറി പറഞ്ഞു മുന്നിലേക്ക് നടന്നു……..
“” ഹലോ ഒന്ന് അവിടെ നിന്ന്………. ചിരിച്ചു കൊണ്ട് അങ്ങ് പോയാലോ……. “”
പിറകിൽ നിന്ന് പെൺ കുട്ടി വിളിച്ചു പറയുന്നത് കേട്ട് കിച്ചു തിരിഞ്ഞു നോക്കി അവിടെ ദേഷ്യത്തിൽ നടന്നു വരുന്ന അവളെ കണ്ടപ്പോൾ കിച്ചു കാര്യം മനസിലാവാതെ ശീതളിനെ നോക്കി………
“” എന്റെ കീ എവിടെടോ…… “”
“” എന്ത് കീ….. “”
കിച്ചു കാര്യം മനസിലാവാതെ അവളോട് തിരിച്ചു ചോദിച്ചു……
“” താൻ എന്താടോ പൊട്ടൻ കളിക്കാണോ….. മര്യാദക്ക് എന്റെ കീ തരുന്നതാണ് നല്ലത്…….. “”
“” ഞാൻ അണോ കുട്ടി അണോ പൊട്ടൻ കളിക്കുന്നത്………. തന്റെ കീ എന്നോട് വന്ന് ചോദിച്ചാൽ ഞാൻ എവിടെന്ന് എടുത്ത് തരാൻ ആണ്……….. “”
“” കുട്ടി ചട്ടിനോക്കെ തന്റെ പോരേൽ ഉള്ളവരെ പോയി വിളിച്ചാൽ മതി………..””
“” എന്നാൽ ശെരി ഞാൻ പോയി വിളിച്ചിട്ട് വരാം…. ”
വല്യ കൂസലില്ലാതെ അവൾ പറഞ്ഞതിന് തിരിച്ചു പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൾ അവന്റെ ഷർട്ടിൽ കയറി പിടിച്ചിരുന്നു…..
“” താൻ എന്താടോ എന്നെ ഫൂൾ ആക്കണോ……..
ഞാൻ ആരാണെന്ന് തനിക്ക് അറിയില്ല………. “”
അത്രയും നേരം കൂളായി സംസാരിച്ച കിച്ചുവിന്റെ മുഖം മുറുകുന്നത് കണ്ടപ്പോൾ ശീതൾ അവന്റെ കയ്യിൽ കയറി പിടിച്ചു….കിച്ചുവിന്റെ സ്വഭാവം അവൾക്ക് വ്യക്തമായി അറിയാം……..കിച്ചുവിനെയും നന്ദുവിനെയും തിരിച്ചറിയാൻ പോലും പാടായിരുന്നു………. പക്ഷെ സ്വഭാവം ഇന്ത്യ പാകിസ്ഥാൻ പോലെയായിരുന്നു……….
നന്ദുവിന് വെട്ടോന്ന് മുറി രണ്ട് എന്ന സ്വഭാവം ആണെങ്കിൽ കിച്ചു നേരെ തല തിരിച്ചു ….. ഭൂമിയോളം ക്ഷമിക്കും അത്രയും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് തോന്നുമ്പോൾ മാത്രമാണ് അവൻ പൊട്ടിതെറിക്കുന്നത്………….
ശീതളിന്റെ നഖം തന്റെ കയ്യിൽ മുറുകുന്നത് കണ്ടപ്പോൾ അവനൊന്നു ശ്വാസം ഉള്ളിലേക്ക് വലിച്ചു നെറ്റിയൊന്ന് ഉഴിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി…….
“” see ഞാൻ നിന്നേ ആദ്യമായാണ് കാണുന്നത്……..നിന്റെ പ്രശ്നം എന്താണെന്ന് എനിക്ക് അറിയില്ല ….അല്ലെങ്കിലും തനിക്ക് ആൾ മാറിയതാവും……
“” എന്റെ കണ്ണിന് ഒരു കുഴപ്പവുമില്ല………. താൻ ആണ് ഇപ്പോൾ കുട്ടികൾ കൂടിയപ്പോൾ നല്ല അസ്സലായി അഭിനയിക്കുന്നത്………താഴെ നിന്ന് എന്ത് തോന്നിവാസം ആണെടോ എന്നോട് പറഞ്ഞത്………… നിങ്ങൾ പറയുന്നത് രീതിയിൽ സോറി പറഞ്ഞാൽ കീ തരാമെന്നോ……….. തന്റെ വീട്ടിൽ ഉള്ളവരോടും ഇങ്ങനെ തന്നെയാണോ സംസാരിക്കൽ…….. “”
“” കൈ എടുക്കെടി……. “”
അത്രയും നേരം എല്ലാം കേട്ട് നിന്ന അവന്റെ ടോൺ മാറിയത് കണ്ടപ്പോൾ അവൾക്കും ചെറിയൊരു പേടി വന്നു എന്നാൽ അത് പുറത്ത് കാണിച്ചു തന്റെ അഭിമാനം നഷ്ടപ്പെടുത്താൻ താല്പര്യം ഇല്ലാത്ത പോലെ ആദ്യത്തെക്കാളും ശക്തിയിൽ അവൾ ഷർട്ടിൽ പിടിത്തം ഇട്ടു…….
“” ഷർട്ടിന്ന് കൈ എടുക്കെടി പന്നേ….. “”
ആദ്യത്തേക്കാളും ഉയർച്ചയിൽ അവന്റെ ഒച്ച പൊന്തിയപ്പോൾ അവളൊന്ന് പേടിച്ചു പിറകോട്ടു മാറി നിന്നു…….
“” ശീതൾ നിനക്ക് എന്റെ കയ്യിൽ നിന്ന് കൈ എടുക്കുന്നതാണ് നല്ലത് അല്ലെങ്കിൽ ഉറപ്പാണ്
ഇവളോടുള്ള ദേഷ്യം ഞാൻ നിന്നോട് തീർക്കും…. “”
കിച്ചുവിന്റെ സംസാരം കേട്ടപ്പോൾ ശീതൾ വേഗം കൈ എടുത്തു………
“” ഇനി നിന്നോട്…… അതേടി നിന്റെ കീ ഞാൻ തന്നെയാണ് എടുത്തത്….. ഇനി എനിക്ക് തരാം സൗകര്യം ഇല്ല…….. ഈ ഏതോ കൊമ്പത്തെ ആളാണെന്നല്ലേ പറഞ്ഞത്…… മോള് അതൊക്കെ ഒന്ന് കാണിച്ചു താ……… ഏട്ടൻ ഇവിടെ തന്നെ കാണും……. “”
താടി ഒന്ന് ഉഴിഞ്ഞു കൊണ്ട് അവളോട് പറഞ്ഞു മുണ്ട് മടക്കി കുത്തി തിരിഞ്ഞു നടന്നു…….. വരാന്തയിലൂടെ കലി പിടിച്ചു നടക്കുമ്പോളാണ് നന്ദുവും ബാക്കി എല്ലാവരും കൂടി ചിരിച്ചു നടന്നു വരുന്നത് കണ്ട്…………
ദേഷ്യത്തിൽ തന്നെ ഓടി പോയി നന്ദുവിന്റെ കഴുത്തിനു കുത്തി പിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി………..
“” പറയെടാ തെണ്ടി നീ ഏതവളുമായായിരുന്നു നിന്റെ പ്രശ്നം….. “”
“” എന്ത് പ്രശ്നം കിച്ചു….. “”
“” ടാ പന്നി നീ കളിക്കല്ലേ കാര്യം പറയെടാ…. “”
“” ഹോ അതോ കഴുത്തിന്ന് കൈ എടുക്ക് ഞാൻ പറഞ്ഞു തരാം “”
ആദ്യം കിച്ചുവിന്റെ പ്രവർത്തിയിൽ ഒന്ന് പതറിയെങ്കിലും ഇതിനാണെന്ന് മനസിലായപ്പോൾ നന്ദു ചിരിച്ചു കൊണ്ട് കൈ എടുക്കാൻ പറഞ്ഞു മാറി നിന്നു…….
“” നന്ദു ആസ്ഥാനത്തുള്ള നിന്റെ ഈ ചിരിയാണ് എനിക്ക് ഇഷ്ട്ടപെടാത്തത്….. കാര്യം പറയെടാ പട്ടി…… “”
“” എന്റെ പൊന്ന് കിച്ചു നീ ഇങ്ങനെ കലിപ്പാവല്ല…….
അത് ഒരു ചെറിയ കേസ് ആണ്………. ഞാൻ ചുമ്മാ ഒന്ന് വിരട്ടാൻ നോക്കിയതാ…… “”
“” ഹോ എന്നിട്ട് അവൾ വിരണ്ടോ……… എല്ലാം കൂടി എന്റെ നെഞ്ചത്തേക്കാ വന്നത്……. “”
“” ഹാ… ഹാ…കൊള്ളാലോ കളി…….ഇത് ഞാൻ പ്രതീക്ഷിച്ചില്ല ട്ടോ….. എന്തായാലും എനിക്ക് ഇഷ്ട്ടായി…… നീ അത്യാവശ്യം പറഞ്ഞ മട്ടുണ്ടല്ലോ മോനെ……….. “”
കിച്ചുവിന്റെ മുഖം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി കൊണ്ട് നന്ദു ചോദിച്ചപ്പോൾ കിച്ചു അവന്റെ കൈ തട്ടി മാറ്റി………
“” വിട് അളിയോ…….. ഇതൊക്കെയല്ലേ ഒരു രസം..”
അലക്സ് കിച്ചുവിന്റെ തോളിൽ കൈ ഇട്ട് പറഞ്ഞപ്പോൾ അവൻ അലക്സ്ന്റെ വയറിനൊരു കുത്ത് കൊടുത്തു……
“” നീയൊക്കെ ഓരോ പ്രശ്നം ഉണ്ടാക്കി വച്ചോ ട്ടോ പന്നേ….. 1st year തന്നെ 2 സസ്പെന്ഷൻ വാങ്ങിയത……..2nd year സ്റ്റാർട്ട് ചെയ്തില്ല അപ്പോളേക്കും അടുത്ത പ്രശ്നം ഉണ്ടാക്കിക്കോ ട്ടോ…..””
“” നീ അങ്ങനെ പറയരുത് കിച്ചു……… ഞാൻ മാന്യമായ രീതിയിൽ ആ കുട്ടിയോട് ഒന്ന് സംസാരിച്ചു അടുത്തു വന്നപ്പോളേക്കും ഈ ചെറ്റയാണ് എല്ലാം കൂടി അലമ്പാക്കിയത്……..
എന്നാലും കുട്ടി കൊല്ലമായിരുന്നു…….. “”
“” തേങ്ങ………. അവളുടെ ഒരു നാക്ക് …… “”
“” അത് ഇപ്പോൾ വന്ന് കയറിയതിന്റെ തണ്ടാണ് എല്ലാം ശേരിയാക്കാം അല്ലേൽ നമ്മൾ ശേരിയാക്കില്ലേ …… ഇപ്പോൾ നമ്മുക്ക് കാന്റീനിൽ പോയി വല്ലതും തട്ടാം…… “”
“” അത് നല്ലൊരു മുന്നേറ്റം ആണ്….. “”
നന്ദു പറഞ്ഞതിന് ഒരു താങ്ങു കൊടുത്തു ജീവൻ പറഞ്ഞു കൊണ്ട് മുന്നിൽ നടന്നു……….
“” അല്ലേക്കും കാന്റീൻ എന്ന് കേട്ടാൽ ഈ തെണ്ടിക്ക് ഭ്രാന്താ….. “”
ജീവൻ പോവുന്നതും നോക്കി പറഞ്ഞു കൊണ്ട് അലക്സ് അവനെക്കാളും മുന്നിൽ ഓടി……
🌻🌻🌻🌻🌻🌻🌻🌻🌻🌻
ദേവൂട്ടി ഉറങ്ങി ഒരു 3 മണിയൊക്കെ ആയപ്പോൾ നില പാറുവിനെയും കൂട്ടി അടുക്കളയിൽ നിന്ന് പഴം പോരി ഉണ്ടാക്കി……
“” ചൂട് ഉണ്ട് ട്ടോ പാറു തണുത്തിട്ട് കഴിച്ചാൽ മതി..”
ഒരു പഴം പോരി പ്ലേറ്റിലേക്ക് ഇട്ട് അത് ചെറുതാക്കി മുറിച്ചിട്ട് കൊണ്ട് നില പറഞ്ഞപ്പോൾ അവൾ ഒന്ന് മൂളി തലയനക്കി…….
“”പാറു എന്തിനാ ഇത്രയൊക്കെ മുടി നീട്ടുന്നത്….. കുറച്ചു അമ്മയോട് വെട്ടി തരാൻ പറഞ്ഞൂടെ……””
നില അവളുടെ മുടി പൊന്തിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവളൊന്ന് ചിരിച്ചു…..
“” നിക്ക് ഇശ്റ്റല്ല നിലാന്റി മുടി വെറ്റുന്നത്….. “”
“” അതെന്താ…. മുടി വെട്ടിയാലല്ലേ കുറെ മുടി ഉണ്ടാവുള്ളു….. “”
“” ഇപ്പോ നിച് കുരെ മുടി ഉൻറ്റല്ലോ…. “”
മുടി രണ്ട് വശത്തേക്കും ആട്ടി പാറു പറഞ്ഞപ്പോ നില തലയ്ക്ക് കൈ വച്ചു…..
“” അങ്ങനെ അല്ല പെണ്ണേ ഞാൻ പറഞ്ഞേ “”
“” പിന്നെ എങ്ങനാ നിലാന്റി….. “”
പ്ലേറ്റിലേക്ക് തന്നെ നോക്കി ഒരു കഷ്ണ്ണം വായയിലേക്ക് ഇട്ട് കൊണ്ട് അവൾ പറഞ്ഞപ്പോൾ നില ഒന്നും പറയാതെ നിന്നു…….. മുന്നിൽ നിന്ന് ഒച്ചയൊന്നും കേൾക്കാതെ വന്നപ്പോൾ പാറു തല പൊക്കിയൊന്ന് നോക്കി അവിടെ ചിരിച്ചു കൊണ്ട് നില നിൽക്കുന്നത് കണ്ടപ്പോൾ അവളും ഒന്ന് ചിരിച്ചു കൊടുത്തു……….പക്ഷെ ഒരു വളിഞ്ഞ ചിരിയായി പോയെന്ന് മാത്രം………
“” ഒന്നുല്ല എന്റെ പാറുസേ നീ കഴിച്ചോ….. “”
“” അതില്ലേ നിലാന്റി.,…. പാപ്പന് മുടി നീറ്റുന്നത് ഈസ്ട്ടല്ല….അപ്പോൾ ഞാൻ മുടി നീറ്റും …. ആ സാധനം എപ്പോളും പിടിച്ചു ബലിക്കും…… “”
“” നിനക്ക് എന്താടി അവനോട് ഇത്ര ദേഷ്യം…. “”
“” നിക്ക് ഈസ്റ്റല്ല……. എന്നെ എപ്പോൾ കാട്ടും…… “”
“” അതിപ്പോൾ നീയും ചെയ്യലില്ലേ…… “”
“” നാൻ ചെയ്യുന്ന മാതിരി അനോ…… നാൻ ശെരിയ കുറ്റിയല്ലേ…….. “”
“” ഓ പിന്നെ ഒരു ചെറിയ കുട്ടി……. “”
“” നിലാന്റി നാൻ ഒരു കാരം പരയട്ടെ….. “”
നില കാര്യം എന്തെന്ന രീതിയിൽ പഴം പോരി വെളിച്ചെണ്ണയിലേക്ക് ഇടുന്ന കൂട്ടത്തിൽ അവളെയൊന്ന് നോക്കി…..
“” സോകാര്യം ആണ്….. “”
ചുണ്ടിന്റെ സൈഡിൽ കൈ വച്ചു പതുക്കെ പറയുന്നത് കേട്ടപ്പോൾ നില ചെവി അവളുടെ എടുത്തേക്ക് വച്ചു കാര്യം എന്താന്ന് ചോദിച്ചു….
“” ആരോടും പരയുലല്ലോ….. “”
“” ഇല്ല ആരോടും പറയുല….. “”
“” പ്രൊമിസ്സ് ചെയ്യി….. “”
“” പ്രോമിസ്സ് ആരോടും പറയുല…… “”
നില അവളുടെ കുഞ്ഞു കയ്യിൽ കയ്യ് വച്ചു കൊണ്ട് പറഞ്ഞപ്പോൾ ഇടത്തെ കൈ കൊണ്ട് ഒരു കഷ്ണം പഴം പൊരിയും കൂടി വായയിൽ വച്ചു ഒന്ന് ചിരിച്ചു……
“” അതില്ലേ…… പാപ്പാനില്ലേ…. “”
“” ആ പാപ്പന്…… “”
“” പാപ്പന് നിലാന്റിയെ ഈസ്റ്റായിരുന്നു……. “”
പാറു പറയുന്നത് കേട്ട് നില അവളെ ഒന്ന് സൂക്ഷിച്ചു നോക്കി…….
“” എന്തൊക്കെയാ പറയുന്നത് എന്ന് വല്ല ധാരണ ഉണ്ടോ നിനക്ക്……. “”
“” അയ്യോ സതിയം ആണ് ആന്റി…… അച്ചമ്മയോട് പരയുന്നത് നാൻ കേറ്റതാണ്…..ഗോഡ് പ്രോമിസ്…. “”
കഴുത്തിൽ പിടിച്ചു കൊണ്ട് അത്രയും നിഷ്കു ആയി അവൾ പറയുന്നത് കേട്ടപ്പോൾ നില അവളെ ഒന്ന് ചേർത്ത് പിടിച്ചു……..
“” ഒക്കെ പാപ്പന് നിലാന്റിയെ ഇഷ്ട്ടാണ്…….. അതിന് ഇപ്പോൾ എന്താ കുഴപ്പം… കിച്ചു ചേട്ടനും നന്ദു ചേട്ടനും ഒക്കെ നിലാന്റിയെ ഇഷ്ട്ടല്ലേ…….. നിലാന്റിക്കും അവരെ ഇഷ്ട്ടല്ലേ……. അതേ പോലെ തന്നെയാണ് പാറുവിന്റെ പാപ്പനും……. “”
നില പറയുന്നത് കേട്ട് അങ്ങനെ തന്നെയാണോ എന്ന രീതിയിൽ പാറു അവളുടെ മുഖത്തേക്ക് നോക്കി ……….. പിന്നെ ആ പറഞ്ഞത് അത്ര വിശ്വാസം വരാത്ത പോലെ തിന്നുന്നതിൽ ശ്രദ്ധിച്ചു………….
“” ഹലോ യാരിത് പാറുക്കുട്ടിയോ ……. “”
പെട്ടെന്ന് വാതിലിന്റെ അടുത്തു നിന്ന് ശബ്ദം കേട്ടപ്പോൾ രണ്ട് പേരും ഞെട്ടി പിറകിലേക്ക് നോക്കി…..
“” ഹായ് സരത്തങ്കിൾ…….. “‘
“” ഹോ സരത്ത് അല്ലേടി ശരത്……. “”
“” അത് തന്നെയാ നാനും പരഞ്ഞത്…… സരത്തേന്ന്……. “”
ചുണ്ട് ഒന്ന് കോട്ടി അവൾ പറഞ്ഞപ്പോൾ ശരത് അവളെ സൂക്ഷിച്ചു നോക്കി…..
“”അല്ല നിന്റെ മുന്നിലെ ഒരു പല്ല് എവിടെ……””
“” അത് കാക്ക കോൻറ്റോയി…… അതോണ്ട് കാറ്റ് മാത്രമേ ബരും……… “”
അവൾ പറയുന്നത് കേട്ട് രണ്ട് പേരും ചിരിച്ചു പോയി………..
“” അല്ല എന്തായിരുന്നു ഞാൻ വരുമ്പോൾ രണ്ട് പേരും കൂടി ഒരു സംസാരം…… “”
“” അത് പാപ്പന് നിലാന്റിയെ ഈസ്റ്റമാണെന്ന് പരഞ്ഞതേനി……. “”
പടച്ചോനേ പെണ്ണ് നശിപ്പിച്ചു…….. നില തലയ്ക്ക് കൈ കൊടുത്തു നിന്ന് പോയി………….
“” അത് പാറുട്ടിയോട് ആരാ പറഞ്ഞത്……. “”
“” ശരത്തേട്ടാ ചായ എടുക്കട്ടെ…….. “”
വിഷയം മാറ്റാൻ വണ്ണം നില ചോദിച്ചപ്പോൾ അവൻ വേണ്ടെന്ന് പറഞ്ഞു………. അത്രയും നേരം ചിരിച്ചോണ്ട് നിന്ന അവന്റെ മുഖം മാറുന്നതും അവൾ കണ്ടു…………
“” അതില്ലേ സരത്തങ്കിൾ…….
അച്ഛമ്മയോട് പാപ്പൻ പരഞ്ഞു വയക്ക് കൂടുന്നത് നാൻ കണ്ടതാ…….
ഈ പെണ്ണ് എന്നെ ഭിത്തിയിൽ തൂക്കല്ലോ ഈശ്വര…….
“” ഹായ് വിക്രമനും മുത്തും…….. “”
വാതിലിന്റെ എടുത്ത് നന്ദുവിനെ കണ്ടതും പെണ്ണ് തുള്ളി ചാടി പറഞ്ഞു……
“” ഈ ഏട്ടത്തി ആണ് ഈ പെണ്ണിന് ഇതൊക്കെ പറഞ്ഞു കൊടുക്കുന്നത്………. ഇപ്പോൾ റോഡിന്റെ മുന്നിന്ന് കണ്ടാലും ഉറക്കെ വിളിച്ചു ആർക്കുന്നത് കാണാം……… ഇനി നീ അങ്ങനെ വിളിച്ചാൽ നിന്റെ ഉണ്ട കണ്ണ് കുത്തി പൊട്ടിക്കും തടിച്ചി പാറു……….. “”
നന്ദു പറയുന്നത് കേട്ട് പാറു അവനെ കൂർപ്പിച്ചു നോക്കി………..
“” എന്താടി നോക്കി പേടിപ്പിക്കുന്നെ നീ എന്താ ഷെഡി ഒക്കെ ഇട്ട് ഇതിന്റെ മുകളിലെ ഇടാൻ ഒന്നും തന്നിലേ…… “”
നന്ദു അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞോണ്ട് നിന്നു…..
“”ഇത് ഷെഡി അല്ല സോട്സ് ആണ്…..””
“” സോട്സോ…. അത് എന്താ സാധനം……. നിന്നെ നിന്റെ അമ്മ പറ്റിച്ചതാവും……..ഞങ്ങൾ ഒക്കെ ഇത് ഡ്രെസ്സിന്റെ അടിയിലാ പൊതുവേ ഇടാറുള്ളത്………””
നന്ദു വീണ്ടും സ്കോർ ചെയ്തു പോവുന്നത് കണ്ടപ്പോൾ പെണ്ണിനങ്ങു അരിച്ചു കയറി………
“” എന്നെ അമ്മ പത്തിക്കൊന്നും ഇല്ല…… നന്ദു ചേട്ടൻ ഇത് പോലും ഇറ്റലില്ലല്ലോ……… “”
“” നീ പോടീ ഞാൻ ഇടാറുണ്ടോ ഇല്ലേ എന്ന് നീ അണോ നോക്കുന്നത്……….””
“” ആ ഒരു ദിവസം നാൻ നോക്കിണ്ടേനി അപ്പോൾ വിക്രമൻ ഇത് ഇട്ടിട്ടില്ലേനി….. “”
കൈ കൊണ്ട് ചുണ്ട് പൊത്തി ചിരിച്ചു കൊണ്ട് പാറു പറയുന്നത് കേട്ട് അവൻ അവളെ സൂക്ഷിച്ചു നോക്കി…….
“” നീ പോടീ തടിച്ചി പാറു………… അയ്യേ ഇവളെ മുന്നിലെ പല്ലും പോയി വയസത്തി ആയി………
നന്ദു വീണ്ടും ചൊറിഞ്ഞോണ്ട് നിൽക്കുന്നത് കണ്ടപ്പോൾ കഴിക്കുന്നത് നിർത്തി ശരത്തിനേ തോണ്ടി താഴെ ഇറക്കാൻ പറഞ്ഞു…… പറയേണ്ട താമസം ശരത് വേഗം താഴെ ഇറക്കി…. അടുപ്പിന്റെ ചുവട്ടിൽ നിന്ന് ഒരു വടി എടുത്ത് ഓടി വരുമ്പോളാണ് കിച്ചു വരുന്നത് കണ്ടത്…. വേഗം വടി താഴെ ഇട്ട് ശരത്തിന്റെ എടുത്തേക്ക് ഓടി മുകളിലെ കയറ്റി ഇരുത്താൻ പറഞ്ഞു………. കൂടി നിന്ന 3 പേർക്കും പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു നിന്നു………………
തിരികെ വരും

by