18/04/2026

അരുന്ധതി : ഭാഗം 06 & 07

രചന – തൂലിക

” എന്താണമ്മേ രാജീവേട്ടന്റെ ജീവിതത്തിൽ സംഭവിച്ചത്? ”

“അമ്മേ…”

രാജീവേട്ടന്റെ അലർച്ച കേട്ട് ഞാനുമമ്മയും ഞെട്ടിപ്പോയി. ആളവിടെ നിൽപ്പുണ്ടെന്ന കാര്യം അപ്പോഴാണ് ഞങ്ങൾ ശ്രദ്ധിച്ചത്.

“അമ്മയെന്തിനാ എന്റെ ചരിത്രം ഇവളോട് പറയുന്നേ..”

“മോനെ.. അത് ഞാൻ… അവൾ നിന്റെ ഭാര്യയല്ലേ ”

“അതിന് ഞാനവളെ അങ്ങനെ കണ്ടിട്ടില്ല”

“ദേ നോക്ക്.. എന്റെ ജീവിതത്തിൽ പലതും സംഭവിച്ചിട്ടുണ്ട് അതൊന്നും നീ അറിയണ്ട.. മനസ്സിലായോ..പാവമല്ലേന്നു വിചാരിച്ചപ്പോ തലേൽ കേറുന്നോ ”

എന്നോടിത് പറഞ്ഞിട്ട് ദേഷ്യത്തോടെ രാജീവേട്ടൻ പോയി.

“അതൊന്നും മോള് കാര്യമാക്കണ്ടാട്ടോ.. അവന്റെ പ്രകൃതം അങ്ങനാ അവന്റെ സങ്കടങ്ങളൊന്നും ആരും അറിയുന്നത് അവനിഷ്ടല്ല ”

“എന്നാലും.. ഞാൻ ഭാര്യയല്ലേ അമ്മേ ഞാൻ അറിഞ്ഞൂന്ന് വച്ചെന്താ ഇപ്പൊ ”

“അവന് നിന്നെ ഭാര്യയായി അംഗീകരിക്കാൻ കുറച്ച് സമയം എടുക്കും.. അതുകഴിഞ്ഞാൽ അവൻ തന്നെ എല്ലാം തുറന്നുപറയും.. മോള് വിഷമിക്കണ്ട “.

ഒന്ന് സ്നേഹത്തോടെ വരുവാരുന്നു വീണ്ടും പഴേപോലെ ആയി.. അല്ലെങ്കിൽ തന്നെ ഞാനറിഞ്ഞാൽ എന്താ… എന്തായാലും ഞാൻ തന്നെ കണ്ടുപിടിച്ചോളാം.

“ഡോ.. താൻ മരുന്നൊന്നും കഴിക്കാറില്ലേ.. എല്ലാം അതുപോലെ തന്നെയുണ്ടല്ലോ ”

“തന്നോടാ ചോദിച്ചത് ചെവികേൾക്കില്ലേ ”

“ഞാൻ കഴിച്ചില്ലേൽ ഇപ്പൊ എന്താ.. അല്ല എന്റെ കാര്യമൊക്കെ അന്വേഷിക്കുന്നതെന്തിനാ ഞാൻ ആരുമല്ലല്ലോ ”

“നീയെന്താ പ്രതികാരം ചെയ്യുവാണോ.. ഞാൻ കാരണമായിപ്പോയി.. നിനക്ക് വല്ലോം പറ്റിയാൽ അതും കൂടിയെന്റെ തലേലാവും അല്ലാതെ സ്നേഹം കൊണ്ടൊന്നുമല്ല.. ഈ ജന്മം നിന്നെ ഞാൻ സ്നേഹിക്കില്ല ”

“എനിക്ക് വല്ലോം പറ്റിയാൽ അതിന് രാജീവേട്ടൻ കാരണക്കാരനല്ലെന്നു ഞാൻ പറഞ്ഞോളാം പോരെ.. പിന്നെ എന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് നിങ്ങളെന്നെ സ്നേഹിച്ചില്ലെന്ന് കരുതി എനിക്കൊരു വിഷമോമില്ല… ഇതൊക്ക ഇങ്ങനെയൊക്കെ തന്നെ ആവുമെന്ന് നേരത്തെ അറിയാരുന്നു എനിക്ക് ”

“വേണേൽ കഴിക്ക് എനിക്കൊരു നിർബന്ധവുമില്ല ”

എന്റെ കാര്യങ്ങളൊക്കെ അപ്പൊ ശ്രദ്ധിക്കുന്നുണ്ട്.. പിന്നെന്താ ഇങ്ങനെ ദേഷ്യപ്പെടുന്നത്.. ഒക്കെ മാറിക്കോളും ഇപ്പൊ പറഞ്ഞതൊക്കെ രാജീവേട്ടൻ മാറ്റിപറയുന്നൊരു ദിവസം വരും.. അതുവരെ ഞാൻ കാത്തിരിക്കും.

“അമ്മേ ഇവിടെ വായിക്കാൻ വല്ലതുമുണ്ടോ ”

“നിങ്ങടെ റൂമിൽ ഇഷ്ടം പോലുണ്ടല്ലോ.. അവന് വായിക്കാൻ ഒത്തിരി ഇഷ്ടമാ അവിടെ കാണും ”

റൂമിലെ ഷെൽഫിൽ ഒത്തിരി ബുക്സ് ഉണ്ടാരുന്നു.. ഒത്തിരി നാളായി എടുക്കത്തോണ്ട് എല്ലാം പൊടിപിടിച്ചിരിക്കുവാ. ഇതൊക്കെയൊന്ന് അടുക്കി വെക്കണം.

എല്ലാം അടുക്കിപെറുക്കി വെക്കുന്ന കൂട്ടത്തിലാണ് ഞാനാ ഡയറി കണ്ടത്.

അത് തുറന്ന് നോക്കിയപ്പോൾ കണ്ടത് ഇതായിരുന്നു..

VEENA ❤️ RAJEEV

””ഇന്ന് ഞാനെന്റെ രാജകുമാരിയെ കണ്ട ദിവസമാണ്….”'(ഡയറി )

രാജകുമാരിയോ… അത് വീണയാവും.. ഇതേ പേര് തന്നെയാണല്ലോ അന്നും പറഞ്ഞത്.. അപ്പൊ ഇവളാണ് പുള്ളീടെ കാമുകി.. ഇപ്പോഴും ഇവൾടെ ചിന്തയാണല്ലോ ഏട്ടന്റെ മനസ്സിൽ അതോർക്കുമ്പോ നെഞ്ചിൽ വല്ലാത്ത ഭാരം

എന്നാലും ഇവൾ എവിടാരിക്കും എന്താ കല്യാണം കഴിക്കാഞ്ഞേ.. തേച്ചിട്ടു പോയതാരിക്കുമോ ഇനി.. ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിലുണ്ടാരുന്നു.. ഡയറി വായിച്ചു നോക്കാം അതിൽ കാണുമാരിക്കും എല്ലാ ചോദ്യത്തിന്റെയും ഉത്തരം

ഓരോന്ന് ആലോചിച്ചുകൊണ്ട് ഇരിക്കുമ്പോളാണ് ഫോൺ അടികുന്നത്

“ഹലോ.. ആരാ ”

“രാജീവിന്റെ വൈഫ് ആണോ ”

“അതെ ”

“രാജീവ്‌…..”

അപ്പുറത്തെ സൈഡിൽ നിന്നും പറഞ്ഞ കാര്യം കേട്ട് എനിക്ക് ബോധം പോകുന്ന പോലെ തോന്നി..

(തുടരും )

“രാജീവേട്ടന് എന്ത് പറ്റീന്ന പറഞ്ഞത്..?”

“വേഗം സിഎം ഹോസ്പിറ്റലിലേക്ക് വരൂ.. ഒരു ചെറിയ ആക്‌സിഡന്റ് ”

ഫോൺ കട്ടായി.

ഞാനും അമ്മയും അച്ഛനും കൂടി ഹോസ്പിറ്റലിൽ ചെന്നു.
രാജീവേട്ടനെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ അവിടെയുണ്ടാരുന്നു.

“മോനെ.. മനു .. നീയാണോ അവനെ ഹോസ്പിറ്റലിൽ എത്തിച്ചത്.. അവനെങ്ങനെ ഉണ്ട് ”

“ഞാനാ അമ്മേ.. അവൻ ഇപ്പൊ icu വിലാണ്.. അമ്മ പേടിക്കണ്ട ”

രാജീവേട്ടന് ആക്‌സിഡന്റ് ആയി എന്ന വാർത്ത എന്നെ ആകെ തകർത്തുകളഞ്ഞു.. എങ്ങനെ എങ്കിലും എനിക്കൊന്നു കണ്ടാൽ മതി

“ഡോക്ടർ എന്റെ മോന് ഇപ്പൊ എങ്ങനുണ്ട് ” അച്ഛൻ ചോദിച്ചു

“ഇതുവരെ ബോധം വന്നിട്ടില്ല.. lets hope for the best”

എന്റെ വീട്ടുകാരെയും വിവരം അറിയിച്ചിരുന്നു.. അവരും വന്നു

“മോളെ… മോനെന്താ പറ്റിയത് ”

” എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചതാ അമ്മേ.. ഇതുവരെ ബോധം വന്നിട്ടില്ല ”

“കരയണ്ട മോളെ നമ്മുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കാതിരിക്കില്ല.. ഞാൻ ദേവീക്ക് വഴിപാട് പറഞ്ഞിട്ടുണ്ട് ”

കുറെ നാളുകൾക്കു ശേഷം ഏട്ടനെ റൂമിലേക്ക് മാറ്റി.

“ബോധം വന്നിട്ടുണ്ട് ആർക്കെങ്കിലും കാണണമെങ്കിൽ കണ്ടോളു.. ഒരാൾക്ക് മാത്രമേ പറ്റു ”

“നീ ചെല്ല് മോളെ..” അമ്മ പറഞ്ഞു

കണ്ണടച്ച് കിടക്കുവാരുന്നു രാജീവേട്ടൻ.. കിടപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

“രാജീവേട്ടാ..”

മെല്ലെ കണ്ണുതുറന്നു

“ഇപ്പൊ എങ്ങനെയുണ്ട് ”

“ചെറിയ വേദനയുണ്ട്.. നീയെന്തിനാ കരയുന്നെ അതൊക്ക ഞാൻ ചത്തിട്ടു പോരെ ”

“എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ.. എന്നെ ഭാര്യയായി കണ്ടില്ലേലും എനിക്കങ്ങനെയല്ല.. രാജേവേട്ടൻ എനിക്കെന്റെ ഭർത്താവാ മരിക്കുന്നവരെ ”

“താൻ കരച്ചിലൊന്ന് നിർത്തുന്നുണ്ടോ.. എനിക്കധികം സംസാരിക്കാൻ വയ്യ.. ഞാൻ പറഞ്ഞതൊന്നും ഓർത്ത് വിഷമിക്കണ്ട ”

 

“മോളെ നിയെത്ര നേരമായി ഇങ്ങനെ ഇരിക്കുന്നു.. മോള് വീട്ടിൽ പൊക്കോ നല്ല ക്ഷീണമുണ്ട് മുഖത്ത്.. ഇന്ന് ഞങ്ങൾ ഉണ്ടല്ലോ ”

“വേണ്ടച്ച ഞാനിവിടെ ഇരുന്നോളാം.. വീട്ടിൽ ചെന്നാൽ ഒരു സമാദാനവും കിട്ടില്ല അച്ഛനും അമ്മയും കിടന്നോളു ഉറക്കമിളച്ചു ഇരിക്കേണ്ട ”

ഹോസ്പിറ്റലിൽ വന്നിട്ട് ഒരാഴ്ചയിൽ കൂടുതലായി.. എന്റെ അച്ഛനെയും അമ്മയെയും വീട്ടിൽ പറഞ്ഞുവിട്ടു എത്ര ദിവസമെന്ന് വെച്ച അവരിവിടെ.

“എസ്ക്യൂസ്‌ മീ.. താനാണോ അരുന്ധതി ”

“അതേ ”

“ഞാൻ മനു കൃഷ്ണ.. രാജീവിന്റെ ക്ലോസ് ഫ്രണ്ട്.. ഒറ്റക്കെയുള്ളോ അവന്റെ അച്ഛനേം അമ്മേം കാണുന്നില്ല ”

“അമ്മക്ക് നല്ല തലവേദന കുറെ ദിവസമായി ശെരിക്കൊന്നു ഉറങ്ങിയിട്ട്.. ഞാനാ പറഞ്ഞെ വീട്ടിൽ പൊക്കോളാൻ.. നാളെ രാവിലേ അച്ഛൻ വരും ”

“അപ്പൊ അരുന്ധത്തിക്ക് പേടിയില്ലേ ”

“എന്തിന്.. എന്റെ രാജീവേട്ടൻ ഉണ്ടല്ലോ ” മനു ചിരിച്ചുകൊണ്ട് തലയാട്ടി.

” മനുവും ഏട്ടനും ഒരേ ബാച്ച് ആരുന്നോ ”

“അതേല്ലോ..5 വർഷം ഒരേ കോളേജിൽ.. കട്ട ചങ്ക്‌സ് ആയിരുന്നു ഞങ്ങൾ ”

” എനിക്ക് രാജീവേട്ടന്റെ പാസ്റ്റൊന്നും അറിയില്ല അതുകൊണ്ടാ ചോദിക്കുന്നെ.. ആരാ ഈ വീണ? അവളിപ്പോ എവിടുണ്ട്? ”

എന്റെ ചോദ്യം കേട്ട് ഒരു ഞെട്ടലോടെ മനു എന്നെ നോക്കി.

“അത്.. തന്നോടെങ്ങനാ പറയുക.. ഒരുപാടുണ്ട് അവരെപ്പറ്റി പറയാൻ കോളേജിലെ ലവ് ബേർഡ്സ് ആയിരുന്നു അവർ.. 6 വർഷം മുൻപ് നടന്ന ആ സംഭവം അവനെ ഇന്ന് കാണുന്ന പോലെയാക്കി ”

“എന്ത് സംഭവം.. അവരെന്താ വിവാഹം കഴിക്കാഞ്ഞേ.. എന്നെ രാജീവേട്ടന് ഇഷ്ടമല്ല അതിന്റെ കാരണം വീണയാണെന് എനിക്കറിയില്ലാരുന്നു.. ഇനി ഒരിക്കലും എന്നെ അദ്ദേഹം സ്നേഹിക്കില്ല.. കഴിഞ്ഞതെല്ലാം മറന്നെന്നെ സ്നേഹിച്ചൂടെ.. അതെങ്ങനാ ആ മനസ്സ് കല്ലല്ലേ ഇപ്പൊ ” എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുകൊണ്ടേയിരുന്നു

“അരുന്ധതി.. ഇങ്ങനെ കരയാതെ.. അവനെ കുറിച്ചൊന്നും അറിയാത്തതുകൊണ്ടാ ഇങ്ങനെ പറയുന്നത്.. അവനെക്കുറിച്ച് താൻ അറിയണം.. എല്ലാം ”

—————————————————————————————————————–

“ഡാ നീയിതുവരെ റെഡിയായില്ലേ.. കഴിക്കാൻ വരുന്നുണ്ടോ മര്യാദക്ക് ”

“എന്റെ അമ്മക്കിളി ചൂടാവല്ലേ.. ഞാൻ ദാ വരുന്നു ”

“ഇതെന്താ 2 ദോശയെ കഴിച്ചുള്ളോ ”

“മതിയെന്റെ അമ്മേ.. ഇന്ന് ജൂനിയർസ് വരുന്ന ദിവസമാ.. പെട്ടന്ന് പോണം ”

“ഓ അപ്പൊ അതാണ് കാര്യം.. മര്യാദക്ക് മുഴുവൻ കഴിച്ചിട്ട് പോയാൽ മതി ”

“അച്ഛാ ഇത് കണ്ടോ.. അമ്മയെന്ന പോകാൻ സമ്മതിക്കുന്നില്ല ”

“അമ്മ സ്നേഹത്തോടെ ഉണ്ടാക്കിയതല്ലെടാ നീ കുറച്ചൂടെ കഴിക്ക് ”

“അതുശെരി ഭാര്യയും ഭർത്താവും ഇപ്പൊ ഒറ്റകെട്ടായോ.. this is cheating”

“ഒന്ന് പോടാ അവിടുന്ന് ” ചട്ടുകം കൊണ്ട് അമ്മ അടിക്കാൻ കൈയൊങ്ങി

“ഡാ രാജപ്പാ.. നീയെവിടാ ”

“നിന്റെ വാല് വന്നല്ലോടാ”

” എങ്ങോട്ട് തള്ളിക്കറിവരുവാ ”

“ഞാൻ നടന്നാണല്ലോ വന്നത് ”

“അവൻ തുടങ്ങി ചളിയടിക്കാൻ ”

“മനു.. നീയും വന്ന് കഴിക്ക് ”

കേള്ക്കാൻ കാത്തിരുന്നപോലെ അവൻ ഫുഡടി തുടങ്ങി

“ആർത്തിപണ്ടാരം ”

അങ്ങനെ കോളേജിൽ റാഗ് ചെയ്യാൻ ജൂനിയർസിനെ കാത്തിരിക്കുവാണ് ഞങ്ങൾ

“അതേയ് ഒന്നവിടെ നിന്നെ.. അങ്ങനങ് പോവാമോ ചേട്ടന്മാർ നിങ്ങളെ വെയിറ്റ് ചെയ്താ നിന്നത്.. എന്താ പേര് ”

“സ്വാതി ”

“വീണ ”

“വീണയോ.. നിനക്ക് വീണ വായിക്കാനറിയാമോടി ”

“ഇല്ല ”

“അതെന്തേ.. നീ വീഴുന്ന ടൈപ് ആണോടി ”

“ആണെങ്കിൽ എന്ത് ചെയ്യും ”

“നീ അത്രക്കായോ ”

“ഡാ അർജുൻ മതിയെടാ.. ഇവളെക്കൊണ്ട് എന്തേലും പെർഫോമൻസ് ചെയ്യിക്കണ്ടേ.. ഡീ നിനക്ക് ഡാൻസ് കളിക്കാൻ അറിയോ ”

“പിന്നെന്താ അറിയാലോ… ക്ലാസ്സിക്കൽ വേണോ ബ്രേക്ക്‌ ഡാൻസ് വേണോ ”

“മോള് നർത്തകിയാണല്ലേ.. രണ്ടും കൂടി മിക്സ്‌ ചെയ്തൊരു ഐറ്റം കാണിക്ക് ”

പിന്നവിടെ നടന്നത് കണ്ട് ഞങ്ങടെ കിളി പോയി..