രചന – അഹാനിക അനു
തണൽ 💕
“”നിനക്ക് എന്നേ ഒന്ന് തൊട്ടുകൂടെ “”
സ്നേഹത്തോടെ അതിലുപരി ദയനീയതോടെയുള്ള വാക്കുകൾ……
“” എന്തിന്….. “”
എടുത്തടിച്ച പോലുള്ള മറുപടിയിൽ ചോദിക്കേണ്ടായിരുന്നു എന്ന് തോന്നി…… മുഖത്തേക്ക് നോക്കുന്നില്ല…… കണ്ണിപ്പോഴും ഫോണിൽ തന്നെ….ചോദിച്ചത് ഇഷ്ട്ടമായിട്ടില്ലെന്ന് ചുവന്നു വിറയ്ക്കുന്ന അവന്റെ മൂക്കിൻ തുമ്പിൽ നിന്ന് മനസിലാക്കാം……..
“” മനുഷ്യരോടല്ലേ ഇതിനെക്കുറിച്ചൊക്കെ പറഞ്ഞിട്ട് കാര്യമുള്ളു പോത്തിനോട് പറഞ്ഞിട്ട് എന്ത് പ്രയോജനം….. ഏത് നേരത്താണാവോ ഇതിനെയൊക്കെ പ്രണയിക്കാൻ തോന്നിയത്….
പിറുപിറുത്ത് പൂഴിയിൽ നിന്ന് എഴുനേറ്റു ടോപ്പിൽ പറ്റിയ മണ്ണ് തട്ടി തെറിപ്പിച്ചു മടിയിലെ ബാഗ് തോളിലിട്ട് മുന്നിലേക്ക് നടന്നു…… മണൽ തരികളിലൂടെ തൊട്ടുരുമ്മി നടന്നു പോവുന്ന കമിതാക്കളെ അസൂയയോടെ നോക്കി അർതിരമ്പി വന്ന തിരയ്ക്ക് താഴുകാൻ കാലുകൾ വച്ചു നീട്ടി……..പിറകിൽ അവന്റെ സാമിപ്യം അറിഞ്ഞെങ്കിൽ കൂടി തിരിഞ്ഞു നോക്കിയില്ല…. കണ്ണിപ്പോൾ ഫോണിൽ വീണിട്ടാവും…..
“” നീ എന്തിനാ ആ കുതിരപുറത്ത് കയറ്റി എന്നേ ഇങ്ങോട്ട് കൊണ്ട് വന്നത്…….. ഇതിൽ നോക്കി ഇരിക്കാനാണേൽ ഓഫീസിൽ നിന്നും അവാമായിരുന്നല്ലോ …… ഇതിപ്പോൾ ബാക്കി ഉള്ളവരെ നോക്കി വെള്ളമിറക്കാൻ കൊണ്ട് വന്ന പോലെ………… “”
ദേഷ്യം നിയന്തിക്കാൻ കഴിഞ്ഞില്ല….. വർഷം അഞ്ചായി….. ഇത് തന്നെ അവസ്ഥ…. മുഖത്തേക്ക് നോക്കി മര്യാദയ്ക്ക് സംസാരിക്കുക പോലുമില്ല……ആകെ കണ്ണിലേക്കു നോക്കി സംസാരിച്ചത് പ്രൊപോസ് ചെയ്തപ്പോൾ മാത്രം….. അതും പേടിച്ചു വിറച്ചു ഫ്രണ്ട്സ് ഉന്തി തള്ളി വിട്ടത്….തിരിച്ചു താൻ മറുപടി കൊടുത്തപ്പോൾ ഇവന്റെ expression എന്തായിരുന്നെന്ന് എനിക്ക് പോലും മനസിലായിട്ടില്ല………….
“” വാ പോവാം…… “”
ഫോൺ പോക്കറ്റിൽ വച്ചു മുന്നിൽ നടന്നു പോവുന്ന കർത്തിയെ കാണെ ദേഷ്യം ഇരച്ചു …… പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയതോണ്ടാവും പിന്നെ അവളൊന്നും മിണ്ടിയില്ല……….. വണ്ടിയിൽ കയറിയപ്പോളും എന്താ നിന്റെ പ്രശ്നമൊന്ന് പോലും ചോദിക്കാത്ത കാർത്തിയെ മിററിലൂടെ നോക്കി…….. എന്തോ വല്ലാതെ വേദനിക്കുന്നു……. തിരഞ്ഞെടുത്തത് തെറ്റായി പോയോ എന്ന് തോന്നി….എന്നേ ബോധിപ്പിക്കാൻ വേണ്ടി ഇടയ്ക്ക് കൊണ്ട് വരുന്ന പോലെ….. സംസാരം വളരെ വിരളമാണ്…….. ഫ്രണ്ട്സിന്റെ നിർബന്ധത്തിന് വന്ന് പറഞ്ഞപ്പോൾ ഇഷ്ട്ടമല്ലാതെ അണോ തന്നെ പ്രൊപ്പോസ് ചെയ്തത് എന്ന് തോന്നുന്നു……
ഒരു വീടിന്റെ മുന്നിൽ വണ്ടി നിർത്തി അവനവൾ ഇറങ്ങാൻ കാത്തു നിന്നു… ഇറങ്ങാതെ അതേ ഇരിപ്പ് തുടരുന്ന മൃതികയെ തിരിഞ്ഞു നോക്കി…….
“”ഇറങ്ങുന്നില്ലേ…..””
ഒന്നും മിണ്ടിയില്ല പകരം ഇറങ്ങില്ലെന്ന രീതിയിൽ തല രണ്ട് വശത്തേക്ക് ചലിപ്പിച്ചു….
“” ഇറങ്ങടി….
ഗർജനം കേൾകക്കേണ്ട താമസം വേഗം ചാടിയിറങ്ങി……ചുറ്റും ഒന്ന് നോക്കി……
“” ഇത് ആരെ വീടാണ്…… ”
“” ഇങ്ങോട്ട് ഒന്നും ചോദിക്കേണ്ട…കൂടെ വന്നാൽ മതി….””
“” ഇത് എന്ത് കൂത്ത്… എന്നേ കൊണ്ട് വന്നിട്ട് എനിക്ക് ഒന്നും ചോദിക്കാൻ പറ്റില്ലേ…… “”
എന്തായാലും ഒന്നും നോക്കാതെ കൂടെ ചെന്നു…. ചെറിയൊരു ഓടിട്ട വീടാണ്……. ഹോസ്റ്റലിൽ നിൽക്കാൻ കഴിയാത്തത് കൊണ്ട് കുറച്ച് പേർ ചേർന്നു താമസിക്കാൻ വാങ്ങിയ വീടാണെന്ന് ഒരു ദിവസം പറഞ്ഞിരുന്നു…… അവൾ ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ പിറകിൽ നിന്ന് കാർത്തി ഡോർ അടച്ചു……. ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ ചെയറിൽ ഇരിക്കാൻ പറഞ്ഞു കാർത്തി റൂമിലേക്ക് കയറി…… ചെറിയൊരു പേടി എവിടെയോ മുള പൊട്ടി…. വരേണ്ടിയിരുന്നില്ല എന്ന് തോന്നി……. പാന്റ് മാറ്റി കൈലി ഉടുത്തു റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് കയറി രണ്ട് ചായ ഇട്ട് വന്ന് അവളുടെ മുന്നിൽ അവനിരുന്നു ………മുഖത്തേക്ക് നോക്കി നിൽക്കുന്ന കാർത്തിയെ കാണെ മൃതി ഡോറിലേക്ക് ഒന്ന് ചെരിഞ്ഞു നോക്കി…..
തിരിഞ്ഞു ഓടിയാലോ……..
“” പ്രണയത്തെ കുറിച്ചെന്താ നിന്റെ അഭിപ്രായം….””
“” ഏഹ്….. “”
പ്രതീക്ഷിക്കാത്തോരു ചോദ്യം അവന്റെ എടുത്ത് നിന്ന് വന്നപ്പോൾ അവളോന്ന് വിറച്ചു…….
“” പറയെടോ…. എന്താ നിന്റെ അഭിപ്രായം….. “”
“” പ്രത്യേകിച്ചു ഒന്നുമില്ല….. കണ്ണില്ല…. മൂക്കില്ല…. നാക്കില്ല…. പല്ലില്ല… എന്നൊക്കെ കേട്ടിട്ടുണ്ട്….. “”
ആദ്യത്തെ പേടി മാറി ചിരിച്ചു കൊണ്ട് ചായ കുടിക്കുന്ന കർത്തിയെ കണ്ടപ്പോൾ ഉത്സാഹത്തോടെ പറഞ്ഞു…….
“” ഈ കണ്ണും, മൂക്കും, നാക്കും,പല്ലുമെല്ലാം നമ്മൾ വച്ചു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു…….ഞാൻ സ്നേഹം പ്രകടിപ്പിക്കാറില്ല….. അറിയാഞ്ഞിട്ടല്ല….. വേണ്ടെന്ന് വച്ചിട്ടാണ്…….നീ അന്ന് പറഞ്ഞിരുന്നു പ്രകടമാവാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവ് പിടിച്ച നാണയ തുട്ട് പോലെ ശൂന്യമാണെന്ന് മാധവി കുട്ടി പറഞ്ഞിട്ടുണ്ടെന്ന്………… അതവരുടെ കാഴ്ചപാടാണ്…. അവർ കണ്ട അല്ലേൽ അനുഭവിച്ച പ്രണയം അങ്ങനെയാണ്……
നീ ഇന്നും എന്റെയല്ല…. നിന്നേ വളർത്തുന്ന ആ അച്ഛന്റെയും അമ്മയുടെയും ആണ്…. എന്നിൽ നിന്ന് നീ പലതും ആഗ്രഹിക്കുന്നുണ്ട് ……ഒരു ചേർത്ത് പിടിക്കാൽ… സ്നേഹത്തോടെ ഉള്ളൊരു വാക്ക്…….. മനഃപൂർവമാണ് കണ്ടില്ലെന്ന് നടിക്കുന്നതാണ്……. ഒരു പക്ഷെ മോഹിപ്പിച്ചു അവസാനം നഷ്ട്ടമായാൽ അത് രണ്ട് പേർക്കും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല………. നിനക്കൊരു സ്ഥാനം ഞാനെന്റെ മനസ്സിൽ നൽകിയിട്ടുണ്ട്….. അതേപ്പോഴും അങ്ങനെ ഉണ്ടാവും…….. എന്റെതാവുന്ന ആ നിമിഷം ഞാൻ കേക്കാതെ നീ പിറുപിറുത്തതൊക്കെ മാറ്റി പറയും…….. “”
“” എന്നാൽ പിന്നെ നിനക്ക് വീട്ടിൽ വന്ന് ചോദിച്ചൂടെ….. മാന്യമായ ജോലി ഉണ്ടല്ലോ… ഒന്നുല്ലേലും ഒരു ഇഞ്ചി നീർ അല്ലേ….. “”
അവളുടെ സംസാരം കേട്ടപ്പോൾ കാർത്തി നെറ്റി ഉഴിഞ്ഞു……..
“” നിനക്കൊരു ജോലി വേണ്ടേ….. “”
“” എനിക്കെന്തിനാ ജോലി….. ഞാൻ പണിക്ക് പോയിട്ട് വേണോ കുടുംബം പോറ്റാൻ…. നിനക്ക് എന്നേ നോക്കാൻ കഴിയില്ലേ……. “”
“” നീ ഇപ്പോഴും ഏത് ലോകത്ത ജീവിക്കുന്നത്…… പഴയ സ്ത്രീകൾ സംസാരിക്കുന്ന പോലെ ക്ലിഷേ അവല്ലേ………..ഒന്ന് പറഞ്ഞു രണ്ടാമത്തതിന് ദേഷ്യം പിടിച്ചു നടക്കുന്ന കലിപ്പന്റെ കാന്താരിയുടെ ട്രെൻഡിംഗ് കഴിഞ്ഞു…. അങ്ങനെ വല്ലതും മനസ്സിൽ ഉണ്ടെൽ എല്ലാം നിർത്തി പൊക്കോ…….എന്നേ അതിന് കിട്ടില്ല…….. ഞാൻ നിന്നേ സ്നേഹിക്കുന്നുണ്ടേൽ എന്റെ ഇഷ്ട്ടം നിന്നിൽ അടിച്ചേൽപ്പിച്ചല്ല…മറിച്ചു നിനക്ക് ചിറകുകൾ നൽകാനേ ശ്രമിക്കു…… ഈ ലോകം വലുതാണ്…. കാണാൻ ഒരുപാടുണ്ട്….. പഠിക്കാനും……….ഈ തിരിച്ചറിവ് ഇപ്പോളല്ല വീട്ടിനുള്ളിൽ സ്വയം ഇല്ലാതാവുമ്പോൾ……. എന്നോട് തന്നെ ഒരു 100 രൂപയ്ക്ക് ഇരക്കുമ്പോൾ തോന്നും….. ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ …. ഒന്ന് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്…….. ആ ഒരു അവസ്ഥ നിനക്ക് ഉണ്ടാവാതിരിക്കാനാണ് ഞാൻ ഈ പറയുന്നത്…. അല്ലാതെ ഇഷ്ട്ടകുറവ് കൊണ്ടല്ല……””
കാർത്തിക്കിന്റെ സംസാരം കേട്ടവൾ മുന്നിലെ ചായ ഒറ്റയടിക്ക് കുടിച്ചു…………
“” വാ പോവാം…….. “”
ടേബിളിൽ ഉള്ള കീ എടുത്ത് പുറത്തേക്കിറങ്ങിയ അവന്റെ പിന്നാലെ അവളും ഓടി….. എന്തോ ഓർത്ത പോലെ തിരിഞ്ഞു നോക്കിയ കാർത്തിയോട് ഇനി എന്താ പറയാൻ ഉള്ളത് എന്ന് മൃതി കണ്ണ് കൊണ്ട് ചോദിച്ചു……..
“” love you 💞💞””
അവളിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു…..
“” ചിരിയൊക്കെ കൊള്ളാം….. നിനക്ക് ഒരു ജോലി കിട്ടാതെ നിന്റെ വീട്ടിലേക്ക് ഞാൻ കയറില്ല……. വേറെ ഒരുത്തന്റെ കൂടെ പോവാൻ ആണേൽ ഞാൻ തടയില്ല … എല്ലാം നിന്റെ ഇഷ്ട്ടമാണ്….. “”
അടിവയറ്റിൽ വീണ മഞ്ഞൊക്കെ ഒറ്റയടിക്ക് ഉരുകി ഇല്ലാതായി….. വളിഞ്ഞ ചിരി ചിരിച്ചു അവന്റെ കൂടെ വണ്ടിയിൽ കയറി…. ബസ് സ്റ്റോപ്പിൽ ഇറക്കി ഒരു ചിരി തന്നു അകന്ന അവനെ സൂക്ഷിച്ചു നോക്കി…. പിന്നെ ശ്വാസമൊന്ന് ആഞ്ഞു വലിച്ചു……
ഡ്രസ്സ് പോലും മാറാതെ ബെഡിൽ മലർന്നു കിടക്കുമ്പോളും കാർത്തി പറഞ്ഞ വാക്കുകളായിരുന്നു മാനസിൽ….. പറഞ്ഞതെലാം ശെരിയാണ്…. അവനെ വിശ്വസിക്കാൻ പറ്റില്ല…. ചിലപ്പോൾ പറഞ്ഞ പോലെ ചെയ്‌തെന്ന് വരും…… വീട്ടിലേക്ക് വരില്ല എന്ന് പറഞ്ഞാൽ വരില്ല…… കാർത്തിയുടെ ആ ഒരൊറ്റ ഉപദേശം കൊണ്ട് മൃതി നന്നായി…….. ഒന്നും നോക്കിയില്ല ഉഴപ്പേല്ലാം മാറ്റി ഒറ്റ നിമിഷം കൊണ്ട് പഠിക്കാൻ തീരുമാനിച്ചു….. ഉറക്കമൊഴിച്ചു പഠിച്ചു b. Ed പാസ്സായി psc ചത്തു പഠിച്ചു ഒരു ടീച്ചർ അയി അങ്ങ് ജോലിയിൽ കയറി…….. സന്തോഷം അതിരില്ലായിരുന്നു…. അച്ഛന്റെയും അമ്മയുടെയും മുഖത്ത് അഭിമാനം നിറഞ്ഞു നിന്നത് കണ്ടപ്പോൾ കാർത്തിയെ സ്നേഹത്തോടെ അതിലുപരി പ്രണയത്തോടെ ഓർത്തു…………. അവൻ വാക്ക് പാലിച്ചു…… വീട്ടിൽ വന്നു ചോദിച്ചു തന്നെ കല്യാണവും കഴിഞ്ഞു……… അവന്റെ മാത്രം മൃതുവായി ജീവിക്കുന്നു……….. രാത്രി ആ നെഞ്ചിലെ ചൂടിൽ പറ്റി ചേർന്നു കിടന്നപ്പോൾ ആ മുഖത്തേക്ക് ഒന്ന് നോക്കി…. ചുണ്ടിൽ ഇപ്പോളും ഒരു ചിരി ഉണ്ട്……..
താലി കെട്ടാൻ തല താഴ്ത്തി തരുന്നതിനു മുന്നേ പെണ്ണിന് ചിറകുകൾ നൽകി പറക്കാൻ പഠിപ്പിച്ചവൻ…….തളരാതിരിക്കാൻ ഒരു തണൽ നൽകിയവൻ…… എത്ര പേർക്ക് ലഭിക്കും ഈ ഭാഗ്യം…….
അവന്റെ നെഞ്ചിൽ ചുണ്ടുകൾ ചേർത്ത് വീണ്ടും ചേർന്നു കിടന്നു….. അടുത്ത ജന്മവും ഇവനെ തന്നെ പാതിയായി ലഭിക്കണേ എന്ന പ്രാർത്ഥനയോടെ..

by