രചന – രോഹിണി അമി
എത്രയും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ ഇന്ദുവിന്…….. അമ്മയ്ക്കൊപ്പം നേരത്തെ പോകാൻ ചാടി ഇറങ്ങിയതാ………എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപെടാൻ……. പക്ഷേ അമ്മ തടഞ്ഞു….. ജ്യോതിക്കൊപ്പം വന്നാൽ മതിയെന്ന്……… ഇടയ്ക്കിടെ കണ്ണീർ തുടയ്ക്കുന്നുണ്ട് ജ്യോതി……അതു മാത്രം കാണാൻ വയ്യ……… പാവമാ……. ഇന്ദ്രൻ അതൊന്നും ശ്രദ്ധിക്കാതെ വെളിയിലേക്ക് നോക്കിയിരിക്കുന്നുണ്ട്……..
ഇന്ദു ജ്യോതിയുടെ കൈയിൽ പിടിച്ചു………. കരയാതെന്നു പറഞ്ഞു…….. കണ്ണുനീർ വീണ്ടും കൂടിയതല്ലാതെ കുറഞ്ഞില്ല……… പിന്നീട് ഒന്നും മിണ്ടാൻ പോയില്ല ഇന്ദു……. പക്ഷേ….. പതിയെ കയ്യിൽ തലോടിയിരുന്നു…….. വീടെത്തും വരെ……..
ചടങ്ങുകൾ കഴിഞ്ഞു ജ്യോതിയെ ഫ്രഷ് ആക്കി ഏട്ടന്റെ റൂമിൽ കൊണ്ടുവിട്ടു………അവളൊന്നും മിണ്ടിയില്ല ഇതുവരെ………. ഏട്ടൻ ഉണ്ടായിരുന്നു മുറിയിൽ…….. ഏട്ടന് മുൻപത്തെ ഉത്സാഹം ഒന്നുമുണ്ടായിരുന്നില്ല മുഖത്ത്……… ആരെയും ഒന്നു നോക്കുന്നില്ല…….. കാരണം താനാണെന്ന് ഇന്ദുവിന് മനസ്സിലായി…….. നോട്ടം കൊണ്ടുപോലും ഏട്ടൻ എതിരായപ്പോൾ ഇന്ദുവിനത് സഹിക്കാൻ കഴിഞ്ഞില്ല…….. ജ്യോതിയും ഏറെക്കുറെ അങ്ങനെ തന്നെ………
ഒന്നു ഫ്രഷ് ആയി വരാമെന്നു പറഞ്ഞു ഇന്ദു സ്വന്തം റൂമിലേക്ക് പോയി……. കുറച്ചു നേരം കിടന്നു…….. ഒരു കല്ലെടുത്തു നെഞ്ചിൽ വച്ചതു പോലെ…….. വല്ലാത്തൊരു ഹൃദയവേദന…… ഞാനീ ചെയ്യുന്നത് അത്രയും വലിയ തെറ്റാണോ…….. എനിക്കും ഒരു മനസ്സുണ്ടെന്ന് ആരുമെന്താ വിചാരിക്കാത്തത് ….
അന്നും……. ഇന്നും…… എന്നും……. ആണിന്റെ വിഷമങ്ങൾക്കാണ് മുൻഗണന……… പെണ്ണിന്റെ വിഷമം ആരും കാണാൻ ശ്രമിക്കാറില്ല…….. അതെല്ലാം അവരുടെ ജീവിതത്തിൽ ഉള്ളത് അല്ലേ എന്നുള്ള ഒരു കാഴ്ചപ്പാട് ആണ് എല്ലാവർക്കും………
കണ്ണടച്ചാൽ ജീവന്റെ മുഖമാണ്……… ആ ശബ്ദം തനിക്കു ചുറ്റും ഉള്ളത് പോലെ…….. ജീവനിൽ നിന്നുമൊരു മോചനം തനിക്ക് ഇല്ലെന്ന് ഇന്ദു സ്വയം മനസ്സിലാക്കുകയായിരുന്നു…….. മനസ്സ് പോലും തന്റെ ചിന്തകൾക്കൊപ്പം നിൽക്കുന്നില്ല…… പിന്നെങ്ങനെ മറ്റുള്ളവർ നിൽക്കും……
സമയം ഒരുപാടായി……. വീട്ടിൽ കുറച്ചു ബന്ധുക്കൾ ഉണ്ട്…….. ഇന്ന് വൈകിട്ട് ചെറിയ റിസപ്ഷൻ വെച്ചിട്ടുണ്ട്……….. ഇന്ദു എഴുന്നേറ്റു വാഷ്റൂമിലേക്ക് പോയി………..കുളിച്ചു ഫ്രഷ് ആയിട്ട് വെളിയിലേക്ക് വന്നു…….. കൂട്ടുകാർക്ക് നടുവിൽ ഉണ്ട് ഇന്ദ്രേട്ടനും ജ്യോതിയും……… ഒരുപാട് കൂട്ടുകാരൊന്നും ഇല്ല…….. പണ്ട് മുതലേ ഉള്ള കുറച്ചു ഫ്രണ്ട്സ്…….. തന്നെ കണ്ടപ്പോൾ എല്ലാവരും കൈപൊക്കി പരിചയം കാണിച്ചു………. തിരിച്ചു ചിരിച്ചു കാണിച്ചു………
അച്ഛനും അമ്മയും അവരുടേതായ തിരക്കിലാണ്……… അവരിലേക്ക് ചേരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല…….. വന്നവരെ ട്രീറ്റ് ചെയ്തു അങ്ങനെ നിന്നു……. തനിച്ചാകാതിരിക്കാൻ കഴിവതും ശ്രമിച്ചു………. ഏട്ടൻ തന്നോട് മാത്രമല്ല ജ്യോതിയോടും മിണ്ടുന്നില്ല……… ഇടയ്ക്കിടെ അവൾ ഏട്ടന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്…….. എന്നിട്ട് ദയനീയമായി എന്നെ നോക്കും…. ഏട്ടൻ ഒന്നു ഫ്രീ ആയപ്പോൾ അടുത്തേക്ക് ചെന്നു ചോദിച്ചു………
ഏട്ടന് എന്നോടെന്തെങ്കിലും പറയാനുണ്ടോ…….. അല്ലെങ്കിൽ എന്തെങ്കിലും പിണക്കമുണ്ടോ……..
ഇല്ല ഇന്ദൂ……. ഒന്നുമില്ല…….. ഇന്ദ്രൻ വലിയ താല്പര്യമില്ലാത്തത് പോലെ പറഞ്ഞു…….
പിണക്കമില്ലെന്ന് മനസ്സിലായി ഏട്ടാ……. എന്നോട് എങ്ങനെ കാട്ടിയാലും ഞാൻ സഹിക്കും……. എന്റെ ഏട്ടനല്ലേ……. പക്ഷേ ജ്യോതി…… അവളിന്ന് ഈ വീടിനു സ്വന്തമായി വന്നതല്ലേ……. അവളോട് ഇങ്ങനെ മിണ്ടാതിരുന്നാൽ വിഷമം ആവില്ലേ അവൾക്ക്…….. എന്തു വിചാരിക്കും അവൾ…….. ഇപ്പോൾ തന്നെ കരയാറായി……… അവളുടെ വീട്ടിൽ നിന്ന് ഇപ്പോൾ വരികയും ചെയ്യും……
മ്മ്…….. നിങ്ങൾക്ക് മാത്രമേ ഉള്ളല്ലോ വിഷമവും ദേഷ്യവും ഒക്കെ…… എനിക്കതു പാടില്ലല്ലോ അല്ലേ……… ഇന്ദ്രൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു………
തന്നോടുള്ള ദേഷ്യമാണ് ഈ കാണിക്കുന്നത്……. ഇന്ദുവിന് മനസ്സിലായി…….. ഇനിയും തന്റെ ഉള്ളിലെന്തെന്ന് ആരെയും ബോധിപ്പിക്കാൻ ശ്രമിക്കേണ്ട………. ഏട്ടന് മനസ്സിലായില്ലെങ്കിൽ വേറാരും മനസ്സിലാക്കാനും പോകുന്നില്ല……… അതങ്ങിനെ എന്റെ ഉള്ളിൽ ഇരുന്നോട്ടെ……… ഇന്ദു പതിയെ അമ്മയ്ക്കരികിലേക്ക് പോയിരുന്നു……… തോളിൽ ചാരിയിരുന്നു മയങ്ങിപ്പോയി……….
വല്യ ബഹളം കേട്ട് എഴുന്നേൽക്കേണ്ടി വന്നു ഇന്ദുവിന്……. ജ്യോതിയുടെ വീട്ടുകാർ വന്നതാണ്…….. അവരോട് സംസാരിക്കുമ്പോൾ അറിഞ്ഞു ഒരാളുടെ നോട്ടം തന്റെ നേർക്ക് തന്നെയാണെന്ന്……… അറിയാതെ പോലും ഇന്ദു ആ ഭാഗത്തേക്ക് നോക്കിയില്ല……… ഏട്ടനെ ആയിരുന്നു മുഴുവൻ ശ്രദ്ധിച്ചത്…….. ഇത്രയും നേരം ഏട്ടൻ തന്നോടിന്നേ വരെ മിണ്ടാതിരുന്നിട്ടില്ല…….. വല്ലാത്തൊരു വിമ്മിഷ്ടം തോന്നി ഇന്ദുവിന്……… ഒന്നു തനിച്ചിരുന്ന് ഉറക്കെ കരയാൻ തോന്നി………..
മുറിയിലേക്ക് പോയി കിടന്നു…… ആരെങ്കിലും ഒന്ന് ആശ്വസിപ്പിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഇന്ദു മനസ്സിൽ വിചാരിച്ചു……… മുടിയിൽ ആരോ തലോടും പോലെ….. ഏട്ടൻ……
ഇന്ദു തിരിഞ്ഞു കിടന്നു……… ഏട്ടന്റെ ഇന്ദൂട്ടി പിണക്കമാണോ ഏട്ടനോട്…….. അത്രയും വിഷമം തോന്നിയിട്ടാ മോളെ മിണ്ടാതിരുന്നത്…… ഏട്ടന് അറിയില്ലായിരുന്നു ഇത്രയും ആഴത്തിൽ നിനക്ക് മുറിവേറ്റിട്ടുണ്ടെന്ന്……… അല്ലെങ്കിൽ നീയാരുടെയും വിഷമം കണ്ടില്ലെന്ന് നടിക്കില്ല…… ഏട്ടനറിയാം……. ഇനി ഒന്നിനും ഏട്ടൻ നിര്ബന്ധിക്കില്ല……….. നിനക്കിഷ്ടമില്ലാത്തതൊന്നിനും നിർബന്ധിക്കില്ല……. ജീവനോട് ക്ഷമിക്കാൻ പറ്റില്ലെങ്കിൽ വേണ്ടാ…….. മോൾടെ മനസ്സിൽ എന്തു തോന്നുന്നോ അത് ചെയ്തോ……. ഏട്ടൻ കൂടെയുണ്ട്………… അതുമല്ലെങ്കിൽ ഞാൻ സംസാരിക്കാം ജീവനോട്……… ഇനി ഇതിന്റെ പേരിൽ നിനക്കൊരു വിഷമം ഉണ്ടാവരുതെന്ന്…….. പോരേ……
ഇന്ദു ഒന്നു ഞെട്ടിയെങ്കിലും ഏട്ടൻ തന്നോട് മിണ്ടിയതിന്റെ സന്തോഷം മുഖത്ത് കാണാനുണ്ടായിരുന്നു……… ഒന്നു ഫ്രഷ് ആയിട്ട് വാ…….. പെട്ടെന്ന്…….. ഏട്ടൻ വെളിയിലുണ്ടാവും……വരുമ്പോൾ മുഖത്ത് ഏട്ടന് വേണ്ടി നല്ലൊരു ചിരി ഉണ്ടാവണം……. കേട്ടോ…….
ഇന്ദുവിനെ എഴുന്നേൽപ്പിച്ചു വാഷ്റൂമിലേക്ക് ഉന്തി തള്ളി വിട്ടു……… ഇറങ്ങി കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ കണ്ടു പിറകിൽ നിൽക്കുന്ന ജീവനെ…….. ഞെട്ടിത്തിരിഞ്ഞു ഇന്ദു…….
എനിക്കൊന്നു സംസാരിക്കണം ഇന്ദൂ നിന്നോട്……… ഇന്ദ്രൻ കുറച്ചു കാര്യങ്ങൾ സംസാരിച്ചു എന്നോട്…….. അതിന്റെ സത്യാവസ്ഥ അറിയണമെനിക്ക്……
ജീവനെ കടന്നു പോകാനൊരുങ്ങിയ ഇന്ദുവിനെ ജീവൻ തടഞ്ഞു…….. ഞാൻ ചോദിക്കുന്നതിനു മറുപടി പറഞ്ഞിട്ട് പോയാൽ മതി…….. ഇന്ന് എനിക്കറിയണം രണ്ടിലൊന്ന്…….. ഒന്നുകിൽ എന്റെ കൂടെ വരാൻ തയ്യാറാവണം …… അല്ലെങ്കിൽ നിന്റെ നാവിൽ നിന്നുമറിയണം നിനക്കെന്നെ വേണ്ടെന്ന്……….
ജീവന് തീരുമാനിക്കാം എന്തും…….. കൂടെ ജീവിക്കുന്നതൊഴികെ……..ഏട്ടൻ പറഞ്ഞത് എന്തായാലും അത് എന്റെ തീരുമാനം കൂടിയാണ്…….. ഇന്ദു പറഞ്ഞു……..
ഇന്ദൂ അതിനും മാത്രം ദ്രോഹം ഞാൻ ചെയ്തോ നിന്നോട്……… ഇങ്ങനെ ശിക്ഷിക്കാൻ മാത്രം…….
അപ്പോൾ ഞാൻ എന്തു ദ്രോഹം ചെയ്തിട്ടാ ജീവാ നിങ്ങൾ എന്നെ അങ്ങനെ ഒക്കെ വേദനിപ്പിച്ചത് ………..
അതിനെല്ലാം പ്രായച്ഛിത്തം ചെയ്യാൻ നീയെന്നെ ഒന്നനുവദിക്കില്ലല്ലോ…… ഒരേയൊരു ചാൻസ് തരില്ലല്ലോ നീ……..
ഇത് ജീവിതമാണ് ജീവൻ……. ഇനിയുമൊരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ല……… തയ്യാറല്ല എന്നല്ല…… എന്നെക്കൊണ്ട് സഹിക്കാൻ കഴിയില്ല…….
എല്ലാവരോടും നീ ക്ഷമിക്കും….. എന്നോട് മാത്രമില്ല………. എല്ലാവർക്കും സ്നേഹം വാരിക്കോരി കൊടുക്കും….. എനിക്ക് മാത്രമില്ല……..എന്റെ മുഖത്ത് നോക്കി പറ ഇന്ദൂ നീയെന്നെ സ്നേഹിക്കുന്നില്ലേ……… എനിക്ക് നിന്നോട് സ്നേഹമില്ലേ……… പറയ്…..
അതിനു നിങ്ങൾക്കെന്നെ സ്നേഹിക്കാൻ സമയം കിട്ടിയിട്ടുണ്ടോ ജീവൻ……… നിങ്ങൾക്ക് ഞാൻ വേദനിക്കുന്നതിലും വലുത് നിങ്ങളുടെ പ്രതികാരം ജയിക്കണമെന്ന വാശിയായിരുന്നു …….. അതിനിടയിൽ എന്റെ വേദന നിങ്ങൾ കണ്ടില്ല…….. ഈ താലി എന്റെ കഴുത്തു പൊള്ളിച്ചിട്ടുണ്ട് ചില നേരങ്ങളിൽ അറിയുവോ…….. ഇത് ഊരിയെറിഞ്ഞു കളഞ്ഞിട്ട് അന്നേ പടിയിറങ്ങാൻ അറിയാഞ്ഞിട്ടല്ല…….. അതും നിങ്ങൾ മുൻകൂട്ടി കണ്ടു………. അങ്ങനെ പോന്നാൽ അമ്മയ്ക്ക് വിഷമമാകും അങ്ങനെ പോകാതിരിക്കാൻ മുൻകൂട്ടി എന്നേ നിങ്ങൾ ഓര്മിപ്പിച്ചില്ലേ എന്റെ അമ്മയുടെ ആരോഗ്യനില……. ഞാൻ എല്ലാം മനസ്സിലാക്കിയിരുന്നു ജീവൻ……..
ഞാൻ ഇപ്പോൾ ജ്യോതിയുടെ കാര്യം പറഞ്ഞു നിങ്ങളെ കുറച്ചു വേദനിപ്പിക്കട്ടേ ……….അപ്പോൾ മനസ്സിലാവും നിങ്ങൾക്ക് ഞാൻ അനുഭവിച്ചത് എന്താണെന്ന്…….. ആരെയും ഇന്നേവരെ വേദനിപ്പിച്ചിട്ടില്ല ഞാൻ…… വാക്കുകൾ കൊണ്ടു പോലും………..പക്ഷേ ഇപ്പോൾ ഞാൻ കാരണം എനിക്ക് ചുറ്റുമുള്ളവർ വിഷമിക്കുന്നത് കാണുമ്പോൾ സ്വയം ഇല്ലാതാകാനാണ് തോന്നുന്നത്……….. മടുത്തു ഞാൻ……….. ഇങ്ങനൊരു ജീവിതം………..
ഒന്നും ആഗ്രഹിക്കരുതെന്ന് നിങ്ങൾ പറഞ്ഞില്ലേ…….. ഇപ്പോൾ എനിക്കും പറയാനുള്ളത് അതു തന്നെയാണ്……. ഒന്നും ആഗ്രഹിക്കരുത് എന്നിൽ നിന്നും ……. ഇന്ദു വാതിലിനരികിലേക്ക് നടന്നു……….
ഇല്ല ഇന്ദൂ…… ഇനിയുമെനിക്ക് കിടന്നുരുകാൻ വയ്യ……. നീറാൻ വയ്യ…… ഞാൻ നിന്നോട് ചെയ്തതും പ്രവൃത്തിച്ചതും തെറ്റു തന്നെയാണ്…… സമ്മതിക്കുന്നു……… നിന്റെയീ മൗനം തന്നെ എനിക്കുള്ള വലിയ ശിക്ഷയാണ്………. ഇതിൽ കൂടുതൽ സഹിക്കാൻ ഞാൻ തയ്യാറല്ല……….. ഇന്ദുവിനെ പോകാൻ സമ്മതിക്കാതെ ജീവൻ തടഞ്ഞു ……..
നിങ്ങൾ ഇങ്ങനെ സ്വയം താഴരുത് ജീവൻ……… ആളുകൾ ഒരുപാടുണ്ട്……. ആരെങ്കിലും അറിഞ്ഞാൽ നാണക്കേടും എനിക്ക് തന്നെയാ…… വെറുതെ ഒരു സീൻ ഉണ്ടാക്കേണ്ട……… എന്നെ വിടുന്നതാവും നിങ്ങൾക്ക് നല്ലത്……… ഇന്ദു ദേഷ്യത്തിൽ പറഞ്ഞു………
ഇല്ലെങ്കിൽ നീയെന്തു ചെയ്യും ഇന്ദൂ…….. നിന്റെ സ്വരത്തിലെ ഭീഷണി എനിക്കറിയാം….. എന്തു ചെയ്യുമെന്നും അറിയാം……… ഞാൻ ചേർത്തു പിടിച്ചതെല്ലാം സ്നേഹം കൊണ്ടു മാത്രമാണ് ഇന്ദൂ……. പക്ഷേ നീ മാത്രമത് അറിഞ്ഞിട്ടില്ല…….. ശ്രമിച്ചിട്ടില്ല നീ…….
എനിക്കൊന്നും കേൾക്കാൻ താല്പ്പര്യമില്ല…… എത്രയൊക്കെ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചാലും എന്റെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനവുമില്ല………..
നിന്റെ മനസ്സിൽ എനിക്കൊരു സ്ഥാനവുമില്ലെങ്കിൽ പിന്നെന്തിനാ നീയിന്നു പോന്നപ്പോൾ കരഞ്ഞത്……….സൈഡിലെ മിറ റിൽ കൂടി ഞാൻ കണ്ടു നിന്റെ കണ്ണുരണ്ടും നിറഞ്ഞൊഴുകുന്നത്……… എന്തിനായിരുന്നു അത്…….. ജ്യോതി കൂടെ വരുന്നതിനോ……. അതോ എന്നെ വിട്ടു പോന്നതിനോ………… ഇന്ദുവിനെ ഭിത്തിയിലേക്ക് ചേർത്തു നിർത്തി ചോദിച്ചു…….
ഉത്തരം മുട്ടിയപ്പോൾ ഇന്ദു ദേഷ്യപ്പെട്ടു…….. മര്യാദക്ക് മാറ് ജീവാ…….. എനിക്ക് പോകണം……. ഇങ്ങനെ പിടിച്ചു വെച്ചിട്ട് സ്നേഹം ഉണ്ടെന്ന് പറഞ്ഞാൽ ഞാനത് വിശ്വസിക്കണം അല്ലേ…….
വിശ്വസിക്കണം…….. ഞാൻ പറഞ്ഞില്ലേ രണ്ടിലൊന്ന് അറിയാതെ ഞാൻ വിടില്ല നിന്നെ…….. ഇതിലും താഴാൻ എന്നെക്കൊണ്ട് പറ്റില്ല ഇന്ദൂ……. ആർക്കു മുന്നിലും താണിട്ടില്ല ഞാൻ……. ഇന്ദു തോളിലിരിക്കുന്ന ജീവന്റെ കയ്യെടുത്തു മാറ്റാൻ നോക്കി…… പറ്റില്ലാന്ന് മനസ്സിലായി…… ഇന്ദുവിന്റെ കൈ അടുത്തുള്ള ടേബിളിൽ തേടുന്നത് ജീവൻ അറിഞ്ഞു………. മുഖത്തു നിന്നും കയ്യിലെന്തോ തടഞ്ഞുവെന്നും മനസ്സിലായി………..
ഞാനുള്ളപ്പോൾ ഇനി നീ സ്വയം വേദനിപ്പിക്കില്ല ഇന്ദൂ……… നിനക്ക് മാത്രമല്ല വേദനിക്കാനും വേദനിപ്പിക്കാനും അറിയാവുന്നത്…… എനിക്കുമറിയാം………… ഇന്ദുവിന്റെ കൈ പിടിച്ചു ജീവന്റെ കയ്യിലേക്ക് ശക്തിയിൽ ചേർത്തു…….. അവളുടെ കയ്യിൽ തടഞ്ഞത് എന്താണെന്നു പോലും നോക്കിയില്ല…….. പക്ഷേ നല്ല വേദന ഉണ്ട്………. നീറ്റലും……
ഇതെന്താ ജീവാ ഈ കാണിക്കുന്നത്…….. ഇന്ദു ഞെട്ടി ചോദിച്ചു……. ജീവൻ ഇന്ദുവിന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു………വീണ്ടും അവളുടെ കയ്യിൽ പിടിച്ചു സ്വന്തം കയ്യിലേക്ക് ചേർക്കാനൊരുങ്ങി…….
നിർത്ത് ജീവാ……. ദേ ബ്ലഡ് ഒഴുകുന്നു………. ശക്തിയിൽ ജീവന്റെ കയ്യിൽ നിന്നും കൈ വലിച്ചെടുത്തു കയ്യിലിരുന്ന ബ്ലേഡ് താഴേക്കെറിഞ്ഞു ……… സാരിയുടെ തുമ്പെടുത്തു കയ്യിൽ ചുറ്റി പിടിച്ചു………
നീ പഠിപ്പിച്ചതാണിത്……. സ്വയം വേദനിച്ചു കൂടെയുള്ളവരെ തോൽപ്പിക്കുന്നത്…….. ഇതുപക്ഷേ നിന്നെ തോൽപ്പിക്കാൻ അല്ല ഇന്ദൂ……. സഹതാപം കിട്ടാനുമല്ല……. എല്ലാവരും കൂടി ഇന്ന് തീരുമാനിക്കും നീയെനിക്ക് ഉള്ളതാണോ അല്ലയൊന്ന്………..അവരുടെ തീരുമാനത്തിന് എതിര് നിൽക്കരുതെന്ന് ആദ്യമേ പറഞ്ഞു ഇന്ദ്രൻ…….. ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്നു തെളിയിക്കാൻ എന്റെ കയ്യിലിനി സമയമില്ല….. നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ അറിയില്ല ഞാനെന്ത് ചെയ്യുമെന്ന് ….. ഭീഷണിയല്ല ഇന്ദൂ…… നിന്റെ സ്നേഹം എനിക്ക് വേണം…… നിന്റെ കൂടെ ജീവിച്ചു മരിക്കണം ….. അതിനു വേണ്ടി മാത്രമാണിങ്ങനെ…….. ഇനി ഞാൻ നിന്റെ കാലു പിടിക്കണോ……
ഇവിടെ ഇരിക്ക്……… ജീവനെ പിടിച്ചു ബെഡിൽ ഇരുത്തി………. ഞാൻ ഏട്ടനെ വിളിച്ചിട്ട് വരാം….. ബ്ലഡ് നിൽക്കുന്നില്ല…….. പോകാനൊരുങ്ങിയ ഇന്ദുവിന്റെ കയ്യിൽ പിടിച്ചു നിർത്തി പറഞ്ഞു…….
വേണ്ടാ….. ആരെയും വിളിക്കണ്ട……. എനിക്ക് നിന്റെ തീരുമാനം അറിയണം ഇന്ദൂ……… അറിഞ്ഞേ തീരൂ……. പറഞ്ഞിട്ട് പോയാൽ മതി……….
ഇന്ദു തിരിഞ്ഞു ജീവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു………. കുറച്ചു നേരം ജീവന്റെ മുഖത്തേക്ക് നോക്കി നിന്നു…….. കണ്ണ് നിറഞ്ഞൊഴുകി……… മൊബൈൽ എടുത്തു ഏട്ടനോട് മുറിയിലേക്ക് വരാൻ പറഞ്ഞു……… ഒന്നുകൂടി മുറിവിൽ സാരിത്തുമ്പെടുത്തു ചുറ്റി………
ഇന്ദ്രൻ വന്നപ്പോൾ ആദ്യമൊന്ന് അമ്പരന്നു…….. താഴെ വീണു കിടക്കുന്ന ചോരയിലേക്കും ജീവന്റെ കയ്യിലേക്കും സൂക്ഷിച്ചു നോക്കി…….. ഇന്ദ്രന്റെ നോട്ടം താങ്ങാനാവാതെ ഇന്ദു തല കുനിച്ചു………
കുറച്ചു നീളത്തിൽ മുറിഞ്ഞിട്ടുണ്ട്………ഒന്നും മിണ്ടാതെ ഡ്രസ്സ് ചെയ്തു കൊടുത്തു……… കുറച്ചു നേരം കൂടി ആലോചിച്ചിരുന്നു…….. ആരുമൊന്നും മിണ്ടാതെ………. ഇന്ദുവിന് ഇന്ദ്രന്റെ ഭാവം കണ്ടിട്ട് പേടി തോന്നുന്നുണ്ട്……..
നിർത്തിക്കോ രണ്ടാളും………. ഈ ചോരക്കളി…… ഞാൻ കണ്ടില്ലെന്ന് വിചാരിക്കരുത് ഇന്ദൂ നിന്റെ കയ്യിലെ മുറിവ്…….. ചോദിച്ചു വേദനിപ്പിക്കണ്ടാന്നു കരുതി………. പക്ഷേ അത് തെറ്റായിരുന്നുവെന്ന് ഇപ്പോ തോന്നുന്നു…… ഈ മുറി വിട്ട് ഇറങ്ങുമ്പോൾ ഒരു തീരുമാനം എടുത്തിരിക്കണം രണ്ടാളും…… അത് ഒരുമിച്ചു ജീവിക്കാനാണെങ്കിലും പിരിയാനാണെങ്കിലും……… ഇന്നിതിന് ഒരു തീരുമാനം ഉണ്ടാക്കും ഞാൻ……..
നിനക്കെങ്കിലും കുറച്ചു വിവരം ഉണ്ടാകുമെന്നു വിചാരിച്ചു ജീവാ…… ഒരാൾ അവിടെ സ്വന്തം ശരീരം നേരെയാവാൻ പ്രാർത്ഥിക്കുന്നുണ്ട്……. ഒരു അവയവത്തിനും കേടുപാടില്ലാതെ ദൈവം പടച്ചു വിട്ടതിന്റെ അഹങ്കാരമാണ് നിങ്ങളീ കാണിക്കുന്നത്………. ഒന്നും പറയുന്നില്ല ഞാൻ……. എന്തായാലും തീരുമാനം നിങ്ങൾ എടുത്തോ……. ഇന്ദ്രൻ മുറി വിട്ട് പോകാൻ തുടങ്ങി…….
ഏട്ടാ……… ഇന്ദു കുറച്ചു പേടിയോടെ വിളിച്ചു……..
വിളിക്കരുത് ഇന്ദൂ നീയിങ്ങനെ…….. ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വേദനിപ്പിച്ചു ജീവിക്കാൻ എങ്ങനെ തോന്നുന്നു രണ്ടാൾക്കും ……… നിങ്ങൾ രണ്ടാളും അനുഭവിക്കുന്നതിലും വേദന ചുറ്റിനുമുള്ളവർക്കുണ്ട്……..നിന്റെ വിഷമം കണ്ടിരിക്കുന്നവരുടെ അവസ്ഥ നീയാലോചിച്ചോ ഇന്ദൂ……… എല്ലാവരും പോയിക്കഴിഞ്ഞു ഇറങ്ങി വാ രണ്ടാളും…….. അതല്ല ഇനിയും രണ്ടാൾക്കും കുത്തിക്കീറി ചാവാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ നേരത്തെ പറയണം……. ഇന്ദ്രൻ വാതിൽ വലിച്ചടച്ചു ഇറങ്ങി പോയി……..
തുടരും

by