രചന – കൽക്കി
പുറകിലേക്ക് ആഞ്ഞു പോയ ഗൗതമൻ കൈവെച്ചു ഒന്ന് ബാലൻസ് ചെയ്ത് നിന്നു. ക്രോധത്താൽ മുഖമുയർത്തി മുന്നിൽനിന്ന ആൾടെ മുഖമടച്ചു ഒന്ന് കൊടുത്തു.
തെമ്മാടിത്തരം കാണിക്കുന്നോ…. ഗൗതമൻ അവനുനേരെ ചീറി.
ആരാ തെമ്മാടിത്തരം കാട്ടിത്…. നീയോ ഞാനോ….. ഒരു പെണ്ണിനേം കൊച്ചിനേം വിളിച്ചുകൊണ്ടു വന്നിട്ട് ഭാര്യയും കുഞ്ഞുമാണെന്ന് പറഞ്ഞാൽ ഏത് സഹോദരനായാലും ഒന്ന് പ്രതികരിക്കും. എന്നാലും കണ്ണാ നി……
പറഞ്ഞു തീർന്നതും അവന്റെ കണ്ണ് കലങ്ങിയത് കണ്ട് ഗൗതമനും ഒന്ന് വല്ലാതായി. മുന്നോട്ട് വന്ന് അവന്റെ തോളിലായി കൈവെച്ചതും അത് തട്ടി മാറ്റി അവൻ മുന്നോട്ട് മാറി നിന്നു.
രണ്ടുപേരുടെയും ചെയ്തികളെ അഗ്നിയൊരു വല്ലായ്മയോടെ നോക്കുന്നുണ്ട്. എന്നാൽ ചുറ്റുമുള്ളവർ ശാന്തരുമാണ്.
എടാ ആര്യാ….
പറഞ്ഞു തുടങ്ങിയതെ അവൻ കൈയുയർത്തി തടഞ്ഞു.
എടാ ഞാൻ ഒന്ന് പറഞ്ഞോട്ടെ… ശരിക്കും എന്താന്ന് വെച്ചാൽ…..
വേണ്ട കണ്ണാ… ഇനി എനിക്കൊന്നും കേൾക്കേണ്ടതില്ല…. എന്നാലും എന്നോടിത് വേണ്ടാരുന്ന്…. ഇത്രക്ക് അന്യനായി പോയല്ലേ ഞാൻ നിനക്ക്… ഒരു വർഷം മുന്നേ എങ്കിലും കുറഞ്ഞത് നിനക്ക് പറയാമായിരുന്നു ഈകാര്യം.
പറഞ്ഞാരുന്നെലോ…. ഗൗതമൻ അവനെ കൂർപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു.
പറഞ്ഞാരുന്നേൽ എന്നാന്നോ…. അവിടുത്തെ ഏതേലും മദാമ്മയെയും സെറ്റ് ആക്കി ഞങ്ങൾ ഇതുപോലെ കളർ ആയി ഫാമിലി ആയിട്ട് വന്ന് ലാൻഡ് ചെയ്യില്ലാരുന്നോ…. 🧐
നേരത്തെ പൊടിഞ്ഞ കണ്ണുനീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞതും ഗൗതമൻ സ്വയം ഒന്ന് തലക്കടിച്ചു.
ഏട്ടത്തി….. എന്റെ പൊന്നേട്ടത്തി….. കാര്യൊക്കെ ശരിയാ ഞങ്ങളു എടാ പോടാ ബന്ധാ….. എന്ന് കരുതി നിങ്ങളെന്റെ ഏട്ടത്തി അല്ലാണ്ടാവോ…. ഇവർക്കാർക്കും വേണ്ടെങ്കിലും നിങ്ങൾക്ക് ഞാൻ ഉണ്ട്….
ആര്യൻ അഗ്നിയുടെ അടുത്തേക്ക് ഓടി ചെന്നു. ഇയാൾക്കിനി വല്ല പ്രാന്തും ആണോ എന്നാ ചിന്തയിൽ അഗ്നിയൊന്ന് ഒരടി പിന്നിലേക്ക് ഇറങ്ങി. എന്താ പറയണ്ടെന്ന് അറിയാതെ അഗ്നി ചുറ്റിനും നോക്കി. എല്ലാരും ചിരിയടക്കി പിടിച് നിൽക്കുന്നപോലെ…. ഗൗതമനെ നോക്കിയപ്പോൾ അവനും ചിരിയാണ്.
അഗ്നി ഒരാശ്വാസത്തോടെ നോക്കിയതും വാവച്ചിയുടെ കാലിലുള്ള തളയിലെ മാനി കിലുക്കി കളിക്കുവാണ് അവൻ.
ചെറിയച്ചന്റെ മുത്തേ…. ഇങ്ങു വാടാ…. ഒന്ന് എടുക്കട്ടേ ഞാൻ…..
ഇങ്ങനൊരു പൊട്ടൻ ഗൗതമൻ അതുകണ്ടുകൊണ്ട് അവനു നേരെ തിരിഞ്ഞു.
എടാ തുള്ളി കളിച് കുഞ്ഞിനെയുണർത്തല്ലേ…. അവനു പനിയുള്ളതാ…..
ഓഹ്… അവൻ…. മ്മ്മ്.. മ്മ്…. ആയിക്കോട്ടെ…. എത്രനാളായി ഈ പണിയൊപ്പിച്ചിട്….. രഹസ്യരുന്നല്ലേ….
കൈനഖം കടിച്ചുകൊണ്ട് ഒരു ആക്കിചിരിയോടെ ആര്യൻ ചോദിച്ചതും പല്ല് കടിച്ചോണ്ട് ഗൗതമൻ ഓർത്തു രഹസ്യം നിന്റെ തന്തയ്ക്കാടാ….
ഗൗതമന്റെ കലിപ്പും ആര്യന്റെ നാണവും കണ്ട് കുടുംബം ഒന്നായി പൊട്ടിച്ചിരിച്ചു. ഗൗതമനും പയ്യെ ചിരിച്ചുകൊണ്ട് അഗ്നിക്കരികിലേക് വന്ന് വാവച്ചിയെ എടുത്ത് തോളിലേക്കിട്ടു.
അപ്പോഴും ഒന്നും മനസിലാകാതെ ആര്യനും അഗ്നിയും എല്ലാരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.
അഗ്നിയേച്ചി….. പൊടുന്നനെ മാളുവിന്റെ വിളികേട്ടതും അഗ്നിക്കുള്ളിൽ ഒരാശ്വാസം ഉണ്ടായി.
അവളോടി അവന്ന് അഗ്നിയെ പുണർന്നു.
ഓഹ് അപ്പൊ ഇവൾക്കും അറിയോ 🤨
ആര്യൻ ചെറുതായൊന്നു ചുണ്ടനക്കിയതും ഗൗതമൻ അവനെയൊന്ന് തറപ്പിച്ചു നോക്കി…
ഏട്ടൻ വിളിച്ചാരുന്നു…. പേടിക്കണ്ടട്ടോ… ഞങ്ങളൊക്കെ ഇല്ലേ ഇനി…. മാളു പറഞ്ഞത് കേട്ട് അഗ്നി പയ്യെ ചിരിച്ചു.
മോളെ…. പെട്ടെന്നൊരു വിളികേട്ടതും അഗ്നി അങ്ങോട്ടേക്ക് തിരിഞ്ഞു… കൂടെ എല്ലാരും.
പൊടുന്നനെ അഗ്നിയുടെ മിഴികൾ അതിശയത്തോടെ വിടർന്നു.
ഡോക്ടർ…. അവളുടെ അധരങ്ങൾ മെല്ലെ ചലിച്ചു.
കുട്ടിയല്ലേ അന്ന്…. ഹോസ്പിറ്റലിൽ….
ഒരുവേള അന്നത്തെ ഓർമകളിൽ കണ്ണ് നിറഞ്ഞെങ്കിലും അവരുടെ സംശയത്തിന് ഉത്തരമെന്നോണം പയ്യെ തലകുലുക്കി.
ഈശ്വര…. ഞാൻ അറിഞ്ഞില്ലാലോ…. മാളുന് അവിടുന്ന് വന്ന് കഴിഞ്ഞാ നിന്നെ പറ്റിയും വാവച്ചിയെ പറ്റിയും പറയാനേ നേരോള്ളു.
അവർ സംസാരിച്ചുകൊണ്ട് അവളുടെ തലയിലായി ഒന്ന് തഴുകി.
തനിക്കുമുന്നിൽ നിസ്സഹായായായി കൂടപ്പിറപ്പ് നഷ്ടപ്പെട്ടു കരഞ്ഞുനിൽക്കുന്ന ഒരു പെണ്ണിനെ അവർക്ക് ഓർമവന്നു. ഒരു മാറ്റവും ഇല്ല… കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിലും ചുണ്ടിൽ നിറഞ്ഞ ചിരിയാണ്.
മോള് വാ…. കണ്ണാ നീയും… കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപോര്.
അഗ്നി ഗാതമനു നേരെ നോക്കി… അവൾക്ക് പലതും ചോദിക്കാനും പറയാനും ഉണ്ടായിരുന്നു. എന്തൊക്കെയോ തനിക്ക് അറിയാത്തതായി ഉണ്ടെന്ന് ആരോ പറയുന്നത് പോലെ….
ഹോ… അപ്പൊ ഇത്രക്കും സിമ്പിൾ ആരുന്നോ കാര്യങ്ങളൊക്കെ… എന്റെ വീട്ടികാര് ഇത്രക്കും മോഡേൺ ആയകാര്യത്തെ ഞാൻ അറിഞ്ഞിലോ എന്റെ മരിയേ…. നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ….. ഹഹാ… യോഗയില്ല….
ഒരു നെടുവീർപ്പും ഇട്ടുകൊണ്ടുള്ള അവന്റെ ആത്മഗതം കേട്ടാണ് എല്ലാരും അവനു നേരെ തിരിഞ്ഞത്.
തെമ്മാടി…. കൂട്ടത്തിൽ നല്ല പ്രായമുള്ള സ്ത്രീ അവനെ നോക്കി വിളിച്ചതും അവൻ ചുണ്ടുകൊട്ടികൊണ്ട് തിരിഞ്ഞു.
വർഷം രണ്ടായി എന്നെ എല്ലാരും കണ്ടിട്ട്… എന്നിട്ട് എന്നെ ആർക്കേലും വിലയുണ്ടോന്ന് നോക്കിക്കേ…. ഇവിടെ എല്ലാർക്കും അവിഹിതത്തോടാ താല്പര്യം.
അവന്റെ പറച്ചിൽ അടുത്ത് നിന്ന ഗൗതമൻ വ്യകതമായി കേട്ടതും ചിരിയോടെ അവന്റെ തോളിലേക്കായി കയ്യൊന്ന് ഇട്ടു.
നീ പിണങ്ങാതെടാ ഇതെന്റെ അവിഹിതോം ദാമ്പത്യോം ഒന്നുമല്ല….
പിന്നെ…..
പിന്നെ….. അഗ്നിയുടെ നേരെ തിരിഞ്ഞോണ്ട് ഗൗതമൻ ഒന്ന് ചിരിച്ചു. അത് കണ്ടതും അവൾ പയ്യെ കണ്ണ് മാറ്റി.
ഇത് ഗായച്ചിടെ ടീച്ചരാ…. ഇവിടെയുണ്ടാവും ഇനി…. അല്ലെ ടീച്ചറെ….
അത് കേട്ടതും അഗ്നിയൊന്ന് ചിരിച്ചെന്ന് വരുത്തി.
കുട്ടി ഇതൊന്നും കണ്ട് പകയ്ക്കണ്ടട്ടോ… നിന്നെ ഒന്ന് പറ്റിക്കാനായിട് കൂട്ടു നിന്നതല്ലേ മുത്തശ്ശി. ഈ കഴുത ആണേൽ അതിന്റെ ഇടെൽ വന്ന് കേറുവേം ചെയ്തു. ആളിവിടെ ഇല്ലായിരുന്നു… പുറത്താരുന്നു… എന്നാ അതിന്റെ വിവരോട്ടും ഇല്ലെൻ താനും.
കഴുത ഞാനോ…. എല്ലാത്തിനും വെച്ചിട്ടൊണ്ട് ഞാൻ….
സ്സ്…. സ്സ്…. എടാ….
എന്താടാ…..
അപ്പോ ഇത് ശരിക്കും നിന്റെ അവിഹിതം അല്ലെ…
അവിഹിതം നിന്റെ തന്ത വാസൂന്…. ദോ എന്റെ ചെറിയച്ഛൻ…. അവിടെ നിൽപ്പുണ്ട്…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല്….
സബാഷ് വെറുതെ തന്തയ്ക്ക് വിളിപ്പിച്ചു.
വാ… കുട്ടി…. ഞാൻ കണ്ണന്റെ മുത്തശ്ശിയാട്ടോ….
കണ്ണന്റെ മാത്രല്ല ഞങ്ങടേം അല്ലേടി ഗായച്ചി. ആര്യൻ കുറച്ച് കേറുവോടെ പറഞ്ഞു.
ഹാ അതെ അതെ ഞങ്ങടേം.
ഒരു മാറ്റോം ഇല്ലാലെടാ….. ഗൗതമൻ അവനെ നോക്കിയൊന്ന് പുച്ഛിച്ചു.
അതെ അതെ…. എല്ലാരുടേം മുത്തശി തന്നെയാ പോരെ…. പയ്യെ എല്ലാരേം പരിചയപ്പെടട്ടോ കുട്ടി… ഇപ്പോ കുറച്ച് നേരം വിശ്രമിക്കാം… കാര്യങ്ങളൊക്കെ കണ്ണൻ പറഞ്ഞു ഞങ്ങൾ അറിഞ്ഞു. കേറി വരു.
മുത്തശ്ശി പറഞ്ഞുകൊണ്ട് അവളെ നോക്കിയതും മാളു അവളുടെ കായിൽ പിടിച് അകത്തേക്ക് നടക്കാൻ തുടങ്ങിയിരുന്നു. മുന്നിലേക്ക് നടക്കുമ്പോൾ എല്ലാരേയും അവളൊന്നും കണ്ണോടിച്ചൊന്ന് നോക്കി. ഒരു ചിരിയോടെയാണ് ഏവരും നിൽക്കുന്നത്. തിരിച്ചു അവർക്കും ഒരു ചിരി നൽകി അവൾ മുന്നോട്ട് നീങ്ങി. വാതിൽ കടന്ന് പോകുന്നതിനു മുന്നേ അഗ്നിയൊന്ന് പിന്നിലേക്ക് നോക്കി. അത് പ്രതീക്ഷിച്ചെന്നൊണം ഗൗതമൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.
( തുടരും )

by