രചന – അനീഷ ആകാശ്
വീട്ടിൽ എത്തിയപ്പോൾ വിശേഷങ്ങൾ അറിയാൻ ദയയും ധ്യാനും ദേവകിയുടെ പുറകെ കൂടി…ഒരു നൂറുകൂട്ടം ചോദ്യങ്ങളുമായി അവർ ദേവകിയുടെ ഒപ്പം നടന്നു…”അമ്മേ പറയമ്മേ….. അവിടെ ചെന്നിട്ട് എന്തായെന്ന് അറിയാൻ ഞങ്ങൾക്കും ആഗ്രഹമില്ലേ .. ദയ കൊഞ്ചിക്കൊണ്ട് ദേവകിയോട് പറഞ്ഞു..
“എന്റെ പൊന്നുമക്കളെ ഞാൻ പറയാം.. ഒന്നു ഫ്രഷായിട്ട് നിങ്ങളോട് വിശദമായി പറയാം.. “”അമ്മേ ഞങ്ങളോട് പറഞ്ഞിട്ട് പോയി ഫ്രഷാക്.. ധ്യാൻ വീണ്ടും കെഞ്ചി…”ഈ പിള്ളേരെ കൊണ്ട് ഞാൻ തോക്കുമല്ലോ… പറയാം ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കട്ടെ..”അതൊക്കെ കുടിച്ചോ… എന്നിട്ട് വിവരങ്ങൾ ഓരോന്നായി ഇങ്ങോട്ട് പോരട്ടെ… ആകാംഷയോടെ അവർ കാത്തിരുന്നു..ദേവകി രണ്ടുപേരോടുമായി കഥകളെല്ലാം പറഞ്ഞു..എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രണ്ടുപേരും അത്ഭുതത്തോടെ ദേവകിയെ നോക്കി…”എന്താ അമ്മേ ലാസ്റ്റ് ദേവേട്ടൻ വിദ്യയേച്ചിയോട് പറഞ്ഞത്?ദയ ജിജ്ഞാസയോടെ ചോദിച്ചു..
“എനിക്കറിയില്ല എന്താ പറഞ്ഞതെന്ന്…? പറഞ്ഞതെന്താണെങ്കിലും അതിന് ശേഷം അവളുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു…”അമ്മേ ദേവേട്ടനോട് ചോദിക്കാൻ മേലായിരുന്നോ? ധ്യാൻ വിഷമത്തോടെ ചോദിച്ചു..”അറിയാൻ എനിക്ക് താല്പര്യമില്ല… നിങ്ങൾക്കല്ലേ അറിയണമെന്നുള്ളത്… പോയി ചോദിക്ക്…”അയ്യോ ഞാൻ ചോദിക്കില്ല… ചോദിച്ചാൽ ചിലപ്പോൾ വിദ്യയേച്ചിക്ക് കൊടുത്തതിന്റെ ബാക്കി എനിക്ക് കിട്ടും… ”
ദയ പേടിയോടെ പറഞ്ഞു
“എന്താണെങ്കിലും ചേട്ടൻ മാറിയല്ലോ… അമ്മയൊക്കെ ആ പിശാശിനെ കിട്ടാഞ്ഞിട്ട് വിഷമിച്ചിരിക്കുവല്ലായിരുന്നോ… ഇനി അതിന്റെ ആവശ്യമില്ലല്ലോ… ”
ധ്യാൻ ദേഷ്യത്തോടെ പറഞ്ഞു..
“അതൊക്കെ വിട്ടുകള ചേട്ടാ… ഇനി ആ ടോപ്പിക്ക് ഈ വീട്ടിൽ പറയണ്ട… ”
ദയ പറഞ്ഞപ്പോൾ ധ്യാൻ കൂടുതലൊന്നും പറയാതെ പുറത്തേക്ക് പോയി…
******************************
ദേവൻ മുറിയിലേക്ക് ചെന്നു കസേരയിൽ ചാരി കിടന്നു…
ദിവ്യയെ കുറിച്ച് ആലോജിച്ചപ്പോൾ അവന്റെ മനസ്സിൽ ദേഷ്യം ഇരച്ചു വന്നു..
ആത്മാർത്ഥമായി ഒരിക്കൽ പോലും തന്നെ സ്നേഹിക്കാത്ത ഒരുവൾക്ക് വേണ്ടി ജീവിതം കളഞ്ഞത് ഓർത്തപ്പോൾ അവന് അവനോട് തന്നെ ദേഷ്യം തോന്നി
ഓരോന്ന് ആലോജിച്ച് കിടന്നപ്പോഴാണ് ദേവകി അവന്റെ അടുത്തേക്ക് വന്നത്…
“മോനേ… ”
ദേവകിയുടെ ശബ്‌ദം കേട്ട് അവൻ കണ്ണ് തുറന്നു..
“എന്താ അമ്മേ..? ”
“ഒന്നുമില്ല.. മോനെന്താ ആലോജിക്കുന്നത്?
വിദ്യയെ പറ്റിയാണോ? ”
“അല്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും… അവളെ പറ്റി തന്നെയാ ആലോജിച്ചത്… അവളുടെ മാറ്റങ്ങൾ ആലോജിക്കുവായിരുന്നു.. ”
“മോന് വിഷമം ഉണ്ടോ? ”
“വിഷമം ഉണ്ട്.. പക്ഷെ അത് അവളെ കെട്ടാൻ കഴിയാത്തതിൽ അല്ല.. അവളെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചല്ലോ എന്നോർക്കുമ്പോൾ… ”
“മോനതൊക്കെ മറന്നുകള… ഇനി നിന്റെ മനസ്സിൽ അവൾ ഉണ്ടാകാൻ പാടില്ല… നിന്റെ മോതിരം ഭദ്രയുടെ വിരലിൽ അണിയുമ്പോൾ മോന്റെ മനസ്സിന്റെ ഒരു കോണിൽ പോലും വിദ്യ ഉണ്ടാവരുത്.. അത് ആ കുട്ടിയോട് ചെയ്യുന്ന വഞ്ചനയാകും.. എന്റെ മോൻ അത് മറക്കരുത്… ”
ദേവകി അവനെ ഉപദേശിച്ചു…
“അമ്മ കരുതുന്ന പോലെ ഞാനിപ്പോഴും വിദ്യയെ ഓർത്ത് ജീവിക്കുകയല്ല… അവളെ കുറിച്ച് ആലോജിക്കാനും എനിക്ക് താല്പര്യം ഇല്ല…
പക്ഷേ പെട്ടെന്ന് ഒരു പെണ്ണിനെ വീണ്ടും മനസ്സിൽ പ്രതിഷ്ഠിക്കാൻ എനിക്ക് കഴിയില്ല…. ”
ദേവൻ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി .
“അപ്പോൾ ഭദ്രയെ സ്നേഹിക്കാൻ മോൻ ഇപ്പോഴും തയ്യാറല്ലെന്നാണോ? ”
ദേവകി ഭയത്തോടെ ദേവനെ നോക്കി..
“അമ്മ ഭയപ്പെടുന്നപോലെ ഞാൻ ഭദ്രയെ അവഗണിക്കില്ല… എനിക്ക് അല്പം സമയം വേണം അവളെ സ്നേഹിക്കാൻ… പെട്ടെന്നൊരുനാൾ സ്നേഹം ഉണ്ടാകണമെന്ന് പറയരുത്… ”
ദേവൻ അമ്മയുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു..
“അമ്മക്ക് വിശ്വാസം ഉണ്ട് മോനേ ഭദ്ര നിനക്ക് വേണ്ടി ജനിച്ച പെണ്ണാണെന്ന്…. അവളെ നിനക്ക് സ്നേഹിക്കാൻ കഴിയും … ”
“എനിക്കും തോന്നുന്നു അമ്മേ… അവളെ എനിക്ക് സ്നേഹിക്കാൻ കഴിയുമെന്ന്… പക്ഷേ എനിക്കൊരു മാറ്റം ഉണ്ടാകുന്നതുവരെ അവൾ കാത്തിരിക്കുമോ എന്നെനിക്കറിയില്ല… ”
“അതോർത്ത് മോൻ വിഷമിക്കണ്ട… നിങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം മനസിലാക്കാൻ കഴിഞ്ഞാൽ പിന്നെ കാലതാമസം ഒരു പ്രശ്നമല്ല … എല്ലാം നല്ല രീതിയിൽ അവസാനിക്കുമെന്ന് അമ്മക്ക് ഉറപ്പുണ്ട്… ”
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ദേവന് സമാധാനമായി…
“അമ്മ പറഞ്ഞത് പോലെ എല്ലാം നന്നായിട്ട് വരട്ടെ….
ഞാനിപ്പോൾ ഒന്ന് പുറത്തേക്ക് പോകുവാ… മഹിയെ മാത്രമേ ചടങ്ങിന് വിളിച്ചിട്ടൊള്ളു… ജയനേം ടോമിയേം വിളിച്ചില്ലെങ്കിൽ പിന്നെ അതിന്റെ പേരിൽ അടി ഉണ്ടാക്കും രണ്ടും കൂടി… ”
“കൊള്ളാം … ഇപ്പോഴാണോ അവരെ വിളിക്കുന്നത് .. ”
ദേവകി അവനെ വഴക്ക് പറഞ്ഞു..
“ടൈം കിട്ടാഞ്ഞിട്ടല്ലേ അമ്മേ.. അവന്മാർ വിളിക്കാതെ തന്നെ വരേണ്ടവർ അല്ലേ… അപ്പോൾ താമസിച്ചെന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കില്ല… ”
അമ്മയെ തണുപ്പിക്കാൻ അവൻ പറഞ്ഞു..
“എന്താണെങ്കിലും ഇനി വൈകികണ്ടാ… രണ്ടുപേരുടെയും വീട്ടിൽ പോയി വിളിക്കണം.. ”
“ഉം.. അതുതന്നെയാണ് പ്ലാൻ… ഇനിയും നിന്നാൽ ഒരുപാട് വൈകും… ഞാൻ ഇറങ്ങുവാ… ”
ദേവൻ അമ്മയോട് യാത്ര പറഞ്ഞിറങ്ങി..
“മോനേ.. സൂക്ഷിച്ച് പോകണേ… ”
അമ്മ ഓർമപ്പെടുത്തി
“അതൊക്കെ സൂക്ഷിച്ചോളാം… അമ്മ അച്ഛനോട് ഒന്ന് ആ സ്ഥലത്തിന്റെ ഓണറെ വിളിക്കാൻ ഓർമിപ്പിക്കണം… ”
വണ്ടി സ്റ്റാർട്ട് ചെയ്‌തുകൊണ്ട് ദേവൻ അമ്മയോട് പറഞ്ഞു…
പറയാമെന്ന ഭാവത്തിൽ ദേവകി തലയാട്ടി
ദേവൻ വണ്ടിയുമായി പുറത്തേക്കിറങ്ങി
******************************
രാഘവമേനോൻ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് കയറി ചെന്നപ്പോൾ സാവിത്രി അടുക്കളയിൽ പച്ചക്കറി അരിഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു.മുത്തശ്ശി ഒരു പേപ്പറും വെച്ചുകൊണ്ട് എന്തൊക്കെയോ വായിക്കാൻ ശ്രെമിക്കുന്നുണ്ട്…
“സാവിത്രി മോളെ വിളിക്ക്…രാഘവമേനോൻ അടുക്കളയിലേക്ക് ചെന്നുകൊണ്ട് പറഞ്ഞു..”ആഹാ എത്തിയോ? മോതിരം കിട്ടിയോ?രാഘവമേനോനെ കണ്ടതും സാവിത്രി കൈ കഴുകി ഓടി ചെന്നു.”ഉം കിട്ടി…. “എന്നിട്ട് എന്തിയെ കാണിച്ചേ… സാവിത്രി കൈ നീട്ടികൊണ്ട് ചോദിച്ചു..”അതൊക്കെ കാണിക്കാം… നീ ആദ്യം മോളെ വിളി…അവളല്ലേ ഇതിന്റെ അവകാശി…. ”
“ഓഹ്… ആയിക്കോട്ടെ… ഞാൻ വിളിച്ചോണ്ട് വരാം അവകാശിയെ…സാവിത്രി ഭദ്രയുടെ മുറിയിലേക്ക് പോയി.അല്പസമയം കഴിഞ്ഞപ്പോൾ ഭദ്രയെ കൂട്ടികൊണ്ട് സാവിത്രി വന്ന”അച്ഛനെന്തോ എനിക്ക് വാങ്ങിയെന്ന് അമ്മ പറഞ്ഞു… “മോൾക്ക് വേണ്ടിയല്ല… എന്റെ മോന് വേണ്ടിയാ വാങ്ങിയത്… രാഘവമേനോൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“മോനോ…അതേതാ ഒരു മോൻ?ഭദ്ര സംശയത്തോടെ അച്ഛനെ നോക്കി..”എനിക്കിനി മുതൽ ഒരു മകൻ കൂടി ഉണ്ട്.. അല്ലേ അമ്മേ…രാഘവമേനോൻ മുത്തശ്ശിയോട് ചോദിച്ച”അതേ അതേ… മുത്തശ്ശിക്കും ഉണ്ട് ഒരു പേരക്കുട്ടി കൂടി മുത്തശ്ശിയും സപ്പോർട്ട് ചെയ്തു.”എടി പെണ്ണേ ദേവനെ പറ്റിയാ ഇവരൊക്കെ പറയുന്നത്… ”
സാവിത്രി ഭദ്രയുടെ തലക്കിട്ട് ഒരു തട്ട് കൊടുത്തുകൊണ്ട് പറഞ്ഞ”ഓഹോ അതാണോ? ദേവേട്ടന് എന്താ അച്ഛൻ വാങ്ങിയത്? “ഭദ്ര ആകാംഷയോടെ ചോദിച്ച.രാഘവമേനോൻ കൈയ്യിൽ ഇരുന്ന കവറിൽ നിന്ന് ഒരു ചെറിയ ബോക്സ് എടുത്ത് അവളുടെ കൈകളിലേക്ക് കൊടുത്ത.അതുവാങ്ങി തുറന്നു നോക്കിയപ്പോൾ കണ്ടു തന്റെ പേര് സ്വർണ നിറത്തിൽ എഴുതിയിരിക്കുന്ന മോതിരം….
“ഇതാണോ അച്ഛൻ പറഞ്ഞത്.. ഇത് ദേവേട്ടൻ സെലക്ട് ചെയ്‌തതല്ലേ?”അത് തന്നെയാ… നാളെ നീ ദേവന്റെ കൈകളിൽ ഇട്ടുകൊടുക്കേണ്ടതാ…എല്ലാവരെയും കാണിച്ചിട്ട് അമ്മയുടെ കൈയ്യിൽ കൊടുത്തേക്കണം… ‘ഞാനൊന്ന് ശെരിക്ക് കാണട്ടെ അച്ഛാ.. എന്നിട്ട് കൊടുക്കാം… “അതൊക്കെ മോളുടെ ഇഷ്ടം….നാളെ സമയത്ത് ഇതു കിടന്ന് തിരയേണ്ടി വരരുത്… “അതൊക്കെ ഞാൻ ഭദ്രമായി അമ്മയെ ഏൽപിച്ചു കൊള്ളാം… മോതിരവും വാങ്ങി അവൾ മുറിയിലേക്ക് പോയി…
******************************
ചടങ്ങിന്റെ ദിവസം അതിരാവിലെ ബന്ധുക്കൾ എല്ലാരും തന്നെ എത്തി…
മേനോനും ധ്യാനും വന്നവരെ സ്വീകരിക്കുന്ന തിരക്കിൽ ആയിരുന്നദേവകി എല്ലാവർക്കും ഭക്ഷണം കൊടുക്കുന്ന തിരക്കിലും..ദേവൻ രാവിലെ തന്നെ അമ്പലത്തിൽ പോയിട്ട് വന്നു…വീട്ടിൽ എത്തിയപ്പോൾ ജയനും ടോമിയും എത്തിയിരുന്നു..
അവർ വന്നപാടെ പതിവുപോലെ വീട്ടുഭരണം കയ്യേറി… എപ്പോഴും അങ്ങനെ തന്നെയാണ്… അച്ഛനും അമ്മയ്ക്കും അവർ സ്വന്തം മക്കളേ പോലെ തന്നെയാണ്…”ദേവാ നീ കഴിച്ചിട്ട് വേഗം പോയി റെഡിയാക്… “ജയൻ ദേവനോടായിട്ട് പറഞ്ഞു…”ഞാൻ ഇനി എന്ത് റെഡിയാകാനാ? മുണ്ടും ഷർട്ടും മാറാൻ ഒരുപാട് ടൈം വേണ്ട… “ദേവൻ പറഞ്ഞിട്ട് അവരുടെ ഒപ്പം നിന്നു…
“മോനേ ദേവാ… പോകാനുള്ള വണ്ടി വന്നിട്ടുണ്ട്… മുഹൂർത്തം അടുക്കാറാകുന്നു… രാഹുകാലം വൈകുന്നേരമല്ലേ അതുകൊണ്ട് നമുക്ക് ഇപ്പോൾ തന്നെ ഇറങ്ങാം… നിങ്ങൾ വേഗം പോയി റെഡിയായി ഇറങ്ങിക്കോ… മേനോൻ വന്ന് ദേവനോടും കൂട്ടുകാരോടുമായിട്ട് പറഞ്ഞു… “അച്ഛൻ പോയി റെഡിയായിക്കോ ഞാൻ എല്ലാവരെയും വണ്ടിയിൽ കയറ്റാം…അപ്പോഴേക്കും ജയൻ ദേവനെ റെഡിയാക്കി ഇറക്കിക്കൊള്ളും… ടോമി മേനോനോട് പറഞ്ഞിട്ട് വണ്ടിയുടെ അടുത്തേക്ക് പോയി…എല്ലാവരും പെട്ടന്ന് തന്നെ ഒരുങ്ങി ഇറങ്ങി… മുഹൂർത്തത്തിന് അരമണിക്കൂർ മുൻപ് അവർ ഭദ്രയുടെ വീട്ടിൽ എത്തി..
അവിടെയും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു… ചെന്നവരെ രാഘവമേനോനും സാവിത്രിയും കൂടി സ്വീകരിച്ചു… മഹിയും എല്ലാത്തിനും മുന്നിൽ ഉണ്ടായിരുന്നു… ചെന്നപ്പോൾ തന്നെ ദയ ഭദ്രയെ കാണാൻ ഓടി…ദയയെ കണ്ടപ്പോൾ എല്ലാവരും എത്തിയെന്ന് ഭദ്രക്ക് മനസ്സിലായി…”ചേച്ചി നല്ല സുന്ദരിയായിരിക്കുന്നു… ദേവേട്ടൻ കണ്ടാൽ നാളെ തന്നെ ഡേറ്റ് കുറിക്കാൻ പറയും… ഭദ്രയെ കെട്ടിപിടിച്ചുകൊണ്ട് ദയ പറഞ്ഞു…
അതുകേട്ടപ്പോൾ ഭദ്രക്ക് നാണമൊക്കെ വന്നെങ്കിലും ദേവന്റെ സ്വഭാവം ഓർത്തപ്പോൾ അങ്ങനൊന്ന് ചിന്തിക്കുകയേ വേണ്ടെന്ന് അവൾക്ക് തോന്നി… ഭദ്രയോട് യാത്ര പറഞ്ഞു ദയ ദേവന്റെ അടുത്തേക്ക് ഓടി… “വല്യേട്ടന്റെ പെണ്ണിനെ കാണാൻ ഇന്ന് സൂപ്പർ ആണേ.ദേവൻ എല്ലാവരുടെയും ഒപ്പം വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ദയ ചെന്നു ചെവിയിൽ പറഞ്ഞു
അവളുടെ സംസാരം കേട്ടിട്ട് മറുപടിയൊന്നും പറയാതെ ദേവൻ അകത്തേക്ക് നോക്കി…”ഏട്ടൻ ഇപ്പോൾ നോക്കിയിട്ട് കാര്യമില്ല.. കാണാൻ പറ്റില്ല.. മുഹൂർത്തമാകുമ്പോൾ ഞാൻ കൊണ്ടുവന്നു മുന്നിൽ നിർത്തി തരാം.. അപ്പോൾ മതിയാവോളം കണ്ടോളണം…”ദയ കളിയാക്കികൊണ്ട് പറഞ്ഞു..കാര്യം മനസിലായപ്പോൾ ജയനും മഹിയും ടോമിയും കളിയാക്കാൻ കൂടെ കൂടി..
“മോനേ ദേവാ… കല്യാണത്തിന് ഡേറ്റ് നോക്കുമ്പോൾ അടുത്ത നല്ല മുഹൂർത്തം നോക്കാൻ പറഞ്ഞേക്കണേ… മഹി ദേവനെ നോക്കി പറഞ്ഞു .”ഞങ്ങളുടെ അടി കാണാൻ നിനക്ക് തിടുക്കമായല്ലേ? “ദേവൻ മഹിയോടായിട്ട് ചോദിച്ചു.. “അതിന് നിങ്ങളുടെ കല്യാണം കഴിയണമെന്ന് ഇല്ലല്ലോ…. അല്ലാതെ തന്നെ ഞാൻ കണ്ടതല്ലേ… മഹി അത് പറഞ്ഞപ്പോൾ ദേവൻ കുനിഞ്ഞിരുന്നു ചിരിച്ചു..”എന്നാൽ നമുക്ക് ആ ചടങ്ങ് നടത്താം അല്ലേ …? മേനോൻ രാഘവമേനോനോട് ചോദിച്ചു..”അതിനെന്താ നമുക്ക് കുട്ടികളെ വിളിക്കാം… ”
മേനോൻ ദേവനോട് ചടങ്ങിന് ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് ഇരിക്കാൻ പറഞ്ഞു..അച്ഛനും അമ്മയ്ക്കും ദക്ഷിണ കൊടുത്തിട്ട് ദേവൻ കയറി ഇരുന്നു.രാഘവമേനോൻ അകത്തു നിന്ന് ഭദ്രയുമായി വന്നു..ദയ പറഞ്ഞത് ഓർത്തപ്പോൾ ദേവൻ പതിയെ തല ഉയർത്തി അവൾ വരുന്നിടത്തേക്ക് നോക്കി…
ഭദ്രയുടെ മുഖത്തേക്ക് നോക്കിയിലെങ്കിലും കൂടെ വന്നവരുടെ സംസാരത്തിൽ നിന്ന് ദയ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവനും തോന്നി..അച്ഛനും അമ്മയ്ക്കും ദക്ഷിണ കൊടുത്തിട്ട് അടുത്ത് വന്നിരുന്നപ്പോൾ അവളുടെ മുഖത്തേക്ക് നോക്കണമെന്നുണ്ടായിരുന്നു ദേവന് ….ഭദ്രയുടെ സ്ഥിതിയും മറിച്ചല്ലായിരുന്നു… ദേവന്റെ അടുത്തിരുന്നപ്പോൾ അവൾക്ക് മനസ്സിൽ ഒരു പേടിയാണ് തോന്നിയത്..ദേവേട്ടന്റെ മുഖത്തേക്ക് നോക്കാൻ അവൾ ആഗ്രഹിച്ചെങ്കിലും മറ്റുള്ളവർ എന്ത് കരുതുമെന്ന് ഓർത്ത് നോക്കിയില്ല…
“മോനേ മോതിരം മോളുടെ കൈയ്യിൽ ഇട്ടു കൊടുക്ക്…മേനോൻ മോതിരം എടുത്ത് ദേവന്റെ കൈയ്യിൽ കൊടുത്തു…ദേവൻ അത് വാങ്ങി ഭദ്രയുടെ നേർക്ക് തിരിഞ്ഞു..അവളുടെ മുഖത്തേക്ക് നോക്കാതെ തന്നെ വിരലിലേക്ക് മോതിരം ഇട്ടു കൊടുത്തു..അവളുടെ വിരലിൽ പിടിക്കുമ്പോൾ മനസിൽ എന്തോ ഒരു ഫീലിംഗ് അവന് അനുഭവപെട്ടു…സ്നേഹിച്ച് നടന്നപ്പോൾ പലതവണ നടക്കുമ്പോൾ വിദ്യയുടെ കൈയ്യിൽ പിടിച്ചിട്ടുണ്ട്.. എന്നാൽ അന്നൊന്നും തോന്നാത്ത എന്തോ ഒരു ഫീലിംഗ് …. അതെന്താണെന്ന് ആലോജിച്ചിരുന്നപ്പോഴാണ് ഭദ്ര തന്റെ വിരലിൽ തൊട്ടത് അറിഞ്ഞത്….തുടരും

by