The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
“ഏട്ടാ ഞാനിന്ന് എന്റെ വീട് വരെ ഒന്നു പോയിട്ട് വരാമെന്ന് ഭാര്യ പറഞ്ഞത് കേട്ടെങ്കിലും അറിയാത്ത ഭാവത്തിൽ ഞാൻ കിടന്നുറങ്ങി
കുറച്ചു സമയം കഴിഞ്ഞ്(10 മിനിട്ട് പോലും ആയി കാണില്ല) വീണ്ടും അവൾ പഴയ മൊഴി ആവർത്തിച്ചു
“” ഏട്ടാ ഞാനൊന്നു വീട് വരെ പോകും””
പിന്നെയും ഞാൻ കണ്ണു തുറക്കാതെ കിടന്നു
ഒരു അഞ്ചു മിനിറ്റ് കഴിയുന്നതിനു മുമ്പേ ഓടി വന്നു
പഴയ ചൊല്ലൽ തുടർന്നു
ഞായറാഴ്ച ഡ്യൂട്ടിക്ക് പോകണ്ടാത്തത് കൊണ്ട് അന്നത്തെ ദിവസമാണ് ഒന്നു കൊതി തീരുവോളം ഉറങ്ങുന്നത്
ഒടുവിൽ ഭാര്യയെ കൊണ്ട് സഹികെട്ടപ്പോൾ ചാടിയെഴുന്നേറ്റ ഞാൻ പൊട്ടിത്തെറിച്ചു
“” നിനക്ക് വീട്ടിൽ പോകുന്നെങ്കിൽ പോകരുതോ..എന്നെ എന്തിനാ ഇങ്ങനെ ശല്ല്യപ്പെടുത്തുന്നെ.എനിക്ക് ചെവി കേൾക്കാം””
എന്റെ മറുപടി കേൾക്കുമ്പോൾ ഏട്ടാ എന്ന് വിളിച്ച നാവു കൊണ്ട് ദേ മനുഷ്യാ നിങ്ങളോട് ഞാനെത്ര വട്ടം വന്നു പറഞ്ഞു.എന്നിട്ടെങ്കികും തിരുവായെടുത്ത് ഒന്നു പറഞ്ഞാലെന്താ.വല്ലതും സംഭവിക്കുമോ
ഇത് കേൾക്കുമ്പോൾ ചൂടായ ഞാൻ പെട്ടന്ന് തണുക്കും
“” എടീ ഭാര്യയെ ആകെ കിട്ടുന്ന ഞായറാഴ്ച അല്ലേ ഞാനൊന്ന് കിടന്നുറങ്ങുന്നെ.നീയതിനെന്തെ ഇത്ര ചൂടാവുന്നെ.എന്റെ മോളു പോയിട്ട് വാ എന്ന് പറഞ്ഞവളെ മെല്ലെ തണുപ്പിക്കും
ഞാൻ തണുത്തെന്ന് മനസ്സിലായാൽ ഉടനെ അവൾ അടുത്ത നമ്പർ ഇറക്കും
“” ഞാനെങ്ങനെ ഒറ്റക്കു പോകും.അവിടെ ചെല്ലുമ്പോൾ എല്ലാവരും നിങ്ങളെയും മോനെയും തിരക്കും.അതുകൊണ്ട് നമുക്ക് ഒരുമിച്ച് ബൈക്കിലങ്ങു പോകാം
ഞാനപ്പോൾ മനസ്സിൽ വിചാരിക്കും.ഈ പൂതനക്ക് വേറൊരു പണിയുമില്ലെന്ന്
ഞായറാഴ്ച ആയിട്ട് എന്തൊക്കെ സ്വപ്നങ്ങൾ കണ്ടതാ.കൂട്ടുകാരുമൊത്തുളള ചീട്ടുകളിയും മദ്യസേവയും.രണ്ടും ഇന്നില്ലാതെയായി.ആകെ കിട്ടുന്ന ഞായറാഴ്ച ആണ് അവരുടെ കൂടെ കൂടുന്നെ.ജോലിക്കിടയിലെ ടെൻഷനിൽ ആകെ കിട്ടുന്ന ഞായറാഴ്ചയും പോയി കിട്ടി
അവളുടെ നിർബന്ധത്തിനു വഴങ്ങി മോനും ഭാര്യയുമായി ബൈക്കിൽ പോകും
അന്നേരം എന്നോട് കൂടുതൽ ഒട്ടിയിരുന്ന് കയ്യെടുത്ത് എന്റെ വയറിൽ ചുറ്റും
അവളുടെ വീട്ടിൽ ചെന്നിട്ട് വിശേഷങ്ങൾ പങ്കിടുമ്പോൾ അവൾ വീട്ടുകാരോട് പറയും
“” അമ്മേ ഏട്ടന്റെ നിർബന്ധം കൊണ്ടാ ഞങ്ങൾ വന്നെന്നു പറയും
അവർക്കായി ഓരോ സമ്മാനങ്ങൾ നൽകുമ്പോൾ അഭിമാനമായിരുന്നു അവളുടെ മുഖത്ത് തെളിഞ്ഞത്
“” എല്ലാം എന്റെ ഏട്ടൻ വാങ്ങി തന്നതാ””
തിരിച്ച് വരുന്ന വഴിയിൽ ഞാൻ പറഞ്ഞു.. വാടീ നമുക്ക് ഓരോ വെള്ളം കുടിക്കാം
വീട്ടിൽ തിളപ്പിച്ച് ആറ്റിയ വെളളമുണ്ടേട്ടാ..പൈസ ചുമ്മാതെ ഉണ്ടാകില്ല..എല്ലാം എന്റെ ഏട്ടൻ കഷ്ടപ്പെടുന്ന കാശല്ലേ..എന്തിനാ വയറു കേടാക്കുന്നേ
ശരിയാ അവൾ പറയുന്നതിലും കാര്യമുണ്ട്
ലിക്കർഷോപ്പിനു അടുത്ത് എത്തുമ്പോൾ കെട്ടിയോൾ ഒരു അഞ്ഞൂറ് രൂപ തന്നു
ഞാനും മോനും ഇവിടെ നിൽക്കാം.ഏട്ടായിയുടെ ശീലമൊന്നും മാറ്റണ്ടാ.ആകെ കിട്ടുന്ന ഞായറാഴ്ച വെറുതെ പോയെന്നും ആവില്ല.ഒരു ചെറുത് വാങ്ങിക്കൊണ്ട് വന്നു നമ്മുടെ വീട്ടിലിരുന്നു കഴിച്ചോ.വല്ലയിടത്തും പോയി വാളുവെച്ച് കിടക്കുന്നതിനേക്കാൾ നല്ലത് സ്വന്തം വീട്ടിൽ ആകണതാ നല്ലത്.ആതാകുമ്പം ഞാനും മോനും മാത്രമേ അറിയൂ
ഒരു ചെറുതും പിന്നെ മാർക്കറ്റിൽ നിന്ന് ചിക്കനും വാങ്ങി വീട്ടിലെത്തി ഒന്ന് ഇരിക്കുമ്പഴാ ഭാര്യയുടെ വിളി
ഏട്ടാ ഞാൻ സവാളയും മറ്റും അരിഞ്ഞു വെച്ചിട്ടുണ്ട്. ഇറച്ചി വേവിച്ചും വെച്ചു.ഏട്ടനിതൊന്ന് കറി വെക്ക്.ഞാൻ വെച്ചാൽ കൊളളൂല്ല.നിങ്ങൾ വെയ്ക്കണ ചിക്കൻ കറിക്ക് നല്ല രുചിയാണെന്ന് വീണ്ടും സോപ്പിടും
പാചകം ഇഷ്ടമായത് കൊണ്ട് മറുത്തൊന്നും പറയാതെ ഞാൻ കറി വെയ്ക്കും
പിന്നെ രാത്രിയിൽ രണ്ട് ചെറുതും വീശി ചിക്കനും ചപ്പാത്തിയും കുടുംബ സമേതം കഴിക്കും
രാത്രിയിൽ ബെഡ്ഡിന്റെ ഒരറ്റത്തേക്ക് വലിയുമ്പോൾ കെട്ടിയോളു പറയും
“” ഇങ്ങോട്ട് തിരിഞ്ഞു കിടക്ക് മനുഷ്യാ.നിങ്ങൾ കളളു കുടിച്ചെന്നു വെച്ച് എന്റെ ഭർത്താവ് അല്ലാതാകുമോ.
പിന്നെയവളെ കൂടുതൽ ചേർത്തു പിടിക്കുമ്പോൾ പരാതിപ്പെട്ടിയവൾ പതിയെ തുറക്കും
“” ഏട്ടനു ഞായറാഴ്ചയും അവധി ദിവസങ്ങളും കിട്ടും.എനിക്കീ അടുക്കളയിൽ ഏത് ദിവസമാ അവധി കിട്ടുന്നത്.ഞങ്ങൾ ഭാര്യമാർ ദിവസവും ഒരു പണി തന്നെ ആണ് ചെയ്യുന്നത്.ഞങ്ങൾക്ക് മടുപ്പു തോന്നിയാൽ അന്നം മുട്ടിപ്പോകും.ഇടയ്ക്ക് സമയം കിട്ടുന്ന ദിവസങ്ങൾ വീട്ടിലെ ജോലിക്ക് സഹായിച്ചാൽ എനിക്കുമൊരു സന്തോഷമാ.എത്രയും നേരത്തെ ജോലി കഴിഞ്ഞാൽ അത്രയും സമയം കൂടി മോന്റെയും ഏട്ടന്റെയും കൂടെ ഇരിക്കാമല്ലോ..സ്നേഹമുളള ഏതൊരു ഭാര്യക്കും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതാണ് ഇഷ്ടം “”
ഇങ്ങനെയവൾ ഓരോന്നും പറഞ്ഞു കിടക്കുമ്പോൾ ഞാൻ ഉറങ്ങുന്ന അടവെടുക്കും
അപ്പോൾ അവൾ വീണ്ടും തുടങ്ങും
“” ഞാൻ പറയണതൊന്നും നിങ്ങൾ കാര്യമാക്കില്ല.അപ്പോഴേക്കും ഉറക്കം നടിക്കും””
പിന്നീട് അവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു കഴിയുമ്പോളാണ് പരിഭ്സ്മൊന്ന് മാഞ്ഞിട്ട് മുഖം തെളിയുന്നത്
അപ്പോഴവൾ വീണ്ടും തുടങ്ങും
“” ഏട്ടാ ഏട്ടാ എന്ന് സ്നേഹത്തിൽ ചാലിച്ചുളള വിളി വീണ്ടും മുഴങ്ങുന്നത് കേൾക്കാം…