രചന – കണ്ണന്റെ മാത്രം
കണ്ണ് മിഴിച്ചവളവനെ നോക്കി…..
പ്ലീസ്… ലച്ചൂ… പറ്റില്ലെന്ന് പറയല്ലേ… കുറച്ച് നേരം എനിക്ക് നിന്റെ അടുത്തിരിക്കണം…. വരില്ലേ നീ എന്നവൻ ദയനീയ ഭാവത്തോടെ ചോദിച്ചതും അവൾ മെല്ലെയൊന്ന് തലയാട്ടി…. അത് കണ്ടവൻ ചിരിച്ചു കൊണ്ടവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു കൊണ്ടാ കണ്ണുകളിലേക്ക് നോക്കിയിരുന്നു….
ഹാ… ഹരി… ഇങ് വാ….. നിനക്ക് കൊണ്ട് പോവാൻ എന്തെങ്കിലും വാങ്ങണോ….
വേണ്ട വല്ല്യമ്മാവാ… ആവശ്യമുള്ളത് ഞാൻ വാങ്ങിയിട്ടുണ്ട്..
നീ നിന്റെ കയ്യിലുള്ള കാശിങ്ങനെ ചിലവാക്കണ്ട… ഇവിടെ ഉള്ളത് നിനക്കും കൂടെ അവകാശപ്പെട്ടത് തന്നെയാ…
മ്മ്…ഇവിടെയുള്ളതിൽ എനിക്കെന്റെ ലച്ചുവിൽ ഉള്ള അവകാശം മാത്രം മതി.. വേറൊന്നും ഈ ഹരിക്ക് വേണ്ടാ… എന്നവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഒന്ന് ചിരിച്ചു…
ഹരി… ഹരി…
ആ… എന്താ ചെറിയമ്മാവാ…
നീ കേട്ടില്ലേ ഏട്ടൻ പറഞ്ഞത്….ഞങളുടെ അടുത്ത് നിന്ന് വാങ്ങി എന്നുള്ള അഭിമാന കുറവ് വേണ്ടെന്ന്….എല്ലാം നിന്റേത് കൂടിയാ..
ഏയ്… എനിക്ക് അങ്ങനൊന്നും ഇല്ല… ആവിശ്യമുള്ളപ്പോൾ ഞാൻ ചോദിച്ചോളാം….
മ്മ്…. ദാസ് വരുവോ നാളെ സ്റ്റേഷനിലേക്ക് ആക്കാൻ.. അതോ ഞങ്ങൾ കൊണ്ടാക്കണോ….
ഏയ്.. ദാസ് വരും…
മ്മ്.. ഇനി വഴക്കിനൊന്നും പോവരുത്…. എന്താവിശ്യമുണ്ടെങ്കിലും വിളിക്കണം…
മ്മ്…
എങ്കി കഴിച്ചു നേരത്തേ കിടന്നോളൂ.. രാവിലെ എണീക്കേണ്ടതല്ലേ…
ആ… കിടന്നോളാം…
മാലു നീ ഇങ് വന്നേ എന്നും പറഞ്ഞു മാധവൻ അവരെ വിളിച്ചോണ്ട് മുറിയിലേക്ക് നടന്നു…..
അവനു പൈസേടെ ആവിശ്യം വല്ലതും ഉണ്ടോ മാലു….നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ….
ഏയ്.. അവന്റെ കയ്യിൽ ഉണ്ട് ഏട്ടാ…ആവിശ്യമില്ലാതെ അവനങ്ങനെ ചിലവാക്കുന്ന കൂട്ടത്തിൽ അല്ല….
എന്നാലും ഇത് വെച്ചോളാൻ പറ എന്നും പറഞ്ഞു കൊണ്ട് മാധവൻ അലമാരയിൽ നിന്ന് കുറച്ചു പൈസ എടുത്ത് മാലുവിന് നീട്ടി…
വേണ്ടേട്ടാ… കൊടുത്താലും അവനിത് വാങ്ങില്ല… ആവിശ്യമുള്ളപ്പോൾ ചോദിച്ചാളും. ഏട്ടൻ അതവിടെ വെച്ചേക്ക്… ഞാൻ അവന് കഴിക്കാൻ എന്തെങ്കിലും എടുത്ത് കൊടുക്കട്ടെ എന്നും പറഞ്ഞവർ മുറിക്ക് പുറത്തേക്കിറങ്ങി…..
ഭക്ഷണം കഴിച്ചു…. എല്ലാവരും ഉറക്കമായെന്ന് ഉറപ്പ് വരുത്തി കൊണ്ടവൻ ടേബിളിൽ വെച്ചിരുന്ന പാക്കറ്റ് എടുത്ത് കൊണ്ട് ലച്ചുവിന്റെ മുറിയുടെ വാതിലിൽ ചെന്ന് പതിയെ മുട്ടിയതും ഉടൻ അവൾ പുറത്തേക്ക് വന്നു…
എനിക്ക് പേടിയാവുന്നു ഹരിയേട്ടാ…ആരെങ്കിലും കണ്ടാൽ…
ആരും കാണില്ല… പേടിക്കണ്ട ഞാനില്ലേ നിന്റെ കൂടെ… വാ… എന്നും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പതിയെ കോണിപ്പടികൾ ഇറങ്ങി….
ഹരിയേട്ടാ….
എന്താടി…
അടുക്കള വാതിലിലൂടെ പോവാം….അതാവുമ്പോ പെട്ടന്ന് ആരെങ്കിലും എണീറ്റാലും കുഴപ്പമില്ലല്ലോ…
ആ… അത് ശരിയാണല്ലോ… ഒക്കെ അറിയാലേ… സത്യം പറയെടി.. നീ ഇതിനു മുൻപ് വാതിൽ ചാടിയിട്ടുണ്ടോ എന്നവൻ ചോദിച്ചതും അവൾ അവനെ തുറിച്ചു നോക്കി…
ഓ… അല്ലങ്കിലെ ഇത്തിരി വെട്ടമേ ഒള്ളൂ…. നിന്റെ ഉണ്ടക്കണ്ണ് കാണിച്ചു പേടിപ്പിക്കാതെടി… വാ…. അടുക്കളയെങ്കിൽ അടുക്കള….എന്നും പറഞ്ഞവൻ അവളെയും കൊണ്ട് അടുക്കള വാതിൽ തുറന്ന് പുറത്തേക്കിറങ്ങി… വാതിൽ അത് പോലെ ചാരി വെച്ചവർ കുളക്കടവിലേക്ക് നടന്നു…..
ബാ ഇവിടെയിരിക്കാം എന്നും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു താഴേ പടവിലേക്കിരുന്നു…..തമ്മിൽ ഒന്നും മിണ്ടാതെ കുറച്ച് നേരം നിലാവെളിച്ചത്തിൽ തിളങ്ങുന്ന വെള്ളത്തിലേക്ക് കണ്ണും നട്ട് അവരിരുന്നു……
ലച്ചൂ….
മ്മ്..
എന്താ ഒന്നും മിണ്ടാത്തെ….
ഒന്നൂല്ല…
എന്തുവാടി… നിന്റെ സങ്കടം കണ്ടാൽ തോന്നും ഞാൻ ദുബായിലേക്ക് പോവാന്ന്. എന്റെ ലച്ചുവിന് എന്നെ എപ്പൊ കാണണമെന്ന് തോന്നുന്നുവോ അപ്പൊ ഞാൻ നിന്റെ മുന്നിലെത്തിയിരിക്കും പോരെ…. ഒന്ന് ചിരിക്കെടി പെണ്ണേ…..എന്നും പറഞ്ഞവൻ കവിളിലൊന്ന് പിച്ചിയതും വേദന കൊണ്ടവൾ അവന്റെ കൈ തട്ടി മാറ്റി….
വേദനിച്ചോ….
മ്മ്…
സാരല്ല… ഇനി കൊറച്ചു നാളേക്ക് എന്നെ സഹിക്കണ്ടല്ലോ….. എന്നവൻ പറഞ്ഞതും അവൾ അവന്റെ തോളിലേക്ക് ചാരിയിരുന്നു…
ഹരിയേട്ടാ….
എന്തോ…
എന്നെ വിളിക്കുവോ…
പിന്നെ വിളിക്കാതെ…
അമ്മായി എനിക്ക് ഫോൺ തരില്ല…
അമ്മായി തരണ്ട… എന്റെ ലച്ചുവിന് ഞാൻ തരുമല്ലോ എന്നും പറഞ്ഞവൻ കൊണ്ട് വന്ന പൊതി എടുത്തു അവളുടെ മടിയിലേക്ക് വെച്ചതും അവളവന്റെ തോളിൽ നിന്ന് തലയെടുത്തു കൊണ്ട് അതിലേക്ക് നോക്കി…
തുറന്ന് നോക്ക് എന്നവൻ പറഞ്ഞതും അവൾ അതെടുത്തു അതിന്റെ കവർ മാറ്റിയതും അതിലുള്ള ഫോൺ കണ്ടവളുടെ കണ്ണുകൾ വിടർന്നു…
ഹരിയേട്ടാ… ഇത്….
സംശയം വേണ്ടാ.. നിനക്കുള്ളത് തന്നെയാ….
അയ്യോ… വേണ്ടാ… അച്ഛൻ എങ്ങാൻ അറിഞ്ഞാൽ കൊല്ലും…
നീ അതിന് അച്ഛന്റെ മുന്നിൽ ഫോണും പൊക്കി പിടിച്ചു നടക്കണ്ടല്ലോ….മുറിയിൽ വെച്ചാ മതി….
എന്നാലും ഹരിയേട്ടാ…
നമുക്ക് തോന്നുമ്പോ സംസാരിക്കാനും കാണാനും ഈ ഒരൊറ്റ വഴിയേ ഒള്ളു ലച്ചു….നിന്നെ കാണാതെയും നിന്റെ ശബ്ദം കേൾക്കാതെയും ഒരു ദിവസം പോലും കഴിയില്ല എനിക്കിപ്പൊ……എന്നവൻ അവളുടെ മുഖം കൈകുമ്പിളിൽ കോരി എടുത്ത് പറഞ്ഞതും അവളവന്റെ കയ്യിന് മുകളിൽ അവളുടെ കൈകൾ വെച്ചു…..പതിയെ അവര് തമ്മിൽ ഉള്ള അകലം കുറഞ്ഞു വന്നു…. നെറ്റിയിൽ പതിയെ ചുംബിച്ചവൻ അവളുടെ വിറക്കുന്ന അധരങ്ങളിലേക്ക് ചുണ്ട് ചേർത്തതും …. ഒന്ന് കുറുകി കൊണ്ടവൾ അവന്റെ ഷർട്ടിൽ പിടി മുറുക്കി…
ചുണ്ടുകൾ നുണഞ്ഞു കൊണ്ടവൻ അവളുടെ ഇടുപ്പിലായ് കൈകൾ അമർത്തിയതും ഇരുന്നിടത്തു നിന്ന് ഒന്ന് പൊങ്ങി കൊണ്ടവൾ അവന്റെ തലമുടിയിൽ കൊരുത്ത് പിടിച്ചു…. ശ്വാസം വിലങ്ങിയതും അവളുടെ നഖങ്ങൾ അവന്റെ പുറത്ത് അമരവേ അവൻ അവളെ മോചിപ്പിച്ചു….
അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ താഴേക്ക് നോക്കി ഇരിക്കുന്നവളെ കണ്ടവൻ ഒരു ചിരിയോടെ അവളുടെ മടിയിലേക്ക് തല വെച്ചു കിടന്നുതും
അവന്റെ മുടിയിലൂടെയവൾ പതിയെ വിരലോടിച്ചു കൊണ്ടിരുന്നു……
ലച്ചൂ….
മ്മ്…
എപ്പഴും മൂളാതെ നിനക്കൊന്ന് വാ തുറന്നു വിളി കേട്ടൂടെ..
മ്മ്…
ദേ പെണ്ണേ.. കളിക്കല്ലേ… എടുത്ത് വെള്ളത്തിൽ കളയും ഞാൻ….
ആയിക്കോട്ടെ… എനിക്കെ നീന്താൻ അറിയാം…
അഹ്‌ണോ.. എന്നാ നമുക്ക് ഒരുമിച്ച് നീന്തിയാലോ…
അയ്യാ… പോയേ….
ഹരിയേട്ടാ…
ഓ…
ഒരു കാര്യം പറയട്ടെ ഞാൻ.
പറഞ്ഞോളൂ….
ആ കുട്ടിയെ ഇനി ഉമ്മയൊന്നും വെക്കരുത്…
ഏത് കുട്ടിയെ….
ആ നിഷയെ എന്നവൾ പറഞ്ഞതും അവൻ അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റ് ശരിക്ക് ഇരുന്നു..
ഒന്നൂടെ പറഞ്ഞേ… എന്നവൻ ഗൗരവത്തിൽ പറഞ്ഞതും അവളൊന്ന് പേടിച്ചു തല താഴ്ത്തി…
പറയെടി…. എന്നവൻ ഒച്ചയിട്ടതും അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ പെട്ടന്ന് പൊട്ടി ചിരിച്ചു…
അയ്യോ… എനിക്ക് വയ്യായേ… ആരുമില്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ….
അതിന് ചിരിക്കാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ…എനിക്കിഷ്ടമില്ല അങ്ങനൊന്നും…
നീ പറയുന്ന കേട്ടാൽ തോന്നും ഞാൻ അങ്ങോട്ട് പോവുന്നത് തന്നെ അവളെ ഉമ്മ വെക്കാനാണെന്ന്…
ഹരിയേട്ടനായോണ്ട് പറയാൻ പറ്റില്ല… ചിലപ്പോ അതിന് തന്നെയാവും… അവിടാവുമ്പോ ആരും അറിയേം ഇല്ലല്ലോ…
ഏയ്… അവിടുള്ളോരൊക്കെ പൊട്ടൻമാരാണല്ലോ..നിന്റൊരു കാര്യം..എന്റെ ലച്ചൂ അവളെനിക്കെന്റെ കൂടപ്പിറപ്പിനെ പോലെയാ…
ഹരിയേട്ടന് അങ്ങനെ ആണെന്ന് വെച്ച് ആ കുട്ടിക്ക് അങ്ങനെ അല്ലെങ്കിലോ…
എന്ന് അവള് പറഞ്ഞോ നിന്നോട്..
പറഞ്ഞിട്ടാണോ ഒക്കെ അറിയാ….രേണുചേച്ചിയേ ഹരിയേട്ടൻ എങ്ങനെയാ കാണുന്നേ…. പക്ഷേ അത് പോലാണോ തിരിച്ചവര് കാണുന്നത്…
ദേ… രേണുവിനേം ഞങ്ങടെ നിഷയേം തമ്മിൽ കമ്പയർ ചെയ്യരുത്…. എനിക്ക് ദേഷ്യം വരും…. നീ അത് വിട്ടേ… ചുമ്മാ പോവാൻ നേരം എന്റെ കയ്യീന്ന് വാങ്ങിക്കണ്ട….നീ ആ ഫോണിങ് എടുത്തേ എന്നവൻ പറഞ്ഞതും മുഖമൊന്ന് കോട്ടിയവൾ സൈഡിലിരുന്ന ഫോൺ എടുത്ത് അവന് കൊടുത്തു…..
നിനക്ക് ഇതിൽ വല്ലതും അറിയുവോടി…
ഇല്ലാ..
എന്നാ മുഖവും വീർപ്പിച്ചിരിക്കാതെ ഇങ്ങോട്ട് നോക്ക് എന്നും പറഞ്ഞവൻ ഫോൺ ഓൺ ചെയ്തവൾക്ക് കാണിച്ചു….
ദേ… ഇതിൽ എന്റെയും ദാസിന്റെയും മനുവിന്റെയും നമ്പർ സേവ് ആണ്….
മനുവേട്ടന്റെ നമ്പർ എന്തിനാ….
ദേവികന്റിയുടെ വീട്ടീന്ന് ഇനി മുതൽ നിന്നെ കൊണ്ട് വരുന്നത് അവനാ…
ഏഹ്… മനുവേട്ടനോ….
ആ….. കോളേജ് കഴിഞ്ഞു ആന്റിയുടെ വീട്ടിലേക്ക് ബസ്സിന് പൊക്കോണം… ക്ലാസ്സ് കഴിഞ്ഞിട്ട് മനുവിന് വിളിച്ചാ മതി. അവൻ വന്നോളും. എല്ലാം ഞാനവനെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്…. പിന്നെ മിനിയെ നിന്റെ കോളേജിൽ ചേർക്കാൻ മനുവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഡാൻസ് ക്ലാസിനു പോവുമ്പോ അവളുണ്ടാവും കൂടെ…. താല്പര്യം ഉണ്ടെങ്കിൽ അവളും ചേർന്നോട്ടെ അവിടെ ….. പിന്നെ മറക്കാതെ എന്നും ഫോൺ കൊണ്ട് പൊക്കോണം. കോളേജിൽ എന്ത് പ്രശ്നം ഉണ്ടായാലും ദാസിനെയോ എന്നെയോ അറിയിക്കണം. അല്ലാതെ മോങ്ങി കൊണ്ടിരിക്കരുത്…….
മ്മ്…
ഇതിൽ വാട്സാപ്പ് എടുത്ത് വെച്ചിട്ടുണ്ട്…എങ്ങെനെയാ ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞു കൊടുത്തവൻ അവളുടെ മുഖത്തേക്ക് നോക്കി….
മനസ്സിലായോ….
മ്മ്….
അറിയാത്ത നമ്പറിൽ നിന്ന് കാളും മെസ്സേജും ഒക്കെ വന്നെന്നിരിക്കും.അതിലേക്ക് ശ്രദ്ധ കൊടുക്കേ ചെയ്യരുത്….. ഏതൊരു കാര്യത്തിനും നല്ലതും ചീത്തതുമായ വശങ്ങളുണ്ടാവും…സൂക്ഷിച്ചു കൈകാര്യം ചെയ്താൽ ഒന്നിലും ദുഖിക്കേണ്ടി വരില്ല….
ക്ലാസ്സ് തുടങ്ങാൻ ഇനി ഒരാഴ്ചയേ ഒള്ളുന്നാ ദാസ് പറഞ്ഞത്… ഇനി അപ്പൊ മുതൽ പോയാ മതിയോ ഡാൻസ് ക്ലാസ്സിന് . അതോ അതിന് മുന്നേ പോണോ… വേണേൽ ഞാൻ മനുവിനോട് പറഞ്ഞോളാം….
വേണ്ട… കോളേജ് തുടങ്ങിയിട്ട് പൊക്കോളാം…
മ്മ്… എന്നാ ആന്റിയോട് ഞാൻ വിളിച്ചു പറഞ്ഞോളാം….
നിനക്ക് കോളേജിലേക്കുള്ള സാധനങ്ങളൊക്കെ നിന്റെ അച്ഛൻ വാങ്ങി തരുവോടി….
അറിയില്ല…
മ്മ്… നോക്ക്. ഇല്ലേൽ എന്നോട് പറയണം. എന്താ വേണ്ടെന്ന് വെച്ചാൽ ദാസ് എത്തിച്ചു തന്നോളും….
പിന്നെ ഒന്നൂടെ പറയാം… ചെന്ന് കയറുമ്പോ റാഗിംങ് ഒക്കെ ഉണ്ടാവും… പേടിച്ചു അവർക്ക് മുന്നിൽ നിന്നാൽ അതവര് മുതലെടുക്കും…..ധൈര്യത്തോടെ സംസാരിക്കണം കേട്ടല്ലോ….ആ ഫോണിന്റെ കവറിൽ കുറച്ച് പൈസ വെച്ചിട്ടുണ്ട്… എന്ത് ആഗ്രഹം തോന്നിയാലും വാങ്ങി കഴിച്ചോണം. അതിന് ആരേം പേടിക്കണ്ടാ…..എന്നവൻ പറഞ്ഞതും അവൾ ഇമ ചിമ്മാതെ അവനെ തന്നെ നോക്കി നിന്നു….
എന്താടി…. ഇങ്ങനെ നോക്കുന്നെ….
എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത സ്നേഹവും സംരക്ഷണവുമാ ഹരിയേട്ടൻ ഇപ്പൊ എനിക്ക് തരുന്നത്…ഇത്രയും നാളും ഞാനൊരു ഭാഗ്യം കെട്ടവളാണെന്ന കരുതിയിരുന്നേ….പക്ഷേ ഇപ്പൊ എനിക്ക് മനസ്സിലായി… ഈ ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യവതിയാ ഞാനെന്ന്. ഇല്ലെങ്കിൽ ഹരിയേട്ടന്റെ സ്നേഹം എനിക്ക് കിട്ടില്ലായിരുന്നല്ലോ….എന്നും പറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതും അവനൊരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു…..
ലച്ചൂ…
മ്മ്….
ഉറങ്ങിയോ നീ…
ഇല്ലാ….
പിന്നെ എന്താ ഒന്നും മിണ്ടാത്തേ..
ഹരിയേട്ടന്റെ നെഞ്ചിലിങ്ങനെ പറ്റിച്ചേർന്ന് കിടക്കുമ്പോ മനസ്സിന് എന്തോ വല്ലാത്ത സന്തോഷം തോന്നുന്നു….എണീക്കാൻ തോന്നുന്നില്ല…എന്നും പറഞ്ഞു കൊണ്ടവൾ ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നതും അവനൊരു ചിരിയോടെ അവളുടെ തലയിലൂടെ തലോടികൊണ്ടിരുന്നു…..
ഒരു പൂച്ചകുഞ്ഞിനേ പോൽ തന്റെ നെഞ്ചിൽ പറ്റി ചേർന്നുറങ്ങുന്നവളുടെ മുഖത്തേക്ക് നോക്കിയവൻ ഒന്ന് പുഞ്ചിരിച്ചു….. നിലാ വെളിച്ചത്തിൽ അവളുടെ മുഖത്തിന് പതിവിൽ കൂടുതൽ ഭംഗി തോന്നിയവന്…..ഫോൺ പോക്കട്ടിലേക്കിട്ടവൻ അവളെ രണ്ട് കൈകളിലും കോരി എടുത്ത് കൊണ്ട് വീട്ടിലേക്ക് നടന്നു….. അവളെയും കൊണ്ട് മുകളിലേക്ക് എത്തിയപ്പോഴേക്കും അവൻ നന്നേ ക്ഷീണിച്ചിരുന്നു….ബെഡിലവളെ കൊണ്ട് കിടത്തിയതും തണുപ്പ് കൊണ്ട് അവളൊന്ന് കുറുകി ചുരുണ്ട് കിടന്നതും പുതപ്പെടുത്തു അവളെ പുതപ്പിച്ചു കൊണ്ടവൻ ബെഡിലേക്കിരുന്നു…. അവളുടെ മുഖത്തേക്ക് നോക്കും തോറും അവന്റെ കണ്ണുകളും നിറയാൻ തുടങ്ങി…കുനിഞ്ഞു കൊണ്ട് അവനവളുടെ നെറ്റിയിൽ പതിയെ ചുണ്ടുകൾ ചേർത്ത് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ടേബിളിലേക്ക് വെച്ച് വാതിൽ ചാരി കൊണ്ട് മുറിക്ക് പുറത്തേക്കിറങ്ങി…..
തുടരും….

by