story written by – Jannah
അവളിലേക്ക് വീണ്ടും കിതപ്പോടെ അവൻ മുഖം പൂഴ്ത്തുമ്പോൾ നിർജീവമായി വൈശാലി കണ്ണുകൾ അടച്ചു…. ശരീരം നീറി… അതിലുപരി നെഞ്ച് വിങ്ങി…. ഹൃദയം പൊടിഞ്ഞു…..പ്രാണന് തുല്യം പ്രണയിച്ചവനാണ് ഇന്ന് തന്നെ ഒരു ദയയും കൂടാതെ പിച്ചി ചീന്തുന്നത്…. അവന്റെ ക്രൂരത അതിന്റെ എല്ലാ പരിധികളും ലംഘിച്ച് കഴിഞ്ഞിരിക്കുന്നു….. ഒന്ന് അലറി കരയാൻ പോലും കഴിയാത്ത വിധം തന്നെ ബന്ധിയാക്കിയിരിക്കുന്നു….മദ്യലഹരിയിൽ തന്നിലെ പെണ്ണിനെ …. തന്നിലെ സ്വകാര്യതയെ കൊന്നു തള്ളിയിരിക്കുന്നു…..
കാര്യം കഴിഞ്ഞ് മറു വശത്തേക്ക് അവൻ തളർന്നു കിടന്നു…. വൈശാലി വെറുപ്പോടെ തളർന്ന മെയ്യോടെ കിടക്കയിൽ നിന്നും എഴുന്നേറ്റു….ചിതറി കിടക്കുന്ന വസ്ത്രങ്ങൾ മാറോട് ചേർത്തു പിടിച്ചു….. ഭിത്തിയോട് ചേർന്ന് മെല്ലെ
കുറച്ചു നിമിഷങ്ങൾക്ക് മുൻപ് വരെ തന്റെ പ്രിയമായിരുന്നവനെ നോക്കി….ഇനിയും പിടിച്ച് നിൽക്കാൻ വയ്യാതെ നിലത്തേക്ക് തളർന്നു വീണു…..
ആര്യൻ… കോളേജ് കാലം മുതൽ തുടങ്ങിയ പ്രണയം… കോളേജിലെ എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ട ഒരുവൻ…. പക്ഷേ അവനെ അടുത്തറിയുന്ന വൈശാലിയിൽ അവൻ തീർക്കുന്നത് മറ്റൊരു സ്വഭാവമാണ്…. ഇതുവരെ ആരും കാണാത്ത അവന്റെ മറ്റൊരു മുഖം……
ദേഷ്യം അതിന്റെ ഉച്ഛ സ്ഥായിയിലും സ്നേഹം അതിന്റെ തീവ്രതയിലും തന്നിൽ വിരിയിച്ചവൻ…. അതൊക്കെ സ്നേഹം കൊണ്ടെന്നു അവളും കരുതി…. തന്നിലുള്ള കരുതൽ കൊണ്ടെന്ന് കരുതി…. തന്നിലുള്ള പ്രണയം കൊണ്ടെന്ന് വിശ്വസിച്ചു….പലപ്പോഴും ചിലര് പറഞ്ഞു കൊടുക്കുന്നത് പോലെ…..”” ദേഷ്യമൊക്കെ സ്നേഹം ഉള്ളത് കൊണ്ടാ…. അതുള്ളിടത്തെ ദേഷ്യം വരൂ…””
തന്റെ തെറ്റുകൊണ്ട് അവന് വിഷമം വരാതിരിക്കാൻ സ്വയം മാറ്റങ്ങൾ കൊണ്ട് വന്നു…. തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ഉപേക്ഷിച്ച് തോളറ്റം വരെ വളർത്തി പറത്തി ഇടാൻ ആഗ്രഹിച്ച മുടിയിഴകൾ നീട്ടി വളർത്തി കെട്ടി വച്ചു….. കൂട്ടുകാരോട് മിണ്ടുന്നത് പോലും നിർത്തി…. .
അങ്ങനെ അവള് ആഗ്രഹിക്കാതെ അവളിൽ വന്നു ചേർന്ന ഒത്തിരി മാറ്റങ്ങൾ…..
ഫോൺ വിളിക്കാൻ വൈകിയാൽ ….. മറ്റൊരു ആൺ സുഹൃത്തിനോട് മിണ്ടിയാൽ …. ആരുടെ ഒപ്പമെങ്കിലും ബൈക്കിൽ കയറിയാൽ …. രാത്രി ഓൺലൈനിൽ കണ്ടാൽ ഒക്കെ അവന് ദേഷ്യമാണ്…. ചിലപ്പോൾ അറക്കുന്ന തെറി പറയും…. ചിലപ്പോൾ അത്രയും അരിശത്തോടെ
ദേഹത്ത് കൈ വയ്ക്കും….അവന് സ്നേഹം തോന്നിയാൽ ശ്വാസം മുട്ടുന്നത് വരെ… അത്രയും വന്യമായി കെട്ടിപ്പുണരും…. അതിൽ നിന്നും അവൾക്ക് ചലിക്കാൻ കഴിയില്ല…. ഒരിക്കൽ എതിർത്ത വേളയിൽ അവളെ വീറോടെ തള്ളി കളഞ്ഞു മറ്റെങ്ങോ ഓടി മറഞ്ഞു…. ചെയ്തത് അവനാണെങ്കിൽ കൂടി അവള് മാപ്പ് പറയണം… അവന് പിന്നാലെ ക്ഷമ പറഞ്ഞു നടക്കണം….
ഒരു നാൾ അവള് സ്വയം ചോദിച്ചു…..”ഇതായിരുന്നുവോ വൈശാലി നീ….? നീ ആഗ്രഹിച്ച സ്നേഹം നിന്നെ ബന്ധിയാക്കുന്നത് ആയിരുന്നുവോ…? നിന്നെ മനസ്സിലാക്കാതെ സ്വന്തം തീരുമാനങ്ങൾ മാത്രം നടത്തുന്നവൻ ആയിരുന്നോ നിന്റെ സങ്കല്പങ്ങളിലെ പുരുഷൻ…നീ അണിയേണ്ട വസ്ത്രങ്ങൾ മുതൽ നീ ഉറങ്ങേണ്ട സമയം വരെ നിശ്ചയിക്കുന്ന ഒരുവൻ… അതെല്ലാം പാവയെ പോലെ കേൾക്കുന്ന നീ…. അവന് തോന്നുമ്പോഴെല്ലാം വാക്കുകൾ കൊണ്ട് നിന്നെ വിവസ്ത്രയാക്കാറില്ലെ…? അവന്റെ കൈ തലങ്ങൾ പലപ്പോഴും ഒരു തെറ്റിദ്ധാരണയുടെ പേരിൽ നിന്നെ തേടി എത്താർ ഇല്ലെ…..?
പുച്ഛം തോന്നുന്നില്ലേ നിനക്ക്… ഒരുവന്റെ അടിമയായി ഇരിക്കാൻ….
ഇതൊന്നും സ്നേഹമല്ല….. ഇതൊക്കെ കാട്ടിക്കൂട്ടലാണ്….
യഥാർത്ഥ പ്രണയം സ്വാതന്ത്രമാണ് വൈശാലി…. “”
തന്റെ ആത്മാഭിമാനം അവളെ മുറി പ്പെടുത്തി… തന്റെ വ്യക്തിത്വം മറന്ന് ഒരുവനിൽ അനുരാഗി ആയത് ഓർത്ത് അറപ്പ് തോന്നി….
അവന്റെ സ്നേഹം ഒക്കെയും അവൾക്ക് ബന്ധനങ്ങൾ മാത്രമാണെന്ന് തിരിച്ചറിഞ്ഞു…..””വയ്യ ആര്യൻ…എനിക്ക് മടുത്തു… ഇനിയും നിനക്ക് കീഴിൽ ഒരു പട്ടിയെ പോലെ തൊഴുത് ജീവിക്കാൻ എനിക്ക് വയ്യ…. ഞാനും ഒരു വ്യക്തിയാണ്….എനിക്കും വേണം വ്യക്തിത്വം… അത് നിനക്ക് മുന്നിൽ അടിയറവ് വയ്ക്കാൻ വയ്യ….. “”
അത്രമാത്രം അവനോട് പറഞ്ഞ് അവള് തിരിച്ചു നടന്നു…. ഹൃദയത്തിൽ വല്ലാത്ത ആശ്വാസം തോന്നി…. അവള് മറ്റൊരു സത്യം കൂടി മനസ്സിലാക്കി….**ആര്യനോട് വൈശാലിക്ക് പ്രണയമായിരുന്നില്ല… പേടി ആയിരുന്നു… ഭയമായിരുന്നു….. **”വൈശു….. ഒന്ന് നിൽക്കോ…. നമ്മൾക്ക് നല്ല സൗഹൃദങ്ങൾ ആയി പിരിയാടോ…..””
ആ നിമിഷം അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…. അവന്റെ മുഖത്തെ കൗശലം കാണുവാനും കഴിഞ്ഞില്ല…അവനോപ്പം കാറിൽ കയറി ഇരുന്നു….. മുന്നിലേക്ക് കാർ നീങ്ങി…. വഴിയരികിൽ നിന്നും രണ്ട് പാത്രത്തിൽ കഴിക്കാൻ അവൻ എന്തോ വാങ്ങി വന്നു….അവനൊപ്പം സന്തോഷത്തോടെ കഴിക്കുമ്പോൾ അവള് ഓർത്തിരുന്നില്ല…ഇനിയും അവനിൽ ഒരു മൃഗം ഒളിഞ്ഞ് ഇരിപ്പുണ്ടെന്ന്…..
അത് കഴിച്ച മാത്രയിൽ ദേഹം തളർന്നു….. കണ്ണുകൾ മെല്ലെ അടഞ്ഞ് തുടങ്ങി…. അവളിലെ ബോധം മറഞ്ഞു…… പിന്നീട് കണ്ണുകൾ തുറക്കുമ്പോൾ ഏതോ മുറിക്കുള്ളിൽ ആയിരുന്നു….. അവള് വിവസ്ത്രയാക്കപ്പെട്ടൂ….. ശരീരം എന്തോ കൊണ്ട് കെട്ടി മുറുക്കി കട്ടിലിൽ ബന്ധിച്ചിരുന്നു….
മദ്യത്തിന്റെ രൂക്ഷ ഗന്ധം അവളിൽ തട്ടി…. നിറയുന്ന കണ്ണുകളോടെ തനിക്ക് മുന്നിൽ നിൽക്കുന്നവനെ ദയയോടെ നോക്കി…..””ആര്യാ… വേണ്ട…എന്നെ ഒന്നും ചെയ്യല്ലേ… പ്ലീസ്… “”ഇടറുന്ന സ്വരത്തോടെ വൈശാലി യാചിച്ചു….””വയ്യ…എനിക്ക് നീയില്ലാതെ വയ്യ വൈശൂ…എനിക്ക് നിന്നെ വേണം… നീ പോയാൽ ഞാൻ ചത്തു പോകും…. ഐ ലവ് യു….
എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല മോളെ…””
അവളിലേക്ക് അമരുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു….. അവന്റെ ഓരോ ക്രൂരമായ ക്രീടകളും അവളിൽ മുറിവുകൾ തീർത്തു…. രക്തം കിനിഞ്ഞ് ഇറങ്ങി…. തന്റെ സ്വകാര്യത മറ്റൊരുവൻ ക്രൂരമായി ആസ്വാതിക്കുന്നത് ഓർത്ത് സ്വയം ശപിച്ചു…..അവന്റെ വികാര തീവ്രത കൂടുന്നത് അനുസരിച്ച് ശരീരം കൂടുതൽ വേദനിച്ചു…. കണ്ണുകൾ മുറുക്കെ അടച്ചു ആർത്ത് കരഞ്ഞു….
ഒരു പ്രാവശ്യമല്ല…. പല പ്രാവശ്യം അവൻ അവളിൽ തന്റെ വികാരങ്ങൾ ശമിപ്പിച്ചു…
അവളിലെ അവസാന രോധനത്തിന് ഇടയിലും
അവൻ പറയുന്നുണ്ടായിരുന്നു….””എനിക്ക് ഇഷ്ടമാണ്…. വിട്ടു കൊടുക്കാൻ വയ്യ… നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല….””””ഭോഗിച്ച് സ്വന്തമാക്കുക….””
പുച്ഛം തോന്നി അവൾക്ക്… അവനോട് പക തോന്നി…. അവസാനം ആ പെണ്ണിന് ഇനിയും അവനെ പ്രതിരോധിക്കാൻ ശേഷിയില്ലെന്ന് അറിഞ്ഞതും ഓരോ കെട്ടുകളും അറുത്ത് മാറ്റി…അവളെ സ്വതന്ത്രയാക്കി…. ഒരിക്കൽ കൂടി പാതി ചത്തവളോട് വീണ്ടും അവൻറെ “”ആണത്വം “” തെളിയിച്ചു കൊണ്ടിരുന്നു…..
★★★★
കണ്ണുകൾ തുറക്കുമ്പോൾ ഏതോ ഹോസ്പിറ്റലിൽ ആണ്…. ആരൊക്കെയോ അവൾക്ക് ചുറ്റുമുണ്ട്….ആദ്യം കണ്ടത് അച്ഛനെയാണ്…..ആ മിഴികളിൽ വല്ലാത്ത വേദന മാത്രം….””ഒന്നുമില്ലച്ഛാ…ഞാൻ ഓക്കെയാ…. “”ഇടറുന്ന സ്വരത്തിൽ പറഞ്ഞു….
അയാള് മെല്ലെ അവൾക്ക് അരികിൽ നടന്ന് അടുത്തു…. വാത്സല്യത്തോടെ നെറുകയിൽ മുത്തി….അടുത്തതായി കണ്ടത് കാക്കി അണിഞ്ഞ കുറച്ചു പേരെയാണ്….
“”എന്താ സംഭവിച്ചത്….?വേഗം പറയണം… ഞങ്ങൾക്ക് വേറെ തിരക്ക് ഉണ്ട്….””അതിൽ ഒരാള് തീരെ താല്പര്യം ഇല്ലാത്തത് പോലെ പറഞ്ഞു….നടന്നത് ഒക്കെ പറഞ്ഞിട്ടും അവന്റെ പേര് പറഞ്ഞിട്ടും അയാളിൽ വല്യ മാറ്റങ്ങൾ ഒന്നുമില്ല….””കൊച്ചെ…നിന്നെ അവനാ ഇവിടെ കൊണ്ട് വന്നത്…ജീവൻ രക്ഷിച്ചില്ലേ…. ആ നന്ദി എങ്കിലും കാണിക്ക്…. കൂടെ കിടന്ന് കൊടുത്തിട്ട് ഒടുക്കം അവന് മാത്രം കുറ്റം….””താൻ വീണ്ടും നാലാൾ ചേർന്ന് ഭോഗിക്കപ്പെടുന്നത് പോലെ…..
“”നന്ദി കാട്ടാനോ…? എന്തിന്റെ പേരിൽ…? കൊല്ലാതെ വിട്ടതിനു ആയിരുന്നോ നന്ദി പറയേണ്ടത്…. ?””അവളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു….
ചെവി മുറുകെ അടച്ചു പിടിച്ചു…. തന്റെ മാനം കാറ്റിൽ പാറുന്നത് പോലെ….ഒന്നവൾക്ക് മനസ്സിലായി…. ഇനിയും ഈ നിയമം തനിക്ക് ഒപ്പമല്ല……അവരൊക്കെ പോയി കഴിഞ്ഞ് അവള് ശൂന്യത യിലേക്ക് കണ്ണുകൾ നാട്ടി…… ഏറെ നേരം അങ്ങനെ കിടന്നു….
“”അമ്മാ….??ചോദ്യ ഭാവത്തിൽ അച്ഛനെ നോക്കുമ്പോൾ
അയാള് പുറത്തേക്ക് നോക്കി ഉറക്കെ അവരെ വിളിച്ചു….അക്ഷരാർദ്ധത്തിൽ അവള് ഞെട്ടി പോയി… അമ്മയിൽ തീർത്തും ശാന്തമായ ഭാവം ആയിരുന്നു… സാധാരണ തനിക്ക് ഒരു പനി വരുമ്പോൾ എങ്ങനെ കെയർ ചെയ്യുന്നുവോ അതു പോലെ തന്നെ ഓരോ പെരുമാറ്റവും….
നടന്നത് എന്തെന്ന് ഒരിക്കൽ പോലും അവളോട് അവര് ചോദിച്ചില്ല…. ഒടുക്കം താൻ തീർത്തും നോർമൽ ആണെന്ന് അവൾക്ക് ഉറപ്പായി… അല്ലെങ്കിലും ഒരു പേ പട്ടി കടിക്കുന്നത് നമ്മളുടെ തെറ്റ് അല്ലല്ലോ….ആര്യൻ എന്ന മുഖം മനസ്സിൽ ഓർമ്മ വരുമ്പോൾ അത്രയും പേരറിയാത്ത എന്തോ ഒരു വികാരം അവളിൽ വന്നു മൂടി……അവന്റെ ക്രൂരത പതിഞ്ഞ ഇടങ്ങൾ അത്രയും അവളിൽ ഒരു ഓർമ്മയായി തെളിഞ്ഞു….
ഒരാഴ്ചക്കാലം മാമാമാധ്യമങ്ങൾക്ക് കൊട്ടി പാടാനുള്ള വെറുമൊരു ബിസിനസ് തന്ത്രമായി അവളുടെ പേരും മാറ്റപ്പെട്ടു…… പിന്നെ എവിടെയോ മറ്റൊരു വൈശാലി പിറന്നത് അറിഞ്ഞതും വേട്ട നായകളെ പോലെ ആ എല്ലിൻ കഷണം കടിച്ചു വലിക്കാനുള്ള ഒട്ടമായി… അവളുടെ പേര് വെറുമൊരു ഇര എന്ന ഐഡന്റിറ്റിയിൽ ചുരുങ്ങി ….
ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരികെ വന്ന രാത്രി അമ്മ അവളെയും കൂട്ടി പുറത്തെ പടിയിൽ ചെന്നിരുന്നു…..””ടാ….””””എന്താമ്മ ….””””എന്റെ മോള് സ്ട്രോങ്ങ് അല്ലേ….””അവള് നിശബ്ദമായിരുന്നു….””പറ… സ്ട്രോങ്ങ് അല്ലേ….?””””ഫ്മ്….””””വെറുതെ വിടണൊ അവനെ….? ഓരോ അണുവിലും ക്രൂരത മാത്രം കാട്ടിയ ആ നായയെ വെറുതെ വിടണൊ മോളെ….””””വേണ്ടാമ്മാ….. വേണ്ട……””വല്ലാത്ത വിഭ്രാന്തിയോടെ അവള് അവരുടെ തോളിലേക്ക് ചാഞ്ഞു…..
പിന്നെയുള്ള ദിവസങ്ങളിൽ ആ അമ്മയും അച്ഛനും തന്റെ മകൾക്ക് അവകാശപ്പെട്ട നീതി തേടി…. അപ്പോഴാണ് അവരാ സത്യം അറിഞ്ഞത് തന്നെ….ഇപ്പൊ ഒരുത്തൻ അനുവാദമില്ലാതെ ഒരു പെൺ കുഞ്ഞിന്റെ മാറിടങ്ങളിൽ പിടിച്ചാലോ ഓരോ സ്പർശനം കൊണ്ട് ഭോഗിച്ചാലോ അത് പീഡനം അല്ലാത്രേ…. ചർമ്മം ചർമ്മത്തിൽ ഉരസിയാൽ മാത്രമേ അത് ചോദ്യം ചെയ്യാൻ കഴിയുവെന്ന്….
ഒരു പിഞ്ച് കുഞ്ഞിന് പോലും നീതി ലഭിക്കാത്ത നാട്…. അത് എങ്ങനെ തന്റെ മകളെ സംരക്ഷിക്കും…. ഇല്ല… വിശ്വാസം പോയിരിക്കുന്നു….. ഇനി വയ്യ……അവസാന ശ്രമങ്ങളും പരാചയപ്പെട്ട് വീട്ടിലേക്ക് കയറി വന്നവർ കാണുന്നത് തങ്ങളുടെ പൊന്നു മോളെ പിച്ചി ചീന്തിയവനേയാണ്….അവരെ കണ്ടപാടെ അവരുടെ കാലിൽ വീണു അവൻ…. അവന്റെ കണ്ണുനീർ കാൽപാദങ്ങളെ നനയിച്ചു….
“”ക്ഷമിക്കണം അമ്മേ…അവള് എന്നെ വിട്ടിട്ട് പോകുമെന്ന് കരുതിയപ്പോ… അറിയാതെ പറ്റി പോയതാ…. എനിക്ക് ഇപ്പോഴും ഇഷ്ടാ അമ്മേ… അവളെ എനിക്ക് തരോ… പൊന്നു പോലെ ഞാൻ നോക്കികൊലാം…..””അവര് ഒന്നും മിണ്ടിയില്ല… ആര്യൻ എന്ന കോടീശ്വരപുത്രന്റെ പണത്തിനു മുന്നിൽ നിയമം പോലും തങ്ങൾക്ക് എതിർ ആയി…..ഇനിയെന്ത്…?””വൈശാലി…… “”അകത്തേക്ക് നോക്കി അവർ വിളിക്കുമ്പോൾ ആ പെണ്ണിനെ ഒരു നോക്ക് കാണുവാനുള്ള വ്യഗ്രത അവനിൽ നിറഞ്ഞു….
ഒരു ക്ഷീണിച്ച പെണ്ണ് അവനെ നോക്കി പുറത്തേക്ക് ഇറങ്ങി വന്നു….””മോളെ… ക്ഷമിക്കില്ലെ നീ….? എനിക്ക് നിന്നെ ഇഷ്ടവാ… നമ്മക്ക് കല്യാണം കഴിക്കാം…. എന്റെ വീട്ടിൽ എല്ലാർക്കും സമ്മതമാ….. “”””എനിക്ക് അറിയാം ഈ നെഞ്ചില് എന്നോടുള്ള ഇഷ്ടം… സ്നേഹം….. ആര്യൻ തന്നെ ഒക്കെ തീരുമാനിച്ചോ….. എന്നാ വിവാഹം വേണ്ടെ ന്ന്….
വൈശാലിക്ക് പൂർണ്ണ സമ്മതം….. “”നിറഞ്ഞ ചിരിയോടെ അവള് അകത്തേക്ക് പോകുമ്പോൾ അവനിലും ആ ചിരി കൈ വന്നു….
വൈശാലിയുടെ അച്ഛനും അമ്മയും ഒരു വാക്ക് പോലും പറയാൻ കഴിയാതെ തളർന്നു പോയി.. ഇനിയും അവന് ഒപ്പം ഒരു ജീവിതം…. അത് ആലോചിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല…. അവളുടെ മനസ്സിൽ എന്തെന്ന് അറിയാതെ അവര് ഉരുകി….””വൈശൂ…..””അമ്മ പിന്നിൽ നിന്നും വിളിച്ചതും അവള് തിരിഞ്ഞു നോക്കി….പിന്നെ ചിരിയാലെ പറഞ്ഞു……
“”എന്താമ്മാ….. “”””നീയിത് എന്തറിഞ്ഞിട്ടാ….. ഇനിയും ആത്മാഭിമാനം കളഞ്ഞ് ആ നാറിയുടെ ഒപ്പം….
കൊല്ലാമായിരുന്നില്ലെ നിനക്ക്…കുറ്റം ഞാൻ ഏറ്റനെ…. “”അവര് നിന്ന് കിതച്ചു…. പിന്നെ കട്ടിലിൽ ഇരുന്നു….””നീയിത് എന്തു വർത്താനാ പറയണത് പത്മിനി….?? അവളുടെ തലവര തെളിഞ്ഞു…. ആ ചെക്കൻ നല്ലവനാ… അതല്ലേ ഇവളെ തേടി വന്നതും കേട്ടാന്നു പറഞ്ഞതും….. അത് ഓർത്ത് സന്തോഷിക്ക്….. അവൾക്ക് നഷ്ടപ്പെടാൻ ഉള്ളത് അത്രയും പോയില്ലേ…. അതുമല്ല ഇവളുടെ ഭാഗത്തും തെറ്റ് ഇല്ലേ…… അവൻറെ ഒപ്പം അസമയത്ത് ചുറ്റി തിരിഞ്ഞ് ഓരോന്ന് ഒപ്പിച്ച് വച്ചതും പോരാ….. ഞാൻ അന്നേ നിന്നോട് പറഞ്ഞതാ…. നോക്കി വളർത്താൻ…… ഇറുകിയ ഉടുപ്പും കീറിയ പാന്റും….. ഹൊ… അറപ്പ് തൊന്നുവായിരുന്നു….. ആ ചേക്കനാ ഇവളെ പെൺ കോലത്തിൽ ആക്കിയത്…. അവൻ നല്ലവനാ…..
അല്ലെങ്കിലും താഴേണ്ടത് പെണ്ണാ…. സഹിക്കാനും പൊറുക്കാനും ക്ഷമിക്കാനും ദൈവത്തോളം കരുണ കാണിക്കാനും ഒരു പെണ്ണിനെ കഴിയൂ……””വൈശാലി ഒന്ന് പുഞ്ചിരിച്ചു… പിന്നെ അമ്മായിയേ ചേർത്ത് പിടിച്ചു…
“”ശെരിയാ അമ്മേ… അവന് എന്നെ ഇഷ്ടമാ…എന്നെ കീഴടക്കുമ്പോഴും അവൻ പറഞ്ഞത് അത്രയും എന്നെ സ്നേഹിക്കുന്നു വെന്നാ….. പിന്നെ ദേ എന്നെ അടക്കവും ഒതുക്കവും ഉള്ള പെണ്ണ് ആക്കിയതും അല്ലേ…. അതൊക്കെ കണ്ടില്ലെന്ന് എങ്ങനാ നടിക്കാ….
അല്ലേ അമ്മായി…. അവന്റെ സ്നേഹ ത്തിന് മുന്നിൽ താരുന്നത് കൊണ്ട് എന്താ?? …””അവള് കൊഞ്ചലോടെ അവരെ ചുറ്റി പിടിച്ചു…
പത്മിനിയും ശങ്കരനും പിന്നെ ഒന്നും മിണ്ടിയില്ല… അവള് തീരുമാനം എടുത്ത് കഴിഞ്ഞു…. ഇനി ഒന്ന് പറഞ്ഞാലും കേൾക്കില്ല….പക്ഷേ ഉള്ളിൽ ഒന്ന് ഉറപ്പ് ആയിരുന്നു…. പുറത്ത് കാണുന്നതല്ല വൈശാലി…. അവളിൽ എന്തോ ലക്ഷ്യമുണ്ട്….
★★★★
ശരീരം മുഴുവൻ പൊന്നിൽ മൂടി അതീവ സുന്ദരിയായി ചമഞ്ഞ് ഒരുങ്ങി അവള് ആര്യന് അരികിൽ ഇരുന്നു….അവനവളെ പ്രേമത്തോടെ നോക്കി…. അതിന് മറുപടിയായി അവള് നിറ ചിരി സമ്മാനിച്ചു….
പത്മിനിയും ശങ്കരനും നേർത്ത ചിരിയോടെ മകളെ ഉറ്റു നോക്കി…. അവൾക്ക് മനസ്സാൽ സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിച്ചു….
അവൾക്ക് ഉള്ളാലെ ധൈര്യം പകർന്നു നൽകി…
അമ്മായി ചെക്കന്റെ വീട്ടുമഹിമ എല്ലാവരോടും പറയുന്ന തിരക്കിൽ ആണ്…. അവരെ സംബന്ധിച്ച് വിവാഹത്തോടെ വൈശാലിയുടെ ജീവിതം തെളിഞ്ഞു…… അതിനിടയിൽ ഇനി അവള് അനുഭവിക്കുന്നത് ഒന്നും അവർക്ക് അറിയണ്ട…. നാട്ടാർക്ക് മുന്നിൽ മരുമോളുടെ അഭിമാനം കാത്തു….
കല്യാണം കൂടിയവരും അവർക്ക് കൂട്ട് ചേർന്നു….ഒരു പെണ്ണിനെ പെണ്ണ് ആക്കുന്നത് കാലുകൾക്ക് ഇടയിലുള്ള ഒരു മാംസ കഷ്ണം ആണെന്ന് ഊട്ടി ഉറപ്പിക്കുന്ന തിരക്ക് ആയിരുന്നു പിന്നീട്…..
ഒക്കെ കതിർ മണ്ഡപത്തിൽ ഇരുന്നും അവള് ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..ഇതിനിടയിൽ മന്ത്രോച്ചാണങ്ങൾ എല്ലാം അതിന്റെതായ വഴിക്ക് നടന്നു….””താലി ചാർത്തിക്കോളൂ……””തിരുമേനി പറഞ്ഞതും ആര്യൻ താലി കൈകളിൽ എടുത്തു….. വൈശാലിയുടെ താലി കഴുത്തിൽ അണിയിക്കാൻ ആഞ്ഞതും അവള് അത് തട്ടി എറിഞ്ഞു…. പടഞ്ഞ് ഇരുന്നവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവന്റെ ഇടനെഞ്ചിൽ ആഞ്ഞു ചവിട്ടി…. പിന്നിലേക്ക് അവൻ മലച്ചു വീഴുമ്പോൾ അരയിൽ ഇരുന്ന കത്തി വലിച്ച് എടുത്ത് അവന്റെ പള്ളയിൽ ആഴത്തിൽ കുത്തി…. അത്രയും ഭീകരമായ കാഴ്ച….. വീണ്ടും വീണ്ടും വേറി പൂണ്ട് അവനു മേൽ തന്റെ പ്രഹരം ഏൽപ്പിക്കുമ്പോൾ അവള് അലറി ചിരിച്ചു….. പിന്നെ ചത്ത് മലച്ച അവന്റെ ശരീരത്തോട് ആയി പറയുന്നുണ്ടായിരുന്നു….””നിന്റെ സ്നേഹം വെറും ഭോഗമായിരുന്നു… എന്നെ കൊല്ലാതെ കൊന്ന ….ഓരോ രാത്രിയിലും എനിക്ക് ഭീകര സ്വപ്നങ്ങൾ മാത്രം തന്ന ക്രൂരമായ ഭോഗം….. അതിൽ സ്നേഹമില്ല… കാമമാണ്…. കാമം മാത്രം…..””
“”എന്റെ നീതിക്ക് തടസം നിന്നവർ കണ്ടറിഞ്ഞോ…. ഞാൻ നടപ്പാക്കി…. എന്റെ നീതിയും എന്റെ ന്യായവും എന്റെ നിയമവും ഇതാണ്…””.മുഖത്ത് തെറിച്ച ചോരയും അവളിലെ ഭാവവും അവളിൽ മറ്റൊരു രൂപം നൽകി…..””വൈശാലി……. “””
അമ്മായി അവളെ ഉറച്ചു വിളിച്ചു…. പിന്നെ എന്തോ പറയാൻ ആഞ്ഞതും
ചോര പുരണ്ട കത്തി അവർക്ക് നേരെ അവള് ചൂണ്ടി….””മിണ്ടരുത് സ്ത്രീയേ…. ഒരു പെണ്ണിന് സമൂഹത്തിന്റെ പേരിലെ വിലങ്ങ് കല്പിച്ച് അവളെ അടച്ച് പൂഴ്ത്തി വയ്ക്കാൻ നിങ്ങള് കാണിക്കുന്ന ഈ വ്യഗ്രത ഉണ്ടല്ലോ… അത് ഈ നെറി കെട്ടവന്മാരോട് കാണിക്കണമായിരുന്നു….
അല്ലാതെ ഇവന്മാര് കഴപ്പ് തീർത്തത് അനുഭവിച്ച ഒരു പെണ്ണ് കാണില്ലേ.?.. അവളുടെ ഉടുപ്പിന്റെ ഇറക്കവും കാലിന്റെ വണ്ണവും നിങ്ങള് പറയുന്ന പെണ്ണിന് മാത്രം ഒരു ചങ്ങലയായ അസമയ സഞ്ചാരവും നോക്കിയാൽ ഇങ്ങനെ ഇരിക്കും…. കുത്തി മലത്തും….. ഇവനൊന്നും പോകാത്ത വേർജിനിറ്റി ഒരു പെണ്ണിനു മാത്രം എങ്ങനാ പോകുന്നേ….?? ഹേ…. ഇവനൊന്നും നഷ്ട മാകാത്ത എന്താ ഞങ്ങൾക്ക് നഷ്ടമാകുന്നത്….?
പറ….. പറയാൻ…….
അവള് മാത്രം എങ്ങനാ അതിൽ കുറ്റക്കാരി ആകുന്നെ…..?
അവളെ കൊല്ലാതെ കൊന്നിട്ട് അവളുടെ അഭിമാനം ചവിട്ടി അരച്ചിട്ട് അവൾക്ക് ഒരു ജീവിതം കൊടുക്കാമെന്ന് പറഞ്ഞാല് ഇവനൊക്കെ എങ്ങനെയാ നന്മമരമാകുന്നത്…??.
ഇക്കാലത്ത് നിയമം പ്രതിയുടെ കൂടെയാ…. എനിക്ക് ഇരയാകണ്ട…എനിക്ക് പ്രതി ആയാൽ മതി…..
നിയമം എനിക്കൊപ്പം ഇനി കാണും…. അതിന്റെ ഏത് പഴുതിലൂടെയും എനിക്ക് രക്ഷപ്പെടാം….. “”
അവന്റെ അച്ഛനും അമ്മയും ഉൾപ്പടെ ഒരു നിമിഷം പകച്ചു പോയി…… അവന്റെ അടുത്തേക്ക് അവര് ഓടി ചെന്നു…. ജീവൻ അറ്റവനെ നോക്കി ആർത്ത് കരഞ്ഞു….തളർന്നു ഇരിക്കുന്നവർക്ക് ഇടയിൽ നിന്നും ആദ്യമായി ഒരു കൈയടി സ്വരം ഉയർന്നു…..വൈശാലിയുടെ അച്ഛന്റെ കൈയടി സ്വരം…. പിന്നെ അമ്മ…. അവരിൽ അഭിമാനം നിറഞ്ഞു….സ്വന്തം മകളോട് ബഹുമാനം തോന്നി…..
അവർക്ക് അറിയാമായിരുന്നു….. ഒരു പെണ്ണിനെ പിച്ചി ചീന്തി കൊന്നു കളഞ്ഞാൽ എട്ടും പത്തും പതിനഞ്ചും വർഷങ്ങൾക്ക് ശേഷം നീതി കിട്ടുന്ന നാടാണതെന്ന് ….. ഓരോ സമയവും നിയമ സംഹിത വിളിച്ചു പറയുന്നത് പോലെ…. ഞങൾ പ്രതികൾക്ക് ഒപ്പമാണെന്ന്…..
എങ്കിൽ പിന്നെ എന്തിനു വേണ്ടി ഇരയാകണം…. തന്റെ നീതി നടപ്പാക്കി സ്വയം ഒരു പ്രതിയാകുന്നതാണ് അന്തസ്സെന്ന്……
വൈശാലി അപ്പോഴും ആര്യന്റെ മുഖത്ത് അറപ്പോടെ നോക്കി ഇരുന്നു…. പിന്നെ നനുത്ത ഒരു പുഞ്ചിരി അവളിൽ വിരിഞ്ഞു….
ഒരുപാട് അർഥങ്ങൾ ഉള്ള ആർക്കും മനസ്സിലാക്കാൻ കഴിയാത്ത പുഞ്ചിരി…..**ഇനിയുള്ള കാലത്ത് പെണ്ണിനെ മാലാഖയാക്കണ്ട…. അവളെ ദേവിയാക്കണ്ട… സഹനത്തിന്റെ നിറകുടമാക്കണ്ട….
കാരണം ചിലപ്പോഴൊക്കെ അവള് ഒരു മനുഷ്യനായി പ്രവർത്തിച്ചു പോകും…. ഒരാൾക്കും താങ്ങാൻ കഴിയാത്ത വിധം…… **

by