രചന – അമീന
അതേ കണ്ടപ്പോൾ തൊട്ട് ഞാനും ആലോചിക്കുന്നതാണ്, നമ്മുടെ ശ്രീയുടെ അതെ മുഖഛായ….. അഹ് ഞാനും ഇതിനെപറ്റി ചിന്തിച്ചിരുന്നു അമ്മ, ഐഷു മോളുടെ അതെ സ്വഭാവം തന്നെയാണ് ശിവക്കും…… അവരുടെ സംസാരം കേട്ടതും ഒന്നും മനസിലാവാതെ ശിവ അവരെ തന്നെ നോക്കി നിന്നു….. എവിടെയാ മോളുടെ വീട്…… ഇവിടുന്ന് കുറച്ചു ദൂരമുണ്ട്… ശ്രീ മങ്കലം തറവാട്ടിലെ മോഹനന്റെ മകളാണ്…..”ശിവാനി കൃഷ്ണ ” പാറുവിന്റെ അച്ഛൻ അവരോടായി പറഞ്ഞതും അഭിയുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് പല പല ഭാവങ്ങൾ മിഞ്ഞി മറഞ്ഞു…… അയാളുടെ കണ്ണുകൾ എന്തിനെന്ന് ഇല്ലാതെ നിറഞ്ഞു…… അതേ എന്റെ ഗോപാന്റെയും ശ്രീയുടെയും മോള്….. അയാൾ മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ ഒന്നുടെ സൂക്ഷിച്ചു നോക്കി….
അവളെ ചേർത്ത് പിടിക്കണമെന്ന് അഭിലാഷിന്റെ അച്ഛനായ നന്ദ കുമാറിനും അയാളുടെ ഭാര്യ മീനാക്ഷിക്കും അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവൾ മോഹനന്റെ മകൾ അല്ലെന്ന് അറിയുമെന്ന് പേടിച്ചു ഇരുവരും അതിന് തുനിഞ്ഞില്ല…… അച്ഛനെ അറിയോ അങ്കിളിന്….. അവളുടെ ചോദ്യം കേട്ടതും നന്ദന്റെ ഉള്ളൊന്നു വിങ്ങി….സങ്കടം പുറത്തു കാണിക്കാതെ അയാൾ പറഞ്ഞു തുടങ്ങി…… എന്റെ അനിയൻ ഗോപാ കുമാർ വിവാഹം ചെയ്തിരുന്നത് മോളുടെ അപ്പച്ചിയെ ആയിരുന്നു, അതായിരിക്കും മോളെ പരിജയം ഉള്ളത് പോലെ ഞങ്ങൾക്ക് തോന്നിയത്…. എങ്ങനെയൊക്കെയോ അയാൾ പറഞ്ഞൊപ്പിച്ചതും എല്ലാരും ഒരു നിമിഷം ഞെട്ടി…… ശ്രീദേവിയും ഗോപനും മരിച്ചതിൽ പിന്നെ ശ്രീ മങ്കലം തറവാടുമായി ഞങ്ങൾക്ക് അത്ര അടുപ്പം ഇല്ലായിരുന്നു……
മീനാക്ഷി കൂട്ടി ചേർത്തു ചേർത്തു…… അപ്പൊ എന്റെ വല്യച്ചനും വല്യമ്മയും ആണല്ലേ നിങ്ങൾ, നിറഞ്ഞ മിഴിയാലേ ശിവ ചോദിച്ചതും അവരുന്നു ഞെട്ടി….. നിങ്ങൾ പേടിക്കണ്ട, ശിവ മോൾക്കറിയാം ശ്രീദേവിയും ഗോപനും അവളുടെ അച്ഛനും അമ്മയുമാണെന്ന്…… ശിവയുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ മുഴുവൻ രാജീവ് അവരോട് പറഞ്ഞു നിർത്തി….. അപ്പോഴാണ് അഭിക്ക് കാര്യങ്ങൾ വ്യക്തമായത്….. മൂവരുടെയും കണ്ണിൽ നനവ് പടർന്നു, രുദ്ര് ശിവയെ ചേർത്ത് പിടിച്ചു…… എന്റെ ഗോപന്റെ കുട്ടി എന്റെയും മോളാണ്….. എന്റെ മോൾക്ക് ഒരു വിഷമം ഉണ്ടാവരുതെന്ന് കരുതി മാത്രമാണ് ഞങ്ങളാരും മോളെ കാണാൻ അങ്ങോട്ടേക്ക് വരാതിരുന്നത്…… അയാൾ അവളെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ അമർത്തി ചുംബിച്ചു……
എന്റെ മോൾക്ക് നല്ലതേ വരു,മീനാക്ഷി അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞതും എന്താന്നില്ലാത്തൊരു സന്തോഷം അവളെ വന്ന് മൂടി…… അഭി അവളെ ചേർത്ത് പിടിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു….. ഇനിയിപ്പോ ഈ കണ്ണുകൾ നിറയാൻ ഞങ്ങൾ സമ്മതിക്കില്ല……അഭി അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞതും രുദ്രിനും വല്ലാത്തൊരു സന്തോഷം തോന്നി…… കുറച്ചു നേരത്തെ സ്നേഹ സംഭാഷണത്തിന് ശേഷം മുതുർന്നവർ കാര്യത്തിലേക്ക് കടന്നു….. കുട്ടികൾക്ക് രണ്ടുപേർക്കും പരസ്പരം ഇഷ്ട്ടമുള്ള സ്ഥിക്ക് അതികം താമസിപ്പിക്കാതെ നമ്മുക്ക് കല്യാണം നടത്താം…. എന്താ രാജീവിന്റെ അഭിപ്രായം…… ഞങ്ങൾക്ക് എതിർപ്പ് ഒന്നുമില്ലാ ഈ കൂട്ടത്തിൽ തന്നെ രുദ്രിന്റെയും ശിവയുടെയും വിവാഹം കൂടെ നടത്തിയ കൊള്ളാമെന്നുണ്ട്….. അത് ഞാനും ചിന്തിക്കാതെയിരുന്നില്ല, അതും ഇനി നീട്ടി കൊണ്ട് പോകണ്ട…. എന്താ മക്കളെ നിങ്ങളുടെ അഭിപ്രായം……(നന്ദൻ ) രേവതിയോടും സേതുനോടും ചോദിക്കുന്ന കാര്യമാണെങ്കിൽ അതൊക്കെ ഞാൻ മുന്പേ സേതുനോട് ചോദിച്ചു വെച്ചിട്ടുണ്ട്, അവർക്ക് നൂർവട്ടം സമ്മതമാണ്….. രാജീവ് പറഞ്ഞതും ശിവ പാറുനെയൊന്നു ഇടക്കണ്ണിട്ട് നോക്കി അവളുടെ മുഖം തിളങ്ങി നിൽപ്പുണ്ട്…..
അമ്മയോട് ഞാൻ കുറച്ചു മുന്പേ സൂചിപ്പിച്ചിരുന്നു….. രുദ്ര് പറഞ്ഞതും ഞെട്ടി കൊണ്ട് ശിവ അവനെ നോക്കി…… അവിടെ ഒരു ഭാവ മാറ്റവും ഇല്ല….. അങ്ങനെ കുറച്ചു നേരം സംസാരിച്ചിരുന്നു അവർ പോകാനായി ഇറങ്ങി….. മോളെ ഒരു ദിവസം വീട്ടിലേക്ക് വരണം അവിടെ മോളെ കാത്ത് കുറച്ചു ആളുകൾ ഉണ്ടാവും… നന്ദൻ പറഞ്ഞതും സന്തോഷത്തോടെ അവൾ തലയാട്ടി….. *************** എടി തെണ്ടി….. ഇന്ന് നിന്നെ ഞാൻ എങ്ങോട്ടും വിടില്ലാട്ടോ…. പാറു ശിവയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞതും അവൾ പാറുവിനെ ചേർത്ത് പിടിച്ചു.. വാ മക്കളെ വന്ന് ഭക്ഷണം കഴിക്ക്…. നിർമലമ്മ വന്ന് വിളിച്ചതും എല്ലാരും അകത്തേക്ക് കേറി…… അങ്ങനെ എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കലൊക്കെ കഴിഞ്ഞു പാറുവും രുദ്രും ശിവയും മുകളിലെ ബാൽകണിയിലേക്ക് നടന്നു….
എന്നാലുമെന്റെ പാറു നീ എന്റെയും ഈ മാക്രിയുടെയും കാര്യം ഇത്ര പെട്ടന്ന് അച്ഛനോട് പറയുമെന്ന് ഞാൻ മനസ്സിൽ പോലും കരുതിയില്ലാ….. അതാണ് ഈ പാർവതി, നീ മനസ്സിൽ കാണുന്നതിന് മുന്പേ ഞാൻ മാനത്തു കാണും…. അല്ലെ അപ്പൂട്ടാ…. അല്ലാണ്ട് നിന്റെ കാര്യം വേഗം സെറ്റ് ആക്കാൻ അല്ലായിരുന്നല്ലേ…. (രുദ്ര് ) ഹിഹി….. 😁 പിന്നെ പറ എങ്ങനെയുണ്ട് മായമ്മയും കൂട്ടരും….. (പാറു ) അയ്യോ എന്നെ കണ്ടപ്പോയെ കെട്ടിപിടിച്ചു കുറെ ഉമ്മ തന്നു…..😏പറയുമ്പോൾ ശിവയുടെ ശബ്ദം ഇടറി…. ഉമ്മ മുത്തിന് ഞാൻ തരില്ലേ…. പാറു ശിവയുടെ മടിയിൽ കേറിയിരുന്നു അവൾക്ക് ഉമ്മ കൊടുക്കാൻ തുടങ്ങി….. ഓഹ്, അങ്ങോട്ട് മാറി നിക്കെടി…. ശിവ അവളെ തള്ളി കൊണ്ട് പറഞ്ഞു…. പക്ഷെ പാറു വിടാൻ മട്ടില്ലാതെ വീണ്ടും അവളുടെ അടുത്തേക്ക് വന്നപ്പോയെക്കും പാറുവിന്റെ ഫോണിലേക്ക് അഭിലാഷിന്റെ കാൾ വന്നു…..
അയ്യോ അഭിയേട്ടൻ ആണല്ലോ, ഒന്ന് വെയിറ്റ് ചെയ്യ് ഞാൻ ഇപ്പൊ വരാട്ടോ…. ശിവയെ രുദ്രിന്റെ മേത്തേക്ക് തള്ളി ഇട്ടുകൊണ്ട് പാറു റൂമിലേക്ക് ഓടി…… പെട്ടന്നുള്ള തള്ളലിൽ ശിവ രുദ്രിന്റെ നെഞ്ചിൽ തട്ടി നിന്നു….. അവന്റെ കൈകൾ അവളുടെ അരയിലേക്ക് മുറുകിയതും ശിവയിൽ ഒരു വിറയൽ കടന്നുപോയി…… ആ കാപ്പി കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ അവൾക്ക് അവളെ തന്നെ നഷ്ട്ട പെടുന്നത് പോലെ….. അവളുടെ കവിളിൽ ചുവപ്പ് പടർന്നു.. അവളെ ഒന്നുടെ രുദ്ര് അവനോട് ചേർത്ത് നിർത്തി ആ കവിളിൽ അമർത്തി ചുംബിച്ചു…… പ്രണയത്തോടെ അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു…… കാറ്റിൽ പാറി പറക്കുന്ന അവളുടെ നീളം മുടിയിയകൾ മുൻപിലെക്ക് ഒതുക്കി കൊണ്ട് അവളുടെ പിൻ കഴുത്തിൽ അവൻ അധരം പതിപ്പിച്ചു…….
ശിവയുടെ കൈകൾ ഒന്നുടെ അവനെ വരിഞ്ഞു മുറുകി…… അവന്റെ പ്രണയത്തോടെയുള്ള നോട്ടം നേരിടാനാവാതെ ശിവ തല കുനിച്ചു….. ഈ നാണം എന്റെ പെണ്ണിന് ചേരില്ലാട്ടോ…. രുദ്ര് പറഞ്ഞതും അവളുടെ മുഖം വീണ്ടും ചുമന്നു തുടുത്തു….. അവളുടെ കുഞ്ഞു മുഖത്ത് അവന്റെ അധരങ്ങൾ വീണ്ടും വീണ്ടും പതിഞ്ഞു….. ഒടുവിൽ അത് അവളുടെ ചുണ്ടിലേക്ക് നീങ്ങി…… സമ്മതം എന്നോണം അവൾ അവനോട് ഒന്നുടെ ചേർന്ന് നിന്നു…. താമസിയാതെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനോട് ചേർന്നു…… പരസ്പരം മറന്നു ഇരുവരും അതിലേക്ക് ലയിച്ചു ചേർന്നു…. ആദ്യമായി തന്റെ പാതിയിൽ നിന്നും വാങ്ങുന്ന ചുംബങ്ങളിലേക്ക് ഇരുവരും അലിഞ്ഞു ചേർന്നു…… വീണ്ടും വീണ്ടും ശിവയും രുദ്രും ആവേശത്തോടെ ചുംബിച്ചു കൊണ്ടേയിരുന്നു….. ഒരിക്കലും നഷ്ട്ട പെടുത്തില്ല എന്നാ ഉറപ്പോടെ…. കരുതലോടെ,രുദ്രിന്റെ കൈകൾ അവളുടെ അരയിൽ ഒന്നുടെ മുറുകി…….
ശ്വാസം കിട്ടാതെ വന്നതും ഇരുവരും വിട്ടുമാറി….. കുനിഞ്ഞു നിൽക്കുന്ന ശിവയുടെ മുഖം കൈ കുമ്പിളിൽ എടുത്ത് കുറച്ചു നേരം അവൻ ആ കണ്ണുകളിലേക്ക് ആയ്ന്നിറങ്ങി……❤ വിട്ടു കൊടുക്കില്ല ഒന്നിനും, ഏത് അവസ്ഥയിലും ശിവയും രുദ്രും ഒരുമിച്ചു ഉണ്ടാവും……ഇരു ശരീരം ഒരു മനസുമായി……”ശിവാരുദ്രമായി”….❤ രുദ്രിന്റെ വാക്കുകൾ അവളിൽ ഒരു ഉണർവ് ഉണ്ടാക്കി….. കാലൂഞ്ഞി അവൾ അവന്റെ മുഖം വീണ്ടും ചുംബനത്താൽ മൂടി…… വാ നമ്മുക്ക് അകത്തേക്ക് പോകാം ഇല്ലെങ്കിൽ ആ പാറു വന്ന് നമ്മളെ വാരും….. ശിവ പറഞ്ഞതും രുദ്ര് അവളെ കോരിയെടുത്തോണ്ട് അകത്തേക്ക് നടന്നു….. എടാ തെണ്ടി നിനക്ക് എന്തിന്റെ കേടാ എന്നെ നിലത്തു നിർത്ത്….. വെരി സോറി,കള്ള ചിരിയോടെ രുദ്ര് പാറുവിന്റെ മുറിയിലേക്ക് നടന്നു….. രുദ്രിന്റെയും ശിവയുടെയും വരവ് കണ്ടതും പാറുവിന്റെ ചൊടിയിൽ പുഞ്ചിരി വിടർന്നു….. ഐവ, എന്താ റൊമാൻസ് കണ്ടിട്ട് എന്റെ രോമം എണിറ്റു നിൽക്കുന്നു….. ഇരുവരെയും നോക്കി പാറു പറഞ്ഞതും ശിവ രുദ്രിനെ നോക്കി പേടിപ്പിച്ചു…..
അത് കണ്ടതും അവളുടെ കവിളിൽ രുദ്ര് അമർത്തി ചുംബിച്ചു കൊണ്ട് അവളെ തായേ നിർത്തി…..❤ ശിവയുടെ ഭാവം കണ്ടതും പാറുവിനു ചിരി പൊട്ടി….. അങ്ങനെ കുറച്ചു നേരം ചിരിയും കളിയുമായി സമയം തള്ളി നീക്കി….. ഇരുവരും തിരിച്ചു പോകാൻ ഇറങ്ങി…. എന്നാലും ഇന്ന് ഇവിടെ നിന്നിട്ട് പോയ പോരെ മോളെ…. (നിർമല ) പോയിട്ട് ഒരു അത്യാവശ്യം ഉണ്ടമ്മേ, എല്ലാം കഴിഞ്ഞു ഞാൻ ഇങ്ങോട്ട് വരാം….. പാറുനോട് എല്ലാം നേരത്തെ പറഞ്ഞത് കൊണ്ട് അവൾക്ക് വലിയ പ്രശ്നം ഉണ്ടായിരുന്നില്ല….. അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞു അവർ വണ്ടിയിൽ കേറി…. ഇനി ആ ജ്യോൽസ്യനെ ഒന്ന് ശെരിക്ക് കാണണം…. ഒരു ഗൂഢമായ പുഞ്ചിരിയോടെ രുദ്ര് അയാളുടെ വീട്ടിലേക്ക് വണ്ടി പറപ്പിച്ചു…… (തുടരും )

by