22/04/2026

ശരീരം പൊട്ടിപൊളിക്കുന്ന വേദനയിലും സാവകാശം അയാളെ മാറ്റി കിടത്തി

രചന – രച്ചൂസ് പപ്പൻ

#ഷണ്ഡൻ

അവസാന വിയർപ്പ് തുള്ളിയും അവളിൽ
അർപ്പിച്ചു..
പരാക്രമങ്ങൾക് ഒടുവിൽ അയാൾ അവളിലേക്ക് തന്നെ വീണു..

ശരീരം പൊട്ടിപൊളിക്കുന്ന വേദനയിലും സാവകാശം അയാളെ മാറ്റി കിടത്തി അടുത്തു കിടക്കുന്ന ബെഡ്ഷീറ്റിട്ട് അയാളുടെ നഗ്നമായ ശരീരം അവൾ മൂടി..

ആമി..
അയാൾ അബോധവസ്ഥയിലും വിളിച്ചു കൊണ്ടിരിന്നു…

അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി..

ശരീരം നീറി പുകയുന്നു..

ഇന്നായിരുന്നു
ആദ്യ രാത്രി…

യാതൊരു സ്വപ്നങ്ങളും ഇല്ലാതിരുന്ന എന്റെ ജീവിതത്തിൽ വീണ്ടും ഇടുത്തി കോരി ഇട്ട ദിവസം..

നേരം ഒന്നു വെളുത്തിരുന്നു എങ്കിൽ അവൾ അതിയായി ആഗ്രഹിച്ചു …

നേരിയ മയക്കത്തിലേക്ക് എപ്പോഴോ വഴുതി വീണ അവൾ എഴുന്നേൽക്കുന്നത് വീണ്ടും അവളുടെ ശരീരത്തിലേക്ക് മേയുന്ന ബലിഷ്ഠമായ കൈകളുടെ പരാക്രമങ്ങൾക് ഇടയിലാണ്..

എതിർക്കുക എന്നത് തന്റെ ശരീരത്തെ അപേക്ഷിച്ച് നടക്കാത്ത ഒന്നായിരിന്നു..

ഒരെ ഒരു രാത്രിയോട് കൂടി തന്നെ അവളുടെ ശരീരം ഞെരിച്ചു അമർത്തിയിരുന്നു..
പക്ഷെ അവൾ അപ്പോഴും കന്യകയായിരുന്നു..

പിന്നീട് ഒള്ള ഓരോ രാത്രികളും കഴിഞ്ഞു പോയ രാത്രികളുടെ തനിയാവർത്തനം തന്നെ ആയിരുന്നു..

തന്നെ ബോധ്യപ്പെടുത്താൻ മാത്രം തന്റെ ശരീരത്തെ കൊത്തി പറിക്കുന്ന കഴുകൻ ആയിരുന്നു അയാൾ..

തന്റെ സമാധാനം എന്നേക്കും ആയി നശിച്ചു.. അവൾ ഉറപ്പിച്ചിരുന്നു.

ന്റെ മുത്തി പാവം ഇതൊന്നും അറിയരുത്…

മരണം അത് മാത്രം ആയിരിന്നു അവൾ കണ്ടെത്തിയ ഏക പരിഹാരം..

അപ്പോഴും അവളുടെ ശരീരത്തിലെ മുറിവുകളിൽ നിന്ന് നീറ്റൽ ഏറിക്കൊണ്ടിരുന്നു..

ഈ ആലോചന വന്നത് ഒരു ദുസ്വപ്‍നം പോലെ അവൾ ഓർത്തു…

നിക്ക് വേണ്ട ഇപ്പോൾ കല്യാണം
അല്ലെങ്കിൽ തന്നെ നൂറുകൂട്ടം സങ്കടങ്ങൾ ഉണ്ട്
ഇനി അതിന്റെ കൂടെ വയ്യ ..
മുത്തിക്ക് വേറെ ന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയു..

ആമികുട്ടി ..
ന്റെ കാലം കഴിഞ്ഞാൽ ആരാ നിനക്കുള്ളെ..
അമ്മാവന്റെയും അമ്മയിടെയും കാര്യം അറിയാത്തത് അല്ലല്ലോ കുട്ടിക്ക്..
മുറുക്കാൻ ചെല്ലം അടച്ചു കൊണ്ടു മുത്തശ്ശി നെടുവീർപ്പിടുമ്പോൾ ആമിക്ക് ഉത്തരം ഇല്ലാരുന്നു..

ശെരിയാണ് നിക്ക് ന്റെ മുത്തി മാത്രേ ഉള്ളു..
എന്നാലും മറ്റൊരു വീട്ടിൽ ചെന്നിട്ട് ഇനി ഇതിൽ കൂടുതൽ അനുഭവിക്കാൻ വയ്യാത്ത കൊണ്ടാ
മുത്തിയെ..
നിക്ക് ഇപ്പൊ കല്യാണം വേണ്ടന്ന് പറയുന്നേ..
പേടിയാണ് നിക്ക് എല്ലാവരെയും…

ഇതുവരെ ഉള്ള ന്റെ അനുഭവങ്ങൾ അങ്ങിനെ അല്ലേ…

എന്നാൽ ന്റെ കുട്ടിടെ ഇഷ്ടം നടക്കട്ടെ പക്ഷെ ന്റെ കുട്ടിക്ക് ഒരു തുണയില്ലാതേ പോയാൽ മാരിച്ചാൽ പോലും മുത്തിക്ക് സമാധാനം കിട്ടില്ല..

അതും പറഞ്ഞു മുത്തി വെളുത്തു ചുളിഞ്ഞ കവിൾ തടങ്ങളിൽ കൂടെ ഒഴുകി വരുന്ന കണ്ണുനീർ മുണ്ടു കൊണ്ടു ഒപ്പിയെടുത്തു..

മുത്തി വിഷമിക്കണ്ട
നിക്ക് സമ്മതം ആണ്…
ആരായാലും വന്നു കണ്ടോളാൻ പറയു..

**************
അമ്മിണി അമ്മേ ..ഒരു നീട്ടി വിളി കേട്ടപ്പോൾ തന്നെ മനസിലായി ദല്ലാൾ രാമു ആവും എന്നു..

ന്താടാ ചെക്കാ തൊള്ള തുറക്കുന്നെ..
അമ്മിണി മുറുക്കി ചുവപ്പിച്ചു വാതിൽക്കൽ എത്തി.

അവർ ഇപ്പൊ ഇങ്ങു വരും..

ആരുടെ കാര്യമാ നീ ഈ പറയണേ രാമുവേ..

എന്താ അമ്മിണി അമ്മേ മറന്നോ ചെക്കനും കൂട്ടരും വരുന്ന കാര്യം..

ന്റെ കുട്ടിടെ കാര്യം ഞാൻ അങ്ങിനെ മറക്കുമോ ടാ..

നീ അവരോട് വന്നോളാൻ പറയു ഞാൻ കുട്ടിയോട് ഒന്ന് പറയട്ടെ…

ആമി ..മോളെ അവർ ഇപ്പോൾ വരും ന്റെ കുട്ടി ഒരുങ്ങി നില്ക്കു..

മുത്തി ..ഇതെങ്ങിനെ ആവും എന്നെനിക്ക് അറിയില്ല..
നിക്ക് ഭയം ആണ് എല്ലാവരെയും..

ഒന്നും ആലോചിക്കേണ്ട കുട്ടി നീ ഒരുങ്ങി വാ അവർ എത്തി..

ജനൽ പാളിയിലൂടെ അവൾ കണ്ടു അവർ വരുന്നത്..

അമ്മിണി അമ്മേ അവർ വന്നു..

രാമു വിളിച്ചു..

കയറി വരു.. ഇരിക്കു..
മുത്തശ്ശി അവരെ അകത്തേക്ക് ക്ഷണിച്ചു…

അമ്മിണി അമ്മേ ഇത് ചെക്കന്റെ അമ്മയും അമ്മവന്മാരും ആണ്.ചെക്കന് ഇത്തിരി ജോലിത്തിരക്ക് ആണ് അത്രേ..
രാമു ആണ് മുഖവുര നൽകിയത്..

ഞാൻ രാധാമണി ന്റെ മകന് വേണ്ടിയാണ് ഇവിടുത്തെ കുട്ടിയെ ആലോചിക്കുന്നെ..

മോളെ ഞാൻ പലയിടത്തും വെച്ചു കണ്ടിട്ടുണ്ട് ..നിക്ക് ഒത്തിരി ഇഷ്ടായി ന്റെ ഇഷ്ടമാണ് അവനും…

സന്തോഷം..ന്റെ കുട്ടിടെ ഭാഗ്യം .ഒത്തിരി സങ്കടങ്ങൾ അനുഭവിച്ചതാണ് അവൾ.
അവൾക്ക് അച്ഛനും അമ്മയും നേരത്തെ നഷ്ടമായി..
കൂടെ പിറപ്പും പോയി ഒരു അപകടത്തിൽ ..
ന്റെ മകന്റെ ഒപ്പം ആയിരുന്നു ഞങ്ങൾ അവിടെയും എന്റെ കുട്ടിക്ക് സ്വസ്ഥത കിട്ടാതെ ആയപ്പോൾ ആണ് ഞങ്ങൾ ഇങ്ങോട്ടു താമസം മാറിയത് ഇതു ന്റെ തറവാട് ആണ്…
അപ്പോഴും മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

അമ്മ ഒന്നും കൊണ്ടും വിഷമിക്കേണ്ട അവൾ ന്റെ മകൾ ആയിരിക്കും ..
ഉറപ്പ്..

കുട്ടിയെ വിളിക്കു അമ്മിണി അമ്മേ…

ആമി..മോളെ വരു..

ആമിയുടെ മുഖത്തു പരിഭ്രമം വ്യെക്തം ആയിരുന്നു..

മോളെ നിന്നെ എനിക്ക് ഒത്തിരി ഇഷ്ടം ആയി ട്ടോ ..
ഇതാണ് ന്റെ മകന്റെ ഫോട്ടോ.. കൃഷ്ണജിത്
നമ്മുടെ അടുത്തുള്ള സ്കൂളിലെ മാഷാണ്..
അവനും നിന്നെ ഇഷ്ടാവും…

അടുത്ത ബന്ധുക്കൾ മാത്രം വന്നു വിവാഹ നിശ്ചയത്തെ നടത്തി പോകുമ്പോൾ പോലും മാഷ് എന്നോട്
ഒന്ന് മിണ്ടാനോ സ്വകാര്യമായി സംസാരിക്കാനോ മെനക്കെട്ടില്ല
എന്നെ ഇഷ്ടായികാണില്ല അല്ലെ മുത്തിയെ നിറഞ്ഞു വരുന്ന കണ്ണുകളെ ഒളിപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു…

ചില ആണുങ്ങൾ അങ്ങനെ ആണെന്റെ കുട്ടിയെ നിന്റെ മുത്തച്ഛൻ തന്നെ എന്ത് ഗൗരവക്കാരൻ ആരുന്നു

പെണ്ണ് വിചാരിച്ചാൽ പെണ്ണിന്റെ സ്നേഹത്താൽ മാറ്റാൻ കഴിയാത്ത ഒന്നും ഇല്ലെന്റെ കുട്ടിയെ ..

ആവും ചിലപ്പോൾ അങ്ങിനെയും ആവും..
എല്ലാം ന്റെ തെറ്റായ തോന്നലുകൾ ആവും
അവൾ സ്വയം വിശ്വസിച്ചു.. വിവാഹം വരെയും

പക്ഷെ അയാളുടെ കാമകേളികൾ അതിരു കടക്കുമ്പോൾ ഒരു തരo അറപ്പായിരുന്നു അയാളോട്.. അതിനൊപ്പം അവൾ തിരിച്ചറിയുക ആയിരുന്നു അയാളിലെ ബലഹീനതകൾ..

പകൽ മുഴുവൻ മറ്റുള്ളവരുടെ മുന്നിൽ ഭാര്യയെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആൾ അല്ല രാത്രിയിൽ..

മാഷിനു.. എന്താണ് പ്രശ്നം.. അതറിയാൻ ആയിരുന്നു പിന്നീടുള്ള അവളുടെ ശ്രെമങ്ങൾ ഏറെയും..

അമ്മ … മാഷ് ഭയങ്കര ഗൗരവക്കാരൻ ആണല്ലേ… പെൺകുട്ടികളുമായി സൗഹൃദങ്ങൾ പോലും ഇല്ലന്ന് തോന്നുന്നു അല്ലെ അമ്മേ..
പച്ചക്കറി അരിഞ്ഞ് കൊണ്ടിരുന്ന അമ്മയോട് അത് ചോദിക്കുമ്പോൾ അമ്മയുടെ മുഖത്ത് ഒരു തരം പരിഭ്രമം ആണ് കണ്ടത് ..

ഞാൻ ചോദിച്ചൂന്നെ ഒള്ളു അമ്മ..
അതുപറഞ്ഞു ഞാൻ അമ്മയെ കടന്നു പൊകുമ്പോൾ ഒരു നെടുവീർപ് ഓടെ അമ്മ ജോലിയിലേക്ക് തിരിഞ്ഞിരുന്നു..

എന്റെ അന്വേഷണം വീണ്ടും തുടർന്നുകൊണ്ടേ ഇരുന്നു..

മാഷ്ക്ക് ഒപ്പം മാഷിന്റെ അമ്മായിയുടെ വീട്ടിലേക്കു വിരുന്നിനു പോയി തിരികെ എത്തിയത് എന്നെ നടുക്കിയ ചില സത്യങ്ങളാരുന്നു , എന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ആയിരുന്നു..

&****************&

ഇന്നാണ് ഞങ്ങൾ ഒന്നിച്ചുള്ള അഞ്ചാം രാത്രീ… ഇന്ന് എല്ലാത്തിന്റെയും അവസാനം ആണ്..

ഉറച്ച ദൃഢ നിശ്ചയത്തോടെ അവൾ അവനായി കാത്തിരുന്നു

ഇരുട്ടിൽ തന്റെ ശരീരത്തെ ലക്ഷ്യമാക്കി വന്ന കൈകളെ തട്ടിയെറിഞ്ഞു ഒരു ഭ്രാന്തിയെ പോലെ അവൾ അലറി..

മതിയാക്ക് നിങ്ങളുടെ കാമഭ്രാന്ത് മടുത്തു ഞാൻ..

ഇങ്ങനെയാണോ ഭാര്യയുമായുള്ള രാത്രികൾ
പറയാൻ പാടുണ്ടോ എന്നറിയില്ല നിങ്ങൾ വീണ്ടും വീണ്ടും പരാജിതൻ ആവുകയാണ്..

നുറുങ്ങുന്ന വേദനകളിലും നിങ്ങൾ പൗരുഷത്തോടെ എന്നെ ഒരിക്കൽ എങ്കിലും പ്രാപിക്കും എന്ന് കരുതിയ ഞാൻ ആണ് മണ്ടി..
മരമണ്ടി ..

ഡി.. നീ കേവലം ഒരു പെണ്ണാണ് അതു മറക്കണ്ട..
അയാൾ കട്ടിലിൽ നിന്നും രോക്ഷത്തോടെ ചാടി എഴുന്നേറ്റു ..

നിന്നെ ഞാൻ അവൾക്കു നേരെ തല്ലാനായി ആഞ്ഞ കൈകളെ തടുത്തു കൊണ്ട് അവൾ വീണ്ടും പറഞ്ഞു ഞാനും പെണ്ണാണ് പച്ചയായ പെണ്ണ്..

നിങ്ങളിലെ കുറവുകളെ മനസിലാക്കി നിങ്ങളെ സ്നേഹിക്കാൻ മനസുള്ള പെണ്ണ്… ആ പെണ്ണിനെയാണ് പച്ച മാംസം അറക്കുന്ന ലാഘവത്തിൽ നിങ്ങൾ പിച്ചിച്ചീന്തുന്നത്..

നിങ്ങളെ കുറിച്ച് പൂർണ്ണമായും അറിഞ്ഞിട്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽകുന്നത്..നിങ്ങൾ എന്നിൽ നിന്നും മറച്ചു വെച്ചത് എല്ലാം

അവളുടെ ഉറച്ച സംസാരം അവന്റെ കണ്ണിൽ ഭയവും കുറ്റബോധവും ഒരു പോലെ പ്രീതിഭലിപ്പിച്ചു..

ആമി.. ഞാ..ഞാൻ ..
അയാൾ വിക്കി വിക്കി എന്തോ പറയാൻ ഭാവിച്ചു..

വേണ്ട.. ഒന്നും പറയണ്ട അച്ഛൻറെ കൂട്ടുകാരന്റെ രതി വൈകൃത്യങ്ങൾ നിങ്ങളിൽ തീർത്ത മുറിവ് എത്രയാണ് എന്നെനിക്ക് മനസിലാവും കാരണം ഞാനും പച്ചയായാ മനുഷ്യൻ ആണ്..

അതിന്റെ മനോദുഃഖത്തിൽ അച്ഛൻറെ മരണം ഒരു മുഴം കയറിൽ കണ്ട കൗമാരക്കാരനെയും എനിക്ക് മനസിലാവും…

പക്ഷെ ഇതൊക്കെ മറച്ചു വെച്ച് ആരോരും ഇല്ലാത്ത സ്നേഹം കിട്ടാൻ കൊതിച്ചു നിങ്ങളുടെ താലിക്കു മുൻപിൽ കഴുത്തുനീട്ടിയ എന്നിൽ രതിവൈകൃത്യങ്ങളുടെ താണ്ടവം ആടിയാ എല്ലാം വീണ്ടും വീണ്ടും മറച്ചുവെച്ചു പറ്റിച്ച നിങ്ങളെ എനിക്ക് മനസിലാവുന്നില്ല ..

ആമി.. മാപ്പ് എനിക്ക് ഭയമായിരുന്നു.. നീ കൈവിട്ടുപോകുമോ എന്ന് നിന്നെ സംതൃപ്ത ആക്കാൻ കഴിയുമോ എന്ന്.. നിനക്കായി അല്ല നമുക്കായി ഒരു കുഞ്ഞിനെ തരാൻ കഴിയില്ല എന്നാ അപകർഷത ആയിരുന്നു മാപ്പ്… മാപ്പ്
മാപ്പ്.. അവളുടെ കാൽകീഴിലേക്കു വീണ അയാളുടെ പൊട്ടിക്കരച്ചിലിനൊപ്പം അവളും കരയുകയാരുന്നു..

കരഞ്ഞു തളർന്നു നിലത്തിരുന്ന അയാളുടെ മുഖത്തെ കൈകുമ്പിളിൽ കോരിയെടുത്തു അവൾ പറഞ്ഞു..

മാഷ്ക്ക് അറിയോ എനിക്ക് വേണ്ടത് കാമം അല്ല . ഒരിറ്റു സ്നേഹം ആണ്..ഇതുവരെ എനിക്ക് കിട്ടാതെ പോയ സ്നേഹം എനിക്കായി മാത്രം മാഷ് തുറന്ന കളങ്കം ഇല്ലാത്ത മനസിന്റെ ശ്രീകോവിൽ ഒരു സ്ഥാനം അതാണ് ഞാൻ ആവിശ്യപെടുന്നത്

ബാക്കിയെല്ലാം നമ്മൾ ഒന്നിച്ചു നിന്നാൽ ചികിത്സകളിലൂടെ മാറ്റാവുന്നതേ ഒള്ളു
ആമി ഉണ്ട് കൂടെ എന്നും..
മാഷിന്റെ ഒപ്പം മാഷിന്റെ ആഗ്രഹം പോലെ നമ്മുടെ കുഞ്ഞുങ്ങളുടെ അമ്മ ആയി.. മാഷിന്റെ പുണ്യപാതിയായി..

അതുപറയുമ്പോളേക്കും അവളുടെ സീമന്ത രേഖയിൽ അവൻ സിന്ദൂരം ചാർത്തിയിരുന്നു..

ഇനിയുള്ള രാത്രികളെ മനോഹരമാക്കാൻ അവർ തയ്യാറായിരുന്നു വിണ്ണിലെ താരകങ്ങൾക് ഒപ്പം….