രചന : ജിഫ്ന നിസാർ ❣️
തന്റെ കാര്യങ്ങളിൽ വല്ല പുരോഗതിയുമുണ്ടോ എന്നറിയാനായിരുന്നു മാളു ഷമീറിനെ വിളിച്ചത്.
പക്ഷേ അവനെതോ ആൾക്കൂട്ടത്തിനുള്ളിലെന്നത് പോലെ ബഹളമയം നിറഞ്ഞൊരു ഹലോ വിളിയാണ് തിരികെ കിട്ടിയത്.”സർ.. ഞാൻ മാളവികയാണ് ”
അവൾഅങ്കലാപ്പോടെയാണ്പറയുന്നത്.അവനെന്തെങ്കിലും തിരക്കിലാണോഎന്നൊരുവേവലാതിയുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.”ഹലോ മാളവിക.. പറയെടോ “ഒരു കുഞ്ഞ് കരച്ചിലിന്റെ അകമ്പടിയോടെയാണ് ഷമീർ സംസാരിക്കുന്നത്.”സർ തിരക്കിലാണോ..?”
മാളു അറച്ചറച്ചു കൊണ്ടാണത് ചോദിച്ചത്.
ഒരുപാട് ആലോചനക്ക് ശേഷമുള്ള ഈ വിളിക്ക് പിന്നിലും തന്റെ ആവിശ്യകത അത്രമാത്രം മുന്നിട്ട് നിൽക്കുന്നത് കൊണ്ടായിരുന്നുവെന്ന് അവളപ്പോഴും ഓർത്തു.”എടോ ഞാൻ ഹോസ്പിറ്റലിലാണ്. മോൾക് വയ്യ.. നല്ല പനിയാണ്. ഇവിടെ ഡ്രിപ് ഇട്ട് കിടക്കാൻ പറഞ്ഞിട്ടുണ്ട്..”ഷമീർ പറഞ്ഞു.മാളു വളരെ ശ്രദ്ധിച്ചു നിന്നിട്ടാണ് കുഞ്ഞിന്റെ കരച്ചിലിനിടയിൽ നിന്നും അവന്റെ വാക്കുകൾ പൊറുക്കിയെടുത്തത്.
“തന്റെ കാര്യം ഞാൻ മറന്നിട്ടില്ല കേട്ടോ.. ഇന്നലെ മുതൽ മോളുടെ പിറകെയാണ്. ചെറിയൊരു പനിയായിരുന്നു. ഇന്നലെ തന്നെ ഡോക്ടറെ കാണിച്ചതുമാണ്. ഇന്ന് പക്ഷേ അതൊരുപാട് കൂടി. മിക്കവാറും അഡ്മിറ്റ് വേണമെന്നാണ് ഇവർ പറയുന്നത്.. ഒക്കെ കൂടി ആലോചിച്ചു കൊണ്ടെനിക്ക്… ജോയിൻ ചെയ്തിട്ട് ഉടനെ ലീവെന്ന് പറഞ്ഞു കൊണ്ട് ഹെഡ് ഓഫിസിൽ നിന്നുമുള്ള പ്രഷർ… എല്ലാം കൂടി ”
ഷമീർ പറഞ്ഞത് കേട്ടതും മാളു വിളറി പോയിരുന്നു.
“ഞാൻ.. ഇതൊന്നും ഞാനറിയാതെ… വിളിച്ചതാ സർ.. സോറി.. ഇതിനിടയിൽ ഞാനും മറ്റൊരു ബുദ്ധിമുട്ടായാല്ലോ “അങ്ങേയറ്റം സങ്കടത്തോടെയാണ് അവളത് പറയുന്നത്.”ഏയ്.. സാരമില്ലടോ.. എനിക്കറിയാലോ തന്റെ അവസ്ഥ.. വിട്ടേക്ക് ”
ആ അവസ്ഥയിലും ഷമീർ അവളെ ആശ്വാസിപ്പിച്ചു.
“മോൾക്കിപ്പോ എങ്ങനെയുണ്ട് സർ..?”
ആ കരച്ചിലങ്ങനെ കാതിൽ മുഴുവനും മുഴങ്ങി കേൾക്കുമ്പോൾ ചോദിക്കാതിരിക്കാനായില്ലവൾക്ക്.
“അതിന്റെ കാര്യമൊന്നും പറയേണ്ടടോ.. പനിക്ക് പുറമെ വല്ലാത്ത വാശിയും കരച്ചിലും. ഇത് വരെയും ഇങ്ങനൊന്നും കാണിക്കാത്ത കുഞ്ഞാണ്.. എനിക്കതോർക്കുമ്പോഴാണ്..”
അവന് നല്ല സങ്കടമുണ്ടെന്ന് ആ വാക്കുകളിൽ നിന്ന് തന്നെ മാളവിക കണ്ടു പിടിച്ചിരുന്നു.ഞാൻ.. ഞാനങ്ങോട്ട് വരണോ സർ “എന്ത് കൊണ്ടോ അങ്ങനെ ചോദിക്കാനാണ് അവൾക്ക് തോന്നിയത്.ജീവിതം അങ്ങേയറ്റം വെറുത്തു പോയൊരാവസ്‌ഥയിൽ ഒരിത്തിരി വെളിച്ചവുമായി തനിക്കരികിലേക്ക് വന്നവനാണ്.അവനന്ന് കണ്ടെടുത്തില്ലായിരുന്നുവെങ്കിൽ ആ ട്രെയിനുള്ളിൽ തീർന്നു പോവേണ്ടുന്ന ജീവനായിരുന്നു തന്റേത്.വെറുമൊരു മാനുഷിക പരിഗണനയിൽ ഇവിടെ വരെയും തനിക്കൊപ്പം യാതൊന്നും പ്രതീക്ഷിക്കാതെ കൂട്ട് വന്നവനാണ്.
അവനിപ്പോൾ വലിയൊരു പ്രതിസന്ധിയിലകപ്പെട്ടു നിൽക്കുമ്പോൾ സഹായിക്കേണ്ടതിനി തന്റെ കടമയാണെന്നൊരു തോന്നൽ.ആ ഒരൊറ്റ തോന്നലിലുണ്ടായ ചോദ്യം.തനിക്കതൊരു ബുദ്ധിമുട്ടാവില്ലടോ?”വരേണ്ടന്ന് പറയാതെ അവനങ്ങനെ ചോദിച്ചപ്പോൾ തന്നെ അവൾക് മനസ്സിലായി അവനെത്രമാത്രം സഹിച്ചു കൊണ്ടാണവിടെ നിൽക്കുന്നതെന്നുള്ളത്.”ഞാൻ.. ഞാൻ വരാം സർ ”
പെട്ടന്നത് പറഞ്ഞു കൊണ്ടവൾ ഫോൺ കട്ട് ചെയ്തു.ധൃതിയിൽ അടുക്കളയിലേക്ക് ചെല്ലുമ്പോൾ സുജ അവിടെന്തോ ജോലിയിലാണ്അമ്മേ..”
തൊട്ടരുകിൽ ചെന്നിട്ടവൾ വിളിക്കുമ്പോൾ സുജയൊന്നു തിരിഞ്ഞു നോക്കി.എനിക്ക്.. എനിക്കൊരു ജോലി കിട്ടി.. ടൗണിൽ… ഒരാളുടെ കുഞിനെ നോക്കുന്ന ആയയായിട്ട്. അയാളുടെ ഭാര്യ മരിച്ചു പോയതാണ്. നാല് വയസ്സുള്ളൊരു മകളുണ്ട്. ആ കുട്ടിയെ നോക്കുന്നതാണെന്റെ ജോലി “ഹോസ്പിറ്റലിൽ കുഞ്ഞിനെ കാണാൻ പോവാണെന്ന് പറയുമ്പോൾ വീണ്ടും സംശയങ്ങൾ നിറയും. അത് കൊണ്ട് അങ്ങനൊരു നുണ പറഞ്ഞവൾ. തിരികെ വന്നിട്ട് മറ്റെന്തെങ്കിലും പറയാമെന്നും കരുതി..
ഒറ്റ ശ്വാസത്തിൽ അവളത് പറഞ്ഞു തീർക്കുമ്പോഴും സുജയുടെ കണ്ണിൽ നിറയെ സംശയങ്ങളാണ്.
അവൾക്കത് വളരെ പെട്ടന്ന് തന്നെ മനസ്സിലായി.
പക്ഷേ വേദനയൊന്നും തോന്നിയില്ല.താനായിട്ട് വരുത്തി വെച്ച വിനയാണ്.അതിനി മരണം വരെയും ഈ സംശയത്തിന്റെ സൂചി മുന പോലെ തന്നിലേക്ക് നീളുംപലപ്പോഴും കുത്തി നോവിക്കും.പരാതി പറയാനോ പരിഭവം കാണിക്കാനോ അർഹതയില്ലെന്നുറപ്പുള്ളടത്ത് മൗനമാണ് കൂടുതൽ ചേരുന്നത്.അമ്മയുടെ മനസ്സിലെന്താണെന്ന് എനിക്കറിയാം അമ്മേ. വിശ്വാസിക്കണമെന്ന് പറയാൻ കൂടി എനിക്ക് അർഹതയില്ല..”മാളവിക വേദന നിറഞ്ഞൊരു ചിരിയോടെ സുജയെ ഒതുക്കി പിടിച്ചു.
“കഴിഞ്ഞു പോയതെല്ലാം എനിക്കൊരു അനുഭവമായിരുന്നു. പാഠപുസ്തകങ്ങളിൽ പോലും ഞാൻ പഠിച്ചിട്ടില്ലാത്ത നല്ലൊന്നാന്താരം പാഠങ്ങളായിരുന്നു. അതുൾകൊണ്ട് തന്നെയാണ് ഇനിയങ്ങോട്ട് ജീവിക്കാനുദ്ദേശിക്കുന്നത്…”
അത് പറയുമ്പോൾ വല്ലാത്തൊരുറപ്പുണ്ടായിരുന്നു അവളുടെ വാക്കുകൾക്ക്.സുജയപ്പോഴും ഒന്നും മിണ്ടിയില്ല.”നമ്മുക്ക് ജീവിക്കാനൊരു ജോലി വേണ്ടേ അമ്മേ. ഇനിയുംപ്രിയയെബുദ്ധിമുട്ടിക്കാനൊക്കുവോ.. അവള് സമാധാനത്തോടെ ജീവിക്കട്ടെ..”
മാളവിക നേർത്തൊരു ചിരിയോടെ സുജയെ നോക്കി.”എനിക്കറിയാവുന്ന ആളാണ്. അന്നയാളെ കാണാൻ പോയന്ന് ഞാൻ പറഞ്ഞില്ലേ അത്. ആ സാറിന്റെ മകളെ നോക്കാനാണ് ഞാൻ പോകുന്നത്.. പൊയ്ക്കോട്ടേ “മാളവിക യുടെ ചോദ്യം.ഒരു നെടുവീർപ്പോടെ സുജ സമ്മതഭാവത്തിൽ തലയാട്ടി.
പക്ഷേ അപ്പോഴും ആ കണ്ണിലും മുഖത്തും നിറയെ ആശങ്കകളായിരുന്നു..
❣️❣️
“ഇതെന്താണ് നീയിപ്പോ വന്നത്.. പോവുമ്പോൾ നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാടാ ഇന്ന് ലീവെടുക്കെന്ന്.”ഉച്ചയോടെ സ്കൂളിൽ നിന്നും തിരികെ വന്നു കയറിയ രാജീവിനെ കണ്ടയുടനെ ജയശ്രീ ചോദിച്ചു.ഞാൻ.. എനിക്ക് നല്ല തലവേദന.. കുറച്ചു നേരം റസ്റ്റ് എടുക്കണമെന്ന് തോന്നി വന്നതാ അമ്മേ..”അകത്തേക്ക് കയറുന്നതിനിടെ രാജീവ് മങ്ങിയ മുഖത്തോടെ പറഞ്ഞു.അത് പറഞ്ഞു കൊണ്ട് ഉച്ചക്ക് ശേഷം ലീവെഴുതി കൊടുക്കുമ്പോൾ സഹപ്രവർത്തകരുടെ പുച്ഛം നിറഞ്ഞ മുഖം അവന്റെ മനസിൽ കല്ലിച്ചു കിടപ്പുണ്ടായിരുന്നു.
അവരുടെകണ്ണിലെ സഹതാപം അവനെയൊന്നാകെ തീ പിടിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.അതൊന്നും സഹിക്കാൻ വയ്യാതെ ഓടി പോന്നതാണ്.ഉള്ളും അകവും ഒരുപോലെ വേവുന്ന ഉഷ്ണമവനെ ഒരുപാട് പൊള്ളിച്ചു.വീട്ടിൽ അധികമാളുകളൊന്നും വന്നിട്ടില്ല.
ആളുകളോ സ്വന്തകാരോ ബന്ധക്കളോ ഇല്ലാഞ്ഞിട്ടല്ലത്.ജയശ്രീയുടെ വെറുപ്പിക്കുന്ന നാവ് കൊണ്ട് അവരിൽ നിന്നും പരമാവധി അകലം പാലിക്കുന്നവരാണ്ബന്ധങ്ങളൊക്കെയും.ആകെയുള്ളത് ജയശ്രീയുടെ വീട്ടുകാർ മാത്രം.അതും അമ്മയും അച്ഛനും ഒരു ചേച്ചിയും മക്കളും അനിയത്തിയും മക്കളും രണ്ടാങ്ങളമാരും അവരുടെ മക്കളും.
നാത്തൂൻമാരെആദ്യംതന്നെഎട്ടടിഅകലത്തിലേക്കാക്കുന്ന നാവ് കൊണ്ട് ജയശ്രീ അകറ്റി നിർത്തിയതിനാൽ അവർ രണ്ടു പേരും വന്നിട്ടില്ല.
പിന്നെയുള്ളത് ചാരുവും അഭിലാഷും പിള്ളേരും.
കല്യാണം ഓടിറ്റോറിയത്തിലായത് കൊണ്ട് തന്നെ വീട്ടിലങ്ങനെ കാര്യമായ ഒരുക്കങ്ങളൊന്നുമില്ല.
അത് കൊണ്ട് തന്നെയൊരു കല്യാണവീടിന്റെ ബഹളങ്ങളുമില്ല.അവിടെയിരുന്നു സംസാരിക്കുന്നവരോട് ചെറിയൊരു കുശലത്തിന് ശേഷമാണ് രാജീവ് മുറിയിലേക്ക് കയറി പോയത്.
“ഈ ചെക്കന്റെ മുഖമെന്താ ജയേ ഇങ്ങനെ.. ഇവനെ നീ നിർബന്ധിച്ചു പിടിച്ചു കെട്ടിക്കുന്നതാണോ?”ജയശ്രീയുടെ മൂത്ത ആങ്ങളയുടെ ചോദ്യം മുറിയിലിരുന്നിട്ടും രാജീവ് കേൾക്കുന്നുണ്ടായിരുന്നു.
അവന്റെ മുഖം കൂടുതൽ കടുത്തു പോയി.ഏയ്.. അതൊന്നുമല്ല മാമ.. ഇതേട്ടനാണ് സെലക്റ്റ് ചെയ്തത്. അമ്മയ്ക്ക് ഏട്ടനെക്കാൾ ഇഷ്ടമായെന്നുള്ളത് നേര് തന്നെ.. കാരണം നീതുവിന്റെ വീട്ടുകാർ നിറയെ കാശുള്ളവരല്ലേ..”
കിട്ടിയ അവസരം മുതലാക്കി കൊണ്ട് ഇന്ദു ഉറക്കെ പറയുന്നത് കേട്ടതും ജയശ്രീ അവളെ തുറിച്ചു നോക്കി.രാജീവ് കണ്ണുകളിറുകെയടച്ചു കൊണ്ടവിടെ നിന്നു.”അതിപ്പോ.. ആദ്യത്തെ ആ കൊച്ചില്ലേ.. എന്താ അതിന്റെ പേര്.. ഇന്ദുമോളുടെ കൂട്ടുകാരി കുട്ടി…”ജയശ്രീയുടെ അമ്മ കാർത്യായിനി ഓർമകളിൽ പരതി.
“പ്രിയ.. കൃഷ്ണ പ്രിയ “ഇന്ദു ആവേശത്തിലാ പേര് പറഞ്ഞു കൊടുത്തു.”ആ കുട്ടിയായിരുന്നു ജയേ രാജൂന് കൂടുതൽ ചേരുന്നത്. എന്തൊരു എളിമ നിറഞ്ഞ കുട്ടിയായിരുന്നു.. അതിന് അമ്മയും മോനും ഇല്ലാത്ത കുറ്റമുണ്ടാക്കി..”കാർത്യയിനിയമ്മയുടെ മുഖം ചുളിഞ്ഞു.രാജീവിന്റെ ഹൃദയം നിലച്ചത് പോലായി ഒരു നിമിഷം.ജയശ്രീയുടെ വിളറി വെളുത്ത മുഖത്തേക്ക് ഇന്ദു നിഗൂഡമായൊരു ചിരിയോടെ നോക്കി.”അത്… അതങ്ങനെ ഇല്ലാത്തതൊന്നുമല്ല അമ്മേ.. ആ പെണ്ണ് കുടുംബത്തിൽ കയറ്റാൻ കൊള്ളില്ലായിരുന്നു “ജയശ്രീ ധൃതിയിൽ പറഞ്ഞത് കേട്ടതും ഇന്ദു പുച്ഛത്തോടെയൊന്നു ചിരിച്ചു.
“ചുമ്മാതാ അമ്മമ്മേ. അമ്മയ്ക്ക് ആദ്യം തന്നെ പ്രിയയെ പിടിച്ചില്ല. പ്രിയയെ അല്ല. അവളുടെ സാമ്പത്തികം പിടിച്ചില്ല എന്നതാ കൂടുതൽ ചേരുന്നത് “ഇന്ദു കാർത്യയിനിയുടെ അരികിലേക്കിരുന്നു കൊണ്ട് ഉറക്കെ തന്നെ പറഞ്ഞു.”ദേ പെണ്ണേ വെറുതെ ഇല്ലാത്തത് പറയരുത് കേട്ടോ…”സ്വന്തം കുടുംബക്കാരുടെമുന്നിൽഅപഹാസ്യമായെന്നുള്ള തോന്നലിൽ ജയശ്രീ വെപ്രാളത്തോടെ പറഞ്ഞു.”ഉള്ളത് തന്നെയാണമ്മേ ഞാൻ പറയുന്നത്
അമ്മയുടെ മകൻ പ്രിയയെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇവിടെ വന്നു പറഞ്ഞന്ന് അമ്മ കാണിച്ച് കൂട്ടിയ കോലാഹലങ്ങൾ കണ്ടവളാണ് ഞാൻ.. ആ എന്നോട് വെറുതെ തർക്കിച്ചു ജയിക്കാൻ അമ്മയ്ക്ക് കഴിയില്ല. ഒടുവിൽ മകന്റെ നിർബന്ധം സഹിക്കാൻ വയ്യാതെ പാതി മനസോടെ അതമ്മ അംഗീകരിച്ചു കൊടുക്കുമ്പോഴും മനസ്സിൽ അതെങ്ങെനെയെങ്കിലും മുടങ്ങി പോകണേ എന്നത് മാത്രമായിരുന്നു.. അല്ലെന്ന് പറയാൻ കഴിയുമോ?”ഇന്ദു വെല്ലുവിളി പോലെ ചോദിച്ചതും ജയശ്രീക്ക് ശബ്ദമുണ്ടായില്ല.
അവളോട് ഒന്നും പറഞ്ഞു ജയിക്കാൻ കഴിയില്ലെന്നുറപ്പുള്ളത് കൊണ്ടാണ് ജയശ്രീ മൗനം പാലിച്ചത്.കാരണം അവൾ പറയുന്നതെല്ലാം സത്യങ്ങളാണ്.ഒടുവിൽ… ആരോ കുത്തി വെച്ച വിഷം മകനിൽ പ്രവർത്തിച്ച നിമിഷം അമ്മയുടെ ആഗ്രഹം പോലെ പ്രിയയെ ഉപേക്ഷിച്ചു കളയാൻ ഇവർക്ക് മുന്നിലൊരു കാരണമാവുകയായിരുന്നു… ആ കാരണത്തിന്റെ തണലിൽ അമ്മയും മകനും കണ്ട് പിടിച്ചതാണ് നീതുവിനെ “ഇന്ദു ചിരിയോടെ എല്ലാവരേയുമൊന്ന് നോക്കി.”എന്തൊക്കെയായാലും ആ കുട്ടിക്കൊരു ഐശ്വര്യമുണ്ടായിരുന്നു ജയേ.. ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം.. വിധിച്ചതല്ലേ ചേരൂ ”
ജയയുടെ ചേച്ചി പറഞ്ഞു കേട്ടതും രാജീവ് തളർച്ചയോടെ കിടക്കയിലെക്കിരുന്നു.അവന്റേ മനസ്സിൽ ആദിയോട് ചേർന്ന് നിൽക്കുന്ന പ്രിയയുടെ മുഖത്തെ ചിരിയും സന്തോഷവും ഓർമ വന്നു.
അവൾക്ക് ഭാഗ്യമുണ്ടായിരുന്നു വല്യമ്മേ… ഇവർ വേണ്ടന്ന് പറഞ്ഞത് കൊണ്ട് കൊള്ളാവുന്ന.. അവളെ അവളായിട്ട് സ്നേഹിക്കാനറിയുന്ന നല്ലൊരു ചെക്കനെ കിട്ടി.. ആദിക്കവളെ എന്തോരും ഇഷ്ടമാണെന്നോ.. കല്യാണം വിളിക്കാൻ ഞാൻ വൈഷ്ണവേട്ടനും കൂടിയവിടെ പോയപ്പോൾ എനിക്കത് വ്യക്തമായതാണ്.. വൈഷ്ണവേട്ടനും അത് തന്നെ പറഞ്ഞു ”
ജയശ്രീയുടെ ചോരമയം വറ്റിയ മുഖം കാണുമ്പോൾ ഇന്ദുവിനു പറയാൻ വല്ലാത്തൊരു ആവേശമുണ്ടായിരുന്നു.മുറിയിലിരിക്കുന്ന രാജീവിന്റെ നെഞ്ചിലൊരു വെട്ട് കൊണ്ടത് പോലെ പിടയിച്ചു ആ വാക്കുകൾ.അത് സത്യമാണെന്ന് അവനും തോന്നി.കാരണം കുറച്ചു മുൻപ് അതിനവനും സാക്ഷിയായല്ലോ..ഇനിയങ്ങോട്ട് ഓരോ നിമിഷവും ആ ചിത്രം തന്നെയൊരുപാട് വേട്ടയാടും.നീതുവുമായി ഇനിയും ജീവിതത്തിലനേകം നിമിഷങ്ങളിൽ പ്രിയയെ താരതമ്യം ചെയ്യപ്പെടും..”പിന്നെ…. നാട്ടുകാർ പിടിച്ചിട്ട് കെട്ടിച്ചിട്ട് ഇപ്പൊ സ്നേഹിച്ചു മരിക്കയല്ലേ അവര്.. ഒന്ന് പോ പെണ്ണേ തള്ളി മറിക്കാതെ ”
ഇന്ദുവിന്റെ വാക്കുകൾ കേട്ടതിന്റെ അസഹിഷ്ണുത മുഴുവനുമുണ്ടായിരുന്നു ജയശ്രീ അത് പറയുമ്പോൾ..
“അമ്മക്കല്ലേലും അങ്ങനെയേ തോന്നൂ.. അല്ലല്ല.. അങ്ങനെ തോന്നിയാലേ അമ്മയുടെ മനസ്സിനൊരു ആശ്വാസം കിട്ടു”ഇന്ദു കളിയാക്കി കൊണ്ട് പറഞ്ഞത് കേട്ടതും ജയശ്രീയുടെ മുഖം കൂടുതൽ കറുത്ത് പോയി..ഇന്ദുവാകട്ടെ വല്ലാത്തൊരു ആത്മസംതൃപ്തിയോടെയാണ് പിന്നെയവിടെയിരുന്നത്.
💞💞💞
ഓ.. പ്രിയേ.. പ്രിയേ നിനക്കൊരു ഗാനം..ഓഓഓ പ്രിയേ… എൻ പ്രാണനിലുണരും ഗാനം “ആദി തിരക്കിട്ട പാട്ടോടെയാണ് തിരികെ ഡ്രൈവ് ചെയുന്നത്.പ്രിയ അങ്ങേയറ്റം ഗൗരവത്തോടെ മറു സൈഡിലേക്ക് നോക്കി മിണ്ടാതെയിരിപ്പാണ്.പക്ഷേ അവന്റെ പാട്ട് കേട്ടതും അവളവനെ തുറിച്ചു നോക്കി.
“മ്മ്മ്..”അവളുടെ നോട്ടം കണ്ടതും… ആദിയൊരു ചിരിയോടെ പുരികം പൊക്കി കൊണ്ട് ചോദിച്ചു.
“മ്മ്ഹ്ഹ്..”ഗൗരവത്തിൽ തന്നെയൊന്നു മൂളിയിട്ട് പ്രിയ തിരിഞ്ഞിരുന്ന നിമിഷം മുതൽ ആദി കുറച്ചു കൂടിയുറക്കെ ആ പാട്ട് തന്നെ വീണ്ടും പാടിയതും അവൾ വീണ്ടും അവനെ നോക്കി കണ്ണുരുട്ടി.
“എന്താ കാര്യം… അത് പറഞ്ഞിട്ട് കണ്ണുരുട്ടി കാണുന്നതല്ലേ ന്യായം ”
ആദി പ്രിയയെ നോക്കി.ആദിസറിനെന്താണൊരു പാട്ടൊക്കെ?”പ്രിയ പുച്ഛത്തോടെ ചോദിച്ചു.”ഹലോ… എനിക്കൊരു പാട്ട് പാടണമെന്ന് തോന്നി.. ഞാനത് ചെയ്തു. അതിന് താനെന്തിനാ കൃഷ്ണ ഇങ്ങനെ കലിപ്പ് കാണിക്കുന്നത്?”ആദി ചിരിയൊതുക്കി കൊണ്ട് ചോദിച്ചു.എന്നിട്ടീ പാട്ടാണോ പാടുന്നത്?”
പ്രിയ മുഖം ചുളിച്ചു.”ഈ പാട്ടിനെന്താ കുഴപ്പം.. നല്ല പാട്ടല്ലേ.. എന്താ ഈണം.. എന്താ താളം.. എന്താ വരികൾ.. ഇതാർക്കാ കൃഷ്ണ ഇഷ്ടമില്ലാത്തത്. പാടുന്നത് കേട്ടാ തന്നെ പ്രണയം വരില്ലേ.. അത്രേം മനോഹരമായല്ലേ ഇത് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ”
ആദി പാട്ടിനെ കുറിച്ച് വാചാലമായി.അത് പാടനറിയുന്നവർ പാടുമ്പോഴല്ലേ.. ആദി സർ പാടുന്നത് കേട്ടാ ഇതിന്റെ നേരെ ഓപ്പോസിറ്റ് ഫീലാണ് തോന്നുന്നത്..”പ്രിയ അടക്കി ചിരിച്ച് കൊണ്ടത് പറയുമ്പോൾ ആദിയും ചിരിയോടെ തല കുലുക്കി.”എല്ലാർക്കും യേശുദാസിനെ പോലെ പാടാനൊക്കുവോ കൃഷ്ണ.. ഞാൻ ആദിത് മഹാദേവല്ലേ.. അതായിട്ട് പാടി..”
ആദി വളരെ കാര്യമായിട്ട് പറയുന്നത് കേട്ടതും പ്രിയ ചിരിയോടെ സീറ്റിലേക്ക് ചാരി.”അവിടെ പോയി ഷൈൻ ചെയ്യാനല്ലേ ആദിയേട്ടാ നിങ്ങളെന്നോട് സഞ്ജുവിന്റെ കാര്യം പറയരുതെന്ന് പറഞ്ഞത്. നിങ്ങൾക്ക് പറയാനായിരുന്നില്ലേ..?”
പ്രിയ അവനെ നോക്കി.
“അങ്ങനെയാണോ നിനക്കത് തോന്നിയത്?”
ആദിയവളോട് തിരികെ ചോദിച്ചു.അതേയെന്ന് പ്രിയ തലകുലുക്കി.”ശെരി.. അതങ്ങനെ തന്നെ നിന്നോട്ടെ “ആദിയൊരു ചിരിയോടെ പറഞ്ഞു കേട്ടതും അവളുടെ മുഖം മങ്ങി.അപ്പൊ അതങ്ങനെ തന്നെയാണോ?”നിരാശയിൽ അവൾ ചോദിച്ചതും ആദിയൊരു നിമിഷം അവളെ നോക്കി.പിന്നെ അല്ലെന്നവൻ തലയാട്ടി കാണിച്ചതും അവളുടെ മുഖം തെളിഞ്ഞു.”ഞാനത് പറയാൻ കരുതിയിട്ടില്ല കൃഷ്ണ. ഒരാൾ പറഞ്ഞിട്ടല്ല അവരാരും സഞ്ജുവിനെ മനസിലാക്കേണ്ടതന്നെനിക്ക് തോന്നി.. പക്ഷേ താനത് പറയുമെന്ന് എനിക്ക് തോന്നിയിരുന്നു. പറയരുതെന്നല്ലല്ലോ ഞാൻ പറഞ്ഞത്… തന്നോട്?”
ആദി ചോദിച്ചത് കേട്ടതും പ്രിയ അല്ലെന്ന് പറഞ്ഞു.
“തനിക്ക് തന്റെ ആങ്ങളയോടുള്ള കടമ ഞാനായിട്ട് തടയേണ്ടന്ന് തോന്നി. പക്ഷേ കയറി ചെന്നയുടൻ താനതു പറഞ്ഞാൽ ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന റിസൾട് കിട്ടില്ലെന്ന് തോന്നിയത് കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത് “ആദി മുന്നോട്ട് നോക്കിയാണ് പറയുന്നത്.
വൈകുന്നേരത്തിന്റെ മുഴുവൻ തിരക്കുമുള്ള റോഡിൽ കൂടി അവൻ വളരെ സൂക്ഷിച്ചു കൊണ്ടാണ് വണ്ടിയോടിക്കുന്നത്.ഞാനും പറയില്ലായിരുന്നു. അജുവേട്ടൻ വീണ്ടും സഞ്ജുവിനെ കുറ്റപ്പെടുത്തി പറഞ്ഞു കേട്ടപ്പോൾ.. ബാലൻ മാഷും അതിനെ അനുകൂലിച്ചു പറയുന്നത് കേട്ടപ്പോൾ.. നളിനിയമ്മയുടെ കണ്ണിലെ ആ പിടച്ചിൽ… അത് കണ്ടു സഹിക്കാൻ വയ്യാതെ പറഞ്ഞു പോയതാ കൃഷ്ണ ഞാൻ…”
ആദി പറഞ്ഞു കേട്ടതും പ്രിയക്കവനോട് വല്ലാത്തൊരു സ്നേഹം വിങ്ങി ഉള്ള് മുഴുവനും.അവളവനെ തെറ്റ് ധരിച്ചു പോയിരുന്നു.അതിന്റെ കനമായിരുന്നു ഗൗരവമായി മുഖത്ത് നിറച്ചു വെച്ചതും.പക്ഷേ ശെരിക്കുമുള്ള ആദിത് മഹാ ദേവിനെ ഇനിയുമൊരുപാട് പഠിക്കാനുണ്ടെന്ന് തോന്നും വിധം മുൻധാരണകളെയെല്ലാം അവനായിട്ട് തന്നെ തിരുത്തി തരുന്നുണ്ട്.മൗനമായിരുന്നു പിന്നോടങ്ങോട്ടുള്ള യാത്രയിൽ..വിളക്ക് കൊളുത്താനാവുന്നതിനു മുന്നേ തന്നെ വീട്ടിലെത്തി.അവർ ചെല്ലുമ്പോൾ മാഷുണ്ടായിരുന്നു അവിടെ.
പോകുന്ന കാര്യം ആദി വിളിച്ചു പറഞ്ഞത് കൊണ്ട് തന്നെ അവിടെയുള്ള വിശേഷങ്ങൾ ചോദിച്ചു കൊണ്ട് അദ്ദേഹവും കുറച്ചു നേരം അവിടിരുന്നു.
വിളക്ക് കൊളുത്താനുള്ള സമയമായതും… പ്രിയ എഴുന്നേറ്റു പോയി കുളിച്ചു വന്നു വിളക്ക് കൊളുത്തി.
ഇത്തിരി നേരം പതിയെ അവിടിരുന്നു നാമം ജപിക്കുമ്പോൾ ആദിക്കൊരു കോൾ വന്നതും അവൻ ധൃതിയിൽ ഇറങ്ങി പോകുന്നതും കണ്ടിരുന്നു.എന്തെന്ന് ചോദിക്കാനുള്ള സാവകാശം കിട്ടുന്നതിന് മുന്നേ അവനിറങ്ങി പോയിരുന്നു.
സഞ്ജു തിരികെ വന്നില്ലെന്നുള്ളത് അവളപ്പോഴാണ് ഓർത്തത്.ആറിന് മുന്നേ വരുന്നതാണ്.
ഇന്നാളത്തെ പോലെ അവന്റെ വീട്ടിൽ പോയോയിനി.?
ഉമ്മറത്തു നിന്നും ഒന്നെത്തി നോക്കി അവന്റെ വീട്ടിൽ വെളിച്ചമൊന്നുമില്ലെന്നുറപ്പിച്ചുതിരികെ വിളക്ക് കൊണ്ട് കൊണ്ട് വെച്ചിട്ടവൾ മാഷിന്റെ കയ്യിൽ നിന്നും സഞ്ജുവിന്റെ നമ്പർ വാങ്ങിച്ചിട് അതിലേക്കൊന്ന് വിളിച്ചു നോക്കി.ബെല്ലടിക്കുന്നുണ്ട്. പക്ഷേ അതാരും എടുക്കുന്നില്ല.അവൾക്കൊരു ഭയം തോന്നുന്നുണ്ടായിരുന്നു.വീണ്ടും വീണ്ടും വിളിച്ചു നോക്കിയിട്ടും അതാരും എടുത്തില്ല.ആദിയെ വിളിച്ചു പറയാൻ അവളുടെ കയ്യിൽ അവന്റെ നമ്പറുമില്ല.
മുറിയിലിരുന്ന് എന്തോ കണക്കെഴുതുന്ന മാഷിനരികിൽ ചെന്നിട്ട് ആദിയുടെ നമ്പർ ചോദിക്കുമ്പോൾ മാഷ് കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.മുഖം വീർപ്പിച്ചു നിന്ന് കൊണ്ടവൾ അതെല്ലാം ആസ്വദിച്ചു.അവനെ വിളിച്ചിട്ടും കോൾ കിട്ടിയില്ല. അതോടെ അവളുടെ വെപ്രാളം കൂടിരാത്രി ഏഴ് മണിയായിട്ടും രണ്ടു പേരെയും വിളിച്ചു കിട്ടാഞ്ഞപ്പോൾ അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
മാഷിനൊന്ന് ടൗണിൽ പോണമെന്നുണ്ടായിരുന്നു.
പക്ഷേ അവളെ ഒറ്റക്കാക്കി പോവാൻ വയ്യാത്തതിനാൽ അദ്ദേഹം ധർമ്മസങ്കടതിലായി. അത്യാവശ്യമായി ചെയ്യേണ്ടൊരു ജോലിയാണ്.അന്ന് തന്നെ ചെയ്യേണ്ടത്.ആദിയെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല…ഒടുവിൽ പ്രിയ തന്നെയാണ് നിർബന്ധിച്ചു മാഷിനെ പറഞ്ഞു വിട്ടത്.
അദ്ദേഹം കൂടി പോയതോടെ ഭയപ്പെടുത്തുന്ന ഏകാന്തത… അവൾ വീണ്ടും സഞ്ജുവിനെയും ആദിയും മാറി മാറി വിളിച്ചു.നിരാശയായിരുന്നു ഫലം.
പിന്നെയും അര മണിക്കൂർ നേരത്തേ അവളുടെ ആശങ്കക്ക് ശേഷമാണ് മുറ്റത്തേക്കൊരു വണ്ടി വന്നു നിന്നത്.
മാഷ് പറഞ്ഞേൽപ്പിച്ചു പോയത് പോലെ ഓടി പോയി വാതിൽ മലർക്കേ തുറക്കാതെ.. ഫോൺ കയ്യിലെടുത്തു കൊണ്ട് അവൾ പോയി ജനാല തുറന്നു പുറത്തേക്ക് നോക്കി.സഞ്ജുവിനെ താങ്ങി പിടിച്ചു കൊണ്ട് കാറിൽ നിന്നിറക്കുന്ന ആദിയെ കണ്ടതും അവളൊന്നാകെ വിറച്ചു.സഞ്ജുവിന്റെ കഴുത്തോടിഞ്ഞത് പോലെ താഴേക്ക് തൂങ്ങിയ തല.. കാലുകൾ നിലത്ത് മുട്ടുന്നില്ല.ആദി ശക്തമായി താങ്ങി പിടിക്കുന്നത് കൊണ്ട് മാത്രം അവൻ മുന്നോട്ട് നീങ്ങുന്നുണ്ട്.പ്രിയ ഫോൺ അവിടെ വെച്ചിട്ട് ധൃതിയിൽ ചെന്ന് വാതിൽ തുറന്നു..അപ്പോഴേക്കും അവരും ഉമ്മറത്തെക്കെത്തിയിരുന്നു.”എന്താ.. എന്ത് പറ്റി ആദിയേട്ട സഞ്ജുവിന്?”പ്രിയ വെപ്രാളത്തോടെ ചോദിച്ചു.ആങ്ങള സങ്കടം തീർക്കാൻ ബാറിൽ പോയതാ പെങ്ങളെ…”ആദി സഞ്ജുവിനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.പ്രിയയുടെ മുഖം ചുളിഞ്ഞു.”ഹലോ.. ഗുഡ്മോർണിംഗ് പെങ്ങളെ.. നൈസ് ടു മീറ്റ് യൂ “സഞ്ജുവിന്റെ കുഴഞ്ഞു പോകുന്ന ശബ്ദം.. അവനിൽ നിന്നും വമിക്കുന്ന മദ്യത്തിന്റെ മടുപ്പിക്കുന്ന ഗന്ധം..
കലങ്ങി ചുവന്ന കണ്ണുകൾ… മുഷിഞ്ഞ വേഷം.
പ്രിയ അവനെയൊന്നാകെ നോക്കുന്നതും… ആ മുഖത്തേക്ക് ദേഷ്യം വിറഞ്ഞു കയറുന്നതും നോക്കി ആദി നിന്നു.പക്ഷേ അവനൊട്ടും പ്രതീക്ഷിക്കാതെ സഞ്ജുവിന്റെ മുഖം പൊളിയുന്നത് പോലെ അവളടിക്കുമെന്നവൻ സ്വപ്നത്തിൽ പോലും കരുതിയില്ല.അത് കൊണ്ട് തന്നെ… ആദിയുടെ പിടിയിൽ നിൽകാതെ ആ അടിയുടെ ശക്തിയിൽ സഞ്ജു നിലത്തേക്ക് വീണു പോയത് നോക്കി ആദി പകച്ചു നിന്നു..
തുടരും..
പിന്നല്ല..കള്ള് കുടിച്ച കരളു വാടുമെന്നല്ലാതെ പ്രശ്നം കുറയില്ലെന്ന് ഇത്രേം വിവരവും കുരുട്ടുബുദ്ധിയുമുള്ള പഹയന് അറിയില്ലെങ്കിൽ രണ്ടു കൊടുക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല.. അല്ല്യോ guys😎പ്രതേകിച്ചും അതൊരു പെങ്ങളുടെ കടമയാണ് 💪റിവ്യൂ ഇടണേ..നേരത്തെ ഇട്ടത് രാത്രിയിൽ എനിക്ക് കൊറച്ചു തിരക്കുള്ളത് കൊണ്ടാ.. ഇന്നിനി ഉണ്ടാവൂല.. കാത്തിരിക്കരുത് കേട്ടോ 🥰
സ്നേഹത്തോടെ jiff💞

by