മയൂരി എന്ന എന്റെ പേരിനൊപ്പം പപ്പടംമയൂരി എന്ന് ചേർത്താണവർ വിളിച്ചിരുന്നത്.
പപ്പടം ഉണ്ടാക്കുന്നതായിരുന്നു ഞങ്ങളുടെ കുലത്തൊഴിൽ.ഞാൻ സ്കൂളിൽ പോകുമ്പോഴും, വരുമ്പോഴുമൊക്കെ കുട്ടികൾ എന്നെ പപ്പടം എന്നുറക്കെ വിളിച്ചു കളിയാക്കുമായിരുന്നു
എനിക്ക് അന്നതൊക്കെ വലിയ നാണക്കേടായിരുന്നു.
മയൂരി എന്ന എന്റെ പേരിനൊപ്പം
പപ്പടംമയൂരി എന്ന് ചേർത്താണവർ വിളിച്ചിരുന്നത്.
വലുതാകുമ്പോൾ പപ്പടം ഉണ്ടാക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ജോലി ചെയ്യണമെന്ന് അക്കാലം മുതൽ മനസ്സിലുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ, ഞാനൊരു നേഴ്സ് ആയി.
ജോലി കിട്ടി മൂന്നാം മാസം വീട്ടുകാർ എന്റെ വിവാഹവും നടത്തി…
സത്യത്തിൽ ജീവിതത്തോട്
അത്ര ഇഷ്ടമൊന്നും ഒരുകാലത്തുമെനിക്ക് തോന്നിയിട്ടില്ല.
പക്ഷെ ജീവിതത്തെ സ്നേഹിക്കാൻ
ഒരാൾ എന്നെ പഠിപ്പിച്ചു…
മാറ്റാരുമല്ല എന്റെ ഭർത്താവിന്റെ അച്ഛൻ.
എന്റെ സ്വന്തമച്ഛനിൽ നിന്നും കിട്ടാത്ത സ്നേഹമാണ് അദ്ദേഹം എനിക്ക് തന്നത്…
ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ, ഞാൻ അല്പം താമസിച്ചുപോയിരുന്നു.
നേരം നന്നേ ഇരുണ്ട് തുടങ്ങിയിരുന്നു..
ഒരല്പം ഭയമുള്ളിൽ തോന്നിയെങ്കിലും
ഞാനത് പുറമേ കാണിച്ചില്ല.
ബസിറങ്ങി കുറച്ച് ഉള്ളിലേക്ക് പോയാലാണ് ഞങ്ങളുടെ വീട്.
ബസ് ഇറങ്ങുന്നിടത്ത് അച്ഛൻ കാത്തുനിൽപ്പുണ്ടാകുമെന്ന്,
എനിക്കുറപ്പുണ്ടായിരുന്നു.
ഭർത്താവിന്റെ അച്ഛനാണെങ്കിലും
എന്നെ സ്വന്തം മകളായാണ് അദ്ദേഹം കാണുന്നത്. അതുകൊണ്ട്
അദ്ദേഹത്തെ എന്റെ അച്ഛൻ
എന്ന് പറയാനാണ് എനിക്കിഷ്ട്ടം.
അച്ഛൻ ഓട്ടോഡ്രൈവറാണ്.
ജോലി കഴിഞ്ഞു വരുമ്പോൾ അച്ഛന്റെ കൈയിൽ എന്നും ഒരു പലഹാരപ്പൊതിയുണ്ടാകും.
എനിക്കായി കൊണ്ടുവരുന്നതാണ്.
ഞാനിവിടെ വന്ന കാലം മുതൽ അതിന് ഒരു മുടക്കവും സംഭവിച്ചിട്ടില്ല.
തീരെ ഓട്ടം ഇല്ലാത്ത ദിവസമാണെങ്കിൽ,
രണ്ട് കപ്പലണ്ടി മിട്ടായി എങ്കിലും കൈയിൽ കരുതും.
ഒരച്ഛന്റെ സ്നേഹമെന്താണെന്ന് പൂർണമായും ഞാനറിഞ്ഞത് വിവാഹിതയായതിനുശേഷമാണ്.
കൊച്ചേയെന്നെ എന്നെ വിളിക്കൂ….
എന്നാൽ ഭർത്താവിന്റെ അമ്മ അത്ര സ്നേഹം പ്രകടിപ്പിക്കുന്ന ആളൊന്നുമല്ല. പാവമാണ്, മനസ്സിൽ സ്നേഹവുമുണ്ട്.
പക്ഷേ പുറത്തേക്കെടുക്കാനറിയില്ല…
എന്റെ ഭർത്താവും അതേപോലെയാണ്.
ഉള്ളിൽ സ്നേഹമുണ്ട് എങ്കിലും പ്രകടിപ്പിക്കാൻ മടിയാണ് .
അതിൽ ചിലപ്പോഴൊക്കെ എനിക്ക് വിഷമവും തോന്നാറുണ്ട്.
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം….
അച്ഛനെ സ്നേഹത്തിൽ ചാലിച്ച് വാർത്തെടുത്തതാണ്…
അച്ഛൻ രാവിലേ ഉണർന്നാൽ അമ്മയെ അടുക്കളയിൽ സഹായിക്കും, പിന്നെ കുറച്ചു നേരം പറമ്പിൽ കൂടെയൊക്കെ ഒന്ന് നടക്കും.
അപ്പോഴേക്കും ഞാനും അമ്മയും കൂടെ ഭക്ഷണം തയ്യാറാക്കി,വിളമ്പി വയ്ക്കും.
ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്…
സത്യത്തിൽ ഈ അച്ഛന്റെ സ്വഭാവ ഗുണങ്ങൾ മകന് കിട്ടിയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്..
എന്റെ ഭർത്താവ് അധികം സംസാരിക്കില്ല.എനിക്ക് ഒരല്പം പേടിയുണ്ട് താനും.
അമ്മയും ദേഷ്യം വന്നാൽ അറുത്തു മുറിച്ച് സംസാരിക്കുന്ന പ്രകൃതമാണ്, ഇഷ്ടമില്ലാത്തത് കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്യും.
അതുകൊണ്ട് തന്നെ എനിക്കേറെ അടുപ്പം അച്ഛനോടാണ്.
ഈ അച്ഛന്റെ മകളായി ഞാൻ പിറന്നിരുന്നെങ്കിൽ കുട്ടിക്കാലം മുതൽ അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചു വളരാമായിരുന്നല്ലോ എന്ന് ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതൽ സ്നേഹരാഹത്യമറിിഞ്ഞാണ് ഞാൻ വളർന്നുവന്നത്. അച്ഛനും അമ്മയും അവരുടേതായ തിരക്കുകളിലായിരുന്നു എക്കാലവും. അല്ല അവരെ കുറ്റം പറയാൻ ഒക്കില്ല.. കുടുംബം പുലരണമെങ്കിൽ അവർ കഷ്ടപ്പെട്ടാലെ പറ്റൂ. അതിനിടയിൽ സ്നേഹം പ്രകടിപ്പിക്കാനൊന്നും അവർക്ക് പറ്റിയില്ലഎന്ന് വേണം പറയാൻ.
നല്ലൊരു സുഹൃത്ത് പോലും എനിക്ക് ഉണ്ടായിരുന്നില്ല…
സ്നേഹം കിട്ടാതെ വളർന്നത് കൊണ്ട് എനിക്കും ആരെയും സ്നേഹിക്കാൻ അറിയില്ലായിരുന്നു.
ഇപ്പോഴാണ് സ്നേഹമെന്താണെന്ന്
തിരിച്ചറിഞ്ഞതും, അത് തിരികെ കൊടുക്കാൻ ഞാൻ പഠിച്ചതും.
എന്റെ അച്ഛനും അമ്മയും ഈ വീട്ടിൽ വന്നാൽ അവരെ കുറച്ച് ദിവസം അവിടെ നിർത്തി സൽക്കരിച്ചിട്ടേ അച്ഛൻ വിടൂ….
ഇവിടുത്തെ അമ്മ ദേഷ്യക്കാരിയും ഗൗരവക്കാരിയും ഒക്കെയാണെങ്കിലും അച്ഛന്റെ മുന്നിൽ വെറും പൂച്ചയാണ് കേട്ടോ…
അച്ഛനെന്നാൽ അമ്മക്ക് ജീവനാണ്..
അമ്മ പറഞ്ഞാണ് ഞാനറിഞ്ഞത് അമ്മയ്ക്ക് രണ്ടാമത് ഇരട്ട ആൺകുട്ടികൾ കൂടെ ഉണ്ടായതാണ്
പക്ഷെഅവർ ജനിച്ച് രണ്ടാം മാസത്തിൽ തന്നെ മ.ര ണ.പ്പെട്ടതാണെന്ന്.
അച്ഛന് ഒരു പെൺകുട്ടി വേണമെന്ന് വലിയ ആഗ്രഹമായിരുന്നെന്ന് അമ്മ പറഞ്ഞു
പക്ഷെ ഇരട്ടക്കുട്ടികളായ രണ്ടാൺകുട്ടികളുടെ മ.ര.ണം അമ്മക്ക് ഷോക്ക് ആയിരുന്നെന്നും, മാനസിക നില തകരാറിലായ അമ്മയെ ചികിത്സിച്ച് ഭേതമാക്കാൻതന്നെ അച്ഛൻ വർഷങ്ങൾ പ്രയത്നിച്ചു എന്നും..
വേണമെങ്കിൽ എന്നെ ഉപേക്ഷിച്ചു കളയാമായിരുന്നു. എന്നിട്ടും കൈവിടാതെ എന്നെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്ന മനുഷ്യനാണ്. അതിയാന് സ്നേഹിക്കാൻ മാത്രേ അറിയൂ ..ഞാനില്ലാത്ത ഒരുകാലം വന്നാലും നീ അച്ഛനെ പൊന്നുപോലെ നോക്കുമെന്ന് എനിക്കറിയാം..
നീ വന്നതിൽ പിന്നെ അച്ഛന് ഒരുപാട് സന്തോഷമാണെന്നും അമ്മ പറഞ്ഞു…
സത്യമായിട്ടും അച്ഛനായിരുന്നു ഞങ്ങളുടെ വീടിന്റെ വിളക്ക്.
പക്ഷെ, ആ കരുതൽ സ്നേഹം, അതൊന്നും അധികകാലം എനിക്കനുഭവിക്കാൻ കഴിഞ്ഞില്ല…
ഒരു ദിവസം രാത്രിയിൽ പതിവില്ലാതെ അച്ഛൻ, ഞാനും ഭർത്താവും പൂമുഖത്ത് നിലാവും കണ്ടിരുന്നപ്പോൾ ഞങ്ങളുടെ അരികിൽ വന്നിരുന്നു.
കുറേ നേരം എന്റെ നേരേ നോക്കി…
എന്താ അച്ഛാ…ഞാൻ അച്ഛനോട് ചോദിച്ചു.
മോളെ രേവമ്മ കുറച്ച് ഗൗരവക്കാരി ആണെന്നെ ഉള്ളൂ.. വെറും പാവമാ…
എനിക്കറിയാം അച്ഛാ…
അതുപോലെതന്നെയാ നിന്റെയീ കെട്ടിയോനും, പക്ഷെ അവന്റെ ഉള്ളം നിറച്ചും സ്നേഹമാ കേട്ടോ…
എന്താ അച്ഛാ ഇങ്ങനൊക്കെ പറയുന്നത് എനിക്കറിയാവന്നതല്ലേ ഇതൊക്കെ…
അച്ഛൻ പറഞ്ഞെന്നെ ഉള്ളൂ…
അച്ഛൻ എഴുന്നേറ്റ് പോയി…
പക്ഷെ പിറ്റേന്ന് അച്ഛൻ ഉണർന്നില്ല.
അമ്മയെയും എന്റെ ഭർത്താവിനെയും തളർന്നു പോകാതെ താങ്ങിപിടിക്കേണ്ടത് ഞാനയത് കൊണ്ട്, അന്ന് കരയാതെ ഞാൻ പിടിച്ചു നിന്ന ഒരു നിൽപ്പുണ്ട്…
അച്ഛൻ ഇന്നലെ ഞങ്ങളോട് യാത്ര പറയാനായി അരികിലേക്ക് വന്നതായിരിക്കണം…അച്ഛന്റെ പ്രിയഭാര്യയെയും, മകനെയും നോക്കിക്കോളണെ എന്ന് എന്നെ ഓർമിപ്പിക്കാനായി വന്നതാകണം.
ഈ ഭൂമിയിൽ നിന്നും പോകാറായി എന്ന് പ്രകൃതി അച്ഛന് മുന്നറിയിപ്പ് കൊടുത്തിരിക്കാം….
അച്ഛനെ പോലെ,
എന്റെയീ ഗൗരവക്കാരി അമ്മയെയും ഗൗരവക്കാരൻ ഭർത്താവിനേയും ചേർത്ത് പിടിച്ച് ഞാൻ മുന്നോട്ട് പോകുകയാണ്.
അച്ഛൻ പറഞ്ഞ ഒരൊറ്റ കാര്യം മാത്രം ഞാനെന്നും പാലിക്കുന്നുണ്ട്
ഉപേക്ഷിച്ചു കളയാൻ ഒട്ടനവധി കാരണങ്ങൾ കണ്ടെത്തിയാലും,ചേർത്തു പിടിക്കാൻ ഒരൊറ്റക്കാരണമെങ്കിലുമുണ്ടെങ്കിൽ ചുറ്റുമുള്ള മനുഷ്യരെ ഉപേക്ഷിക്കരുതെന്ന്…
എനിക്ക് പറയാനും അത് മാത്രമേ ഉള്ളൂ..
🍀🍀🍀🍀🍀🍀🍀






